ജെന്നി part -5
-----------------------
(ഈ part വായിക്കുന്നതിന് ഈ നോവലിന്റെ മറ്റു partu-കൾ വായിച്ചിട്ടുണ്ടെന്ന് ഉറപ്പ് വരുത്തുക..!)
"ടാ.. ജോസേ..."
ജോസഫ്നെയും ജെസ്സികയേയും മേരിയെയും കാണാതായപ്പോൾ തോമസ് വിളിച്ചു..
"ഇങ്ങോട്ട് വാടാ..."
കുറച്ചു അപ്പുറത്
ലിഫ്റ്റ് തുറക്കാൻ കാത്തുനിൽക്കുന്ന ജോസ് തോമസിനെ വിളിച്ചു.. തോമസ് അങ്ങോട്ട് നടന്ന് ചെന്നു..
"എന്താടാ.. ആരാ കാളിൽ..?!"
"ആ രാജേഷ് സാർ ആണ്.. ബോഡി പെട്ടെന്ന് കൈപ്പറ്റാൻ പറഞ്ഞു.."
തോമസ് വിതുമ്പി കൊണ്ട് പറഞ്ഞു..അത് കേട്ടതും ഒന്ന് കരച്ചിൽ അടങ്ങിയിരുന്ന മേരി വീണ്ടും പൊട്ടികരയാൻ ആരംഭിച്ചു..
"നിങ്ങൾ കരയാതെ..,..."
സമാധാനിപ്പിക്കാൻ ശ്രമിച്ച ജെസി വാക്കുകൾ ഇല്ലാതെ മിണ്ടാതെ തല താഴ്ത്തി..
"ടാ.. ഇതിപ്പോ നമ്മൾ അറിഞ്ഞിട്ടല്ലല്ലോ.. എന്ത് ചെയ്യാൻ എല്ലാം മേലയുള്ളവന്റെ വിധിയായ് കരുതിയാ മതി.."
ജോസ് എന്തൊക്കയോ പറഞ്ഞൊപ്പിച്ചു.. അപ്പോഴേക്കും ലിഫ്റ്റ് തുറന്ന് വന്നു..അതിലൊരു നേഴ്സ് ഉണ്ടായിരുന്നു അപ്പോൾ ജെസ്സി ആ നഴ്സിനോടായി ചോദിച്ചു..
"ഈ റൂം നമ്പർ 103 എത്രാമത്തെ നിലയില..?!"
"അത് 2മത്തെ നിലയിൽ ആണു മാഡം.."
എന്നും പറഞ്ഞുകൊണ്ട് ആ നേഴ്സ് നടന്ന് പോയി..
"ജെസിയെ.."
ഒരു ദീർഘനിശ്വാസം എടുത്തുകൊണ്ട് ജോസ് വിളിച്ചു..
"ഓ.. ഇച്ചായ.."
ജെസി വിളികേട്ടു..
"നീ ഒരു കാര്യം ചെയ്യ് മേരിയെയും കൂട്ടി ജെന്നിയെ ചെന്ന് കാണ്.. ഞാനും തോമിയും ചെന്ന് അന്നയെ നോക്കട്ടെ.."
പെട്ടന്ന് മേരി ചാടി കേറി പറഞ്ഞു..
"ഞാനും വരാം അന്നമോളെ കാണാൻ..."
തോമസ് മേരിയെ ഒന്ന് നോക്കിയ ശേഷം പറഞ്ഞു..
"അല്ല മേരി..., ജോസ് പറയുന്നതിൽ എന്തെകിലും കാര്യം ഇല്ലാതിരിക്കില്ല.."
"അല്ല ഇച്ചായാ... അത്..."
"നീ പറയുന്നത് കേൾക്ക്.."
"ഹമ്.. ശരി ഇച്ചായാ..."
അവർ എല്ലാവരും കൂടി ലിഫ്റ്റിൽ കയറി. രണ്ടാമത്തെ നിലയിൽ എത്തിയപ്പോൾ ലിഫ്റ്റ് തുറന്നു...
"എന്നാ നിങ്ങൾ ചെല്ല്..."
ജോസ് പറഞ്ഞത് കേട്ട് മേരിയും ജെസിയും ലിഫ്റ്റിൽ നിന്നും ഇറങ്ങി..ലിഫ്റ്റ് പിന്നെയും മുകളിലോട്ട് പോയി. മേരിയും ജെസിയും നടക്കാൻ തുടങ്ങി..
"ഹ്മ്.. 100, 101, 102,..."
ഓരോ മുറിയുടെയും നമ്പർ ജെസി നോക്കി..
"ദാ.. അവിടെ "
മേരി ഒരു മുറി ചൂണ്ടി കാണിച്ചു..
"103! വാ.."
എന്നും പറഞ്ഞുകൊണ്ട് ജെസി മേരിയെയും കൂട്ടി കൊണ്ട് 103മത്തെ റൂമിലേക്ക് കയറി..
അവിടെ ട്രിപ്പ് ഇട്ട നിലയിൽ തലയിൽ ബാന്റേജുമായി കിടക്കുന്ന ജെന്നിയെ കണ്ട് ജെസ്സി ഞെട്ടി...
"മോളെ... ജെന്നി..."
ജെസ്സി ജെന്നിയുടെ അടുത്തേക്ക് ചെന്നു..
ജെന്നി പതിയെ ബോധവസ്ഥയിലേക്ക്
വന്നു..
"എനിക്കൊന്നും ഇല്ല അമ്മേ.."
ജെന്നി എഴുന്നേറ്റത് അറിഞ്ഞ ജെസിക്ക് സന്തോഷം അടക്കാൻ കഴിഞ്ഞില്ല.. പതിയെ അത് കണ്ണീരായി..
"മോളെ... എന്ത് പറ്റിയതാടാ നിനക്ക്.."
"ഒന്നൂല്യ.., എനിക്ക് ഒന്ന് എഴുന്നേൽക്കണം ഒന്ന് ഹെല്പ് ചെയ്യോ..?!"
ജെന്നി എഴുന്നേൽക്കാൻ ശ്രമിച്ചുകൊണ്ട് ചോദിച്ചു അപ്പോൾ അതുവരെ മിണ്ടാതിരുന്ന മേരി അത് കേട്ടപ്പോൾ ജെന്നിയെ എഴുന്നേൽക്കാൻ സഹായിച്ചു കൂടെ ജെസ്സിയും...
"അന്നയെ കണ്ടോ അമ്മേ...?!"
നിരാശയോടെ ജെന്നി ചോദിച്ചു..
#################
മൂന്നാമത്തെ നിലയിൽ..
##################
തോമസും ജോസും മൂന്നാമത്തെ നിലയിൽ ലിഫ്റ്റ് വഴി എത്തി.. അവർ നടക്കാൻ തുടങ്ങി. കുറച്ചു നടന്നപ്പോൾ അവർ അവിടെ ഒരു ക്യാബിൻ കണ്ടു അതിൽ 'ഡോക്ടർ ലൂകാസ് ' എന്ന് എഴുതിയത് കണ്ടതും തോമസ് തിരിച്ചറിഞ്ഞു..
"ഇതാടാ ജോസെ ആ സാർ കാണാൻ പറഞ്ഞ ആൾ...,"
"ഹമ്.., വാ.."
അവർ രണ്ടു പേരും അകത്തു കയറാൻ വേണ്ടി ശ്രമിച്ചു
"മെയ് ഐ കം ഇൻ സർ.."
എന്ന് ജോസ് ചോദിച്ചു..
"യെസ്.., കം ഇൻ കം ഇൻ.."
എന്നും പറഞ്ഞു ലൂകാസ് അവരെ ക്ഷണിച്ചു.. അവർ രണ്ട് പേരും അകത്തു കയറി..
"ഡോക്ടർ ലൂകാസ് അല്ലെ...?!"
ഒന്ന് ഉറപ്പിക്കാൻ വേണ്ടി തോമസ് ചോദിച്ചു..
"അതേലോ.. നിങ്ങൾ..?!"
"ഞാൻ തോമസ് ഇത് എന്റെ ഫ്രണ്ട് ജോസഫ്.., ഞങ്ങൾ രാജേഷ് സാർ പറഞ്ഞിട്ട് വരുവാ.. എന്റെ അന്നമോളെ.."
തോമസിന് അത് പറഞ്ഞു പുർത്തിയാകാൻ കഴിഞ്ഞില്ല..തോമസ് കരയാൻ തുടങ്ങി
"ഹമ്.. വരൂ മോർച്ചറിയിൽ ഉണ്ട്.. ഇപ്പോൾ മോർച്ചറി ഫുൾ ആണ് അതോണ്ട് ആണ് പെട്ടെന്ന് കൊണ്ട് പോവാൻ പറയുന്നത്..."
ലൂകാസ് തന്റെ നിസ്സഹായത വെളിപ്പെടുത്തി..
"അല്ല ഡോക്ടർ എന്തുപറ്റി മോർച്ചറി നിറയാൻ മാത്രം..?!"
ജോസ് അത്ഭുതത്തോടെ ചോദിച്ചു..
"ഓ.. ഒന്നും പറയണ്ട.., ആ പെട്രോൾ പമ്പ് കത്തിയില്ലേ അപ്പോൾ കുറെ പേർ മരിച്ചു.. ഹമ്..,എല്ലാം മേലയുള്ളവന്റെ വിധി..!"
"അത്രയും ആൾ മരിച്ചോ..?!"
"മ്മ്.. ഒരു 10-40 പേർ.., രാവിലെ സമയം അല്ലയോ.. കുറെ പേരാ കോഫി ഷോപിന്ന് പോണ വഴിയാർന്ന്... പിന്നെ ഇതൊരു ഗവണ്മെന്റ് ഹോസ്പിറ്റൽ അല്ലെ അത്ര സ്ഥലമേ കാണു.."
"ഹ്മ്.."
"എന്നാ നിങ്ങൾ വാ.."
എന്നും പറഞ്ഞ് ലൂകാസ് ഒരു ഫയലും എടുത്ത് അവരെ കൂട്ടി നടക്കാൻ തുടങ്ങി. നടക്കുന്നതിനിടയിൽ ലൂകാസ് ഫയൽ നോക്കി..
"ഹ്മ്.., അന്ന മേരിതോമസ് അല്ലെ..?"
കരഞ്ഞു കൊണ്ടിരുന്ന തോമസ് മറുപടി പറഞ്ഞു..
"അതെ ഡോക്ടർ.."
"തോമസിന്റെ മോളാണ് അല്ലെ..?!"
"അതെ.."
"ഇതാ രാജേഷ് തന്ന ഡീറ്റെയിൽസ് ആണ്.. അതുകൊണ്ട ഒന്ന് ചോദിച്ചു ഉറപ്പിക്കുന്നെ.."
അപ്പോൾ അത്ര നേരം അനങ്ങാതെ നടന്ന ജോസ് സംശയത്തോടെ ചോദിച്ചു..
"അതെന്താ...?!"
"ഹ്മ്..., കമ്മീഷണർ ആണ് എന്ന് പറഞ്ഞിട്ട് കാര്യം ഇല്ല.., ഫുൾ ഉടായിപ്പ് ആണ്..!"
"ഓ.. ഒക്കെ "
അങ്ങനെ അവർ മോർച്ചറിയുടെ മുൻപിൽ എത്തി.. അപ്പോൾ മോർച്ചറിക്ക് അകത്തു നിന്നു ഒരു സ്റ്റാഫ് പേടിച്ചുകൊണ്ട് ഓടി കിതച്ചു വരുന്നത് അവർ കണ്ടു...!
(തുടരും..==>)
(Pinneyy.. Story lengthile mathrbharathiyil postaan kayyu... Mathralla submit chythalum min 1 day edkkm post aavaan.. Enthaa njn chyya.. 🥲 nighal support aakk ttaa gooys... 🫂🫂 mathrbharathi mathramaan 4 pts .. Grp & AKSHARATHALUKAL 9 pts ethy & pratilipy 2 eay ethillu.. 🙈)
( ഈ കഥയിൽ അവതരിപ്പിച്ചിരിക്കുന്ന കഥാപാത്രങ്ങൾക്ക് ജീവിച്ചിരിക്കുന്നവരോ മരിച്ചവരായോ ഒരു ബന്ധവും ഇല്ല. അങ്ങനെ തോന്നുന്നുണ്ടെങ്കിൽ അതൊരു തോന്നൽ മാത്രമാണ്. ഈ കഥ പൂർണമായും ഭാവനയിൽ നിന്നും ഉണ്ടായതാണ്)
( നിങ്ങളുടെ അഭിപ്രായങ്ങൾ അറിയിക്കണേ Mistakes ഒരുപാടുണ്ടാവും ക്ഷമിക്കണേ.. )
ᴩʟꜱ ꜱᴜᴩᴩᴏʀᴛ &
ꜰᴏʟʟᴏᴡ ❤️🩹🙏🏻
[https://chat.whatsapp.com/FL9Dkjq3j4s9Yj6qeQOytS)
Grp linkee 👆🏻🏃🏻♀️