Danger Point – 2 in Malayalam Horror Stories by BAIJU KOLLARA books and stories PDF | ഡെയ്ഞ്ചർ പോയിന്റ് - 2

Featured Books
  • My Wife is Student ? - 25

    वो दोनो जैसे ही अंडर जाते हैं.. वैसे ही हैरान हो जाते है ......

  • एग्जाम ड्यूटी - 3

    दूसरे दिन की परीक्षा: जिम्मेदारी और लापरवाही का द्वंद्वपरीक्...

  • आई कैन सी यू - 52

    अब तक कहानी में हम ने देखा के लूसी को बड़ी मुश्किल से बचाया...

  • All We Imagine As Light - Film Review

                           फिल्म रिव्यु  All We Imagine As Light...

  • दर्द दिलों के - 12

    तो हमने अभी तक देखा धनंजय और शेर सिंह अपने रुतबे को बचाने के...

Categories
Share

ഡെയ്ഞ്ചർ പോയിന്റ് - 2

☠️ പാലക്കാട് ജില്ലയിലെ കൊല്ലംകോട് ഗ്രാമത്തിലെ ഏറ്റവും വലിയ കോടീശ്വരനായിരുന്നു ഐവർ മഠത്തിൽ സൂര്യദത്തൻ തമ്പുരാൻ പേരുകേട്ട ബ്രാഹ്മണ കുടുംബമായിരുന്നു ഇദ്ദേഹത്തിന്റേത് ഭാര്യ ഹൈമാവതി തമ്പുരാട്ടി... ഇവരുടെ ഒരേയൊരു മകൾ ആയിരുന്നു കർണ്ണിഹാര... ഒരു അപ്സരസുന്ദരിയായിരുന്നു അവൾ ആരും കണ്ണുവെച്ചു പോകുന്ന ലാവണ്യ ദേവത... നിതംബം മറിഞ്ഞു കിടക്കുന്ന ചുരുണ്ട് ഇടതൂർന്ന കാർകൂന്തൽ... കലമാന്റെ മിഴിയഴക്... സ്വർണ്ണ വർണ്ണമാർന്ന ശരീരകാന്തി ചെമ്പരത്തിപ്പൂ പോലെ ചുവന്നു തുടുത്ത അധരങ്ങൾ ഉള്ള കർണ്ണിഹാരയ്ക്ക് ലിപ്സ്റ്റിക്കിന്റെ ആവശ്യം ഒട്ടും വേണ്ടായിരുന്നു... മാതളം പോലെ തുടുത്ത കവിളുകൾ... വയനാടൻ മഞ്ഞൾ മുറിച്ചത് പോലെയുള്ള മുഖഭംഗി... ഉയരം അഞ്ചടി ഏഴ് ഇഞ്ച്... കടഞ്ഞെടുത്തത് പോലെയുള്ള ബോഡി ഷേപ്പ്... വെണ്ണക്കൽ ശില്പം പോലെ നയനാമൃതം... ഇപ്പോൾ കർണിഹാരയുടെ പ്രായം 20 വയസ്സ്.. സിറ്റിയിലെ മുന്തിയ കോളേജിൽ ഡിഗ്രി ഫൈനൽ ഇയർ വിദ്യാർത്ഥിനി.. ഡിഗ്രി കഴിഞ്ഞ്  IAS ന് ചേരാനാണ് പ്ലാൻ... കർണിഹാരയെ സ്വന്തമാക്കാനും അവളെ പ്രണയിക്കുവാനും യുവാക്കൾ മത്സരിച്ചു... അവളുടെ ഒരു കടാക്ഷത്തിനായി  ഒരു പുഞ്ചിരിക്കായി കൊതിക്കാത്തവർ കോളേജിന് അകത്തും പുറത്തും ആണൊരുത്തൻ ഉണ്ടായിരുന്നോ എന്നു തന്നെ സംശയം.. ഏതൊരു കോവിലും ദേവതയാക്കും... ഏതു പൂജാരിയും പൂജിക്കും  നിന്നെ ഏതു പൂജാരിയും പൂജിക്കും... ഈ പാട്ട് കർണിഹാരയെ കണ്ടിട്ട് എഴുതിയതാണോ എന്നുപോലും ഒരുമാത്ര സംശയിച്ചു പോകും... കാരണം കർണ്ണിഹാരയുമായി ഈ പാട്ടിന് നല്ല സാമ്യം... പഠിക്കേണ്ട സമയത്ത് പഠിക്കുക പ്രണയിക്കേണ്ട സമയത്ത് പ്രണയിക്കുക വിവാഹം കഴിക്കേണ്ട സമയത്ത് വിവാഹം കഴിക്കുക... അതായിരുന്നു കർണിഹാരയുടെ പോളിസി... എന്നാൽ അധികം വൈകാതെ ആ വാക്കുകളെ തിരുത്തിക്കുറിക്കേണ്ടി വന്നു കർണിഹാരയ്ക്ക്  അതിനു കാരണം അവനായിരുന്നു വിഷ്ണു മാധവ്  എന്നോ എപ്പോഴോ അവൾ വിഷ്ണുമാധവിന്റെ പ്രിയ കാമുകിയായി മാറി  വളരെ യാദൃശ്ചികമായാണ് ഒരു എൻഗേജ്മെന്റ് ഫങ്ക്ഷനിൽ വച്ച്  അവരിരുവരും കണ്ടുമുട്ടിയത് ഏറെ അടുത്തു കഴിഞ്ഞപ്പോഴാണ് ആ നടക്കുന്ന സത്യങ്ങൾ കർണിഹാര അറിഞ്ഞത് വിഷ്ണു മാധവ് അനാഥനാണെന്നും ഒരു ഹോട്ടൽ മാനേജ്മെന്റ് വിദ്യാർത്ഥി ആണെന്നും... കച്ചിട്ട് ഇറക്കാനും വയ്യ മധുരിച്ചിട്ട് തുപ്പാനും വയ്യ എന്ന അവസ്ഥയിൽ കർണിഹാരയുടെ മനസ്സ് പിടഞ്ഞു... അനാഥനാണെ ങ്കിലും സുന്ദരക്കുട്ടപ്പനായിരുന്നു വിഷ്ണു മാധവ്... അതെ അതു തന്നെയാണ് കർണിഹാരയെ അവനിലേക്ക് അടുപ്പിച്ചതും.. എന്നാൽ വളരെ വൈകിയാണ് അവനെക്കുറിച്ച് അവൾ കൂടുതൽ അറിഞ്ഞത്  വിഷ്ണു മാധവ് മദ്യത്തിനും മയക്കുമരുന്നുകൾക്കും അഡിറ്റായിരുന്നുവെന്ന ഞെട്ടിക്കുന്ന സത്യം... എന്തായാലും നനഞ്ഞു ഇനി കുളിച്ചു കയറാം  കർണിഹാര അങ്ങിനെ ആശ്വസിച്ചു...........................!!!                     രാത്രിയുടെ ഭയാനകതയിൽ അസുരൻ മലയും മലയൻ കാടും വിറങ്ങലിച്ചു നിന്നു... പേടിപ്പെടുത്തുന്ന ശബ്ദത്തിൽ കരഞ്ഞുകൊണ്ട് കരിമ്പൂച്ചകൾ പലയിടത്തും പാഞ്ഞു നടന്നു ഗതികിട്ടാതെ അലയുന്ന പ്രേതാത്മാക്കൾ അസുരൻ മലയുടെ മുകളിൽ നിന്നും താഴേക്ക് ചാടി രക്ത ദാഹം പൂണ്ട് നാവുകൾ പുറത്തു നീട്ടി തലങ്ങും വിലങ്ങും അവർആർത്തട്ടഹസിച്ച് ഓടി നടന്നു... അസുരൻ മലയുടെ കരിമ്പാറ കൂട്ടങ്ങൾക്കിടയിൽ നിന്നും വെള്ളത്തിനു പകരം  രക്തം നീർച്ചാലുകളായി താഴേക്ക് ഒഴുകി ഇറങ്ങി   പ്രേതാത്മക്കൾ അത് ആർത്തിയോടെ വലിച്ചു കുടിച്ചു ദാഹം തീർത്തു... കറുത്തമുട്ട നാടിന്റെ തലയറുത്ത് ധൂമമർദ്ദിനി ദുർ മൂർത്തികൾക്ക് കുരുതി തർപ്പണം നടത്തി.. അറുത്തെടുത്ത മുട്ട നാടിന്റെ തല  അസുരൻ മലയിൽ നിന്നും താഴേക്ക് ഉരുണ്ടു പിന്നാലെ മുട്ട നാടിന്റെ ഉടലും താഴെ കുറുനരികളും ചെന്നായകളും കടിപിടി കൂടി മുട്ടനാടിനെ പങ്കിട്ടെടുത്തു... രക്താഭിഷേകത്തിൽ തൃപ്തരായ ദുർമൂർത്തികൾ ധൂമമർദ്ദിനിയെ അനുഗ്രഹിച്ചു... ചിരട്ടയിൽ കള്ള് പകർന്ന് ധൂമ മർദ്ദിനി വായിലേക്ക് കമിഴ്ത്തി ഒന്നല്ല രണ്ടല്ല നിരവധിതവണ കാലിയായ ബോട്ടിലുകൾ അവർ പുറത്തേക്ക് വലിച്ചെറിഞ്ഞു പിന്നെ ക്രൂരമായി പൊട്ടിച്ചിരിച്ചു ചില്ലു കുപ്പികൾ പാറകളിൽ തട്ടി ഉടഞ്ഞു ചിതറി താഴേക്ക്... അടുത്ത അമാവാസിയിൽ ദുർമൂർത്തികൾക്ക് ബലി കൊടുക്കാൻ  ഒരു കന്യകയെ വേണം... ധൂമ മർദ്ദനിയുടെ ചുണ്ടിൽ ഒരു ചുരുട്ട് പുകഞ്ഞു പുക ഉള്ളിലേക്ക് എടുത്ത് അവർ ചിന്തയിലാണ്ടു ഗുഹാ ക്ഷേത്രത്തിന്റെ അരികിൽ തൂക്കിയിട്ട കൊടുവാളിൽ നിന്നും അപ്പോഴും കറുത്ത മുട്ടനാടിന്റെ ചോര ചെറു തുള്ളികളായി താഴെ വീഴുന്നുണ്ടായിരുന്നു... ജഡാമഞ്ചി എടാ ജഡാമഞ്ചി ധൂമമർദ്ദിനി നീട്ടി വിളിച്ചു വിളി കേൾക്കേണ്ട താമസം ഗുഹാക്ഷേത്രത്തിന് പുറത്ത് കാവൽ നിന്നിരുന്ന അംഗരക്ഷകൻ ജഡാമഞ്ചി ഓടിവന്നു കറുത്ത് തടിച്ച ചാറ പോലെ വയറുള്ള മുടിയാകെ ജഡ പിടിച്ച ഒരു കുള്ളൻ അതായിരുന്നു ജഡാമഞ്ചി... കയ്യിൽ വലിയൊരു കുന്തം അത് അയാളുടെ ആയുധമായിരുന്നു കാട്ടാള വേഷം കാലിൽ മെതിയടി... അയാളുടെ മുഖം വസൂരി കൊണ്ട് നിറഞ്ഞതായിരുന്നു... മാതേ  പറഞ്ഞാലും അടിയൻ എന്തുവേണം ധൂമമർദ്ദിനിയുടെ സമക്ഷം ഹാജരായ ജഡാമഞ്ചി കൈകൂപ്പി വണങ്ങി നിന്നു...ഉം  ജഡാമഞ്ചി അടുത്ത അമാവാസിയിൽ ദുർമൂർത്തികൾക്ക് ബലി കൊടുക്കാൻ നമുക്ക് ഒരു കന്യകയെ വേണം അമാവാസി ദിനത്തിന് തലേന്നാൾ കന്യക ഇവിടെ എത്തിയിരിക്കണം അതു പറയാനാണ് നിന്നെ വിളിച്ചത് എന്താ നിനക്ക് വിസമ്മതം വല്ലതുമുണ്ടോ വലിയ പീഠത്തിൽ അമർന്നിരുന്നു കൊണ്ട് ധൂമമർദ്ദിനി ജഡാമഞ്ചിയെ നോക്കി... ഇല്ലമാതെ അവിടുത്തെ ഉത്തരവു പോലെ ജഡാമഞ്ചി കറുത്ത പല്ലുകൾ കാട്ടി ചിരിച്ചു... ഉം... എന്നാ നീ ആ മൺകുടത്തിലെ കള്ളും ദുർമൂർത്തികൾക്ക് നേദിച്ച  വറുത്ത കരിങ്കോഴിയുടെ മാംസവും ഭുജിച്ചോളൂ എങ്കിൽ ഞാനിറങ്ങട്ടെ നീ തിരികെ പോരുമ്പോൾ ഗുഹാക്ഷേത്രത്തിന്റെ കൽവാതിൽ അടയ്ക്കാൻ മറക്കരുത്... വവ്വാലുകളും ഡ്രാക്കുള പക്ഷികളും അകത്തുകയറാൻ സാധ്യതയുണ്ട് അവറ്റകളെല്ലാം ചോര കൊതിയന്മാരാ... ജഡാമഞ്ചിയുടെ മറുപടിക്ക് കാത്തു നിൽക്കാതെ ധൂമ മർദ്ദനി നടന്നകന്നു... ☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️തുടരും ☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️