The Author BAIJU KOLLARA Follow Current Read ഡെയ്ഞ്ചർ പോയിന്റ് - 6 By BAIJU KOLLARA Malayalam Horror Stories Share Facebook Twitter Whatsapp Featured Books भावी पीढ़ियों की सोच आज मैं नाई की दुकान पर बाल-दाढ़ी बनवाने गया था।तब मुझे चाटर्ड... Devil I Hate You - 18 ;और फिर उसकी कलाई पकड़, , ,,,,,, खुद की तरफ खींच,,,,,,,उसके... शोहरत का घमंड - 100 आलिया फाइल ले कर जा ही रही होती हैं। तभी बाहर उसे अरुण मिलता... डेविल सीईओ की स्वीटहार्ट भाग - 79 अब आगे,राजवीर की बात सुनकर अब अभय ने कुछ नही कहा मगर वो अभी... महाभारत की कहानी - भाग 6 महाभारत की कहानी - भाग-५ शुक्र का देवताओं के प्रति शत्रुता त... Categories Short Stories Spiritual Stories Fiction Stories Motivational Stories Classic Stories Children Stories Comedy stories Magazine Poems Travel stories Women Focused Drama Love Stories Detective stories Moral Stories Adventure Stories Human Science Philosophy Health Biography Cooking Recipe Letter Horror Stories Film Reviews Mythological Stories Book Reviews Thriller Science-Fiction Business Sports Animals Astrology Science Anything Crime Stories Novel by BAIJU KOLLARA in Malayalam Horror Stories Total Episodes : 6 Share ഡെയ്ഞ്ചർ പോയിന്റ് - 6 (1) 294 900 1 ☠️ ഇച്ചിരി ചുണ്ണാമ്പ് തര്വോ പുറകിൽ നിന്ന് ചോദ്യവും ഉണ്ടായി... പുറകിൽ ഉള്ളത് അവൾ തന്നെ യക്ഷി ശരീരം പൂക്കുലപോലെ വിറയ്ക്കാൻ തുടങ്ങിയെങ്കിലും ചിത്ര വർമ്മൻ ഒരു വിധത്തിൽ ഉത്തരം പറഞ്ഞു നമുക്ക് മുറുക്കുന്ന ശീലമില്ല പിന്നെ എന്റെ കയ്യിൽ എവിടുന്നാ ചുണ്ണാമ്പ്... തിരിഞ്ഞു നോക്കാതെ അങ്ങനെ പറഞ്ഞ് ചിത്രവർമ്മൻ അതിവേഗത്തിൽ നടക്കാൻ തുടങ്ങി... നിങ്ങളാരാ എന്തിനാണ് ഈ കാട്ടിൽ ഇങ്ങനെ തനിച്ചു നടക്കുന്നത് അതും ഒട്ടും ഭയമില്ലാതെ ഒരു ആണായ ഞാൻ പോലും പേടിച്ചു വിറച്ചാ ഇതുവഴി പോകുന്നത്... അപ്പോ ഒരു പെണ്ണായിട്ട് കൂടി നിങ്ങൾക്ക് എന്ത് ധൈര്യമാണ് നടക്കുന്നതിനിടയിൽ ചിത്രവർമ്മൻ പറഞ്ഞു... ആരു പറഞ്ഞു എനിക്ക് ഭയമില്ലെന്ന് നിങ്ങളെക്കാൾ ഭയമുണ്ട് സത്യത്തിൽ എനിക്ക് ഞാൻ വീട്ടിലേക്ക് പോകാൻ ഒരു കൂട്ടിനു വേണ്ടിയാ ഈ കാട്ടിൽ കാത്തു നിന്നത് അപ്പഴാ എന്റെ ഭാഗ്യത്തിന് നിങ്ങളെത്തിയത് തിരക്കുപിടിച്ചു പോന്നത് കാരണം റാന്തൽ വിളക്കെടുക്കാനും മറന്നുപോയി.... ആ പെണ്ണ് ഇപ്പോൾ തന്റെ പുറകിൽ തന്നെയുണ്ട് അവളുടെ ശബ്ദം തന്റെ ചെവിക്കരിയിൽ ആണ് കേട്ടത്... ഇതുവരെ ഇല്ലാത്ത ഒരു മാസ്മരഗന്ധം ഇപ്പോൾ ഈ കാട്ടിൽ ആകമാനം നിറഞ്ഞുനിൽക്കുന്നു... അതെ കാടു നിറച്ചും ഇപ്പോൾ പാല പൂത്തിരിക്കുന്നു പെട്ടെന്ന് എങ്ങിനെ ഇവിടെ പാല പൂത്തു എങ്ങിനെ പാലപ്പൂ ഗന്ധം ഈ വനപ്രദേശത്ത് ഒഴുകി പടർന്നു... ചിത്രവർമ്മൻ മറുപടി ഒന്നും പറയാതെ വന്നപ്പോൾ പുറകിൽ നിന്ന് ആ പെൺകുട്ടി തന്നെ സംസാരിച്ചു തുടങ്ങി... എന്റെ പേര് ചാരുമുഖി ഞാൻ കാവിലെ പൂരത്തിനു പോയതാ ചാക്യാർകൂത്ത് കണ്ടിരുന്നു സമയം പോയത് അറിഞ്ഞില്ല... നിങ്ങടെ പേര് ചിത്രവർമ്മനെന്നല്ലേ അതും പറഞ്ഞ് അവളൊന്നു കുണുങ്ങി ചിരിച്ചു... പിന്നെ വീണ്ടും പറയാൻ തുടങ്ങി... ഞാൻ കണ്ടിരുന്നു സർവ്വതും മറന്നു നിങ്ങൾ പൂരപ്പറമ്പിൽ ഇരുന്ന് ചാക്യാർകൂത്ത് കാണുന്നത് നിങ്ങള് കോലോത്തും നാട്ടുകാരനാണല്ലേ... എന്താ താൻ ഈ കേട്ടത് ചിത്രവർമ്മൻ ഞെട്ടിത്തരിച്ചു നിന്നു തന്നെക്കുറിച്ച് താൻ ഇതുവരെ ഒന്നും പറഞ്ഞില്ല പക്ഷേ അണുവിട തെറ്റാതെ തന്റെ പേരും വീടും നാടും ഒക്കെ ഇവൾ പച്ചവെള്ളം പോലെ പറഞ്ഞിരിക്കുന്നു... ഇവൾ കൊടുംയക്ഷിണി തന്നെ... ചിത്രവർമ്മൻ ചിന്തിച്ചു നിൽക്കെ ചാരുമുഖിയുടെ ശബ്ദം വീണ്ടും കേട്ടു... ചിത്രവർമ്മൻ ഇതുവരെ എന്റെ ചോദ്യങ്ങൾക്കൊന്നും മറുപടി പറഞ്ഞില്ല... ശരിയാ ചാരുമുഖി പറഞ്ഞതൊക്കെ അക്ഷരംപ്രതി ശരി തന്നെയാ ... ഞാൻ കോലോത്തും നാട്ടുകാരനാ പേര് ചിത്രവർമ്മൻ എല്ലാം വളരെ ശരി... വിക്കി വിക്കി വിറച്ചു കൊണ്ടുള്ള ചിത്രവർമ്മന്റെ മറുപടി കേട്ട് ചാരുമുഖി വീണ്ടും ചിരിച്ചു നിർത്താതെ ഏറെ നേരം അവൾ ചിരി തുടർന്നു... അത് ഒരു കൊലച്ചിരിയായി ചിത്രവർമ്മന്റെ കാതുകളിൽ വന്നലച്ചു... നടുങ്ങി നിന്ന ചിത്രവർമ്മൻ രക്ഷക്കായി വനദുർഗ്ഗയെ വിളിച്ച് പ്രാർത്ഥിച്ചു അമ്മേ ദേവി അടിയനെ രക്ഷിക്കണേ അതിനുശേഷം ചാരുമുഖിയോട് ചിത്രവർമ്മൻ ചോദിച്ചതിങ്ങനെ... ചാരുമുഖിയെന്ന ഒരു രക്ത യക്ഷിയെ കുറിച്ച് എന്റെ മുത്തച്ഛൻ പണ്ടേ എന്നോട് പറഞ്ഞു തന്നിട്ടുണ്ട് നിന്റെ ആ പേരു കേട്ടപ്പോൾ തന്നെ എനിക്കു മനസ്സിലായി നീ ആ രക്ത യക്ഷിചാരുമുഖി തന്നെയാണെന്ന്... നിന്റെ വാസം എവിടെയാണെന്ന് മുത്തച്ഛൻ എന്നോട് പറഞ്ഞു തന്നിട്ടുണ്ട് അസുരൻമലയുടെ താഴെയുള്ള ചുടലക്കാട്... എന്താ ഞാൻ പറഞ്ഞത് ശരിയല്ലേ.... ഉടൻ തന്നെ ചിത്രവർമ്മന്റെ പുറകിൽ നടന്നിരുന്ന ചാരുമുഖിയിൽ നിന്നും മറുപടിയുണ്ടായി ഭേഷ് ചിത്രവർമ്മാ ഭേഷ് അങ്ങിനെ പറഞ്ഞുകൊണ്ട് പുറകിൽ നിന്ന് ചാരുമുഖിയുടെ കയ്യടി ഉയർന്നു ... എന്നാൽ ആ കയ്യടി ചെറുതൊന്നും ആയിരുന്നില്ല... അതിഭീകരമായ ആ കയ്യടി ശബ്ദത്തിന്റെ പ്രകമ്പനം കൊണ്ട് ചിത്രവർമ്മൻ ഇരു ചെവികളും പൊത്തിപ്പിടിച്ചു... ഒടുവിൽ കയ്യടി നിന്നു ചിത്രവർമ്മൻ ചെവി പൊത്തിയ കൈകൾ എടുത്തു അപ്പോഴാണ് ചാരുമുഖിയിൽ നിന്നും വീണ്ടും ശബ്ദം പുറത്തുവന്നത്... ചിത്രവർമ്മാ നീ പറഞ്ഞത് സത്യം തന്നെയാണ്... പക്ഷേ ഇപ്പോൾ എനിക്ക് വേണ്ടത് നിന്റെ ചുടുചോരയാണ് എനിക്ക് വല്ലാതെ ദാഹിക്കുന്നു ആ ദാഹം എനിക്ക് തീർക്കണം... എന്നാൽ രക്ത യക്ഷി പറഞ്ഞു തീരുന്നതിനു മുമ്പ് ചിത്രവർമ്മൻ ചുട്ടുകറ്റ ദൂരേക്ക് വലിച്ചെറിഞ്ഞുകൊണ്ട് അതിവേഗത്തിൽ ഓടാൻ തുടങ്ങിയിരുന്നു... പുറകെ രക്തദാഹിയായ ചാരുമുഖിയെന്ന രക്ത യക്ഷിയും ...ദേവി അമ്മേ അടിയനെ രക്ഷിക്കണേഎന്ന് പറഞ്ഞ് ചിത്രവർമ്മൻ അലറി വിളിച്ചു കരയുന്നുണ്ടായിരുന്നു ഓടുന്നതിനിടയിലും അയാൾ വനദുർഗ്ഗയെ വിളിച്ച് രക്ഷയ്ക്കായി കേണപേക്ഷിച്ചുകൊണ്ടിരുന്നു... ആ മരണപ്പാച്ചിലിനിടയിൽ എപ്പോഴോചിത്രവർമ്മൻ ഒരു കല്ലിൽ തട്ടി താഴെ വീണു ഒപ്പം അയാളുടെ ബോധവും മറഞ്ഞു... കോലോത്തും നാട്ടിലെ വന ദുർഗയുടെ കൽ വിഗ്രഹത്തിൽ നിന്നും മിന്നൽ പിണറുകൾ പുളഞ്ഞു ആകാശ വിധാനത്തിൽ നിലാവ് പെട്ടെന്നുതന്നെ അസ്തമിച്ചു ഇടിമുഴക്കത്തിന്റെ പ്രതി ധ്വനിയോടെ വനദുർഗയുടെ പള്ളിവാൾ വായുവിൽ പുളഞ്ഞു.. ചാരുമുഖിയുടെ അലർച്ച ഭൂമിയെ നടുക്കി... അറുത്തെടുത്ത രക്ത യക്ഷിയുടെ ശിരസ്സ് ദുർഗ്ഗാ ദേവി ദൂരേക്ക് വലിച്ചെറിഞ്ഞു താഴെ വീണ ചാരുമുഖിയുടെ ഉടൽ പള്ളിവാൾ കൊണ്ട് നിഷ്പ്രയാസം കോരിയെടുത്ത് ഒറ്റയേറു വച്ചുകൊടുത്തു വനദുർഗ്ഗ... ആ തലയും ഉടലും ചെന്നു വീണത് കാതങ്ങൾക്കപ്പുറമുള്ള മുതുവാൻ കുളത്തിൽ... വർഷങ്ങൾ പലതു കഴിഞ്ഞിട്ടും ഇന്നും ആ മുതുവാൻ കുളത്തിലെ വെള്ളത്തിന് കടും ചുവപ്പു നിറം തന്നെയാണ്.. ചാരുമുഖിയെന്ന രക്ത യക്ഷിയുടെ ചോരയുടെ നിറം... പിറ്റേദിവസം ബോധം തെളിഞ്ഞപ്പോൾ ചിത്രവർമ്മൻ സ്വന്തം ഭവനത്തിൽ തന്നെയുണ്ടായിരുന്നു വനദുർഗ്ഗ ഒരു പോറൽ പോലും ഏൽക്കാതെ അയാളെ അവിടെ എത്തിക്കുകയായിരുന്നു... തന്റെ മകന്റെ ജീവൻ രക്ഷിച്ച വന ദുർഗയോടുള്ള ആദരസൂചകമായി കോലോത്തും നാട്ടിൽ ഏറ്റവും വലിയ ഒരു പുത്തൻ ദുർഗ്ഗാ ക്ഷേത്രം തന്നെ മിത്രവർമ്മൻ പണി കഴിപ്പിച്ചു... അങ്ങിനെ രണ്ടുനേരവും നിത്യപൂജയുള്ള കോലോത്തും നാട്ടിലെ ഏക ദേവി ക്ഷേത്രമായി ആ വനദുർഗ്ഗാ ക്ഷേത്രം ചരിത്രത്താളുകളിൽ സ്ഥാനം പിടിച്ചു.....!!! ☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️തുടരും ☠️☠️☠️☠️☠️☠️ ‹ Previous Chapterഡെയ്ഞ്ചർ പോയിന്റ് - 5 Download Our App