Her crimson - 8 in Malayalam Women Focused by Aval books and stories PDF | അവളുടെ സിന്ദൂരം - 8

The Author
Featured Books
  • રૂપિયા management

    પુરુષ ની પાસે રૂપિયા હોય તો સ્ત્રી નગ્ન થઈ જાય અને પુરુષ પાસ...

  • આપણા ધર્મગ્રંથો - ભાગ 1

    વાંચક મિત્રો સહજ સાહિત્ય ટીમ ધાર્મિક બાબતો વિશે માહિતી લઈ અવ...

  • સેક્સ: it's Normal! (Book Summary)

                                જાણીતા સેકસોલોજિસ્ટ ડોક્ટર મહેન્...

  • મેક - અપ

    ( સત્ય ઘટના પર આધારિત )                                    ...

  • સોલમેટસ - 11

    આરવ અને રુશીને પોલીસસ્ટેશન આવવા માટે ફોન આવે છે. આરવ જયારે ક...

Categories
Share

അവളുടെ സിന്ദൂരം - 8

ലേബർ റൂമിൽ നിന്നിറങ്ങിയപ്പോ ആദ്യം അവളുടെ അമ്മയേം അച്ഛനേം ആണ് ആദ്യം കണ്ടത്.. അവർ പുറത്തു തന്നെ ഉണ്ടായിരുന്നു.. അമ്മ നെറ്റിയിലൊരുമ്മ തന്നു.. അച്ഛൻ മടുത്തോട എന്നു ചോദിച്ചു.. പുള്ളിയെവിടെ എന്ന് ചോദിച്ചപ്പോ പുറത്തേക്കു പോയി എന്ന് പറഞ്ഞു.. അച്ഛന്റെ കൈയിൽ അവൾക്കുള്ള കട്ടങ്കപ്പിയും ബന്നും ഉണ്ടായിരുന്നു.. അവൾ അപ്പൊ തന്നെ 2 ബന്നും കാപ്പിയും കുടിച്ചു എന്നിട്ടാണ് റൂമിലേക്ക് പോയത്..പുള്ളിടെ അമ്മ റൂമിൽ ഉണ്ടായിരുന്നു... കുഞ്ഞിനെ കട്ടിലിൽ കിടത്തിയിട്ടുണ്ടായിരുന്നു..അമ്മയുടെ അനിയത്തിമാരും അമ്മുമ്മയും.. അവളുടെ അനിയത്തിമാരും നാത്തൂന്മാരും ഒക്കെ അവിടെ ഉണ്ടായിരുന്നു....അവളുടെ വീട്ടിലെ ആദ്യത്തെ കുഞ്ഞാവ ആയിരുന്നു.. അവളുടെ അമ്മ ഓടി ഓടി തളർന്നിരുന്നു... കുറച്ചു സമയം കഴിഞ്ഞപ്പോ പുള്ളി വന്നു ചേച്ചിടെ കാറിനാണ് അവർ വന്നത് ചേച്ചിടെ കൂടെ തിരിച്ചു പോകണം എന്ന് പറഞ്ഞു... അപ്പൊ അവളുടെ അമ്മൂമ്മ പുള്ളിയോട് ഇന്നിവിടെ നിന്നുടെ എന്ന് ചോദിച്ചു അമ്മ തനിച്ചല്ലേ പോകണം എന്ന് പറഞ്ഞു.. എല്ലാവർക്കും അത് ഉൾകൊള്ളാൻ പറ്റിയില്ല.. സ്വന്തം കുഞ്ഞിന്റെ അടുത്ത് കുറച്ചു സമയം നില്കാൻ എല്ലാവർക്കും തോന്നില്ലേ..ഇവനെന്താ ഇങ്ങനെ എന്നൊക്കെ ആന്റിമാർ അടക്കം പറയുന്നത കേട്ടു.. അവളുടെ അടുത്ത്ഒ ഒന്നു നോക്കിയത് പോലും ഇല്ല..അടുത്തിരുന്നു എന്തെങ്കിലു ഒന്നു പറഞ്ഞെങ്കിൽ എന്നവൾ ചിന്തിച്ചു മറ്റുള്ളവരെ കാണിക്കാനായിട്ടെങ്കിലും... കുഞ്ഞിനെ എടുക്കാൻ അറിയില്ല എന്ന് പറഞ്ഞപ്പോ അമ്മ എടുത്തു മടിയിൽ വെച്ചു കൊടുത്തു.. അവളിതുവരെ കാണാത്ത ഒരു സന്തോഷം അയാളിൽ കണ്ടു.. അതവൾക് മനസ് നിറക്കുന്നതായിരുന്നു.. അയാളുടെ അമ്മയും കുഞ്ഞിനെ ഒരുപാടു നേരം നോക്കി കളിപ്പിക്കുന്നുണ്ടായിരുന്നു..അവരും അവൾക്കെങ്ങനെയുണ്ട്ഇ എന്ന്ള ചോദിച്ചില്ല... അവളെ ഒന്നു ശ്രദ്ധിച്ചു കൂടിയില്ല. ഇളയ നാത്തൂൻ കൈയിൽ പിടിച്ചു വേദനിച്ചോ എന്നൊക്കെ ചോദിച്ചു.. അവൾക് അതൊരാശ്വാസം ആയി... അയാളുടെ പെരുമാറ്റം എന്തുകൊണ്ടോ അവളെ അത്ഭുതപെടുത്തിയില്ല..അവൾ കൂടുതൽ ഒന്നും പ്രതീക്ഷിക്കാതെ ഇരുന്നത് കൊണ്ടാവും... കുറച്ചു സമയം കഴിഞ്ഞപ്പോ പുള്ളിയും അമ്മയും ചേച്ചിയും പോയി.. ഇളയ നാത്തൂൻ കുറച്ചുകൂടി കഴിഞ്ഞിട്ടാണോ പോയത്.. നാത്തൂന്റെ അച്ഛനും അമ്മയും അവളെ കാണാൻ വന്നിരുന്നു. അവർ അവളുടെ വീടിന്റെ അടുത്താണ് താമസിക്കുന്നത്... ആ അച്ഛനും അമ്മയും അവളോട്‌ നല്ല. സ്നേഹത്തിലാണ് പെരുമാറിയത്.. വേദനയുണ്ടോ മോളെ.. ശ്രദ്ധിക്കണം ഇന്ന് റസ്റ്റ്‌ എടുക്കു എന്നൊക്കെ പറഞ്ഞു.. അവർ അയാൾ പോയതെന്താ എന്നൊക്കെ ചോദിച്ചു ചൂടായി.. ഇവിടെ അച്ഛൻ മാത്രമല്ലെ ഉള്ളു അവനും കുടി ഇവിടെ നിലേക്കണ്ടതല്ലേ എന്നൊക്കെ ചോദിച്ചു.. അമ്മയെ 2 ദിവസം ചേച്ചിടെ വീട്ടിൽ ആക്കാരുന്നില്ലേ എന്നൊക്കെ അച്ഛൻ ചോദിച്ചു.. അവർ 2 പെരുംനല്ല എഡ്യൂക്കേറ്റഡ് ആയിരുന്നു സ്കൂൾ ഹെഡ്മാസ്റ്റർ ആയിട്ടാണ് 2 പേരും പെൻഷൻ ആയതു... അതിന്റ മര്യാദ അവർക്കുണ്ടായിരുന്നു.. അവർ ഇളയ നാത്തൂനോട്പറയുന്നുണ്ടായിരുന്നു അവരുടെ മകൻ ഡിലീവെറിക്കു അവളുടെ കൂടെ പോയിട്ട് 28ന്റെ തലേന്നാണ് സ്വന്തം വീട്ടിലേക്ക് ചെന്നത് എന്ന്... നിനക്കെങ്കിലും പുള്ളിയോട് ഇവിടെ നില്കാൻ പറയരുന്നില്ലേ എന്നൊക്കെ.. അവൾ ഒന്നും മിണ്ടിയില്ല...കുറച്ചു കഴിഞ്ഞപ്പോ അവരെല്ലാം പോയി... അമ്മുമ്മയും അമ്മയുടെ 2 അനിയത്തിമാരും അമ്മയും അവിടെ നിന്നു.. ഹോസ്പിറ്റലിന്റെ തൊട്ടടുത്താണ് അമ്മയുടെ ഒരനിയത്തീടെ വീട് അച്ഛനും അനിയത്തിമാരും അങ്ങോട്ടു പോയി... രാത്രി മോൾ നല്ല ബഹളം ആയിരുന്നു സ്റ്റിച്ചിന്റെ വേദന ഉണ്ടായിരുന്നതുകൊണ്ട് പാലുകൊടുക്കാൻ ഇരികാനൊക്കെ പാടായിരുന്നു എങ്കിലും മോളു കരയുമ്പോൾ അവ്ൾ എഴുന്നേറ്റിരുന്നു കൊടുത്തു...അതിനിടയിൽ അമ്മയുടെ അനിയത്തിമാർ വീണ്ടും അയാളുടെ ടോപ്പിക്ക് എടുത്തിട്ടു.. അവനെന്തൊരു മനുഷ്യനാണ് അവരുടെ ഭർത്താക്കന്മാരൊക്കെ ഡിസ്ചാർജ് ചെയ്യുന്നവരെ കൂടെ നിന്നു കുഞ്ഞിനെ നോക്കി... അമ്മമാരും സാധാരണ നിക്കും. അവരുടെ മകന്റെ കുഞ്ഞല്ലേ.. അവൻ കുറച്ചു മുരടനാണല്ലോ ഡെലിവറി കഴിഞ്ഞ് അവളെ കൊണ്ടുവന്നിട്ടു പുറത്തു പോയാമതില്ലായിരുന്നോ എന്നൊക്കെ ചോദിച്ചു കൊണ്ടിരുന്നു.. കുറെ കേട്ടപ്പോ അവൾ ചിരിച്ചുകൊണ്ട് പുള്ളിക്ക് പുറമെ കാണിക്കാനൊന്നും അറിയില്ല എന്ന് പറഞ്ഞു...ഏറ്റവും രസം എന്താണെന്നറിയോ അവരൊക്കെ ഇങ്ങനെ പറയുമ്പോഴും അവൾക് അയാളോടൊരു ദേഷ്യവും തോന്നിയിരുന്നില്ല എന്നതാണ്.. ഒരു സങ്കടവും അവൾക്കു തോന്നിയില്ല...മറിച്ച് കുഞ്ഞിനോടുള്ള അയാളുടെ സ്നേഹം കണ്ടപ്പോ സന്തോഷം ആണ് തോന്നിയത്.. സന്തോഷത്തോടെ തന്നെയാണ് അയാളെ യാത്ര അയച്ചത്... ഒന്നും പ്രതീക്ഷിക്കാതെ കിട്ടുന്നതിൽ സന്തോഷിച്ചു ജീവിക്കാൻ അവൾ പഠിച്ചു കഴിഞ്ഞിരുന്നു...സന്തോഷത്തോടെ അവളുടെ കുഞ്ഞിനെ നോക്കിയിരിക്കാൻ തുടങ്ങി.. മനസ്സ് സന്തോഷം കൊണ്ട് നിറഞ്ഞു..ഡിസ്ചാർജ് ചെയ്യുന്ന അന്ന് പുള്ളിയോട് വരണം എന്ന് അവൾ വിളിച്ചു പറഞ്ഞിരുന്നു. അങ്ങനെ മനസില്ല മനസോടെ അയാൾ വന്നു... ഡിസ്ചാർജ് ആയി.. പൈസ ഒക്കെ അമ്മയാണ് കൊടുത്തത്.. അവർക് പക്ഷെ അതൊക്ക തിരിച്ചു കൊടുത്തു .. മെഡിക്കൽ ഇൻഷുറൻസ് ഉണ്ടായിരുന്നു ഫുൾ എമൗണ്ട് കിട്ടി... അവൾക് ഫുൾ സാലറി മറ്റേർനിറ്റി ലീവ് ആയിരുന്നു....അ പൈസ മുഴുവൻ പുള്ളിയാണ് എടുത്തിരുന്നത് ... ഡിസ്ചാർജ്ആ യിട്ടു വന്നപ്പോ തന്നെ പുള്ളി തിരിച്ചു പോയി..പുള്ളിക്അ വളുടെ വീട്ടിൽ നില്കാൻ ശ്വാസം മുട്ട് പോലെയാണ്... ഇതൊക്കെ കണ്ടിട്ട് അച്ഛനും അമ്മക്കും സങ്കടം ആയി... അമ്മ അവളുണ്ടായപ്പോ അച്ഛൻ കൂടെ ഇരുന്ന കഥ ഒക്കെ പറഞ്ഞു.. അപ്പോ അമ്മയെ ഓർത്താവും പോയത് എന്നൊക്കെ പറഞ്ഞു അവൾ വിഷയം മാറ്റി.. മനസിലെവിടെയോ ഒരു നീറ്റൽ അനുഭവപ്പെട്ടു... കുഞ്ഞിന്റെ മുഖം അവളുടെ എല്ലാ സങ്കടങ്ങളും മാറ്റി.,.. അച്ഛനും അമ്മയും എപ്പോഴും അവളുടെ കൂടെ ഉണ്ടായിരുന്നു 2 മത്തെ അനിയത്തയും ഗർഭിണി ആയിരുന്നു അവൾക് 5 മാസം ആയിരുന്നു.. അതുകൊണ്ട് 2 പേർക്കും ഉള്ള മരുന്നുകളൊക്കെ വീട്ടിൽ തന്നെയുണ്ടാക്കി.. തെങ്ങിൻ പൂക്കുല ലേഹ്യം, അരിഷ്ടങ്ങൾ, സൂപ്പ്, തലയിൽ തെക്കാനുള്ള എണ്ണ അങ്ങനെ എല്ലാം അച്ഛനും അമ്മയും ഉണ്ടാക്കി. എല്ലാം അവളെ കഴിപ്പിക്കും.. കുഞ്ഞനിയത്തിയാണ് കുഞ്ഞിന്റെ തുണി ഒക്കെ കഴുകി തരുന്നത് അവൾ അന്ന് പ്ലസ് വാണിന് ആണ് പഠിക്കുന്നത്... സ്കൂൾ വിട്ടു വന്ന ഫുൾ ടൈം കുഞ്ഞിന്റെ അടുത്താണ്.. ചിറ്റക്ക് ആണ് കുഞ്ഞിനോട് ഏറ്റവും ഇഷ്ടം... അങ്ങനെ സന്തോഷത്തോടെ കഴിഞ്ഞ നാളുകൾ ആയിരുന്നു..അയാൾ വിളിച്ചപ്പോ അച്ഛനോട് വീടിന്റെ കാര്യം പറയട്ടെ എന്നവൾ ചോദിച്ചു.. ഒരു വീട് വാങ്ങിയേ പറ്റൂ.. അപ്പൊ അവരെ അറിയിക്കാതെ പറ്റില്ലല്ലോ. അതോണ്ട് അവൾ പറയാന്തീരുമാനിച്ചു..അന്ന് രാത്രി അച്ഛനോടും അമ്മയോടും എല്ലാം പറഞ്ഞു.. അമ്മ കുറച്ചു ഹൈപ്പർ ആയി... കുറെ ചീത്തപറഞ്ഞു.. അച്ഛൻ ദേഷ്യം വന്നു. അവൾ ഓരോന്നൊക്കെ പറഞ്ഞു തണുപ്പിക്കാൻ നോക്കി.. അവര്ക് അയാളുടെ ചേച്ചിയോടും ഭർത്താവിനോടും ആയിരുന്നു ഏറ്റവും ദേഷ്യം..അച്ഛനും അമ്മയും അപ്പൊ തന്നെ അവരെ രണ്ടു പേരെയും വിളിച്ചു കുറെ ചീത്ത പറഞ്ഞു...എന്തിനാണ് ഇല്ലാത്തതു പറഞ്ഞത് എന്ന് ചോദിച്ചു... പത്തു ലക്ഷം ബാങ്കിൽ ഉണ്ടെന്നൊക്കെ എന്തിനു പറഞ്ഞു... അപ്പോ അവർ അതേ ഡയലോഗ് പറഞ്ഞു 1000 കള്ളം പറഞ്ഞും കല്യാണം നടത്താമെന്നു.. അന്ന് അച്ഛനും അമ്മയും അവളെയും കുറെ വഴക്ക് പറഞ്ഞു..നേരത്തെ പറയാത്തതിനാണ് അവൾക് ചീത്ത കിട്ടിയത്. അവരെ അയാളുടെ അമ്മ നാണം കെടുത്തിപ്പോ അവൾക് പറയരുന്നില്ലേ എന്ന് ചോദിച്ചു അമ്മ കരഞ്ഞു... അവൾ പ്രസവിച്ചു കിടന്നതുകൊണ്ടാവാം അവർ അവളെ കൂടുതൽ ഒന്നും പറയാതിരുന്നത്... എന്തായാലും അവരും അത് ഉൾക്കൊണ്ട്‌ മുന്നോട്ടു പോകാൻ തീരുമാനിച്ചു,.അയാൾ നല്ലതാണെന്നും പുറമെ കാട്ടൻ അറിയില്ലെങ്കിലും മനസ്സിൽ നിറയെ അവളാണെന്നും അമ്മയെ പേടിച്ചിട്ടാണ് അങ്ങനെയൊക്കെ പെരുമാറുന്നതെന്നും ഒക്കെ പറഞ്ഞു അവൾ അയാളെ വെള്ള പൂശാൻ ശ്രമിച്ചു...അയാൾ അറിയാതെയാണ് ചേച്ചി അങ്ങനെയൊക്കെ പറഞ്ഞത് എന്നൊക്കെ പറഞ്ഞു.. എല്ലാവരും കുടി അയാളെ ചതിച്ചതാണ്‌ എന്നൊക്കെ പറഞ്ഞു അയാളോടുള്ള അച്ഛന്റെ അമ്മയുടെയും ദേഷ്യം ശമിപ്പിച്ചു...അതിനിടെ അപ്പൂപ്പൻ ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ആയി..അമ്മക്കും അച്ഛനും അവിടെ പോകണം..അവൾ പുള്ളിയോട് ഒരുദിവസത്തേക്കു വരാൻപറ്റുമോ എന്ന് ചോദിച്ചു.. പുള്ളി പറഞ്ഞു അങ്ങനെ പോകുന്നത് പുള്ളിക്ക് കുറച്ചിലാണെന്നു....അമ്മ പിന്നെ ചോദിച്ചില്ല അടുത്ത് വീട്ടിലെ ചേച്ചിയെ ഏല്പിച്ചിട്ടു പോയി. അവിടെത്തിയപ്പോ അപ്പൂപ്പൻ സീരിയസ് ആയിരുന്നു.. ഇനിയൊന്നും ചെയ്യാനില്ല എന്ന് പറഞ്ഞു...അവൾ പ്രസവിച്ചു കിടക്കുന്നതുകൊണ്ട് അമ്മകവിടെ നില്കാൻ പറ്റിയില്ല.. അമ്മ കരഞ്ഞുകൊണ്ട് തിരികെ പൊന്നു.. പിറ്റേ ദിവസം അപ്പൂപ്പൻ മരിച്ചു... അന്ന് അവൾ പ്രസവിച്ചിട്ടു 13 ദിവസം ആയതേ ഉള്ളു..അന്നും അ ചേച്ചിയെ ഏല്പിച്ചിട്ടു അമ്മ പോയി.. അവിടെ ആയാളും പോയിരുന്നു.. എന്നിട്ടും അവളെ കാണാൻ വന്നില്ല... അച്ഛനും അമ്മയും അന്ന് തന്നെ തിരികെ പൊന്നു... പിന്നെ ചടങ്ങുകൾക്കൊക്കെ അമ്മ പോയപ്പോഴും അയാൾ വരണോ എന്നുപോലും ചോദിച്ചില്ല.. അതവർ പ്രതീക്ഷിച്ചു... അങ്ങനെ മോളുടെ 28 ദിവസം ആയി... പക്ഷെ അപൂപ്പന്റ 16 കഴിയാത്തത് കൊണ്ട് 56 നടത്താം എന്ന് വെച്ചു.. അന്ന് ഡിസ്ചാർജ് ചെയ്തു വീട്ടിൽ അക്കിട്ട് പോയിട്ട് അവിടെന്നു ആരും അവളെ കാണാൻ വന്നില്ല... അച്ഛനും അമ്മയ്ക്കും അത് ഭയങ്കര വിഷമം ആയി... എന്നാലും പുള്ളി വിളിക്കുന്നൊക്ക ഉണ്ടായിരുന്നു.. മോളെ കാണാൻ നല്ല രസം ആയിരുന്നു.. അവളുടെ ചിരി എല്ലാവരെയും ആകർഷിച്ചു.. അപ്പോഴേക്കും 2മത്തെ അനിയത്തിയെ പ്രസവത്തിനു കൂട്ടികൊണ്ടുവരാൻ തീരുമാനിച്ചു.. മോളുടെ 40 ദിവസം ആയിരുന്നു ചടങ്ങ്.. അന്ന് പുള്ളിയും അമ്മയും കുടി വന്നു..കുറെ നാളുകൾക്കു ശേഷം അന്നാണ് അവർ മോളെ കാണാൻ വരുന്നത്.. അങ്ങനെ ചടങ്ങ് കഴിഞ്ഞു അനിയത്തിനെ വീട്ടിൽ അക്കിട്ട് അവർ പോയി.. പിന്നെ അനിയത്തി ആയിരുന്നു മോളെ ഒരക്കുന്നതൊക്കെ.അങ്ങനെ പഴയതു പോലെ അവളും അനിയത്തിമാരും അമ്മയും അച്ഛനും കുഞ്ഞുവാവയും ഒരുമിച്ച് ആയി... എല്ലാവരും ഒരുപാട് സന്തോഷത്തോടെ കഴിഞ്ഞ നാളുകൾ ആയിരുന്നു അത്... അങ്ങനെ മോളുടെ 56 ആയി.. പേരിടണം..പുള്ളിയുടെ അമ്മയും ചേച്ചിയും കുടി ജാതകം ഒക്കെ എഴുതിപ്പിച്ചു... എന്നിട്ടും രണ്ടു അക്ഷരങ്ങൾ പറഞ്ഞു അതിൽ സ്റ്റാർട്ട്‌ ചെയ്യുന്ന പേരിടണം.. അങ്ങനെ എല്ലാവരും കുടി ആലോചിച്ചു നല്ല ഒരു വെറൈറ്റി പേര് കണ്ടു വെച്ചു.. വീട്ടിൽ വിളിക്കാൻ ഒരു ചെല്ലപ്പേരും കണ്ടുവെച്ചു.. മോൾക് അരഞ്ഞാണം വാങ്ങാൻ കുറച്ചു പൈസ അവളുടെ അക്കൗണ്ടിൽ ഉണ്ടായിരുന്നു പിന്നെ അവളുടെ ഒരു വളകൂടി എടുത്തു അങ്ങനെ 2 പവന്റെ അരഞ്ഞാണം വാങ്ങി.. .
ചടങ്ങിന് എല്ലാവരും വന്നു പുള്ളിടെ ചേച്ചി മാത്രം വന്നില്ല... അച്ഛനും അമ്മയും വിളിച്ചു ചീത്ത പറഞ്ഞതിന്റെ ദേഷ്യത്തിൽ ആണ് അവർ വരാതിരുന്നത്.. ബാക്കി എല്ലാവരും ഉണ്ടായിരുന്നു.. ചേച്ചിടെ ഭർത്താവിന്റെ ചേട്ടനും ഭാര്യയും വരെ വന്നു... മോൾക് കുറെ ആഭരണങ്ങൾ ഒക്കെ കിട്ടി..അമ്മ 2 വള വാങ്ങി.. അനിയത്തി പാദസ്വരം, വീട്ടിന്നു മാല... പുള്ളിടെ അനിയത്തിയും മാലയാണ് വാങ്ങിത്‌.. പിന്നെ കുറെ വളകൾ ഒക്കെ കിട്ടി.. അന്ന് തന്നെ മോളുടെ കാതും കുത്തി..അന്ന് തന്നെ അതൊക്കെ യിട്ട് ഫോട്ടോ ഒക്കെ എടുത്തു... നല്ല ദിവസം ആയിരുന്നു.. അതിന്റെ രസം കളഞ്ഞത് പുള്ളിയുടെ വാക്കുകളാണ്.. അവർ പോകാൻ നേരം അവളോട്‌ കുഞ്ഞിന്റെ ആഭരണങ്ങൾ ഒക്കെ എടുത്തുകൊടുക്കാൻ പറഞ്ഞു.. അരഞ്ഞാണം മാല പിന്നെ 2 വള.. ബാക്കി ഒക്കെ എടുത്തവൾ കൊടുത്തു വിട്ടു അവിടെ ലോക്കറിൽ വെക്കാന് പറഞ്ഞപ്പോ അവൾക് അവളുടെ വീട്ടുകാരെ കൊച്ചക്കുന്നത് പോലെ തോന്നി.. അമ്മ പറഞ്ഞിട്ടാവും എന്ന് പറഞ്ഞു അവൾ പിന്നെയും സമാധാനിച്ചു...