Daughter of a prostitute in Malayalam Women Focused by Karthika books and stories PDF | വേശ്യയുടെ മകൾ

Featured Books
  • నిరుపమ - 10

    నిరుపమ (కొన్నిరహస్యాలు ఎప్పటికీ రహస్యాలుగానే ఉండిపోతే మంచిది...

  • మనసిచ్చి చూడు - 9

                         మనసిచ్చి చూడు - 09 సమీరా ఉలిక్కిపడి చూస...

  • అరె ఏమైందీ? - 23

    అరె ఏమైందీ? హాట్ హాట్ రొమాంటిక్ థ్రిల్లర్ కొట్ర శివ రామ కృష్...

  • నిరుపమ - 9

    నిరుపమ (కొన్నిరహస్యాలు ఎప్పటికీ రహస్యాలుగానే ఉండిపోతే మంచిది...

  • మనసిచ్చి చూడు - 8

                     మనసిచ్చి చూడు - 08మీరు టెన్షన్ పడాల్సిన అవస...

Categories
Share

വേശ്യയുടെ മകൾ

ഇന്നാകെ തിരക്കായിരുന്നു ...

കോൺഫറൻസ് കഴിഞ്ഞപ്പോൾ 12.30..പിന്നെ അവിടെനിന്ന് ഓഫീസിലേക്ക് ...ഓഫീസിൽ എത്തിയപ്പോഴോ അപേക്ഷകരുടെ നീണ്ട ക്യൂ ..ഇനി ഫുഡ്‌ കഴിക്കാൻ നേരമില്ല .നല്ല വിശപ്പുണ്ട് ....അവിടെ ഇരുന്നപ്പോൾ തന്നെ വയർ എരിയുന്നുണ്ടായിരുന്നു ..പിന്നെ ചെയ്തു തീർക്കേണ്ട ഫയൽ കെട്ടു മനസ്സിൽ ഓർത്ത് അതും വേണ്ടാന്നു വെച്ചു .

"ചേച്ചി .......ഒരു കാപ്പി "

ചെറിയൊരു പുഞ്ചിരിയോടുകൂടെ സീമ ചേച്ചി കൊണ്ടുവന്ന കാപ്പി ഊതി കുടിച്ചു കൊണ്ട് ഞാൻ ഫയലുകൾ പരിശോധിക്കാൻ തുടങ്ങി
.
വെള്ളപൊക്കം ദുരിതാശ്വസം ആണ് ..വീട് നഷ്ടപ്പെട്ടവർ ..വാഹനം നഷ്ടപ്പെട്ടവർ ..ഒന്നൊന്നായി കരുതിവെച്ച ജീവിതം ഒറ്റ വെള്ളപ്പൊക്കത്തിൽ ഒലിച്ചുപോയവർ ..എവടെ തുടങ്ങണം എങ്ങനെ തുടങ്ങണം എന്നറിയില്ലാത്തവർ ..ഓരോ വില്ലജ് തിരിച് ,പഞ്ചായത്തു ,വാർഡ് അങ്ങനെ ഫയലുകൾ നോക്കാൻ ആരംഭിച്ചു ..

കളത്തൂർ പഞ്ചായത്ത്‌ ഫയൽ കൈയിൽ എത്തിയപ്പോൾ ..തലച്ചോറിലൂടെ ഒരു വൈബ്രേഷൻ കടന്നുപോയി ....പക്ഷെ ആളുടെ വാർഡ് ഏതെന്നു അറിയില്ലാ ..

"പ്രഭാകരേട്ടാ ..ഒരു മിനിറ്റ് "

"എന്താ മാഡം ??"

"നമ്മുടെ കളത്തൂർ പഞ്ചായത്തിലെ പോസ്റ്റോഫീസ് ഏത് വാർഡിലായി വരും ??"

"ആ മാഡം ..ഒന്ന് നോക്കട്ടെ "

കളത്തൂർ പഞ്ചായത്തിൽ മുഴുവനും 3671 അപേക്ഷകൾ ആണ് ലഭിച്ചിരിക്കുന്നത് ..അതിൽ നിന്ന് ഒരു അഡ്രസ് ഉണ്ടോ എന്ന് നോക്കിയെടുക്കാൻ ഒരുപാട് സമയം എടുക്കും ..അതാണ് ldc പ്രഭാകരേട്ടനോട് വാർഡ് ഏതാണെന്നു നോക്കിപ്പറയാൻ പറഞ്ഞത്
...ഹൊ ..വേണ്ടായിരുന്നു ..എനിക്കെന്തിന്റെ പ്രാന്താ ..എന്തിനാണെന്ന് ചോദിക്കില്ലായിരിക്കും ..ചോദിച്ചാലും ഈ കാര്യം പറയണമെന്ന് ഇല്ലാലോ ..

30 സെക്കൻഡ്‌സ് നു ശേഷം പ്രഭാകരേട്ടൻ കയറി വന്നു .

"മാഡം,, 17"

ആ വലിയ ഫയൽ കൂമ്പാരത്തിൽ നിന്നും കളത്തൂർ പഞ്ചായത്ത്‌ 17 th വാർഡ് ന്റെ ഫയൽ എടുത്തു .കെട്ടുപൊട്ടിച്ചു ...ഓരോ അപേക്ഷകൾ മാറ്റി മാറ്റി .....
അവസാനം ഫയൽ ന്റെ പകുതിയോടെ എത്തിയപ്പോൾ ..കണ്ടു ...ആ അഡ്രസ് ..
അരുണിന്റെ ഭാഷയിൽ .
.The most renowned തറവാട് ..
.നീലിമംഗലം...

..വെറുതെ ഒരു curiosity ക് നോക്കിയതാണ് ..ഈ തറവാടും ഇവിടുത്തെ അനന്തരാവകാശി ശ്രീമാൻ അരുണും എന്നെ ഒരുപാട് ആകർഷിക്കുകയും പിനീട് ഏറെ കഷ്ടപെടുത്തുകയും ചെയ്തിട്ടുണ്ട് ..മറക്കാനായി ,,ഞാൻ ഒത്തിരി കഷ്ടപ്പെട്ടു ..
പുല്ലരിക്കുന്നിലെ ധ്യാനം .വെട്ടുതര അച്ഛന്റെ ഉപദേശം ...ഓൺലൈൻ കൗൺസിലിങ് ...

Finally ..ഞാൻ ആ സത്യം accept ചെയ്തു ..Yes .I can' t forget him.......

ഡിഗ്രി പഠനകാലത്തു നാഷണൽ സർവീസ് സ്കീം ൽ ഒകെ കുറച്ചു ആക്റ്റീവ് ആയിരുന്നകാലത്താണ് അരുണിനെ പരിചയപ്പെടുന്നത് ..നല്ല അസ്സൽ തറവാടി .ആരും പറയും ..ആഹാ ..ആളൊരു ഹിന്ദു ടച്ച്‌ ഉള്ള കുറച്ചു മോഡേൺ ആയൊരു സുന്ദരൻ ...Attitude ആണെങ്കിൽ വളരെ ഉന്നതം ..ഞാനും മനസ്സിൽ ഉറപ്പിച്ചു ..എനിക്കും ഇതുപോലൊരു ആണിനെ മതി ഹസ്ബൻഡ് ആയി ..

പക്ഷെ പ്രണയം ഒന്നും തലയിലില്ല ..ഭയമായിരുന്നു തന്റെ ഐഡന്റിറ്റി പുറത്താവുമോ എന്ന് ...അതായിരുന്നല്ലോ അവസ്ഥ ..

വളരെ ചെറുപ്പത്തിലേ അച്ഛൻ മരിച്ചു .അച്ഛന്റെയോ അമ്മയുടേയോ കുടുംബവുമായി യാതൊരു അടുപ്പവുമില്ല ..അവരുടെ വിവാദമായ പ്രണയജീവിതത്തിന്റെ ഇര ആയതോ ഞാൻ മാത്രം ...

ആരുമില്ലായ്മ്മ ...

.മുത്തശ്ശിമാരുടെ മടിയിലിരുന്ന് കൊഞ്ചാനും കസിൻസ്ന്റെ കൂടെ കറങ്ങാനും കൊതിയായിരിന്നു എനിക്ക് ..പക്ഷെ ..അവരാരും ഞങ്ങളെ തിരിഞ്ഞു നോക്കിയില്ല ..ആരും ..അച്ഛന്റെ മരണശേഷവും ....

പിനീടങ്ങോട്ട് കഷ്ടപ്പാടുകൾ ആയിരുന്നു ..അമ്മ തുണിമില്ലിൽ പണിക്കുപോയി തുടങ്ങി ..ഓരോ ദിവസം കഴിയുംതോറും അമ്മയുടെ കവിളെല്ലുകൾ തെളിഞ്ഞു തെളിഞ്ഞു വന്നു ..എന്നാലും ഞങ്ങൾ ആ ജീവിതവും ആസ്വദിച്ചു പോന്നു ..

എപ്പോഴാണെന്ന് എനിക്ക് ഓർമയില്ല ...ഒരു ദിവസം രാവിലെ അലസമായി നിൽക്കുന്ന എന്നോട് ,അമ്മ ഇനി മില്ലിൽ പണിക്കു പോകുന്നില്ല എന്ന് പറഞ്ഞു ..ഒരു 7 ക്ലാസ്സുകാരിക് ആകെ ചോദിക്കാൻ തോന്നിയത് ,,
"അപ്പോ വൈകിട്ടത്തെ കടലമുട്ടായിയോ ???". എന്നായിരുന്നു ..
അത് എന്നുമൊരു പതിവായിരുന്നു ...

..കുറച്ചു ദിവസം ഞങ്ങൾ അർധ പട്ടിണിയിലായിരുന്നു ..ഞാൻ ഉച്ചയ്ക്ക് സ്കൂളിലെ കഞ്ഞി കുടിക്കും ..വൈകിട്ട് മധുരമിടാത്ത കട്ടൻ കാപ്പിയും ...എത്ര ദിവസം കഴിഞ്ഞു എന്നറിയില്ല ...

ഒരിക്കൽ വൈകിട്ട് ഞാൻ സ്കൂളിൽ നിന്നും വരുമ്പോൾ ഒരു കാർ ഞങ്ങളുടെ മുറ്റത്തുനിന്ന് പോകുന്നു ..അതിൽ മില്ലിലെ മുതലാളി ദേവസ്യ സർ ..

" അമ്മേ ........യ്യയ് "

"എന്തിനാണമ്മേ ദേവസ്യ സർ വന്നത് ??

"എന്തുപറ്റി അമ്മേ ..കരഞ്ഞോ .മുഖം കൊള്ളില്ലാതെ ഇരിക്കുന്നേ ..?"

അമ്മ അന്ന് എന്താ മറുപടി പറഞ്ഞത് എന്ന് ഞാൻ ഓർക്കുന്നില്ല ..
എന്നാൽ അന്ന് മുതൽ ഞാൻ പട്ടിണി കിടന്നിട്ടേ ഇല്ലാ ..

എപ്പോഴൊക്കെയോ ആ old model benz ഞങ്ങളുടെ വീട്ടുമുറ്റത്തു എത്തിയിരുന്നു ...
മുതിർന്നപ്പോൾ ചുറ്റുമുള്ള കണ്ണുകളിൽ നിന്നും ഞാൻ അറിഞ്ഞു ..ഞാൻ വേശ്യയുടെ മകൾ ആണെന്ന് ..എന്റെ അമ്മ ഒരു വേശ്യ ആണെന്ന് ..

കരഞ്ഞു ..ഉറക്കെ ഉറക്കെ കരഞ്ഞു ..നെഞ്ചു പൊട്ടുമാറു കരഞ്ഞു ..അത് കേൾക്കാൻ ആരുമുണ്ടായിരുന്നില്ല ..മൂകമായി അമ്മയുടെ ഫോട്ടോ ഒക്കത്തിനും സാക്ഷിയായി ..

കാൻസർ തന്റെ ശരീരത്തിൽ പടർന്നു പിടിച്ചപ്പോൾ മകളുടെ ജീവിതത്തിനായി വേശ്യയാകേണ്ടി വന്ന ഒരമ്മ ...
അതിനു ശേഷം ഞാൻ ഒറ്റയ്ക്കായിരുന്നു ....

അങ്ങനെ ഇരിക്കെ ആണ് അരുണിനെ പരിചയപ്പെടുന്നത് ..ഇഷ്ടം പ്രണയം ആയിരുന്നോ എന്നൊന്നും എനിക്കറിഞ്ഞുടാ ..പക്ഷെ എന്നാണോ അരുൺ എന്നെ ഇഷ്ടമാണെന്നു അറിയിച്ചത് അന്ന് മുതൽ അയാളെന്റെ ജീവനായിരുന്നു ..

"ഞാൻ തനിക്കു ചേരില്ല .എന്റെ ബാക്ക്ഗ്രൗണ്ട് ഒന്നും ....വേണ്ട ....ശരിയാവില്ല ...നമുക്ക് നല്ല സുഹൃത്തുക്കളാവാം ...."

നൂറുവട്ടം ഇഷ്ടമാണ് ,,ജീവനാണ് എന്നു മനസ്സ് പിറുപിറുക്കുമ്പോഴും ..നാവിൽ അങ്ങനെ ആണ് വന്നത് ..

അരുൺ ഒന്നുകൂടെ എന്റെ അടുത്തേക്ക് ചേർന്നിരുന്നു ..എന്റെ കണ്ണുകളുലേക് നോക്കി ..

"പെണ്ണേ ..എല്ലാം എനിക്ക് അറിയാം.. .ഒകെ ഞാൻ അന്വേഷിച്ചറിഞ്ഞു ..നീ ഇനി ഒന്നുകൊണ്ടും വിഷമിക്കേണ്ടി വരില്ല ...നീ ...
നീ എന്റെ പെണ്ണാണ് "......
..................

അത്രയും പറഞ്ഞു അരുൺ എണീറ്റു നടന്നു ...എന്റെ കണ്ണുകളിൽ നിന്നും കണ്ണുനീർ ഒഴുകിക്കൊണ്ടിരുന്നു ...അത് ആശ്വാസത്തിന്റെ കണ്ണുനീർ തുള്ളികളായിരുന്നു ....ജീവിക്കാനുള്ള മോഹത്തിന്റെ പുൽനാമ്പുകൾ എന്റെ മനസിലും വിരിഞ്ഞു ..

....

പിന്നെയുള്ള ആ രണ്ടുമാസം ഞാൻ ഇന്നും എന്നും ഓർത്തിരിക്കുന്ന ദിനങ്ങളാണ് ..അരുൺ ....ഞാൻ ഇന്നും അതെല്ലാം അയവിറക്കുകയാണ് .അതാണെന്റെ ജീവശ്വാസം ........
............

എല്ലാം അവസാനിച്ചതും പെട്ടന്നായിരുന്നു ..അരുണിന്റെ റിലേറ്റീവ് വഴി ഞങ്ങളുടെ ബന്ധം ശ്രീമംഗലം തറവാട്ടിൽ അറിയുന്നു ..

വേശ്യയുടെ മകൾ ..അതിലപ്പുറം എന്ത് വേണം ..
..........

ലാസ്റ്റ് പീരിയഡ് കഴിഞ്ഞു ഹോസ്റ്റിലിലേക്കു പോകാനിറങ്ങിയ ഞാൻ ചെന്നു പെട്ടത് ,ശ്രീമംഗലത്തുകാരുടെ മുന്നിലായിരുന്നു ..അരുണിന്റെ അമ്മ ,ചേച്ചി ..കുറച്ചു റിലേറ്റീവ്സ് ....
ഒന്നും എനിക്ക് വ്യക്തമല്ല ..

"വേശ്യയുടെ മകൾ .ഇവളാണോ നിന്റെ .........എന്നെകൊണ്ട് ഒന്നും പറയിപ്പിക്കല്ല് ..ശ്രീമംഗലത്തു തറവാട്ടിലേക്ക് കാലെടുത്തു വെയ്ക്കാൻ എന്ത് യോഗ്യതയാ ..ഈൗ ......."

ഉറക്കെയാണ് പറയുന്നത് ..കുട്ടികൾ കൂടുന്നു ...ഞാൻ കണ്ണുകൾ ഇറുക്കെ അടച്ചു ....................ഒന്നും ഓർമയില്ല ....അതെ എനിക്ക് അതൊന്നും ഓർമയില്ല .....

പിറ്റേന്ന് കരഞ്ഞു കലങ്ങിയ കണ്ണുകളോടെ tc വാങ്ങാൻ എത്തിയ എന്നെ സഹതാപത്തോടെ അല്ല,മറിച്ചു ..ദേഷ്യത്തോടെ ആണ് രേവതി ടീച്ചർ വരവേറ്റത് ..

"നീ എന്തിനു പോകണം..എവടെ പോകാനാണ് . ..നീ പഠിക്കണം..ഇവിടെ ആരും നിന്നെ ഒന്നും പറയില്ല ..I promise . ..ആ അമ്മയെ ഓർക്കണം .മരിക്കുന്നതിനു മുന്നേ മകളെ safe ആകാൻ വേശ്യയുടെ വേഷം അണിയേണ്ടി വന്ന അമ്മ ......"

ഇന്നും ടീച്ചറുടെ വാക്കുകൾ കാതിൽ മുഴങ്ങുന്നു ...

ഞാൻ കണ്ണുനീർ തുടച്ചു ..കുറച്ചുകൂടി തല ഉയർത്തി സ്റ്റാഫ്‌റൂമിൽ നിന്നും തിരിച്ചിറങ്ങി ,,....

യൂണിവേഴ്സിറ്റി topper ആയി ....

,കോളേജിലെ ബെസ്റ്റ് ഔട്ട്ഗോയിംഗ് സ്റ്റുഡന്റസ് .......

.അരുണിനെ പിന്നെയും ഞാൻ കണ്ടു ..ചെറിയൊരു പുഞ്ചിരി സമ്മാനിച്ചു ഞാൻ നടന്നുനീങ്ങി ..ഒരിക്കലും പിടികൊടുക്കാതെ ..........ഒരിയ്ക്കലും ...

........

ഹഹഹഹ .ഉറക്കെ ചിരിക്കാനാണ് തോന്നിയത് ..

അരുൺ മേനോൻ
ശ്രീമംഗലത്തു വീട്
കളത്തൂർ p o,631278

വീട് പൂർണമായി നശിച്ചിരിക്കുന്നു ..വാഹനം ഭാഗികമായും ..ഏകദേശം 2 കോടി രൂപയുടെ നാശ നഷ്ടം ..തറവാട് ..ആന്റിക്‌ സാമഗ്രികൾ .....

ചിരിക്കാതെ ചുണ്ടുകൾ കടിച്ചുപിടിച്ചു ശ്രീമംഗലം വീട്ടിൽ ,സോറി വീടിരുന്നു എന്നു കരുതുന്ന പറമ്പിൽ ഇന്സ്പെക്ഷന് ഞാൻ വലതുകാൽ വെച്ചു കയറുന്നത് ഓർത്തപ്പോൾ ..ഇപ്പോൾ തന്നെ ചിരി വരുന്നു ...

കനലായി എരിയുന്ന ചിരി ....

.ഒരു മഴയോ കാറ്റോ ഒകെ മതി ഏറ്റവും ഉന്നതനെയും നിസ്സാരനാക്കാൻ ....
be careful...