❤പ്രാണബന്ധനം ❤7
ഇത് പഴയ അഭിയല്ല ഇനി നിങ്ങളീ വീട്ടിൽ കാല്കുത്തിയാൽ അന്ന് തീരും നിങ്ങൾ.
നിങ്ങൾ എടുത്തണിഞ്ഞ ഈ.... മുഖം മൂടിയുണ്ടല്ലോ ആങ്ങളമാരോടുള്ള ഈ സ്നേഹം അത് അവർക്ക് മുന്നിൽത്തന്നെ ഇറക്കിവയ്പ്പിയ്ക്കും ഞാൻ ഓർത്തോ....
മുഖത്തടിച്ചത് പോലെ അഭി അവരെ നോക്കി പറഞ്ഞു. ശേഷം അവിടെ നിന്നും അകന്ന് മാറി.. അവരെയേല്ലാം കടുപ്പിച്ചു ഒന്ന് നോക്കി അവർ പുറത്തേക്ക് ദേഷ്യത്തിൽ ഇറങ്ങി പോയി.. പോകും മുന്നേ അഭിയെ പകയോടെ നോക്കി. അവരുടെ കണ്ണിൽ അഭിയോടുള്ള വെറുപ്പും പകയും നിറഞ്ഞു നിന്നു. അഭിയുടെ മുഖത്തു വെറും പുച്ഛം മാത്രമായിരുന്നു ആ സമയം..
🍁🍁🍁🍁🍁
ഡീ.... ചേച്ചി.....
എന്ന് വിളിച്ചു കൊണ്ട് ആമി സന്തോഷത്തോടെ ഓടിവന്നവളെ കെട്ടിപിടിച്ചു.
എന്താടാ........
പുഞ്ചിരിയോടെയവളേ ചേർത്ത് പിടിച്ചുകൊണ്ട് അഭി ചോദിച്ചു.
എന്നാലും മിണ്ടാപൂച്ചയായി നടന്നിരുന്ന നിനക്കെവിടുന്നാടാ ഇത്രയും ധൈര്യം.
അത്ഭുതത്തോടെ അവളെ നോക്കി ആമി ചോദിച്ചു.
അതോ....... മിണ്ടാതിരുന്നാൽ ലോകത്തിലൊന്നും നേടാൻ കഴിയില്ലെന്ന് ജീവിതം കൊണ്ട് തന്നെ ഞാൻ പഠിച്ചു
അതോണ്ട് ആ.... മിണ്ടാപൂച്ച കിരീടം ഞാനങ്ങഴിച്ചു വച്ച്...
എന്തേ കൊള്ളൂല്ലേ... ഈ പുതിയ വേഷം
ആമിയുടെ മൂക്കിൻ തുമ്പിൽ തന്റെ ചൂണ്ടുവിരലാൽ പതിയേ ഒന്ന് തട്ടികൊണ്ട് അഭി ചോദിച്ചു.
പിന്നില്ലാതെ....... ഇപ്പഴാ നീയെന്റെ ചേച്ചിയായത്.
ഇതും പറഞ്ഞു ചിരിയോടെ അഭിയുടെ കവിളിൽ ആമി ഉമ്മ വെച്ചു.
ഓഹോ..... അപ്പോ ഇത്രയും കാലം ഞാൻ നിന്റെ ചേച്ചി ആയിരുന്നില്ലെന്ന് സാരം.
ആമിയെ കൂർപ്പിച്ചു നോക്കിക്കൊണ്ട് അവളുടെ മൂക്കിൻ തുമ്പിൽ പതിയേ പിടിച്ചു വലിച്ചുകൊണ്ട് അഭി പറഞ്ഞു.
ചേച്ചി......
എന്ന് വിളിച്ചു ചിണുങ്ങി ക്കൊണ്ട് ആമി അഭിയെ നോക്കി ചുണ്ട് കൂർപ്പിച്ചു.
അയ്യേ... ഈ ആമിച്ചേച്ചിയെ നോക്കിക്കേ ചേച്ചി നമ്മടെ അച്ചുമോളെക്കാൾ കുഞ്ഞാണെന്ന് തോനുന്നു.....
നേഹ അഭിയുടെ കയ്യിൽ കൈകോർത്തുകൊണ്ട് അമിയേ നോക്കി കോക്രികാട്ടി ചിരിച്ചു കൊണ്ട് പറഞ്ഞു.
ഡീ.....
എന്ന് വിളിച്ചുകൊണ്ടു ആമി നേഹയെ തല്ലാനായി കയ്യൊങ്ങി. എന്നാൽ അതിനു മുന്നെത്തന്നെയവൾ ഓടി വിനയന് പിന്നിലൊളിച്ചു
അദ്ദേഹത്തിന്റെ ശ്രെദ്ധ തന്നിലാണെന്ന് കണ്ട അഭി വെട്ടിതിരിഞ്ഞു റൂമിലേക്ക് കയറി.
ഡീ... ചേച്ചി.......
രാത്രി മുറ്റത്തായി പിടിപ്പിച്ച ആട്ടുകട്ടിലിൽ അഭിയുടെ മടിയിൽ ചെരിഞ്ഞു കിടക്കുകയായിരുന്ന ആമി മലർന്ന് കിടന്നു കൊണ്ട് അഭിയെ നോക്കി വിളിച്ചു.
ഉം.......
എന്തോ ചിന്തയിലായിരുന്ന അഭി പെട്ടന്ന് അവളുടെ വിളികേട്ട് ഒന്ന് മൂളി.
എന്താണ് മോളേ.... ഈ ലോകത്തൊന്നും അല്ലെന്ന് തോനുന്നു..... ആരെ ഓർത്താ....പൊന്നുമോൾടെ ഇരുത്തം....
എന്ന് ചോദിച്ചു കൊണ്ട് ആമി കുറുമ്പോടെ ചെരിഞ്ഞു കിടന്നുകൊണ്ട് അഭിയുടെ വയറ്റിൽ മുഖം പൂഴ്ത്തി ഇക്കിളിയിട്ടു......
ദേ.... ആമി നീ...വാങ്ങിക്കുവേ.....
നിറഞ്ഞ കണ്ണുകളോടെ നേർത്ത ചിരിയോടെ ആമിയ്ക്ക് നേരെ കയ്യുയർത്തി.
ആഹാ...... രണ്ടാളും ഇവിടെ ഇരിക്കുവാണോ...... ഉറക്കം ഒന്നുല്ലേ......
നേഹ അവിടേക്ക് വന്നു കൊണ്ട് ചോദിച്ചു. പുറകിൽ അച്ചുമോളെ എടുത്തു കൊണ്ട് അനന്ദുവും..
പോന്നുമോളേ...... നാല് വർഷങ്ങൾക്ക് ശേഷ ഞാനെന്റെ ചേച്ചിടെ മടിയിലിങ്ങനെ കിടക്കുന്നെ..... അതോണ്ട് ഞാനിപ്പഴൊന്നും ഇവിടുന്നെണീയ്ക്കുല....
ആമി ചിണുങ്ങിക്കൊണ്ട് അഭിയുടെ കയ്യെടുത്തു തന്റെ കഴുത്തിലൂടെ ചുറ്റി ആ... കൈവെള്ളയിൽ മുഖം പൂഴ്ത്തികിടന്നു.
ആഹാ....... കൊള്ളാം മഞ്ഞും കൊണ്ട് ഉറക്കൊഴിയാൻ പറ്റിയ സമയം...... ഉള്ളിൽ കിടക്കുന്ന കുഞ്ഞാപ്പുനേ ഓർമയുണ്ടോ ആവോ... ഈ ചേച്ചികുട്ടിയ്ക്ക്..
ആമിയുടെ വയറിനു മുകളിൽ കൈകൾ ചേർത്തു കൊണ്ടവളെയൊന്ന് കൂർപ്പിച്ചു നോക്കികൊണ്ട് നേഹ ചോദിച്ചു.
ശെരിയാ മോളേ...... സമയം ഒത്തിരിയായി പോയി ഉറങ്ങാൻ നോക്ക് ഇല്ലെങ്കി കുഞ്ഞിന് കേടാ....
അഭിയവളേ പതിയേ എഴുന്നേൽപ്പിച്ചിരുത്തി.
ഉമ്മറത്ത് അച്ചുമോളെ എടുത്തുകൊണ്ട് അവരുടെ സംസാരംകേട്ട് പുഞ്ചിരിയോടെ നിൽക്കുന്ന ആനന്ദുവിനെ കാണേ ഒരുനിമിഷം അഭിയുടെ മനസ്സിലൂടെ അമിത്തിന്റെ മുഖം മിന്നിമാഞ്ഞു.
അത് മായ്ക്കാൻ എന്നത് പോലെ അവൾ കണ്ണുകൾ ഇറുകെ അടച്ചു.
അനന്ദേട്ട...... ഞാനെ ഇന്ന് ചേച്ചിടെ കൂടെ കെടക്കുവാണെ.......
അഭിയെ ഒന്നുടെ കെട്ടിപിടിച്ചുകൊണ്ട് ആമി കൊഞ്ചലോടെ പറഞ്ഞു.
ഹാ..... ആയിക്കോട്ടെ ഒത്തിരി കഥകൾ ഉണ്ടാവൂലോ രണ്ടാൾക്കും പരസ്പരം പറയാൻ..
ഒരുപാട് കാലായില്ലേ പരസ്പരം കണ്ടിട്ട്......
അനന്ദു അവരെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു.
ഉണ്ടോന്നൊ...... ഒത്തിരി പറയാനുണ്ട് ഇവളിവിടുന്ന് പോകുന്നത് വരെ ദിവസവും നടക്കുന്ന കാര്യങ്ങൾ അന്നന്നു തന്നെ പരസ്പരം പറഞ്ഞില്ലേൽ ഞങ്ങൾക്ക് യാതൊരു സമാദാനവും ഉണ്ടാവൂലായിരുന്നു
അല്ലേടി... ചേച്ചി....
എന്ന് ചോദിച്ചു കൊണ്ട് ആമി അഭിയുടെ കയ്യിൽ മുറുകെ പിടിച്ചു.
ഉം..... ശെരിയാ..... കല്യാണം കഴിഞ്ഞു രണ്ട് ദിവസത്തിന് ശേഷം ഞങ്ങള് തമ്മിൽ പിന്നെ പഴയപോലെ സംസാരിച്ചിട്ടില്ലല്ലേഡാ.......
ഉം......
ഇരുവരുടെയും മുഖത്തെ സങ്കടം കണ്ട അനന്ദു ആകെ വല്ലാതായി.
അതിനിപ്പോ എന്താ...... ഇനിയങ്ങോട്ട് നിങ്ങക്ക് എത്രവേണേലും സംസാരിക്കലോ....
ഇനി എന്നും നിങ്ങൾ ഒരുമിച്ചല്ലേ......
പിന്നെന്താ പ്രശ്നം....ഇത് വരെയുള്ള സങ്കടങ്ങൾ മുഴുവൻ ഇതോടെ തീർന്നില്ലേ...
അത്..... ഏട്ടൻ പറഞ്ഞത് കാര്യ... ഞാനും ചേച്ചിയും അച്ചുമോളും പോകുമ്പോ
നിങ്ങക്ക് വേണേൽ ഞങ്ങക്കൊപ്പം വരാലോ.....
അതൊക്കെ വരാം.... അതിനു മുന്നേ ചേച്ചിയും നീയും കൂടെ എന്റെ വീട്ടിൽ വന്ന് നിക്കണം....
അതിന് സമ്മതാണോ?
അതിനെന്താ ഏട്ടാ.... രണ്ട് ദിവസം നമ്മളവിടെ പോയി അടിച്ചു പൊളിക്കുന്നു.
രണ്ട് ദിവസോ....... അത് പോരല്ലോ മോളേ.....
നിനക്കിപ്പോ ലീവല്ലേ ക്ലാസ്സില്ലല്ലോ
ഇല്ലാ.......
പിന്നെന്താ പ്രശ്നം ഒരുമാസം നിങ്ങൾ രണ്ടാളും ഞങ്ങക്കൊപ്പം വയനാട്ടിൽ വന്ന് നിക്കുന്നു.... വീണ്ടും തിരിച്ചു വന്ന് നമ്മളെല്ലാരും കൂടെ ഡൽഹിയ്ക്ക് വരുന്നു എന്തേ...... അത് പോരെ
അനന്ദു..... അത് പിന്നെ ഒരു മാസം ഒന്നും പറ്റില്ല ഡാ..... അവിടെ കാര്യങ്ങളൊക്കെ കുഴഞ്ഞു മറിയും
പ്ലീസ് ചേച്ചി.... നീയൊന്ന് വാ.....
അതേ ച്ചേച്ചി ഞാനും ഇവിടെ വന്നിട്ട് ഇവിടൊന്നും കണ്ടിട്ടില്ലല്ലോ
ചേച്ചിയല്ലേ പറയാറ് വയനാട് അടിപൊളിയാണെന്ന് പ്ലീസ് ചേച്ചി.....
പ്ലീസ് പ്ലീസ്......
നേഹ കൊഞ്ചി കൊണ്ട് അഭിയുടെ കൈയിൽ പിടിച്ചു പറഞ്ഞു.
അയ്യോ.... മതി നമുക്ക് പോകാം പോരെ....
Thank u ചേച്ചി.....ഉമ്മാ.....
അഭി പോകാൻ സമ്മതിച്ചപ്പോ നേഹയും ആമിയും അവളുടെ ഇരുകവിളുകളിലുമായി അമർത്തി ഉമ്മവച്ചു.
ഇത് കണ്ട് ഇടുപ്പിൽ കൈകുത്തി ദേഷ്യത്തോടെ അവരെ നോക്കി അനന്ദുവിന്റെ കയ്യിലിരിക്കുന്ന അച്ചുമോളെ കണ്ട അഭി ചിരിയോടെ അവളെയെടുത്തു നെഞ്ചോട് ചേർത്ത് പിടിച്ചു. അവർ നാലുപേരും അകത്തേക്ക് കയറി.
എത്ര തിരിഞ്ഞു മറിഞ്ഞു കിടന്നിട്ടും ഉറക്കം വരാതെ അഭി കിടന്നിടത്തു നിന്നും പതിയെ എഴുന്നേറ്റു ഉമ്മറത്ത് വന്നിരുന്നു.
പുറത്തേ നിലാവെളിച്ചത്തിലേക്ക് നോക്കിയിരുന്ന അവളുടെ ചുമലിൽ ഒരു കൈവന്നു പതിച്ചു.
ഞെട്ടിതിരിഞ്ഞ അഭി പിന്നിൽ നിൽക്കുന്ന അനന്ദുവിനെ കണ്ട് നെഞ്ചിൽ കൈവച്ചു കൊണ്ട് ഒന്ന് ദീർഘശ്വാസമെടുത്തു.....
എന്ത് പറ്റിചേച്ചി....ഉറക്കം വരുന്നില്ലേ.....
ഹേയ്..... ഒരുപാട് നാളായില്ലേ ഈ... വീട്ടിൽ ഇങ്ങനെയിരുന്നു കൊണ്ട് നിലാവെളിച്ചം കണ്ടിട്ട് അത്‌കൊണ്ട് നിലാവ് കണ്ടപ്പോ ഇവിടെ വന്നിരിയ്ക്കാൻ തോന്നി
എന്ന് പറഞ്ഞുകൊണ്ടവൾ ചാരുപടിയിൽ നിന്നെഴുന്നേറ്റു കൊണ്ട് ഉമ്മറത്തെ സ്റ്റെപ്പിലേക്ക് മാറിയിരുന്നു.
അവളുടെ ആ....ഇരുത്തം കണ്ട അനന്ദു
അവൾക്കരികിലായി വന്നിരുന്നു കൊണ്ട് പുറത്തേ നിലാവിലേക്ക് നോക്കി
ഞാൻ പോകുമ്പോൾ എങ്ങനെയായിരുന്നോ ഇവിടം ഇന്നും അങ്ങനെ തന്നെയുണ്ട് ഒരു മാറ്റവും ഇല്ലാതെ.....
നന്ദു.....നീയാ പാലമരം കണ്ടോ......
മുറ്റത്തിന്റെ ഇടതുവശത്തേക്ക് കൈചൂണ്ടികൊണ്ടവൾ അനന്ദുവിനോട് ചോദിച്ചു.
അങ്ങോട്ട് നോക്കിയ അവന്റെ ചുണ്ടിൽ നേർത്തൊരു പുഞ്ചിരി വിരിഞ്ഞു.
ആ.... പാലമരം അതായിരുന്നു എന്റെ ലോകം..... എത്ര രാത്രികളിൽ ഞാൻ അതിനു ചുവട്ടിൽ യക്ഷിയേയും ഗന്ധർവനെയും കാത്തിരുന്നിട്ടുണ്ടെന്നറിയാവോ......
നമ്മടെ വീട് പുതുക്കി പണിയുന്ന സമയത്ത് എല്ലാരുംകൂടെ അത് വെട്ടികളയാൻ നോക്കിയതാ അന്ന് ഞാൻ ആ... മരത്തെ കെട്ടിപിടിച്ചു നിന്നങ് കരഞ്ഞു അവസാനം എന്റെ കരച്ചിൽ കണ്ട് എല്ലാരും കൂടെ അത് വെട്ടുന്നില്ലെന്ന് തീരുമാനിച്ചു....
മനസ്സിൽ ആ...രംഗങ്ങൾ തെളിഞ്ഞെന്ന പോൽ അവളൊന്നും പുഞ്ചിരിച്ചു.
എന്നിട്ട് ചേച്ചി യക്ഷിയെ കണ്ടോ.......
അനന്ദുവിന്റെ ആകാംഷയോടെയുള്ള ചോദ്യം കേട്ടവൾ പൊട്ടി ചിരിച്ചു...
ന്റെ അനന്ദു അവരേ അങ്ങനെ എല്ലാർക്കും കാണാൻ പറ്റിയിരുന്നേൽ നമ്മളൊക്കെ ആരായേനെ..
അപ്പോ... കണ്ടില്ലല്ലേ.....
ആമി പറഞ്ഞിട്ടുണ്ടല്ലോ ആരും കേൾക്കാത്ത ശബ്ദങ്ങളും രൂപങ്ങളും സ്മെല്ലും എല്ലാം ചേച്ചിക്ക് മാത്രം അറിയാൻ പറ്റുമെന്ന്.
എന്റെ കുഞ്ഞേ...... അതെന്റെ മനസ്സിന്റെ ചില കളികളല്ലേ... അത് വിട്ടേക്ക്
ചേച്ചി പറഞ്ഞില്ല.....
ഗന്ധർവനെ കണ്ടോ.....
യക്ഷിയെയും ഗന്ധർവനെയും കണ്ടില്ല....
പക്ഷേ ഒരു രാക്ഷസനെ കണ്ടു സ്വന്തവും ബന്ധവും തിരിച്ചറിയാത്ത സ്നേഹത്തിന്റെ വിലയറിയാത്ത ഒരു രാക്ഷസനെ....
എന്താ ചേച്ചി......
അനന്തുന് എന്താ.... അറിയേണ്ടേ....
നിനക്ക് എന്തൊക്കെയോ എന്നോട് ചോദിക്കാൻ ഉണ്ടെന്ന് തോന്നുന്നല്ലോ
ഹേയ്..... എനിയ്ക്ക്.......എനിക്കെന്തറിയാൻ ചേച്ചിക്ക് ചുമ്മാ തോന്നിയത്....
ആണോ......
നിലാവിലേക്ക് നോക്കിത്തന്നെ സംസാരിക്കുന്നവളെ കണ്ട അനന്ദു അത്ഭുതത്തോടെ അവളെത്തന്നെ നോക്കിയിരുന്നു.
എന്റെ പത്താമത്തെ വയസ്സിലാ എന്റെ ജീവിതം മാറിമറിഞ്ഞത്.....
എന്നെപ്പറ്റി എല്ലാം അറിയാവുന്ന എന്റെ ആമിക്കോ.... അച്ഛനോ അമ്മക്കോ സുഹൃത്തുകൾക്കോ പോലും അറിയാത്തൊരു കഥ.
അഭി തന്റെ മനസ്സ് തുറക്കാൻ തുടങ്ങിയെന്ന് കണ്ട അനന്ദു അവളിലേ ഓരോ... ഭാവങ്ങളും ഒപ്പിയെടുക്കാനെന്നത് പോലെ അവൾക്കഭിമുകമായി തിരിഞ്ഞിരുന്നു കൊണ്ടവളെ ഉറ്റുനോക്കിയിരുന്നു.
കാണാം