NENJORAM - 1 in Malayalam Love Stories by AADIVICHU books and stories PDF | നെഞ്ചോരം - 1

Featured Books
  • Wheshat he Wheshat - 2

         وحشت ہی وحشت قسط نمبر (2)   تایا ابو جو کبھی اس کے لیے...

  • Wheshat he Wheshat - 1

    Wheshat he Wheshat - Ek Inteqami Safar
    ترکی کی ٹھٹھورتی ہوئی...

  • مرد بننے کا تاوان

    ناول: بے گناہ مجرمباب اول: ایک ادھورا وجودفیصل ایک ایسے گھر...

  • مرد بننے کا تاوان

    ناول: بے گناہ مجرمباب اول: ایک ادھورا وجودرضوان ایک ایسے گھر...

  • صبح سویرے

    رجحان ہم ہمت کے ساتھ زندگی کا سفر طے کر رہے ہیں۔ کندھے سے کن...

Categories
Share

നെഞ്ചോരം - 1




"ഡി.....ചേച്ചി.... എത്രനേരായെടി നിന്റെ ഫോൺ കിടന്ന് ചിലക്കുന്നു.
ഒന്നെടുത്തു തുലയ്ക്ക് അല്ലെങ്കിൽ അത് തലക്കൊരു സൊയിര്യം തരില്ല...."



"ദേ... ചിന്നുനീയൊന്ന് ചുമ്മാതിരുന്നേ.... ഫോൺ അല്ലേ?

അത് അവിടിരുന്നടിച്ചോട്ടോ.....

നിന്റെ മേലൊന്നു അല്ലല്ലോ അത് ഇരിക്കുന്നത് പിന്നെന്താനിനക്കിത്ര പ്രശ്നം ?
തല്ക്കാലം മോള്ആ പുട്ട് കുത്തിക്കേറ്റ്. അല്ലപിന്നേ....."

ഉരുളക്ക് ഉപ്പേരി എന്നത് പോലെ അവളെ പുച്ഛിച്ചുകൊണ്ട് അകത്തുനിന്നും ഒരു ശബ്ദം കേൾക്കാം.

 ആ ശബ്ദത്തിന്റ ഉടമയാണ് ഈ ഞാൻ.


കസേരയിൽ കാലുംകേറ്റിവച്ച് പുട്ട് കുത്തിക്കേറ്റുന്ന അവളാണ് ഹരിത എന്ന ചിന്നു.

അതായത് എന്റെ അഞ്ചുവയസ്സിന്റെ ഇളയ അനിയത്തി അനിയത്തി ആണേലും അവള്ടെ ഭാവം കണ്ടാൽ അവളെന്റെ ചേച്ചിയാണെന്ന് തോന്നും അതായത് കുട്ടി 10ൽ ആണേലും നാക്ക് maയ്ക്കാണെന്ന്.

ഇപ്പോ *****ഗേൾസ്‌ സ്കൂളിൽ 9ൽ പഠിക്കുന്നു



ഞങ്ങടെ അച്ഛൻ ഹരിദാസ്കൂലിപ്പണി ആണ് ട്ടോ അമ്മ നിമ്മി എന്ന നിർമല.



പിന്നെ ഞാൻ......


എന്താ എല്ലാരും നോക്കിനിക്കുന്നെ ഞാനാണ് നായിക ഒരു ബാക്ക്ഗ്രൗണ്ട് മ്യൂസിക് ഇടെന്നെ.....


ഞാൻ ഹരിണി എല്ലാരും ഹരി.........ന്ന് വിളിക്കും ഇപ്പോ വീട്ടീന്ന് ഒന്നരമണിക്കൂർ ദൂരെയുള്ള ഒരു കോപ്പറേറ്റീവ് കോളേജിൽ ഗ്രാഫിക് ഡിസൈനിങ് പഠിക്കുന്നു.

നോക്കണ്ട +2കഴിഞ്ഞപ്പോ ഞാൻ നേരെ ക്രിയേറ്റിവിലേക്ക് ഇറങ്ങി

ഇപ്പോ ആ..... കുരിപ്പ്‌പറഞ്ഞില്ലേ ന്റെ ഫോൺ അടിച്ചുന്ന് അതൊരു unknown നമ്പർ ആണ് പക്ഷേ ആൾക്ക് എന്റെ ഫുൾ ഡീറ്റെയ്ൽസും അറിയാട്ടോ

ഞാൻ ഡെയിലി പോവുന്നബസ്സ് ഡെയിലി ഇടുന്ന ഡ്രസ്സ്‌ എന്റെ ഫേവ്റേയ്റ്റ് കളർ ഫെവറൈറ്റ് ഫുഡ് ന്റെ വീട്ട്കാരുടെ കാര്യങ്ങൾ.

അങ്ങനെ എല്ലാം അറിയാം


ആ...തെണ്ടി കാരണം ഇപ്പോ ഒരുജീൻസ് ഒരുദിവസംമാത്രേ ഇടാൻ പറ്റുന്നുള്ളു അല്ലെങ്കിൽ ഒരുജീൻസ് ഒരാഴ്ച ഇട്ടോണ്ടിരുന്ന ഞാനാ ....

ഇന്നലെയിട്ട ജീൻസ് അലക്കാൻഇട്ടതിന്റെ കൂട്ടത്തിൽ കിടക്കുന്നത് കണ്ടതും അവൾ ദീർഘശ്വാസത്തോടെ പറഞ്ഞു.


ഇന്നിട്ട ജീൻസ് നാളെകണ്ടാൽ  ആതെണ്ടി അപ്പോ വിളിച്ചുചോദിക്കും

ഡിയർ അത് ഇന്നലെ ഇട്ടജീൻസല്ലേ നീ അലക്കാറൊന്നുല്ലേ........ എന്ന് 


ഹരി ചെവിയ്ക്ക് നേരേ തള്ളവിരലും വായ്ക്ക് നേരേ ചെറുവിരലും വച്ച് കൊണ്ടു നാടകീയമായ പറഞ്ഞു എങ്ങനാണാവോഅവനിതൊക്കെ  തിരിച്ചറിയുന്നെന്ന് ദൈവത്തിനറിയാം പാവം അമ്മ ഡെയിലി ജീൻസ് അലക്കിമടുത്തുകാണും.




"ഡീ.... ചേച്ചി 7.45ആയിട്ടോ നീ വരുന്നില്ലേ..?"



അയ്യോ.... നിങ്ങളോട് സംസാരിച്ചുനിന്ന സമയം പോണത് അറിയില്ല ബാക്കി പോവുന്ന വഴിപാറഞ്ഞുതരാട്ടോ



"അമ്മേ ഞങ്ങൾ ഇറങ്ങുവാട്ടോ......"

അകത്തേക്ക് നോക്കി നീട്ടിവിളിച്ചുപറഞ്ഞുകൊണ്ടവൾ സോഫയിൽ ഇരുന്ന ബാഗെടുത്തുചുമലിൽ തൂക്കി.


"ദേ.....ഹരിമോളേ നീവല്ലോം കഴിച്ചിട്ട് പോ...."



"ഞാൻ ക്യാൻഡിന്ന് കഴിച്ചോളാം അമ്മാ......"


എന്ന് വിളിച്ചുപറഞ്ഞുകൊണ്ട്അവർ രണ്ടുപേരും റോഡിലോട്ട് ഇറങ്ങി.




"ഡീ...... ചിന്നൂട്ടി സമയമെന്തായി?"


അതിന് മറുപടിപറയാതെ അവള്തെന്നേ ചുഴിഞ്ഞുനോക്കുന്നത് കണ്ടതും ഹരി സംശയത്തോടെ തന്നെ അടിമുടിയൊന്നു നോക്കി.

തന്റെ ഡ്രസ്സിംഗിൽ പ്രശ്നങ്ങൾ ഒന്നുമില്ലെന്ന് മനസ്സിലാക്കിയവൾ സംശയത്തോടെ വീണ്ടും ഹരിതയെ നോക്കി.



"നീയെന്താടി ഇങ്ങനെനോക്കുന്നെ.

ഞാൻ ടൈം അല്ലെചോദിച്ചേ അല്ലാതെ നിന്റെ ടൈ ഒന്നും ചോദിച്ചില്ലല്ലോ.....

അല്ല പിന്നേ....."

 അവളെ പുച്ഛിച്ചു പറഞ്ഞു കൊണ്ട്കക്ഷി നേരെ നോക്കി നടന്നു.



"അല്ലടിച്ചേച്ചി.....നിന്റെ ഈ ഇടം കയ്യിലെന്താ?"

അവൾ എന്റെ ഇടംകൈ പിടിച്ചു പൊന്തിച്ചുകൊണ്ട് സംശയത്തോടെ ചോദിച്ചു.




"വാച്ച്......" 

ഹരി ഇളിച്ചുകൊണ്ട്  ഹരിതയെനോക്കി പറഞ്ഞു.



"അല്ല ഇതെന്തോന്നിനാ നീ... കെട്ടിയേക്കുന്നെ?"



"സമയം നോക്കാൻ...."




"⁰പിന്നെന്തിനാടി പട്ടി നീ എന്നോട് സമയം ചോദിച്ചേ കയ്യിലോട്ട് നോക്കിയാപോരെ" അവൾ കലിപ്പിച്ചോണ്ട് ചോദിച്ചു.



"അല്ല എന്റെ വച്ചിലെ സമയം തന്നെയാണോ നിന്റെ വച്ചിലും എന്നറിയാൻവേണ്ടി ചോദിച്ചതാ..."


"അല്ലാതെ വാച്ചിലെ ബാറ്ററി തീർന്നതോണ്ട് വാച്ച് വർക്ക് ആവുന്നില്ല എന്ന് പറയരുത് "


തന്നെ നോക്കി  ഇളിച്ചോണ്ട് പറയുന്ന ചേച്ചിയെ കണ്ടതും അവൾ ആക്കിക്കൊണ്ട് പറഞ്ഞു.


"എന്തോന്ന്?"



"ഓ... ഒന്നുല്ലേ....."


ഇരുവരും പരസ്പരം കളിയാക്കിയും കുരുത്തക്കേട് കാണിച്ചും  നിൽക്കുന്നതിന് ഇടയിലാണ് അവർക്ക് പോകേണ്ട ബസ്സ് വന്നത്.

ബസ്സ്‌ വന്ന് നിന്നതും ഇരുവരും ഓടികയറി ഡ്രൈവറുടെ അടുത്തുള്ള സീറ്റിൽ ഇരുന്നു.

രാവിലെ തന്നെ ആയതുകൊണ്ട് ബസ്സിൽ മുഴുവൻ സ്കൂകുട്ടികൾ ആവും.

ആ തിരക്കിനിടയിൽ ശ്വാസം കിട്ടിയാൽ തന്നെ ഭാഗ്യം.

ആ സീറ്റാവുമ്പോൾ അവിടെ ഇരിക്കുന്നവർക്ക് വലിയ രീതിയിൽ തിരക്ക് അനുഭവപ്പെടില്ല.

പിന്നേ.... അത് മാത്രല്ല കാര്യം എന്ന് നിങ്ങൾക്ക് മനസിലായി കാണുല്ലോ... അവിടിരുന്നാൽ ഡ്രൈവറെ മാത്രല്ല  ബസ്സിലുള്ളവരെ മുഴുവൻ നന്നായി കാണാൻ പറ്റും. 

ബസ്സിലുള്ളവരെ മുഴുവൻ ഒന്ന് സ്‌കാൻ ചെയ്തുനോക്കിയതും ദോ..... നിക്കുന്നു ബാക്കിലെ ഡോറിന്റഅടുത്ത് കാണാൻ കൊള്ളാവുന്ന ഒരു പയ്യൻ നിക്കുന്നു. 

അവനേ കണ്ടതും ഇരുവരും പരസ്പരംനോക്കി ഒരു ലുട്ടാപ്പി ചിരിച്ചിരിച്ചു.

അവരെ കണ്ടതും കണ്ടക്റ്റർ ഒരു ചെറു ചിരിയോടെ അവർക്കരികിലേക്ക്  വന്നു.


"ഹായ്..... രാജേട്ടാ...goodmorning "


"ഹാ... Goodmorning മക്കളേ........"


"ആരാ ചേട്ടാ ആ...പുതിയ കിളി"

ബസ്സ്‌കാശ്കൊടുക്കുന്നതിനിടയിലൂടെ ഹരി ചോദിച്ചു.



"അതോ..... നമ്മുടെ ഡ്രൈവർ ചെക്കന്റെ അനിയനാ"



"ബെസ്റ്റ്.......... "

ഞെട്ടലോടെ പരസ്പരം നോക്കികൊണ്ട് രണ്ടുപേരും ദയനീയമായി  ഇടങ്കണ്ണിട്ട് ഡ്രൈവറെ നോക്കി.

 അപ്പോൾ അയാൾ ദോ...... ഞങ്ങളെ കലിപ്പിച്ചു നോക്കുന്നു.

ഞങ്ങൾനോക്കുന്നത് അയാൾക്കണ്ടെന്ന് തോന്നിയതുകൊണ്ട് രണ്ടാളും അയാളെ നോക്കി നന്നായൊന്ന് ചിരിച്ചുകാട്ടി.

അല്ല....എങ്ങനെ കലിപ്പിക്കാതിരിക്കും അയാൾഈ ബസ്സിൽ കയറിയ അന്നുത്തൊട്ട് ഞാനും ഇവളും നന്നായി വായിനോക്കുന്നതാ അത് പെട്ടന്ന് ഒരുദിവസം ഇല്ലാണ്ടായാൽ അവനെങ്ങനെ സഹിക്കും.


അയ്യോ ....... ഞാൻ എന്റെ നാടിനെ പറ്റി ഒന്നും പറഞ്ഞ് തന്നില്ലല്ലേ ....

മറന്നു ആരേലും സംസാരിയ്ക്കാൻ കിട്ടിയാ ഞാൻ ഇങ്ങനാണെന്നേ എന്ത് ചെയ്യാം


കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി ആണ് ട്ടോ ന്റെ സ്ഥലം കൊയിലാണ്ടിന്ന് വീണ്ടും അരമണിയ്ക്കൂർ ഉള്ളിലോട്ട് പോണം എന്റെ നാടെത്താൻ പക്കാ ഗ്രാമം തെയ്യവും വയലും പുഴകളും പൂവും കിളികളും നിറഞ്ഞ എന്റെ നാട് 



വള്ളം ഫിലിം സോങ് ഇല്ലേ "ആകാശമായവളെ അകലെ മറഞ്ഞവളെ " എന്ന പാട്ടെഴുതിയ ആൾടെ അതേ നാട് 

               "കാവുംവട്ടം "

പേര് പോലെ തന്നെ ഒരു കാവിന് ചുറ്റും ഉള്ള പ്രദേശം ആയത് കൊണ്ട് തന്നെയാണ് ഈ പേര് വന്നത്


അരമണിയ്ക്കൂർ ക്കൊണ്ട് ഞങ്ങൾ ടൗണിലെത്തി ബസ്സിറങ്ങുന്നതിന് മുന്നേ ഇരുവരും തിരിഞ്ഞ് ഡ്രൈവറേ നോക്കി നന്നായൊന്ന് ഇളിച്ചു കാട്ടി ദോ .....ദിങ്ങനെ😁


"ഡീ ചേച്ചി...."



"എന്തേ......"

പതിവില്ലാത്ത ചേച്ചിവിളികേട്ടതും ഹരി സംശയഭാവത്തിൽ ഹരിതയെനോക്കി.



"നീ... ഇന്ന് ഏത് ബസ്സിനാ പോണേ"


"ഡ്രീംസിന് എന്തേ?"



"അത് വരാൻ ഇനിയും 15 മിനിറ്റില്ലേ?"



"ആഹാ..... ഉണ്ട് എന്തേ?"



"അത്... അത് പിന്നേ....."


"നിന്ന് തിത്തിതെയ് കളിക്കാതെ കാര്യം പറ പെണ്ണേ..."


"അത്... അത് പിന്നേ...നിനക്ക് ഞാനെന്റെ ഒരു ഫ്രണ്ടിനെ പരിചയപ്പെടുത്തിത്തരാൻ കുറച്ച് ദിവസായ് വിചാരിയ്ക്കുന്നു."


അവൾ ഇഞ്ചി കടിച്ച കുരങ്ങന്റെ ഇളി ഇളിച്ചു കൊണ്ട് പറഞ്ഞു


"നിന്റെ ഫ്രണ്ട്സിനെ ഇതിനു മുൻപും നീയെനിക്ക് പരിചയപ്പെടുത്തി തന്നിട്ടുണ്ടല്ലോ അന്നൊന്നും ഇല്ലാത്ത ഒരു മുഖവുര ഉണ്ടല്ലോ മളകേ ഇന്ന് എന്താണ്..."


ഹരി രണ്ട് കയ്യും നടുവിൽ കൊടുത്തു കൊണ്ട് ഹരിതയെ ചുഴിഞ്ഞു നോക്കി.


"ഹേയ് ഒന്നുല്ല ചേച്ചി he is my best friend yaar"


"ഓ ...... അപ്പോ...അവളല്ല അവനാണ്

അല്ല നീ ഗേൾസ് സ്കൂളിലല്ലെ പഠിയ്ക്കുന്നേ പിന്നെങ്ങനെ?"



പാതിയിൽ നിർത്തിക്കൊണ്ട് ഹരി

ഒറ്റപ്പുരികം പൊക്കി അവളെ കൂർപ്പിച്ചു നോക്കി.


"ഓ....... ബോയ്സിലെക്കാളും ആൺകുട്ടികൾ രാവിലേം ഉച്ചയ്ക്കും വൈകീട്ടും നമ്മടെ സ്കൂളിന് മുൻപിൽ കാണും എന്ന് എന്നേക്കാൾ നന്നായി നിനക്കറിയല്ലോ.

 പിന്നെന്തിനാ മോളേ ഈ ചോദ്യം.

ഒന്നുല്ലേലും എന്നേക്കാൾ മുന്നേ അതേസ്കൂളീന്ന് പഠിച്ചിറങ്ങിയവളല്ലേ നീ"


സംഭവം സത്യമായതുകൊണ്ട് അവൾടെ ചോദ്യം കേട്ട് ഹരി നന്നായൊന്ന് ഇളിച്ചു കാട്ടി


"ആഹാ ........ രാഹുൽ എത്തീല്ലോ..."


ഹരീടെ ഇടത് ഭാഗത്ത് കൂടെ അവർക്കടുത്തേക്ക് നടന്നു വരുന്ന പയ്യനേ ചൂണ്ടികാണിച്ചു കൊണ്ട് ഹരിത പറഞ്ഞു.

അവനേക്കണ്ടതും ഹരിയുടെ മനസ്സിൽ എന്തോ ഒരു കരട് വീണ പോലെ തോന്നി.

അവൻ അടുത്ത് വന്ന് ചിരിച്ചു കൊണ്ട് ഹരിയ്ക്ക് നേരേ വലം കൈ നീട്ടി.



"ഹായ് ..... ഹരി ആം രാഹുൽ"


"ഹായ് ....."


അവളും അവനു നേരേ വലം കൈ നീട്ടി

ഹരി അവനേ ആകമാനം ഒന്ന്നോക്കി.

ബ്ലാക്ക് ജീൻസും ചെക്ക് ഷർട്ടും ആണ് വേഷം.

 വെട്ടി ഒതുക്കിയ മുടി, ഇരുനിറം, കണ്ടാൽ ഒരു ജെന്റിൽമാൻ ലുക്കൊക്കെ ഉണ്ട്.



"രാഹുൽന്റെ വീടെവിടയാ എന്നാ പറഞ്ഞത്."


"Hey..... ഞാൻ എന്നെപ്പറ്റി തന്നൊടൊന്നും പറഞ്ഞിട്ടില്ലെടോ."

അവൻ നേർത്ത പുഞ്ചിരിയോടെ പറഞ്ഞു

അതിന് തിരിച്ചുമൊരു പുഞ്ചിരി നൽകിക്കൊണ്ട് ഹരി അവനേ സൂക്ഷിച്ച് നോക്കിക്കൊണ്ട് നിന്നു


"എന്റെ വീട് മുചുകുന്നാണ് വീട്ടിൽ അച്ചൻ അമ്മ പിന്നൊരു ചേട്ടൻ ഇത്രേം പേരുണ്ട്"



"ആണോ ....... ചേട്ടനെന്ത്‌ ചെയ്യുന്നു"


ആചോദ്യം കേട്ടതും ഹരിത ഹരിയെ നന്നായൊന്ന് സ്‌കാൻ ചെയ്തു.


അതിനവൾ സക്കിളിന്ന് വീണ ചിരി ചിരിച്ചു കാട്ടി.



"ഏട്ടൻ ഗൾഫിലാണ്"



"അല്ല താനെന്ത് ചെയ്യുന്നു"



"ഞാനിപ്പോ പഠിത്തം കഴിഞ്ഞ് എന്റൊരു ഫ്രണ്ടിന്റെ കൂടെ ഡ്രൈവർആയിട്ട് നിക്കുവാ."


"ആണോ .....പിന്നെ"



അവനോട് എന്തോ ചോദിയക്കാൻ വന്ന അതേ സമയത്താണ് അവൾക്ക് വടകരക്ക് പോവാനുളള ബസ്സും വന്നത്.

അത് കണ്ടതും ഇരുവരും അവനോട്‌ബൈ പറഞ്ഞ് കൊണ്ട് നടന്നുനീങ്ങി.



തന്റെ ജീവിതം മാറി മറിയാൻ പോകുന്നതറിയാതെ അവൾ തന്റെ കോളേജിലേയ്ക്കുള്ള യാത്ര തിരിച്ചു




നാളെ കാണാട്ടോ