Danger Point – 8 in Malayalam Horror Stories by BAIJU KOLLARA books and stories PDF | ഡെയ്ഞ്ചർ പോയിന്റ് - 8

Featured Books
  • પિતા

    માઁ આપણને જન્મ આપે છે,આપણુ જતન કરે છે,પરિવાર નું ધ્યાન રાખે...

  • રહસ્ય,રહસ્ય અને રહસ્ય

    આપણને હંમેશા રહસ્ય ગમતું હોય છે કારણકે તેમાં એવું તત્વ હોય છ...

  • હાસ્યના લાભ

    હાસ્યના લાભ- રાકેશ ઠક્કર હાસ્યના લાભ જ લાભ છે. તેનાથી ક્યારે...

  • સંઘર્ષ જિંદગીનો

                સંઘર્ષ જિંદગીનો        પાત્ર અજય, અમિત, અર્ચના,...

  • સોલમેટસ - 3

    આરવ રુશીના હાથમાં અદિતિની ડાયરી જુએ છે અને એને એની અદિતિ સાથ...

Categories
Share

ഡെയ്ഞ്ചർ പോയിന്റ് - 8

☠️ ഓ ആശ്വാസമായി കർണ്ണിഹാരയും വിഷ്ണു മാധവും ഒരുപോലെ പറഞ്ഞു എന്നാൽ അവർ പറഞ്ഞത് ആ വൃദ്ധൻ കേട്ടില്ല... എന്താ അപ്പൂപ്പന്റെ പേര് വിഷ്ണു മാധവ് ചോദിച്ചു... എന്റെ പേര് കുഞ്ഞിറ്റ എന്റെ സഹോദരൻ ഇറ്റാമൻ പേര് പറഞ്ഞു കുഞ്ഞിറ്റ ഒന്നു ചിരിച്ചു... നൈസ് തികച്ചും വ്യത്യസ്തമായ പേരുകൾകർണ്ണിഹാരക്ക് ആ പേരുകൾ വളരെ ഇഷ്ടമായി... അവൾ ആ പേരുകൾ വീണ്ടും വീണ്ടും പറഞ്ഞുകൊണ്ടിരുന്നു... കുഞ്ഞിറ്റ... ഇറ്റാമൻ... നിങ്ങടെ പേര് പറഞ്ഞില്ല കുഞ്ഞിറ്റയുടെ ഓർമ്മപ്പെടുത്തൽ... ഓ സോറി ഞാൻ വിഷ്ണു മാധവ്  ഇത് കർണ്ണിഹാര !... നിങ്ങൾ വൈഫ് ആന്റ് ഹസ്ബന്റ് ആണോ അതോ ഗേൾഫ്രണ്ട് ആന്റ് ബോയ്ഫ്രണ്ടോ ... ഓ ഐ സി അപ്പോൾ അപ്പൂപ്പന് ഇംഗ്ലീഷിൽ പരിജ്ഞാനം ഉണ്ട്... വിഷ്ണു മാധവും  കർണ്ണിഹാരയും ഒരുമിച്ച് ചിരിച്ചു...ആ  കുറച്ചൊക്കെ അറിയാം കുഞ്ഞിറ്റയുടെ മറുപടി... പിന്നെ ചോദിച്ചതിനു മറുപടി പറഞ്ഞില്ല.. ഒക്കെ പറയാം ഞങ്ങൾ രണ്ടുമാണ് അതായത് ഭാര്യ ഭർത്താവ് കാമുകി കാമുകൻ... ഓ അപ്പടിയാ തെരിൻഞ്ചാച്ച് പിന്നെ ഒരു ഡൗട്ട് കിടച്ചാച്ച്... വിഷ്ണു മാധവ്   സൊല്ലുങ്കോ  കുഞ്ഞിറ്റ  ഭാര്യയുടെ കഴുത്തിൽ താലി കാണുന്നില്ല അതും പറഞ്ഞ് കുഞ്ഞിറ്റ വലിയ വായിൽ ചിരിച്ചു... വേല വേലപ്പന്റെ അടുക്കൽ വേണ്ട മക്കളെ എന്ന  മട്ടിൽ... അമ്പരന്നിരിക്കുന്ന  കർണ്ണിഹാരയെയും വിഷ്ണു മാധവിനെയും നോക്കി കുഞ്ഞിറ്റ വീണ്ടും പറഞ്ഞു... അതൊക്കെ പോട്ടെ മക്കൾക്ക് എന്താണ് കഴിക്കേണ്ടത്... എന്തിനാ വിഷ്ണു വെറുതെ വടി കൊടുത്ത് അടി വാങ്ങിയത് കർണ്ണിഹാര വിഷ്ണു മാധവിനെ നോക്കി ചോദിച്ചു... സോറി ഡാ  ഐ ആം വെരി സോറി അങ്ങിനെ പറഞ്ഞുകൊണ്ട് വിഷ്ണുമാധവ് കുഞ്ഞിറ്റയെ നോക്കി പറഞ്ഞു... എന്തുവാ അപ്പൂപ്പാ കഴിക്കുവാനുള്ളത്... ചീനി ഉലർത്തിയത് അതായത് കപ്പ... പിന്നെ കറി മഷ്റൂം ഫ്രൈ... കൊഞ്ച് റോസ്റ്റ്... മറ്റ് നോൺവെജ് ഒന്നുമില്ലേ... എല്ലാം ഉണ്ടായിരുന്നു തീർന്നു പോയി മക്കളെ... ചിക്കൻ മട്ടൻ ബീഫ് പോർക്ക്  എഗ്ഗ് റോസ്റ്റ്  പക്ഷേ എല്ലാം ക്ലോസ്ഡ്... ഇവിടെ ചിലപ്പോൾ എല്ലാം പെട്ടെന്ന് തീരും  ഇന്ന് ഒത്തിരി ടൂറിസ്റ്റുകൾ ഉണ്ടായിരുന്നു !... അപ്പോ ഇവിടെ അസുരൻ മലയും അവിടുത്തെ വെള്ളച്ചാട്ടവും മലയൻ കാടും കൂടാതെ വേറെ ടൂറിസ്റ്റ് പ്ലേസ് ഉണ്ടോ വിഷ്ണുമാധവിന്റെ ചോദ്യം... പിന്നെ നിങ്ങൾ വന്ന സൂപ്പർഫാസ്റ്റ് ബസില്ലേ അതിലെ ബോർഡ് കണ്ടില്ലേ പഞ്ചവടി എന്ന് അത് നല്ലൊരു ടൂറിസ്റ്റ് പ്ലേസാ... ഇവിടെനിന്നും ഒരു 30 കിലോമീറ്റർ അത്രയേ ഉള്ളൂ ഗുഡ് ലൊക്കേഷനാ ഇപ്പോ കാണാൻ ഒത്തിരി ഉണ്ട് അവിടെ.... രാമായണ കഥയിലെ ശ്രീരാമദേവനും സീതാദേവിയും  അനുജൻ ലക്ഷ്മണനും കൂടി അവരുടെ വനവാസകാലത്ത് അവിടെയാ പർണ്ണശാലയുണ്ടാക്കി താമസിച്ചത്... രാമായണ കഥയിൽ അതൊക്കെ നിങ്ങൾ വായിച്ചിട്ടില്ലേ... ഞാൻ വായിച്ചിട്ടുണ്ട് കർണ്ണിഹാര ഉറക്കെ പറഞ്ഞു  ചെമ്പകം വായിച്ചിട്ടുണ്ടെങ്കിൽ പിന്നെ ഞാൻ വായിക്കാതിരിക്കുമോ വിഷ്ണു മാധവും പറഞ്ഞു...!... കുഞ്ഞിറ്റയുടെ തട്ടുകട പുറമേ നിന്നു നോക്കുമ്പോൾ ചെറുതായി തോന്നുമെങ്കിലും അകത്തുകയറുമ്പോൾ മനസ്സിലാകും അതിന് നല്ല സ്പേസ് ഉണ്ടെന്ന് പിന്നെ നല്ല വൃത്തിയും വെടിപ്പും... അല്പസമയത്തിനകം കപ്പയും മഷ്റൂം ഫ്രെയും ടേബിളിൽ എത്തി... ഓൾഡ് മാൻ ആണെങ്കിലും കുഞ്ഞിറ്റ ഇപ്പോഴും നല്ല ഉഷാറിലാ... പുറകെ കൊഞ്ച് റോസ്റ്റും എത്തി... വെരി ഗുഡ് സൂപ്പർ  കപ്പയും കറികളും ടേസ്റ്റ് ചെയ്തു കൊണ്ട് വിഷ്ണു മാധവും കർണ്ണിഹാരയും കുഞ്ഞിറ്റയെ അഭിനന്ദിച്ചു... ഇനി ഓരോ ഹെർബൽ ടീ  കൂടി കഴിച്ചാൽ രണ്ടുദിവസത്തേക്കുള്ള ഫുൾ എനർജി നിങ്ങടെ ബോഡിക്ക് കിട്ടും... ഹെർബൽ ടീ  കൊണ്ടുവന്ന് ടേബിളിൽ വച്ചശേഷമാണ് കുഞ്ഞിറ്റ അങ്ങനെ പറഞ്ഞത്... ഹെർബൽ ടീ  അടിപൊളി ചൂടോടെ തന്നെ അത് രുചിച്ചു നോക്കിയ ശേഷം വിഷ്ണു മാധവ് പറഞ്ഞു... താങ്ക്യൂ മക്കളെ കുഞ്ഞിറ്റ അവരെ നോക്കി ചിരിച്ചു പിന്നെ അവർക്കരികിലേയ്ക്ക് വന്ന് ഇങ്ങനെ പറഞ്ഞു... ഇപ്പോ സമയം 5-45  കൃത്യം ആറര മണിക്ക് തന്നെ ഞാൻ കച്ചവടം നിർത്തി കട പൂട്ടും പിന്നെ പിറ്റേന്ന് രാവിലെ എട്ടുമണിക്ക് ശേഷമേ ഞാൻ വീണ്ടും കട തുറക്കുകയുള്ളൂ... വിഷ്ണു മാധവ്   അതെന്താ ഇത്ര നേരത്തെ കട ക്ലോസ് ആക്കുന്നത് ഞങ്ങടെ നാട്ടിൽ ഇത്തരം തട്ടുകടകൾ രാത്രികാലങ്ങളിലാ കൂടുതൽ സജീവമാകുന്നത്... ഏത് നട്ടപ്പാതിരാക്കി ചെന്നാലും അവിടെ ഫുഡ് റെഡി ആയിരിക്കും... കുഞ്ഞിറ്റ    മക്കൾ പറഞ്ഞതൊക്കെ ശരിയാ പക്ഷേ ഇത് സ്ഥലം വേറെയാ ജീവനിൽ കൊതിയുള്ള ഒരാളും രാത്രികാലങ്ങളിൽ ഇതുവഴി വരില്ല...ചോര കൊതി പൂണ്ട ചെകുത്താൻമാർ തേർവാഴ്ച തുടങ്ങുന്നത് രാത്രിയിലാ പിന്നെ കാട്ടുമൃഗങ്ങൾ കാടു വിട്ട് നാട് കാണാൻ ഇറങ്ങുന്നതും രാത്രികാലങ്ങളിലാ... നാലു ദിവസങ്ങൾക്കു മുൻപാ നാലു പേരെ ഒറ്റയടിക്ക് ഒരു ആനക്കൂട്ടം ഈ നടുറോട്ടിൽ ഇട്ട് ചവിട്ടി അരച്ചു കൊന്നത്... അതുകൂടാതെ കഴിഞ്ഞ ചൊവ്വാഴ്ചയിലാണ് രണ്ട് ബൈക്ക് യാത്രക്കാർ യക്ഷിയെ കണ്ടു പേടിച്ച് നിയന്ത്രണം വിട്ട ബൈക്ക് ഒരു ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് അതി ദാരുണമായി മരണം വരിച്ചത്... പേടിയോടെ അതു പറയുമ്പോൾ കുഞ്ഞിറ്റ വിറക്കുന്നുണ്ടായിരുന്നു...  അതുകേട്ട് കർണ്ണിഹാരയും വിഷ്ണു മാധവും ഒരുപോലെ നടുങ്ങി വിറച്ചങ്ങിനെ ഇരുന്നു... നല്ല വിശപ്പുണ്ടായിരുന്നതുകൊണ്ട് അവർ രണ്ടുപേരും ഭക്ഷണം നന്നായി കഴിച്ചു... എത്രയും പെട്ടെന്ന് കുഞ്ഞിറ്റയ്ക്ക് ഫുഡിന്റെ കാശും കൊടുത്ത് സ്ഥലം വിടാൻ അവർ തീരുമാനിച്ചു... തട്ടുകടയിലെ ബില്ല് പേ ചെയ്തത് വിഷ്ണു മാധവ് ആയിരുന്നു... കുഞ്ഞിറ്റയോട് യാത്ര പറയാൻ നേരം അയാൾ അവരോട് ചോദിച്ചു... അല്ലാ ശരിക്കും നിങ്ങൾ എവിടേക്ക് വന്നവരാ ....!!! ☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️തുടരും☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️