Who is Meenu's killer - 22 in Malayalam Thriller by Chithra Chithu books and stories PDF | മീനുവിന്റെ കൊലയാളി ആര് - 22

Featured Books
  • નિતુ - પ્રકરણ 64

    નિતુ : ૬૪(નવીન)નિતુ મનોમન સહજ ખુશ હતી, કારણ કે તેનો એક ડર ઓછ...

  • સંઘર્ષ - પ્રકરણ 20

    સિંહાસન સિરીઝ સિદ્ધાર્થ છાયા Disclaimer: સિંહાસન સિરીઝની તમા...

  • પિતા

    માઁ આપણને જન્મ આપે છે,આપણુ જતન કરે છે,પરિવાર નું ધ્યાન રાખે...

  • રહસ્ય,રહસ્ય અને રહસ્ય

    આપણને હંમેશા રહસ્ય ગમતું હોય છે કારણકે તેમાં એવું તત્વ હોય છ...

  • હાસ્યના લાભ

    હાસ્યના લાભ- રાકેશ ઠક્કર હાસ્યના લાભ જ લાભ છે. તેનાથી ક્યારે...

Categories
Share

മീനുവിന്റെ കൊലയാളി ആര് - 22

"പറയാം എല്ലാം പറയാം പക്ഷെ എനിക്ക് മീനുവിനെ അറിയാം എന്ന് നിങ്ങള്ക്ക് എങ്ങനെ മനസിലായി എന്ന്..." ഉല്ലാസ് ചോദിച്ചു

അത് കേട്ടതും ശരത്തും സുധിയും രാഹുലും പരസപരം ഒന്ന് നോക്കി ശേഷം സുധി അവന്റെ പോക്കറ്റിൽ ഉള്ള ഫോൺ കൈയിൽ എടുത്തു...അതിന്റെ പാസ്സ്‌വേഡ്‌ ടൈപ്പ് ചെയ്ത് ലോക്ക് ഓപ്പൺ ചെയ്തു എന്നിട്ടു അതിൽ അവർ ഷൂട്ട്‌ ചെയ്ത മീനുവിന്റെ വീഡിയോ ഉല്ലാസിനു കാണിക്കുകയും ചെയ്തു..

മീനുവിന്റെ ആത്മാവ് തന്റെ പേര് എഴുതി കാണിച്ചത് കണ്ടതും ഉല്ലാസ് ഞെട്ടി... അയാളുടെ മിഴികൾ നിറയുകയും ചെയതു..

പറയാം ഒന്നും മറച്ചു വെക്കാതെ എല്ലാം പറയാം മീനു എന്റെ പേര് എഴുതാൻ ഉള്ള കാരണം ഞാൻ പറയാം...ഉല്ലാസ് അതും പറഞ്ഞുകൊണ്ട് തിരിഞ്ഞു നിന്നു... മുന്നിൽ വലിയ ശബ്ദത്തോടെ അലയടിക്കുന്ന കടൽ തിരമാല നോക്കി നിന്നുകൊണ്ട് അയാൾ പത്തു കൊല്ലം മുൻപ്പുള്ള ആ ജീവിത കാലത്തേക്ക് പതിയെ നടന്നു... അന്നേരം മീനുവിന്റെ മുഖം തെളിഞ്ഞ വെള്ളത്തിൽ കാണുന്നത് പോലെ കാണുകയും ചെയതു...

ഞാൻ അന്ന് പറഞ്ഞ് വന്നാൽ പത്തുകൊല്ലം മുൻപ് വീട്ടിലെ സാഹചര്യം കാരണം ഞാൻ വാടകക്ക് ഓട്ടോ ഓടിക്കാൻ തുടങ്ങി അതും gps സ്കൂളിന്റെ അരികിൽ തന്നെ.. അവിടേക്കു അപ്പോൾ ചേരിയിൽ നിന്നും അമൃതയും അവളുടെ കൂട്ടുകാരും വന്നിരുന്നു അതിൽ മീനുവും ഉണ്ടായിരുന്നു... അമൃതയോടു എനിക്ക് എന്തോ ഒരു താല്പര്യം തോന്നി അത് പ്രണയമാണ് എന്ന് പറയാൻ കഴിയില്ല പക്ഷെ അവളോട് എനിക്ക് ഒരു ഇഷ്ടം തോന്നി ഞാൻ അത് അവളോട്‌ പറയുകയും ചെയ്തു...എന്നാൽ അമൃത എന്റെ ഇഷ്ടം നിരസിച്ചു... ചേരിയിൽ നിന്നും വരുന്ന അവൾ എന്റെ ഇഷ്ടം നിരസിക്കും എന്ന് ഞാൻ തീരെ പ്രതീക്ഷിച്ചില്ല അത് എന്തോ എനിക്ക് സഹിക്കുന്നതിലും അപ്പുറം ആയിരുന്നു... എനിക്ക് ഒരു പ്രതീക്ഷ ഉണ്ടായിരുന്നു അമൃത എന്റെ സ്നേഹം അവളോട്‌ പറഞ്ഞാൽ അത് സ്വീകരിക്കും എന്നും എന്റെ ഏതു ആഗ്രഹത്തിനും അവൾ വഴങ്ങും എന്നും പക്ഷെ അവൾ സമ്മതിക്കാത്തിരുന്നത് എന്റെ ഈഗോ ചോദ്യം ചെയ്ത പോലെ അതുകൊണ്ട് തന്നെ ദേഷ്യം വന്ന ഞാൻ അവളെ ഒറ്റയ്ക്ക് കാണാനും സംസാരിക്കാനും ആഗ്രഹിച്ചു എന്നാൽ എപ്പോഴും അവളുടെ കൂടെ മീനുവും കൂട്ടരും ഉണ്ടാകുമായിരുന്നു...അങ്ങനെ ഞാൻ ഒരു ദിവസം അമൃതയെ എന്റെ വണ്ടിയിൽ കയറ്റാൻ ശ്രെമിച്ചു പക്ഷെ അപ്പോഴേക്കും മീനുവും കൂട്ടരും എന്നെ അടിച്ചു അതിൽ മീനുവായിരുന്നു എന്നെ കൂടുതൽ വേദനിപ്പിച്ചതും എന്റെ കവിളിൽ അടിച്ചതും അതും എല്ലാവരുടെയും മുന്നിൽ വെച്ചു തന്നെ
അത് എന്നിൽ പകയുണ്ടാക്കി മാത്രമല്ല ഓട്ടോ സ്റ്റാൻഡിൽ ഉള്ളവരും എന്നെ കളിയാക്കാൻ തുടങ്ങി അത് എല്ലാം കൂടി ആയതും അവളെ ആ മീനുവിനെ കൊല്ലാൻ ഉള്ള ദേഷ്യം വന്നു അല്ല അവളെ കൊല്ലാൻ തന്നെ ഞാൻ തീരുമാനിച്ചു..." ഉല്ലാസ് അത് പറഞ്ഞതും സഹിക്കാൻ കഴിയാതെ ശരത് പെട്ടെന്നു തന്നെ ഉല്ലാസിന്റെ ഷർട്ടിൽ കയറി പിടിച്ചു...

"എടാ ദുഷ്ട്ടാ,നിനക്ക് ആ കുട്ടിയെ എങ്ങനെ തോന്നി ... നിയാണ് എല്ലാ തെറ്റും ചെയ്തത് എന്നിട്ടും അവളെ ഒന്നും അറിയാത്ത മീനുവിനെ..." ശരത് കോപത്തോടെ ഷർട്ടിൽ കയറി പിടിച്ചു

"ടാ... ടാ നീ വിട്..." സുധിയും രാഹുലും പറഞ്ഞുകൊണ്ട് അവനെ പിന്നിലേക്ക് വലിച്ചു മാറ്റി...കുറച്ചു നേരത്തെ മൗനത്തിനു ശേഷം ഉല്ലാസ് ആ കഥ വീണ്ടും പറയാൻ തുടങ്ങി

" അതിനു ശേഷം ഒരു ദിവസം സ്കൂളിലെ പ്യൂൺ സുമേഷുമായി എനിക്കൊരു ഓട്ടം ഉണ്ടായി അതും ചേരിയിലേക്ക്... അത് കേട്ടതും ഞാൻ അങ്ങോട്ട്‌ പോകാൻ തീരുമാനിച്ചു അന്നേരം എന്തിനാണ് അങ്ങോട്ട്‌ പോകുന്നത് എന്ന് ഞാൻ ചോദിച്ചു ചേരിയിലെ ഒരു കുട്ടിയുടെ അടുത്തു നിന്നും പുസ്‌തകം വാങ്ങിക്കാൻ ഉണ്ടെന്നു പറഞ്ഞു അയാൾ പോയി വരുമ്പോഴേക്കും അവളെ ആ മീനുവിനെ കൊല്ലാൻ തന്നെ ഞാൻ തീരുമാനിച്ചു അതും ആഗ്രഹിച്ചു കൊണ്ടാണ് ഞാൻ പോയത് കാരണം അവൾ അന്ന് സ്കൂളിൽ വന്നിട്ടില്ല എന്ന് എനിക്ക് അറിയാമായിരുന്നു... അങ്ങനെ ഞാൻ സുമേഷുമായി ചേരിയിൽ പോയ സമയം മീനു റോഡ് മുറിഞ്ഞു ഓടുന്നത് ഞങ്ങൾ കണ്ടു അവളുടെ പിന്നാലെ ഒരാളും ഉണ്ടായിരുന്നു... അത് കണ്ടതും ഞാൻ വണ്ടി നിർത്തി സുമേഷ് അയാളുടെ പിന്നാലെ ഓടുകയും ചെയതു കുറച്ചു നേരം ആലോചിച്ചു നിന്ന ശേഷം ഞാനും അങ്ങോട്ട്‌ നടന്നു അന്നേരം ഞാൻ കണ്ടത് പണി ഒരു വിധം കഴിഞ്ഞ ആ ബിൽഡിങ്ങിൽ നിന്നും മീനു താഴേക്കു വീഴുന്നതാണ് അത് കണ്ടതും പേടിച്ചു കൊണ്ട് ഞാൻ തിരിഞ്ഞു ഓടി ഓട്ടോയിൽ വന്നു കയറി...

അപ്പോഴേക്കും അങ്ങോട്ട്‌ സുമേഷും ഓടി എത്തി... പക്ഷെ അവളെ ആരാണ് തള്ളി വിട്ടത് എന്ന് സത്യമായിട്ടും എനിക്കറിയില്ല അവളെ കൊല്ലാൻ ആഗ്രഹിച്ചു എങ്കിലും അവൾ വീഴുന്നത് കണ്ടപ്പോ എനിക്ക് അത് സഹിക്കുന്നതിലും അപ്പുറം ആയിരുന്നു പക്ഷെ അവളെ രക്ഷിക്കാൻ എനിക്ക് തോന്നിയില്ല അല്ലെങ്കിൽ അതിനു കഴിഞ്ഞില്ല...ഇതല്ലാതെ മീനുവിനെ ക്കുറിച്ച് എനിക്കുനൊന്നും അറിയില്ല... " ഉല്ലാസ് പറഞ്ഞു

"താൻ പറയുന്നത്.." രാഹുൽ സംശയത്തോടെ ചോദിച്ചു നിർത്തി...

"സത്യം സത്യം ഇതല്ലാതെ അവളെ ക്കുറിച്ച് എനിക്ക് ഒന്നും അറിയില്ല പിന്നെ ഞാൻ പറയാൻ മറന്നു അന്നേരം എനിക്ക് സുമേഷിനെ ചെറിയ സംശയം തോന്നിയിരുന്നു..." ഉല്ലാസ് പറഞ്ഞു

"എന്തിന് എന്തുകൊണ്ട് ആണ് ആ പ്യൂണിനെ സംശയം തോന്നിയത്..." സുധി ചോദിച്ചു

" അയാൾ ആ പ്യൂൺ മീനു വീഴുന്നത് എന്തായാലും കണ്ടു കാണും കാരണം ഞാൻ തന്നെ അവൾ വീഴുന്നത് കണ്ട സ്ഥിതിക്ക് എനിക്ക് മുന്നിയിൽ പോയ അയാളും കണ്ടു കാണും എന്നിട്ടും എന്തു കൊണ്ട് മീനുവിനെ രക്ഷിക്കാൻ ശ്രെമിച്ചില്ല ആ ചോദ്യം മാത്രമല്ല എനിക്ക് രസംശയം തോന്നിയ മറ്റൊരു ചോദ്യവും ഉണ്ട്‌ അവളെ രെക്ഷിക്കാൻ ശ്രെമിച്ചില്ല എന്ന് മാത്രമല്ല അവൾ വീണത് മറ്റുള്ളവരോട് പറയുകയും അവളുടെ കൂടെ നിൽക്കുക പോലും ചെയ്തില്ല അവൾ അയാൾ ജോലി ചെയ്യുന്ന സ്കൂളിൽ പഠിക്കുന്ന കുട്ടിയായിട്ടും ഇതെല്ലാം കൂട്ടി ചെയ്തപ്പോൾ ആ പ്യൂൺ സുമേഷ് എന്തോ മറക്കുന്നത് പോലെ തോന്നി മാത്രമല്ല അയാൾ പേടിച്ചു കൊണ്ട് തിരിഞ്ഞു ഓടി വന്നതും എന്റെ ഓട്ടോയിൽ കയറി തിരിച്ചു പോയത്തും ഇന്നും എനിക്ക് ഓർമയുണ്ട്... എന്തോ ആ സുമേഷിനെ കണ്ടെത്തിയാൽ എന്തെങ്കിലും അറിയുവാൻ കഴിയും എന്ന് തോന്നുന്നു..."ഉല്ലാസ് പറഞ്ഞു

"അപ്പോൾ നിങ്ങൾ പറയുന്നത് ആ പ്യൂൺ അയാൾക്ക്‌ മീനുവിന്റെ മരണത്തിൽ പങ്ക് ഉണ്ടെന്നാണോ..."

"അത് എനിക്ക് ഉറപ്പിച്ചു പറയാൻ കഴിയില്ല പക്ഷെ എന്തോ എനിക്ക് ഒരു സംശയം തോന്നി...അത് നിങ്ങളോട് പറഞ്ഞു എന്ന് മാത്രം..."

കുറച്ചു നേരം കഴിഞ്ഞതും എല്ലാവരും പതിയെ മുന്നോട്ടു നടന്നു... ബീച്ചിന് മുന്നിൽ ഉണ്ടായിരുന്ന ചെറിയ ഓല മേഞ്ഞ ചായക്കടയിൽ കയറി അവിടെ പുറത്തായി ഉണ്ടായിരുന്ന സ്റ്റൂളിൽ എല്ലാവരും ഇരുന്നു..

"ചേട്ടാ അഞ്ചു ചായ രണ്ടു പഴംപൊരിയും പരിപ്പുവടയും വേണം സുധി ചായ കടയിൽ ഓർഡർ നൽകി... ശേഷം സ്റ്റൂളിൽ വന്നിരുന്നു... അപ്പോഴേക്കും കടക്കാരൻ ചായയുമായി അങ്ങോട്ട്‌ വന്നു എല്ലാവർക്കും നൽകി...അത് വാങ്ങിച്ച് കുടിച്ച ശേഷം ഒരു യാത്ര പറഞ്ഞുകൊണ്ട് അവർ അവിടെ നിന്നും എഴുന്നേറ്റത്തും

" ഇതു എന്റെ നമ്പർ ആണ് എന്തെങ്കിലും ചോദിക്കാൻ ഉണ്ടെങ്കിൽ വിളിച്ചാൽ മതി..." ഉല്ലാസ് അദേഹത്തിന്റെ നമ്പർ ശരത്തിനു നൽകി...

സുധി അത് കൈയിൽ വാങ്ങിച്ചു പിന്നെ അവിടെ നിന്നും എല്ലാവരും ഓരോ വഴിക്കു പിരിഞ്ഞു...രാഹുലും ശരത്തും സുധിയും അവരുടെ ബൈക്കിന്റെ അരികിൽ വന്നു തന്റെ ബൈക്ക് സ്റ്റാർട്ട്‌ ചെയ്ത് മുന്നോട്ടു പോകുന്ന സമയം ഒരു കാർ അവരെ ഫോളോ ചെയ്യാൻ തുടങ്ങി അത് കണ്ടതും ശരത്തും രാഹുലും ബൈക്ക് സ്പീഡിൽ ഓടിക്കാൻ തുടങ്ങി എങ്കിലും അവരെ വിടാതെ അവരുടെ തൊട്ടു പിന്നാലെ ആ കാറിൽ ഉള്ളവരും വന്നു... പെട്ടെന്നു ആ കാർ ആളൊഴിഞ്ഞ സ്ഥലം എത്തിയതും അവരുടെ ബൈക്ക് ഇടിക്കുകയും അവർ മൂന്ന് പേരും പെട്ടെന്നു തന്നെ താഴേക്കു വീഴുകയും ചെയ്തു... ഈ സമയം നിർത്തിയ കാറിൽ നിന്നും നാല് പേര് മുഖം മൂടി ധരിച്ചു കൊണ്ട് കൈയിൽ കത്തിയുമായി അവർക്കു മുന്നിൽ വന്നു...



തുടരും