Silk House - 9 in Malayalam Love Stories by Chithra Chithu books and stories PDF | സിൽക്ക് ഹൗസ് - 9

Featured Books
  • રૂપિયા management

    પુરુષ ની પાસે રૂપિયા હોય તો સ્ત્રી નગ્ન થઈ જાય અને પુરુષ પાસ...

  • આપણા ધર્મગ્રંથો - ભાગ 1

    વાંચક મિત્રો સહજ સાહિત્ય ટીમ ધાર્મિક બાબતો વિશે માહિતી લઈ અવ...

  • સેક્સ: it's Normal! (Book Summary)

                                જાણીતા સેકસોલોજિસ્ટ ડોક્ટર મહેન્...

  • મેક - અપ

    ( સત્ય ઘટના પર આધારિત )                                    ...

  • સોલમેટસ - 11

    આરવ અને રુશીને પોલીસસ્ટેશન આવવા માટે ફોન આવે છે. આરવ જયારે ક...

Categories
Share

സിൽക്ക് ഹൗസ് - 9

ചാരു അടുത്തുള്ള കസേരയിൽ ഇരുന്നു കരയാൻ തുടങ്ങി...ആസിഫ് അവളുടെ അടുത്തു വന്നു...

"ടി... നീ കരയല്ലേ... നമ്മുക്ക് വല്ല വഴിയും തെളിയും.... ഇജ്ജ് ഒന്ന് ബേജാറാവാതിരിക്ക്..." ആസിഫ് അല്പം പരിഭ്രമത്തോടെ പറഞ്ഞു

"കുഞ്ഞിക്ക നിങ്ങൾക്ക് എങ്ങനെ ഇങ്ങിനെ പറയാൻ കഴിയുന്നു.... എനിക്ക് ഇപ്പോൾ എന്റെ വീട്ടിലേക്കു പോകണം...അതിനുള്ള വല്ല വഴിയും നോക്കു..."ചാരു കൊച്ചു കുട്ടിയെ പോലെ വാശിപിടിച്ചു കരയാൻ തുടങ്ങി...

ഒന്നും പറയാൻ കഴിയാതെ ആസിഫും മറ്റൊരു കസേരയിൽ അവളുടെ അരികിൽ വന്നിരുന്നു...എന്തു ചെയ്യണം എന്നറിയാതെ....ഈ സമയം ആസിഫിനെ കാണാതെ ആസിഫിന്റെ ഉമ്മയുടെ ഫോൺ വന്നു...

"മോനെ ഇജ്ജ് എവിടെ...അനക്ക് ഒന്നും പറ്റിയില്ലല്ലോ..." ഉമ്മ ചോദിച്ചു

"ഉമ്മ... ഹലോ... ഞാൻ മ്മടെ കടയിൽ അകത്തു പെട്ടുപോയി..."

"അയ്യോ... ന്റെ റബ്ബേ... മോനെ ഇജ്ജും പിന്നെ വേറെ ആരെങ്കിലും അതിനകത്തു ഉണ്ടോ..."

"ഉവ്വ്.. ഉമ്മ ഒരു പെൺകുട്ടിയും മ്മടെ കടയിൽ വർക്ക്‌ ചെയ്യുന്ന ചാരുവും ഉണ്ട്‌..."

"മം... ഞാൻ കുറെ നേരമായി അനക്ക് ഫോൺ ചെയ്യുന്നു എന്നാൽ അതു ഓഫായിരുന്നു...ഞാൻ എന്തായാലും ഉപ്പാനെ ഉടനെ അങ്ങോട്ട്‌ പറഞ്ഞു വിടാം..."

"മം... ഫോണിൽ ടൗവർ ഉണ്ടായിരുന്നില്ല...അല്ല ഉമ്മ കട ആരാ അടച്ചത് ചാവി ആരുടെ കൈയില്ലാ ഉള്ളത്.."

"അപ്പോ... ഇജ്ജ് എവിടെയായിരുന്നു ആ ബഹളം നടക്കുമ്പോ..."

"ഞാൻ അതു പിന്നെ താഴെ ആ ബഹളം കണ്ടപ്പോ തന്നെ ഞാൻ ഓടി ഒളിച്ചു..." ആസിഫ് ഒരു ചിരി പാസാക്കി കൊണ്ടു പറഞ്ഞു

"മം... സാരമില്ല അനക്ക് ഒന്നും പറ്റിയില്ലല്ലോ...അതു മതി... കട അപ്പോഴേക്കും അവിടേക്കു വന്ന പോലീസ് അടച്ചു... പിന്നെ ചാവി മ്മടെ സലീമിക്കയുടെ കൈയിൽ കൊടുത്തു വിട്ടു... അപ്പോഴേക്കും ഉപ്പയും കടയിൽ എത്തിയിരുന്നു..."

" ആർക്കെങ്കിലും പരിക്ക് വല്ലതും പറ്റിയിട്ടുണ്ടോ..."

ഏയ്യ്... പടച്ചോൻ കാത്തു എന്നല്ലാതെ എന്തു പറയാൻ ആർക്കും ഒന്നും പറ്റിയില്ല...ന്നാലും മ്മടെ അരുണിന് മാത്രം പരിക്ക് ഉണ്ട്‌... ഓൻ ഹിസ്‌പിറ്റലിൽ ആണ് നാളെ ഡിസ്ചാർജ് ആവും... കൂടുതൽ എന്തെങ്കിലും പറ്റുന്നതിനു മുൻപ് പോലീസ് അവിടെ എത്തി..പക്ഷെ കട ആകെ അവന്മാർ തല്ലി തകർത്തിരിക്കുന്നു... അതു പിന്നെ അതിനകത്തു ഉള്ള അനക്ക് അറിയാമല്ലോ... "

"മം... അരുണിന് പ്രശ്നം ഒന്നുമില്ലല്ലോ.."

"ഏയ്യ്... ഇല്ല..."

"ഇക്ക വന്നോ... ഉമ്മ "


" ഇല്ല ഓൻ എത്തിയിട്ടില്ല... ആ കുട്ടിയോട് പേടിക്കണ്ട എന്ന് പറ.. ഞാൻ ഉപ്പയെ അല്ലെങ്കിൽ അശോകനെ ഇപ്പോൾ തന്നെ അങ്ങോട്ട്‌ പറഞ്ഞു വിടാം..."

ഇരുവരും ഫോൺ കട്ട്‌ ചെയ്തു...

"ദേ.. കട ഇപ്പോൾ തുറക്കും... ആസിഫ് പറഞ്ഞു"

അതു കേട്ടതും ചാരുവിന് സന്തോഷമായി.. എങ്കിലും എന്തോ മനസ്സിൽ ചെറിയ ഒരു സങ്കടവും ഇനിയും കുറച്ചു നേരം കൂടി ഇദ്ദേഹത്തിന്റെ കൂടെ ഉണ്ടായിരുന്നു എങ്കിൽ ചാരു ആലോചിച്ചു....

കുറച്ചു നേരം കഴിഞ്ഞതും അങ്ങോട്ട്‌ ആസിഫിന്റെ ഉപ്പ ഉമ്മർ വന്നു... എന്നാൽ കട തുറക്കാൻ അവിടെ കാവലിനു നിന്ന പോലീസ് കോൺസ്റ്റബിൾ സമ്മതിച്ചില്ല

"എന്റെ മോനും ഒരു സ്റ്റാഫും അകത്തുണ്ട്.."


"നോക്കു ഞാൻ പറയാൻ ഉള്ളത് പറഞ്ഞു... കട തല്ക്കാലം തുറക്കാൻ പറ്റില്ല... സാർ അതിനെക്കുറിച്ചു എന്നോട് പറഞ്ഞിട്ടില്ല... നിങ്ങള്ക്ക് വേണമെങ്കിൽ സാറിനോട് ചോദിക്കാം.." കോൺസ്റ്റബിൾ പറഞ്ഞു

"ശെരി... ഞാൻ സംസാരിക്കാം..."

ഉമ്മർ സമയം കളയാൻ നിൽക്കാതെ ഉടനെ തന്നെ കോൺസ്റ്റബിളിന്റെ കൈയിൽ നിന്നും ഇൻസ്‌പെക്ടറുടെ നമ്പർ വാങ്ങിച്ചു...

"ഹലോ..."

"ഹലോ... ഞാൻ ഉമ്മർ... സിൽക്ക്ഹൗസിന്റെ മുതലാളിയാണ്.."

"ആ... പറയൂ...എന്തെങ്കിലും പ്രശ്നം..."ഇൻസ്‌പെക്ടർ ചോദിച്ചു


"ഏയ്യ് പ്രെശ്നമൊന്നുമില്ല ന്റെ രണ്ടു കുട്ടികൾ അകത്തുണ്ട്... കട ഒന്ന് തുറക്കണം..."

"ശെരി..."ഇൻസ്‌പെക്ടർ പറഞ്ഞു

ഉടനെ ഉമ്മർ ഫോൺ കോൺസ്റ്റബിൾ നൽകി ഒടുവിൽ അയാൾ കട തുറക്കാൻ സമ്മതിച്ചു... ഉമ്മർ ഉടനെ തന്നെ കട തുറക്കുകയും ചെയ്തു...

ഉപ്പയെ കണ്ടതും ആസിഫും ചാരുവും കസേരയിൽ നിന്നും എഴുന്നേറ്റു.. ഉടനെ തന്നെ പുറത്തേക്കു വരുകയും ചെയ്തു..പുറത്ത് വന്ന ശേഷം കടയുടെ ഷട്ടർ വീണ്ടും അടച്ചു...

" സമയം ഒത്തിരിയായി...മോളു ഒരു കാര്യം ചെയ്യൂ വീട്ടിൽ വന്ന് എന്തെങ്കിലും കഴിച്ചിട്ട് പോയാൽ മതി..."

"ഇല്ല..ഉപ്പ അതു വേണ്ട.. ഞാൻ എനിക്ക് വീട്ടിൽ പോകണം... സമയം ഇപ്പോൾ തന്നെ ഏഴ് ആവാനായി... ഇനിയും താമസിച്ചാൽ ഇരുട്ടാകും അതിനു മുൻപ് എനിക്ക് വീട്ടിൽ പോകണം..."ചാരു പറഞ്ഞു

"ശെരി.. ആസിഫെ ഇജ്ജ് ഒരു കാര്യം ചെയ്യൂ.. ഒരു ഓട്ടോ വിളിക്കു കുട്ടി വീട്ടിലേക്കു പൊയ്ക്കോട്ടേ..."ഉമ്മർ അവന്റെ തോളിൽ തട്ടി കൊണ്ടു പറഞ്ഞു

ആസിഫ് ഉടനെ തന്നെ അടുത്തുള്ള ഓട്ടോ സ്റ്റാൻഡിൽ നിന്നും ഒരു ഓട്ടോ വിളിച്ചു.. ഓട്ടോ കടയുടെ മുന്നിൽ എത്തിയതും ചാരു ആസിഫിനെയും ഉപ്പയെയും നോക്കി യാത്ര പറഞ്ഞു കൊണ്ടു അതിൽ കയറി...വണ്ടി സ്റ്റാർട്ട്‌ ചെയ്തതും..

"ഒന്ന് നിന്നെ... ഉമ്മർ ഓട്ടോ ഡ്രൈവറോട് പറഞ്ഞു
മോനെ ഇജ്ജും കൂടെ പോ... ഈ സമയം കുട്ടിയെ ഒറ്റയ്ക്ക് വിടാൻ മനസ്സ് അനുവദിക്കുന്നില്ല..."

പെട്ടന്നു അതു കേട്ടതും ആസിഫിനും ചാരുവിനും ഒരുപാട് സന്തോഷമായി.. ആസിഫും അവളുടെ അടുത്തായി ഇരുന്നു...

കുറച്ചു ദൂരം പോയതും ആസിഫും ചാരുവും പരസ്പരം നോക്കിയിരുന്നു... ഇരുവരും അവർ അറിയാതെ തന്നെ പരസ്പരം അവരുടെ കൈകൾ കോർത്തു... എന്നിട്ടു യാത്രയിൽ ഉടനീളം വരുന്ന തണുത്ത കാറ്റും പകലും രാത്രിയും കൂടികലർന്ന ആ സയാനത്തിന്റെ ഭംഗിയും ആസ്വദിച്ചു... കാൽമണിക്കൂറിന് ശേഷം ഓട്ടോ ചാരുവിന്റെ വീടിന്റെ മുന്നിൽ എത്തി...

വണ്ടിയുടെ ശബ്ദം കേട്ടതും ചാരുവിന്റെ അമ്മ മുറ്റത്തേക്ക് ഓടി വന്നു...

"മോളെ... മോളെ..."

അമ്മ ഉടനെ തന്നെ വണ്ടിയിൽ നിന്നും ഇറങ്ങിയ മകളെ കെട്ടിപ്പുണർന്നു...

"ഞാൻ ആകെ പേടിച്ചു..."രാധ പറഞ്ഞു

" എന്തിന്...അമ്മേ ഒന്നുമില്ല പേടിക്കണ്ട.. ഞാൻ എത്തിയല്ലോ..."ചാരു പുഞ്ചിരിയോടെ പറഞ്ഞു..

അപ്പോഴേക്കും ആസിഫും ഓട്ടോയിൽ നിന്നും ഇറങ്ങി..

"അമ്മേ ഇത് എന്റെ കൊച്ചുമുതലാളിയാണ് പേര്... "ചാരു നിർത്തി

"പേര് ആസിഫ്.."ആസിഫ് പറഞ്ഞു

"മം.. മക്കള് വാ..ചായ കുടിച്ചിട്ട് പോകാം..."

"ഏയ്യ്.. വേണ്ട അമ്മേ മറ്റൊരു ദിവസമാകാം.."അതും പറഞ്ഞുകൊണ്ട് ചാരുവിനെ നോക്കിയ ശേഷം ആസിഫ് തിരിച്ചു ആ ഓട്ടോയിൽ കയറി ...

എന്തോ അവളെ പിരിയാൻ കഴിയാതെ ആസിഫിന്റെ മനസ്സ് വേദനിച്ചു അതു പോലെ തന്നെ ചാരുവിന്റെ മനസ്സും വേദനിച്ചു...
അവളുടെ മുഖം അവന്റെ മിഴികളിൽ നിന്നു മറയും വരെ അവൻ അവളെ നോക്കി...വീട്ടിൽ എത്തിയതിനു ശേഷം ഭക്ഷണം കഴിക്കുമ്പോഴും കിടക്കുമ്പോഴും എല്ലാം ആസിഫിന് ചാരുവിനെ ഓർമ്മ വന്നു... അവളെ ഓർത്തുകൊണ്ട് അവൻ പുഞ്ചിരിക്കാനും തുടങ്ങി... ഇതേ അനുഭവം തന്നെയായിരുന്നു ചാരുവിനും... ഇരുവർക്കും രണ്ടു ദിവസം ഒരു യുഗം പോലെ തോന്നി... ഉടനെ തന്നെ ഇരുവർക്കും കാണാൻ ഉള്ള ആഗ്രഹവും കൂടി കൂടി വന്നു...


അന്ന് രാത്രി ചാരുവിന്റെ അമ്മ.. മക്കൾക്ക്‌ ഭക്ഷണം വിളമ്പി... എല്ലാവരും കഴിക്കാൻ ഇരുന്ന സമയം

" മോളെ ഇന്ന് കടയിൽ ഉണ്ടായത് ഓർത്തു ഞാൻ പേടിച്ചു... വൈകുംനേരം ജോലി കഴിഞ്ഞു വന്ന ശേഷമാണ് ഞാൻ അറിഞ്ഞത് എന്തു ചെയ്യണം എന്നറിയാതെ വിഷമിച്ചിരുന്നപ്പോൾ ആണ് ദൈവം ന്റെ കുഞ്ഞിനെ കൊണ്ടു വന്നു തന്നത്..." രാധ പറഞ്ഞു

" ഓ...ഒന്നുമില്ല അമ്മേ... ഇനി അത് ആലോചിച്ചു ടെൻഷൻ അടിക്കണ്ട... ഞാൻ എത്തിയല്ലോ... ഇനി ആ സംസാരം വേണ്ട..." ചാരു പറഞ്ഞു

എന്നാലും മകളെ കുറിചുള്ള ആദി മാത്രം ആ അമ്മയുടെ മനസ്സിൽ തീ പോലെ ഉണ്ടായിരുന്നു..എല്ലാവരും ഭക്ഷണം കഴിച്ചു കഴിഞ്ഞതും അവരവരുടെ മുറിൽ പോയി കിടന്നു...

അങ്ങനെ രണ്ടു ദിവസങ്ങൾ കഴിഞ്ഞതും കട തുറന്നു...

വളരെ സന്തോഷത്തോടെയാണ് അന്ന് ചാരു കടയിൽ പോയത്... ബസിൽ നിന്നും ഇറങ്ങിയ ശേഷം വളരെ സന്തോഷത്തോടെ അവൾ കടയിൽ കയറി അവളുടെ കണ്ണുകൾ അന്നേരം ആസിഫിനെ തിരഞ്ഞു എന്നാൽ അവനെ അവൾക്കു കാണാൻ കഴിഞ്ഞില്ല... സങ്കടത്തോടെ അവൾ മുകളിലേക്കു നടന്നു...


അന്ന് മുഴുവൻ കടയിൽ രണ്ടു ദിവസം മുൻപ് ഉണ്ടായ ആ സംഭവത്തെ കുറിച്ചും ആസിഫും ചാരുവും കടയിൽ തനിച്ചായതിനെ കുറിച്ചുമായിരുന്നു എല്ലാവരുടെയും സംസാരം...

ചാരുവിന്റെ മിഴികൾ ഓരോ നിമിഷവും ആസിഫിനെ തിരഞ്ഞു...

"എന്താ... എന്തു പറ്റി ടാ... നിന്റെ മുഖം വല്ലാതിരിക്കുന്നലോ... ഞാൻ ശ്രെദ്ധിച്ചിരുന്നു ബസിൽ നിന്നും ഇറങ്ങി കടയിൽ കയറിയപ്പോൾ ഉള്ള സന്തോഷം ഇപ്പോൾ ഇല്ലല്ലോ...."

"ഏയ്യ്... അങ്ങനെ ഒന്നുമില്ല നിന്റെ തോന്നലാ..."ചാരു എന്തോ മറക്കും പോലെ പറഞ്ഞു

"എന്തെ നീ അന്നത്തെ ആ കാര്യം ആലോചിച്ചിരിക്കുകയാണോ അതു വിട്ടുകളയാടാ... ഇനി അതുപോലെ ഒരു പ്രശ്നം ഉണ്ടാവില്ല.."ശ്രീക്കുട്ടി പറഞ്ഞു

അതിനുത്തരമായി ചാരു അവളെ ഒന്ന് നോക്കി.. പിന്നെ കൗണ്ടർ ക്ലീൻ ചെയുകയും ചെയ്യുന്ന സമയം

"ഗുഡ് മോർണിംഗ്..."

ആ ശബ്ദം കേട്ടതും ചാരു വളരെ സന്തോഷത്തോടെ തിരിഞ്ഞു നോക്കി... താൻ ഇതുവരെ കാണാൻ ആഗ്രഹിച്ച ആൾ തന്റെ മുന്നിൽ വന്നു നിൽക്കുന്നു

"മോർണിംഗ്... "ചാരുവും തിരിച്ചു പറഞ്ഞു...

തുടർന്നു എന്തു പറയണം എന്നറിയാതെ ആസിഫ് അവളെ തന്നെ നോക്കി നിന്നു... ചാരുവും ആസിഫിനെ നോക്കി നാണത്തോടെ പുഞ്ചിരിക്കാൻ തുടങ്ങി... ഇരുവരും ആദ്യമായി കൈയിൽ പിടിച്ചതും മടിയിൽ ഇരുന്നതും കെട്ടിപ്പുണർന്നതും മുത്തം നൽകിയതുമായ എല്ലാം ഓർത്തു...

ഇതെല്ലാം കണ്ട ശ്രീക്കുട്ടിക്ക് എന്തോ ഒരു പന്തികേട് തോന്നി...

"ഇവൾക്ക് എന്തുപറ്റി ....കുഞ്ഞിക്ക എന്താ ഇവളെ ഇങ്ങനെ നോക്കി നിൽക്കുന്നത് ഇവർക്കിടയിൽ എന്തെങ്കിലും ഉണ്ടോ ഈശ്വരാ..."

ഈ സമയം ഇരുവരും നോക്കുന്നത് കടയിൽ തന്നെ ഉള്ള പ്രീതിയും അനുവും ശ്രെദ്ധിക്കുണ്ടായിരുന്നു...

"ടി... അങ്ങോട്ട്‌ നോക്കു..." അനു അസൂയയോടെ പ്രീതിയോട് പറഞ്ഞു

"മം.. ഞാനും അതു കണ്ടു.. ഇത് ഇങ്ങനെ വിട്ടാൽ പറ്റില്ല... മുളയിലേ നുള്ളി കളയണം... അല്ലെങ്കിൽ ഇന്നലെ വന്ന അവൾ വല്യ ആൾ ആകും...ഈ ഫ്ലോറിൽ എന്നും നമ്മൾ തന്നെയായിരിക്കണം മുന്നിൽ..."പ്രീതി പറഞ്ഞു

"പക്ഷെ അതു എങ്ങനെ.."അനു സംശയത്തോടെ ചോദിച്ചു

"വഴിയുണ്ട്...ഇത് വളരാൻ ഞാൻ സമ്മതിക്കില്ല...

ആസിഫ് കുറച്ചു നേരം അവളെ തന്നെ നോക്കി നിൽക്കുന്ന സമയം അങ്ങോട്ട്‌ കസ്റ്റമർ വന്നു...

"എന്തു വേണം.." ചാരു ചോദിച്ചു

"ഒന്ന് നിന്നെ ഇവിടെ നീ മാത്രമേ ഉള്ളു... അനു ഒന്നിങ്ങു വരൂ... ഇവർക്ക് എന്തു വേണം എന്ന് ചോദിച്ചത് കൊടുക്കാൻ നോക്കു..."ആസിഫ് പറഞ്ഞു

"ശെരി.. കുഞ്ഞിക്ക"

അനു വന്ന കസ്റ്റമറോട് എന്തു വേണം എന്ന് ചോദിച്ച ശേഷം അവർക്കുള്ള തുണികൾ എടുത്തു നൽക്കാൻ അവരെയും കൂട്ടി നടന്നു... ഈ സമയം അത്രയും ആസിഫ് അവളെ നോക്കി നിന്നു... അവളെ പുരികം പൊന്തിച്ചു കാണിക്കുകയും കണ്ണ്റുക്കി കാണിക്കുകയും ചെയ്തു... ചാരു നാണത്തോടെ പുഞ്ചിരിച്ചുകൊണ്ടു അവനെ നോക്കി... ഇരുവരുടെയും പ്രണയം അവിടെ കരകവിഞ്ഞു ഒഴുകി...

കുറച്ചു സമയം കഴിഞ്ഞതും ആസിഫ് താഴേക്കു പോയി.. ഈ സമയം ചായ ഉണ്ടാക്കാൻ ശ്രീകുട്ടിയും പോയി... ഈ സമയം അനുവും പ്രീതിയും ചാരുവിന്റെ അരികിൽ വന്നു....

"അല്ല അന്ന് ബഹളം ഉണ്ടായ സമയം നിന്നെ എവിടെയും കാണാൻ പറ്റിയില്ലല്ലോ.. നീ എവിടെയാ ഒളിച്ചത്.."

"അതു പിന്നെ ഞാൻ..."


"അല്ല കടയിൽ ഓരോരുത്തരും പറയുന്നത് കേട്ടു അന്ന് നീ കുഞ്ഞിക്കാന്റെ കൂടെ പോയി എന്നും രണ്ടാളും കടയിൽ അകത്തു പെട്ടുപോയി എന്നും സത്യമാണോ അതു..."

"അത്.."

"മം... ഇല്ല എന്ന് നുണ പറയാൻ നിൽക്കണ്ട.. കാരണം കണ്ടല്ലോ ഞങ്ങൾ കണ്മുന്നിൽ തന്നെ കുഞ്ഞിക്ക ഗുഡ് മോർണിംഗ് എന്ന് പറയുന്നതും നീ തിരിച്ചു മോർണിംഗ് പറയുന്നതും നിന്നെ കസ്റ്റമറെ അറ്റന്റ് ചെയ്യണ്ട എന്ന് പറയുന്നതും നിന്നെ തന്നെ നോക്കി നിൽക്കുന്നതും എല്ലാറ്റിനുപരി നിന്റെ മുഖത്തെ സന്തോഷവും ചിരിയും ഒക്കെ ഞങ്ങൾ കണ്ടതല്ലെ... ഞങ്ങൾ ഈ കടയിൽ കയറിയിട്ട് കൊല്ലം മൂന്ന് കഴിഞ്ഞു ഇന്ന് വരെ ഒരു ഗുഡ് മോർണിംഗ് പോയിട്ട് ഒന്ന് ചിരിക്കുക പോലും ചെയ്തിട്ടില്ല എന്നിട്ടും നിന്നോട്..മം നടക്കട്ടെ ഇതിൽ എന്തോ ഉണ്ടല്ലോ..."

"അയ്യോ... നിങ്ങൾ വിചാരിക്കുന്ന പോലെ ഒന്നുമില്ല.."

"എന്തു ഇല്ല എന്ന് പാവം... ആ രാഹുൽ വിഡ്ഢിയായി....കാശ് കൂടുതൽ കുഞ്ഞിക്കാക്ക് ആണ് പിന്നെ ഗ്ലാമറും പറയണ്ട... എന്നാലും ആളുടെ മാറ്റം ആ ചിലപ്പോ അന്ന് ആരുമില്ലാത്ത ആ സമയം കുഞ്ഞിക്കാക്ക് മറക്കാൻ കഴിയാത്ത വിധം എന്തെങ്കിലും കൊടുത്തു കാണും...ന്നാലും ആ ബഹളം നീ മൊതലാക്കി..." പ്രീതി പറഞ്ഞു

"അതിനും മാത്രം സമയം ഉണ്ടായോ... " അനു ചോദിച്ചു

"അതിനൊക്കെ അധികം സമയം ഒന്നും വേണ്ടല്ലോ.."

അവർ പറഞ്ഞതിന് ഒന്നും മറുപടി പറയാതെ വേദനയോടെ ചാരു നിന്നു...വാക്കുകൾ കൊണ്ടു ചാരുവിനെ വേദനിപ്പിച്ച ശേഷം അവർ അവിടെ നിന്നും പോയി... അവർ പറഞ്ഞ വാക്കുകൾ ചാരുവിന് വല്ലാത്ത വേദനയായി.. അവൾ കണ്ണീരോടെ നിന്നു..ഈ സമയം അങ്ങോട്ട്‌ ചായയുമായി ശ്രീക്കുട്ടി വന്നു...

ചാരുവിനെ കണ്ടതും ശ്രീക്കുട്ടിക്ക് അവൾ സങ്കടത്തിലാണ് എന്ന് തോന്നി... അവൾ എല്ലാവർക്കും ചായ കൊടുത്ത ശേഷം രണ്ടു ഗ്ലാസ്‌ ചായയുമായി ചാരുവിന്റെ അരികിൽ വന്നു

" ടാ.. എന്തു പറ്റി ചാരു... നീ എന്താ വല്ലാതിരിക്കുന്നത്..." ശ്രീക്കുട്ടി പരിഭ്രമത്തോടെ ചോദിച്ചു


ചാരു ഉണ്ടായതെല്ലാം ശ്രീക്കുട്ടിയോട് പറഞ്ഞു... ചാരു വേദനയോടെ പറഞ്ഞ വാക്കുകൾ കേട്ട ശേഷം..


"നോക്കു ചാരു ഞാൻ പറയുന്നത് കൊണ്ടു നീ ഒന്നും വിചാരിക്കരുത് എനിക്കും നിന്റെ ഈ പോക്ക് ശെരിയല്ല എന്ന് തോന്നുന്നു... "

" ശ്രീക്കുട്ടി നീയും.... " ചാരു അവളെ കണ്ണീരോടെ നോക്കി ചോദിച്ചു

"നിന്നെ വേദനിപ്പിക്കാൻ പറയുന്നതല്ല... പക്ഷെ നീ ഇത് ഇനിയും നിന്റെ മനസ്സിൽ വളർത്തരുത്...അവരൊക്കെ വല്യാൾക്കാര നമ്മൾ പാവങ്ങളാ പോരാത്തതിന് വേറെ മതവും വെറുതെ മനസ്സിൽ ഓരോ ആഗ്രഹവും വളർത്തണ്ട അതു നിനക്ക് ആപത്താവും... സത്യം പറഞ്ഞാൽ നിന്നെ രണ്ടാമത്തും ഈ കടയിൽ കയറ്റിയതിന്റെ പേരിൽ ഉള്ള സംശയം എനിക്ക് ഇപ്പോഴും ഉണ്ട്‌ അതു ചിലപ്പോ ഇതാകുമോ എന്നൊരു പേടിയുണ്ട്... അമേരിക്കയിൽ പഠിച്ച കുഞ്ഞിക്കാക്ക് ഇവിടെ അവരുടെ മതത്തിൽ പെട്ട സുന്ദരികളായ പെൺകുട്ടികളെ കിട്ടാതിരിക്കില്ല... നിന്നോട് അങ്ങിനെ ഒരു താല്പര്യം ഉണ്ടായാൽ അതു ചിലപ്പോ വെറും ഒരു നേരം പോകാവും വെറുതെ നാളെ കരയാൻ നിൽക്കണ്ട അവർ എന്നും മുതലാളിയാണ് നമ്മൾ എന്നും തൊഴിലാളിയും അത് നീ മറക്കണ്ട..." ശ്രീക്കുട്ടി പറഞ്ഞു


"അതിനു നീ വിചാരിക്കുന്നത് പോലെ ഒന്നുമില്ല..."ചാരു പറഞ്ഞു

"അത് നിന്റെ ചുണ്ടുകൾ മാത്രമാണ് പറയുന്നത്... ഞാനും കണ്ടതല്ലേ നീ കടയിൽ വരുമ്പോൾ ഉണ്ടായതും കടയിൽ വന്ന ശേഷം എങ്ങിനെയായിരുന്നു എന്നും പിന്നെ കുഞ്ഞിക്കയെ കണ്ട ശേഷം നിന്റെ മാറ്റവും ഞാനും കണ്ടതല്ലേ ...എല്ലാറ്റിനും ഉപരി ഇതുവരെ ഈ നിമിഷം നിന്നെ കുഞ്ഞിക്ക നോക്കുന്നതും നീ ആളെ നോക്കുന്നതും ഞാൻ കണ്ടിരുന്നു വെറുതെ വേണ്ടാത്ത പണിക്കു നിക്കണ്ട..." ശ്രീക്കുട്ടി പറഞ്ഞത് കേട്ട ചാരുവിന് ഒത്തിരി സങ്കടമായി..

"ശ്രീക്കുട്ടി പറഞ്ഞത് പോലെ ഈ റിലേഷൻ ഞാൻ വളരാൻ സമ്മതിക്കില്ല... "അവൾ മനസ്സിൽ വിചാരിച്ചു...
പക്ഷെ അപ്പോഴും അവളുടെ മനസ്സ് വല്ലാതെ വേദനിച്ചു...


തുടരും...