Jenny - 6 in Malayalam Detective stories by AyShAs StOrIeS books and stories PDF | ജെന്നി - 6

Featured Books
  • રૂપિયા management

    પુરુષ ની પાસે રૂપિયા હોય તો સ્ત્રી નગ્ન થઈ જાય અને પુરુષ પાસ...

  • આપણા ધર્મગ્રંથો - ભાગ 1

    વાંચક મિત્રો સહજ સાહિત્ય ટીમ ધાર્મિક બાબતો વિશે માહિતી લઈ અવ...

  • સેક્સ: it's Normal! (Book Summary)

                                જાણીતા સેકસોલોજિસ્ટ ડોક્ટર મહેન્...

  • મેક - અપ

    ( સત્ય ઘટના પર આધારિત )                                    ...

  • સોલમેટસ - 11

    આરવ અને રુશીને પોલીસસ્ટેશન આવવા માટે ફોન આવે છે. આરવ જયારે ક...

Categories
Share

ജെന്നി - 6

ജെന്നി part - 8
------------------------

ഓടി വരുന്ന സ്റ്റാഫിനെ കണ്ടു ഞെട്ടിയ ലൂകാസ് അവനോടായി ചോദിച്ചു..

"എന്താടാ.. കിരണേ..?!"

അവൻ നിന്നു കിതയ്ക്കുന്നത് കണ്ട് ജോസ് അടുത്തുള്ള ഒരു പൈപ്പിൽ നിന്ന് വെള്ളം എടുത്തു കൊടുത്തു.. അവനത് നിർത്താതെ കുടിച്ചു..

"എന്താ കുഴപ്പം.?!"

ജോസ് ആകാംഷയോടെ ചോദിച്ചു..

"ചേട്ടാ.. ഡോക്ടറേ.. അവിടെ.. അവിടെ.."

"അവിടെ എന്താടാ..?!"

ലൂകാസ് ദേഷ്യത്തോടെ ചോദിച്ചു..

"അന്നയുടെ ബോഡി കാണുന്നില്ല...!"

അത് കേട്ടപ്പോൾ എല്ലാവരും ഞെട്ടി..

"നോ വെ..!, എപ്പോൾ..?!"

ലൂകാസ് തല ചൊറിഞ് കൊണ്ട് ചോദിച്ചു..അത് കേട്ട് കിരൺ ഒന്ന് മടിച് കൊണ്ട് മറുപടി പറഞ്ഞു..

"അത് പിന്നെ.., കുറച്ചു മുൻപ് അവിടെ ഡ്യൂട്ടിക്ക് ഇരിക്കുമ്പോൾ ഞാൻ അറിയാതെ ഒന്ന് ഉറങ്ങി പിന്നെ ഇപ്പോൾ എഴുന്നേറ്റപ്പോൾ അന്നയുടെ ബോഡി മാത്രം കാണുന്നില്ല.. മോർച്ചറിയുടെ ഡോർ ആണെങ്കിൽ തുറന്നും കിടക്കുന്നു.."

അത് കേട്ട് ഒന്ന് സമാദാനിച്ചു കൊണ്ട് ഒരു ദീർഘശ്വാസം വിട്ടുകൊണ്ട് ലൂക്കാസ് പറഞ്ഞു..

"പൊട്ടാ.. ഡ്യൂട്ടി സമയത്ത് കിടന്നുറങ്ങരുതെന്ന് നിന്നോട് ഞാനൊരു നൂറുകുറി പറഞ്ഞതാ.. എന്നാ ഒരു പ്രാവശ്യം പോലും അത് നീ കേട്ടിട്ടില്ല.., നീ ഉറങ്ങുന്ന സമയത്ത് ഞാൻ ഇങ്ങോട്ട് വന്നിരുന്നു ആ രാജേഷ് അന്നെടെ ബോഡി വാങ്ങാൻ ആൾ വരുന്നുണ്ട് എന്ന് അപ്പോൾ ഞാൻ അന്നെടെ ബോഡി അവിടുന്ന് മാറ്റി..!"

അത് കേട്ടപ്പോൾ കിരൺ തല താഴ്ത്തി നിന്നു..

"ഹ്മ്.. വാ.."

എല്ലാം കണ്ടും കേട്ടും തരിച്ചു നിൽക്കുന്ന തോമിയോടും ജോസിനോടും ലൂകാസ് പറഞ്ഞു. അവർ എല്ലാവരും മോർച്ചറിക്ക് അകത്ത് കയറി അപ്പോൾ കിരണിനോടായി ലൂകാസ് പറഞ്ഞു..

"ടാ കിരണേ.. ചെന്ന് ഫ്രീസർ നമ്പർ 12 എടുക്ക്.."

"അല്ല.., അത് 11 ആണെന്ന് ആണല്ലോ രജിസ്റ്റർ ബുക്കിൽ ഉള്ളെ..?!"

"ഹ്മ്.. 12ന്റെ ബോഡി ഒരാൾ കൈപറ്റി സൊ ഞാൻ അന്നേടത് അതിലേക്ക് മാറ്റി.."

"ഹ്മ്.. ഒക്കെ.."

എന്നും പറഞ്ഞുകൊണ്ട് കിരൺ ഫ്രീസർ നമ്പർ 12 അടുത്തേക്ക് ചെന്നു...

"ഡോക്ടർ.. കീ.?!"

കിരൺ ലൂകാസിനോടായി ചോദിച്ചു. അപ്പോൾ ലൂകാസ് പോക്കെറ്റിൽ നിന്നും ഒരു കി എടുത്ത് കൊടുത്തു..ഇതൊക്കെ കണ്ട് ജോസ് അതിശയിച്ചു നോക്കുകയായിരുന്നു..തോമി ആണെങ്കിൽ കരച്ചിലും..

"എന്തൊക്കെയാണ് ഇത്..?!"

എന്ന് ജോസ് ചോദിച്ചു 
അപ്പോൾ ലൂകാസ് ചെറുതായി പുഞ്ചിരിച്ചു എന്നിട്ട് പറഞ്ഞു..

"മോർച്ചറിയിൽ ആദ്യമായിട്ടാ അല്ലയോ.."

"ഹ്മ്.. അതിന്റെ ആവശ്യം വന്നിട്ടില്ല..,!"

ജോസിന്റെ മുഖം ചുളിഞ്ഞു..

"ഹ്മ്.. ഇവിടെ ഓരോ ബോഡി വച്ചിരിക്കുന്ന ഫ്രീസറിനും ഓരോ നമ്പർ ഉണ്ട്.. അത് രജിസ്റ്റർ ബുക്കിൽ എല്ലാ ഡീറ്റെയിൽസും ഉണ്ടാവും.. ഓരോ ഫ്രീസറിനും ഒരോ കീയും ഉണ്ടാവും.."

"ഒക്കെ.. ബട്ട്‌ അന്നെടെ ബോഡി എപ്പഴാ കിട്ടിയേ..?!"

"ഓ.. അത്.. രാവിലെ പെട്രോൾ പമ്പ് കത്തിയപ്പോൾ കുറേ ബോഡി ഇങ്ങോട്ട് കൊണ്ട് വന്നിരുന്നു എല്ലാം അണ്നൗൺ ആയിരുന്നു.. അപ്പോൾ ഞങ്ങൾ പോലീസ് സ്റ്റേഷനിൽ വിവരമറിയിച്ചു.. അങ്ങനെ രാത്രി ആയപ്പോഴേക്കും ഇവിടെ നിറഞ്ഞപ്പോൾ എനിക്ക് ദേഷ്യം വന്നു..ഒരാളെ പോലും തിരിച്ചറിഞ്ഞിട്ടില്ല..! അങ്ങനെ ഞാൻ കുറച്ചു സ്ട്രിക്ട് ആയി അവരോട് പറഞ്ഞു.. ഇടങ്ങാർ ആക്കി കൊണ്ടിരുന്നു.. അപ്പോഴാണ് അവർ .2,3 കോൺസ്റ്റബിൾസ് ഇങ്ങോട്ട് വന്ന് എനിക്ക് ഇന്ന് മിസ്സായവരുടെ ഫയൽ തന്നു എന്നിട്ട് ചെക്ക് ചെയ്യാൻ പറഞ്ഞു എന്നിട്ട് അവരങ് പോയി പിന്നെ ഞാൻ ഫയൽ നോക്കിട്ട് ഓരോ ബോഡിയും നോക്കും.. അങ്ങനെ ആണ് അന്നയെ കാണാതാവുന്നത് വരെ ധരിച്ചിരുന്ന ഡ്രസ്സ്‌ ഐഡന്റിറ്റിഫ്യ ചെയ്തത്.. ഈ കാര്യം രാജേഷിനോട് പറഞ്ഞപ്പോൾ അവൻ വേഗം നിങ്ങളെ വിളിച്ചു ദാ ഇപ്പോൾ നിങ്ങൾ വന്നു.."

ഇതൊക്കെ കേട്ട് ജോസ് ഒരു ദീർഘനിശ്വാസം വിട്ടു..
തോമസ് തേങ്ങി കരയാനും തുടങ്ങി...എന്നിട്ട് പറഞ്ഞു..

"ഇല്ല.. എനിക്കെന്റെ മോളെ.. അങ്ങനെ കാണാൻ കഴിയൂല... ഇല്ലാ.. ഇല്ലാ.."

"നീ കരയല്ലേ.. വാ മേരിയെയും കൂട്ടി വരാം.."

എന്ന് പറഞ്ഞു കൊണ്ട് ജോസ് തോമസിനെയും കൂട്ടി മോർച്ചറിക്ക് മുൻപിൽ ചെന്നു..

"ഡോക്ടറേ.. ഞങ്ങൾ ഇപ്പൊ വന്നേക്കാം.."

"ഹ്മ്.. ശരി.. പെട്ടെന്നാവട്ടെ.."

എന്ന് പറഞ്ഞുകൊണ്ട് ലൂകാസ് മോർച്ചറിക്ക് അകത്തുള്ള ഒരു ഓഫീസിലേക്ക് ചെന്നു..

##2മത്തെ നിലയിൽ##

"അന്നയെ കണ്ടോ അമ്മേ.."

രണ്ടു പേരും ഒന്നും പറയാതെ നില്കുന്നത് കണ്ട് ജെന്നി വീണ്ടും ചോദിച്ചു..

"ഇല്ല മോളെ.."

 അന്നെ ഇതുവരെയും കണ്ടിട്ടില്ല എന്ന് അറിഞ്ഞപ്പോൾ ജെന്നിയും നിശബ്ദമായി.. അപ്പോഴാണ് അവിടേക്ക് തോമസും ജോസഫും കയറിവന്നത്.. അവരെ കണ്ടപ്പോൾ മേരിയും ജെസ്സി എഴുന്നേറ്റുനിന്നു..

"തോമി.. നീ ജെസ്സിയെയും മേരിയേയും കൂട്ടി ചെല്ല് ഞാൻ ജെന്നിയും ആയി വരാം.."

"ഹ്മ്.."

 തോമസ് മേരിയെയും ജെസ്സിയെയും കൂട്ടിപ്പോയി.. അപ്പോഴാണ് അവിടേക്ക് നിമിത കയറിവന്നത്..

" നാളെയാണ് ജെന്നിക്ക് ഡിസ്ചാർജ്.. വലുതായി കുഴപ്പമൊന്നുമില്ല എഴുതിയിരിക്കുന്ന രണ്ടു മരുന്ന് 3 നേരം കഴിച്ചാൽ മതി.."

"ഓക്കേ മാഡം.., ഒരു വീൽ ചെയർ കിട്ടുമോ."

"ഓഫ് കോഴ്സ്.. സർ "

"വേഗം ആവട്ടെ.."

 നിമിത അവിടെ നിന്ന് ഇറങ്ങിപ്പോയി കുറച്ചു സമയത്തിനുള്ളിൽ വീൽ ചെയറുമായി തിരിച്ചുവന്നു... എന്നിട്ട് അവിടെ നിന്ന് പോയി..

"അപ്പാ.. നിങ്ങൾ അന്നയെ കണ്ടായിരുന്നോ..?"

"ഏയ്‌.. ഇല്ല!"

 ജോസഫ് ജെന്നിയെ വീൽചെയറിൽ ഇരുത്തി.. അവർ ആ മുറിയിൽ നിന്ന് ഇറങ്ങി ലിഫ്റ്റിൽ കയറി 3മത്തെ നിലയിലേക്ക് എത്തി..

"*മോർച്ചറി*"

ജെന്നി ഒരു അമ്പരപ്പോടെ വായിച്ചു..

"ഹ്മ്.., ഇവിടെ ഉള്ള ഡോക്ടർ ഇച്ചിരി ചൊറിയാനാ.. നീ ഒന്നും പറയാൻ നിക്കല്ലേ.."

"മ്മ്.., ഓക്കേ അപ്പാ.."


🍂🍂
••••••••••••••••••••••
𝘛𝘸𝘪𝘯𝘬𝘭𝘦 𝘵𝘸𝘪𝘯𝘬𝘭𝘦 𝘭𝘪𝘵𝘵𝘭𝘦 𝘴𝘵𝘢𝘳𝘴.. ♪
𝘞𝘩𝘢𝘵 𝘢 𝘴𝘵𝘶𝘱𝘪𝘥 𝘺𝘰𝘶 𝘢𝘳𝘦𝘦𝘴...♪
𝘠𝘰𝘶 𝘢𝘳𝘦 𝘭𝘰𝘰𝘻𝘦𝘳.. 𝘐 𝘢𝘮 ♪ 𝘺𝘰𝘶𝘳 𝘬𝘪𝘭𝘭𝘦𝘳 ♪ 𝘺𝘰𝘶𝘳𝘳 𝘬𝘪𝘭𝘭𝘦𝘳𝘳𝘳𝘳...♪
𝘏𝘢 𝘩𝘢 𝘩𝘢𝘢𝘢𝘢𝘢... ♪

ഭയാനകരമായ അട്ടഹസിച്ചുകൊണ്ട് അയാൾ വിജനതയിലേക്ക് നടന്നകന്നു...

••••••••••••••••••••••••••
🍂🍂

 ജോസഫും ജെന്നിയും കൂടി മോർച്ചറിയിലേക്ക് കയറി.. മോർച്ചറിക്ക് അകത്ത് ജെസ്സിയും മേരിയും ഉണ്ടായിരുന്നു.. അന്നയെ കണ്ട മേരി പൊട്ടിക്കരഞ്ഞു കൊണ്ട് നിലത്തേക്ക് വീണു..

"മേരി... മേരി.."

ജെസ്സി വെപ്രാളത്തോടെ വിളിക്കാൻ തുടങ്ങി..അത് കണ്ട് ജോസഫ് ജെന്നിയെയും കൂട്ടി ഓടി ചെന്നു..

"നീ കരയാതെ ജെസ്സി.., ഡോക്ടർ...."

അപ്പോഴേക്കും അവിടേക്ക് വീൽ ഉന്തികൊണ്ട് വീൽചെയ്റോഡ് കൂടി അങ്ങോട്ട്‌ വന്നു.അന്നയെ കണ്ടതും അവൾക്ക് തല ചുറ്റുന്ന പോലെ തോന്നി.. എന്നാലും പതിഞ്ഞ സ്വരത്തിൽ ലൂകാസിനോടായി ഒരു ചോദ്യം ഉതിർത്തു... അത് കേട്ട് എല്ലാരും ഞെട്ടി....



( 𝐧𝐱𝐭 𝐩𝐚𝐫𝐭 𝐥𝐞𝐧𝐠𝐭𝐡𝐢 ആക്കാം കേട്ടോ.. 🫣 𝐬𝐨𝐫𝐫𝐲𝐲𝐲𝐲...😞തീരേ സുഖമില്ല...🙂💔 )

( ഈ കഥ മുഴുവനായും ഈ 𝐢𝐦𝐚𝐠𝐢𝐧𝐚𝐭𝐢𝐨𝐧 𝐚𝐚𝐧 𝐚𝐮𝐭𝐡𝐨𝐫 𝐢𝐬 𝐧𝐨𝐭 𝐫𝐞𝐬𝐩𝐨𝐧𝐬𝐢𝐛𝐥𝐞 𝐟𝐨𝐫 𝐰𝐡𝐚𝐭 𝐫𝐞𝐚𝐝𝐞𝐫𝐬 𝐝𝐨𝐢𝐧𝐠 𝐚𝐟𝐭𝐫 𝐫𝐞𝐚𝐝𝐢𝐧𝐠 𝐭𝐡𝐢𝐬 𝐧𝐨𝐯𝐞𝐥𝐞𝐞😁🙌🏻)

[ പിന്നെ കുറച്ച് മിസ്റ്റേക്ക് പറ്റിയിട്ടുണ്ട്... അത് താഴെ നോക്കി ഒന്ന് തിരുത്തുക.. 𝐑𝐞𝐚𝐝𝐞𝐫𝐬 ക്ഷമിക്കുമല്ലോ..🙏🏻👀]

രാജേഷ് - എസ് ഐ..

(Not commissioner )

 പിന്നെ വേറെ എന്തെങ്കിലും മിസ്റ്റേക്ക് പറ്റിയിട്ടുണ്ടെങ്കിൽ ക്ഷമിക്കുക..🙏🏻 പിന്നെ ഇതിലുള്ള മെയിൻ ക്യാരക്ടേഴ്സ് ഡീറ്റെയിൽസ് കൊടുക്കാം..

𝗝𝗘𝗡𝗡𝗜𝗙𝗘𝗥 𝗝𝗢𝗦𝗘𝗣𝗛 - called 𝗝𝗘𝗡𝗡𝗬...(16)

𝗝𝗢𝗦𝗘𝗣𝗛 𝗝𝗘𝗥𝗜𝗡 - 
Called 𝗝𝗢𝗦𝗘... (40)

𝗝𝗘𝗦𝗦𝗜𝗖𝗔 𝗝𝗢𝗦𝗘𝗣𝗛 -
Called 𝗝𝗘𝗦𝗦𝗬.. (35)

𝗠𝗘𝗥𝗬 𝗧𝗛𝗢𝗠𝗔𝗦 - 
called 𝗠𝗘𝗥𝗬.. (35)

𝗧𝗛𝗢𝗠𝗔𝗦 𝗧𝗢𝗡𝗜 -
called 𝗧𝗛𝗢𝗠𝗜 (40)

𝗔𝗡𝗡𝗔 𝗠𝗘𝗥𝗬 𝗧𝗛𝗢𝗠𝗔𝗦 -
Called 𝗔𝗡𝗡𝗔 (16)


(തുടരും..==>)


(ഈ കഥ പൂർണമായും 𝐢𝐦𝐚𝐠𝐢𝐧𝐚𝐭𝐢𝐨𝐧, 𝐬𝐨 𝐭𝐡𝐞 𝐰𝐫𝐢𝐭𝐞𝐫 𝐢𝐬 𝐧𝐨𝐭 𝐫𝐞𝐬𝐩𝐨𝐧𝐬𝐢𝐛𝐢𝐥𝐞 𝐟𝐨𝐫 𝐰𝐡𝐚𝐭 𝐫𝐞𝐚𝐝𝐞𝐫 𝐝𝐨𝐢𝐧𝐠 𝐚𝐟𝐭𝐞𝐫 𝐫𝐞𝐚𝐝𝐢𝐧𝐠 𝐭𝐡𝐢𝐬 𝐧𝐨𝐯𝐞𝐥.. )

( കുറേദിവസം അക്ഷരത്താളുകൾ ഓപ്പൺ ആവുന്നില്ലായിരുന്നു.. 🥹 അതുകൊണ്ടാണ് ലേറ്റ് ആയത് സോറി.. ❣️)