Jenny - 2 in Malayalam Detective stories by AyShAs StOrIeS books and stories PDF | ജെന്നി - 2

Featured Books
  • રૂપિયા management

    પુરુષ ની પાસે રૂપિયા હોય તો સ્ત્રી નગ્ન થઈ જાય અને પુરુષ પાસ...

  • આપણા ધર્મગ્રંથો - ભાગ 1

    વાંચક મિત્રો સહજ સાહિત્ય ટીમ ધાર્મિક બાબતો વિશે માહિતી લઈ અવ...

  • સેક્સ: it's Normal! (Book Summary)

                                જાણીતા સેકસોલોજિસ્ટ ડોક્ટર મહેન્...

  • મેક - અપ

    ( સત્ય ઘટના પર આધારિત )                                    ...

  • સોલમેટસ - 11

    આરવ અને રુશીને પોલીસસ્ટેશન આવવા માટે ફોન આવે છે. આરવ જયારે ક...

Categories
Share

ജെന്നി - 2

ഈ part വായിക്കുന്നതിന് മുൻപ് ഈ കഥയുടെ മറ്റു part കൾ - നിങ്ങൾ വായിച്ചിട്ടുണ്ടെന്ന് ഉറപ്പ് വരുത്തുക)









"അപ്പേ ഇത് ഏതോ ഫേക്ക് ചീപ്പ്‌ ന്യൂസ്‌ ആയിരിക്കും ലെ....!?"

വിറയലോടെ ജെന്നി ചോദിച്ചു. 

" അല്ല ജെന്നി ഇത് പുതിയ ഒരു ചാനാലാ ണ്- സംഭവം കുറച്ച് ചീപ്പ് ആണെങ്കിലും ഫെയ്ക്ക് ഒന്നുമല്ല!. നല്ല ഒരു സംഭവമാണ് ഈ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്ത എല്ലാ കേസുകളും അവരുടെ ഡീറ്റെയില്സ് സഹിതം ഇതിൽ കാണിക്കും. ഉദാഹരണത്തിന് കൊലപ്പെട്ടവർ കാണാതായവർ പിടിക്കപ്പെടാൻ ഉള്ള ക്രിമിനൽസ്.... എല്ലാം കാണിക്കും... എന്തേയ്യ്?!" 

 ജെന്നി ഞെട്ടിപ്പോയി!



 "അപ്പേ ഇപ്പൊ എന്താ കാണിക്കുന്നേ ?"


 "അത് കാണാതായ പെൺകുട്ടികളയാണ് എന്ന് തോന്നുന്നു..."

 
"അപ്പേ..."

 എന്ന് അലറി വിളിച്ചു കൊണ്ട് അവൾ ഫോൺ നിലത്തിട്ട് കരയാൻ തുടങ്ങി

"നമ്മുടെ അന്ന...."

അപ്പോഴാണ് അപ്പ ടിവിയിലെ
 ഫോട്ടോയിലേക്ക് ശ്രദ്ധിച്ചത് അതിൽ ഇപ്പോൾ കാണിച്ചുകൊണ്ടിരിക്കുന്നത് -

#അന്നാ മേരി തോമസ് (16)
 ഇന്ന് രാവിലെ കാണാതായി. കുന്നുംപറമ്പത്ത് പോലീസ് സ്റ്റേഷനരികയിലെ 'തോമസ് വില്ല 'എന്ന വീട്ടിൽ. ഇന്ന് രാവിലെ യോടാണ്- കാണാതായത് എക്സാം എഴുതാൻ വേണ്ടി കോളേജിൽ പോയി വൈകുന്നേരം വരേണ്ട സമയമായിട്ടും വരാതിരുന്നപ്പോഴാണ് അമ്മ സ്റ്റേഷനിൽ കംപ്ലയിന്റ് നൽകിയത് രാത്രിയായിട്ടും പെൺകുട്ടിയെ കിട്ടിയിട്ടില്ല #


 

അപ്പയും ഞെട്ടിപ്പോയി 


 "അപ്പേ... അന്ന..അവൾ എവിടെപ്പോയി... അവളെ ആരെങ്കിലും..."


 "ഏയ്‌.. അങ്ങനെയൊന്നും ഉണ്ടാവില്ലായിരിക്കും ജെന്നി....!"


 അവളുടെയും അലറൽ കേട്ട് അടുക്കളയിൽ നിന്നും അവളുടെ അമ്മ ഓടി വന്നു.


 അവളുടെ അച്ഛൻ അമ്മയുടെ പറഞ്ഞു

 "ജെസ്സി നീ പോയി വേഗം റെഡിയാവ് 
 നമുക്കന്നയുടെ വീട് വരെ പോകണം! "



 "എന്തുപറ്റി.. എന്തുപറ്റി..!?"

 

അപ്പോഴാണ് അമ്മ ടിവിയിൽ ന്യൂസ് കാണുന്നത്.

 അമ്മയും ഞെട്ടിപ്പോയി

ജെന്നിയും അമ്മയും വേഗം പോയി റെഡിയായി. 
ജെന്നി കരച്ചിൽ തുടച്ചുകൊണ്ട് വേഗം
സോഫയുടെ അടിയിൽ നിന്ന് ഡിസ്പ്ലേ പൊട്ടിയ ഫോണെടുത്തു 
എന്നിട്ട്. അവളും അമ്മയും വീട്ടിന്റെ മുന്നിൽ പോയി നിന്നു.

 "അമ്മേ എന്താ അപ്പ വരാത്തെ..?"

 "അറിയില്ല മോളെ നമുക്ക് കാത്തുനിൽക്കാം!.. "


 അപ്പോഴാണ് അപ്പുറത്തെ വീട്ടിൽ ഉമ്മറത്ത് ഫോൺ നോക്കി നിൽക്കുന്ന കൊണ്ടിരുന്ന മോഹൻ അവരെ കണ്ടത്.

 "ജെസ്സിക്ക അല്ലേ അത്..?"

 മോഹൻ വിളിച്ചു ചോദിച്ചു

" ആ മോഹൻ ഇത് ഞാൻ തന്നെയാ ജെസ്സിക്ക"

 ജെന്നിയുടെ അമ്മ വിളിച്ചു പറഞ്ഞു.

"എവിടെക്കാ ഈ പാതിരാത്രി? ആ ജെന്നിഫറും ഉണ്ടായിരുന്നോ!" 

 മോഹൻ ഗേറ്റ് തുറന്ന് അടുത്തേക്ക് വന്നു ചോദിച്ചു.

 ജെസ്സിക്ക കുറച്ചു സംശയത്തോടെ അങ്ങനെ നിന്നു എന്തു പറയണം എന്നറിയാതെ..
 
"അത് മോഹൻ ഞങ്ങൾ.. ആ... ത്.."


 അപ്പോഴേക്കും ജെന്നി ഇടക്ക് കയറി പറഞ്ഞു.

 "അത് മോഹൻ ചേട്ടാ ഞങ്ങൾ ഒരു നൈറ്റ്‌ ഔറ്റിംഗിന് പോവുകയാണ്..."

 "ഓ അങ്ങനെ എന്നാ കാര്യങ്ങളൊക്കെ നടക്കട്ടെ. ഞാൻ അങ്ങ് പോട്ടെ.."

 എന്നും പറഞ്ഞു മോഹൻ തിരിച്ചുപോയി.



 "അതെന്താ ജെന്നി നീ അങ്ങനെ പറഞ്ഞത്?.."


 "അമ്മേ അത് എനിക്ക് പോലും ഇപ്പോൾ ഉൾകൊള്ളാൻ കഴിഞ്ഞിട്ടില്ല.. പിന്നെയാ...
 അല്ലെങ്കിൽ തന്നെ അവർ അത് ന്യൂസിൽ കണ്ടോട്ടെ ..നമ്മൾ എന്തിനാ പറയുന്നേ...എന്തിന്റെ ആവശ്യത്തിന്ന്?!.."


 "അതും ശരിയാ..!"


 അവർ എങ്ങനെ പറഞ്ഞുകൊണ്ട് 
 നിൽക്കെ ഒരു 'ബ്ലാക്ക് ഇന്നോവ കാർ' അവരുടെ മുന്നിൽ വന്നു നിന്നു.

 "ദേ അപ്പ.."

 എന്നും പറഞ്ഞ് ജെന്നി ഓടി കാറിൽ കയറി

 പതിയെ ജെസ്സിക്കയും കാറിനകത്ത് കയറി.
 

" വേഗം വണ്ടി വിട് വേഗം.. വേഗം.. അപ്പേ.."


 എന്ന് ജെന്നി പറഞ്ഞു.


 "ഞാൻ വേഗത്തിൽ പോവുകയാണ്.. ജെന്നി.."


 "എന്നാലും.. അന്നമോൾകിതെങ്ങനെ..."


 "ചിലപ്പോൾ അവൾ കൂട്ടുകാരുടെ വീട്ടിൽ എങ്ങാനും പോയതാണെങ്കിലോ?"


 എന്ന് അപ്പ പറഞ്ഞു.


 "ഏയ്!..അവൾ അങ്ങനെയൊന്നും പോയി നിൽക്കുന്നത് അല്ല അപ്പേ..അവൾക്ക് അങ്ങനെ അടുത്ത കൂട്ടുകാർ ഒന്നുമില്ല
ഉള്ളതാണെങ്കിൽ ഞാൻ മാത്രം ഇവിടേക്ക് ഒന്നും അവൾ വന്നില്ലല്ലോ?! പിന്നെ ഫോൺ എങ്ങനെ മെസ്സേജും പോകുന്നില്ല!!..."

അപ്പ അത് ശരി വച്ചു 
 

" എന്നാലും ന്യൂസിൽ കാണിച്ചതാണ് എനിക്ക് സംശയമുണ്ടാക്കുന്നത്"

ജെസ്സിക്ക പറഞ്ഞു.

" അതെന്താ അമ്മേ?"

ജെന്നി ചോദിച്ചു. 

 "ജെന്നി നീയല്ലേ പറഞ്ഞെത് ഇന്ന് അന്നമോൾ കോളേജിൽ വന്നില്ലെന്ന്.."

 "ആ അതുതന്നെ! ഞാൻ പറഞ്ഞായിരുന്നു.. എക്സാം ആയിട്ട് പോലും അവൾ ലീവ് എടുത്തത് എനിക്ക് സംശയം വന്നത്. എന്താ അതിൽ എന്താ കുഴപ്പം?!"


"അല്ലാ..ന്യൂസിൽ കാണിച്ചത് രാവിലെ എക്സാമിന് ആണെന്ന് പറഞ്ഞു പോയിട്ട് വരേണ്ട സമയമായിട്ടും വന്നില്ലെന്നാണല്ലോ!" 


 ജെന്നിയും അപ്പയും അത് ശരിവെച്ചു

 അവർ പെട്ടെന്ന് ഒരു ശൂന്യമായ വഴിയിലേക്ക് വണ്ടിയെടുത്തു 

" ഇതെന്താ സാധാരണ നമ്മൾ പോവാത്ത ഒരു വഴി?!"

 അല്പം ഭയത്തോട് ജെന്നി ചോദിച്ചു.

 "ജെന്നി നമുക്കിപ്പോൾ വേഗം അവരുടെ വീട്ടിൽ എത്തണ്ടേ?!"

 "ഹാ എത്തണം.."

 "ഇതൊരു ഷോട്ട് കട്ടാണ്..!"


 വണ്ടി കുലുങ്ങി ക്കുലുങ്ങി- പോയിക്കൊണ്ടിരുന്നു 
 അവർ പോയിക്കൊണ്ടിരുന്ന റോഡ് മുഴുവൻ കുഴികൾ ആയിരുന്നു 

 "അപ്പേ....അമ്മേ... മേരി ആന്റി... തോമസ് ആംഗിൾ...!!"

ജെന്നി പെട്ടന്ന് അലറി വിളിച്ചു !..


(തുടരും..===>)



( ഈ കഥയിൽ അവതരിപ്പിച്ചിരിക്കുന്ന കഥാപാത്രങ്ങൾക്ക് ജീവിച്ചിരിക്കുന്നവരോ മരിച്ചവരായോ ഒരു ബന്ധവും ഇല്ല. അങ്ങനെ തോന്നുന്നുണ്ടെങ്കിൽ അതൊരു തോന്നൽ മാത്രമാണ്. ഈ കഥ പൂർണമായും ഭാവനയിൽ നിന്നും ഉണ്ടായതാണ് )


( നിങ്ങളുടെ അഭിപ്രായങ്ങൾ അറിയിക്കണേ... Mistakes ഒരുപാടുണ്ടാവും ക്ഷമിക്കണേ ) 

ᵖʳᵃᵗⁱˡⁱᵖʸ ⁱᵈ; 𝐀𝐲𝐒𝐡𝐀𝐬 𝐒𝐭𝐎𝐫𝐈𝐞𝐒 💞✍🏻
ᵃᵏˢʰᵃʳᵃᵗʰᵃˡᵘᵏᵃˡ ⁱᵈ;𝐀𝐲𝐒𝐡𝐀𝐬 𝐒𝐭𝐎𝐫𝐈𝐞𝐬 💞✍🏻
ʷʰᵃᵗˢᵘᵖ ᵍʳᵒᵘᵖ ⁿᵃᵐᵉ ; 𝐀𝐲𝐒𝐡𝐀𝐬 𝐒𝐭𝐎𝐫𝐈𝐞𝐬 💞✍🏻

( ഞാൻ ഒരു തുടക്കക്കാരി ആണ് അതിന്റേതായ തെറ്റുകൾ ഉണ്ടാവും... എങ്കിലും എന്റെ ആദ്യത്തെ നോവലി ന്റെ- ആദ്യത്തെ പാർട്ടിന് തന്നെ നിങ്ങൾ തന്ന സപ്പോർട്ടിന്
thankyou... ❤️😌... Rate ചെയ്യണേ comment ചെയ്യണേ.. മുൻപോട്ടും ഈ സപ്പോർട്ട് പ്രതീക്ഷിക്കുന്നു.. മറ്റു ആ പ്പുകളിലും ഞാൻ ഉണ്ട് അതിന്റെ id ഞാൻ മുകളിൽ കൊടുത്തിട്ടുണ്ട് അതിലും ഇതേ support പ്രതീക്ഷിക്കുന്നു.. 😌
ചെയ്യില്ലേ..?
എന്നെ follow ചെയ്‌താൽ കൂടുതൽ കഥ ഇടാം 🙃
ജെന്നി promo vidio ആക്കി ഇട്ടേക്കാം.. ☺️)




ᴩʟꜱ ꜱᴜᴩᴩᴏʀᴛ ᴀɴᴅ ꜰᴏʟʟᴏᴡ ❤‍🩹