Life Bond - 9 in Malayalam Love Stories by AADIVICHU books and stories PDF | പ്രണാബന്ധനം - 9

Featured Books
Categories
Share

പ്രണാബന്ധനം - 9

❤പ്രാണബന്ധനം ❤9




അവളുടെ അവസ്ഥ കണ്ട് വാതിലിനരികെ നിന്നിരുന്ന നേഹയുടേ മിഴികൾ നിറഞ്ഞൊഴുകി.

ഉറക്കമുണർമ്മപ്പോൾ തനിക്കരുകിൽ കിടന്നിരുന്ന അഭിയെ കാണാതെ അന്വേഷിച്ചു വന്നതായിരുന്നവൾ. മുൻവാതിൽ തുറന്നു കിടക്കുന്നത് കണ്ട് സംശയം തോന്നി ഉമ്മറത്തേക്ക് വന്നതാണവൾ, അപ്പോഴാണ് അനന്ദുവിനോട് സംസാരിച്ചു നിൽക്കുന്ന അഭി അവളുടെ ശ്രദ്ധയിൽപെട്ടത്.

പുഞ്ചിരിയോടെ അവർക്കരികിലേക്ക് നടക്കാൻ തുടങ്ങിയപ്പോഴാണ് അവളുടെ വാക്കുകൾ നേഹ ശ്രദ്ധിച്ചത്. അഭി പറയുന്ന കാര്യങ്ങൾ കേട്ടപ്പോൾ അവൾ അവർക്കരികിലേക്ക് പോകാതെ അവിടെ തന്നെ നിന്നു.. അഭി പറഞ്ഞതെല്ലാം കേട്ടതും പുറത്തേക്ക് വന്ന കരച്ചിലടക്കികൊണ്ട് നിറമിഴികളോടെ തിരികെ റൂമിലേക്ക് തന്നെയവൾ നടന്നു.




" പിന്നെ താൻ അറിഞ്ഞ കാര്യങ്ങളൊന്നും തന്നെ മറ്റാരോടും പറയരുത്... ആരും ഇതൊന്നും അറിയരുത്.. " എന്ന് പറഞ്ഞു കൊണ്ട് അഭി സത്യം ചെയ്യുവാനായി അനന്ദുവിനു നേരെ തന്റെ വലം കൈനീട്ടി.

" ഞാൻ അറിഞ്ഞതെല്ലാം എന്നിൽ മാത്രം ഒതുങ്ങും.. " അനന്ദു ഒരു പുഞ്ചിരിയോടെ അവളുടെ കയ്യിലേക്കവന്റെ കൈകൾ ചേർത്തു.


" അനന്ദു സമയം ഒരുപാടായി നീ പോയി കിടന്നോ നാളെ നമുക്ക് പോകേണ്ടതല്ലേ...... " 


" അപ്പോ.... ചേച്ചിയോ.....
ഇവിടിരുന്നു നേരം വെളുപ്പിക്കാനാണോ പരിപാടി? " 

" ഹേയ്..... അല്ലെടാ.... ഞാൻ കെടന്നോളാ.....
നീ പൊക്കോ.... " 

" അത് പിന്നെ ചേച്ചി..... " 


" ഒന്നുല്ലെന്നേ... കുറച്ചു നേരം ഞാനൊന്ന് ഒറ്റക്ക് ഇരുന്നോട്ടെ.. ഞാനൊന്ന് ഓക്കേയായാൽ പൊക്കോളാം... " 
എന്ന് പറഞ്ഞു കൊണ്ടവൾ അനന്ദുവിനെ കിടക്കാനായി പറഞ്ഞുവിട്ടു.


അവളെയൊന്നു തിരിഞ്ഞു നോക്കിയ ശേഷമവൻ പതിയേ റൂമിലേക്ക് നടന്നു.

മുറ്റത്തെ ആ പാലമരത്തെയും നിലാവിനെയും കുറച്ചു നേരം കൂടെ നോക്കിയിരുന്ന ശേഷം അവളും പതിയെ അകത്തേക്ക് നടന്നു.. 


അവൾ വന്ന് കിടന്നതറിഞ്ഞ നേഹ ചെരിഞ്ഞു കിടന്നു കൊണ്ടവളുടെ വയറിലൂടെ കയ്യിട്ടു കൊണ്ട് ചുറ്റിപിടിച്ചു.


പിറ്റേന്നവർ രാവിലെ തന്നെ വയനാട്ടിലേക്ക് പുറപ്പെട്ടു..  വയനാട് ചുരം കയറി തുടങ്ങിയപ്പോൾ തന്നെ കാണാമായിരുന്നു ഇരുവശങ്ങളിലെയും കൈവരികളിൽ ഇരിക്കുന്ന കുരങ്ങന്മാരെ. അവയെ കണ്ടപ്പോൾ അച്ചുമോൾ നേഹയുടെ മടിയിലിരുന്നു പൊട്ടിച്ചിരിച്ചു കൊണ്ട് കയ്യടിച്ചു. ഇടയ്ക്കിടെ തന്റെ കുഞ്ഞിനേ ചേർത്ത് പിടിച്ചുകൊണ്ട് ആരൊക്കെയോ നൽകിയ ഭക്ഷണം കഴിക്കുന്ന അമ്മക്കുരങ്ങിനെ  കാണുമ്പോൾ ആ... കുഞ്ഞികണ്ണുകൾ തനിക്ക് നേർ തിരിയുന്നത് അത്ഭുതത്തോടെയും സന്തോഷത്തോടെയും നോക്കി കാണുകയായിരു അഭി.


ചേച്ചി......

ഉം.......

ഇവിടുന്നു മുന്നോട്ടുള്ള സ്ഥലങ്ങൾ മുഴുവൻ നമ്മടെയാ.......

റോഡിന്റെ ഇരു സൈഡിലൂടെയും  പരന്നു കിടക്കുന്ന തേയിലത്തോട്ടം അവൾക്ക് കാണിച്ചു കൊടുത്തു കൊണ്ടനന്ദു പറഞ്ഞു.

അൽപ്പം മുന്നിലേക്ക് പോയപ്പോൾ കണ്ടു കറുപ്പും ചുവപ്പും പച്ചയും കായകളോടെ തലയുയർത്തി നിൽക്കുന്ന കാപ്പിതോട്ടങ്ങളെ.
അവയെ പിന്നിട്ടു മുന്നോട്ട് പോകുന്നതിനിടെ ഇഞ്ചിതോട്ടം പോലെ തോന്നിയൊരുഭാഗത്തേക്കവളുടെ കണ്ണുകൾ ചെന്നെത്തി. 


ചേച്ചി അത് നമ്മടെ ഏലത്തോട്ടാണ്......


അപ്പോ... ഏലയ്ക്ക വല്യമരത്തിലല്ലേ ഉണ്ടാവുന്നേ...

അവളുടെ ആ ചോദ്യം കേട്ടതും എല്ലാവരും വലിയ വായിൽ പൊട്ടിച്ചിരിച്ചു.. 

പൊന്നുചേച്ചി........നമിച്ചു 🙏


😁😁😁
സത്യായിട്ടും ഞാനിതുവരെ അങ്ങനാ വിചാരിച്ചു വച്ചേ..... കാപ്പി പോലെ മരത്തിലാ ഏലവും ഉണ്ടാവുന്നതെന്ന് 



നന്നായി......
എന്നാ കേട്ടോ..... ഏതാണ്ട് ഇഞ്ചി ചെടിപോലെയാ ഇതിന്റെ ചെടി. കുഞ്ഞ് വെളുപ്പും പിങ്ക് കളറും ചേർന്നിട്ട ഇതിന്റെ പൂവ്....


ആണോ...... ഏലക്കയ്‌ക്ക് ഉള്ളത് പോലെ നല്ലമണാണോ അതിന്റെ പൂവിനും.

ഇല്ല ചേച്ചി അങ്ങനെ പ്രേത്യേകിച്ചു മണോന്നുല്ലാ.....

അത്ഭുദത്തോടെയുള്ള അവളുടെ നോട്ടവും ചോദ്യവും കേട്ട  അനന്ദു നേർത്ത ചിരിയോടെ പറഞ്ഞു.


അനന്ദു ഒറ്റ മോനാണോ.....?


അല്ല ചേച്ചി ഒരനിയത്തി കൂടെയുണ്ട്..... പേര് അനാമിക മിക്കിയെന്ന് വിളിക്കും +2വിന് പഠിക്കുന്നു.

ആണോ.....


കൃഷിയാണോ നിങ്ങടെ മെയിൻ?


ആഹ്....ചേച്ചി
ഇത് കൂടാതെ ഓറഞ്ചിന്റെയും മുന്തിരിയുടെയും കൈതചക്ക(പൈനാപ്പിൽ )യുടെയുമക്കെതോട്ടങ്ങളുണ്ട് നമുക്ക്.
അത് പക്ഷേ ഇവിടൊന്നുമല്ല നമ്മടെ വീടും കഴിഞ്ഞ് ഒത്തിരി മുന്നോട്ട് പോകാനുണ്ട്.....


ആണോ......
എന്തായാലും ഒരുപാട് ഭംഗിയുണ്ട് ഇവിടെയെല്ലാം കാണാൻ....


ഹാ..... അതേ ചേച്ചി കൊച്ചേട്ടന്റെ കൂടെ ഇങ്ങോട്ട് വന്നില്ലായിരുന്നെങ്കിൽ വമ്പൻ നഷ്ട്ടമായേനെ....

അത്ഭുതത്തോടെ പുറത്തേക്ക് തന്നെ നോക്കിക്കൊണ്ട് നേഹ അഭിയോടായി പറഞ്ഞു.....


അവളുടെ സന്തോഷം കണ്ട ആമിയും അനന്ദുവും അവളെ ഒന്ന് തിരിഞ്ഞു നോക്കിക്കൊണ്ട് ചിരിയോടെ  പരസ്പരം നോക്കി.


നന്ദു..... അവിടെ അമ്മേം അച്ഛനും മാത്രേഉള്ളോ.....?


അല്ലചേച്ചി..... അവിടെ അനിയത്തിയും പിന്നെ എന്റെ ഒരു കസിനുംഉണ്ട്....



ആണോ......


ഹാ..... ഞാൻ മറന്നു ചേച്ചിയോട് ഞാൻ വീട്ടുകാരെ പറ്റി ഒന്നും പറഞ്ഞിട്ടില്ലല്ലേ....


ഇല്ലാ.... ഞാൻ ചോദിച്ചിട്ടും ഇല്ലല്ലോ.....



ശെരിയാ..... ഞാനെപ്പോ വിളിച്ചാലും നീ...ഭയങ്കര ബിസിയല്ലേ...... പിന്നെവിട്ന്നാ ഇതൊക്കെ പറയാൻ നേരം...
വിളിക്കും എന്തേലും ചോദിക്കും അപ്പോ തന്നെ കട്ടും ചെയ്യും.


എന്ന് പറഞ്ഞുകൊണ്ട് ആമി അവളെനോക്കി ചുണ്ട്കോട്ടി


അവളുടെ പരിഭവം കണ്ട അഭി അവളുടെ തോളിൽ പതിയേ നോവാത്ത വിധത്തിൽ ഒന്ന്തല്ലി.

എങ്കിൽ ഇപ്പോ..... പറ ഞാനിപ്പോ ഫ്രീയാണല്ലോ....

സൗകര്യല്ല.....
വേണേൽ ഇനി അവിടെത്തിയിട്ട് കണ്ടോ അവരെയൊക്കെ.


അയ്യോ... അങ്ങനെ പറയല്ലേ മോളേ... ഞാൻ പെട്ട് പോകും... ആരെപ്പറ്റിയും ഒന്നും അറിയില്ലെന്നു പറഞ്ഞ മോശമല്ലേ. 


എന്റെ ചേച്ചി.... അവിടെ  ചേച്ചിയെ അറിയാത്ത ആരുല്ല പിന്നെ അപ്പുവേട്ടൻ ആണെങ്കിൽ വീട്ടിലില്ലെന്ന് അമ്മ ഇന്നലെ വിളിച്ചപ്പോ പറഞ്ഞായിരുന്നു പിന്നെ ചേച്ചി ആരെ പേടിക്കാനാ....




ശരിയാണ് എന്നാലും പെട്ടെന്ന് അച്ഛനേം അമ്മയേം അനിയത്തിയേം കാണുമ്പോ ഞാൻ എങ്ങനെ.....


പൊന്നു ചേച്ചി നീ ഒന്നും ചെയ്യേണ്ട അവിടെ എത്തിയ അവര് തന്നെ നിന്നെ നോക്കിക്കോളും എന്റെ പൊന്നോ......

എന്ന് പറഞ്ഞുകൊണ്ട് ആമി അഭിയെ നോക്കി ചുണ്ട് കൂട്ടിപ്പിടിച്ച് ചിരിച്ചു.


അനന്തു നിനക്കറിയോ പണ്ട് ചേച്ചി പറയുമായിരുന്നു. ചേച്ചിയെ കല്യാണം കഴിച്ചു കൊണ്ടുവന്ന വീട്ടിൽ മുറ്റത്ത്  നിറയെ ആടും കോഴിയും ലൗ ബേർഡ്സും പ്രാവുകളും പട്ടി പൂച്ച പിന്നെ പശുവും വേണമെന്ന്, ഭയങ്കര ആഗ്രഹായിരുന്നു.
പക്ഷേ പശുനെ ഇഷ്ട്ടൊള്ള ആൾക്ക് ചാണകം എന്ന് കേട്ടാ..... അപ്പോ ഓടി റൂമിൽ കേറും.
ചാണകം കൈ കൊണ്ട് കക്ഷി തൊടത്തില്ല.


എന്ന് പറഞ്ഞു കൊണ്ടവൾ അഭിയേനോക്കി ഒന്നാക്കി ചിരിച്ചു.


അതങ്ങനെ ഒന്നുല്ല എല്ലാത്തിനേം എനിക്ക് ഒത്തിരി ഇഷ്ട പറഞ്ഞിട്ടെന്താ പശു......ചാണകം ഞാൻ കൈകൊണ്ട് തൊടത്തില്ല എനിക്കതിന്റെ മണം ഒട്ടും പറ്റില്ല അതുകൊണ്ട അല്ലാതെ ഇവള് പറയണ പോലൊന്നുവല്ല

ഹും......

എന്ന് പറഞ്ഞുകൊണ്ടഭി ആമിയെ നോക്കി കൊഞ്ഞനം കുത്തി.....


കളി ചിരികളുമായവർ! അഭിയും അച്ചുമോളും.... തങ്ങൾക്കായി വിധി കാത്തു വച്ചതെന്തെന്നറിയാതെയൊരു യാത്ര..............


                           കാണാം