ജെന്നി - 1 in Malayalam Detective stories by AyShAs StOrIeS books and stories PDF | ജെന്നി - 1

Featured Books
  • DIARY - 6

    In the language of the heart, words sometimes spill over wit...

  • Fruit of Hard Work

    This story, Fruit of Hard Work, is written by Ali Waris Alam...

  • Split Personality - 62

    Split Personality A romantic, paranormal and psychological t...

  • Unfathomable Heart - 29

    - 29 - Next morning, Rani was free from her morning routine...

  • Gyashran

                    Gyashran                                Pank...

Categories
Share

ജെന്നി - 1

വണ്ടികളുടെ ചീറി പാച്ചലുകളും തുടർച്ചയായിയുള്ള ഹോണടികളും കേട്ടാണ് ജെന്നി അന്ന് ഉണർന്നത്.

 "അമ്മേ ഇതാ ഞാൻ പറഞ്ഞത് നമുക്ക് ഈ വീട്ടിൽ നിന്ന് മാറാമെന്ന് എന്തൊരു ശബ്ദമായിത് മനുഷ്യന് മര്യാദയ്ക്ക് ഉറങ്ങാൻ പറ്റുന്നില്ല!!.."


"ആ മഹാറാണി എണീറ്റോ? 
 എപ്പോ നോക്കിയാലും ഈ വീടിനെ കുറ്റം പറഞ്ഞു എങ്ങനെയെങ്കിലും ഈ വീട് മാറാനാ നിന്റെ ഉദ്ദേശം എന്ന് എനിക്കറിയാം! ഇന്നലെ എന്തായിരുന്നു നീ പറഞ്ഞ പട്ടി കുരക്കുന്ന ശബ്ദം കൊണ്ട് ഉറങ്ങാൻ പറ്റുന്നില്ല ഇന്ന് വണ്ടികളുടെ ശബ്ദം കൊണ്ട് ഉറങ്ങാൻ പറ്റുന്നില്ല എന്തുവാടി..?!
പോയി പല്ല് തേക്ക്!! "


ജെന്നി ചിണുങ്ങി കൊണ്ട് പോയി പല്ലൊക്കെ തേച്ച് ഫ്രഷായി വന്നു.

"അമ്മേ വിശക്കുന്നു..."

" ആ ടീ.....വരുന്നു!. നീ നിന്റെ അപ്പനെ വിളിച്ചിരുത്ത് 

"അപ്പാ.. അപ്പാ വാ.."
 ഭക്ഷണം കഴിക്കാം..!"



"ആ ദാ വരുന്നു ജെന്നി..."


 അമ്മ ഭക്ഷണം ടേബിളിൽ കൊണ്ടുവചിട്ട് അടുക്കളയിലേക്ക് പോയി.ജെന്നിയുടെ അച്ഛൻ വന്ന് ടേബിളിൽ ഇരുന്നു.അവർ രണ്ടുപേരും ഭക്ഷണം കഴിക്കാൻ തുടങ്ങി അപ്പോൾ അവരുടെ അമ്മ അടുക്കളയിൽ നിന്ന് വിളിച്ചുപറഞ്ഞു

" ദേ.. ഉച്ചക്ക് ചിക്കൻ ബിരിയാണി വേണമെങ്കിൽ ചിക്കൻ വേണം!!"

 
" ആയിക്കോട്ടെ മഹാറാണി "

അച്ഛൻ പരിഹാസത്തോടെ വിളിച്ചു പറഞ്ഞു ജെന്നിയും അച്ഛന്റെ കൂടെ കളിയാക്കി ചിരിച്ചു 

"ആ ചിരിച്ച ചിരിച്ചോ! നിനക്ക് ഞാൻ ബിരിയാണി ഉണ്ടാക്കിത്തര ട്ടോ...!!"

 അച്ഛനും ജെന്നിയും വീണ്ടും ചിരിച്ചു എന്നിട്ട് അവർ സംസാരിക്കാൻ തുടങ്ങി.

"ജെന്നി വേഗം ഭക്ഷണം കഴിക്ക് നമുക്ക് ആ ചിക്കൻ മേടിക്കാൻ പോകാം..ഇല്ലേ നിന്റെ അമ്മയ്ക്ക് ഭക്ഷണം തരില്ല ജെന്നി!.."

ജെന്നി ചിരിച്ചുകൊണ്ട് തലയാട്ടി.രണ്ടുപേരും ഭക്ഷണം കഴിച്ചതിനുശേഷം കാറിലേക്ക് കയറി കാർ പാലത്തിന്റെ മുകളിൽ എത്തിയപ്പോൾ ജെന്നി പറയാൻ തുടങ്ങി 

"ഞാൻ പറഞ്ഞില്ലേ അപ്പാ, നമ്മുടെ വീട് പാലത്തിന്റെ താഴെയായോണ്ട് എന്ത് ബഹള..എനിക്ക് മര്യാദയ്ക്ക് ഉറങ്ങാൻ പോലും പറ്റുന്നില്ല!
അപ്പക്ക് അറിയാലോ,
 എനിക്ക് പരീക്ഷയൊക്കെ തുടങ്ങിയത്താന്ന് എനിക്ക് കോൺസെൻട്രേഷൻ കിട്ടുന്നില്ല !!.."


"എന്റെ പൊന്നു ജെന്നി വീട് മാറാൻ വേണ്ടി നീ വീണ്ടും ഓരോ കാരണങ്ങൾ ഉണ്ടാക്കുകയണോ ?!...

 നിനക്ക് അത്ര കുഴപ്പം ഉണ്ടെങ്കിൽ പഠിക്കാൻ എന്റെ ഓഫീസിലോട്ട് വന്നോ..!

 "അതല്ല അപ്പെ .. നമുക്ക് വീട് മാറാം നമുക്ക് ആ പഴയ വീട് തന്നെ മതി..."


 "എന്താ ജെന്നി നിന്റെ പ്രശ്നം ?! "


 "ഇവിടെയാണെങ്കിൽ ഒരു രസം ഇല്ല എനിക്ക് ഒരു കൂട്ടുകാരില്ല !

സംസാരിച്ചിരിക്കാൻ ആരുമില്ല...

അപ്പ ഓഫീസിൽ പോകും 
പിന്നെ എല്ലാരും ഉറങ്ങി കഴിഞ്ഞാലേ വരൂ..
അമ്മയും അങ്ങനെ തന്നെ ! 

 അവിടെയാണെങ്കിൽ അന്ന എങ്കിലും ഉണ്ടായിരുന്നു..."


"നിനക്ക് അന്നയെ മിസ്സ് ചെയ്യുന്നുണ്ട് അല്ലേ ? 

"അത് ... അപ്പേ.."


എനിക്കറിയാം ചെറുപ്പം മുതലുള്ള കൂട്ട് അല്ലേ ആദ്യമായല്ലേ നിങ്ങൾ ഇങ്ങനെ പിരിഞ്ഞിരിക്കുന്നത്?!..

അതിൻ്റേയാ ഈ വിഷമം ...


വേണൽ നമുക്ക് അന്നയെ പോയി കാണാം നീ വിഷമിക്കേണ്ട ! 

 അപ്പക്കൊരു ഓഫ് കിട്ടട്ടെ .. അപ്പോൾ നമുക്ക് പോയി കാണാം..


" ഇന്ന് പോയിക്കൂടെ? ഇന്ന് ഞായർ അല്ലെ ?"

" അത് പറ്റില്ല ! ഇന്ന് അപ്പക്ക് കുറെ പ്ലാനുകൾ ഉണ്ട് . "

അപ്പ ഇനി എപ്പഴ ഫ്രീ ആവുക?!"

ജെന്നി ചിണുങ്ങി 

"ഒരു കാര്യം ചെയ്യാം നമുക്ക് ഈ വരുന്ന വ്യാഴാഴ്ച പോകാം ഉറപ്പ് !" 


 "വിശ്വസിച്ചു.. വിശ്വസിച്ചു.!"

"ഹമ് ....കട എത്തി ഇറങ്ങ് ജെന്നി"

 അങ്ങനെ അവർ ചിക്കൻ വാങ്ങി വീട്ടിൽ പോയി ആ ദിവസം അങ്ങനെ കഴിഞ്ഞുകൂടി

 


#############################
 പിറ്റേന്ന് വെകുന്നേരം പോലീസ് സ്‌റ്റേഷൻ
############################# 




"എന്താ രാജേഷ് ഒരു മിസ്സിംഗ് കേസ് ഉണ്ടെന്ന് പറഞ്ഞേ?!"

 കമ്മീഷണർ എസ് ഐ രാജേഷിനോട് ചോദിച്ചു.

" അത് പിന്നെ .. ഒരു കുട്ടിയെ കാണാനില്ലെന്ന് പറഞ്ഞ് അമ്മ വന്നിരിക്കുന്നു സ്റ്റേഷനിൽ ഇരിപ്പുണ്ട്, എത്ര പോവാൻ പറഞ്ഞിട്ടും പോകുന്നില്ല സാറിനെ കണ്ടിടട്ടെ പോകുന്നുള്ളൂ എന്ന് പറയുന്നു...!"  


"ആഹാ..! അതാരാ ഇത്ര ധൈര്യമുള്ളവൾ?!
അവരെ കടത്തിവിടു.."


കമ്മീഷണർ മറുപടി 
പറഞ്ഞു. രാജേഷ് ആ സ്ത്രിയെ കൂട്ടി കൊണ്ട് വന്നു പൊട്ടിക്കരഞ്ഞുകൊണ്ട് ഒരു സ്ത്രീ കമ്മീഷണറുടെ അടുത്തേക്ക് വന്നു കരഞ്ഞുകൊണ്ട് പറയാൻ തുടങ്ങി
 
"സാറേ എന്റെ മോള കാണാനില്ല സാറേ സാറേ ..."

 കമ്മീഷണർക്ക് ദേഷ്യം വന്നു

" നിങ്ങൾ അവിടെ ഒരു കേസ് കംപ്ലയിന്റ് ചെയ്തിട്ട് പൊയ്ക്കോളൂ.. ഞങ്ങൾ നോക്കിയേക്കാം!"


 ആ സ്ത്രീ വീണ്ടും കരയാൻ തുടങ്ങി 

"സർ
 എന്റെ മോളെ..."

 അപ്പോഴേക്കും മറ്റൊരു വനിത പോലീസ് സരിത ആ സ്ത്രീയെ പിടിച്ചു വലിച്ചുകൊണ്ടുപോയിരുന്നു






~~~~~~~~~~~~~~~~
അതെ ദിവസം രാത്രി 
************************



 (ജെന്നിയുടെ വീട്)





 "അപ്പാ അന്നെയേ ഇപ്പം മെസ്സേജ് അയച്ചിട്ട് കിട്ടുന്നില്ല! ഇന്നവൾ കോളേജിലും വന്നിട്ടില്ല!
എന്ത് പറ്റി നമുക്കൊന്ന് അവളുടെ വീട്ടിൽ പോയാലോ?!..."

 അത് അമ്മ അടുക്കളയിൽ നിന്ന് കേട്ടിരുന്നു. "എന്തു പറ്റി ആവോ അന്നമോൾക്ക് നീ വിളിച്ചായിരുന്നോ?"


" ആ അമ്മേ...ഞാൻ കുറെ വിളിച്ചു ഫോൺ സ്വിച്ച് ഓഫ് മെസ്സേജ് ഒന്നും പോകുന്നില്ല!.
 അവള്ക്കെന്തെങ്കിലും പറ്റി കാണുമോ അപ്പേ?!"

അപ്പ അവളുടെ 
 തോളിൽ തലോടി കൊണ്ട് പറഞ്ഞു

 "നമുക്കൊന്ന് നാളെ അവളുടെ വീട് വരെ പോകാം.. അപ്പ ഇപ്പോൾ ഓഫീസിൽ നിന്ന് വന്നതല്ലേ ഉള്ളു "


  "ശരിയപ്പേ"

 എന്നും പറഞ്ഞ് ജെന്നി എഴുന്നേറ്റ് ടിവിയുടെ മുന്നിൽ പോയിരുന്നു

" എന്നാലും അവളെന്താ മെസ്സേജ് അയക്കാത്തത്? അവളെന്നും എന്നെ മെസ്സേജ് അയക്കുന്നത് ആണല്ലോ? എന്നാലും അവർക്ക് എന്തോ പറ്റിയിട്ടുണ്ട്! അവളുടെ കൂട്ടുകാരികളെ വിളിച്ചു നോക്കിയാലോ?"

 അവൾ കൂട്ടുകാരികളെ വിളിക്കാൻ വേണ്ടി ഫോൺ എടുത്തു. അപ്പോഴേക്കും അപ്പ അവിടെ വന്നു എന്നിട്ട് ടിവി ഓൺ ചെയ്ത ന്യൂസ് വെച്ചു.

അപ്പോൾ ന്യൂസിൽ കേട്ട വാർത്ത അവളെ ഞെട്ടിച്ചു!!....





             (തുടരും..===>)



( ഈ കഥയിൽ അവതരിപ്പിച്ചിരിക്കുന്ന കഥാപാത്രങ്ങൾക്ക് ജീവിച്ചിരിക്കുന്നവരോ മരിച്ചവരായോ ഒരു ബന്ധവും ഇല്ല. അങ്ങനെ തോന്നുന്നുണ്ടെങ്കിൽ അതൊരു തോന്നൽ മാത്രമാണ്. ഈ കഥ പൂർണമായും ഭാവനയിൽ നിന്നും ഉണ്ടായതാണ് )


( നിങ്ങളുടെ അഭിപ്രായങ്ങൾ അറിയിക്കണേ... Mistakes ഒരുപാടുണ്ടാവും ക്ഷമിക്കണേ ) 


ᴩʟꜱ ꜱᴜᴩᴩᴏʀᴛ ᴀɴᴅ ꜰᴏʟʟᴏᴡ ❤‍🩹