Silk House - 18 in Malayalam Love Stories by Chithra Chithu books and stories PDF | സിൽക്ക് ഹൗസ് - 18

Featured Books
  • રૂપિયા management

    પુરુષ ની પાસે રૂપિયા હોય તો સ્ત્રી નગ્ન થઈ જાય અને પુરુષ પાસ...

  • આપણા ધર્મગ્રંથો - ભાગ 1

    વાંચક મિત્રો સહજ સાહિત્ય ટીમ ધાર્મિક બાબતો વિશે માહિતી લઈ અવ...

  • સેક્સ: it's Normal! (Book Summary)

                                જાણીતા સેકસોલોજિસ્ટ ડોક્ટર મહેન્...

  • મેક - અપ

    ( સત્ય ઘટના પર આધારિત )                                    ...

  • સોલમેટસ - 11

    આરવ અને રુશીને પોલીસસ્ટેશન આવવા માટે ફોન આવે છે. આરવ જયારે ક...

Categories
Share

സിൽക്ക് ഹൗസ് - 18

പിറ്റേന്ന് നേരം പുലർന്നതും ചാരു കടയിൽ പോകാൻ തയ്യാറായി..

"മോളെ... "അമ്മ വിളിച്ചു

"എന്താ അമ്മേ.."

"ദാ ഇത് ചന്തുവിന് കൊടുത്തോളു..."

"അപ്പോ അവൻ എവിടെ.."

"അവൻ കടയിൽ പോയി... കടയിൽ കുറച്ചു വർക്ക്‌ ഉണ്ട്‌ പോലും സാധനങ്ങൾ ഇറങ്ങിയിട്ടുണ്ട് അതെല്ലാം ഒതുക്കാൻ ഉണ്ടെന്നു പറഞ്ഞു പോയി... രാവിലെ കടയിൽ നിന്നും ചായയും എന്തെങ്കിലും കടിയും കിട്ടും പോലും... ഉച്ചക്കുള്ള ഭക്ഷണം നിന്റെ കൈയിൽ കൊടുത്തു വിടാൻ പറഞ്ഞിട്ട അവൻ പോയത്.." അമ്മ പറഞ്ഞു


"ശെരി... ഞാൻ ഉച്ചക്ക് പോയി കൊടുക്കാം... അധികം ദൂരമൊന്നുമില്ല ഒരു പത്തുമിനിറ്റ് നടക്കണം അത്ര തന്നെ.. പറ്റും ച്ചാ രാവിലെ കൊടുക്കാം അല്ലെങ്കിൽ ഉച്ചക്ക് കൊടുക്കാം.." ചാരു പറഞ്ഞു

"മം... മോളെ..." അമ്മ വീണ്ടും വിളിച്ചു

"ഞാൻ മറന്നിട്ടില്ല ഇന്ന് ശബളം മേടിച്ചു വരാം... അങ്ങനെ ഇക്കയോട് ലോണിന്റെ കാര്യവും സംസാരിക്കാം... അഡ്വാൻസ് കിട്ടുമോ എന്ന് നോക്കട്ടെ..."ചാരു അമ്മയോട് പറഞ്ഞുകൊണ്ട് അവിടെ നിന്നും നടന്നു..

പതിവ് പോലെ ബസ് സമയത്തിന് വന്നു... അവൾ അതിൽ കയറി സമയത്തിന് കോട്ടപ്പുറം സ്റ്റോപ്പിൽ എത്തുകയും ചെയ്തു

"ടാ ഞാൻ ചോദിക്കാൻ മറന്നു... ഇന്നാണോ നിനക്ക് ശബളം കിട്ടുക..."ചാരു ശ്രീക്കുട്ടിയോട് ചോദിച്ചു

"ആാാ അതെ എനിക്ക് മാത്രമല്ല നിനക്കും... പിന്നേയ് ശമ്പളം കിട്ടിയാൽ ചിലവുണ്ട് ട്ടാ..."

" മം... അത് പിന്നെ ഞാൻ നിനക്കു ചെയാതിരിക്കുമോ...പിന്നേയ് ഇന്ന് ഉച്ചക്ക് ഉണ്ണി വർക്ക്‌ ചെയ്യുന്ന കടയിൽ പോകണം അവനു ഭക്ഷണം കൊടുക്കാൻ... "

"അതിനു എന്തിനാ ഉച്ചക്ക് നമ്മുക്ക് ഇപ്പോൾ തന്നെ പോയിട്ട് വരാം..."

"അപ്പോ നേരം വൈകില്ലേ...."

"എന്നാൽ ശെരി ഉച്ചക്ക് പോകാം.."


ഇരുവരും കടയിൽ കയറി... അന്നും കട തുറന്നിരിക്കുന്നത് ആസിഫ് ആയിരുന്നു... അവനെ കണ്ടതും ഒരു മിണ്ടാതെ ചാരു അകത്തേക്ക് പോയി...


"ടാ... നീ.."

"ശ്രീക്കുട്ടി നമ്മുക്ക് ആ ടോപ്പിക് സംസാരിക്കണ്ട..." ചാരു അതും പറഞ്ഞുകൊണ്ട് മുകളിലേക്കു നടന്നു

ആസിഫ് ശ്രീക്കുട്ടിയെ നോക്കി.... കാര്യം മനസിലായ ശ്രീക്കുട്ടി പടി ചവിട്ടി കയറാതെ ആസിഫിന്റെ അരികിൽ വന്നു...

"എന്താണ് ശ്രീക്കുട്ടി ഓളുടെ പ്രേശ്നം ഇജ്ജ് ചോദിച്ചോ..."

"എനിക്കറിയില്ല ഇക്ക ഓള് ഒന്നും പറയുന്നില്ല ഇനിയിപ്പോ ലോണിന്റെ പ്രശ്നം ആണോ ആവോ... ശമ്പളം ഇന്നല്ലേ കിട്ടുന്ന എന്നൊക്കെ ദേ ഇപ്പോ രാവിലെ ചോദിച്ചേ ഉള്ളു..ഇനി അതാണോ പ്രശ്നം എന്ന് അറിയില്ല..."

"മം.. ശെരി നീ പൊക്കോ... ഇനി കൂടുതൽ സംസാരിച്ചാൽ ഓള് ഇനി അനെ വഴക്ക് പറയും..."

"മം.."

ചാരു മുകളിൽ പോയി കൗണ്ടർ ക്ലീൻ ചെയ്തു.... അപ്പോഴേക്കും ശ്രീക്കുട്ടിയും അങ്ങോട്ട്‌ വന്നു... സമയം നീങ്ങും തോറും കടയിലെ മറ്റു സ്റ്റാഫുകളും വന്നു തുടങ്ങി..പത്തുമണിയോട് അടുത്തതും ചാരു ചായ വെയ്ക്കാൻ അടുക്കളയിൽ പോയി... ചാറുവാണ് അന്ന് രാവിലെ ചായ വെയ്ക്കുന്നത് എന്ന് മനസിലാക്കിയ സുഹൈറ ഉടനെ തന്നെ ആ വിവരം രാഹുലിനെ അറിയിച്ചു

"അപ്പോ പറഞ്ഞതുപോലെ മറക്കണ്ട അവൾ ഇപ്പോൾ ഒറ്റക്കാണ് അടുക്കളയിൽ ഉണ്ടാവുക ആ ശ്രീകുട്ടിയും ഉണ്ടാവില്ല.. പിന്നെ വളരെ സൂക്ഷിക്കണം ചാരു ഈ വിവരം മറ്റൊരാളോടും പറയരുത് അത് ശ്രീക്കുട്ടിയോട് പോലും എങ്കിൽ മാത്രമേ നീ രക്ഷപെടു അതും മനസ്സിൽ വെച്ചു വേണം പറയാൻ.."

"മം... രാഹുൽ ഉടനെ തന്നെ ചാരുവിന്റെ അടുത്തേക്ക് ആസിഫ് കാണാതെ പോയി... അവൻ അടുക്കളയിൽ എത്തിയതും

"ചാരു..."

അവൾ തിരിഞ്ഞു നോക്കി തനിക്കു മുന്നിൽ നിൽക്കുന്ന രാഹുലിനെ കണ്ടതും അവൾ ഒന്നും ശ്രെദ്ധിക്കാതെ തന്റെ ജോലിയിൽ മുങ്ങി...

"എനിക്ക് നിന്നോട് കുറച്ചു സംസാരിക്കാൻ ഉണ്ട്‌..."

"നോക്കു രാഹുലെ ഞാനും ഇക്കയും ചെറുതായി പിണക്കത്തിൽ ആണ് എന്ന് കരുതി ഞങ്ങൾക്കിടയിൽ ഉള്ള പിണക്കം വലുതാക്കണോ ആ സ്നേഹം തകർക്കാൻ നിനക്കല്ല ആർക്കും സാധിക്കില്ല..."


"അത് അങ്ങനെ തന്നെ ഉണ്ടാക്കട്ടെ എന്നാണ് എന്റെയും വിശ്വാസം... പക്ഷെ ആ വിശ്വാസത്തിൽ വിള്ളല്ലോ വീഴുമ്പോ എനിക്കതു നോക്കി നിൽക്കാൻ പറ്റില്ലലോ..."

"നീ പറയുന്നത് ഒന്നും തന്നെ എനിക്ക് മനസിലാകുന്നില്ല... ഒന്ന് പോകുന്നുണ്ടോ മനുഷ്യനെ ഭ്രാന്തു പിടിപ്പിക്കാതെ എനിക്ക് ഒരുപാട് ജോലിയുണ്ട്.."

"ജോലി നിനക്ക് മാത്രമല്ല എനിക്കും ഉണ്ട്‌..ഞാൻ പറയുന്നത് നീ ഒന്ന് കേൾക്കു ചാരു.."

"എങ്കിൽ പറ എന്താണ്... ഒരുകാര്യം നീ എന്തു പറഞ്ഞാലും ഞാൻ അത് വിശ്വസിക്കില്ല മറക്കണ്ട..."

പക്ഷെ രാഹുൽ അവൾ പറയുന്നത് ശ്രെദ്ധിതെ നിന്നു...ഉടനെ തന്നെ രാഹുൽ ഇന്നലെ രാത്രി ആസിഫുമായി സംസാരിച്ച സംഭാഷണം അവൾക്കു കേൾപ്പിച്ചു... അത് കേട്ടതും ചാരു ആകെ തകർന്നു...അവളുടെ കണ്ണുനീര് ഒഴുകികൊണ്ടിരുന്നു...മനസ്സിൽ വലിയൊരു ഇടി വീണത് പോലെയായി ചാരുവിന്... അതെല്ലാം വല്ലാത്തൊരു വേദനയോടെയും തളർന്നു ശരീരം കൊണ്ടും ചാരു കേട്ട് നിന്നു... അതെല്ലാം രാഹുൽ നോക്കി നിന്നു മനസ്സിൽ ചെറിയ സന്തോഷത്തോടെ സംസാരം മുഴുവനും കഴിഞ്ഞതും


" ഇപ്പോൾ നിനക്ക് മനസിലായില്ലെ ഞാൻ വെറുംവാക്ക് പറഞ്ഞതല്ല എന്ന്..."

"മനസിലായി.."

എന്നെ ഇപ്പോഴെങ്കിലും വിശ്വാസിക്ക്... എനിക്ക് ഞാൻ നിന്റെ നല്ലതിന് വേണ്ടിയാണ് ഇത്രയും കഷ്ടപെട്ടത് എനിക്ക് ഇപ്പോഴും നിന്റെ സന്തോഷമാണ് വലുത് കാരണം ഞാൻ നിന്നെ ഒരുപാട് സ്നേഹിച്ചിട്ടുണ്ട് ഇപ്പോഴും സ്നേഹിക്കുന്നും ഉണ്ട്‌ നീ എന്നെ എത്ര വെറുത്താലും.... "രാഹുൽ അത് പറഞ്ഞതും ചാരു അവനെ നോക്കി.

ചാരു ഒന്നും പറയാതെ അവിടെ നിന്നും തന്റെ ചായ വെയ്ക്കുന്ന ജോലിയിലേക്ക് നടന്നു... അടുപ്പിൽ ഉള്ള പാത്രത്തിൽ വെള്ളം ത്തിളക്കുന്നത് പോലെ ചാരുവിന്റെ മനസ്സ് അപ്പോഴും ആസിഫിന്റെ വാക്കുകൾ ഓർത്തു തിള്ളക്കാൻ തുടങ്ങി..

"പിന്നെ ഞാൻ ഇത് നിന്നോട് പറഞ്ഞത്.."

"ആരും അറിയില്ല നീ പേടിക്കണ്ട ചാരു പറഞ്ഞു.."


കൂടുതൽ ഒന്നും സംസാരിക്കാൻ നിൽക്കാതെ രാഹുൽ അവടെ നിന്നും പോയി... അവൻ നേരെ സുഹൈറയുടെ അടുക്കൽ പോയി..

" നമ്മൾ വിചാരിച്ചത് പോലെ കാര്യങ്ങൾ ഞാൻ അവളുടെ ചെവിയിൽ എത്തിച്ചിട്ടുണ്ട് ഇനിയെന്ത് സംഭവിക്കും എന്ന് നമ്മുക്ക് കാത്തിരുന്നു കാണാം.. "

"അത് കാണാൻ ആണ് ഞാനും കാത്തിരിക്കുന്നത്... പൊക്കോ നമ്മൾ സംസാരിക്കുന്നതു ആരും കാണണ്ട..."

രാഹുൽ അവിടെ നിന്നും പോയി... സുഹൈറ മനസ്സിൽ സന്തോഷിച്ചങ്ങനെ നിൽക്കുന്ന സമയം... ചാരു എല്ലാവർക്കും ഉള്ള ചായയുമായി വന്നു..

"ഇന്നലെ നിന്റെ മുഖത്തുണ്ടായ ആ സന്തോഷം ഇനി ഒരിക്കലും ഉണ്ടാവില്ല ഉണ്ടാവാൻ ഞാൻ സമ്മതിക്കില്ല..." സുഹൈറ മനസ്സിൽ വിചാരിച്ചു...

ഉച്ചയായത്തും ശ്രീക്കുട്ടിയും ചാരുവും ആസിഫിന്റെ അരികിൽ വന്നു.


"ഇക്ക ഞങ്ങൾ ഒന്ന് പുറത്ത് പോയിട്ട് വരാം ഇവളുടെ അനിയന് ചോറ് കൊണ്ട് കൊടുക്കാൻ..." ശ്രീക്കുട്ടി പറഞ്ഞു

"അത് ഇവൾ പറയില്ലേ... ഒരു മുതലാളി ബഹുമാനിക്കാൻ ഉള്ള ചെറിയ വിവരം പോലും ഇല്ലേ നിന്റെ കൂട്ടുകാരിക്ക്..." ആസിഫ് പറഞ്ഞു

അത് കേട്ടതും ചാരു ആസിഫിനെ നോക്കി..

"ഞങ്ങൾ ഒന്ന് പുറത്തു പോയിട്ട് വരട്ടെ ഇക്ക.."

"നിനക്കു എന്തു പറ്റി ചാരു... എന്നോട് ക്ഷമിക്കു... എനിക്കിനി അറിയില്ല എന്തു പറയണം എന്ന്...."ആസിഫ് ചാരുവിനോട് പറഞ്ഞു

"നോക്കു ഞാൻ ചോദിച്ചതിനുള്ള ഉത്തരം പറയാൻ മുതലിയായ നിങ്ങൾക്ക് വിവരം ഇല്ല എന്നുണ്ടോ..." ചാരു തിരിച്ചു ആസിഫിനോട് ചോദിച്ചു

"ചാരു..."ശ്രീക്കുട്ടി കുറച്ചു ഉച്ചത്തിൽ അവളെ വിളിച്ച്...

എന്നാൽ ചാരു അത് ശ്രദ്ധിച്ചില്ല.. അവൾ അങ്ങനെ പറഞ്ഞതും ആസിഫിന് അത് താങ്ങാൻ കഴിയുന്നതിലും അപ്പുറം ആയിരുന്നു...

"പോയിട്ടു വരൂ... ആസിഫ് വേദനയോടെ പറഞ്ഞു.."

ചാരു അവിടെ നിന്നും പോയി... കൂടെ ശ്രീകുട്ടിയും

"ഇവരെ ഒന്നിപ്പിക്കാൻ ഞാൻ എന്തു ചെയ്യും എന്ന് എനിക്കറിയില്ല... അതിനു എന്താണ് പ്രശ്നം എന്ന് എനിക്കറിയില്ല... ഇവൾ പറയുന്നുമില്ല ഇനി ഇക്കയോട് തന്നെ ചോദിചാല്ലോ...". പോകുന്ന വഴിയിൽ ശ്രീക്കുട്ടി മനസ്സിൽ വിചാരിച്ചു

ചന്തു വർക്ക് ചെയ്യുന്ന സൂപ്പർമാർക്കറ്റിന്റെ മുന്നിൽ എത്തിയതും അവർ ഇരുവരും അകത്തേക്ക് കയറി...


"എന്തുവേണം... "അവിടുത്തെ മുതലാളി അവരെ കണ്ടതും ചോദിച്ചു

"ഞാൻ ചാരുലത ഇവിടെ വർക്ക്‌ ചെയ്യുന്ന ചന്തുവിന്റെ ചേച്ചിയാണ് അവന് ഭക്ഷണം കൊണ്ടുവന്നതാണ്.." ചാരു പറഞ്ഞു

"മം.. ആ ചന്തുവിനോട് ഇങ്ങോട്ട് വരാൻ പറയൂ...കടയിൽ ഉണ്ടായിരുന്ന ഒരു സ്റ്റാഫിനോട് അദ്ദേഹം വിളിച്ച് പറഞ്ഞു


ആ സ്റ്റാഫ് തലയാട്ടിയ ശേഷം അകത്തേക്ക് പോയി..ചന്തുവിനെ വിളിക്കാൻ അപ്പോഴാണ് അവന്റെ കൂടെ സുബിനും പുറത്തേക്കു വന്നത്... അവനെ കണ്ടതും ചാരുവിന്റെ മുഖത്തു ഒരു പ്രകാശം ശ്രീക്കുട്ടി ശ്രെധിച്ചു

"ഹായ്...ഇവിടെ..." സുബിൻ ചോദിച്ചു

" ഞാൻ ഇത് എന്റെ ഉണ്ണിയാണ് അവനു ഭക്ഷണം കൊടുക്കാൻ വന്നതാണ്..നീ ഇവിടെ " ചാരു സുബിനോട് പറഞ്ഞു



"ഇത്..എന്റെ ചേച്ചിയുടെ കടയാണ് ഇദ്ദേഹം ചേച്ചിയുടെ ഭർത്താവാണ്..." സുബിൻ പറഞ്ഞു

"അതെയോ.. ഞാൻ തീരെ പ്രതീക്ഷിച്ചില്ല... നിന്നെ കണ്ടതിൽ സന്തോഷം..."

"ഇനിയും കാണാം..."സുബിൻ പറഞ്ഞു

"മം.."

ഇരുവരും ചിരിച്ചു സംസാരിക്കുന്നത് കണ്ടതും ശ്രീക്കുട്ടിക്ക് ദേഷ്യം സഹിക്കാൻ കഴിഞ്ഞില്ല... എങ്കിലും അവൾ അത് പുറത്തു കാണിക്കത്തെ നിന്നു

"ഡി പോകാം.."

"മം.. അപ്പോ ശെരി.. ഉണ്ണിയെ ഭക്ഷണം ബാക്കി വെക്കരുത് ട്ടാ.."

"ശെരി ചേച്ചി.."

ചന്തുവിനോടും സുബിനോടും കടയുടെ ഓണറോടും ഒരു യാത്ര പറഞ്ഞ ശേഷം ചാരുവും ശ്രീക്കുട്ടിയും അവിടെ നിന്നും നടന്നു നീങ്ങി...

"സുബിനെ കണ്ടതും വല്ലാത്ത സന്തോഷമായി എന്ന് തോന്നുന്നു.."

"മം.. എന്തേ നീ...അങ്ങനെ ചോദിച്ചത്..."

"അല്ല ഇക്കയോട് ദേഷ്യത്തിൽ പോലും സംസാരിക്കുകയുംമറ്റും ചെയുന്നത് കണ്ടില്ല എന്തിന് എന്നോട് പോലും ഇന്നലെ മുതൽ ഈ നിമിഷം വരെ ദേഷ്യത്തിൽ തന്നെ...ഒന്ന് ചിരിക്കുക പോലും ചെയ്തില്ല പക്ഷെ അവനെ കണ്ടപ്പോ...."

"നീ അതുമിതും പറയാൻ നിൽക്കണ്ട.. വന്നേ.."

"മം..."

ഇരുവരും കടയിൽ കയറി.. അപ്പോഴും ആസിഫ് ചാരുവിനെ നോക്കി.. വൈകുന്നേരം ആയത്തും ചാരുവും ശ്രീക്കുട്ടിയും ആസിഫിന്റെ അരികിൽ വന്നു

"ഇക്ക ഇന്ന് ആണ് ശബളം എനിക്കും ചാരുവിനും..." ശ്രീക്കുട്ടി പറഞ്ഞു


"ആണോ.. ഫസ്റ്റ് സാലറി അല്ലെ എനിക്ക് ചിലവുണ്ട് എന്ന് പറ തന്റെ കൂട്ടുക്കാരിയോട്..."

"ഡി നീ വാങ്ങിച്ചോ.. ഞാൻ ബാത്റൂമിലേക്ക് പോയിട്ട് വരാം..."

അതും പറഞ്ഞുകൊണ്ട് ചാരു പോയതും ആസിഫ് ശ്രീക്കുട്ടിക്ക് രണ്ടുപേരുടെയും ശബളം നൽകി.. പിന്നെ ഒരു 5000 രൂപ കൈയിൽ എടുത്തു നേരെ ചാരുവിന്റെ അരികിൽ നടന്നു അന്നേരം ബാത്റൂമിൽ നിന്നും വരുകയായിരുന്നു ചാരു വഴിയിൽ ആസിഫ് നില്കുന്നത് കണ്ടിട്ടും അവൾ മുന്നോട്ടു നടന്നു

"മതി നിന്റെ ഈ ദേഷ്യം..."ആസിഫ് അവളുടെ കൈയിൽ പിടിച്ചുകൊണ്ടു പറഞ്ഞു..

ഈ സമയം അപ്പോഴേക്കും അങ്ങോട്ട്‌ ശ്രീക്കുട്ടി വരുകയും ചെയ്തു.. പക്ഷെ അവൾ അവരുടെ അടുത്തേക്ക് പോയില്ല പകരം മറഞ്ഞു നിന്നു... ചാരു അപ്പോഴും ഒന്നും പറയാതെ കൈ കുതറി

"ദാ ഇത് നോക്കു..." ആസിഫ് അവളുടെ കൈയിൽ മുറുകെ പിടിച്ചുകൊണ്ടു ഒരു കൈയിൽ താൻ കരുതിയ പണം അവൾക്കു നേരെ നീട്ടി

"എന്തായിതു ശബളം ഞാൻ പറഞ്ഞാലോ ശ്രീക്കുട്ടിയുടെ കൈയിൽ കൊടുത്താൽ മതിയെന്ന്..."

"അതിനു ഇത് ശബളം അല്ല നിന്റെ ചിലവിനു ഞാൻ തരുന്നതാണ്..."

"ഓ.. അന്ന് എന്നോട് കാണിച്ചു തരാൻ പറഞ്ഞത് ഞാൻ ഈ പണം കണ്ടാൽ കാണിച്ചു തരും എന്ന് കരുതിയോ.."അതും പറഞ്ഞുകൊണ്ട് അവൾ ആ പണം അവന്റെ കൈയിൽ നിന്നും വാങ്ങിച്ചുകൊണ്ട് അവന്റെ മുഖത്തേക്ക് വലിച്ചെറിഞ്ഞു...

അവൾ പറഞ്ഞതും ചെയ്തതും കൂടിയായപ്പോ തകർന്നുകൊണ്ട് കണ്ണീരോടെ അവൻ നിന്നു...

തുടരും