☠️ കർണ്ണിഹാര.. നിങ്ങടെ പേര് എന്താ മോശാണോ അപ്പാമൂർത്തീ നല്ല പഞ്ചുള്ള പേര് എനിക്കാ പേര് വളരെ ഇഷ്ട്ടായി അതും പറഞ്ഞ് കർണ്ണിഹാര ചിരിച്ചു അവളുടെ മനോഹരമായ ആ ചിരിയിൽ പവിഴമുത്തുകൾ പൊഴിയുന്നത് പോലെ അപ്പാമൂർത്തിക്ക് തോന്നി അവളുടെ ആ ചിരി ആസ്വദിച്ചുകൊണ്ട് അയാൾ ചോദിച്ചു... മോൾക്ക് എത്ര വയസായി... എനിക്ക് ഇത് ഇരുപതാമത്തെ വയസാ മകം പിറന്ന മങ്കയാ ഞാൻ ആട്ടെ നിങ്ങക്കെത്ര വയസായി... നമ്മളൊരു വയസൻ എനിക്കിത് എഴുപതാമത്തെ വയസാ എന്റെ നക്ഷത്രം പൂരുരുട്ടാതിയാ മകം പിറന്ന മങ്കയും പൂരുരുട്ടാതി പിറന്ന പുരുഷനും നല്ല ജോഡിയായിരിക്കും പക്ഷെ നമ്മള് ശരിയാകത്തില്ല ഇരുപതും എഴുപതും എങ്ങിനെ ചേരാനാ... കർണ്ണിഹാര അതിന് മറുപടി പറഞ്ഞില്ല പറഞ്ഞത് മറ്റൊന്ന്... നേരം ഇരുട്ടുംന്തോറും എനിക്ക് പേടിയാകുന്നു തണുപ്പും കൂടി കൂടി വരുന്നു ദേ ഞാൻ വിറയ്ക്കാൻ തുടങ്ങി എന്തായാലും ഇനി ഞാൻ മറ്റൊന്നും ചിന്തിക്കുന്നില്ല ഞാനും വരുന്നു നിങ്ങടെ കൂടെ മലയൻകാട്ടിലേയ്ക്ക്... അതുകേട്ട് അപ്പാമൂർത്തി ഒന്നു ചിരിച്ചു പിന്നെ പറഞ്ഞു... എന്നാ പോന്നോളൂ ഇനി ഒട്ടും സമയം കളയേണ്ട ലഗേജ് ഞാൻ എടുക്കാം മോൾ എന്റെ പുറകിൽ വന്നാൽ മതി പറഞ്ഞു തീർന്നതും അയാൾ കർണ്ണിഹാരയുടെ ലഗേജും തൂക്കിപിടിച്ച് മുന്നേനടന്നു അയാൾക്ക് പുറകിൽ കർണ്ണിഹാരയും... ഒരു നിമിഷം അപ്പാമൂർത്തി ലഗേജുകൾ താഴെ വച്ച് മടികുത്തിൽ നിന്നും ഒരു ചെറിയ പെൻടോർച്ച് എടുത്ത് കർണ്ണിഹാരയ്ക്ക് കൊടുത്തു പിന്നെ പറഞ്ഞു... ഇവൻ ചെറുതാണെങ്കിലും ഇതിൽ നിന്നും വരുന്ന വെളിച്ചം തീർച്ചയായും മോളെ അമ്പരപ്പിക്കും വിദേശിയാ ഇതെനിക്ക് മലയൻകാട്ടിൽ നിന്നും കിട്ടിയതാ... വേണ്ടായിരുന്നു എന്റെ മൊബൈലിൽ നിന്നും ടോർച്ച് എടുക്കാൻ തുടങ്ങുകയായിരുന്നു ഞാൻ എന്തായാലും മൊബൈൽ കയ്യിലിരിക്കട്ടെ നിങ്ങടെ ടോർച്ച് ഒന്ന് പരീക്ഷിച്ചു നോക്കാം... കർണ്ണിഹാര അപ്പാമൂർത്തി കൊടുത്ത ടോർച്ചിന്റെ ബട്ടൺ അമർത്തി ... ഹോ കൊള്ളാം കൊള്ളാം എന്ത് വെളിച്ചാ ഈ ഇത്തിരി കുഞ്ഞന് നിങ്ങടെ ടോർച്ച് ഉഗ്രൻ...ഞാൻ പറഞ്ഞില്ലേ ഇവൻ ശരിക്കും ഒരു അത്ഭുതം തന്നെയാണെന്ന് അയാൾ ചിരിച്ചു പിന്നെ കർണ്ണിഹാരയോടായി പറഞ്ഞു... ഒരു കാര്യം നമ്മൾ പോകുന്നവഴി അത്ര സുഖകരമല്ല എന്റെ പുറകിൽ നന്നായി സൂക്ഷിച്ചു പോരണം...എനിക്ക് വല്ലാതെ പേടിതോന്നുന്നു നിങ്ങൾ കൂടെ ഇല്ലായിരുന്നുവെങ്കിൽ ഞാൻ ഇപ്പൊ ഇവിടെ വീണ് ചത്തുപോയേനെ പേടിച്ചു വിറച്ചാ ഞാൻ ഓരോ ചുവടും വയ്ക്കുന്നത്... ഏയ് ഞാൻ കൂടെയുള്ളപ്പോൾ മോൾ ഒട്ടും ഭയക്കേണ്ടതില്ല അയാൾ അവൾക്ക് ധൈര്യം പകർന്നു... അപ്പാമൂർത്തിക്ക് എല്ലാസ്ഥലങ്ങളും കാണാപാഠമായിരുന്നു ഭാരമുള്ള കർണ്ണിഹാരയുടെ ലഗേജുകൾ ഇരുകൈകളിലും തൂക്കിപിടിച്ച് അയാൾ വേഗത്തിൽ നടന്നു എന്നാൽ പുറകിൽ നടന്ന കർണ്ണിഹാര അയാൾക്കൊപ്പമെത്താൻ നന്നേ ക്ലേശിച്ചു പതുക്കെ ഓടിയിട്ടാണെങ്കിലും അവൾ അയാളുടെ പുറകിൽ തന്നെ ഉണ്ടായിരുന്നു... ഒടുവിൽ അവർ ഇരുവരും അപ്പാമൂർത്തിയുടെ സങ്കേതത്തിൽ എത്തിച്ചേർന്നു... കാട്ടിനുള്ളിൽ ഒരു വലിയ ഗുഹ കണ്ടപ്പോൾ അതായിരിക്കുംഅപ്പാമൂർത്തിയുടെ താവളം എന്നാണ്കർണ്ണിഹാര ആദ്യം കരുതിയത് എന്നാൽ അവൾക്കു തെറ്റി ആ ഗുഹയിലൂടെ താഴേക്ക് മനോഹരമായ കൽപ്പടവുകൾ ഉണ്ട് നൂറോളം കൽപ്പടവുകൾ പിന്നിട്ട് അതി വിശാലമായ ഒരു ഭൂഗർഭ അറയിലേക്കാണ് അവർ പ്രവേശിച്ചത്... ഭൂമിക്കടിയിലെ ആ മനോഹരമായ മണിമന്ദിരം കർണ്ണിഹാരയ്ക്ക് ഏറെ ഇഷ്ടപ്പെട്ടു അപ്പാമൂർത്തി സ്വിച്ച് ബോർഡ് തപ്പിപ്പിടിച്ച് ലൈറ്റ് ഇട്ടു പിന്നെ ലഗേജ് താഴെ ഇറക്കിവച്ചുകൊണ്ട് എല്ലാ സ്വിച്ചും ഓൺ ചെയ്തു... സൊ വെരി ബ്യൂട്ടിഫുൾ അങ്ങിനെ പറഞ്ഞുകൊണ്ട് സ്വയം മറന്ന് കർണ്ണിഹാര എല്ലായിടവും ഓടി നടന്നു കണ്ടു ഈ കൊടുങ്കാട്ടിൽ ഇങ്ങിനെയൊരു വണ്ടർഫുൾ ബംഗ്ലാവ് ഞാൻ ഒരിക്കലും പ്രതീക്ഷിച്ചില്ല... അവളുടെ ആ സന്തോഷം ആ ചിരി ഓടിച്ചാടിയുള്ള നടത്തം അതൊക്കെ അങ്ങിനെ നോക്കി നിന്നപ്പോൾ അപ്പാമൂർത്തിയുടെ മനസ്സ് നിറഞ്ഞു... തനി തങ്കത്തിന്റെ നിറമാണവൾക്ക്... ഏഴഴകും നിറഞ്ഞ സ്വർഗ്ഗസുന്ദരി പനിനീർചെമ്പകത്തിന്റെ സുഗന്ധമുള്ള പെണ്ണ് ഈ ദേവമനോഹരിയെ വഴിയിൽ കളഞ്ഞിട്ടുപോയ ഇവളുടെ കള്ളകാമുകൻ ഒരു പോങ്ങൻ തന്നെ തനി മരമണ്ടൻ... അപ്പാമൂർത്തി ഉള്ളാലെ ചിരിച്ചു... കഴിഞ്ഞ ഇരുപത് വർഷമായി അയാളുടെ ഉള്ളിന്റെയുള്ളിൽ ഉറങ്ങികിടന്ന മോഹങ്ങൾക്ക് ദാഹങ്ങൾക്ക് ഇപ്പോൾ ചിറകുമുളച്ചിരിക്കുന്നു അത് അതിരുകൾ ലംഘിച്ചു കൊണ്ട് കടിഞ്ഞാൺഇല്ലാത്ത കുതിരയെപോലെ കർണ്ണിഹാരയെ വലംവച്ച് പറന്നുനടന്നു അവൾ പോലുമറിയാതെ... കുറച്ചുസമയം കൊണ്ടുതന്നെ കർണ്ണിഹാരയെ ആ ആഡംബര ബംഗ്ലാവിന്റെ എല്ലാ സംവിധാനങ്ങളും ഒന്നും വിട്ടുകളയാതെ തന്നെ അപ്പാമൂർത്തി വളരെ കൃത്യതയോടെ കാണിച്ചു കൊടുത്തു... അറ്റാച്ച്ഡ് ബാത്റൂമുകൾ, ഡൈനിങ് റൂം, വാഷിംഗ് റൂം, കിച്ചൺ, ബെഡ്റൂമുകൾ അങ്ങിനെ എല്ലാം ഒന്നൊഴിയാതെ... ഒരു ഈച്ച പോലും അറിയാതെ ഭൂമിക്കടിയിലെ ഈ സ്വർഗ്ഗം നിർമ്മിച്ച വിശ്വശിൽപ്പി ഒരു സർവകലാവല്ലഭൻ തന്നെ... കർണ്ണിഹാര മനസുകൊണ്ട് ആ മഹാനെ നമിച്ചു... കുളികഴിഞ്ഞ് കർണ്ണിഹാര പുതുവസ്ത്രങ്ങൾ അണിഞ്ഞു വന്നപ്പോൾ അപ്പാമൂർത്തി ഡെയിനിങ് ടേബിളിൽ ഭക്ഷണങ്ങൾ ഒരുക്കി വെച്ചിട്ടുണ്ടായിരുന്നു... ചപ്പാത്തിയും, വെജിറ്റബിൾ കുറുമയും, പിന്നെ ചൂട്പാലും പൂവൻപഴവും... ഓ രാത്രിയിലെ അത്താഴം സൂപ്പറായിട്ടുണ്ടല്ലോ ഇതൊക്കെ എങ്ങിനെ സംഘടിപ്പിച്ചു ചിരിച്ചുകൊണ്ട് കർണ്ണിഹാര അപ്പാമൂർത്തിയെ നോക്കി കസേരയിൽ ഇരുന്നു അയാൾക്കഭിമുഖമായി... കയ്യിലിരുന്ന ബീഡി ആഞ്ഞുവലിച്ച് പുകയൂതിവിട്ട് അപ്പാമൂർത്തി ടേബിളിൽഇരുന്ന മദ്യം ഗ്ലാസിലേക്ക് പകർന്നു പിന്നെ ഒട്ടും വെള്ളംചേർക്കാതെ ആ ഫുൾ ഗ്ലാസ് മദ്യംവായിലേക്ക് കമിഴ്ത്തി പിന്നെ ചിറിതുടച്ചുകൊണ്ട് പറഞ്ഞു.. ഞാൻ ഇതൊക്കെ സിറ്റിയിൽപോയി വാങ്ങി കൊണ്ട് വന്നതാ മിക്ക ദിവസങ്ങളിലും ഞാൻ അവിടെ പോകും ആവശ്യമുള്ളതൊക്കെ വാങ്ങിക്കൊണ്ടു വരികയും ചെയ്യും.. പിന്നെ ഇന്നൊരു അതിഥി ഉണ്ടാകുമെന്ന് രണ്ടുദിവസം മുൻപ് ഞാൻ സ്വപ്നത്തിൽ കണ്ടിരുന്നു അതും പറഞ്ഞ് അപ്പാമൂർത്തി അർത്ഥംവച്ച് ഒന്ന് ചിരിച്ചു....!!! ☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️തുടരും ☠️☠️☠️☠️☠️☠️☠️☠️