Danger Point - 7 in Malayalam Horror Stories by BAIJU KOLLARA books and stories PDF | ഡെയ്ഞ്ചർ പോയിന്റ് - 7

Featured Books
  • My Wife is Student ? - 25

    वो दोनो जैसे ही अंडर जाते हैं.. वैसे ही हैरान हो जाते है ......

  • एग्जाम ड्यूटी - 3

    दूसरे दिन की परीक्षा: जिम्मेदारी और लापरवाही का द्वंद्वपरीक्...

  • आई कैन सी यू - 52

    अब तक कहानी में हम ने देखा के लूसी को बड़ी मुश्किल से बचाया...

  • All We Imagine As Light - Film Review

                           फिल्म रिव्यु  All We Imagine As Light...

  • दर्द दिलों के - 12

    तो हमने अभी तक देखा धनंजय और शेर सिंह अपने रुतबे को बचाने के...

Categories
Share

ഡെയ്ഞ്ചർ പോയിന്റ് - 7

☠️ അസുരൻ മല കൂടി പഞ്ചവടിക്ക് പോകുന്ന സൂപ്പർ ഫാസ്റ്റ് ബസ് ഞണ്ടു പാറ ബസ്റ്റോപ്പിൽ വന്നുനിന്നു... അതിൽ നിന്നും ആദ്യം ഇറങ്ങിയത് അവനായിരുന്നു വിഷ്ണു മാധവ്...തൊട്ടു പുറകെ വിടർന്ന ചെമ്പക പൂ പോലെ മനോഹരിയായി കർണ്ണിഹാരയും... രണ്ടു പേരും നല്ല ചേർച്ചയുള്ള പ്രണയജോഡികളായിരുന്നു... കൃഷ്ണനും രാധയും പോലെ !.. അപ്പോ ഇതാണ് ഞണ്ടു പാറ ഇനി അസുരൻ മല എവിടെയാണാവോ  കർണ്ണിഹാര വിഷ്ണു മാധവിനെ നോക്കി... ഈ വഴി പൊതുവേ വിജനമാണല്ലോ പിന്നെ നമ്മൾ ആരോട് ചോദിക്കും... വിഷ്ണു മാധവ് പരിസരം വീക്ഷിച്ചുകൊണ്ടു പറഞ്ഞു... രണ്ടുപേരുടെയും ഇരു കൈകളിലും  നല്ല ഭാരമുള്ള ലഗേജുകൾ ഉണ്ടായിരുന്നു... ഇന്ന് തിങ്കളാഴ്ചയാണ് ഒക്ടോബറിലെ ആദ്യ മൺഡേ... വെയിൽ വീണ വീഥികളിൽ പൂമ്പാറ്റകൾ പറന്നു കളിക്കുന്നു !... അങ്ങിനെയാണ് ഈ യാത്ര ഇന്ന് തന്നെ ആകാമെന്ന്  കർണ്ണിഹാര തീരുമാനിച്ചത് ഉടനെ തന്നെ അവൾ വിഷ്ണു മാധവിനെ വിളിച്ചു വിവരം പറഞ്ഞു ആദ്യം ഒന്നു വിസമ്മതിച്ചെങ്കിലും ഏറെ നിർബന്ധിച്ചപ്പോൾ അവൻ കർണ്ണിഹാരയുടെ നിർബന്ധത്തിനു വഴങ്ങി... ചെമ്പകം ദേ ഒരാൾ വരുന്നുണ്ട് അയാളോട് ചോദിച്ചു നോക്കാം... വിഷ്ണു മാധവ് കർണിഹാരയെ നോക്കി പറഞ്ഞു... വിഷ്ണു മാധവ് കർണ്ണിഹാരയെ ചെമ്പകം എന്നാണ് എല്ലായിപ്പോഴും വിളിക്കുന്നത്... അതിനു കാരണം തന്നെ  കർണ്ണിഹാരയുടെ ചെമ്പക ഗന്ധമാണ്... അവളുടെ ശരീരത്തിന് എല്ലായിപ്പോഴും  നല്ല പനിനീർ ചെമ്പകത്തിന്റെ ഗന്ധമാണ്... ആ സൗരഭ്യം വിഷ്ണു മാധവിനെ എന്നും ഉന്മാദനാക്കിയിട്ടുണ്ട്... എന്നാൽ കർണ്ണിഹാരയുടെ സമ്മതം .. അതില്ലാതെ ഒന്നും നടക്കില്ലല്ലോ... അങ്ങിനെ എല്ലാമോഹങ്ങളും അയാൾ ഉള്ളിലൊതുക്കുകയായിരുന്നു... എന്റെ കഴുത്തിൽ ഒരു താലി കെട്ടിയിട്ടു മതി എല്ലാം എന്നായിരുന്നു കർണ്ണിഹാരയുടെ ഭാഷ്യം... അതെ അതു തന്നെയാണല്ലോ ശരിയും  വിഷ്ണു മാധവും അവളുടെ അഭിപ്രായത്തോട് പൂർണ്ണമായും യോജിക്കുക തന്നെ ചെയ്തു... പനിനീർ ചെമ്പകത്തിന്റെ ഗന്ധമുള്ള  കർണ്ണിഹാരയെ അങ്ങിനെ വിഷ്ണു മാധവ് ചെമ്പകം എന്നു വിളിക്കാൻ തുടങ്ങി... അങ്ങിനെ വിളിക്കുന്നത് അവൾക്ക് ഏറെ ഇഷ്ടമായിരുന്നു... അകലെ നിന്നും ഒരാൾ അതുവഴി നടന്നു വരുന്നതു കണ്ടപ്പോൾ ലഗേജുകൾ താഴെവച്ച് അവരിരുവരും അയാളെ നോക്കി നിന്നു... കുറച്ചു സമയം കാത്തു നിന്നു ഒടുവിൽ അയാൾ അടുത്തെത്തി അത് ഒരു വൃദ്ധനായിരുന്നു... വടിയും കുത്തിപ്പിടിച്ച് കഴുത്തിലൂടെ ഒരു കറുത്ത ഷാളും പുതച്ച് അയാൾ അവർക്ക് അരികിലെത്തി... ഹലോ അപ്പൂപ്പാ ഈ അസുരൻ മലയിലേക്ക് ഇനി എത്ര ദൂരമുണ്ട് വിഷ്ണു മാധവ് അയാൾക്കരികിലെത്തി ചോദിച്ചു... അവരെ ആകമാനം ഒന്നു സൂക്ഷിച്ചു നോക്കിയിട്ട് അയാൾ പറഞ്ഞു... നിങ്ങൾ അസുരൻ മലയിലേക്കാണോ അവിടേക്കുള്ള യാത്ര സർക്കാർ നിരോധിച്ചിരിക്കുകയാണല്ലോ അപ്പോ നിങ്ങൾ ഇക്കാര്യം ഒന്നും അറിയാതെയാണോ ഇങ്ങോട്ട് പോന്നത് !... സോറി അപ്പൂപ്പാ ഞങ്ങൾ അറിയാതെ വിഷ്ണു മാധവ് വിക്കി... അപ്പോ   നിങ്ങള് രണ്ടും കൽപ്പിച്ചാ  മരണം മുന്നിലുണ്ട് അത് മറക്കരുത് വൃദ്ധൻ ഓർമ്മിപ്പിച്ചു...പിന്നെ ദൂരേക്ക് വിരൽചൂണ്ടി പറഞ്ഞു... ദേ അവിടെ ഒരു ബോർഡ് ഉണ്ട്  അത് നോക്കി പോയാൽ വഴി തെറ്റില്ല... പറഞ്ഞു തീർന്നതും വൃദ്ധൻ വെട്ടിത്തിരിഞ്ഞു നടന്നതും ഒരുമിച്ചായിരുന്നു... അവർ കുറച്ചുനേരം കൂടി എന്തോ ആലോചിച്ചു അവിടെത്തന്നെ നിന്നു... ഒരു സംശയം കൂടി ചോദിക്കുവാൻ ഉണ്ടായിരുന്നു വിഷ്ണു മാധവ് വൃദ്ധൻ പോയിടത്തേക്ക് നോക്കി എന്നാൽ അവിടെ അയാളുടെ പൊടിപോലും ഉണ്ടായിരുന്നില്ല... ചെമ്പകം ഇത്രവേഗം ആ അപ്പൂപ്പൻ ഇതെവിടെ പോയി... വിഷ്ണു മാധവ് അത് പറഞ്ഞപ്പോഴാണ് കർണ്ണിഹാരയും അത് ശ്രദ്ധിച്ചത്... ശരിയാണല്ലോ വിഷ്ണുമാധവ് പറഞ്ഞത് ആ വൃദ്ധൻ പെട്ടെന്ന് മാഞ്ഞു പോയോ  എന്തായാലും ഇവിടം അത്ര ശരിയല്ല... അതുപോട്ടെ ചെമ്പകം എനിക്ക് വല്ലാതെ വിശക്കുന്നു  തനിക്ക് വിശക്കുന്നില്ലേ ഉണ്ടോന്ന് ഞാൻ അത് പറയാൻ തുടങ്ങുകയായിരുന്നു... എനിക്ക് ഒരു ആനയെ തിന്നാനുള്ള വിശപ്പ് ഉണ്ട്... എങ്കിൽ വാ നമുക്ക് ഒരു ആനയെ തന്നെ തിന്നു കളയാം  വിഷ്ണു മാധവ് അതും പറഞ്ഞു നടക്കാൻ തുടങ്ങിയിരുന്നു... ഇവിടെ അടുത്ത് ഏതെങ്കിലും ഹോട്ടൽ ഉണ്ടോ എന്ന് ചോദിക്കുവാനാണ് ഞാൻ ആ അപ്പൂപ്പനെ വീണ്ടും തിരഞ്ഞത്  പക്ഷേ ആൾ അപ്പോഴേക്കും അപ്രത്യക്ഷമായി... എന്തുചെയ്യാം ഇനി നമുക്ക് തന്നെ അന്വേഷിച്ചു നോക്കാം... അന്വേഷിപ്പിൻ കണ്ടെത്തും എന്നാണല്ലോ യേശുനാഥൻ പറഞ്ഞിരിക്കുന്നത്... യേശു അങ്ങിനെ പറഞ്ഞിട്ടുണ്ട് അത് അക്ഷരംപ്രതി സത്യവുമാണെടാ ദേ  നീ അങ്ങോട്ടു നോക്കിക്കേ കർണ്ണിഹാര വിരൽ ചൂണ്ടിയ ഇടത്തേക്ക് വിഷ്ണു മാധവ് നോക്കി.. അവിടെ ഒരു തട്ടുകട ! .. ഹോ വണ്ടർഫുൾ   വാ വാ ചെമ്പകം നമുക്ക് വേഗം അവിടെയെത്താം... അവർ രണ്ടുപേരും വേഗം നടന്നു അഞ്ചു മിനിറ്റിനകം അവർ തട്ടുകടയിലെത്തി... ശരിക്കും അവർ രണ്ടു പേരും ഒരുപോലെ ഞെട്ടിപ്പോയത് അപ്പോഴായിരുന്നു... നേരത്തെ കണ്ട അതേ വൃദ്ധൻ ഒരു കസേരയിൽ ഇരിക്കുന്നു... മുൻപ് തമ്മിൽ കണ്ട ഒരു പരിചയ ഭാവവും  അയാളുടെ മുഖത്തില്ല...ശ്ശോ  ഇതെന്ത് അത്ഭുതം  അവർ അമ്പരപ്പോടെ ചിന്തിച്ചു നിൽക്കെ ആ വൃദ്ധന്റെ ശബ്ദം അവരെ ചിന്തകളിൽ നിന്നുണർത്തി... വാ മക്കളെ വരൂ  അയാൾ അവരെ തട്ടുകടയിലേക്ക് ക്ഷണിച്ചു... അയാളുടെ ക്ഷണം സ്വീകരിച്ച് അവർ തട്ടുകടയിലേക്ക് കയറി കസേരകളിൽ ഇരുന്നു... അപ്പൂപ്പൻ കുറച്ചു മുൻപ് റോഡിലൂടെ പോയിരുന്നോ വിഷ്ണു മാധവ് അയാളോട് ചോദിച്ചു... അതുകേട്ട് ആ വൃദ്ധൻ ഒന്നു ചിരിച്ചു  പിന്നെ പറഞ്ഞു.. ആ പോയത് എന്റെ സഹോദരനാ ഞങ്ങൾ ഇരട്ടകളാണ് എന്തോ അത്യാവശ്യം ഉണ്ട് അദ്ദേഹത്തിന് ഒരാളെ കാണാൻ ഉണ്ടെന്നു പറഞ്ഞ് ഒരു ചായയും കുടിച്ചു കുറച്ചു മുൻപാ അദ്ദേഹം ഇവിടുന്ന് ഇറങ്ങിയത് അതും പറഞ്ഞ് അയാൾ വീണ്ടും ചിരിച്ചു !!!... ☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️തുടരും ☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️