The Author Aval Follow Current Read അവളുടെ സിന്ദൂരം - 7 By Aval Malayalam Women Focused Share Facebook Twitter Whatsapp Featured Books ERomance In Pandemic - 6 The air at the café near the park was alive with the faint h... Hate to love - 6 Hate to love - 6 We read that Nayra fight with all of them a... Love at First Slight - 46 The Khanna family arrived at Ananya's house, their car g... Split Personality - 15 Split Personality A romantic, paranormal and psychological t... Love is dangerous with a Stranger - 4 Love is dangerous with a Stranger (A romantic, investigative... Categories Short Stories Spiritual Stories Fiction Stories Motivational Stories Classic Stories Children Stories Comedy stories Magazine Poems Travel stories Women Focused Drama Love Stories Detective stories Moral Stories Adventure Stories Human Science Philosophy Health Biography Cooking Recipe Letter Horror Stories Film Reviews Mythological Stories Book Reviews Thriller Science-Fiction Business Sports Animals Astrology Science Anything Crime Stories Novel by Aval in Malayalam Women Focused Total Episodes : 14 Share അവളുടെ സിന്ദൂരം - 7 (1) 2.3k 4.8k വീണ്ടും എല്ലാം സാധാരണ രീതിയിലായി തുടങ്ങി... പുള്ളിയുടെ അമ്മ അവളുടെ അധികം സംസാരിക്കാതെ ആയി...അവർ രാവിലെ അടുക്കളയിൽ കേറാതെയായി.. അവൾ തന്നെ എല്ലാം ഉണ്ടാക്കണം.. ഇതിനിടെ അയാളുടെ ചേച്ചി അവളുടെ അനിയത്തീടെ വീട്ടിലേക്ക് വിളിച്ചു അവരുടെ അമ്മയോട് അവർക്ക് കിട്ടിയ സ്വർണം പറഞ്ഞ തോക്കത്തിലുണ്ടോ... ഇവിടെ കിട്ടിയത് തൂക്കം കുറവാണു.. മാറ്റില്ലാത്ത സ്വർണം ആണ്.... അത് കിടത്തു അവൾ അമ്മയെ കടിച്ചു.. വീട്ടിൽ കേറ്റാൻ പറ്റാത്ത ബന്ധം ആയിരുന്നു എന്നൊക്കെ പറഞ്ഞു.. ചോറ്റാനിക്കര അമ്പലത്തിൽ ഭജനഅനിയത്തീടെ ഭർത്താവിന്റെ അമ്മ ഇവരുടെ അത്ര മോശമായിരുന്നില്ല. അവർ പറഞ്ഞു സ്വർണത്തിന്റെ കാര്യം ഒന്നും ഞാൻ തിരക്കിയില്ല.. അതൊക്കെ ആ കുട്ടിക്കവളുടെ അച്ഛനും അമ്മയും കൊടുത്തതല്ലേ അവളുടെ കൈലുണ്ട്.. എനിക്കതിന്റെ ആവശ്യം ഇല്ല എന്ന്... അവർ അപ്പൊ തന്നെ അനിയനോട് പറഞ്ഞു.. അനിയൻ ചേച്ചിയെ വിളിച്ചു ഇനി മേലിൽ എന്റെ വീട്ടിലേക്ക് വിളിക്കരുതെന്നു തകകിതു ചെയ്തു... ചോറ്റാനിക്കര അമ്പലത്തിൽ ഭജന ഇരിക്കാൻ അവളുടെ അമ്മ നേർന്നിരുന്നു.. ആരോഗ്യം ഉള്ള കുഞ്ഞുണ്ടവനാണ്.. അതിനു പോകാൻ അവർ സമ്മതം ചോദിച്ചു.. അവൾ എന്ത് ചോദിച്ചാലും എന്തെങ്കിലും കാരണം പറഞ്ഞു അയാളുടെ അമ്മ മുടക്കും.. ഇതും അങ്ങനെ തന്നെ ആയി.. ആ ആഴ്ച അവരുടെ ഒരു റിലേറ്റീവ് മരിച്ചു.. വയറ്റിൽ വളരുന്ന കുഞ്ഞിന് പുല ഉണ്ടെന്നു പറഞ്ഞു അവർ വിട്ടില്ല... പിന്നെ 16 ദിവസം കഴിഞ്ഞിട്ടാണ് പോയത്.. അവൾ അതൊക്കെ തരണം ചെയ്തത് പ്രഖ്ർത്ഥനയിലൂടെ ആയിരുന്നു... പിജി പഠനകാലത് തുടങ്ങിയതാണ് സഹശ്ര നാമം ചൊല്ലാൻ.. അത് തുടർന്ന് കൊണ്ടിരുന്നു.. പിന്നെ നമശിവായ എഴുതും.. ആ പ്രാർത്ഥനകളാണ് അവളെ വീഴാതെ കാത്തത്.. ആരോടും ഒരു പരാതിയും പറയാതെ തന്റെ കുഞ്ഞിനെക്കുറിച്ചു മാത്രം സ്വപ്നം കണ്ട് പ്രാർത്ഥനകളോടെ കഴിഞ്ഞ നാളുകൾ... ഇപ്പോഴും ആ ദിവസങ്ങൾ കടന്നു പോന്നത് സ്വപ്നമായി തോന്നുന്നു.. . 6 മാസം ആയപ്പോ ചെക്കപ്പ് ന് പോകണം.. അവളുടെ വീട്ടിൽ പോയിട്ട് അമ്മയേം കൂട്ടി വേണം പോകാൻ.. ശനി ആഴ്ച്ച രാവിലെ അവൾ തനിച്ചാണ് ബസിൽ കയറി പോകുന്നത്.. ആരും നീ എങ്ങനെ പോകും എന്ന് ചോദിച്ചത് പോലും ഇല്ല.. അവൾ ഓട്ടോ എടുത്തു ബസ്റ്റാന്റ് സ്റ്റോപ്പിൽ പോയി... അവിടെന്നു 2 ബസ് മാറി കേറണം.. അതിലൊന്നും അവൾക് വിഷമം തോന്നിയില്ല.. ഒരു ദിവസം പോകുന്നവഴി അമ്മയുടെ അനിയത്തിയെ കണ്ടു.. അവൾ വലിയ വയറും വെച്ചു ബസിൽ നിന്നിറങ്ങുന്നത് കണ്ടപ്പോ അവരുടെ കണ്ണ് നിറയുന്നതുപോലെ തോന്നി... അവർ പറഞ്ഞു മോളെ ഇങ്ങനെ തനിച്ചു കാണുമ്പോ സങ്കടം തോന്നുന്നു എന്ന്..പുള്ളി എന്താ വരാത്തത്.. മോൾ ഒരു കാറിലൊക്കെ വന്നിറങ്ങുന്നത് ആ യിരുന്നു ഞങ്ങളുടെ മനസ്സിൽ ഉണ്ടായിരുന്നത്.. നല്ല വിദ്യാഭ്യാസവും, ആവശ്യത്തിന് സൗന്ദര്യവും,ജോലിയും ഒക്കെ ഉള്ള മോളെ ഇങ്ങനെ കാണുന്നത്ആ സങ്കടം ആണ്.. മോളെ ഒറ്റക് വിട്ടത് ശരിയായില്ല എന്നൊക്കെ പറഞ്ഞു... അപ്പൊ ചേട്ടൻ സ്ഥലത്തില്ലാത്തതു കൊണ്ടാണ് തനിയെ പോരേണ്ടി വന്നതെന്ന് പറഞ്ഞു... സത്യത്തിൽ പുള്ളി വീട്ടിൽ ഉണ്ടായിരുന്നു... അവളുടെ വീട്ടിൽ പോകാനുള്ള മടികൊണ്ടായാൾ വരാഞ്ഞതാണ്.. അതു പറഞ്ഞാൽ പുള്ളിനെ ആള്ക്കാര് വെറുത്താലോ എന്നോർത്തു ഒന്നും മിണ്ടിയില്ല... അവൾ വേഗം അടുത്ത ബസിൽ കേറീ ഹോസ്‌പിറ്റലിൽ പൊയി .. അവിടെ അച്ഛനും അമ്മയും കാത്തിരിപ്പുണ്ടായിരുന്നു.. ഡോക്ടറെ കണ്ടിട്ട് പൊന്നു...7 മാസം ആയി.. എന്നിട്ടും ഓഫീസിൽ പോകുന്നുണ്ടായിരുന്നു.. അവിടെ വാഷിംഗ് മെഷീൻ ഇല്ലായിരുന്നു.. അതുകൊണ്ട് തുണി അലക്കാൻ മാത്രം ഇത്തിരി ബുദ്ധിമുട്ടായിരുന്നു.. അതും അവൾ സന്തോഷത്തോടെ തന്നെ ചെയ്യാൻശ്രമിച്ചു...അവൾ തനിച്ചാണ് കിടക്കുന്നതു..അ റൂമിൽ ഒരു ഉണ്ണിക്കണ്ണന്റെ ഫോട്ടോ ഉണ്ടയിരുന്നു... ഉണ്ടാകാൻ പോകുന്ന കുഞ്ഞ് അതുപോലെ ഉണ്ടാകും എന്നവൾ കരുതി... ആയിട്ക്കാണ് അമ്മയുടെ അച്ഛൻ വയ്യാതെ ഹോസ്പിറ്റലിൽ ആയതു.. അവൾക് അപ്പൂപനെ o കാണാൻ കൊതി തോന്നി.. അയാളുടെ അമ്മയുടെ അനുവാദം ഇല്ലാതെ എങ്ങും പോകാൻ പാടില്ല.. ചോദിച്ചപ്പോ എ സമയത്തു ഹോസ്പിറ്റൽ പോകുന്നത് കൊള്ളില്ല എന്ന് പറഞ്ഞു... പക്ഷെ അപ്പൂപ്പനെ അവൾക് ഒരുപാട് ഇഷ്ടം ആയിരുന്നു.. അവൾ അയാളോട് കെഞ്ചി ചോദിച്ചു.. ഒരു രാത്രി മുഴുവൻ ഇരുന്നു കരഞ്ഞു.. പുള്ളി അതൊന്നും കേട്ടതായി ഭവിച്ചില്ല... അമ്മയോട് ചോദിച്ചിട്ട് പൊക്കോ എന്ന് പറഞ്ഞു... അപ്പൊ അവളുടെ അമ്മ പറഞ്ഞു അപ്പൂപ്പൻ ഇപ്പൊ അവരുടെ വീടിന്റെ അടുത്തുള്ള ഹോസ്പിറ്റലിൽ ആണെന്ന്.. അടുത്ത ചെക്കപ്പിന് വരുമ്പോ നമുക്കു പോയി കാണാം.. ഇപ്പൊ ആരോടും പറയണ്ട എന്ന്... അങ്ങനെ അടുത്ത ചെക്കപ്പിന് പോയപ്പോ ആരും അറിയാതെ അവൾ പോയി അപ്പൂപ്പനെ കണ്ടു.. അപ്പൂപ്പൻ അവളെ അനുഗ്രഹിച്ചു.. അവളുടെ വയറ്റിൽ തൊട്ട് കുഞ്ഞിനേയും അനുഗ്രഹിച്ചു.. പോന്നപ്പോ വഴിയിൽ ഇറങ്ങി നിന്നു അവളെ കണ്ണിൽ നിന്നു മറയുന്നത് വരേ നോക്കിനിന്നു.. അന്ന് അവൾ തിരിഞ്ഞു നോക്കിയപ്പോ കണ്ട ചിത്രം ആണ് അവൾക് അപ്പൂപ്പനെക്കുറിച്ചുള്ള അവസാന ഓർമ.. പിന്നെ അവൾ അപ്പൂപ്പനെ കണ്ടിട്ടില്ല... അങ്ങനെ ആദ്യമായി അവളുടെ ഭർത്താവാറിയാതെ ഒരു കാര്യം ചെയ്ത്...അവൾക് അങ്ങനെ ചെയ്യാനിഷ്ടമുണ്ടായിരുന്നില്ല എല്ലാം പറഞ്ഞു സമ്മതത്തോടെ ചെയ്യാമായിരുന്നു.. പക്ഷെ അയാൾ ഒരിക്കൽ പോലും അവളെ മനസിലാക്കാൻ ശ്രമിച്ചില്ല.. അവളുടെ ഇഷ്ടങ്ങൾ ഒരിക്കൽ പോലും ചോദിച്ചില്ല.. അവൾ ചെയ്തു കൊടുക്കുന്നതെല്ലാം ആസ്വദിക്കുമ്പോഴും ഒരു നല്ലവക്കു പോലും പറഞ്ഞിട്ടില്ല... കാര്യം ഒക്കെ വെക്കുമ്പോ കുറ്റം പറഞ്ഞിട്ടില്ല അതുപോലെ തന്നെ നല്ലതാന്നും പറഞ്ഞിട്ടില്ല...അയാളുടെ ഖമ്മ എന്ത് പറയുന്നോ അതാണ് ശരി...അവൾക് ഇതിനെല്ലാം ഇടയിൽ ജീവിച്ചല്ലേ പറ്റു.. അവളുടെ കുഞ്ഞിനെ വളർത്തണം.. ആരും ഇറക്കിവിടാത്ത വീട്ടിൽ കഴിയണം.. അതിനു അവൾ ഒന്നും പ്രതീക്ഷിക്കാതെ കിട്ടുന്നതിൽ സന്തോഷിച്ചു ജീവിച്ചേ മതിയാകു... കുറച്ചൊക്കെ അവളുടെ മനസിനെ കുടി തൃപ്തി പെടുത്തണം അതിനു കുറച്ചൊക്കെ മറച്ചു വെക്കണം..അങ്ങനെ അവർക്കു വേണ്ടി എല്ലാം സന്തോഷത്തോടെ അവൾ ചെയ്തു കൊടുത്തു.. അച്ഛന്റെയും അമ്മയുടെയും മറ്റുള്ളവരുടെയും മുന്നിൽ സന്തോഷവതിയായ ഭാര്യ ആയി... അവൾ ആഗ്രഹിച്ചതുപോലെ അയാൾ സാരീ വാങ്ങികൊടുത്തു എന്നും.. മസാലദോശ വാങ്ങിത്തന്നു എന്നും ഒക്കെ അവൾ ഓരോ ദിവസം വീട്ടിൽ വിളിച്ചു പറഞ്ഞു...ആരെങ്കിലും സന്തോഷിക്കട്ടെ... അവൾ തന്നെ സാരീ വാങ്ങി.. അവൾ തനിച്ചു പോയി ദോശ വാങ്ങികഴിച്ചു... അങ്ങനെയും ജീവിക്കാൻ സാധിക്കും.... ഇന്ന് നിസ്സാര കാര്യങ്ങൾക്കു വഴക്കിടുന്നവരെ കാണുമ്പോൾ അവൾക് സഹതാപം തോന്നാറുണ്ട്... 9 മാസം വരെ ജോലിക്ക് പോയി.. അയാളുടെ ചേച്ചിയുടെ കടം ഒരുവിധം വീട്ടി കഴിയാറായി.. വീട് ചിലവുകൾ അവൾ തന്നെ നടത്തി.. പുള്ളിയുടെ സാലറി കടം വീട്ടാൻ എടുത്തു... അങ്ങനെ അവൾ പ്ലാൻ ചെയ്ത പോലെ കടങ്ങളൊക്കെ കുറച്ചു വീട്ടാൻ സാധിച്ചു... ഡെലീവെറി ഡേറ്റിനു 15 ദിവസം മുൻപ് അച്ഛൻ വന്നു വീട്ടിലേക്ക് കൊണ്ടുപോയി... അവിടെ ചെന്ന് അടുത്ത ദിവസം 9 മാസം ചടങ്ങ് നടത്തി.. അപ്പോഴേക്കും അയാൾ ജോലിയിൽ നിന്നിറങ്ങി അവൾ പോന്നാൽ അമ്മ തനിച്ചാവുമല്ലോ.. അവളുടെ ATM കാർഡ് പുള്ളിയെ ഏല്പിച്ചിട്ടാണ് അവൾ പോയത്.ജോലി ഇല്ലാത്തപ്പോ വേറെ ആരുടെ കൈയിൽ നിന്നും വാങ്ങരുതെന്ന് അവൾ പറഞ്ഞിരുന്നു... ലാസ്റ്റ് ചെക്കപ്പ് അയാളുടെ കൂടെ പോണം എന്നവൾ കരുതി.... അയാൾ ചോദിക്കാതെ എല്ലാം അവൾ അറിഞ്ഞു ചെയ്യുന്നത്അ കൊണ്ടാകാം യാൾ വരാം എന്ന് സമ്മതിച്ചു... തലേദിവസം തന്നെ പുള്ളി വന്നു.... ആ രാത്രി അവൾ ഒരിക്കലും മറക്കില്ല.. അത്ര വേദന സഹിച്ച ദിവസം.. അയാൾ അവളുടെ അവസ്ഥ പോലും ആലോചിക്കാതെ അവളെ ഉപയോഗിച്ച്.... എന്തിനാ അയാളോട് വരാൻ പറഞ്ഞെതന്നവൾ ചിന്തിച്ചു... അവളെ പുളളി ശ്രദ്ധിക്കുന്നെണ്ടെന്നു എല്ലാവരെയും കാണിക്കാനായിരുന്നു... മറ്റുള്ളവരെ ബോധ്യപ്പെടുത്താൻ...പിറ്റേന്ന് ചെക്കപ്പിന് പോയി ഏകദേശം ആയിട്ടുണ്ട് അഡ്മിറ്റ് ചെയ്യാൻ പറഞ്ഞു.. അന്ന് രാത്രി ഫുൾ കുറെ നടക്കട്ടെ എന്ന് പറഞ്ഞു.. അയാൾ അവളുടെ കൂടെ നിന്നില്ല.. അഡ്മിറ്റ് അകിട്ടു തിരിച്ചു പോയി പിറ്റേന്ന് അമ്മയേകുട്ടി വരാമെന്നു പറഞ്ഞു.. അവളും അനിയത്തിയും കുടിയാണ് നടന്നത്... എല്ലാവരും ഭർത്താക്കന്മാരുടെ കൂടെ ചിരിച്ചും കളിച്ചും നടക്കുന്നത് കണ്ടപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു.. എങ്കിലും ആരെയും കാണിക്കാതെ അവൾ അനിയത്തിയോട് ചിരിച്ചും കളിച്ചും ആ രാറ്ഗ്രിഗല്ലി നീക്കി... നൈറ്റ് ഡെലീവെറി തയ്യാറെടുപ്പുകൾ എല്ലാം നടത്തി.. പിറ്റേന്ന് 7 മണിക്ക് ലേബർ റൂമിൽ കേറ്റും..അനിയത്തി 2 വശത്തും മുടി ഒക്കെ കെട്ടികൊടുത്തു... അവൾക് പേടി ഒന്നും തോന്നിയില്ല.. കുഞ്ഞിനെ കാണാനുള്ള ആകാംഷ മാത്രമായിരുന്നു.. എല്ലാവരോടും യാത്ര പറഞ്ഞു പോകുമ്പോ അയാളെ മാത്രം അവൾ കണ്ടില്ല..അതവൾ പ്രതീക്ഷിച്ചില്ല.. ലേബർ റൂമിൽ കേറീ വേദന വരാനുള്ള ഡ്രിപ് ഇട്ടു... കുറച്ചു പെയിൻ ഒക്കെതുടങ്ങി...വേദന കുടിയപ്പോൾ അവൾ കരയാൻ തുടങ്ങി...അവളുടെ ജീവിതത്തിൽ ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത വേദന.. സഹിക്കാൻ കഴിയുന്നില്ല.. ഡോക്ടർ വന്നു നോക്കി 70% ആയി എന്ന് പറഞ്ഞു.. പിഷ് ചെയ്യുമ്പോ അവൾ വോമിറ്റ് ചെയ്യുന്നുണ്ടായിരുന്നു.. അവസാനം തളർന്നപോലെ ആയി..വീണ്ടും ഒന്നുകൂടി ട്രൈ ചെയ്യൂ എന്ന് പറഞ്ഞു 12 30 ആയപ്പോ ഒരു കുഞ്ഞ് മാലാഖ അവളുടെ ജീവിതത്തിലേക്ക് വന്നു.. മോളാണ് ഡോക്ടർ അത് പറഞ്ഞപ്പോ അതുവരെ അവളാനുഭവിച്ച വേദനകൾ ഒക്കെ മറന്നു പോയി... മോളെ കാണിച്ചു നല്ല പാവകുഞ്ഞിനെപോലിരിക്കുന്ന കുഞ്ഞ്.. മുടിയൊക്കെ മാടിവെച്ചപോലെ... വെളുത്തു സുന്ദരിക്കുട്ടി.. അവളുടെ ആഗ്രഹം പോലെ പൂർണ ആരോഗ്യത്തോടെ ഉള്ള കുഞ്ഞ്... അവളുടെ കണ്ണ് നിറഞ്ഞു.. അതുവരെ അവളനുഭവിക്കാത്ത പുതിയ ഒരു അനുഭൂതി... അവൾ അമ്മയായിരിക്കുന്നു അവൾക് തലോലോലിക്കാൻ ഒരു കുഞ്ഞിനെ ദൈവം കൊടുത്തു.. അവളുടെ എല്ലാ സങ്കടങ്ങളും മറക്കാനുള്ള മരുന്ന്... അവളുടെ ഇതുവരെ ഉള്ള ജീവിതത്തിന്റെ അർത്ഥം.. ആ മുഖം കണ്ടതിനു ശേഷം അവൾക് ഒരു വേദനയും തോന്നിയില്ല സ്റ്റിച്ച് ഇട്ടതൊന്നും അവൾ അറിഞ്ഞില്ല...സന്തോഷം കൊണ്ട് അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.... ‹ Previous Chapterഅവളുടെ സിന്ദൂരം - 6 › Next Chapter അവളുടെ സിന്ദൂരം - 8 Download Our App