Silk House - 21 in Malayalam Love Stories by Chithra Chithu books and stories PDF | സിൽക്ക് ഹൗസ് - 21

Featured Books
  • નિતુ - પ્રકરણ 64

    નિતુ : ૬૪(નવીન)નિતુ મનોમન સહજ ખુશ હતી, કારણ કે તેનો એક ડર ઓછ...

  • સંઘર્ષ - પ્રકરણ 20

    સિંહાસન સિરીઝ સિદ્ધાર્થ છાયા Disclaimer: સિંહાસન સિરીઝની તમા...

  • પિતા

    માઁ આપણને જન્મ આપે છે,આપણુ જતન કરે છે,પરિવાર નું ધ્યાન રાખે...

  • રહસ્ય,રહસ્ય અને રહસ્ય

    આપણને હંમેશા રહસ્ય ગમતું હોય છે કારણકે તેમાં એવું તત્વ હોય છ...

  • હાસ્યના લાભ

    હાસ્યના લાભ- રાકેશ ઠક્કર હાસ્યના લાભ જ લાભ છે. તેનાથી ક્યારે...

Categories
Share

സിൽക്ക് ഹൗസ് - 21

സുഹൈറയുമായുള്ള ആസിഫിന്റെ മത്സരം അന്ന് മുതൽ തുടക്കം കുറിച്ചു എങ്കിലും സുഹൈറക്ക് ഒരു വഴിയും ഒരു പ്ലാനും കിട്ടിയിരുന്നില്ല അവരുടെ പ്രണയം നശിപ്പിക്കാൻ... അങ്ങനെ ദിവസങ്ങൾ കഴിഞ്ഞു ചാരുവിന്റെയും ആസിഫിന്റെയും പ്രണയം കൂടുതൽ കൂടുതലൽ ബലമുള്ളതായി അവരെ പിരിക്കാൻ പറ്റില്ല എന്നെ രീതിയിലും... എന്തു ചെയ്യണം എന്നറിയാതെ സുഹൈറ ദിനങ്ങൾ തള്ളി നീക്കി...

അങ്ങനെ ഒരു ദിവസം അന്നും പതിവ് പോലെ സുഹൈറ രാവിലെ എഴുന്നേറ്റു... നേരെ അടുക്കളയിൽ പോയി

"ഗുഡ്‌ മോർണിംഗ് ഉമ്മ... "സുഹൈറ ആയിഷയെ നോക്കി പുഞ്ചിരിയോടെ പറഞ്ഞു

"മോർണിംഗ്.." ആയിഷ തിരിച്ചും പുഞ്ചിരിയോടെ പറഞ്ഞു

"ഉമ്മാക്ക് ജാതിയിലും മതത്തിലും വിശ്വാസം ഉണ്ടോ.."

"എന്താ ഇജ്ജ് പെട്ടന്നു അങ്ങനെ ചോദിക്കാൻ...."

"അതൊക്കെ ഉണ്ട്‌ ഉമ്മ പറ.."

"അങ്ങനെ ചോദിച്ചാൽ ന്റെ മതത്തോട് എനിക്ക് കൂടുതൽ കടപ്പാട് ഉണ്ട്‌ കാരണം ഞമ്മള് ജനിച്ചത് ഈ മതത്തിൽ ആയതുകൊണ്ടാകും ഒരുപക്ഷെ ഞാൻ ഹിന്ദുവാണ് എങ്കിൽ ഹിന്ദു, ക്രിസ്ത്യൻ ആണ് എങ്കിൽ ക്രിസ്ത്യൻ ഞാൻ ജനിച്ച മതത്തിനോട് എനിക്ക് ഒരു കൂറ് ഉണ്ട്‌ എന്തേ..."

"അല്ല അപ്പോ ഉമ്മക്ക് ഒരു ഹിന്ദു പെൺകുട്ടി മരുമകളായി വരുന്നതിൽ പ്രശ്നം ഇല്ല അല്ലെ..."

"ഇജ്ജ് എന്താ ഇങ്ങനെ പറയാൻ... മനുഷ്യനെ രാവിലെ തന്നെ ബേജാർ അടിപിക്കാതെ കാര്യം പറയ്യ്‌.."

"ഉമ്മ ഇതൊരു പ്രേശ്നമാക്കരുത് ഉടനെ തന്നെ....ഞാൻ പറയുന്നത് ശ്രദ്ധിച്ചു കേൾക്കണം...."

"നി ആദ്യം കാര്യം പറയ്യ്.."

"ഉമ്മ നമ്മുടെ ആസിഫ്ക്ക കടയിൽ ജോലിചെയ്യുന്ന ആ കുട്ടി ഉണ്ടല്ലോ ചാരു അവളുമായി ഇഷ്ടത്തിൽ ആണ്...."

"നി പറയുന്നത്..." ആയിഷ ഒരു ഞെട്ടലോടെ ചോദിച്ചു

"സത്യം ഇക്ക ആ കുട്ടിയെ വിവാഹം കഴിക്കാൻ തീരുമാനിച്ചു ഉറപ്പിച്ചിരിക്കുകയാണ്..."

"അതിനു ഞാൻ സമ്മതിക്കില്ല... ഞാൻ ജീവനോടെ ഉണ്ടെങ്കിൽ അത് നടക്കില്ല .." ആയിഷ ദേഷ്യത്തിൽ പറഞ്ഞു

"സമ്മതിച്ചില്ല എങ്കിൽ ആള് ഓളെയും കൊണ്ട് ഓടി പോകും എന്നാലും ആർക്കു വേണ്ടിയും ഓളെ വിടില്ല... പിന്നെ ഇത്തിൽ മ്മടെ അക്‌ബർ ഇക്കയും അവർക്കു കൂട്ടാണ്...."

"ഓഹോ... കാര്യങ്ങൾ അത്രക്കും ആയോ..."

"മ്മം..."

ആയിഷ ദേഷ്യത്തിൽ നിൽക്കുന്ന സമയം

"ഉമ്മ എനിക്ക് ഒരു ഐഡിയ അവരെ പിരിക്കാൻ... അതിനു ഉമ്മയുടെ സഹായവും വേണം..." സുഹൈറ പറഞ്ഞു

"ഇജ്ജ് ആദ്യം കാര്യം പറ..."

" അല്ലെങ്കിൽ വേണ്ട അതിനു ഉമ്മ സമ്മതിക്കും എന്ന് തോന്നുന്നില്ല... "


"നി കാര്യം പറയ്യ്... ഞാൻ കേൾക്കട്ടെ അന്റെ ഐഡിയ എന്നിട്ട് തീരുമാനിക്കാം എന്തു വേണം എന്ന്..." ആയിഷ പറഞ്ഞു

"ഉമ്മ എനിക്ക് അവരെ പിരിക്കാൻ അത്ര എളുപ്പമല്ല എന്ന് തോന്നുന്നു... അതിനുനൊരു ഐഡിയ ഉമ്മ ആ ചാരുവിനോട് ഞാനും ഇക്കയും തമ്മിൽ ഇഷ്ടത്തിൽ ആണ് എന്നും ഇക്ക ചില്ല ദിവസങ്ങളിൽ എന്റെ മുറിയിൽ ആണ് രാത്രി ഉറങ്ങുന്നത് എന്നും ഞങ്ങളുടെ സ്നേഹബന്ധത്തിൽ ഉമ്മാക്ക് എതിർപ്പില്ല എന്നും അവളോട്‌ പറയണം..."

"മ്മ്.. ഇതാണോ അന്റെ ഐഡിയ ഈ ഐഡിയ ഇജ്ജ് തന്നെ വെച്ചോ..."

"ഉമ്മാക്ക് അപ്പോ അവൾ ഈ വീട്ടിലേക്കു വരുന്നതിൽ തെറ്റില്ല എന്ന് തോന്നുണ്ടോ..."

"ഇല്ല... ഒരു ഹിന്ദു കുട്ടി ന്റെ മര്യോളോ... ഇല്ല ഞമ്മള് അതിനു സമ്മതിക്കില്ല.. ഓള് ഈ വീട്ടിലേക്കു വരാൻ പാടില്ല അത് ഇപ്പോ ഇനി ഇജ്ജ് ഈ വീട്ടിൽ വരുന്നത് കൊണ്ടേ തടയാൻ കഴിയു ച്ചാ അങ്ങനെ..."

"അതെ ഉമ്മ അത് തടയണം അല്ലെങ്കിൽ ഈ സമൂഹത്തിൽ ഇതുവരെ ഉണ്ടായ ഒന്നും ഉണ്ടാവില്ല.... നമ്മുടെ കടയുടെ പേര് പോലും നശിക്കും.."

ആയിഷ കുറച്ചു നേര ആലോചിച്ചു പിന്നെ സുഹൈറ പറഞ്ഞതിൽ ശെരി വെച്ചു അവൾ പറയുന്നത് പോലെ തന്നെ ചെയ്യാനും ആയിഷ തീരുമാനിച്ചു..

"ശെരി ഞാൻ എങ്ങനെ ഈ കാര്യം അവളെ അറിയിക്കും..." ആയിഷ ചോദിച്ചു

അതിനുള്ള വഴിയും ആയിഷക്ക് പറന്നുകൊടുത്ത ശേഷം സുഹൈറ സന്തോഷത്തോടെ ചായ ട്രൈ കൈയിൽ എടുത്ത് എല്ലാവർക്കും കൊണ്ടുപോയി നൽകി...

പതിവുപോലെ എല്ലാവരും കടയിൽ എത്തി... അന്ന് ശ്രീക്കുട്ടിയാണ് ചായ വെയ്ക്കേണ്ടത് അവൾ അടുക്കളയിൽ ചായക്കുള്ള വെള്ളം വെച്ചിട്ട് വരുന്ന സമയം

"മോളെ ശ്രീക്കുട്ടി ഞാൻ മറന്നു പറയാൻ നീയും ചാരുവും ഒന്ന് വീട് വരെ പോകണം ഉമ്മ നിങ്ങൾ രണ്ടുപേരോടും അങ്ങോട്ട്‌ വരാൻ പറഞ്ഞു..."അക്‌ബർ പറഞ്ഞു

"എന്തിനാ ഇക്ക എന്തെങ്കിലും....." ശ്രീക്കുട്ടി ഒരു ചോദ്യത്തോടെ നിർത്തി...

"ആവ്വോ.. മോളെ അറിയില്ല എനിക്കും നിങ്ങൾ എന്തായാലും വീട്ടിലേക്കു പോ... ദേ ഇപ്പോഴാണ് ഉമ്മ ഫോൺ വിളിച്ചത് കാര്യം തിരക്കിയപ്പോൾ നിങ്ങൾ രണ്ടാളോടും ഉടനെ അങ്ങോട്ട്‌ വരാൻ പറഞ്ഞു.."

"ശെരി ഇക്ക ഞങ്ങൾ ഉടനെ പോകാം..." ശ്രീക്കുട്ടി പറഞ്ഞു

ശ്രീക്കുട്ടി ഉടനെ തന്നെ ചാരുവിന്റെ അരികിൽ എത്തി....

" ടാ.. നമ്മളെ രണ്ടാളോടും ഉമ്മ വീട്ടിലേക്കു വരാൻ പറഞ്ഞിട്ടുണ്ട്... ഇപ്പോഴാണ് വല്യക്ക പറഞ്ഞത്..."

"ആണോ എന്താണ് കാര്യം..." ചാരു ചോദിച്ചു

"ആവോ അറിഞ്ഞൂടാ... ഫോൺ വിളിച്ച് പറഞ്ഞതാണ് മ്മളോട് വീട്ടിലേക്കു വരാൻ കാര്യം തിരക്കിയപ്പോൾ ആളോടും ഒന്നും പറഞ്ഞില്ല അതുകൊണ്ട് നമ്മളോട് ഉടനെ പോകാൻ.."


മം...ശെരി പോകാം...അല്ല ഇനി ഇക്കയോട് ഒന്ന് ചോദിച്ചാലോ

" ഏയ്യ് അതിന്റെ ആവശ്യമില്ല...നമ്മൾ അങ്ങോട്ടല്ലേ പോകുന്നത് ... ഞാൻ ചായ അടുപ്പിൽ വെച്ചിട്ടുണ്ട് അത് അനുവിനോട് നോക്കാൻ പറഞ്ഞിട്ട് വരാം..."

"മ്മ്..."


"ടി അനു ഞാനും ചാരുവും ഇക്കയുടെ വീട് വരെ ഒന്ന് പോവുകയാണ് ഉമ്മ വരാൻ പറഞ്ഞിട്ടുണ്ട് അതുകൊണ്ട് നി ചായ നോക്കിക്കോളൂ ട്ടാ... പറ്റും ച്ചാ എല്ലാവർക്കും കൊടുത്തോളു... നിന്റെ ദിവസം ഞാൻ ചായ വെച്ചോളാം..."

"മ്മ്... ശെരി.."

ശ്രീകുട്ടിയും ചാരുവും ഒരുമിച്ചു ഇക്കയോട് പറഞ്ഞു വീട്ടിലേക്കു യാത്രയായി... ഇതെല്ലാം സുഹൈറ ശ്രെദ്ധിക്കുന്നുണ്ടായിരുന്നു...

"ചെല്ല് മോളെ ചെല്ല് നിനക്കുള്ള പണി ഞാൻ അവിടെ വെച്ചിട്ടുണ്ട്... "സുഹൈറ മനസ്സിൽ വിചാരിക്കുകൊണ്ടു ചിരിച്ചു

ഈ സമയം കുറച്ചു ദൂരം നടന്ന ശേഷം ചാരുവും ശ്രീക്കുട്ടിയും വീടിന്റെ ഗേറ്റിനു മുന്നിൽ എത്തി

"എന്താ ഇന്ന് ഇവിടെ.." വാച്ച്മെൻ അവരോടു ചോദിച്ചു

"ഉമ്മ വരാൻ പറഞ്ഞിരുന്നു അതാ.." ചാരു പറഞ്ഞു

"ആണോ എന്ന മക്കള് അകത്തേക്ക് ചെല്ല്..."

ഇരുവരും വാച്ച്മെനെ നോക്കി പുഞ്ചിരിച്ച ശേഷം ഗേറ്റ് തുറന്നു അകത്തു കയറി.. നേരെ അടുക്കളയിലേക്ക് നടന്നു

"ഉമ്മ.. ഉമ്മ"

"ആ മക്കള് വന്നോ... വാ അകത്തേക്ക് വാ.." ആയിഷ ഇരുവരെയും വിളിച്ചു

"ഉമ്മ വിളിച്ചിരുന്നു എന്ന് വല്യക്ക പറഞ്ഞിരുന്നു.."

"പേടിക്കണ്ട ഇന്ന് വീട്ടിലെ ജോലി ചെയാൻ ഒന്നുമല്ല..." ആയിഷ ചിരിച്ചുകൊണ്ട് പറഞ്ഞു

"അയ്യോയ് അതല്ല ഞങ്ങൾ എന്താണാവോ എന്ന് കരുതി അതാ..." ചാരു പറഞ്ഞു

"മക്കളു വാ... നിങ്ങൾ ഇവിടെ ഇരിക്ക് ആദ്യം എന്താ വേണ്ടത് കുടിക്കാൻ തണവുള്ളതോ ചുടുള്ളതോ.." ആയിഷ ചോദിച്ചു

"ഒന്നും വേണ്ട ഉമ്മ.." ശ്രീക്കുട്ടി പറഞ്ഞു

"അങ്ങനെ പറഞ്ഞാൽ പറ്റില്ല... ഒരു മിനിറ്റു ട്ടാ... ഫ്രിഡ്ജിൽ മംഗോ ജ്യൂസ്‌ ഉണ്ട്‌ ഇപ്പോ കൊണ്ടുവരാം നിങ്ങൾ ഇരിക്ക്..." ആയിഷ അതും പറഞ്ഞുകൊണ്ട് അകത്തേക്ക് പോയി...


കുറച്ചു കഴിഞ്ഞതും അവർക്കു കുടിക്കാൻ ഉള്ള ജ്യൂസ്‌ കൊണ്ടുവന്നു...

"എന്താ ഉമ്മ വരാൻ പറഞ്ഞത്.."

"നിങ്ങൾ ബേജ്ജാറാവത്തെ ഒന്നൂല്യ ഇവിടെ കുറച്ചു അച്ചപ്പവും കുഴലപ്പവും മിക്ച്ചറും ലഡ്ഡു ഒക്കെ ദേ നമ്മുടെ അശോകന്റെ ഭാര്യ അമുതവല്ലി ചെയ്തു... നല്ല രസമുണ്ട് അപ്പോ അത് കുറച്ചു കടയുയിൽ ഉള്ളവർക്കും കൊടുക്കാം എന്ന് തോന്നി അതുകൊണ്ട് വരാൻ പറഞ്ഞതാ..."

"മം...എന്താ വിശേഷം പെട്ടന്ന് ഉണ്ടാക്കാൻ.." ശ്രീക്കുട്ടി ഒരു കുശലം ചോദിക്കും പോലെ ചോദിച്ചു

" ഏയ്യ് ഇപ്പോ ഒരു വിശേഷവും ഇല്ല...പക്ഷെ അധികം വൈകാതെ തന്നെ ഒരു വിശേഷം ഉണ്ടാകും.."

"എന്താ.." ചാരു ചോദിച്ചു

"വേറെ എന്താ ചിലപ്പോ മ്മടെ കുഞ്ഞിക്കാന്റെ കല്യാണമാവും.." ശ്രീക്കുട്ടി പുഞ്ചിരിയോടെ ചാരുവിനെ നോക്കി പറഞ്ഞു

"അമ്പടി അനക്ക് വിവരം ഉണ്ട്‌... അത് തന്നെ.. ഇപ്പോഴത്തെ മക്കൾ അല്ലെ പണ്ടത്തെ മക്കളെ പോലെയല്ല... അവര് തന്നെ ഒരു പെൺകുട്ടിയെ കണ്ടുപിടിക്കും നമ്മള് സമ്മതിച്ചില്ല എങ്കിലോ ആ കുട്ടിയേയും കൊണ്ട് ഓടി പോകാനും വിവാഹം കഴിക്കാനും അവർ മടിക്കില്ല..."

അത് കേട്ടതും ചാരുവും ശ്രീകുട്ടിയും പരസപരം ഒന്ന് നോക്കി

"ദൈവേ ഇക്ക എല്ലാം അമ്മയോട് പറഞ്ഞോ... "ഒരു നിമിഷം ചാരു മനസ്സിൽ ഓർത്തു..

ഇതേ ചിന്തയിൽ ആയിരുന്നു അപ്പോൾ ശ്രീക്കുട്ടിയും

"ഉമ്മ പറഞ്ഞുവരുന്നത്.... "ഒന്നും അറിയാത്ത പോലെ ശ്രീക്കുട്ടി ആ കഥ കേൾക്കാൻ തുടർന്നു...


"എന്തു പറയാനാ മ്മടെ സുഹൈറയും നിങ്ങളുടെ കുഞ്ഞിക്കയും തമ്മിൽ ഇഷ്ടത്തിൽ ആണ്... ഓള് കെട്ടിയാൽ ഓനെ കെട്ടുള്ളൂ എന്നാണ് പറയുന്നത്..."

ആയിഷ അത് പറഞ്ഞതും ആകെ തകർന്നു നില്കുകയാണ് ചാരു... പെട്ടന്ന് ഒരു ഇടി വലിയ ശബ്ദമുണ്ടാക്കി ഭൂമിയിൽ പതിക്കുന്നത് പോലെ ആയിഷ പറഞ്ഞ വാക്കുകൾ അവളുടെ മനസ്സിൽ ഒരു ഇടിപോലെ വീണു

"ഉമ്മ പറയുന്നത്..." ശ്രീക്കുട്ടി താൻ കേട്ടത് സത്യം തന്നെയാണോ എന്നെ മട്ടിൽ വീണ്ടും ചോദിച്ചു

"എന്തേ അനക്ക് വിശ്വസിക്കാൻ കഴിയുന്നില്ലേ... സത്യം ഞാൻ എന്തു പറയാനാ വന്നു കുറച്ച് ദിവസമായപോഴേക്കും ഇവർ ഇങ്ങനെ ഒരു പണി ഒപ്പിക്കും എന്ന് അറിഞ്ഞില്ല..."

"അല്ല ഉമ്മാക്ക് ഇത് എങ്ങെയെ അറിയുക ആരാണ് പറഞ്ഞത്.." ശ്രീക്കുട്ടി വീണ്ടും ചോദിച്ചു

അപ്പോഴേക്കും ആകെ തകർന്നു നിലത്തു വീണ കണ്ണാടി തുണ്ടുകൾ പോലെയാണ് ചാരു നില്കുന്നത്...

"നിങ്ങൾ ആരോടും പറയരുത് ഒരു ദിവസം രാവിലെ ഓള് ആ സുഹൈറ എഴുന്നേൽക്കാൻ വൈകി...അന്ന് രാവിലെ ഞാൻ ഓളെ പോയി കതകിൽ തട്ടി വിളിച്ച്...അന്നേരം അവൾ വന്നു വാതിൽ തുറന്നു.. പുറത്ത് നിന്നും നിനക്ക് എന്തു പറ്റി ഇത്ര നേരമായിട്ടും എഴുന്നേറ്റിലെ എന്നും മറ്റും തുറക്കുമ്പോൾ ന്റെ മോന്റെ ഷർട്ട് ഓൾടെ മുറിയിൽ ഞാൻ കണ്ടു...കാര്യം ഞാൻ ഓൻ അറിയാതെ ഓളോട് തിരക്കിയപ്പോൾ അവർ തമ്മിൽ ഇഷ്ടത്തിൽ ആണ് എന്നും രണ്ടുപേരും വിവാഹം കഴിക്കാൻ തീരുമാനിച്ചു എന്നും പറഞ്ഞു...ആ ഇനി ഇതിൽ ഞാൻ എന്തു പറയാനാ... ഇത് ഉപ്പയോടു പറയണം ആള് എന്തു പറയും എന്ന് നോക്കണം ഇക്ക സമ്മതിക്കും എന്നാണ് തോന്നുന്നത് കൂടുതൽ സന്തോഷവുമാകും കാരണം ആൾടെ ഉറ്റ സുഹൃത്തിന്റെ മോളെ അല്ലെ അപ്പോ അദ്ദേഹവും സമ്മതിക്കാതിരിക്കില്ല..." ആയിഷ പറഞ്ഞുകൊണ്ട് അവർക്കു രണ്ടു പേർക്കും കുടിക്കാൻ ജ്യൂസ്‌ നൽകി


കയപ്പുള്ള വാർത്തയും കേട്ട ശേഷം മധുരമുള്ള ജ്യൂസ്‌ ഒന്ന് വാങ്ങിക്കാൻ പോലും കഴിയാതെയും... ആയിഷ പറഞ്ഞതും കേട്ടു ഒന്ന് കരയാൻ പോലും കഴിയാതെ ചാരു തകർന്നു നിന്നു...


തുടരും