Silk House - 5 in Malayalam Love Stories by Chithra Chithu books and stories PDF | സിൽക്ക് ഹൗസ് - 5

Featured Books
  • નિતુ - પ્રકરણ 75

    નિતુ : ૭૫ (નવીન તુક્કા) નિતુએ નવીનની વાતને અવગણતા પોતાની કેબ...

  • ભાગવત રહસ્ય - 179

    ભાગવત રહસ્ય-૧૭૯   કશ્યપ ઋષિ મધ્યાહ્ન સમયે ગંગા કિનારે સંધ્યા...

  • ફરે તે ફરફરે - 67

    ફરે તે ફરફરે - ૬૭   હું  મારા ધરવાળા સાથે આંખ મિલા...

  • રાય કરણ ઘેલો - ભાગ 16

    ૧૬ પૃથ્વીદેવ   અરધી રાત થઇ ત્યાં ઉદા મહેતાના પ્રખ્યાત વ...

  • એઠો ગોળ

    એઠો ગોળ धेनुं धीराः सूनृतां वाचमाहुः, यथा धेनु सहस्त्रेषु वत...

Categories
Share

സിൽക്ക് ഹൗസ് - 5

"ഇവളുടെ കണ്ണിൽ നോക്കുമ്പോ എനിക്കെന്തു പറ്റി...എന്താ ഇവളോട് എനിക്ക് എന്താ... അവൻ മനസ്സിൽ ഓർത്ത് നിന്നു.."

ചാരു വളരെ സന്തോഷത്തോടെ മുകളിലേക്കു നടന്നു..

പിറ്റേന്ന് കടയിൽ അക്‌ബർ പർചയ്‌സ് ചെയ്ത തുണികൾ എല്ലാം തന്നെ കടയിൽ വന്നിരുന്നു... അതെല്ലാം കടയുടെ പിന്നിൽ ഉള്ള ഗോഡൗണിലേക്ക് കൊണ്ടു പോകാൻ ചാരുവിനെയും നിഷയെയും അക്‌ബർ വിളിച്ചു...അവർ ഇരുവരും അക്‌ബറിന്റെ മുന്നിൽ എത്തി..

"മോളെ ചാരു ദേ ഈ തുണികൾ എല്ലാം തന്നെ ഇപ്പോൾ വന്നതാണ് ഇതെല്ലാം നമ്മുടെ ഗോഡൗണിൽ അടുക്കി വെയ്ക്കണം... മാത്രമല്ല നാളെ മുതൽ രണ്ടു ദിവസം ഈ തുണികൾക്ക് വിലയിടണം അതൊക്കെ പറഞ്ഞു തരാൻ രണ്ടു ദിവസവും ആസിഫ് കൂടെ ഉണ്ടാകും..."അക്‌ബർ പറഞ്ഞു

"ദൈവമേ ആ സാധനമാണോ വരാൻ പോകുന്നത്..."ചാരു മനസ്സിൽ ഓർത്തു

"ടാ .. ആസിഫെ..."

"ഇക്ക വിളിച്ചോ.."ആസിഫ് അരികിൽ എത്തി ചോദിച്ചു

"മം... ദേ ഈ തുണികൾ നമ്മുടെ ഗോഡൗണിൽ പോകട്ടെ... പിന്നെ ഈ തുണികൾക്ക് വിലയിടണം അതൊക്കെ നീ വേണം നോക്കാൻ ഇവർ ഇരുവരുടെയും കൂടെ നീയും ഗോഡൗണിൽ ആണ് ഉണ്ടാവുക..."

അവൻ ചാരുവിനെ ഒന്ന് നോക്കി.. ഇക്ക പറഞ്ഞതല്ലെ അതുകൊണ്ട് അവനും ഒന്നും തിരിച്ചു പറയാതെ അതിനു സമ്മതിച്ചു...

അങ്ങനെ അവർ വസ്ത്രങ്ങൾ എല്ലാം ഗോഡൗണിൽ കൊണ്ടുപോയി.. പാക്ക് ഓപ്പൺ ചെയ്തു എന്നിട്ട് ഓരോ വസ്ത്രവും നോക്കി വൃത്തിയായി അവിടെ അടുക്കി വെച്ചു...

"ഉച്ചയായി ഭക്ഷണം കഴിച്ചിട്ട് വരാൻ നോക്കിക്കോ.."ആസിഫ് പറഞ്ഞു

"മം" നിഷ ഒന്ന് മൂളി...എന്നിട്ട് ചാരുവിനെ ഒന്ന് നോക്കി.. ഇരുവരും ഒരുമിച്ചു എഴുന്നേറ്റത്തും..


"രണ്ടുപേരും ഒരുമിച്ചു പോകണ്ട ഓരോരുത്തരും പോയാൽ മതി... "ആസിഫ് പറഞ്ഞു

"മം.. അപ്പോ ഞാൻ പോയിട്ട് വരാം ചാരു... നിഷ പറഞ്ഞു.."

ചാരു തലയാട്ടി

നിഷ അവിടെ നിന്നും ഷോപ്പിലേക്ക് പോയതും

"ദൈവമേ ഇതിന്റെ കൂടെ ഒറ്റയ്ക്കാണല്ലോ ഞാൻ... ഈശ്വരാ... എന്നോട് ഒന്നും മിണ്ടാതിരുന്നാൽ മതിയായിരുന്നു..."ചാരു മനസ്സിൽ വിചാരിച്ചു...

എന്നാൽ ആസിഫ് അവളെ ശ്രെദ്ധിക്കാതെ പോലെ ഇരുന്നു.. പാട്ടും കേട്ട് കൊണ്ടു... അവൾ വില ഒട്ടിയ്ക്കുന്ന ഓരോ സമയവും ആസിഫ് അവളെ നോക്കുണ്ടായിരുന്നു...അവൾ പോലും അറിയാതെ..കുറച്ചു കഴിഞ്ഞതും നിഷ വന്നു..

"ചാരു എന്നാൽ നീ പോയിട്ട് വാ..."

"ആ ചേച്ചി.. നല്ല വിശപ്പുണ്ട് എന്നാൽ ഞാൻ പോയിട്ട് വരട്ടെ കുഞ്ഞിക്ക... ചാരു എഴുന്നേറ്റു നിന്നുകൊണ്ട് പറഞ്ഞു"

"അവിടെ ഇരിക്ക് ഇയ്യ്‌..കുറച്ചു ലേറ്റായി കഴിക്കുന്നത് കൊണ്ടു ഒന്നും സംഭവിക്കില്ല.. ഞാൻ പോയിട്ട് കഴിച്ചിട്ട് വരാം എന്നിട്ട് നീ പോയാൽ മതി..."

"അതല്ല ഇക്ക വീട്ടിലേക്ക് അല്ലെ പോവുക ഞാൻ ഒരു പത്തു. മിനിറ്റു കഴിച്ചിട്ട് വരാം.." ചാരു ഒന്നൂടെ അവനോടു ചോദിച്ചു

"ഞാൻ പോയിട്ട് വരാം... നീ ഈ ബോക്സ്‌ അപ്പോഴേക്കും ഒട്ടിച്ചു വെയ്ക്കുക... അത്രതന്നെ...."ആസിഫ് അതും പറഞ്ഞുകൊണ്ട് പോക്കറ്റിൽ ഉള്ള കീ എടുത്തു വിരലിൽ ചുറ്റി കൊണ്ടു അവളെ നോക്കിയിട്ട് അവിടെ നിന്നും പോയി

"ഹോ... എന്തൊരു കഷ്ടം...ചാരു മനസ്സിൽ വിചാരിച്ചു"

"സാരമില്ല.. ഇക്ക പെട്ടന്ന് വരും എന്നിട്ടു നിനക്ക് പോകാം ട്ടാ... നിഷ ചാരുവിന്റെ മടിയിൽ തൊട്ടുകൊണ്ട് പറഞ്ഞു..."

"മം.."

ഇരുവരും വില ഒട്ടിക്കാൻ തുടങ്ങി...കടയിൽ നിന്നും അഞ്ചുമിനിറ്റ് യാത്ര ചെയ്‌താൽ മതി വീട്ടിലേക്കു ആസിഫ് വീട്ടിൽ എത്തി അവനായുള്ള ഭക്ഷണം ഉമ്മ മേശയുടെ മേൽ നിരത്തി വെച്ചു.. അവൻ അതെല്ലാം പതിയെ ആസ്വദിച്ചു കഴിക്കാൻ തുടങ്ങി... ഈ സമയം ചാരുവിന് വിശപ്പും സഹിക്കാതെ അവൾ ഇരിപ്പാണ് എന്ന് അറിഞ്ഞിട്ടും അവൻ പതിയെ കഴിച്ചു.. കുറച്ചു കഴിഞ്ഞതും അവൻ ഭക്ഷണം കഴിച്ചു എന്നിട്ട് റിമോട്ട് എടുത്തു സോഫയിൽ ഇരുന്നു ടീവി ഓൺ ചെയ്തു.. അവൻ ടീവി കാണുന്ന സമയം മുഴുവനും ചാരുവിന്റെ മുഖം അവന്റെ മനസ്സിൽ തെളിഞ്ഞു

"ഛേ.. പാവം അവൾക്കു വിശക്കുന്നു എന്നല്ലെ പറഞ്ഞത്... ഞാൻ എന്തു പണിയാ കാണിക്കുന്നത് പോകാം.. പാവം ഓള്ളും വല്ലതും കഴിക്കട്ടെ സമയവും ഒത്തിരിയായി..." അവൻ മനസ്സിൽ വിചാരിച്ചു അവൻ പെട്ടന്ന് തന്നെ സോഫയിൽ നിന്നും എഴുന്നേറ്റു ടീവി ഓഫ് ചെയ്തു എന്നിട്ടു ചുമരിൽ തൂക്കിയിട്ട ബൈക്കിന്റെ ചാവി എടുത്തു നേരെ ഷോപ്പിൽ പോയി.. ഗോഡൗണിലേക്ക് പോയതും

"താൻ പോയി കഴിച്ചോ..."

ചാരു ഒന്നും മിണ്ടാതെ എഴുന്നേറ്റു പോയി... അവളുടെ മുഖം വാടിയതായി ആസിഫിന് തോന്നി..

കുറച്ചു കഴിഞ്ഞതും അവൾ ഭക്ഷണം കഴിച്ചു വന്നിരുന്നു...നാല് മണിയോട് അടുത്തപ്പോൾ സുമി ചായയുമായി ഗോഡൗണിൽ വന്നു

മൂന്നുപേരും സുമിയിൽ നിന്നും ചായ വാങ്ങിച്ചു..സുമി അവിടെ നിന്നും പോയതും മൂന്ന്പേരും ചായ കുടിക്കാൻ തുടങ്ങി ഈ സമയം ഗോഡൗണിന്റെ മുന്നിലേക്ക് ഒരു കുഞ്ഞു പയ്യൻ വന്നു

"ചേച്ചിയെ... ചേച്ചിയുടെ പേര് എന്താ.." അവൻ ചോദിച്ചു

"എന്റെ പേരോ നിഷ.."

"ചേച്ചിയുടെ അല്ല ദേ ആ ചേച്ചിയുടെ.... ചേച്ചിയുടെ പേര് എന്താ.."

"ചാ.." ചാരു പറയാൻ തുടങ്ങിയതും

"വേണ്ട പറയണ്ട... എന്താടാ പോടാ ഇവിടുന്നു.." ആസിഫ് ആ കുട്ടിയുടെ അടുത്തു അല്പം ശബ്ദം ഉയർത്തി ദേഷ്യത്തിൽ പറഞ്ഞു

"അയ്യോ..."

ആ കുട്ടി അവിടെ നിന്നും പോയി കുറച്ചു നിമിഷങ്ങക്കഗം അവൻ വീണ്ടും വന്നു

"ചേച്ചി പ്ലീസ് ചേച്ചിയുടെ പേര് പറ..."അവൻ വീണ്ടും ചോദിച്ചു

ചാരു പേര് പറയാൻ തുടങ്ങും മുൻപ് ആസിഫ് അവളെ നോക്കി...

"എന്തു സാധനമാ ഇത് ഒരു കുട്ടിയോട് പേരും പറയാൻ സമ്മതിക്കില്ല ഛേ...." ചാരു മനസ്സിൽ ഓർത്തു

അപ്പോഴേക്കും ആസിഫ് പിന്നെയും ആ കുട്ടിയുടെ മുന്നിൽ വന്നു നിന്നു

ആ കുട്ടിയെ വഴക്ക് പറയാൻ തുടങ്ങിയതും

"ഇക്കാക്ക് എന്താ പ്രശ്നം അവനോടു ന്റെ പേര് അല്ലെ പറയുന്നത് അതിനെന്താ.."

"ചേച്ചിയെ പറ പ്ലീസ് എനിക്ക് പത്തു രൂപ തരാം എന്ന് പറഞ്ഞിട്ടുണ്ട് ആ ഓട്ടോയിൽ ഉള്ള ചേട്ടൻ അതുകൊണ്ടാ പ്ലീസ് ചേച്ചി പറ"

"എന്താ..." ഒരു ഞെട്ടലോടെ ചാരു ചോദിച്ചു...

അവൾ ഉടനെ ആസിഫിനെ നോക്കി തലതാഴ്ത്തി

"പോടാ.. പോടാ ഇവിടെനിന്നും ഇനി വന്നാൽ ഉണ്ടല്ലോ... ഇപ്പോൾ മനസിലായോ അവൻ എന്തിനാ പേര് ചോദിച്ചത് എന്ന്..."


ചാരു ഒന്നും മിണ്ടാതെ ഇരുന്നു

അവൻ നേരെ ആ ഓട്ടോയിൽ ഉള്ളവരുടെ അടുത്തേക്ക് ചെന്നു



"ചേട്ടാ അവിടെ ഒരു ചേട്ടൻ ഉണ്ട്‌ ആ ചേട്ടൻ ആ ചേച്ചിയുടെ പേര് പറയാൻ സമ്മതിക്കുന്നില്ല..."

"ശെരി നീ പൊക്കോ.." സുബിൻ പറഞ്ഞു

" ടാ അപ്പോൾ നീ അവളോട്‌ നിന്റെ മനസ്സിലെ ഇഷ്ടം പറയുന്നില്ലെ... " സനൽ പറഞ്ഞു

"മം.. പറയാം അവൾ ബസ്സ്റ്റോപ്പിൽ വരുമ്പോൾ.."സുബിൻ പറഞ്ഞു

"മം...ബെസ്റ്റ് അവിടെ വെച്ചു നീ പറഞ്ഞത് തന്നെ.. നീ എഴുന്നേറ്റ നമ്മുക്ക് ഇപ്പോൾ തന്നെ അവളോട്‌ കാര്യം പറയാo.." സനൽ പറഞ്ഞു

"അതു വേണോ.."

"വേണം.."

അങ്ങനെ ഇരുവരും ചാരുവിന്റെ അടുത്തേക്ക് പോകാൻ തീരുമാനിച്ചു...അവർ ഗോഡൗണിന്റെ മുന്നിൽ എത്തിയതും...

"എന്താ എന്തു വേണം..."ആസിഫ് ചോദിച്ചു

"അല്ല ഞാൻ...എനിക്ക് ഈ കുട്ടിയോട് ഒന്ന് സംസാരിക്കാൻ "

"അതു ശെരി ആ പയ്യനെ ഇങ്ങോട്ട് പറഞ്ഞു വിട്ട് ജോലിയിൽ ശല്യമായതു നിയാണല്ലെ പോയെ പോയെ ഇവിടെ നിന്നും.."ആസിഫ് അവരോടു ദേഷ്യത്തിൽ പറഞ്ഞു

"ദേ ഒന്ന് അടങ്ങു ഞാൻ ഇവളോട് ഒരു രണ്ടു വാക്ക് സംസാരിച്ചിട്ട് പോകും..."സുബിൻ തീർത്തും പറഞ്ഞു

"നിങ്ങൾ പോകുന്നുടോ ഇവിടെ നിന്നും.."

"ഒന്ന് സഹകരിക്കടോ ഒരു രണ്ടു മിനിറ്റു... ഞങ്ങൾ ഉടനെ തന്നെ പോകും... അതല്ല പ്രേശ്നമാക്കാണ് ഭാവം എങ്കിൽ ഞങ്ങൾക്കും പ്രശ്നം ഉണ്ടാക്കാൻ അറിയാം..."സനൽ പറഞ്ഞു


ഒടുവിൽ ആസിഫ് എന്തെങ്കിലും ആവട്ടെ എന്ന രീതിയിൽ അതിനു സമ്മതിച്ചു...

സുബിൻ ചാരുവിനെ വിളിച്ചു...

"ഹലോ..."

ഒരു മടിയോടെ ചാരു അവനെ നോക്കി... കറുത്ത ഷർട്ടും കാവി മുണ്ടുമാണ് വേഷം... നല്ല വെളുത്ത നിറം അധികം ഉയരമില്ല കുറച്ചു വണ്ണം ഉണ്ട്‌ ഏതു പെൺകുട്ടിക്കും ഒറ്റ നോട്ടത്തിൽ ഇഷ്ടപെടും എന്നതിന് ഒരു സംശയമില്ല നെറ്റിയിൽ ഉള്ള കളഭക്കുറി അവനെ കൂടുതൽ സുന്ദരനാകുന്നു... കട്ട മീശയും ചെറിയ രീതിയിൽ ഉള്ള താടിയും അവനു ഉണ്ട്‌...ചാരു അവനെ നോക്കിയതും


"നിന്റെ പേര് എന്താണ് എന്നോ... നിന്റെ വീട് എവിടെയാണ് എന്നോ ഒന്നും എനിക്കറിയില്ല എങ്കിലും എനിക്ക് നിന്നെ ഇഷ്ടമാണ് I Love You... ഇതൊരു മരംച്ചുറ്റി പ്രണയമോ ആവശ്യം കഴിഞ്ഞാൽ വലിച്ചെറിയാനോ അല്ല ജീവിതകാലം മുഴുവൻ നിന്റെ കൈപിടിച്ച് ജീവിച്ചു തീർക്കാൻ വേണ്ടിയാണ്.. എന്റെ പേര് സുബിൻ വീട്ടിൽ അമ്മയും രണ്ടു ചേച്ചിമാരും അച്ഛൻ ഇല്ല ചേച്ചിമാരുടെ വിവാഹം കഴിഞ്ഞു.. കടബാധ്യത ഇല്ല സ്വന്തമായി ഒരു ഓട് വീടും ഒരു ഓട്ടോയും ഉണ്ട്‌... ഓട്ടോ ഓടിക്കുന്നതാണ് ജോലി അതിൽ നിന്നും കിട്ടുന്ന വരുമാനത്തിൽ നിനക്ക് മൂന്ന് നേരം ഭക്ഷണം കൊല്ലത്തിൽ ഒന്നോ രണ്ടോ തുണിയും രണ്ടോ മൂന്നോ മാസത്തിൽ ഒരിക്കൽ സിനിമ ഷോപ്പിങ് അങ്ങനെ എന്തെങ്കിലും ഒരു ചുറ്റി കറക്കം.... നിനക്ക് സമ്മതമാണ് എങ്കിൽ ഇന്ന് ചൊവ്വാഴ്ചയല്ലേ അടുത്ത ചൊവ്വാഴ്ച ബസ്സ്റ്റോപ്പിൽ കാണാം അതുവരെ ഞാൻ ശല്യംചെയ്യില്ല..."

അതും പറഞ്ഞു കൊണ്ടു സുബിൻ തിരിഞ്ഞ് നടക്കാൻ തുടങ്ങിയതും

"ഏയ്യ് ഹലോ ഒരു കാര്യം ചോദിക്കട്ടെ..." ആസിഫ് ചോദിച്ചു

"മം" സുബിൻ മൂളി

"അല്ല എന്താ നിനക്ക് ഇവളോട് ഇങ്ങനെ ഒരു ഇഷ്ടം തോന്നാൻ... കാരണം വല്ലതും ഉണ്ടെങ്കിൽ ഞങ്ങൾക്കും അറിയണമെന്നുണ്ട്.. അല്ല ഒന്നുമല്ല നിന്റെ സംസാരത്തിൽ നിന്നും എനിക്ക് മാനസിലായി നിനക്ക് ഇവളെ വളരെ ഇഷ്ടമാണ് എന്നു അതുകൊണ്ട് ചോദിച്ചതാ താല്പര്യം ഉണ്ടെങ്കിൽ പറഞ്ഞാൽ മതി..." ആസിഫ് അതും പറഞ്ഞ ശേഷം ചാരുവിനെ ഒന്ന് നോക്കി

അവൾ അപ്പോൾ അല്പം ഗൗരവത്തിൽ ആസിഫിനെ നോക്കി...

"അതോ... സുബിൻ ഒന്ന് ചിരിച്ചു.. പറയാം ഇതിൽ എന്തിരിക്കുന്നു... ഇവൾ ചെയ്ത ഒരു കാര്യം ഞാൻ നേരിൽ കണ്ടു അന്ന് മുതൽ ആണ് ഇഷ്ടപ്പെടാൻ തുടങ്ങിയത് കുറച്ചു ദിവസങ്ങൾക്കു മുൻപ് ഇവിടെ അപ്പുറത്തുള്ള ബസ്സ്റ്റോപ്പിൽ ഏകദേശം വൈകുംനേര സമയം സ്കൂൾ കുട്ടികൾ,ജോലി തീർന്നു വന്നവർ അങ്ങനെ ഒരുത്തിരി പേര് നിൽക്കുന്ന സമയം ഇവരുടെ എല്ലാം ഓപ്പോസിറ്റ് ആയി ഉള്ള ഓട്ടോയിൽ ഞാനും ഉണ്ടായിരുന്നു ആ സമയം അങ്ങോട്ട്‌ ഒരു വയസായ അമൂമ്മ വന്നു ആകെ വൃത്തികേടായി കണ്ടാൽ തന്നെ ആരും മാറി നിൽക്കുന്ന രീതിയിൽ ആ അമ്മ എല്ലാവരോടും പണവും ഭക്ഷണവും ഒടുവിൽ ഇത്തിരി വെള്ളവും മാറി മാറി ചോദിച്ചു എന്നാൽ ആരും കൊടുത്തില്ല അതു കണ്ട ഞാൻ റോഡ് ക്രോസ്സ് ചെയ്തു വരുമ്പോഴേക്കും ആ അമ്മയെ കാണാനില്ല ഞാൻ ചുറ്റും നോക്കി അന്നേരം ഇവൾ ആ അമ്മയുടെ കൈയിൽ പിടിച്ചുകൊണ്ടു നേരെ ചായ കടയിൽ പോയി ചായയും ബിസ്‌ക്കറ്റും വാങ്ങിച്ചു കൊടുത്തു... പിന്നെ നൂറ് രൂപയുo അവർക്കു നൽകി... അവർ ഇവളെ തലയിൽ കൈവെച്ചു ആശിർവധിച്ചു..."

"ഇതിൽ എന്തിരിക്കുന്നു ഇതൊക്കെ ചിലർ ചെയുന്നതാണാല്ലോ... "ആസിഫ് പരിഹാസം കലർന്ന സ്വരത്തിൽ പറഞ്ഞു


" ഉണ്ട്‌ പലരും ചെയുണ്ട് പക്ഷെ എല്ലാവരും തന്റെ ആവശ്യം കഴിഞ്ഞായിരിക്കും മറ്റുള്ളവർക്ക് ചെയുന്നത് പക്ഷെ ഇവൾ അവർക്കു ഒരു നൂറ് രൂപയും നൽകി...ആ നൂറ് രൂപ മാത്രമാണ് ഇവളുടെ കൈയിൽ അപ്പോൾ ഉണ്ടായിരുന്നത് വേറെ പണം ഇല്ലായിരുന്നു കാരണം ബസ്സിനു പൈസ ഇല്ലാ അതുകൊണ്ട് തന്നെ അതുവരെ ബസ്സിനായി കാത്തു നിന്ന ഇവൾ പിന്നീടു നടന്നു പോകുന്നതും ഞാൻ കണ്ടു അന്നേരം അവളെ ഓട്ടോയിൽ കയറ്റാൻ ഞാൻ പോയപ്പോൾ ഇവൾക്ക് അറിയുന്ന ഓരോ ഓട്ടോയിൽ കയറി അവൾ പോയി...അതു നീ യല്ലേ... സുബിൻ എല്ലാം പറഞ്ഞ ശേഷം ചാരുവിനോടായി ചോദിച്ചു

"മം... ചാരു തലയാട്ടി.."

" അന്ന് തീരുമാനിച്ചതാണ് നിന്നെ സ്വന്തം ആക്കണം എന്ന്...മറ്റുള്ളവർക്കും കൊടുക്കുന്ന ആ സ്നേഹം ജീവിത ക്കാലം മുഴുവനും എനിക്കും വേണം.. "അതും പറഞ്ഞു കൊണ്ടു സുബിൻ അവളെ നോക്കി കണ്ണടിച്ചു.. I Love You..

അതു കണ്ടതും പെട്ടന്നു ചാരു താഴെ നോക്കി ഇരുന്നു..


സുബിൻ അവിടെ നിന്നും പോയതും ആസിഫ് ചാരുവിനെ നോക്കി ശെരിക്കും ഇവൾ ഇത്രക്കും നല്ലകുട്ടിയാണോ... അവൻ അവളെ തന്നെ നോക്കി നിന്നു... ചാരു തലകുഞ്ഞിന് നടന്നത് എല്ലാം ഓർത്തുകൊണ്ട് വിലയിടുകയായിരുന്നു...



ആസിഫ് അവൻ അറിയാതെ അവളെ നോക്കിയിരുന്നു.... മനസ്സിൽ അവളോട്‌ ഒരു സ്നേഹം മറഞ്ഞിരിക്കുന്നതായി അവനു തോന്നി...




ഇല്ല പാടില്ല മനസ്സ് മാറാൻ പാടില്ല എന്നെ എല്ലാവരുടെയും. മുന്നിൽ വെച്ചു അടിച്ച ഇവൾക്ക് ഒരു പണി കൊടുക്കണം അതും നാളെ തന്നെ....

തുടരും

🌹chithu🌹