Silk House - 10 in Malayalam Love Stories by Chithra Chithu books and stories PDF | സിൽക്ക് ഹൗസ് - 10

Featured Books
  • નિતુ - પ્રકરણ 64

    નિતુ : ૬૪(નવીન)નિતુ મનોમન સહજ ખુશ હતી, કારણ કે તેનો એક ડર ઓછ...

  • સંઘર્ષ - પ્રકરણ 20

    સિંહાસન સિરીઝ સિદ્ધાર્થ છાયા Disclaimer: સિંહાસન સિરીઝની તમા...

  • પિતા

    માઁ આપણને જન્મ આપે છે,આપણુ જતન કરે છે,પરિવાર નું ધ્યાન રાખે...

  • રહસ્ય,રહસ્ય અને રહસ્ય

    આપણને હંમેશા રહસ્ય ગમતું હોય છે કારણકે તેમાં એવું તત્વ હોય છ...

  • હાસ્યના લાભ

    હાસ્યના લાભ- રાકેશ ઠક્કર હાસ્યના લાભ જ લાભ છે. તેનાથી ક્યારે...

Categories
Share

സിൽക്ക് ഹൗസ് - 10

ചാരുവിനും ശ്രീക്കുട്ടി പറയുന്നതിൽ കാര്യം ഉണ്ടെന്നു തോന്നി അവൾ അവളുടെ പ്രണയം മനസ്സിൽ ഒതുക്കാൻ തീരുമാനിച്ചു...

കുറച്ചു കഴിഞ്ഞതും വീണ്ടും ആസിഫ് ചാരുവിന്റെ അരികിൽ വന്നു.... അവളെ നോക്കി.. എന്നാൽ ചാരു അവനെ നോക്കിയത് പോലുമില്ല...

"ഇവൾക്ക് എന്തു പറ്റി എന്നെ നോക്കുന്നില്ലല്ലോ..."ആസിഫ് മനസ്സിൽ വിചാരിച്ചു...

"ആ എല്ലായിപ്പോഴും എന്നെ തന്നെ നോക്കണം എന്നില്ലല്ലോ... ചിലപ്പോ കടയിൽ ആരെങ്കിലും അറിഞ്ഞാലോ എന്ന് കരുതിയാവും..." അവൻ ശ്വാസം മനസ്സിനെ ആശ്വസിപ്പിച്ചു...

അങ്ങനെ തന്നെ ദിവസങ്ങൾ കഴിഞ്ഞു ചാരു ആസിഫിനെ നോക്കുകയോ അവനോടു ഒന്ന് മിണ്ടാൻ ശ്രമിക്കുകയോ ചെയ്തില്ല...അങ്ങനെ ആ ദിവസം വന്നു സുബിൻ ചാരുവിനെ കാണും എന്ന് പറഞ്ഞ ദിവസം

"ടി ഇന്ന് ഒരു പ്രത്യേകത ഉണ്ട്‌..."ശ്രീക്കുട്ടി പറഞ്ഞു

"എന്തു പ്രത്യേകത..." ചാരു സംശയത്തോടെ ചോദിച്ചു

"നിനക്ക് ഓർമ്മയില്ലേ..."

"നീ കാര്യം പറ കളിക്കാൻ നിൽക്കാതെ..."

"ഓ... ഇതിനെക്കൊണ്ട് ഞാൻ തോറ്റു...ഇന്ന് വൈകുനേരമാണ് സുബിൻ നിന്നെ കാണാൻ വരും എന്ന് പറഞ്ഞത്.."

"ദൈവമേ അത് ഇന്നാണോ..."

"മം.."

"നീ എന്തു പറയും അവനോടു.."

"എനിക്ക് താല്പര്യം ഇല്ല എന്ന്..."

"നീ എന്താ പെട്ടന്ന് ഇങ്ങനെ പറഞ്ഞത്.."

"പിന്നെ ഞാൻ എന്തു പറയണം എന്ന ശ്രീക്കുട്ടി നീ പറയുന്നത്..."

"നിനക്ക് അവനോടു ഇഷ്ടമാണ് എന്ന് പറഞ്ഞൂടെ... അവൻ നല്ലവനാ അതുകൊണ്ടാ ഈ നിമിഷം വരെ അവൻ പറഞ്ഞ വാക്ക് പാലിച്ചത്... ദേ നോക്കു അവൻ നിന്നെ പ്രേമിക്കാൻ അല്ല വിളിച്ചത് നിന്നെ വിവാഹം കഴിക്കാൻ നിന്റെ കൂടെ ഒരു ജീവിതം വേണം എന്ന് പറഞ്ഞു എന്നല്ലെ നീ പറഞ്ഞത് നീ അവനോടു ഇഷ്ടമാണ് എന്ന് പറ... അതാ നല്ലത് എന്ന് തോന്നുന്നു..."

"ഇല്ല അത് ഒരിക്കലും നടക്കില്ല..."

"നീ ആരെ മനസ്സിൽ വെച്ചുകൊണ്ടാണ് ഇങ്ങനെ പറയുന്നത് എന്ന് എനിക്ക് മനസിലായി..."ശ്രീക്കുട്ടി അല്പം ഗൗരവത്തോടെ പറഞ്ഞു

"മനസിലായല്ലോ അപ്പോ പിന്നെ ഇതിനെ കുറിച്ച് സംസാരിക്കണ്ട..അത്രതന്നെ.."

പിന്നെ ശ്രീകുട്ടിയും ഒന്നും പറയാൻ നിന്നില്ല...ഇരുവരും കടയിൽ കയറി... അന്ന് കട തുറന്നത് ആസിഫ് ആയിരുന്നു...

അവൻ ചാരുവിനെ കണ്ടതും

"ഗുഡ് മോർണിംഗ്..." എന്ന് പുഞ്ചിരിയോടെ പറഞ്ഞു

എന്നാൽ ചാരു തന്റെ ഹാൻഡ് ബാഗ് ക്യാഷ്യർ ചെയ്യറിന്റെ അടുത്തായി ഉള്ള ഷെൽഫിൽ താഴെ വെച്ചു... ഒന്നും പറയാതെ അവിടെ നിന്നും നടന്നു..


ആസിഫിന് എന്തോ ഒരു പ്രശ്നം ഉള്ളതായി തോന്നി.. മുകളിലേക്ക് പോകുന്ന ശ്രീക്കുട്ടിയെ ആസിഫ് വിളിച്ചു

"ഒന്നിങ്ങു വന്നേ.. ശ്രീക്കുട്ടി..."

ശ്രീക്കുട്ടിയും ചാരുവും പരസ്പരം നോക്കി.. എങ്കിലും ഒന്നും പറയാതെ ചാരു മുകളിലേക്കു നടന്നു... ശ്രീക്കുട്ടി ആസിഫിന്റെ അരികിൽ എത്തി..

"എന്താ ഇക്ക.."

"അത്... അത് പിന്നെ... എനിക്ക്.."

"പറഞ്ഞോളു.." മടി കാണിക്കുന്ന ആസിഫിനോട് ശ്രീക്കുട്ടി പറഞ്ഞു

"നോക്കു ശ്രീക്കുട്ടി എനിക്ക് ചാരുവിനെ ഇഷ്ടമാണ് ഒത്തിരി ഇഷ്ടമാണ് എനിക്ക് അവൾ ഇല്ലാതെ ജീവിക്കാൻ കഴിയില്ല...ഇതൊരു തമാശ വാക്കല്ല.. ഞാൻ അവളെ എന്റെ ജീവനേക്കാൾ കൂടുതൽ സ്നേഹിക്കുന്നു... സത്യം പറഞ്ഞാൽ എനിക്ക് എന്നെ തല്ലിയ അവളോട്‌ ദേഷ്യവും വല്ലാത്തൊരു പകയും ഉണ്ടായിരുന്നു...എന്റെ കടയിൽ എന്നെ തല്ലിയ അവളെ പകരം വീട്ടാൻ വേണ്ടി ഞാൻ അവളെ തന്ത്ര പൂർവ്വം വീണ്ടും കടയിൽ കയറ്റിയത്.. എന്നെ വേദനിപ്പിച്ച അവളെ തിരിച്ചു വേദനിപ്പിക്കാൻ ആണ് അന്ന് ആ സാരിയിൽ ചായ തട്ടി വിട്ടതും രാവിലെ തന്നെ എന്റെ ഫ്രണ്ട്സിനെ ഷോപ്പിലേക്ക് പറഞ്ഞു വിട്ടു ഒന്നും മേടിക്കരുത് എന്ന് പറഞ്ഞതും അപ്പോഴെല്ലാം അവളെ നാണം കെടുത്തണം അവളെ മാനസികമായി വല്ലാതെ വേദനിപ്പിക്കണം എന്നും വിചാരിച്ചു.. പക്ഷെ അതിനേക്കാൾ കൂടുതൽ അവളോട്‌ എനിക്കുള്ളത് പ്രണയമാണ് മനസ്സ് നിറയെ ഉള്ള പ്രണയം...അവളുടെ കണ്ണുനീർ,പുഞ്ചിരി അവളെ പ്രൊപ്പോസ് ചെയ്യാൻ ഒരുത്തൻ വന്നാലോ അവൻ പറഞ്ഞപ്പോൾ ഞാൻ അറിഞ്ഞ അവളുടെ സ്വഭാവം, രാഹുലിനെ തല്ലാൻ കാണിച്ച ആ ധൈര്യം, അവനു പകരം തല്ലിയത് എന്നെയാണ് എന്ന് അറിഞ്ഞിട്ടും അവൾ തെറ്റ് ചെയ്തിട്ടില്ല എന്ന നിലപാടിൽ ഉറച്ചു നിന്നുകൊണ്ട് എന്നോട് ഒരു സോറി പോലും ചോദിക്കാതെ നിന്ന അവളുടെ സെൽഫ് റെസ്‌പെക്ട് എന്നിങ്ങനെ എല്ലാം എല്ലാം എനിക്ക് ഇഷ്ടമാണ്... "

ആസിഫ് പറയുന്നത് കേട്ടതും ശ്രീക്കുട്ടി ഒരു നിമിഷം അങ്ങനെ നിന്നു

"ഞാൻ പറയുന്നത് കൊണ്ടു ഒന്നും വിചാരിക്കരുത്..." ശ്രീക്കുട്ടി ആസിഫിനോട് പറഞ്ഞു

"ഇല്ല.."

" നിങ്ങളൊക്കെ വല്യ ആൾക്കാരാണ് ഞങ്ങൾ പാവപ്പെട്ടവരാ... കുഞ്ഞിക്കാക്ക് അറിയുമോ അവൾ പാവമാ അവൾക്കു അച്ഛൻ ഇല്ല മരിച്ചു... അമ്മയും അനുജനും മാത്രമാണ് ഉള്ളത്... അവളുടെ അച്ഛൻ മരിച്ചതോടെ അവളുടെ കുടുംബം ഒറ്റക്കായി സ്വന്തക്കാർക്കും ബന്ധുക്കൾക്കും വേണ്ടാതായി... താമസിക്കുന്ന വീടിന്റെ ആധാരം പോലും പണയത്തിൽ ആണ്... അച്ഛന്റെ ട്രീറ്റ്മെന്റിനു പണയം വെച്ചതാണ്...അമ്മയ്ക്കും മൈൽഡ് അറ്റാക്ക് കഴിഞ്ഞിരിക്കുവാണ്... അമ്മ അടുത്തുള്ള അടക്ക കമ്പനിയിൽ പോയി കിട്ടുന്ന തുച്ഛമായ വരുമാനത്തിൽ ആണ് ഇതുവരെ അവർ കഴിഞ്ഞത്... വീട്ടിലെ അവസ്ഥ ശെരിയല്ലാത്തതുകൊണ്ടാണ് അവൾ ക്ലാസ്സ്‌ ഫസ്റ്റ് ആയിട്ടും ഇങ്ങോട്ട് വരുന്നത്... അതുകൊണ്ട് അവളെ ശല്യം ചെയ്യരുത് കുഞ്ഞിക്ക... എനിക്ക് എന്റെ ചാരു ജീവൻ ആണ് അവൾക്കു ഒന്നും സംഭവിക്കാൻ പാടില്ല..."അത്രയും പറഞ്ഞതും ശ്രീക്കുട്ടി തിരിഞ്ഞു

"നീ ഒരു നല്ല കൂട്ടുക്കാരിയാണോ..."

ആ ചോദ്യം ശ്രീക്കുട്ടിക്ക് ദേഷ്യം ഉണ്ടാക്കി

"കുഞ്ഞിക്ക.."

"പിന്നല്ലാതെ നിനക്ക് മനസിലാകുന്നില്ലെ ഞാൻ പറയുന്നത്...ഞാൻ അവളെ ഒരുപാട് സ്നേഹിക്കുന്നു... എനിക്കൊരു ജീവിതം ഉണ്ടെങ്കിൽ അത് അവളുടെ കൂടെ... എന്റെ വീട്ടുകാർ സമ്മതിക്കും അഥവാ സമ്മതിച്ചില്ല എങ്കിൽ ഞാൻ അവളെയും കൂടി വേറെ എങ്ങോട്ടെങ്കിലും പോകും... അവൾക്കു നല്ലൊരു ജീവിതം കിട്ടണം എന്ന് നീ ആഗ്രഹിക്കുന്നില്ലെ ശ്രീക്കുട്ടി..."

"ഉണ്ട്‌.."

"അത് ഈ ലോകത്തു ഞാൻ അല്ലാതെ മറ്റാർക്കും അവൾക്കു നൽക്കാൻ കഴിയില്ല... സത്യം എന്നെ വിശ്വസിക്ക് അവൾ ഇല്ലാതെ എനിക്ക് ജീവിക്കാൻ കഴിയില്ല.. ഒരുപക്ഷെ ഇതും എന്റെ മറ്റൊരു ചതിയായി നിനക്ക് തോന്നുന്നു എങ്കിൽ അവളോട്‌ ഒന്നും പറയണ്ട ഞാൻ പിന്നെ കടയിൽ വരില്ല... അതല്ല എന്റെ വാക്കിലും എന്റെ പ്രണയത്തിലും സത്യം ഉണ്ടെന്നു വിശ്വസിക്കുന്നു എങ്കിൽ അവളോട്‌ ഒന്ന് പറ എന്നോട് മിണ്ടാൻ..അവളോട്‌ സംസാരിക്കാതെ എനിക്ക് പറ്റുന്നില്ല.."നിറമിഴികളോട് ആസിഫ് ശ്രീക്കുട്ടിയോട് പറഞ്ഞു

ആസിഫ് പറഞ്ഞതിൽ സത്യം ഉണ്ടെന്നും ശ്രീക്കുട്ടിക്കും തോന്നി...

"ഞാൻ പറയാം.."കൂടുതൽ ഒന്നും പറയാതെ ശ്രീക്കുട്ടി അവിടെ നിന്നും പോയി...

അവൾ ചാരുവിന്റെ അരികിൽ എത്തിയതും..

"എന്താ... എന്തിനാ കുഞ്ഞിക്ക നിന്നെ വിളിച്ചതു.."

"അത് അത് പിന്നെ ഏയ്യ് ഒന്നുമില്ല... നമ്മുടെ ഫ്ലോറിലെ സ്റ്റോക്കിനെ കുറിച്ച് അറിയാൻ ചോദിച്ചതാ..."

"മം.. ശെരി.."


ഇരുവരും അവരവരുടെ ജോലിയിൽ തിരക്കായി... കുറച്ചു കഴിഞ്ഞതും ശ്രീക്കുട്ടി ചാരുവും ഒന്നിച്ചു ഷോപ്പിന്റെ പുറകിൽ ഉള്ള ബാത്റൂമിലേക്ക് നടന്നു...

രണ്ടാമത്തെയും മൂന്നാമത്തേടും ഫ്ലോറിൽ പിന്നിൽ ഉള്ള പടികൾ വഴി ഇറങ്ങിയാൽ ഗോഡൗണിലേക്കും അടുക്കളയിലേക്കും ബാത്റൂമിലേക്കും പോകാൻ കഴിയും... ഫസ്റ്റ് ഫ്ലോറിൽ ഉള്ളവർക്ക് കടയുടെ മുന്നിൽ കൂടി സൈഡിൽ ഉള്ള പടികൾ കയറണം... ചാരുവും ശ്രീക്കുട്ടിയും പടികൾ ഇറങ്ങി ബാത്റൂമിലേക്ക് പോകുന്ന സമയം അവിടെ ആസിഫും ഉണ്ടായിരുന്നു..

ആസിഫ് അവരെ തന്നെ നോക്കുന്ന സമയം ശ്രീക്കുട്ടി ആസിഫിനോട് കണ്ണ് കൊണ്ടു പുറകിലേക്ക് വരണം എന്ന സിഗ്ണൽ കാണിച്ചു... അവനു വളരെ സന്തോഷമായി ഉടനെ തന്നെ കടയുടെ മുന്നിൽ കൂടി നടന്നു ഗോഡൗണിന്റെ അടുത്തു എത്തിയ ശേഷം അവർക്കായി കാത്തു നിന്നു ...

ഈ സമയം ചാരുവും ശ്രീക്കുട്ടിയും ബാത്റൂമിൽ നിന്നും വരുന്ന വഴി... അവർക്കായി അവിടെ കാത്തു നിൽക്കുകയായിരുന്നു... ആസിഫ്.. അവനെ കണ്ടതും ചാരു കാണാത്ത പോലെ നടക്കാൻ തുടങ്ങി

"ഒന്ന്... നിന്നെ"ആസിഫ് വിളിച്ചു

"ആ നിനെയാണ് വിളിക്കുന്നത്.. നീ നിന്നോ.." ചാരു പറഞ്ഞു

" നീ കളിക്കാൻ നിക്കല്ലേ ചാരു... നിനക്കറിയാം ഞാൻ നിനെയാണ് വിളിച്ചത് എന്ന്... "

"നിങ്ങള്ക്ക് എന്താണ് ശെരിക്കും വേണ്ടത്.."

"നിന്നെ..."

ആ ഉത്തരം കേട്ട ചാരു ഞെട്ടിപ്പോയി...

"പ്ലീസ് കുഞ്ഞിക്ക എന്നെ വെറുതെ വിട്ടേക്ക്... അതല്ല ഇനിയും ഇതുപോലെ എന്നെ ശല്യം ചെയ്യാൻ ആണ് ഭാവം എങ്കിൽ ഒരു സംശയവുമില്ല ഞാൻ കടയിൽ നിന്നും പോകും..."


"എങ്കിൽ ഞാൻ ചോദിക്കാതെ തന്നെ എനിക്കുള്ള ഉത്തരം നീ തന്നത് പോലെയാണ്..."

"മനസിലായില്ല..."

"ഞാൻ നിന്നോടോ നീ എന്നോടോ ഇഷ്ടമാണോ എന്ന ചോദ്യം ചോദിച്ചിട്ടില്ല പക്ഷെ ചോദിക്കാതെ തന്നെ എനിക്ക് അതിനുള്ള ഉത്തരം ലഭിച്ചു..."

" എന്തൊക്കയാ പറയുന്നത്... " ചാരു സംശയത്തോടെ ചോദിച്ചു

"അതെ... നീ ഈ കടയിൽ നിന്നും ഇറങ്ങിയാൽ എന്റെ പ്രണയം നിനക്ക് മനസിലായി എന്നും തിരിച്ചു നീയും എന്നെ സ്നേഹിക്കുന്നു പക്ഷെ അത് തുറന്നു പറയാൻ ഉള്ള ധൈര്യം നിനക്ക് ഇല്ലാത്തതുകൊണ്ടാണ് കടയിൽ നിന്നും ഇറങ്ങിയത് എന്ന് മാത്രമേ എനിക്ക് തോന്നു.."

"നിങ്ങൾക്ക് വട്ടാ... നീ വരുന്നുണ്ടോ ശ്രീക്കുട്ടി നമ്മുക്ക് പോകാം..."

ശ്രീക്കുട്ടിയും ചാരുവും മുന്നോട്ടു പോകുന്ന സമയം ആസിഫ് ചാരുവിനെ പുറകിൽ നിന്നും പിടിച്ചു കൊണ്ടു അടുത്തുള്ള ചുമരിൽ അവളെ ചാരി നിർത്തി അവളെ എങ്ങോട്ടും പോകാൻ കഴിയാത്ത വിധം ഇരുകൈകളും വെച്ചുകൊണ്ട് ലോക്ക് ചെയ്തു... നടക്കുന്നത് തടുക്കാൻ കഴിയാതെയും ഒന്നും മനസിലാക്കാതെയും മിഴിച്ചു അടുത്ത് നിൽപ്പാണ് ശ്രീക്കുട്ടി...

"ആ അതെ എനിക്ക് ഭ്രാന്താണ്... എന്ന് നിന്നെ ഞാൻ കണ്ടോ അന്ന് മുതൽ എനിക്ക് ഭ്രാന്താ... നിന്റെ നനഞ്ഞ മിഴികൾ കാണുമ്പോ അതിൽ എനിക്കും വേദനിച്ചപ്പോ മുതൽ.... എല്ലാറ്റിനും ഉപരി അന്ന് നമ്മൾ ആ ഡിസ്പ്ലേ മുറിയിൽ കുടുങ്ങിയതും നിന്നെ പിടിച്ചു എന്റെ മടിയിൽ ഇരുത്തിയപ്പോഴും നിന്റെ കഴുത്തിൽ മുത്തം നൽകിയപ്പോഴും കണ്ണുകൾ കൊണ്ട് പരസ്പരം മനസ്സിലെ പ്രണയം കൈമാറിയപ്പോഴും ഇരുവരും എല്ലാം മറന്നു കെട്ടിപ്പുണർന്നതും ചുണ്ടോട് ചുണ്ടുകൾ ഒന്നിച്ചപ്പോഴും മുതൽ തുടങ്ങിയ ഭ്രാന്താണ്....ഈ ഭ്രാന്ത് ഇനി മാറില്ല മരണം വരെ എനിക്ക് നിന്നെ വേണം നിന്റെ സ്നേഹം വേണം ഈ കൈപിടിച്ച് ഈ ജീവിതം ജീവിച്ചു തീർക്കണം..."

ആസിഫ് പറഞ്ഞത് കേട്ടതും ചാരുവിന്റെ മിഴികൾ നിറഞ്ഞു ഒന്നും മിണ്ടാതെ അവൾ മനസ്സിൽ വിതുമ്പി... എന്നാലും ഇതൊക്കെ എപ്പോൾ നടന്നു എന്ന ആയ കുഴപ്പത്തിൽ ആണ് അപ്പോഴും ശ്രീക്കുട്ടി


"അതെല്ലാം ആ സമയം തോന്നിയ വികാരം മാത്രം.. അതിനു യാത്രയൊരു പ്രസക്തിയും ഇല്ല ഞാൻ അതെല്ലാം അപ്പോഴേ മറന്നു.." ചാരു പറഞ്ഞു

ചാരുവിന്റെ മറുപടി കേട്ട ആസിഫ് തകർന്നു..

"ഇതെല്ലാം നീ വെറുതെ പറയുന്നതാണ് എന്നു എനിക്കറിയാം... അമേരിക്കയിൽ പഠിച്ചു എങ്കിലും ഞാൻ ആരെയും ഇതുവരെ സ്നേഹിക്കുകയോ ഡേറ്റിംഗ് പോവുകയോ ചെയ്തിട്ടില്ല... പക്ഷെ ആദ്യമായി ഞാൻ ഒരു പെണ്ണിന്റെ മണം അറിഞ്ഞതും ചുണ്ടിൽ മുത്തം നൽകിയതും നിനക്കാണ്... ഓപ്പൺ ആയി പറയുകയാണ് എങ്കിൽ എന്റെ കുഞ്ഞുങ്ങളെ ഈ ഭൂമിയിൽ ഒരു പെണ്ണ് പ്രസവിക്കും എങ്കിൽ അത് നിയാണ്... ഞാൻ ഒരു പെണ്ണിനെയോ ഒരു പെണ്ണ് എന്നെയോ മുഴുവനായി കാണും എങ്കിൽ അത് നീ മാത്രമാണ് നീ മാത്രം... മരണം അയാലും അത് ഇനി നിന്റെ കൂടെ.. ആര് എതിർത്താലും ഞാൻ നിന്റെ കൂടെ ജീവിക്കൂ അലെങ്കിൽ ഞാൻ മരണത്തിനു കീഴടങ്ങും ഇത് സത്യം.. ഇനി നിന്നോട് ഞാൻ ഒന്നും പറയുകയും ഇല്ല ശല്യം ചെയ്യുകയുമില്ല..." ആസിഫ് അതും പറഞ്ഞ ശേഷം അവിടെ നിന്നും നടന്നു

ആകെ തകർന്നുകൊണ്ട് കണ്ണീരോടെ ചാരു താഴെ ഇരുന്നു... ശ്രീക്കുട്ടി അവളുടെ അടുത്തു വന്നു ആശ്വസിപ്പിച്ചു...കുറച്ചു നേരത്തിനു ശേഷം ഇരുവരും കടയിൽ പോയി... ഈ സമയം ആസിഫിന്റെ അരികിലേക്ക് രാഹുൽ വന്നു

"കുഞ്ഞിക്ക..."

"എന്താടാ.."

"കുഞ്ഞിക്ക എനിക്കൊരു കാര്യം ചോദിക്കാൻ ഉണ്ട്‌..." രാഹുൽ പറഞ്ഞു

"എന്താ പറയ്‌.."

" നിങ്ങൾ.. നിങ്ങൾ ചാരുവിനെ സ്നേഹിക്കുണ്ടോ... കൂടെ നിന്നു കൊണ്ടു എന്നെ ചതിക്കുകയായിരുന്നോ... നിങ്ങള്ക്ക് അറിഞ്ഞൂടെ ഞാൻ അവളെ എന്തു മാത്രം സ്നേഹിക്കുന്നു എന്ന് എന്നിട്ടും..."

"ടാ... അത് ശെരി.. നീ അത് സത്യം എന്ന് കരുതിയോ... സത്യത്തിൽ ഞാൻ അവളെ സ്നേഹിക്കുന്നത് പോലും നിനക്ക് വേണ്ടിയാണ്..."

"എനിക്ക് വേണ്ടിയോ...മനസിലായില്ല..."

"അതെ ടാ... ഞാൻ അവളെ സ്നേഹിക്കും അവളും തിരിച്ചു എന്നെ സ്നേഹിക്കുന്നത് വരെ... അങ്ങനെ അവൾ എന്നെ സ്നേഹിച്ചു ഞാൻ ഇല്ലാതെ ജീവിക്കില്ല എന്ന അവസ്ഥയിൽ എത്തുമ്പോൾ ഞാൻ അവളെ വിടും... ആ സമയം ആകെ തകർന്ന അവൾ നിന്റെ സ്നേഹം മനസിലാക്കി നിന്റെ അരികിൽ വേറെ വഴിയില്ലാതെ തിരിച്ചു വരും...നിനക്ക് നിന്റെ സ്നേഹം ലഭിക്കും എനിക്ക് അവളെ വേദനിപ്പിച്ച സന്തോഷവും..."


രാഹുൽ കുറച്ചു നേരം ആലോചിച്ചു... ആസിഫ് പറയുന്നതിൽ കാര്യം ഉണ്ടെന്നു തോന്നി...


ഈ സമയം

"ടാ... എന്തൊക്കയാ... കുഞ്ഞിക്ക പറഞ്ഞത് എല്ലാം സത്യമാണോ... നീ ഒന്നും എന്നോട് പറഞ്ഞില്ലാലോ..."ശ്രീക്കുട്ടി ചോദിച്ചു

"ഹും... പറഞ്ഞിട്ട് എന്തു കാര്യം.." തകർന്ന നിലയിൽ ചാരു പറഞ്ഞു

"നീ എന്താണ് തീരുമാനിച്ചിരിക്കുന്നത്..." ശ്രീക്കുട്ടി വീണ്ടും ചോദിച്ചു

"എന്തു തീരുമാനിക്കാൻ... കുഞ്ഞിക്കയെ ഒഴിവാക്കണം... ഇത് ഇനിയും മുന്നോട്ടു പോകാൻ പാടില്ല...."

"അത്... അത് വേണോ "

"വേണം ഞാൻ അത് തീരുമാനിച്ചു... നീ കണ്ടതല്ലേ അദ്ദേഹം പറഞ്ഞത്... എനിക്കറിയാം അദ്ദേഹം എന്നെ ഒരുപാട് സ്നേഹിക്കുണ്ട്... ഈ സ്നേഹം മുന്നോട്ടു പോയാൽ അദ്ദേഹത്തിന് ഒരുപക്ഷെ ഞാൻ നഷ്ടമാകും അലെങ്കിൽ അദ്ദേഹത്തിന്റെ വീട്ടുക്കാർ പിന്നെ ഈ നല്ലൊരു ജീവിതം പാവം ഇതുവരെ ഒരു കുറവും ഇല്ലാതെ ജീവിച്ചു കാണും ഞാനായിട്ട് ആ നല്ല ജീവിതം നശിപ്പിക്കില്ല..." ചാരു കണ്ണീരോടെ പറഞ്ഞു

"എങ്ങനെ... നിനക്ക് തോന്നുണ്ടോ ഇനി നിന്നെ കുഞ്ഞിക്ക വിടും എന്ന്..."

"വിടും... ഞാൻ സുബിയെ ഇഷ്ടമാണ് എന്ന് പറഞ്ഞാൽ... ഞാൻ ഇന്ന് വൈകുന്നേരം സുബിനോട് ഇഷ്ടമാണ് എന്ന് പറയാൻ തീരുമാനിച്ചു


തുടരും....