Who is Meenu's killer - 23 in Malayalam Thriller by Chithra Chithu books and stories PDF | മീനുവിന്റെ കൊലയാളി ആര് - 23

Featured Books
  • રૂપિયા management

    પુરુષ ની પાસે રૂપિયા હોય તો સ્ત્રી નગ્ન થઈ જાય અને પુરુષ પાસ...

  • આપણા ધર્મગ્રંથો - ભાગ 1

    વાંચક મિત્રો સહજ સાહિત્ય ટીમ ધાર્મિક બાબતો વિશે માહિતી લઈ અવ...

  • સેક્સ: it's Normal! (Book Summary)

                                જાણીતા સેકસોલોજિસ્ટ ડોક્ટર મહેન્...

  • મેક - અપ

    ( સત્ય ઘટના પર આધારિત )                                    ...

  • સોલમેટસ - 11

    આરવ અને રુશીને પોલીસસ્ટેશન આવવા માટે ફોન આવે છે. આરવ જયારે ક...

Categories
Share

മീനുവിന്റെ കൊലയാളി ആര് - 23

ആ സംഘം പതിയെ അവരുടെ അടുത്തേക്ക് കത്തിയുമായി വന്നു...ഇതേ സമയം ഒന്ന് എഴുന്നേൽക്കാൻ പോലും കഴിയാതെ സുധിയും ശരത്തും രാഹുലും പിന്നിലേക്ക് ഇഴഞ്ഞു നീങ്ങി... അവരുടെ കൈയിലും നെറ്റിയിൽ നിന്നും ചോര പൊടിയുന്നുണ്ടായിരുന്നു..

" നിങ്ങൾ ആരാണ്! നിങ്ങള്ക്ക് ആള് മാറിയതാവും ഞങ്ങളെ ഒന്നും ചെയ്യരുത് പ്ലീസ്... "സുധി തനിക്കു മുന്നിൽ മുഖം മൂടി അണിഞ്ഞു നിൽക്കുന്നവരോടായി പറഞ്ഞു

അങ്ങനെ വിടാൻ അല്ല ഈ ക്വാട്ടേഷൻ നിങ്ങളെ കൊല്ലാൻ ആണേ അത് ഞങ്ങൾ നിറവേറ്റുക തന്നെ ചെയ്യും... അതും പറഞ്ഞുകൊണ്ട് അവർ ശരത്തിന്റെയും സുധിയുടെയും രാഹുലിന്റെയും അടുത്തേക്ക് വന്നു കൈയിൽ ഉണ്ടായിരുന്ന കത്തി ഉപയോഗിച്ച് കുത്താൻ ശ്രെമിച്ചതും പെട്ടെന്നു
മുഖം മൂടി അണിഞ്ഞ നാല് പേരിൽ ഒരാൾ തലയിൽ എന്തോ വന്നു വീണത് കൊണ്ട് മുന്നിലേക്ക്‌ തെറിച്ചു...അത് വലിയൊരു തേങ്ങ യായിരുന്നു അത് കണ്ടതും ബാക്കി മൂന്ന് പേരും പിന്നിലേക്ക് തിരിഞ്ഞു നോക്കിയതും ഒരു കൂട്ടം ആളുകൾ അവരെ നോക്കി കല്ലും തേങ്ങയും വലിച്ചെറിഞ്ഞു കൊണ്ട് വരുന്നത് കണ്ടതും മുഖം മൂടി അണിഞ്ഞവർ അവർ മൂന്നുപേരെയും കൊല്ലാതെ അതിനു ശ്രെമിക്കാതെ ജീവനും കൊണ്ട് ഓടി...

"ടാ ഓടിക്കോ..." അതും പറഞ്ഞുകൊണ്ട് അവർ എല്ലാവരും ഓരോ ദിക്കിലേക്കും ഓടി..

അപ്പോഴേക്കും ശരത്തിന്റെയും സുധിയുടെയും രാഹുലിന്റെയും അടുത്തേക്ക് ആളുകൾ ഓടി വന്നു...

" മക്കളെ മക്കൾക്ക്‌ എന്തെങ്കിലും പറ്റിയോ... അവരെ രക്ഷിച്ച നാട്ടുകാർ അവരെ ഉയർത്തുന്നതിനിടയിൽ മൂന്നുപേരോടുമായി ചോദിച്ചു

"ഇല്ല ഭാഗ്യം കൊണ്ട് നിങ്ങൾ രക്ഷപ്പെടുത്തി..." ശരത് പറഞ്ഞു

അപ്പോഴേക്കും അങ്ങോട്ട്‌ ഒരു ഓട്ടോ പാഞ്ഞു വന്നു അതിൽ സുധിയും ശരത്തും രാഹുലും കയറിയതും ഓട്ടോ അടുത്തുള്ള ഹോസ്പിറ്റലിൽ ലക്ഷ്യമാക്കി പോവുകയും ചെയ്തു...

ഹോസ്പിറ്റലിൽ എത്തിയതും ഓട്ടോ നിർത്തി... ശേഷം അവർ എല്ലാവരും ഓട്ടോയിൽ നിന്നും ഇറങ്ങി അത്യാഹിത വിഭാഗത്തിൽ കയറുകയും ചെയ്തു...

" എന്തു പറ്റിയതാണ്... "അകത്തുള നേഴ്സ് അവരെ കണ്ടതും ചോദിച്ചു

"അത് ബൈക്കിൽ നിന്നും വീണതാണ്.."രാഹുൽ പറഞ്ഞു

"ബൈക്കിൽ നിന്നും വീണതാണോ അതോ.." നേഴ്സ് വീണ്ടും ഒരു ചോദ്യം ഉയർത്തി

"അല്ല ബൈക്കിൽ നിന്നും വീണതാണ് മുന്നിൽ ഉണ്ടായിരുന്ന കുഴി ശ്രെദ്ധിച്ചില്ല ഇവരെ തിരിഞ്ഞു നോക്കിയപ്പോ.... അങ്ങനെ തെന്നി വീണതാണ് ഞാൻ വീണതും ഇവരും പെട്ടെന്നു എന്റെ വണ്ടി തട്ടി താഴെ വീണു...." ശരത് പറഞ്ഞു

"ഉം ശെരി.."

പിന്നെ ഒന്നും പറയാതെ നേഴ്സ് തന്റെ ജോലികൾ ചെയാൻ തുടങ്ങി...ഓരോരുത്തരുടെയും മുറിയിൽ നിന്നും വരുന്ന രക്തം ഒരു കോട്ടൺ ഉപയോഗിച്ച് തുടച്ചു ശേഷം മുറിവിന് ചുറ്റും ഓയ്ൻമെന്റെ തെയ്ക്കുകയും മുറിവ് കെട്ടുകയും ചെയ്തു ചികിത്സ കഴിഞ്ഞതും മൂന്ന്പേരും പുറത്തേക്കു വരുകയും ക്യാഷ്യർ കൗൺഡറിൽ ബിൽ പേ ചെയ്തു കൊണ്ട് ഹോസ്പിറ്റലിൽ നിന്നും പുറത്തേക്കു പോവുകയും ചെയ്തു...

" ആ വന്നോ ഇപ്പോൾ എങ്ങനെ ഉണ്ട്‌ കുഴപ്പമില്ലലോ..." അവരെ കാത്തു നിന്ന ഓട്ടോകാരൻ ചോദിച്ചു

" കുഴപ്പമില്ല ചെറിൽ നീറ്റലും വേദനയും മറന്നു ചോദിക്കാൻ ഞങ്ങളുടെ ബൈക്ക്... "

"പേടിക്കണ്ട അത് ഞങ്ങൾ അവിടെ നിർത്തിയിട്ടുണ്ട് ദാ വണ്ടിയുടെ കീ..." ഓട്ടോയുടെ പുറകിലെ സീറ്റിൽ ഇരിക്കുന്ന രണ്ടുപേരിൽ ഒരാൾ പറഞ്ഞു കൊണ്ട് കൈയിലെ ചാവി അവർക്കു നേരെ നീട്ടി...

"നന്ദി.. ഇത്രയും ദൂരം വന്നതിനു ഞങ്ങളുടെ ബൈക്ക് കൊണ്ടുവന്നതിനും.." സുധി പറഞ്ഞു

"അതിന്റെ ആവശ്യമില്ല അപ്പോ ശെരി സൂക്ഷിച്ചു വണ്ടി ഓടിച്ചു പോവുക..." കീ കൊടുത്ത ആൾ പറഞ്ഞു

"മം.."

അങ്ങനെ ഓട്ടോ അവിടെ നിന്നും പോകാൻ നേരം ശരത് പോക്കറ്റിൽ നിന്നും വണ്ടി കൂലി എടുത്തു അവർക്കു നേരെ നീട്ടി

"ഇതിന്റെ ആവശ്യമില്ല.."

"അല്ല ഇതു വെച്ചോളൂ.."

"ഇതു എന്തെങ്കിലും ക്ഷേത്രത്തിലോ അല്ലെങ്കിൽ വഴിയിൽ കാണുന്ന ഭിക്ഷ എടുക്കുന്നവർക്ക് ഒരു നേരത്തെ അന്നം വാങ്ങിച്ച് കൊടുത്താലും മതി..." ഓട്ടോക്കാരൻ ഒരു പുഞ്ചിരിയോടെ പറഞ്ഞു

ശരത്തും സുധിയും രാഹുലും തിരിച്ചും ഒരു പുഞ്ചിരി നൽകി ഓട്ടോ അവിടെ നിന്നും യാത്രയായി... അവർ മൂന്ന്പേരും അവരുടെ ബൈക്കിന്റെ അരികിലേക്ക് നടന്നു കൈയിൽ ഉള്ള കീ ഉപയോഗിച്ച് വണ്ടി സ്റ്റാർട്ട്‌ ചെയ്യുന്നതിന് മുൻപ് ബൈക്കിന്‌ പറ്റിയ പരിക്കും അവർ സൂക്ഷിച്ചു നോക്കി..

"ടാ ഇതിന്റെ കണ്ണാടി പൊട്ടി... ഇതിന്റെ ദേ ഇവിടം മുഴുവനും സ്ക്രാച് ആവുകയും ചെയ്തു..." സുധി പറഞ്ഞു

"മം .. കണ്ടു നമ്മുക്ക് ഇതു പതിയെ ശെരിയാക്കാം ആദ്യം വീട്ടിലേക്കു പോകാം എനിക്ക് എന്റെ കൈ നല്ല വേദന തോന്നുന്നു..." ശരത് പറഞ്ഞു

"മം .."

" നിൽക്ക് വണ്ടി സ്റ്റാർട്ട്‌ ചെയാൻ വരട്ടെ..."രാഹുൽ പറഞ്ഞു

രാഹുൽ പെട്ടെന്നു അങ്ങനെ പറഞ്ഞത് കേട്ടതും ശരത് സുധിയും ഒരു നിമിഷം ഞെട്ടി...

"ടാ എന്താ വീണ്ടും മീനുവിന്റെ ഈ കേസ് അന്വേഷണത്തിൽ നിന്നും പിന്മാറണം അല്ലെങ്കിൽ അവളെ സഹായിക്കരുത് എന്നാണോ നീ പറയുന്നത് എങ്കിൽ ഓർത്തോ നീ മാത്രമേ പിന്മാറി നില്ക്കു ഞാൻ ശരത്തിനു കൂടെ ഉണ്ടാകും..." സുധി പറഞ്ഞു

"ഓ നീ ഒന്ന് നിർത്തി സുധി ഞാൻ പറയുന്നത് കേൾക്കു..."

"എന്നാ പറ എന്താ..."

"ടാ നീ ആലോചിച്ചു നോക്കു നമ്മൾ മീനുവിനെ സഹായിക്കാൻ കൂടുതലായി അന്വേഷിക്കാൻ തുടങ്ങിയ സമയം നമ്മുക്ക് രണ്ടു മനസായിരുന്നു പിന്നെ അത് ഒന്നായി അതിനു ശേഷം നമ്മൾ ഇതിലേക്ക് ഇറങ്ങി തിരിച്ചു..."

"ഓ നീ എന്താ പറയുന്നത് ചുറ്റി വളക്കാതെ കാര്യം പറ മനുഷ്യനെ ടെൻഷൻ അടിപ്പിക്കാതെ..." ശരത് പറഞ്ഞു

" നമ്മുക്ക് ഇപ്പോൾ സംഭവിക്കുന്നത് കാണുമ്പോ ഓന്നെങ്കിൽ നമ്മൾ മീനുവിനെ കൊന്ന ആളുടെ അരികിൽ എത്താനായി അല്ലെങ്കിൽ നമ്മൾ ചോദ്യം ചെയ്ത ഏതോ ഒരാൾ സത്യ പുറം ലോകം അറിയാതിരിക്കാൻ നമ്മുടെ പിന്നാലെ ഒരു നിഴലായി ഉണ്ട്‌..." രാഹുൽ പറഞ്ഞു



"ശെരിയാ നീ പറയുന്നത് നമ്മൾ ചോദ്യം ചെയ്ത ദീപ ടീച്ചറോ അല്ലെങ്കിൽ ഉല്ലാസിനോ മീനുവിനെ കൊന്ന ആ ആളുമായി നേരിട്ട് ബന്ധം ഉണ്ടാകാം അല്ലെങ്കിൽ നമ്മളെ ആരോ നിഴലായി വീക്ഷിക്കുന്നു നമ്മൾ ആ കൊലയാളിയുടെ അടുത്തേക്ക് എത്താനായി എന്ന് അയാൾക്ക്‌ മനസിലായത് കൊണ്ടും അവർ നമ്മളെ കൊല്ലാൻ ശ്രെമിക്കുന്നതാകാം അല്ലെ..."

"അതെ.."

" എങ്കിൽ നമ്മുടെ പിന്നാലെ ആരാണ് ഉള്ളത് എന്ന് കണ്ടെത്തിയാൽ ആ വ്യക്തി ആരുടെ നിർദേശ പ്രകാരണമാണ് നമ്മളെ ഫോളോ ചെയുന്നത് എന്ന് കണ്ടെത്തിയാൽ നമ്മളെ കൊല്ലാൻ ശ്രമിക്കുന്ന ആളെ കണ്ടെത്താൻ സാധിക്കും അങ്ങെനെ കണ്ടെത്തിയാൽ അയാൾ ആണ് മീനുവിന്റെ കൊലപാതകത്തിന് പിന്നിൽ... "

"അതെ.."

"അങ്ങനെയെങ്കിൽ നമ്മൾ പോകേണ്ടത് മുന്നോട്ടോ പിന്നോട്ടെ..." സുധി ഒരു ചോദ്യം അവർക്കു മുന്നിൽ ഉയർത്തി...


"മനസിലായില്ല.." രാഹുൽ സുധിയോട് ചോദിച്ചു

"അല്ല നമ്മൾ ഇപ്പോൾ നമ്മൾ ചോദ്യം ചെയ്ത് കടന്നു വന്ന ദീപടീച്ചറെയും ഉല്ലാസിനെ നീരിക്ഷിക്കണോ അതോ ഇവിടം മുതൽ സുമേഷിനെ ആ പ്യൂണിനെ കാണാൻ മുന്നോട്ടു പോകണോ.." സുധി ചോദിച്ചു

" മുന്നോട്ടു പോകാം ആ സുമേഷിനെ പോയി കാണാം പക്ഷെ ഇടക്ക് പിന്നിലേക്ക് തിരിഞ്ഞു നോക്കും പോലെ ആ ടീച്ചറെയും ഉല്ലാസിനെയും നീരിക്ഷിക്കണം... " രാഹുൽ പറഞ്ഞു

"മം ..."

"അല്ല ഞാൻ ഒന്ന് ചോദിക്കട്ടെ.." സുധി ചോദിച്ചു

"മം ... എന്താ..." ശരത് ചോദിച്ചു

"നമ്മളെ രക്ഷിച്ചത് ആരാണ്..." സുധി ചോദിച്ചു

"എന്താ... എന്തു മണ്ടത്തരമാണ് നീ ചോദിക്കുന്നത് നാട്ടുക്കാർ തന്നെ അല്ലാതാരാ.."

" നിനക്ക് ഓർമ്മയുണ്ടോ അന്ന് നമ്മളെ ഒരാൾ ശ്രദ്ധിക്കുന്നു എന്ന് ഞാൻ പറഞ്ഞത് അന്ന് നിങ്ങൾ അത് അത്ര വലിയ കാര്യമായി കണ്ടില്ല അന്ന് ഞങ്ങൾ മാർക്കെറ്റിൽ പോയപ്പോ നിന്നെ ഒരാൾ കൊല്ലാൻ വന്നു ഒരാൾ രക്ഷിക്കാനും ആ രക്ഷിക്കാൻ വന്ന ആൾ ആരാണ് അതും പോട്ടെ ഇന്ന് ഈ ആക്സിഡന്റെ ഉണ്ടാവുമ്പോ ആ ഭാഗത്തു ഒരു ഈച്ച പോലും ഉണ്ടായില്ല പെട്ടന്ന് എങ്ങിനെ അവിടെ ഇത്രയും ആളുകൾ വന്നു നിങ്ങൾ അത് ചിന്തിച്ചോ... " സുധി പറഞ്ഞു

"നീ പറഞ്ഞ് വരുന്നത്.." രാഹുൽ ചോദിച്ചു

"നിങ്ങൾ പറഞ്ഞത് പോലെ നമ്മളെ ഒരാൾ അപായ പെടുത്താൻ ശ്രെമിക്കുന്നുണ്ട് അതുപോലെ നമ്മളെ രക്ഷിക്കാണും ഒരാൾ ഉണ്ടെന്നാണ് ഞാൻ പറയുന്നത്.... നമ്മുക്ക് നമ്മളെ അപായ പെടുത്താൻ വരുന്നവരെ കണ്ടെത്തുന്നത് പോലെ തന്ന നമ്മളെ രക്ഷിക്കാൻ ശ്രെമിക്കിന്ന ആ വ്യക്തിയെയും കണ്ടെത്തണം...ഒരു പക്ഷെ അദ്ദേഹത്തെ കണ്ടെത്തിയാലും നമ്മുക്ക് ആ കൊലയാളിയിലേക്ക് എത്താൻ കഴിയും " സുധി പറഞ്ഞു

മൂന്നുപേരും ഒരു നിമിഷം അവിടെ ആ ഹോസ്പിറ്റലിന്റെ ബൈക്ക് പാർക്കിങ്ങിൽ നിന്നും ചിന്തിച്ചു...സുധി പറയുന്നത് കാര്യം ഉണ്ട്‌ എന്ന രീതിയിൽ


തുടരും