നെഞ്ചോരം 3ഫോൺ എടുത്ത് നമ്പർ പറഞ്ഞു കൊടുത്ത് കഴിഞ്ഞപ്പഴേയ്ക്കുംഹരിക്ക് പോകാനുള്ള ബസ്സ് സ്റ്റാൻഡിൽ എത്തിയിരുന്നുഹരി നേരേ വടകരയ്ക്കും ചിന്നു നേരേസ്കൂളിലേയ്ക്കും തിരിച്ചു
💦💦💦💦💦
മൂന്ന് ദിവസങ്ങൾക്കു ശേഷമുള്ള ഒരുദിനം
"ഡീ..... ചേച്ചി നീ എന്റെ പേനയെടുത്തോ..."
"ഉവ്വ്... കണ്ടല്ലോ....രാവിലെ ഒരു അഞ്ചരക്ക് ആരോടും പറയാതെ മുറ്റത്തേക്ക് ഇറങ്ങുന്നത് കണ്ടായിരുന്നു."
പതിവുള്ള ഹരിതയുടെ ചോദ്യം കേട്ടതും ഹരിപുച്ഛത്തോടെ അവളേ നോക്കികൊണ്ട് പറഞ്ഞു.
"ചേ..... ന്റെ ചേച്ചികുട്ടിയിങ്ങനെ ദേഷ്യപ്പെടല്ലേ.ദേഷ്യപ്പെട്ടാലേ ആ ഉണ്ടക്കണ്ണുകൾ ഒന്നുടെ മിഴിഞ്ഞു വരും പിന്നെ ഈ മുഖത്തുള്ള ഐശ്വര്യവും ഗ്ലാമറും അത് രണ്ടും ഇല്ലാണ്ടായി പോവും"
അതേ നാണയത്തിൽ തിരിച്ചടിച്ചു കൊണ്ട് ഹരിത ബാഗിനടുത്തേക്ക് നടന്നു.
"അയ്യെടാ....... ദേഷ്യപെടുമ്പോ ഗ്ലാമറ് കുറയാൻ ഞാൻ നീയല്ലാ......"
അവളെ നോക്കി കൊഞ്ഞനം കുത്തികൊണ്ട് ഹരി പറഞ്ഞു"അതേ.... നീ നിന്ന് താളം ചവിട്ടിയാലേ ഇന്നും വൈകുട്ടോ......പിന്നെ ഡ്രീംസ്കിട്ടീല്ലാന്നും പറഞ്ഞ് ഇവിടുന്ന് തലകുത്തിമറിഞ്ഞിട്ട് നോ.... കാര്യം"
"ഞ............ ഞ.... ഞ....... "
ഹരിതയെ നോക്കികൊഞനം കുത്തിക്കൊണ്ട് ഹരി പെട്ടന്ന് കഴിച്ചെഴുന്നേറ്റു.ഹരി പോയ ദിക്കിലേയ്ക്ക് നോക്കി ഒന്ന് പുഞ്ചിരിച്ച ശേഷം ചിന്നുവീണ്ടും പേനയ്ക്കായുള്ള തിരച്ചിൽ തുടർന്നു.
"ഹരി മോളേ ചിന്നു മോളേ രണ്ടാളും വന്നേ വന്ന് ഭക്ഷണം കഴിച്ചേ..."
"നിയ്ക്ക് വേണ്ട അമ്മാ...... ഞാനിപ്പോ കഴിച്ചേയുള്ളു.അവളാ കഴിക്കാത്തത് "
അമ്മയുടെ വിളികേട്ടതും ഹരി റൂമിൽ നിന്നും വിളിച്ചു പറഞ്ഞു.
"ചിന്നൂ..... വന്ന് കഴിച്ചേ.....""എനിക്ക് വേണ്ടമ്മാ....ഒന്നാമതേ സമയം വൈകി."
"ആണോ അമ്മേടെ കുഞ്ഞിന് ബ്രേക്ക്ഫാസ്റ്റ് വേണ്ടേ...എന്നാലേ ഉച്ചയ്ക്ക് അമ്മ ചോറെന്നും പറഞ്ഞുവാട്ടോ ഞാൻ തരാം.ബാക്കി ഉള്ളവനിവിടെ പുലർച്ചെമുതൽ കഷ്ട്ടപെടുന്നതാ.അല്ല നിങ്ങക്കൊക്കെ ഫുഡ് വേണ്ടെങ്കിൽ നേരത്തെ പറഞ്ഞൂടെ മനുഷ്യനെ മെനക്കെടുത്താൻ.അതെങ്ങനെയാ....നേരത്തെ പോകേണ്ടതാണ് എന്ന് രണ്ടിനും യാതൊരു ബോധവും ഇല്ലാ...8.5 ന്റെ ബസ്സിന് പോകാൻ എഴുന്നേൽക്കുന്നത് ഏഴരക്ക് .പിന്നൊരു പല്ലുതേപ്പും കാക്കക്കുളിയും കഴിയുമ്പോഴേക്കുംതന്നെ 7.50 ആവും പിന്നെങ്ങനെ സമയം ഉണ്ടാവാനാ.നേരത്തെ എഴുന്നേൽക്കണമെന്നോ എന്തെങ്കിലും കഴിക്കണമെന്നോ രണ്ടിനും യാതൊരു ചിന്തയുമില്ല.അതെങ്ങനെയാ ഇവിടൊരാളുണ്ടല്ലോ പിള്ളേരെ സപ്പോർട്ട് ചെയ്യാൻ.ഞാനെന്തെങ്കിലും പറഞ്ഞാൽ അപ്പോതുടങ്ങും.നാളെ വേറൊരു വീട്ടിലോട്ട് കേറിചെല്ലേണ്ട പിള്ളേരാ...അതാർക്കെങ്കിലും ഓർമയുണ്ടോ അതുമില്ല.കെട്ടിച്ചു വിടുമ്പോ രണ്ടാൾക്കും പിറകെ അങ്ങേരും പോകുമായിരിക്കും അല്ല പിന്നെ."
ഉമ്മറത്തിരുന്ന് പത്രംവായിക്കുന്ന അച്ഛനെ നോക്കിയാണ് അമ്മേടെ ആ ഡയലോഗ്ഹരിയും ഹരിതയും ചുണ്ട് കടിച്ചുപിടിച് ചിരി കൺട്രോൾ ചെയ്തുകൊണ്ട് അച്ഛനെ നോക്കി.ങേഹേ...അവിടെ no എക്സ്പ്രെഷൻ എന്ന് കണ്ടതും രണ്ടുപേരും പരസ്പരം നോക്കി.ഇത് തന്നെയല്ലെടി നീ എന്നും പറയുന്നത് ഡയലോഗെങ്കിലും ഒന്ന് മാറ്റിപിടി എന്നുള്ള ഭാവംമാത്രം.അത് കണ്ടതും പുഞ്ചിരിയോടെ ഇരുവരും ഡൈനിങ് ടേബിളിനടുത്തേക്ക് നടന്നു അപ്പോഴും കിച്ചണിൽനിന്നും പാത്രങ്ങളോട് ദേഷ്യംതീർക്കുന്ന അമ്മേടെ ശബ്ദം ഇരുവരുംകേൾക്കുന്നുണ്ടായിരുന്നു.
"ഹോ.... എന്താ ടെസ്റ്റ് ഈ നൂൽപുട്ടും ചിക്കൻകറീം അമ്മവയ്ക്കുന്നെന്റെ ഏഴയലത്തു വരുവോ ആ..ലതേച്ചി ഉണ്ടാക്കുന്നതിന്""അത് ഏതാടി ചേച്ചി ഈ ലത"
"നിനക്കറിയില്ലേ അത് നിന്റെ ക്യാന്റിനിലെ ചേച്ചിയേ..."
"ഓ...... അവര്.... ഹാ... ഹാ.... നീ പറഞ്ഞത് ശെരിയാ...നീ ഈ ചിക്കൻകറിഒന്ന് കഴിച്ചു നോക്കിക്കേ എന്താ ടെസ്റ്റ് ഉപ്പും എരുവുംഎല്ലാം പാകത്തിന്."
"നിനക്ക് അറിയാഞ്ഞിട്ടാ... ഇതിൽ മസാല മാത്രല്ല നമ്മടെ അമ്മേടെ സ്നേഹം കൂടെയുണ്ട് അതോണ്ടാ ഇത്ര ടെസ്റ്റ്."
എന്ന് പറഞ്ഞുകൊണ്ട് രണ്ടുപേരും പരസ്പരംനോക്കി ചിരിച്ചുകൊണ്ട് കിച്ചനിലേക്ക് എത്തിനോക്കിഎൽക്കുന്നുണ്ട് എൽക്കുന്നുണ്ട് ഇപ്പോ പാത്രങ്ങളുടെ ശബ്ദം കേൾക്കാനില്ല
"നിനക്കറിയാവോ...അവിടുന്ന് ഭക്ഷണം കഴിക്കാൻ വയ്യാത്തത്കൊണ്ട് പണ്ടൊക്കെ ഞാനിവിടെ വന്നിട്ട വല്ലോം കഴിക്കാറ്"
"ആണോ..... എന്തായാലും ഞാൻ ഭാഗ്യവാതിയ അമ്മ ചോറും ടിഫിനും തന്ന് വിടാറാണല്ലോ പതിവ് അതോണ്ട് ഒന്നും നോക്കണ്ട നല്ല ടെസ്റ്റി ഫുഡ് തന്നെയാ ഞാൻ കഴിക്കാറ്."
ഹരിത ഇടംകണ്ണിട്ട് കിച്ചണിലേക്ക് നോക്കികൊണ്ട് പറഞ്ഞു."ഉം........ എനിക്ക് ഇപ്പോ പിന്നെ ഉച്ചവരെയല്ലേ ക്ലാസ്സ് ഉള്ളു അപ്പോപ്പിന്നെ ഫുഡ് കൊണ്ടോണ്ടല്ലോവൈഷും വരുണും അനും കഴിക്കുമ്പോൾ ഞാൻ മാത്രം എങ്ങനെയാ മാറിനിൽക്കുന്നെ അതോണ്ട് മാത്രം വല്ലപ്പോഴും ക്യാന്റിന്ന് കഴിക്കും അല്ലെങ്കിൽ അവർക്ക് വിഷമം വന്നാലോ..."
ഹരിയുടെ സങ്കടത്തോടെയുള്ള സംസാരം കെട്ട് ചിന്നു പ്ളേറ്റിലേക്ക് നോക്കി ചിരികടിച്ചുപിടിച്ചിരുന്നു.അപ്പോഴാണ് അവർക്ക് മുന്നിലേക്ക് രണ്ട് ഗ്ലാസ് പാല് നീണ്ടുവന്നത്. ഇരുവരുംതലയുയർത്തിനോക്കിയപ്പോൾ കാണുന്നത് പുഞ്ചിരിയോടെ താങ്കളെനോക്കുന്ന അമ്മയെയാണ്ഇരുവരും അമ്മയ്ക്ക് ഓരോ പുഞ്ചിരിയും നൽകിക്കൊണ്ട് പരസ്പരം നോക്കി.പതിവിലും വൈകിയാണ് ഹരി ടൗണിൽ എത്തിയത് അതുകൊണ്ട് തന്നെ തിരക്ക് പിടിച്ചുകൊണ്ട് ക്ലാസ്സിലേക്ക് ഓടുന്നതിനിടെയാണ് രാഹുലിന്റകോൾ വന്നത്.
"എന്താടാ രാഹുലെ...."
"ഡാ....... നീയന്ന് ഒരു കോളിന്റെ കാര്യം പറഞ്ഞില്ലേ അതാരാണെന്ന് ഞാൻ കണ്ടെത്തി ആളെന്റെ നാട്ട്കാരനാ"
"താങ്ക്സ് ഡാ...ഞാനിപ്പോ ക്ലാസ്സിലേയ്ക്ക് പോകുവാ ആൾടെ ഫോട്ടോയോ മറ്റോ ഉണ്ടെങ്കിൽ നീ എനിയ്ക്ക് Send ചെയ്യണേ..."
"ഹാ.....അത് പറയാനാ ഞാൻ നിന്നെവിളിച്ചത്.നിന്നെ വിളിയ്ക്കുന്നവന്റെ ചേട്ടൻ എന്റെ കൂടെയുണ്ട് ഞാൻ പറഞ്ഞിട്ടില്ലേ എന്റെ ഫ്രണ്ടിന്റെ കൂടെയാണ് ഞാൻ ജോലി നോക്കുന്നേന്ന്"
"ആ ........ ഓർക്കുന്നുണ്ട് "
ഹരി ഫോൺ ചെവിയോട് ചേർത്തുപിടിച്ചു കൊണ്ട് ക്ലാസ്സിന് വെളിയിൽതന്നെ നിന്നു കൊണ്ട് പറഞ്ഞു."
അവന്റെ അനിയനാണ് ആൾ.നിനക്ക് അവനേ കാണണം എന്നുണ്ടേൽ ബസ്റ്റാന്റ് ന് ഓപ്പോസിറ്റ് ഉള്ള റോഡിലേക്ക് വാ.... ഞങ്ങളവിടെയുണ്ട്."എന്ന് പറഞ്ഞു കൊണ്ട് അവൻ കോൾഡിസ്കണക്ട് ചെയ്തു. രണ്ടാമതൊന്ന് ആലോചിക്കാതെ ഹരി സ്റ്റെപ്പുകൾ ദൃതിയിൽ ഇറങ്ങി അവൻ പറഞ്ഞ സ്ഥലം ലക്ഷ്യമാക്കി നടന്നു. ഉള്ളിൽതിളച്ചു മറിയുന്ന ദേഷ്യം അടക്കിപ്പിടിയ്ക്കാൻ കഴിയാതെ അവൾ കൈകൾ മുറുകെപിടിച്ചു.സ്റ്റാന്റിന് ഓപോസിറ്റ് എത്തിയപ്പോൾ ദൂരെനിന്നുതന്നെ കണ്ടു മരവും ചാരിതന്നെ പ്രതീക്ഷിച്ചുനിൽക്കുന്ന രാഹുലിനേ.പിന്നെ ഒന്നും ചിന്തിയ്ക്കാതെ അവൾ അവനേ ലക്ഷ്യം വച്ച് നടന്നടുത്തു.ഹരിയെ കണ്ട അവൻ പുഞ്ചിരിയോടെ അവളേ നോക്കി എന്നാൽ വലിഞ്ഞു മുറുകിയഅവളുടെ മുഖംകണ്ടപ്പോൾ കാര്യം പന്തിയല്ലെന്നു കണ്ടവൻ വണ്ടിയിലേയ്ക്ക് കണ്ണ് കാണിച്ചു.അത് കണ്ടതും അവൾ തുറന്നിട്ട സൈഡ് ഡോറിലൂടെ അകത്തേയക്ക് നോക്കിആദ്യം അവളുടെ കണ്ണിൽപെട്ടത് വണ്ടിയിൽതൂക്കിയിട്ട നിറയെ കറുത്തമുത്തുകളുള്ള ഒരു കൊന്തയാണ്.അതിന് തൊട്ടടുത്തായ് സ്റ്റിയറിംഗിൽ താളം പിടിച്ച് കൊണ്ടിരിയ്ക്കുന്ന പയ്യനേക്കണ്ട അവൾ അവനെ ആകമാനം കണ്ണുകൾക്കൊകൊണ്ടൊന്ന് അളന്നു.
ഇടതൂർന്ന കറുത്തമുടി,കട്ടി പുരികം' കുഞ്ഞിക്കണ്ണുകൾ 'ഇടതൂർന്ന കട്ടിമീശഅൽപ്പംതാഴോട്ട് വളച്ച് ഷെയ്പ് ചെയ്ത് വച്ചിരിയ്ക്കുന്നു വെളുത്തനിറം കറുത്ത ഷർട്ടും വെള്ളമുണ്ടുമാണ് വേഷം സ്റ്റിയറിംഗിൽ താളം പിടിയ്ക്കുന്ന വലം കയ്യിൽ വെള്ളിയുടെ ഒരു ലൂസ്കൈ ചെയ്ൻ ഇടം കയ്യിൽ അത്യാവശ്യം വലുപ്പമുള്ള കറുത്തവാച്ച് ആകെ മൊത്തം ഒരടാറ് മൊതല്.
"ഹായ് ....... ഞാൻ....."
പരിചയപെടാനായി അവൾക്ക് നേരെ തിരിഞ്ഞ അവൻ അവളുടെ നോട്ടം കണ്ട് സംസാരിക്കാണോ വേണ്ടയോ എന്ന അർത്ഥത്തിൽ ഒന്ന് നിർത്തി.
"ഡോ........ പിള്ളേരെ വളർത്തുമ്പോ നന്നായി വളർത്തണം.തന്റെ അനിയനൊരു ധാരണയുണ്ട്അവന്റെ ഒരു കോൾ വരുമ്പഴേക്കുംപെൺപിള്ളേർ അവന്റെ പിറകെ വരും എന്ന്.അവന്റെ പിന്നാലെ വരുന്നപെൺപിള്ളേരെമാത്രമേ തനിക്കും അവനും അറിയൂ അല്ലെങ്കിൽ കണ്ടിട്ടുള്ളു.പക്ഷേ ഇത് ആള് വേറെയാണെന്ന് പറഞ്ഞേക്ക് തന്റെ അനിയനോട് ഇനി മേലാൽ എന്റെ ഫോണിലേക്ക് അവന്റെ ഒരു കോൾഎങ്ങാനും വന്നാൽ ഈ ഹരിയാരാണെന്ന് അവനറിയും.പിന്നെ അവനേ സ്റ്റേഷനിൽ എത്തിക്കാതിരുന്നത് എനിക്കതിന്റെ പിറകെ നടക്കാൻ വയ്യാഞ്ഞിട്ട.പക്ഷേ ഇനിയത് ഉണ്ടാവില്ലഎന്ന് അവനോട് പറഞ്ഞേക്ക്.ഇനിയും ചുമ്മാ എന്റെ പിന്നാലെനടന്നാൽ ഇപ്പോൾ കാണിച്ച ഈ ദയ ഇനി ഞാനവനോട് കാണിച്ചെന്ന് വരില്ല മൈൻഡ് ഇറ്റ്."
എന്ന് പറഞ്ഞുകൊണ്ട് രാഹുലിനെ നോക്കിയ അവൾ പെട്ടന്ന് തന്നെ തിരിഞ്ഞു നടന്നുഇവിടിപ്പോ ആരാ പടക്കം പൊട്ടിച്ചേ എന്നുള്ള അവസ്ഥയിൽ അവൻ അവൾ പോയ വഴിയേ കണ്ണും തള്ളി നോക്കിനിന്നു
ദേഷ്യം കൊണ്ടവൾ ആകെ വല്ലാതായിരുന്നത് കൊണ്ട് തന്നെ ക്ലാസ്സിൽ കയറാതെവൾ നേരെ നാട്ടിലേക്കുള്ള ബസ്സ് പിടിച് നേരെ ഗോറ്റു ഹെർ അങ്കത്തട്ട്മനസിലായില്ലല്ലേ അവള്ടെ വീട്ടിലേക്ക് വച്ചുപിടിച്ചുന്ന്.....
വൈകുന്നേരം ഹരിത വന്നപ്പോഴും നമ്മുടെ നായിക റൂമിലൂടെ തലങ്ങും വിലങ്ങും നടക്കുകയാണ് സുഹൃത്തുക്കളെ നടക്കുകയാണ്ദേ.
ഷ്യം നിയന്ത്രിക്കാൻ എന്നപോലെ കൈകൾ പരസ്പരം നന്നായികൂട്ടി പിടിക്കുന്നുമുണ്ട് കൂട്ടത്തിൽ എന്തൊക്കെയോ പിറുപിറുക്കുന്നും ഉണ്ട്.അവളുടെ നടത്തവും കാട്ടിക്കൂട്ടലും കണ്ട ഹരിത പിന്നിലൂടെ ചെന്ന് വയറിലൂടെ കൈകൾ ഇട്ട് അവളെ ചേർത്തു പിടിച്ചുഹരി നടത്തം നിർത്തി അവളുടെ കൈകളിൽ വിരൽ കോർത്തു
"എന്താണ് എന്റെ ചേച്ചിക്കുട്ടിക്കൊരു ടെൻഷൻഇന്ന് ആ...ച്ചേട്ടനെ കണ്ട് വഴക്ക് പറഞ്ഞതിനാണോ?""അത്...... അല്ല നീയെങ്ങനെ അറിഞ്ഞു ഈകാര്യം?"
"രാഹുലേട്ടൻ പറഞ്ഞു "
"ഉം....... അനിയൻ തെറ്റ് ചെയ്തതിന് അയാളെന്ത് ചെയ്തു.അപ്പോഴത്തെ ദേഷ്യത്തിൽ ഞാനയാളേ എന്തൊക്കെയോ പറയുകേം ചെയ്തു"
ഹരി ചൂണ്ട് വിരലും നടുവിരലും ഉപയോഗിച്ച് നെറ്റിയിൽ അമർത്തി തിരുമ്മിക്കൊണ്ട് പറഞ്ഞു.
"എന്താടാ തലവേദനിക്കുന്നുണ്ടോ..."
"ഉം........ചെറുതായി..."
ഹരി ചെയറിൽ ചാഞ്ഞിരുന്നുകൊണ്ട് പതിയേ പറഞ്ഞു.
"നീ ഇങ്ങനെ ടെൻഷൻ ആവാതെ നാളെ ആ ചേട്ടനെക്കണ്ട സോറി പറഞാൻ തീരുന്ന കാര്യമല്ലേയുള്ളു...."
ഹരിയുടെ നെറ്റിയിൽ മസ്സാജ് ചെയ്തുകൊണ്ട് ആവളെ ആശ്വസിപ്പിച്ചുകൊണ്ട് ഹരിത പറഞ്ഞു
"അല്ലാതെ ഇങ്ങനെ ടെൻഷൻ ആവാതെ.....അല്ല മൈഗ്രെയ്നിന്റെ മെഡിസിൻ എവിടെയാ വച്ചിരിക്കുന്നെ?"
"അത് കാബോഡിൽ ഇരിപ്പുണ്ട്"
ചിന്നു കാബോഡിൽനിന്നും മെഡിസിനും ടേബിളിൽ ബോട്ടിലിൽവച്ച വെള്ളവും എടുത്തുകൊണ്ട് വീണ്ടും ഹരിക്കരികിൽ വന്നിരുന്നു കൊണ്ട് അവളുടെകൈപിടിച്ച് മെഡിസിനും വെള്ളവും അവളുടെ കൈകളിൽ ഏൽപ്പിച്ചു.
"അല്ല നീവല്ലോം കഴിച്ചോടി ചേച്ചി "
മെഡിസിൻ കഴിക്കാൻ നിന്ന ഹരിയുടെ കൈകൾ തടഞ്ഞുകൊണ്ട് അവൾ ചോദിച്ചു.അവൾ ഇളിച്ചുകൊണ്ട് ഇല്ലെന്ന അർത്ഥത്തിൽ ചുമൽ കൂച്ചി
"നിക്ക് തോന്നി ഞാൻ പെട്ടന്ന് ഫ്രഷ് ആയിട്ട് വരാം എന്നിട്ട് നമുക്കൊരുമിച്ചു കഴിക്കാം തല്ക്കാലം നീ മെഡിസിൻ എടുത്തിട്ട് ഒന്ന് കിടക്കാൻ നോക്ക്."
"ഉം...... ശരി മോള് പോയി ഫ്രഷ് ആയിട്ട് വാ..."
ഒന്ന് കൂടെ ഹരിയെ തിരിഞ്ഞുനോക്കിയശേഷം അവൾ ഫ്രഷ് ആവാനായി ബാത്റൂമിൽ കയറി
"ഫുഡിന്റെ മുന്നിലിരുന്ന് നുള്ളിപെരുക്കികൊണ്ടിരിക്കുന്ന അവളെക്കണ്ട ചിന്നു അവളുടെ പ്ലൈറ്റ് തന്റെ മുന്നിലേക്ക് നീക്കിവച്ചുകൊണ്ട് അതിൽനിന്നും ദോശ ഓരോകഷണങ്ങൾ ആക്കി ഹരിക്ക് നേരെ നീട്ടി.ഹരി പുഞ്ചിരിയോടെ അവൾനൽകിയ ആഹാരം മുഴുവൻ കഴിച്ചു
"ആഹാ ...... അമ്മേടെ മക്കളിന്ന് നല്ല സ്നേഹത്തിൽ ആണല്ലോ എന്ത് പറ്റി ഇന്ന് തല്ല് കൂടാൻ കരണങ്ങൾ ഒന്നും കിട്ടില്ലേ"
"അത് അമ്മേ ചേച്ചിയ്ക്ക് ഇന്നൊര് അബദ്ധം പറ്റി.ഇവൾകക്കാരു കോൾ വരുന്ന കാര്യം നിങ്ങൾക്ക് അറിയാലോ .."
"ആ...... അറിയാം "
"ഉം....... ആ വിളിയ്ക്കുന്നവന്റെ ചേട്ടനേ ഇന്ന് ഇവൾ കണ്ടു"
"എന്നിട്ട്...?"
"എന്നിട്ടെന്ത്. അവനേ ഇവൾ നന്നായി തെറിവിളിച്ചുഅത്രതന്നെ"
അമ്മേനോക്കി ചിന്നു നിസാരമട്ടിൽ പറഞ്ഞു
"എന്താ.....എന്തൊക്കയാ മോളേ ഞാനീ കേക്കുന്നെ നീയെന്തിനാ അവനോട് തട്ടിക്കേറിയെ അവനെന്തു തെറ്റ് ചെയ്തിട്ട?"
"അത് പിന്നെ അമ്മേ... അപ്പഴത്തേ ദേഷ്യത്തിന് ഛേ...... വേണ്ടായിരുന്നു"
"ഉം..... സാരല്ല പറഞ്ഞു പോയില്ലേ ഇനിയിപ്പോ അത് വിട്ടേക്ക്.അതിനാണോ അമ്മേടെ മേൾ ഇങ്ങനെ മൂടികെട്ടി ഇരിയ്ക്കുന്നേ.സാരല്ല നാളെ അവനേക്കാണ്ട് ഒരു സോറി പറഞ്ഞാൽ മതി "
എന്ന് പറഞ്ഞു കൊണ്ട് അമ്മ സാരിതലപ്പ് കൊണ്ട് അവളുടെ മുഖമമർത്തിതുടച്ച് കൊടുത്തു. അമ്മയുടെ വയറിൽ ചുറ്റി പിടിച്ച് കൊണ്ട് അവൾ ചിന്നൂനെ നോക്കി അവൾ പുഞ്ചിരിയോടെ ഇരുവരേയും നോക്കി കണ്ണുകൾ അടച്ച് കാണിച്ചു.രാത്രി അച്ഛനോടും ഇന്ന് നടന്നകാര്യങ്ങൾ പറഞ്ഞതിന് ശേഷമാണ് അവൾ കിടക്കാനായി പോയത്.സാദാരണ കിടന്നാൽ അപ്പോ ഉറങ്ങുന്ന കുട്ടിയ....നോക്കിക്കേ ഇന്ന് തിരിഞ്ഞു മറിഞ്ഞു കിടക്കുന്നുണ്ട്
"അതേ ആദി നിന്റെ അഭിപ്രായം എന്താ?"
"എന്താന്ന്.....🤔🤔🤔🤔മനസിലായില്ല"
"അല്ല കഥാകാരി നീയാണല്ലോ അതോണ്ട് നിനക്കറിയാലോ ഞാൻ ഇനി എന്താ ചെയ്യേണ്ടെന്ന്😁😁😁😁"
"അയ്യോ...... ഇളിക്കല്ലേ ഒരുപാവം പയ്യനെ തെറിവിളിച്ചിട്ട് വന്നേക്കുവാ പിശാശ് 😏😏😏😏""അതൊക്കെ വിടെന്നെ.നീ കാര്യം പറ മുത്തേ നിന്നെക്കൊണ്ട്മാത്രമേ ഇതിനൊരുപരിഹാരം കാണാൻ പറ്റുള്ളൂ"
"മ്മ്മ്മ്......... ഞാനൊന്ന് നോക്കിട്ട് നാളെ നിന്നെ വിളിക്കാം അല്ലെങ്കിലേ നമ്മുടെ പ്ലാൻ എല്ലാരും അറിയും അതോണ്ട് ഹരിക്കുട്ടി പോയി ചാച്ചിക്കോ ട്ടോ 😘😘😘എന്നാപ്പിന്നെ ഹരി കിടന്ന സ്ഥിതിക്ക് നമുക്കുങ് പോയാലോ.... ഭാ.....🚶🏻♂️🚶🏻♂️കാണാം