The serpent beauty of Yafizi in Malayalam Fiction Stories by Karthika books and stories PDF | യാഫിസിയിലെ സർപ്പ സുന്ദരി

Featured Books
  • રૂપિયા management

    પુરુષ ની પાસે રૂપિયા હોય તો સ્ત્રી નગ્ન થઈ જાય અને પુરુષ પાસ...

  • આપણા ધર્મગ્રંથો - ભાગ 1

    વાંચક મિત્રો સહજ સાહિત્ય ટીમ ધાર્મિક બાબતો વિશે માહિતી લઈ અવ...

  • સેક્સ: it's Normal! (Book Summary)

                                જાણીતા સેકસોલોજિસ્ટ ડોક્ટર મહેન્...

  • મેક - અપ

    ( સત્ય ઘટના પર આધારિત )                                    ...

  • સોલમેટસ - 11

    આરવ અને રુશીને પોલીસસ્ટેશન આવવા માટે ફોન આવે છે. આરવ જયારે ક...

Categories
Share

യാഫിസിയിലെ സർപ്പ സുന്ദരി

യാഫിസിയിലെ സർപ്പ സുന്ദരി


ചെക്ക് ഇൻ കഴിഞ്ഞ് ശ്രീ സൂര്യ വാച്ച്ൽ നോക്കി.. ഇനിയും കുറേ സമയമുണ്ട്. അവൾ ആളുകൾ ഒഴിഞ്ഞ ഭാഗത്തേക്ക്‌ നീങ്ങി.. തന്റെ ഹാൻഡ്ബാഗ് മടിയിൽ വെച്ച് ഇരുന്നു.

മൊബൈൽ എടുത്തു..അവർ നാലുപേരും ആയിരുന്നു വോൾ പേപ്പർ... അച്ഛൻ, അമ്മ, ശ്രീ പൂജ, ഞാൻ..ഞങ്ങൾ രണ്ടാളും മധ്യത്തിലും അച്ഛനും അമ്മയും ഞങ്ങളുടെ ഇരു വശങ്ങളിലും.. ഞങ്ങൾ അവരെ ചേർത്തുനിർത്തുന്ന ഒരു അദൃശ്യ ശക്തി ആണെന്ന് തോന്നി.. അത് സത്യമായിരുന്നു..
ഒരിക്കൽ അവർ തമ്മിൽ എന്നന്നേക്കുമായി അകലേണ്ടത്തിരുന്നു.. .. പക്ഷെ.....

അമ്മയ്ക്ക് ഞങ്ങളെ ഓർക്കുമ്പോൾ ഭയമായിരുന്നു.. രണ്ടു പെൺകുട്ടികൾ.. അതും ഇരട്ടക്കുട്ടികൾ..

കുറേ വർഷങ്ങൾ കുട്ടികളില്ലാതിരുന്ന ദേവ രാജനും രഞ്ജിനിക്കും വിവാഹമോചിതരാവേണ്ട കാര്യമൊന്നുമില്ലായിരുന്നു..പെട്ടന്നാണ് നേഴ്സ് ആയിരുന്ന രഞ്ജിനി ക് യാഫിസി ൽ ജോലി ശരിയാവുന്നത്..

യാഫിസി... ശ്രീ സൂര്യ ആ പേര് ഒന്നുകൂടെ മന്ത്രിച്ചു..

അധികമാർക്കും അറിയാത്ത ഒരു ദ്വീപ് രാജ്യമായിരുന്നു യാഫിസി ..

ഫ്രാൻസ് ന്റെ കോളനി ആയിരുന്ന ഒരു കൊച്ചു രാജ്യo.277ഹെക്റ്റർ മാത്രം വിസ്തൃതി..പസഫിക് സമുദ്രത്തിന്റെ വടക്കു പടിഞ്ഞാറായി നിലകൊണ്ടിരുന്ന രാജ്യം.. ..ആരെയും അമ്പരപ്പിക്കുന്ന പ്രകൃതിയുടെ മാസ്മരിക ലോകമായിരുന്നു യാഫിസി.. വികസനം എത്രയെത്തിയാലും വിദ്യാഭാസം എത്ര ഉള്ളവരാണെങ്കിലും ഈശ്വര വിശ്വാസം ഒരല്പം പോലും കൈവിടാത്തവർ... മുസ്ലിം പേർഷ്യൻ സങ്കര വിഭാഗക്കാരായിരുന്നു യാഫിസികൾ.. പ്രാർത്ഥനകൾക്കും ചടങ്ങുകൾക്കും ഭരണഘടനയിൽ പോലും പ്രാധാന്യം കൊടുത്തവരായിരുന്നു ....

ഉടനെ തന്നെ ഇലെക്ട്രിഷ്യൻ ആയിരുന്ന അച്ഛനും അവിടെക് എത്തുന്നു.. ഒറ്റ മോനെ പിരിഞ്ഞിരിക്കേണ്ടി വന്നത് ദുഖമുണ്ടാകുന്നു എങ്കിലും ഒരു പേരക്കിടാവിനെ കൊഞ്ചിക്കുന്നതിനായുള്ള സ്വപ്‌നങ്ങൾ നെയ്തു അച്ഛമ്മ.. ഞങ്ങളുടെ കുഞ്ഞാത്തോൽ... പ്രാർത്ഥനകളും വഴിപാടുകളും അല്പസ്വല്പം മന്ത്രവാദങ്ങളുമായി നാട്ടിൽ കഴിഞ്ഞു...

കുഞ്ഞാത്തോൽ തന്റെ മന്ത്രവാദം ഒകെ ഉപേക്ഷിക്കാൻ ഒരുങ്ങുകയായിരുന്നു..
ആകെയൊരു മകൻ.. അവർക്ക് കുട്ടികളുണ്ടാവാൻ തനിക്കറിയാവുന്ന എല്ലാ വിദ്യകളും പരീക്ഷിച്ചു കഴിഞ്ഞിരുന്നു കുഞ്ഞാത്തോൽ... താമരക്കാട് മുത്തിക് മോരും കോഴിയും, ആൽത്തറ കാവിലമ്മ ക് പാതിരാ പൂ മാല.. പിന്നെ കുറ്റികാട്ടിൽ കാളികാവിൽ കുരുതിയും മന്ത്രവും.. ഒന്നും ഫലം ചെയ്തില്ല... കുഞ്ഞാത്തോലിനു സ്വന്തം ആവശ്യങ്ങൾ നടക്കാതെ വന്നപ്പോൾ മന്ത്രവാദത്തോട് ആഭിമുഖ്യം കുറഞ്ഞു.. പ്രായം അതിക്രമിച്ചിരിക്കുന്നു എന്നു തോന്നി തുടങ്ങിയിരുന്നു..

ഇതെല്ലാം അറിഞ്ഞിരുനെങ്കിലും.,, ഓരോ മാസവും കലണ്ടർ പോലും നോക്കാതെ കൃത്യമായി വിശേഷമായോ എന്നറിയാൻ വിളിച്ചിരുന്ന കുഞ്ഞാത്തോലിന്റെ വിഷമം അറിയാമായിരുനെങ്കിലും അവർ മെല്ലെ അകലുകയായിരുന്നു.. ദേവ രാജനും രഞ്ജിനിയും...

ദേവരാജന് കോൺട്രാക്ട് ജോലി ആയിരുന്നു.. യാഫിസികൾ വീടുകൾ പണിതിരുന്നത് വില്ലകളയാണ്.. കുറേ വീടുകൾ ഒന്നിച്ചായിരുന്നു.. അങ്ങനെയുള്ള വില്ലകളിലെ ഇലെക്ട്രിക്കൽ വർക്ക്‌ ദേവരാജന്റെ ചുമതലയായിരുന്നു.. അങ്ങനെ ഉള്ള പണികൾ മാസങ്ങളോളം നീണ്ടു നില്കും.. അതിനിടയിൽ വീട്ടിൽ പോകാൻ സാധിക്കാറില്ല ..

അങ്ങനെ ഒരിക്കൽ യാഫിസി യുടെ വടക്കു പടിഞ്ഞാറെ വില്ലയിൽ ജോലിക്കായി ദേവരാജൻ പുറപ്പെട്ടു. രഞ്ജിനി അന്നെന്തോ വളരെ സന്തോഷവതിയായിരുന്നു.. പോയി വരാം.. എന്നു പറഞ്ഞു ദേവ രാജൻ പുറപ്പെട്ടപ്പോൾ ഒരികലുമില്ലാത്ത ഒരു നീറ്റൽ ഉണ്ടായി..

ഒരാഴ്ച്ചയായി വല്ലാത്തൊരു അടുപ്പം തോന്നി തുടങ്ങിയിരുന്നു.. അടുത്തില്ലാതെ പറ്റില്ല എന്നൊരു അവസ്ഥ...

അത് രഞ്ജിനിയുടെ മാത്രം വികാരമായിരുന്നു.. ദേവ രാജൻ കുറച്ചൊക്കെ മാറിയിരുന്നു.. കുട്ടികളില്ലാത്ത വിരസതയും പഴയ പ്രണയം മനസ്സിൽ തോന്നാത്തതും അവനെ വിരസനാക്കിയിരുന്നു..

ദേവ രാജൻ ഒരല്പം വിരക്തിയോടെ രഞ്ജിനിയുടെ മുഖത്തുനോക്കി യാത്ര പറഞ്ഞു..


യാഫിസിയിലേക്


ആ യാത്ര ചെന്നവസാനിച്ചത് യാഫിസികളുടെ പ്രധാന ആരാധനലയമായ ഫിസിദി പൂർവ യിലാണ്..

ഫിസിദി പൂർവ ഒരു തീരദേശ ആരാധനലയമാണ്.. യാഫിസിയുടെ അറുപതു ശതമാനത്തോളമുള്ള നിവാസികൾ ഈ ആരാധനലയത്തിനു സമീപതാണ് താമസം..
ഫിസിദി പൂർവ ഒരു അത്ഭുതം ആണ്..

വെള്ളാരം കല്ലുകൾ പാകി മിനുക്കിയ മുൻവശം.. അത് പസഫിക് സമുദ്രത്തിൽ ചെന്ന് അവസാനിക്കുന്നതായി തോന്നും.. ബാക്കി വശങ്ങൾ പഞ്ചാര മണലിൽ തിളങ്ങി നില്കുന്നു.. സമുദ്രത്തിൽ നിന്നും ഉയർന്നു വന്ന ഒരു അത്ഭുതം.. ഒരു മായ ലോകമാണ് ഫിസിദി പൂർവ..ഏറ്റവും അമ്പരിപിച്ച കാര്യം മറ്റൊന്നുമല്ല.. പല നിലകളായി ഉയർന്നു നിൽക്കുന്ന കെട്ടിടത്തിനു സിമന്റോ മണലോ ഉപയോഗിച്ചിട്ടില്ല... !!!

പകരം ആ നാട്ടുകാരുടെ ഭാഷയിൽ പറഞ്ഞാൽ സമുദ്രത്തിന്റെ ആഴങ്ങളിൽ മാത്രംകാണപ്പെടുന്ന ഒരു മിശ്രിതം ആണ് നിർമാണത്തിnനു ഉപയോഗിച്ചിരുന്നത്..

അത് രൂപപെടുന്നതോ കോടാനുകോടി വർഷങ്ങൾ കൊണ്ട്.. ശീതജലപ്രവാഹത്തോടു ചേർന്നു കിടക്കുന്ന സമുദ്രോപരി തലത്തിൽ ഓയിസ്റ്റർ ഫൽനി എന്നൊരിനം ജീവികൾ കൂട്ടമായി വസിക്കുന്നു..

അവരുടെ മുത്തുച്ചിപ്പി യാഫിസി വനിതകൾ അധികമാരും ഉപയോഗിക്കില്ല.. അവർ അത് ശേഖരിക്കാറുമില്ല.. യാസിഫി കളിൽ ഇണകൾ വിട്ടുപിരിഞ്ഞ സ്ത്രീകളോടൊപ്പം വസിക്കണമെങ്കിൽ ഫൽനി മുത്തുച്ചിപ്പികൾ സമർപ്പിച്ചു പൂജകൾ നടത്തേണമായിരുന്നു..

നാഥനില്ലാത്ത ഇനിയുമൊരു ഇണ വേണമെന്നുള്ള സ്ത്രീകൾ മാത്രം രഹസ്യമായി അവ ശേഖരിച്ചു.. അത്കൊണ്ട് തന്നെ അടിയുറച്ച കുടുംബിനികൾ ഇത്തരം മുട്ടുചിപ്പികൾ കാണാൻ പോലും കൂട്ടാക്കിയില്ല..

അവർ അതൊരു അശുഭമായി കണക്കാക്കി.. പിന്നെ ഇത്തരം ഓയിസ്റ്റർ ഫൽനി കാലാകാലങ്ങൾ ഉയർന്ന മർദ്ദത്തിൽ ചൂടാക്കി പ്രത്യകം രൂപമാറ്റം വരുത്തിയാണ് ഫിസിദി പൂർവ നിർമാണത്തിന് ഉപയോഗിച്ചത്....

അതാണ് ഐതിഹ്യവും.. ശുദ്ധജലത്തിൽ കലാകാലങ്ങൾ മുത്തിന് ഉള്ളിൽ നിലകൊണ്ട ആ ചൈതന്യമാണ് ഫിസിദി പൂർവയിലെ ആരാധന മൂർത്തി.. അവ നിലകൊണ്ടതോ പരപുരുഷന്മാരെ കാമിച്ച ഓയിസ്റ്റർ ഫൽനിയുടെ ശേഷിപ്പിനു മുകളിൽ..

ദേവ രാജൻ ആ മണൽ പരപ്പിലിരുന്നു.. താൻ മറ്റേതോ ലോകത്താണെന്ന് അയാൾക്കു തോന്നി.. വീട്ടിൽ നിന്നും പോന്നിട് രണ്ടു മാസം കഴിഞ്ഞു.. ഫ്രാൻ‌സിൽ നിന്നും ഒരു ആക്രമണ സാധ്യത ഉള്ളതുകൊണ്ട് ടെലിഫോൺ ബന്ധം താത്കാലികമായി വിച്ഛേദിചിരികുകയാണ്..

ഇവിടെ വന്നിട്ട് ആകെ രണ്ടു തവണയേ രഞ്ജിനിയെ വിളിച്ചിട്ടുള്ളു.. രണ്ടാമത് വിളിച്ചപ്പോൾ ലീവ് ആണ്.. ഹോസ്പിറ്റലിൽ പോയില്ല എന്നു പറഞ്ഞു.. എന്താ സുഖമില്ലാത്തത് എന്നു ചോദിച്ചപ്പോൾ നാളെ വിളിക്കുമ്പോൾ പറയാം എന്നായി.. ഞാൻ നിർബദ്ധിച്ചുമില്ല..

രണ്ടു ദിവസം കഴിഞ്ഞപ്പോൾ കാര്യങ്ങൾ ആകെ മാറി.. കിഴക്കേ തീരത്തുനിന്നു വെടിക്കോപ്പുകളുമായി വന്ന കപ്പൽ പിടിയിലായതോടെ ആഭ്യന്തര അടിയന്തരാവസ്ഥയിലാണ് രാജ്യം..

ഇലെക്ട്രിക്കൽ വർക്ക്‌ നടക്കുന്നില്ല. എവിടേയ്ക്കും യാത്ര പാടില്ല.. ആകെ പെട്ടു പോയതായി ദേവ രാജന് തോന്നി..

അയാൾ ആ പൂഴി മണ്ണിൽ കടൽ കാറ്റേറ്റ് ആകാശ നീലിമയിൽ കുളിച്ചു കിടന്നു.. ഒരു നിമിഷം കണ്ണൊന്നു ചിമ്മിയോ???

മറ്റെന്തോ സ്വരം കേട്ടു പെട്ടന്നയാൾ ഉണർന്നു. നോക്കുമ്പോൾ അവളാണ്...


ഒരു സർപ്പ സുന്ദരി


ഒരു യാഫിസി സുന്ദരി... കുറച്ചു ദിവസങ്ങളായി അവളുടെ കടമിഴി കോണിന്റെ കടാക്ഷം മാത്രമാണ് എനിക്കുള്ള ഒരേഒരു സന്തോഷം..
നല്ല വെളുത്തു മെലിഞ്ഞ ശരീരം.. നീണ്ട കഴുത്ത്.. അത്ര കറുപ്പല്ലാത്ത നീളമുള്ള തലമുടി...

അവൾ യാഫിസി കളുടെ പരമ്പരാഗത വസ്ത്രമായ ഫൈറിനി ധരിച്ചു മെല്ലെ നടന്നു വരികയാണ്.. നല്ല ഞൊറിവുള്ള പാവാട യും എന്തോ രീതിയിൽ ദുപ്പട്ട കൊണ്ട് തലയും ദേഹവും മറച്ചു എന്റെ മുന്നിലൂടെ നടന്നു പോകുകയാണ്..

അവൾ വിവാഹിതയാവില്ല.. ഒന്നു യാഫിസി സ്ത്രീകൾ ഭർത്താമതികൾ ആണ്.. പിന്നെ, അവർ കറുത്ത ദുപ്പട്ടകൾ ആണ് അണിയാറു.. മുടി മെടഞ്ഞു കെട്ടുകയും ചെയ്യും.. കൂടാതെ മറ്റൊരു വേയിൽ മുഖത്തണിഞ്ഞിട്ടുണ്ടാവും...

ഇവൾക്ക് അവയൊന്നും കണ്ടില്ല... അവൾ മുന്നോട്ടു നീങ്ങി.. കുറച്ചു ചുവടുകൾ നടന്ന ശേഷം വീണ്ടും എന്നെ തിരിഞ്ഞു നോക്കി.. വീണ്ടും നടന്നു... ഞാൻ അവളുടെ കാല്പാടുകൾ ശ്രദ്ധിച്ചു ആ രൂപം മറയുന്നത് വരെ നോക്കിയിരുന്നു..

പിന്നാലെ വന്ന വർക്ക്‌ കോൺട്രാക്ട് തോളിൽ തട്ടിയപോഴാണ് ഞെട്ടി ഉണർന്നത്.. എന്റെ നോട്ടവും ഇരിപ്പും കണ്ടിട്ടാവണം.. അയാൾ മറ്റൊരു കാര്യം എന്റെ ശ്രദ്ധയിൽ പെടുത്തിയത്..

അവളുടെ മൂക്കുത്തി..

അവൾ മനോഹരമായ ഒരു മൂക്കുത്തി അണിഞ്ഞിരുന്നു. ആദ്യ കാഴ്ച്ചയിൽ തന്നെ അയാൾ അത് ശ്രദ്ധിച്ചിരുന്നു..

കുറച്ചു നാളുകളായി അവൾ അവരുടെ വർക്ക്‌ പ്ലേസ് നു ചുറ്റും ദേവ രാജനെ കടകണ്ണേറിഞ്ഞു വലയിൽ ആകാൻ നടക്കുന്നത് എല്ലാവരും ശ്രദ്ധിച്ചിട്ടുണ്ടായിരുന്നു എന്ന് കോൺട്രാക്ടർ പറഞ്ഞപ്പോൾ ദേവ രാജൻ ഒന്ന് ഞെട്ടി...

പക്ഷെ പിനീട് പറഞ്ഞതൊക്കെ അയാളുടെ ഹൃദയമിടിപ്പു തന്നെ ഇല്ലാതെയാക്കുന്നതായിരുന്നു.......


അവൾ മനസിന്റെ ബലഹീനതയാവുമ്പോൾ


തന്റെ വികാരങ്ങൾ മനസിനെ കീഴ്പ്പെടുത്തുന്നത് അയാൾ മനസിലാകുന്നുണ്ടായിരുന്നു. പക്ഷെ അതിൽ നിന്നും പുറത്തു കിടക്കാൻ വേണ്ടിയിരുന്ന ആത്മബലം അയാൾക്കുണ്ടായിരുന്നില്ല..

സന്ധ്യയാവുമ്പോൾ ദ്വീപിലേക്ക് പറന്നു വരുന്ന പീലീറ്റഡ് പക്ഷികളുടെ ചിറകടി അയാളെ ഭയപ്പെടുത്തി.. അയാൾക്കു രാത്രിയാവരുതേ എന്നു മാത്രമേ ഉണ്ടായിരുന്നുള്ളു..

അന്ന് കോൺട്രാക്ടർ എല്ലാം തുറന്നു പറഞ്ഞതിന് ശേഷം ഒരു രാത്രിപോലും അയാൾ ഉറങ്ങിയിട്ടില്ല..

അതിനു ശേഷമുള്ള നാലാമത്തെ രാത്രിയാണിന്നു.. ഇനി സൂര്യ ഗ്രഹണത്തിനു 16 ദിവസം മാത്രമാണുള്ളത്.. അയാൾക് ഭയം തോന്നി..

അന്ന്... അന്ന്.. വൈകിട്ട്.. ഏറെ വൈകിയാണ് കോൺട്രാക്ടർ പിരിഞ്ഞത്.. ശേഷം എല്ലാം ആലോചിച്ചു വീണ്ടും ആ മണലിൽ കിടന്നു..

കണ്ണു തുറന്നപ്പോൾ അവൾ മുന്നിലുണ്ട്..

അയാൾ ഞെട്ടി പുറകിലേക്ക് ആഞ്ഞു.. അവൾ ഒന്ന് പുഞ്ചിരിച്ചു.. മാസ്മരിക സൗന്ദര്യത്തിന്റെ പരകോടിയാണ് അവൾ എന്നയാൾക്ക് തോന്നി..

അവൾ അയാളുടെ മുന്നിലിരുന്നു.. അയാൾക് അഭിമുഖമായി.. യാഫിസികളുടെ പുരാതന ഭാഷയായ ഘോഷിഭാഷയിൽ അവൾ സംസാരിച്ചു. അധികമാരും സംസാരിക്കാത്ത വളരെ പ്രാചീന ഭാഷയായിരുന്നു ഘോഷി.. കൂടുതലൊന്നും മനസിലായില്ലെങ്കിലും അവൾ പറയുന്നത് അയാൾക്കു മനസിലാക്കാൻ കഴിയുമായിരുന്നു.. വർഷങ്ങൾ കൊണ്ട് യാഫിസി കളുടെ ഭാഷ കുറച്ചൊക്കെ അയാൾക്കു മനസിലാവുമായിരുന്നു.. അതിലും കഠിനമായിരുന്നു അവളുടെ സംസാര ഭാഷ..

പക്ഷെ കുറേയൊക്കെ സാമ്യതകൾ ഉള്ളത് അയാൾക് ഉപകാരമായി..

വളരെ ചെറുപ്പത്തിലേ.. വിവാഹിതയായ പെൺകുട്ടി.. ഒരു വർഷത്തിനുള്ളിൽ ഭർത്താവിനെ കാണാതാവുന്നു.. എല്ലായിടവും അന്വേഷിച്ചു.. പോലീസ് അന്വേഷണം നടക്കുന്നു.. എന്നിട്ടും.. കണ്ടെത്താനായില്ല..

ദേവ രാജ്.. തന്നെ കാണുമ്പോൾ പന്ത്രണ്ട് വർഷം മുൻപ് കാണാതായ എന്റെ പ്രിയപ്പെട്ടവന്റെ ഛായ തോനുന്നു......

എന്നു പറഞ്ഞു കണ്ണീരോടെ അവൾ എന്റെ മാറിലേക്ക് ചാഞ്ഞു.. മിന്നൽ ഏറ്റപോലെ പിന്നോട്ട് ആഞ്ഞ എന്നെ അവൾ വട്ടം പിടിച്ചു.. ആ കണ്ണീരു കണ്ടില്ല എന്നു നടിക്കാൻ എനിക്ക് രഞ്ജിനിയുടെ കഴുത്തിലെ താലിയോ കോൺട്രാക്ടർ പറഞ്ഞ കെട്ടു കഥകളൊ മതിയായിരുന്നില്ല.

അത്രയ്ക്കു മാസ്മരികതയായിരുന്നു അവളുടെ സൗന്ദര്യത്തിന്...

അയാൾ അവളുടെ വരുതിയിലാവുകയായിരുന്നു......

ദേവ രാജ് കണ്ണുതുറന്നപ്പോൾ നേരം പുലർന്നിരുന്നു.. അയാൾ ചുറ്റും നോക്കി.. ഒന്നും ഓർമകിട്ടുന്നില്ല.. എപ്പോഴാണ് മുറിയിലെത്തിയത്.. അവൾ എപ്പോഴാണ് പോയത്.. കുറച്ച് നല്ല ഓർമ്മകൾ മാത്രം അവശേഷിക്കുന്നു.. എന്തൊക്കെയാണ് നടന്നത്..

ഇതെങ്ങാനും രഞ്ജിനി അറിഞ്ഞാൽ???

ഏയ്യ്.... ഒരിക്കലും ഇല്ലാ..

അയാൾ ബെഡിൽ ഒന്ന് പരതി.. ഒരു മുത്ത്... അസൽ മുത്ത് തന്നെയാണ്.. അവളുടെ വസ്ത്രത്തിലെയോ ആഭരണത്തിലെയോ ആവാം..

ഇനി അവളുടെ മൂക്കുത്തിയിലേതാണോ...???
അയാളൊന്നു ഞെട്ടി...




.


യാസിഫിയുടെ ഇരുട്ട് ---- സിലിയൻ


അയാൾ കോൺട്രാക്ടർ പറഞ്ഞ കഥ ഓർത്തെടുത്തു.

യാഫിസി കളിൽ മറ്റൊരു വിഭാഗം ആളുകൾ ഉണ്ട്. ജനസംഖ്യയുടെ 3% മാത്രം വരുന്ന സിലിയൻ വംശജർ. യാഫിസി മതം വിശ്വാസങ്ങൾ ഉയർത്തി പിടിക്കുന്നതാണെങ്കിൽ സിലിയൻ
മതം വികാരങ്ങളിലും മന്ത്രവാദങ്ങളും നിറഞ്ഞതാണ്..
രണ്ടും തമ്മിൽ നല്ല അന്തരമാണുള്ളത്. യാഫിസി പകലാണെങ്കിൽ സിലിയൻ രാവാണ്‌..

അന്ധവിശ്വാസങ്ങളും ആഭിചാര കർമങ്ങളും നിറഞ്ഞ ഇരുട്ടാണ് സിലിയൻ.. പകൽ സമയത്തൊന്നും അധികം പൂജ കർമങ്ങൾ നടത്താത്ത സിലിയൻ വർഗ്ഗർ സന്ധ്യയോടെ കൂടെ അവരുടെ മതാചാരങ്ങൾ തുടങ്ങും..

യാഫിസികൾ വിവാഹത്തെ പുണ്യമായും പവിത്രമായും കണക്കാക്കുമ്പോൾ സിലിയൻ വിവാഹവും മന്ത്രവാദ പൂജയായി കരുതുന്നു..
പിന്നെ....

പിന്നെ എന്തൊക്കെയാണ് കോൺട്രാക്ടർ പറഞ്ഞത്.. അയാൾക് ഓർമ കിട്ടുന്നില്ല എന്ന് തോന്നി.. എന്ത്പറ്റി...

അയാൾ കണ്ണുകൾ മുറുകെ അടച്ചു തലയൊന്നു കുടഞ്ഞു. ഓർമ കിട്ടുന്നില്ല.. പിന്നെയും എന്തെല്ലാമോ അയാൾ പറഞ്ഞിരുന്നു...

..................

നേരം കുറേയായെന്നു തോന്നുന്നു. ദേവരാജൻ പുറത്തേക്കിറങ്ങി.. അധികം വെയിൽ ആയിട്ടില്ല. കോൺട്രാക്ടരെ ഒന്നുകൂടെ കാണണം. ഒരു വ്യക്തത വരുത്തണം.. കഴിഞ്ഞ നാലു ദിവസം കർഫ്യൂ ആയതു കൊണ്ട് ആരെയും കാണാൻ കഴിഞ്ഞില്ല. പുറത്തേക് ഇറങ്ങിയില്ല. പിന്നെ ഇന്നാണ് ഒന്ന് പുറത്തിറങ്ങുന്നത്.. കോൺട്രാക്ടറോഡ് കഴിഞ്ഞ ദിവസത്തെ സംഭവങ്ങൾ ഒന്ന് പറയണം... വേണോ??

വേണ്ട. അയാളൊരു ഭീരു ആണ്. ഒരു പെണ്ണ് ഇങ്ങോട്ട് വന്ന് അടുപ്പം കൂടിയെന്ന് പറഞ്ഞാൽ അവൾ ക് മറ്റെന്തോ ഉദ്ദേശമുണ്ടെന്നേ അയാൾ പറയൂ.. അത് ഭാഗ്യം എന്ന് പറയാനുള്ള ധൈര്യം അയാൾക്കില്ല.

ദേവരാജന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു..

കോൺട്രാക്ടറിന്റെ റൂം കാളിങ് ബെൽ അടിച്ചു.. രണ്ടു തവണ.. സ്റ്റെയർ ഇറങ്ങി താഴേക്കു വന്നപ്പോഴാണ് മറ്റൊരു തൊഴിലാളി യേ കാണുന്നത്..

ഒരു ഭയം തോന്നുന്നു...

കോൺട്രാക്ടർ വർക്ക്‌ ഉപേക്ഷിച് മറ്റൊരു വർക്കിനായ് പോയത്രേ..

പക്ഷെ പെട്ടന്ന് ഇങ്ങനെ ഒരു തീരുമാനം...??
കൂടെ വന്ന നൂറുകണക്കിന് വർക്കേഴ്സ്, എഞ്ചിനീയർ എല്ലാവരും ഇവടെ പെട്ടിരിക്കുകയാണ്.. ഇവിടെനിന്നു പോകാനുള്ള മാർഗവുമില്ല.. വാഹനങ്ങളും മാധ്യമങ്ങളും കമ്മ്യൂണിക്കേഷൻ മോഡസ് എല്ലാം ബ്ലോക്ഡ് ആണ്. പിന്നെങ്ങനെയാ കോൺട്രാക്ടർ???

അയാൾക്കു അത്ഭുതം തോന്നി..

തിരികെ വീണ്ടും തീരത്തേക് നടന്നു...

...............................

പിന്നെ അവളെ കണ്ടില്ല.

അയാൾക്കു അവളെ വീണ്ടും കാണാൻ തോന്നി. ആ വിടർന്ന നീല മിഴികളിൽ നോക്കി പസഫിക് സമുദ്രത്തിന്റെ ആഴങ്ങളിൽ ഊഴിയിടാൻ തോന്നി... അവളോടൊപ്പം...

അവൾ അടുത്തുണ്ടെന്നു കരുതി അയാൾ വിരസമായ ആ ദിവസങ്ങൾ ജീവിച്ചു..

അഭിനയിച്ചു.. അയാളെ തന്നെ വിശ്വസിപ്പിച്ചു.. അവൾ കൂടെയുള്ളതായി..

പിനീട് അവർ തമ്മിൽ കാണുന്നത് കുറച്ച് ദിവസങ്ങൾക്കു ശേഷമാണ്.. കൃത്യമായി പറഞ്ഞാൽ സൂര്യ ഗ്രഹണത്തിനു തലേ ദിവസം..

ദേവരാജൻ പതിവുപോലെ പുറത്തേക്കിറങ്ങുകയായിരുന്നു.. അവളെ കാണാൻ കഴിയണേ എന്ന പ്രാർത്ഥനയോടെ.. കുറച്ച് നിമിഷങ്ങൾ ഒന്നിച്ചു കിട്ടാൻ..

ഓർമയില്ലാത്ത നിമിഷങ്ങൾ അല്ല..

ഓർമയോടെ കുറച്ച് നിമിഷങ്ങൾ മനസ്സിൽ സൂക്ഷിക്കാൻ അയാൾ ആഗ്രഹിച്ചു പുറത്തിറങ്ങി..

അതാ.. മുന്നിൽ... അവൾ..

അവളുടെ മിഴികളുടെ സർപ്പ സൗന്ദര്യം കൂടിയതായി അയാൾക്കു തോന്നി..
മൂക്കുത്തി കല്ലുകൾ കൂടുതൽ പ്രഭയോടെ തിളങ്ങി.. അസ്തമയ സൂര്യന്റെ കിരണങ്ങൾ അവളുടെ മുഖത്തിന്‌ കുങ്കുമ ചായം കൊടുത്തു..

അവളൊരു ദേവതയാണ്.. ഒരു സൗന്ദര്യ ദേവത....

ഞാൻ വേഗത്തിൽ അവൾക്കു സമീപമെത്തി..
രണ്ടു കൈകൊണ്ടും അവളുടെ തോളിൽ മുറുകെ പിടിച് നീ എവിടെയായിരുന്നു ഇത്ര ദിവസം എന്നു ചോദിക്കാൻ ആണ് തോന്നിയത്..
പക്ഷെ അവ്യക്തമായ കോൺട്രാക്ടറുടെ വാക്കുകൾ എവിടെയോ കേൾകുന്നത്പോലെ..

അവൾ എന്റെ സമീപത്തെത്തി..
എന്നോട് ചേരുന്നു നിന്നു..

ഒരു മാൻപേട ഇണയോട് ചെറുനിൽകുന്നപോലെ.. അയാൾക്കു കൈ വിറച്ചു.. എങ്കിലും അയാൾ അവളെ വട്ടം പിടിച്ചു ചേർത്ത് നിർത്തി..

നിമിഷങ്ങൾ കഴിഞ്ഞു അവൾ ഒന്ന് അയഞ്ഞു..

കൂടെ വരുന്നോ എന്നു ചോദിച്ചു....

ഒന്നും സംശയിക്കണോ ഒന്നും ചിന്തിക്കാനോ ശ്രമിക്കാതെ അയാൾ അവളെ പിന്തുടർന്നു...

ആ കാഴ്ച കണ്ട് ഭയ ചകിതനായി മറ്റൊരു ഫ്ലാറ്റിൽ നിന്ന് താഴേക്കു നോക്കി നെടുവീർപ്പിടാനേ ആ കോൺട്രാക്ടർക് അപ്പോൾ കഴിഞ്ഞുള്ളു.....വിധി.. തടുക്കാൻ കഴിയാത്ത വിധി.. . അയാൾ പ്രാർത്ഥിച്ചു...
നാളെ സൂര്യ ഗ്രഹണം..








നാളെ സൂര്യ ഗ്രഹണം


അവൾ അയാളെ നയിച്ചത് സമുദ്രതീരത്തു കൂടെയാണ്.. അവൾ ഒന്നും സംസാരിച്ചിരുന്നില്ല.. അയാൾ അവളെ പിന്തുടർന്നു.. ആകാശ നീലിമയെ ചുവന്ന പട്ട് വിരിച്ചവൾ മനോഹരമായി ഒരുക്കി..

അയാൾ ആ മാസ്മരിക ചുവപ്പിൽ ലയിച്ചു നടന്നു..

വരാനുള്ള ഇരുട്ടിനെ മനഃപൂർവമോ അല്ലാതെയോ അവഗണിച്ചു..

അവർ തീരത്തു കൂടെ നടന്നു.. എത്ര ദൂരം പിന്നിടെന്നറിയാൻ അയാൾ തിരിഞ്ഞു നോക്കിയില്ല..
അത്രമാത്രം അവളുടെ സൗന്ദര്യം അയാളെ മദിച്ചിരുന്നു..

സൂര്യൻ തീ ജ്വാലയായി സമുദ്രത്തിൽ ഒളിക്കാൻ തുടങ്ങുന്നു..

അവൾ നടത്തം നിർത്തി.ഇനി നമുക്ക് പോകേണ്ടത് മറ്റൊരു വഴിയിലൂടെ ആണ്..
അയാൾ ചുറ്റും നോക്കി..

ഇരുട്ടാവുന്നു..

അയാൾക് ഒന്നും വ്യക്തമായില്ല.. ചുറ്റും എന്തെല്ലാമോ വള്ളിച്ചെടികൾ പടർന്നൊരു പന്തലാണ്.. ഇനി അവ്ടെയാണോ അവളുടെ താമസം..?? അയാൾ ചിന്തിച്ചതിനു വിപരീത ദിശയിലേക്കു അവൾ നടന്നു.. അവിടെ സമുദ്രം മാത്രമാണുള്ളത്.. ഇവൾ എന്താണ് ചെയ്യാൻ പോകുന്നത്..

അയാൾ ഒന്നു പകച്ചു..

അവൾ തിരിഞ്ഞു നോക്കി.. മെല്ലെ പുഞ്ചിരിച്ചു...
അയാൾ ഒപ്പം എത്തുന്നത് വരെ അവൾ അവിടെ നിന്നു.

നീ എങ്ങോട്ടാണ് എന്നെ കൊണ്ടു പോവുന്നത്.. അയാൾ സ്വല്പം ഭയം കലർന്ന ജിജ്ഞാസയോടെ ചോദിച്ചു...

അവൾ പുഞ്ചിരിച്ചു... ആ പുഞ്ചിരി മെല്ലെ പൊട്ടിച്ചിരിയായി മാറുന്നത് അയാൾ നോക്കി നിന്നു..

ഇനി നമുക്ക് പോവേണ്ടത് ആ പാറക്കെട്ടുകൾക് ഇടയിലൂടെയാണ്..

നല്ല ഇരുട്ടായിരുന്നു.. ചെറിയൊരു ചാന്ദ്ര പ്രകാശത്തിൽ അയാൾ ഒരു പാറക്കെട്ട് കണ്ടു.
നമുക്ക് അവിടെ ഒന്നിരിക്കാം.. അയാൾ പറഞ്ഞു.

ഇത്ര വേഗം മടുത്തോ എന്ന് ചോദിച്ചു അവൾ വീണ്ടും പൊട്ടിച്ചിരിച്ചു...

നിലാവിൽ അവളുടെ മുടികെട്ടുകൾ കടൽകാറ്റേറ്റ് പറക്കുന്നത് നോക്കി അയാൾ ആസ്വദിച്ചു...

പക്ഷെ ഉള്ളിലെവിടെയോ ഒരു ഭയം നിഴലിച്ചു.. ഭയം....

ഇന്നിവിടെ താൻ മരിച്ചു വീണാൽ പോലും ആരും അറിയില്ല. താമസസ്ഥാലത്തുനിന്ന് ഒരുപാട് അകലെയാണിപ്പോൾ.. അവർ രണ്ടാളുമില്ലാതെ മറ്റൊരു ജീവിയെ പോലും കാണാനില്ല...

അയാളുടെ മനസ് വായിച്ചപോലെ അവൾ അവളുടെ മൂക്കുത്തി തുറന്നു.. ഒരു അല്പം.. കൊഴുത്ത ദ്രാവകം കൈയിൽ എടുത്തു..
ഇതെന്ത്???

ക്ഷീണിച്ചിലേ???

ആ..

ഇതു നെറ്റിയിൽ പുരട്ടൂ..

അവൾ അടുത്തേക് വന്നതും അയാളുടെ നെഞ്ചിടിപ്പ് കൂടി.. അവൾ അയാളുടെ നെറ്റിയിൽ ആ ദ്രാവകം പുരട്ടി തടവി.
ആഹാ.. എന്തോ ഒരു വ്യത്യാസം... അയാൾക്കു കൂടുതൽ ഊർജം തോന്നി.. പക്ഷെ എഴുനേൽക്കാൻ കഴിയുനില്ല..

............

അവൾ അയാളെ യാതൊരു ആയാസവും കൂടാതെ പൊക്കിഎടുത്തു നടന്നു..
ഇരുളു വീണ വഴിയിലൂടെ... പാറകെട്ട് ലക്ഷ്യമാക്കി നടന്നു....

അവൾ അടുക്കും തോറും തിരകൾ ദിശ മാറി അലയടിക്കാൻ തുടങ്ങി. കുതിച്ചു പാഞ്ഞു.. ആർത്തിരമ്പി വന്നു അവളുടെ പാദങ്ങളിൽ വീണ് ഉടയുന്ന തിരമാലകൾ രക്ത വർണ മാണെന്ന് തോന്നിപോവും...

അവൾ കരുത്തനായ ഒരു ആണിനെ പോലെ പാറക്കെട്ട് ചവിട്ടി മുകളിലേക്ക് കയറി.. കുറച്ചു ദൂരം കഴിഞ്ഞപ്പോൾ അവൾ അയാളെ തറയിൽ കിടത്തി..

എന്തോ ഒരു ആവൃത്തി കൂടിയ ശബ്ദം പുറപ്പെടുവിച്ചു.. പൊട്ടി മുളച്ചത് പോലെ കുറച്ച് ആളുകൾ ചുറ്റും കൂടി..

അവർ പൂജകൾ ആരംഭിച്ചു..

സിലിയൻ പൂജകൾ..

മന്ത്രവാദം...


മന്ത്രകളത്തിലേക്ക്


യാഫിസി വർഗക്കാരനല്ലാത്ത ഉയർന്ന നെറ്റിയും മോതിര വിരലിൽ ശംഖു അടയാളവും ഉള്ള പുരുഷനെ വശീകരിച്ചു കൊണ്ടുവന്നു സൂര്യ ഗ്രഹണത്തിനു പതിനഞ്ചു നിമിഷങ്ങൾ ക് മുൻപ് അവന്റെ മോഹങ്ങൾ തീർത്തു സിലിയൻ ദേവത ക് ബലി നൽകി കടലിൽ ഒഴുകിയാൽ വംശം അഭിവൃത്തി പ്രാപിക്കുകയും ജന്മം സഭലമാവുകയും ചെയ്യും..

യാഫിസി മതത്തിന്റെ ഇരുട്ടാണ് സിലിയൻ.. യാഫിസികൾ ഒരിക്കലും ഇവരെ അംഗീകരിക്കാൻ തയ്യാറവില്ല..

മന്ത്ര വാദങ്ങളിലൂടെയും ആഭിചാരങ്ങളി ലൂടെയും രാജ്യം കൈവശപെടുത്തുക എന്നതായിരുന്നു അവരുടെ ലക്ഷ്യം. പക്ഷെ. എന്തെങ്കിലും തരത്തിൽ ഇത് ഭരണദികാരികളുടെ ചെവിയിൽ എത്തിയാൽ ആ കോട്ട തന്നെ അവർ നശിപ്പിച്ചു കളയും..

ചുട്ടെരിക്കും...

അത്ര വിരോധത്തിലാണ് രണ്ടു കൂട്ടരും...

നേരം പുലർച്ചെ ആയി.. പൂജകൾ അവസാനിച്ചു....


........................................

യാഫിസിയുടെ മറ്റൊരു കോണിൽ സന്തോഷത്തിന്റെ അലയടികളുമായി രഞ്ജിനി ഉണർന്നു.. കർഫ്യൂ പിൻവലിച്ചിരിക്കുന്നു.. ദേവരാജൻ ഇന്ന് തന്നെ തിരിച്ചെത്തുമായിരിക്കും..

ഇത്തവണ പ്രിയതമനെ കാത്തിരിക്കുന്നതിനു ഒരു പ്രത്യേക സന്തോഷമുണ്ട്..

ഇത്രയും നാൾ കാത്തിരുന്ന.. മനമുരുകി പ്രാർത്ഥിച്ചത് ദൈവം കേട്ടിരിക്കുന്നു.. താൻ ഒരു ജീവന്റെ വാഹിനിയായിരിക്കുന്നു..

ഒരു സ്ത്രീയുടെ ജന്മം സഫലമാകുന്ന നിമിഷം..

കർമം പൂർത്തിയാകുന്ന വേള..

അവൾ ഫോണിൽ വിളിച്ചു.. പലവട്ടം.. ദേവരാജന്റെ മൊബൈൽ.....

പക്ഷെ ഫലമുണ്ടായില്ല...

വീടൊക്കെ ഒരുക്കി.. അവൾ കാത്തിരുന്നു....
.

.............................





ഇനി ഏതാനും നിമിഷങ്ങൾ മാത്രം..

. സിലിയൻ ആർമ്മാദിക്കുകയാണ്.. എല്ലാം ഒത്തിണങ്ങി വന്നിരിക്കുന്നു... സൂര്യ ഗ്രഹണം..

യാഫിസിയൻ അല്ലാത്ത പുരുഷൻ...

മോതിരവിരലിലെ ശംഖു അടയാളം...

അവർ വിശേഷപ്പെട്ട ഏറ്റവും സങ്കീർണമായ പൂജകൾ ആരംഭിച്ചു. ഘോഷി മന്ത്രങ്ങൾ മുഴങ്ങി.. സമുദ്രത്തിന്റെ ആഴങ്ങളിൽ ഒഴുകാനുള്ള ഓയിസ്റ്റർ ഫൽനിയാൽ അലങ്കരിച്ച വഞ്ചി തയ്യാറായി....

.....
രഞ്ജിനിക്കു എന്തോ ഒരു ഭയം തോന്നി.. കർഫ്യൂ പിൻവലിച്ചിട്ടു മണിക്കൂറുകൾ പിന്നിട്ടു..

എന്തായിരിക്കും ഒന്ന് വിളിക്കാത്തത്.. അവൾ വീണ്ടും ശ്രമിച്ചു.. സമുദ്രത്തെ അഭിമുഖീകരിച്ചു തുറക്കാവുന്ന വാതിൽ തുറന്നു ആ പടിയിന്മേൽ കുറച്ചു സമയം വിശ്രമിച്ചു..

കാതുകളിൽ അദേഹത്തിന്റെ ശബ്ദം കേൾകുന്നതായി തോന്നി...

അവൾക് എന്തോ വല്ലായ്മ തോന്നി...

അമ്മയെ വിളിക്കാം.. ദേവന്റെ അമ്മ യെ വിളിച്ചു..

കുഞ്ഞാത്തോൽ ആലപ്പുഴയിലെ കായലോരത്തുള്ള അവരുടെ തറവാട് വക കാവിലേക് പുറപ്പെടാൻ ഒരുങ്ങുകയായിരുന്നു..

ഫോൺ റിങ് ചെയ്തത് കേട്ട് വീടിനുള്ളിലേക് തിരിച്ചു കയറി...

മറുതലയ്ക്കൽ മരുമകളുടെ വിറയാർന്ന സ്വരം ഒന്ന് ഭയപ്പെടുത്തി..

എന്താ മോളെ.. നിനക്ക് വിശേഷിച്ചു എന്തെങ്കിലും???

ഇല്ലാ അമ്മേ...

ഞാൻ എന്റെ വരാനിരിക്കുന്ന പേരകുട്ടികൾക്കു വേണ്ടി കാവിലൊരു പൂജക്ക്‌ ഇറങ്ങുകയായിരുന്നു..

അമ്മേ.. ദേവേട്ടൻ വിളിച്ചില്ല ഇത് വരെ..
ടെലിഫോൺ സംവിധാനം എല്ലാം ശരിയായി.. എന്നിട്ടും...

കുഞ്ഞാത്തോൽ ഒന്നിരുത്തി മൂളി..

നീ അതൊന്നും ഓർക്കേണ്ട ഇപ്പോൾ. ദേവൻ വന്നിട്ട് മതി സ്കാൻ എന്ന വാശി ഒന്നും വേണ്ട..
ശരി.. ഇന്നുകൂടെ നോക്കിട്ട്....

മ്മ്മ്‌.. ഞാൻ പറഞ്ഞ മന്ത്രങ്ങൾ മുടങ്ങാതെ ചൊല്ലൂ.. ഗായത്രി മന്ത്രവും ലളിത സഹസ്ര നാമവും മുടകല്ലു...

കുഞ്ഞാത്തോൽ റീസിവേർ താഴെ വെച്ചു. ഒരു ഭയം നിഴലിക്കുന്നു..
ദേവരാജൻ...

കുഞ്ഞാത്തോൽ ദൂരെയെവിടേക്കോ ദൃഷ്ഠി പതിപ്പിച്ചു അനങ്ങാതെ കുറച്ചു സമയം നിന്നു. മനസ് ചഞ്ചലമാകുന്നത് പോലെ.. 77 വയസിൽ മനസൊന്നു പിടഞ്ഞു.. മകനെ ഓർത്തു... കാവിലമ്മേ... രഞ്ജിനിയെ കാത്തോളണേ... തന്റെ മകനു വേണ്ടി പ്രാർത്ഥിക്കാൻ ആ അമ്മ മനസിന്‌ അപോഴായില്ല..

നേരെ പൂജ മുറിയിലേക്കു നടന്നു.. പ്രഭാത പൂജ കഴിഞ്ഞതാണ്.. പക്ഷെ വല്ലാത്തൊരു വെപ്രാളം.. ഒരു ആകുലത..

പൂജാമുറിയിലെ കർപ്പൂരത്തിന്റെയും കൂവളത്തിലയിലെ ഭസ്മത്തിന്റെയും ഗന്ധം കുഞ്ഞാത്തോലിന്റെ ആകുലത ഒന്ന് ശമിപിച്ചു...

പക്ഷെ രഞ്ജിനിയുടെ ഇടറിയ സ്വരം കാതുകളിൽ മുഴങ്ങുന്നു..

എങ്കിൽ അതൊന്ന് പരീക്ഷിച്ചേക്കാം.. ഇനി തനിക്കെന്തു പറ്റിയാലെന്താ...??

കുഞ്ഞാത്തോൽ പൂജ മുറിയുടെ കാലങ്ങളായി തുറക്കാത്ത അറയുടെ മുന്നിലെത്തി..

ഇനി അത് പരീക്ഷിക്കുക തന്നെ..

ദ്രോണ ദീക്ഷത്രയം...

ഒന്ന് പിഴച്ചാൽ രക്തം ഛർദിച്ചുള്ള മരണം.. ലഭിച്ചാൽ മകന്റെ ഇപ്പോഴത്തെ അവസ്ഥ കണ്ണുകളിൽ കാണാം..

ഭയമില്ല.. പക്ഷെ.. ദേവരാജന്റെ തകുറിയിൽ പറഞ്ഞതുപോലെ എന്തെങ്കിലും....?????


..........................


മൈലുകൾക് അപ്പുറം ദേവരാജന്റെ മരണത്തിനു വേണ്ടി ബലി കർമങ്ങൾക്കു വേണ്ടി പീഠമൊരുങ്ങി... ഘോഷി മന്ത്രങ്ങൾ അതിന്റെ ഉച്ചസ്ഥായിലെത്തി...

ദേവ രാജൻ കണ്ണു തുറന്നില്ല...അയാൾ ഒന്നും അറിഞ്ഞതുമില്ല..

ഇനി ക്ഷണങ്ങൾ മാത്രം അവശേഷിക്കുന്നു..
പത്തു.. ഒൻപത്....എട്ട്...ഏഴ്.. ആാാ...

വാൾ മൂർച്ച കൂട്ടുന്ന സ്വരവും മന്ത്രോച്ചാരണവും കൊണ്ടു മുഖരിതമായ ആ അന്തരീക്ഷത്തിലേക് ഒരു മുന്നറിയിപ്പും കൂടാതെ മറ്റൊരു കാതടപ്പിക്കുന്ന സ്വരം കടന്നു വന്നു..
വളരെ പെട്ടനായിരുന്നു എല്ലാം..

യാഫിസി പട്ടാളം ഹെലികോപ്റ്റർ ൽ അവിടെ എത്തിയതും സിലിയൻ വാദികൾ മന്ത്ര, പൂജാ വസ്തുക്കൾ മായയിൽ മറച്ചു..

ഹെലികോപ്റ്റർ ഇറങ്ങി..

മറ്റെല്ലാവരെയും നിമിഷങ്ങൾ മായയിൽ മറയ്ക്കാൻ കഴിവ് ഉണ്ടായിരുന്നു ആ സുന്ദരിക്.

സ്വന്തം ആളുകളെ രക്ഷിക്കാനായി അവളും ആയാളും ഒഴികെയുള്ളവരെ മായയിൽ മറച്ചു,

ഉടനെ ഉറക്കത്തിലായിരുന്ന ദേവരാജനെ ഉണർത്തി അവൾ അരികെ ഇരുന്നു.

അയാൾ കണ്ണു തുറന്നപ്പോൾ പോലീസിനെ അവൾ എല്ലാം പറഞ്ഞു വിശ്വസിപ്പിച്ചിരുന്നു..
അയാൾ അമ്പരപ്പോടെ ദേവരാജനെ നോക്കി..
ഇവളെ വിവാഹം കഴിക്കാൻ നിങ്ങൾ തയ്യാറാണോ?

അയാൾക് ഒന്നും മനസിലായില്ല.. അവൾ അയാളോട് കുറച്ചൂടെ ചേർന്നു നിന്നു..

അവർ രണ്ടാളും ഹെലികോപ്റ്റർൽ കയറി പോലീസ് സ്റ്റേഷനിലേക് പുറപ്പെട്ടു..
യാഫിസി നിയമങ്ങൾ ഒകെ വളരെ ശക്തമായിരുന്നു..

അവിവാഹിതയായ ഒരു യുവതിക്കൊപ്പം കഴിഞ്ഞ അയാൾക് വധശിക്ഷ വിധിക്കാൻ കോടതിക്ക് അധികാരമുണ്ട്..

മന്ത്രവാദങ്ങളോ സിലിയൻ കുരുതികൾക്കോ പൊതു ശിക്ഷ നടപടിയിലൂടെ കഠിനവും വേദനാജനകവുമായ ശിക്ഷ..

അവൾ ഘോഷി ഭാഷയിൽ എന്തെല്ലാമോ പറഞ്ഞു..

അയാൾക് തലയുടെ തരിപ്പ് മാറിയിട്ടുണ്ടായില്ല.. ഏതെല്ലാമോ പേപ്പറുകളിൽ അയാൾ ഒപ്പിട്ടു കൊടുത്തു.. അത് അവരുടെ വിവാഹ രെജിസ്ട്രേഷൻ ആണെന്ന് അവൾ അയാളെ പറഞ്ഞു മനസിലാക്കി.. അവൾ അയാളുടെ കൈയിൽ പിടിച്ചു. കരഞ്ഞു.. എനിക്ക് നിങ്ങളെ വേണം...

അവൾ ആ മാൻപേട കണ്ണുകളോടെ അയാളിലേക് ചെരിഞ്ഞു..

നിനക്ക് എന്തറിയാം ഞാൻ വിവാഹിതനാണ്..

അവൾ ഗൂഢമായ പുഞ്ചിരിയോടെ അയാളിലേക് ചേർന്നു നിന്നു...

പ്രണയം അങ്ങനെയാണ്..

എത്രയാലോചിച്ചാലും മനസിലാക്കാനാവാത്ത ഒരു വികാരം.. മനസ് പ്രണയത്തിൽ ആഴ്ന്നു പോയാൽ പിന്നാർക്കും.. പിന്നണിനും മോചിപ്പിക്കാനാവില്ല.. അതാണ് പലരും വഞ്ചിതരാവുന്നതും..

അതേ സമയം രഞ്ജിനിയുടെ ഹൃദയം അയാൾക്കായി വിങ്ങുകയായിരുന്നു.. ഒപ്പം അവളുടെ ഉദരത്തിലെ രണ്ടു ജീവനും...









പോലീസ് സ്റ്റേഷനിൽ നിന്ന് എത്തിയതിനു ശേഷം ദേവരാജൻ ഇതേവരെ സിലിയൻ പെൺകുട്ടിയെ കണ്ടിട്ടില്ല... അവൾ ഗ്രാമത്തിൽ പോവുകയാണ് ഒരു വൃതം നോക്കാൻ എന്നു മാത്രമാണ് പറഞ്ഞിരുന്നത്..
മാസങ്ങൾ കഴിഞ്ഞു.. ഇതേ വരെ വന്നില്ലാ.. അയാൾക് ഒരു സമാധാനവും ഉണ്ടായിരുന്നില്ല..
കുറച്ചു മാസങ്ങൾക്കു ശേഷം അയാൾ രഞ്ജിനിയെ കാണാൻ പുറപ്പെട്ടു... എല്ലാം പറയാം.... മനസ് അസ്വസ്തമാവുന്നു.. ഭയപ്പെടുത്തുന്ന സ്വപ്‌നങ്ങൾ... എന്തോ ഒരു ഭയം.
അവൾ എങ്ങനെ പ്രതികരിക്കും എന്ന് ദേവരാജൻ ആലോചിച്ചില്ല.. അയാളെ ആരോ രഞ്ജിനിയുടെ അടുത്തേക് വലിക്കുന്നുണ്ടായിരുന്നു...
....
കുഞ്ഞാത്തോലിന്റെ കരുത്തുള്ള കൈ തലം കവിളിൽ വന്നു ശക്തമായി പതിച്ചു.. പിന്നാലെ ഒരു പൈതലിന്റെ കരച്ചിൽ... ഒന്നല്ല...മുഴക്കം പോലെ രണ്ടു കരച്ചിൽ.. രണ്ടു പൈതങ്ങൾ...
അയാൾ അന്ധാളിച്ചു...
അയാൾ കുഞ്ഞുങ്ങളെ മാറി മാറി നോക്കി... അയാളെ പോലെ തന്നെ തോന്നി ആ പിഞ്ചു മുഖങ്ങൾ..
അവൾ.. രഞ്ജിനി... ഒന്നും സംസാരിച്ചില്ല.. അവൾ കൂടുതൽ കരുത്താർജിച്ചതു പോലെ...
അയാൾ അമ്മ നിന്നത്പോലും വക വെയ്ക്കാതെ അവളുടെ കാലിൽ വീണു... തേങ്ങി തേങ്ങി കരഞ്ഞു.. രഞ്ജിനി അനങ്ങിയില്ല..
മാറി നിൽക്കെടാ.. നാണം കെട്ടവനെ..
ഞങ്ങൾ ഒന്നും അറിയില്ലെന്ന് നീ കരുതിയോ..
അമ്മ യാണ്..
ഈ കുട്ടികൾക്ക് അച്ഛനില്ല....
'അമ്മ ഇതൊക്കെ എങ്ങനെ അറിഞ്ഞു????
അയാളുടെ ചെവിയിൽ ഇടിത്തീ പോലെ ആ വാക്കുകൾ വന്നു പതിച്ചു...
ദേവരാജൻ ഒന്നിടറി.. നെഞ്ചിൽ വലിയൊരു ഭാരം കയറ്റി വെച്ചത് പോലെ..
ഇത്.. ഇത്.. എന്റെ കുഞ്ഞുങ്ങൾ... വർഷങ്ങളായി ഞാൻ സ്വപ്നം കണ്ട എന്റെ കുഞ്ഞുങ്ങൾ.. അയാൾക്കു കണ്ണു നിറഞ്ഞത് കൊണ്ട് രഞ്ജിനിയുടെ മുഖം വ്യക്തമായില്ല...
അമ്മേ.... എന്നെ ശപിക്കരുതേ.. എന്നെ വെറുക്കരുതേ...
ഇറങ്ങി പോ.. അമ്മ വിറയ്ക്കുകയാണ്...
അയാൾ ഇറങ്ങി നടന്നു.. ലക്ഷ്യമില്ലാത്ത തോണി പോലെ.... ഏതു കരയിലടുക്കണം എന്ന ബോധ്യമില്ലാതെ......



യാഫിസിൻ വിശ്വാസം അനുസരിച് ഒരു വ്യക്തി എന്നാൽ രണ്ടാണ്.. അയാളുടെ ആത്മാവും അയാളുടെ ബാഹ്യ ശരീരവും... സമുദ്രത്തിലെ തിരകൾ ഒരു പ്രത്യേക അനുപാതത്തിൽ കൂടിച്ചേരുമ്പോൾ ദൈവികമായ ഒരു ശക്തി ബഹിർഗമിക്കുന്നു.. ആ ശക്തിയിലാണ് ആത്മാവും ശരീരവും കൂടിച്ചേരുന്നതും ഒരു ജീവൻ തുടിക്കുന്നതും.. ആത്മാവിന് തനിച്ചൊരു നിലനില്പില്ല.. ശരീരത്തിനും...
ആത്മാവാകുന്ന ശക്തിയെ പ്രയുക എന്നും ശരീരത്തിന്റെ,, ഉടലിന്റെ ഉത്ഭവമാകുന്ന ശക്തിയെ വിസിതി എന്നും പറയപ്പെടുന്നു..
സമുദ്രത്തിന്റെ ആഴങ്ങളിൽ ഇവ ചേർന്നു ഏതെങ്കിലും ഒരു ജീവനായി തുടിക്കുന്നു.. അത് മനുഷ്യൻ മുതൽ വൈറസ് വരെ ആകാം.. ആന മുതൽ കുഴിയാന വരെയാവാം.. തിമിംഗലം മുതൽ നത്തോലി വരെയാവാം.. അങ്ങനെ പോകുന്നു സൃഷ്ഠിയുടെ മഹാത്ഭുതം...
യാഫിസി കൾ ജന്മം തന്ന മാതാപിതാക്കളെകാൾ പ്രാധാന്യം അവരുടെ ജീവിതപങ്കാളിക് കൊടുക്കുന്നവരാണ്.. അത് അവരുടെ വിശ്വാസത്തിലും കാണാൻ കഴിയുന്നു..
അതുകൊണ്ടാവണം എല്ലാ മനുഷ്യർക്കും ജീവജാലങ്ങളും അവരുടെ ജനന മുഹൂർത്തത്തിൽ തന്നെ അവരുടെ ജീവിതപങ്കാളിയെ നിശ്ചയിക്കുന്നതായി അവർ വിശ്വസിക്കുന്നു..
ഒരാളുടെ പ്രയുക, വിസിതി യുടെ നെഗറ്റീവ് കൊണ്ടാണ് അയാളുടെ പങ്കാളിയെ നിർമിക്കുന്നത്.. അതാവാം ചില ഭാര്യ ഭർത്താവ് അല്ലെങ്കിൽ കാമുകി കാമുകന്മാരെ കാണുമ്പോൾ നമുക്ക് അവർ ഒരേ പോലിരിക്കുന്നതായി തോന്നാറുള്ളത്.. ഒരേ മുഖഭാവം.
അത്പോലെ പരസ്പരം പറയാത്തെ, മനസുകൊണ്ട് അറിയുന്നത്.. ഒരേ ഇഷ്ടങ്ങൾ ആവുന്നത്.. ഒരേ നിറങ്ങൾ ഉള്ള വസ്ത്രങ്ങൾ പറയാത്തെതന്നെ തിരഞ്ഞെടുക്കുന്നത്.. അപ്രതീക്ഷിതമായി കണ്ടുമുട്ടുന്നത്.
പക്ഷെ പ്രയുക, വിസിതി യുടെ അളവിലുണ്ടാവുന്ന ഏറ്റക്കുറച്ചിലുകൾ അവരുടെ ജീവിതത്തെ പ്രതികൂലമായി ബാധിക്കും.. ചിലപ്പോൾ സ്വന്തം പ്രയുക, വിസിതി യുടെ നെഗറ്റീവ് അല്ലാത്ത മാച്ചിങ് ആയിവരുന്ന മറ്റൊരാളെ പ്രണയിച്ചാൽ.... വീണ്ടുമെന്നെങ്കിലും തന്റെ സ്വന്തം നെഗറ്റീവിനെ കണ്ടുമുട്ടുമ്പോൾ ആശയക്കുഴപ്പവും ജീവിത സ്വസ്ഥതയും നഷ്ടമാവും.. അതിനാൽ എപ്പോഴും തിരഞ്ഞെടുക്കുമ്പോൾ വളരെയധികം ആലോചിച്ചു വേണം...
അതാണ് തന്റെ ജീവിതത്തിലും സംഭവിക്കിച്ചിരിക്കുന്നത്..

യാഫിസിയൻ ഗുരു ഒറ്റ സ്വരത്തിൽ പറഞ്ഞു നിർത്തി... ദേവരാജൻ അയാളുടെ കണ്ണുകളിലേക്കു ഉറ്റു നോക്കി.. ഇനി ഞാൻ എന്തുചെയ്യണം എന്ന ചോദ്യമായിരുന്നു മുന്നിൽ...

ശരിയായിരുന്നു എല്ലാം.. ഞാനും രഞ്ജിനിയും... ആലപ്പുഴയിലെ ഞങ്ങളുടെ തറവാടും.. എത്ര സുന്ദരമായിരുന്നു ആ കാലം.. പക്ഷെ ഞാൻ എല്ലാം മറന്നു.. ഗുരുവിന്റെ വാക്കുകളിൽ പറഞ്ഞാൽ ഞാൻ തെറ്റായ പങ്കാളിയെ കണ്ടെത്തി,, കൂടെ എന്റെ നെഗറ്റീവ് പ്രയുക, വിസിതി ഉണ്ടായുരുന്നപ്പോൾ...
ശരിയാണ്
കണ്ണുള്ളപ്പോൾ കണ്ണിന്റെ വില അറിയില്ല..
അയാൾക്ക് കുറ്റബോധം തോന്നി..
നെഞ്ചിനുള്ളിൽ ഒരു ഭാരം..
ദേവരാജൻ രഞ്ജിനിയുടെ അപാർട്മെന്റ് ന്റെ മുന്നിലൂടെ ലക്ഷ്യമില്ലാതെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു..
അമ്മ..
അത്രയും ശക്തയായ ഒരു സ്ത്രീയെ അമ്മയായി തന്നതിന് ദൈവത്തോട് ഒരായിരം നന്ദി പറഞ്ഞിട്ടുണ്ട്..
പക്ഷെ ഇപ്പോൾ അമ്മ രഞ്ജിനിയോട് ചിലപ്പോൾ എന്നെ വേണ്ടന്ന് വെയ്ക്കാൻ പറയും..
ചെന്നാൽ എന്നെ ആട്ടി ഇറക്കും..
അവർക്ക് ന്യായം മാത്രമേ ഉള്ളു.. സത്യം മാത്രമേ പറയൂ.. അതുകൊണ്ടാവും പലപ്പോഴും അമ്മയുടെ പൂജകൾക്കും മന്ത്രങ്ങൾക്കും ഇത്ര ശക്തി.. അമ്മയൊരു ഉഗ്ര രൂപിണിയായ ദേവിയാണ്..
ഇനി ഒരേയൊരു മാർഗമേ ഉള്ളു.. മാപ്പ് പറയുക

അയാൾ രണ്ടും കല്പിച്ചു അവിടേയ്ക് കയറി ചെന്നു..
................
അമ്മ എത്ര അദ്ഭുതയായ വ്യക്തിയാണ്.. അമ്മ എല്ലാം അറിയുന്നു.. പൂജകൾ ചെയുന്നു. മനമുരുകി പ്രാർത്ഥിക്കുന്നു.. നമ്മളെ എല്ലാ പ്രശ്നങ്ങളിൽ നിന്നും രക്ഷിക്കുന്നു..
പക്ഷെ രണ്ടു ദിവസമായി അമ്മ വളരെ ചിന്താകുലയാണ്. എത്ര ചോദിച്ചിട്ടും ഒന്നും പറയുന്നില്ല.... രഞ്ജിനി രണ്ടു കുട്ടികൾക്കും മാറിമാറി പാല് കൊടുത്തുകൊണ്ട് ആലോചിച്ചു...


തമോഗർത്തങ്ങളുടെ പ്രഭാവം

ദേവ നന്ദൻ പ്രതീക്ഷിച്ചത് പോലെ ഒന്നുമുണ്ടായില്ല.. അമ്മ ആകെ വിളറിയ കണ്ണുകളോടെ വാതിൽ തുറന്നു..
ഒന്നും മിണ്ടാതെ അകത്തേക്കു പോയി.. അയാളും പിന്നാലെ ചെന്നു.. അമ്മയ്ക്ക് എന്തെങ്കിലും പറയാനുള്ളതിന്റെ ലക്ഷണമാണ് അതെന്ന് ദേവരാജൻ മനസിലാക്കി..
ശരിയായിരുന്നു..
അമ്മ പറഞ്ഞു തുടങ്ങി..
ഒരു മൗനം.. കണ്ണുകളിൽ പാട വന്നു മൂടപെടാൻ തുടങ്ങിയിരിക്കുന്നു.. പീലികളിൽ നര വീണുതുടങ്ങിയിരിക്കുന്നു..

ഒരു പ്രശ്നമുണ്ട് ദേവാ...
അമ്മ ദേവാ എന്നു വിളിച്ചപ്പോൾ അയാളുടെ കണ്ഠം ഇടറി.. വല്ലാത്തൊരു വിഷമം...
എന്ത്?????? എന്താ അമ്മേ...
അയാളുടെ കൺകോണിലെവിടെയോ ഒരു കണ്ണീർതുള്ളി മറഞ്ഞു നിന്നു അപ്പുറത്തെ മുറിയിലെ ഭാര്യയെയും കുഞ്ഞുങ്ങളെയും നോക്കി...
അത് മനസിലായവണ്ണം അമ്മ വിഷമത്തോടെ എന്നെയൊന്നുനോക്കി..
ഈ കുഞ്ഞുങ്ങൾ ജാതകത്തിൽ ഒരു ദോഷം കാണുന്നുണ്ട്..
എന്ത് ദോഷം.. അമ്മ മുഴുവൻ പറയൂ..
അയാൾ അക്ഷമനായിരുന്നു..

ഈ കുഞ്ഞുങ്ങൾ പിറന്ന സമയം.. ഈ പ്രപഞ്ചത്തിൽ ജന്മമെടുത്ത നിമിഷം, അതായത് അമ്മയുടെ ഗർഭപത്രത്തിൽ ഭ്രൂണമായി രൂപപ്പെട്ട സമയം.. പ്രപഞ്ചത്തിൽ ഒരു അത്ഭുതം അരങ്ങേറി.

അമ്മ വേഗം പറയൂ.. ദേവരാജന്റെ ക്ഷമ നശിച്ചു.

ഭൂമിയിൽ നിന്നും സൂര്യൻ കഴിഞ്ഞാൽ പിന്നെ അടുത്തുള്ള നക്ഷത്രമായ ആൽഫാ സെന്ററി തമോഗർത്തമായി മാറിയ നിമിഷമാണ്അവർ ജന്മമെടുത്തത്..

പണ്ടൊരിക്കൽ മുത്തശ്ശന്റെ കൂടെ ഒരു പൂജയ്ക് പോയപ്പോൾ ഇങ്ങനെയൊരു വിപത്തിനെ പറ്റി അവർ പറയുന്നത് കേട്ടിരുന്നു.. അത് ഭൂമിയെയും സർവ ജീവജാലങ്ങളെയും വല്ലാതെ സ്വാധീനിക്കും...
പക്ഷെ ആ നിമിഷം ജനിച്ച കുട്ടികൾക്കു എന്താവാം...??

രഞ്ജിനി മുറിയിലേക്കെത്തി...
മുഖം താഴ്ത്തി നിന്നു..
എനിക്ക് എന്താ ചെയേണ്ടത് എന്ന് അറിയില്ല. ശാസ്ത്രത്തിൽ തമോഗർത്തങ്ങൾ കൂടുതൽ പഠിക്കാൻ തുനിഞ്ഞിറങ്ങിയ ആരുമിന്നില്ല..
അത് നിയോഗം ആണോ നിമിത്തം ആണോ.. അറിയില്ല...
.. അതിൽ കൂടുതലായി രഞ്ജിനിക്കും ഒന്നും പറയാനുണ്ടായിരുന്നില്ല...
അത്കൊണ്ട് തന്നെ ഒരാൾ നക്ഷത്ര സമാനവും മറ്റയാൾ തമോഗർത്ത സമാനവുമാണ്... ഒന്ന് പകലും മറ്റേത് ഇരുട്ടും..
ഇവർ ഒന്നിച്ചു ഒരിടത് കഴിയാൻ പാടില്ല...
കുഞ്ഞാത്തോലിന്റെ ആ വാക്കുകൾ ഒരു ഇടിത്തീ പോലെ ദേവരാജന്റെ കാതുകളിൽ പതിച്ചു...
....
മാത്രമല്ല,,,, ഏറ്റവും പ്രധാനപ്പെട്ടത് എന്താണെന്നാൽ ഇവർ രണ്ടുപേരും പരസ്പരം കാണാൻ പാടില്ല..
ഒരിക്കലും... ഇവർ അറിയാനെ പാടില്ല ഇങ്ങനെ ഒരു സഹോദരി ഉണ്ടെന്ന്...
കുഞ്ഞാത്തോൽ ഒരു ദീർഘ നിശ്വാസത്തോടെ പറഞ്ഞു നിർത്തി..
നിങ്ങൾ ഒന്നിച്ചു നിൽക്കണം എന്നുതന്നെ ആയിരുന്നു എന്റെ ആഗ്രഹം..
എന്റെ മകന്റെ തെറ്റുകൾ എല്ലാം നീ പൊറുക്കും, അവനു മാപ്പുകൊടുക്കും എന്നു കരുതിയാണ് ഞാൻ ഇത്രദിവസം തള്ളി നീക്കിയത്..
കുഞ്ഞാത്തോൽ രഞ്ജിനിയോടായി പറഞ്ഞു...
പക്ഷെ... ഇന്നത്തെ ചാന്ദ്ര ഗ്രഹണം... ആ സമയത്താണ് എനിക്കൊരു തോന്നൽ ഉണ്ടായത്.. അവരുടെ ജാതകം നോക്കണമെന്ന്... പക്ഷെ എനിക്ക് അറിയില്ല.. ഇപ്പോഴും അറിയില്ല... ഇങ്ങനെ ചെയ്തില്ലെങ്കിൽ,, കുട്ടികൾ ഒന്നിച്ചു വളർന്നാൽ എന്താവുമെന്ന്... അത് ലോക നിയമങ്ങൾക് എതിരാണ്... ഈ പ്രപഞ്ചത്തിന്റെ നാശത്തിനു തന്നെ കാരണമായിരിക്കാം...
മൂകതയെ ഭഞ്ജിച്ചുകൊണ്ട് രഞ്ജിനി സംസാരിച്ചു.. ഉറപ്പോടെ... ശക്തമായി...

ശ്രീപൂജ എന്റെയൊപ്പം ഇവിടേ നിൽക്കട്ടെ..
ശ്രീ സൂര്യ അവളുടെ അച്ഛനൊപ്പം, ആലപ്പുഴയിലും..
അവളുടെ വാക്കുകൾ ഉറച്ചതായിരുന്നു..
അത് ശരിയാണെന്നു കുഞ്ഞാത്തോലിനും തോന്നി...
ദേവരാജൻ കുറച്ചു അസ്വസ്ഥാനായത് പോലെ... ഈ രാജ്യവും... നാട്ടുകാരും... എല്ലാം.....
പക്ഷെ ഇനി രഞ്ജിനിയെ എതിർക്കാൻ കഴിയില്ല.. അവൾക്കു കുറച്ചൂടെ ധൈര്യം ആർജിച്ചതു പോലെ... അവൾ ശക്തായത്പോലെ...
അയാൾക് ഒന്നും പറയാനുണ്ടായിരുന്നില്ല..
ഇവടെ നിന്നുപോവാനാവില്ല എന്നു പറയാനുള്ള ധൈര്യം അയാൾക്കില്ലായിരുന്നു...
.........

.......


മനുഷ്യനും നക്ഷത്രങ്ങളും


ഋതുക്കൾ മാറി മറിഞ്ഞു... കാലങ്ങൾ കൊഴിഞ്ഞു... നക്ഷത്രങ്ങൾ പിറവിഎടുത്തു... ജല പ്രവാഹങ്ങൾ ദിശ മാറിയൊഴുകി...

വർഷങ്ങൾ എത്ര വേഗത്തിലാണ് നീങ്ങുന്നത്...
ശ്രീ സൂര്യയും ശ്രീ പൂജയും കണ്ടിട്ട് ഇന്നേക്ക് പതിനേഴു വർഷമായി... പക്ഷെ അവർ അന്ന് കണ്ടതിന്റെ ഒരു ചെറിയ ഓർമ പോലും ഇന്നവർക് ഇല്ലാ.. അവർ പിനീട് കണ്ടിട്ടില്ല..
ആരും അങ്ങനെയൊരു കൂടപ്പിറപ്പു ഉണ്ടന്ന് അവരോട് പറഞ്ഞിട്ടുമില്ല...
ശ്രീപൂജ അമ്മയോടൊപ്പവും ശ്രീ സൂര്യ അച്ഛനൊപ്പവും..

യാഫിസിയിൽ ജോലിയുള്ള ഇടയ്ക്ക് മാത്രം തന്നെ കാണാൻ വരുന്ന അമ്മയേക്കാൾ ശ്രീ സൂര്യ ക് അടുപ്പം കുഞ്ഞാത്തോലിനോടാണ്..
പലവട്ടം അവൾ ചോദിച്ചു അച്ഛൻ അവിടേയ്ക് ഒരാഴ്ചതെ യാത്ര നടത്തുമ്പോൾ എന്നെയും കൊണ്ടുപോയി കൂടെ എന്ന്... പക്ഷെ കുഞ്ഞതോലിവിടെ ഒറ്റയ്ക്കാവില്ലേ,,, എന്ന ഒറ്റ ഉത്തരത്തിൽ അവൾ അവിടെ ഉപേക്ഷിക്കും അമ്മയുടെ നാട്ടിലേക്കുള്ള യാത്ര...

അച്ഛനെന്താ നമ്മുടെ ഒപ്പം ഇവടെ നില്കാത്തത് എന്ന് ശ്രീ പൂജയും കുറേ വട്ടം ചോദിച്ചിട്ടുണ്ട്... രഞ്ജിനി അതൊക്കെ തന്റെ വാക് ചാതൃത്തത്തിൽ വഴി മാറ്റി വിട്ടു... സ്വന്തം മകളെ വർഷത്തിൽ ഒന്നോ രണ്ടോ ദിവസം മാത്രം കാണാൻ സാധിക്കുന്ന തന്റെ വിധിയെ പഴിച്ചു...

പക്ഷെ വിധി മറ്റൊന്നായിരുന്നു....

അച്ഛൻ ഈ birthday കും വരില്ലേ അമ്മേ???
ഇല്ലായിരിക്കും....
അമ്മയെന്താ ഇങ്ങനെ.. അമ്മയ്ക്ക് അച്ഛൻ വരണം എന്നില്ലേ???

കുട്ടികൾ വലുതായിരിക്കുന്നു... അവരുടെ ചോദ്യങ്ങളും...

രഞ്ജിനി ഒന്നും മിണ്ടിയില്ല... ശ്രീ പൂജ ചോദ്യം തുടർന്നു..

എനിക്ക് അറിയണം.. അമ്മയ്ക്ക് പറയാൻ പറ്റില്ലെങ്കിൽ ഞാൻ അവിടേയ്ക് പോകുവാ.. ഞാൻ ഇനി അച്ഛനൊപ്പം,, നാട്ടിൽ നില്കാൻ പോകുന്നു...

ഇടിത്തീ പോലെ അവളുടെ വാക്കുകൾ രഞ്ജിനിയുടെ കാതിലെത്തി..
അത് ഇടത്തെ നെഞ്ചിലേക് ഒരു വേദനയായി പടർന്നു....
ശ്രീ പൂജ പെട്ടന്ന് തിരിഞ്ഞു നോക്കിയപ്പോൾ നെഞ്ചിൽ കൈ അമർത്തി വേദനകൊണ്ട് നിലത്തേക് വീഴുന്ന അമ്മയെ ആണ് കണ്ടത്....

അമ്മേ...
അമ്മേ.........
ആംബുലൻസിൽ ആശുപത്രിയിൽ എത്തിയ്ക്കുന്നവരെ അമ്മയ്ക്ക് കുഴപ്പമൊന്നുമുണ്ടാവില്ല എന്ന ഭാവത്തിലായിരുന്നു ശ്രീ പൂജ...

പക്ഷെ... അമ്മയെ ഉടനെ തീവ്ര പരിചരണ വിഭാഗത്തിലേക് മാറ്റി..

പുറത്തിറങ്ങി വന്ന അമ്മയുടെ സഹ പ്രവർത്തകരായ നേഴ്സ് ആശ ആന്റിയുടെ മുഖഭാവം അവളെ നടുക്കത്തിലാക്കി..
അമ്മയ്ക്ക് എന്താ...???

അമ്മ... മോളെ... അറ്റാക്ക് ആണ്.. രണ്ടെണ്ണം സൈലന്റ് ആയിരുന്നിരിക്കാം.. ഇത്.... ഇത്.... അമ്മ... ആശ ആന്റിയുടെ വാക്കുകൾ തൊണ്ടയിൽ ഉടക്കി... കണ്ണുനിറഞ്ഞു...
മോളെ...

ആശ ആന്റി അവളെ കെട്ടിപിടിച്ചു കരഞ്ഞു.
അപ്പോഴും അമ്മ ഇനി ഇല്ലാ എന്നൊരു തോന്നൽ ശ്രീ പൂജ ക് ഇല്ലായിരുന്നു...
..
അവൾ ചലനമറ്റ് നിന്നു... എന്ത് ചെയ്യണമെന്ന് അറിയില്ല.. ചുറ്റുമുള്ളവരെല്ലാം ഓടി നടക്കുന്നു.. അമ്മ ജോലിചെയ്തിരുന്ന അതേ ആശുപത്രി... ആരൊക്കെയോ വന്നു ആശ്വസിപ്പിക്കാൻ നോക്കുന്നു...
ക്ഷണ നേരം കൊണ്ട് അനാഥയായ ഒരു പെൺകുട്ടി.. എല്ലാം പെട്ടന്നായിരുന്നു... അമ്മയ്ക്ക് നെഞ്ചു വേദന ഉണ്ടാവുന്നു,, ഹോസ്പിറ്റലിൽ കൊണ്ടുവരുന്നു...
ശ്രീ പൂജ അവിടെ ഇരുന്നു.. കരഞ്ഞില്ല... ഒരു മരവിപ്പ്...
....
നെഞ്ചിലൊരു തണുപ്പ്.. അവളുടെ ഹൃദയത്തിന്റെ ഭാഗം ചലനമറ്റത് പോലെ.. അമ്മ അവളുടെ ശരീരത്തിന്റെ ഭാഗമായിരുന്നു....

യാഫിസിയൻ നിയമമനുസരിച് മറ്റൊരു പൗരന്റെ മൃതദേഹം യാഫിസി മണ്ണിൽ അടക്കാനാവില്ല.. അവരുടെ മരണാനന്തര ചടങ്ങുകൾ അത്രയേറെ വ്യത്യാസപ്പെട്ടിരിക്കുന്നു...

അങ്ങനെ പതിനേഴു വയസ്സ് മാത്രമുള്ള യുവതി സ്വന്തം അമ്മയുടെ മൃതദേഹവുമായി സ്വ നാട്ടിലേക് പോകാൻ നിർബന്ധിതയാവുന്നു...
ഇതുവരെ ശ്രപൂജ യാഫിസിയോട് അടുത്തിട്ടില്ല.. അമ്മ അതിനു അനുവദിച്ചിട്ടുമില്ല... എല്ലാം അമ്മ തന്നെ ചെയ്യണം എന്നുള്ളത് അമ്മയ്ക്ക് ഒരു വാശിയുണ്ടായിരുന്നത് പോലെ.. അമ്മ പുറം ലോകവുമായി എന്നെ കുറച്ചു അകറ്റി നിർത്തിയിരുന്നു..

അവൾ അങ്ങനെ യാത്രയാവുകയാണ്.. ഇതുവരെ കാണാത്ത സ്വ ദേശത്തേക്കു.. അച്ഛന്റേം അമ്മയുടെയും കുഞ്ഞാത്തോലിന്റെയും ആലപ്പുഴയിലെ താമരക്കാട് എന്ന ഗ്രാമത്തിലേക്കു.....
..............
.............




ശ്രീ സൂര്യയും ശ്രീ പൂജയും കണ്ടുമുട്ടുന്നു

എയർപോർട്ടിൽ ആരും വന്നില്ല.. ശ്രീ പൂജ ഒറ്റയ്ക്കു തന്നെ എല്ലാ നിയമ നടപടികളും പൂർത്തിയാക്കി, ആംബുലൻസ് ൽ അമ്മയുടെ ശവശരീരവുമായി ഇതുവരെ കാണാത്ത താമരക്കാടേക്ക്...
...
ആംബുലൻസ് ൽ മരവിച്ച മനസുമായി അവൾ ഇരുന്നു.. അമ്മയെ നോക്കിയില്ല.. നോക്കാൻ തോന്നിയില്ല.. പുറത്തേക് നോക്കിയിരുന്നു...
എത്ര വ്യത്യാസപ്പെട്ടിരിക്കുന്നു കേരളം.. റോഡിൽ നിറയെ വാഹനങ്ങൾ ആണ്.. ചിലരൊക്കെ സഹതാപത്തോടെ ആംബുലൻസ് പോകുന്നത് നോക്കുന്നു.. ആളുകളും മുഖവും മുടിയും നിറവും എല്ലാം വ്യത്യാസപ്പെട്ടിരിക്കുന്നു..

പ്രകൃതി ആകെ മറ്റൊരു ഭാവത്തിൽ നില്കുന്നു.. അമ്മയുടെ പഴയ ഫോട്ടോയിൽ കണ്ട നാടാണ്.. അമ്മയെപ്പോലെ തന്നെ...
അവളുടെ കണ്ണുകൾ നിറഞ്ഞു.. ഹൃദയത്തിൽ എന്തോ കുത്തിയിരിക്കുന്ന പോലെ..
അങ്ങനെ ഓണക്കാലത്തെ വരവേൽക്കാൻ വിരിഞ്ഞു നിൽക്കുന്ന പൂക്കളെല്ലാം ചേർന്നു അമ്മയെ വരവേറ്റു..

അമ്മയുടെ പ്രീയപ്പെട്ട കൊങ്ങിണി പൂക്കൾ പൂത്തുനിൽക്കുന്ന തറവാട്ടിലേക്കുള്ള വഴിയിലൂടെ ആംബുലൻസ് മൂളി പറന്നു...

ആംബുലൻസ് ൽ നിന്നു ശ്രീപൂജ തന്റെ ഇടത്തെ കാൽ കുത്തി മാതൃഭൂമി യിൽ ചവുട്ടി...

അവളുടെ കണ്ണുകൾ ആദ്യം പതിഞ്ഞത് മറ്റൊരു മുഖത്താണ്..

തന്നെപോലെ മറ്റൊരു കുട്ടി.. എന്താ.. എന്റെ മനസ്സു മെനഞ്ഞെടുക്കുന്നത് ആണോ... അല്ലാ... ഞാൻ കണ്ടു....

ഉടനെ ആളുകൾ എല്ലാം മറ്റൊരിടത്തേക് ഓടുന്നത് കണ്ട് ശ്രീപൂജ അവിടേയ്ക് ചെന്നു...
കുഞ്ഞാത്തോൽ ബോധരഹിതയായിരിക്കുന്നു...

അമ്മയുടെ മരണം അറിഞ്ഞു.. അതോ മറ്റെന്തെകിലും ഭയമോ..??? ????

പ്രകൃതി നിയമം... പ്രപഞ്ച ശക്തി... വിധി... കുഞ്ഞാത്തോലിന്റെ ശരീരത്തിന്റെ വലതു ഭാഗം പൂർണമായും തളർന്നിരിക്കുന്നു...

മരുമകൾ അല്ലായിരുന്നു രഞ്ജിനി,, കുഞ്ഞാത്തോലിനു സ്വന്തം മകളായിരുന്നു.. പെട്ടന്നുള്ള അമ്മയുടെ മരണം കുഞ്ഞാത്തോലിനെ തളർത്തി എന്നു എല്ലാവരും പറഞ്ഞെങ്കിലും., മറ്റൊരു കാര്യം ദേവരാജനെ അമ്പരപ്പിച്ചു... കുട്ടികൾ ഒന്നിച്ചിരിക്കുന്നു..

അമ്മ പറഞ്ഞ കാര്യങ്ങൾ അയാളുടെ കാതുകളിൽ മുഴങ്ങി....

ഭയവും സങ്കടവും ആശയകുഴപ്പവും അയാളെ മറ്റൊരു ലോകത്തെത്തിച്ചു...

നാളെ ശ്രീപൂജയും ശ്രീസൂര്യയും ചോദിക്കുന്ന ചോദ്യങ്ങൾ?????

അവർ തിരിച്ചറിഞ്ഞിരിക്കുന്നു.. അതുകൊണ്ടാണോ കുഞ്ഞാത്തോൽ????

അമ്മയ്ക്കിനി സംസാരിക്കാനും കഴിയില്ല..

ഈശ്വരാ...... എന്റെ തെറ്റിന്റെ ശിക്ഷയാണോ???

അയാൾ രഞ്ജിനിയുടെ ശരീരത്തിന് സമീപമിരുന്നു തേങ്ങി.. ഞാൻ ഒറ്റയ്ക്കു ഇതൊക്കെ ഇനി അഭിമുഖീകരിക്കണല്ലോ...
......
മരിച്ചുകിടന്ന അമ്മയുടെ സമീപത്തിരുന്നു കണ്ണീരൊഴുകുമ്പോഴും അവരുടെ കണ്ണുകൾ പരസ്പരം ഉടക്കി.... അതൊരു തീപ്പൊരിയായി ആകാശത്തു മിന്നി... കോരിച്ചൊരിയുന്ന മഴയിൽ അമ്മ ഒരോർമയായി മണ്ണിലലിഞ്ഞു....
.............
............
.


ഭയം


ദേവ രാജന് മണിക്കൂറുകൾ കഴിയും തോറും ഭയം ഇരട്ടിച്ചു.. അയാൾ മുറിയിലൂടെ ഉലാത്തി.. വിശ്വാസങ്ങൾ എല്ലാം പാടെ മറക്കാം എന്ന് അയാൾ മനസിനെ പറഞ്ഞു പഠിപ്പിക്കാൻ ശ്രമിച്ചു..

എന്നിട്ടും മനസിന് ഒരു ആശ്വാസം കിട്ടാത്തത് കൊണ്ട് അമ്മയുടെ മുറിയിലേക്കു അയാൾ നടന്നു.. ഇടനാഴിയുടെ ഇരുവശവുമുള്ള മുറിളിൽ തന്റെ രണ്ടു മക്കളും കിടക്കുന്നത് അയാൾ കണ്ടു... അയാൾ കുഞ്ഞാത്തോലിന്റെ മുറിയിലെത്തി..

ദേവരാജനെ കണ്ടതും അമ്മയുടെ കണ്ണിൽ നിന്നു കണ്ണുനീർ ധാരധാരയായി ഒഴുകി...
അയാൾ കുഞ്ഞാത്തോലിന്റെ കട്ടിലിന്റെ സമീപം നിലത്തു ഇരുന്നു..

കുഴപ്പമൊന്നും ഉണ്ടാവില്ല അല്ലേ അമ്മേ????
ഇത്രയും മണിക്കൂറുകൾ ആയിട്ടും നമ്മൾ വിചാരിച്ച പോലെ ഒന്നും സംഭവിച്ചില്ല... ഇനിയും.. അങ്ങനെ ആവും,, അല്ലെ??

അയാൾ സ്വയം സംസാരിച്ചു..
കുഞ്ഞാത്തോലിന്റെ ധൈര്യമൊക്കെ ചോർന്നു പോയത് പോലെ.. പറയാനുള്ളത് പറയാൻ ശ്രമിച്ചില്ല... എന്റെ മകൻ.. എല്ലാം അനുഭവിച്ചു തന്നെ അറിയട്ടെ...

ദേവരാജൻ മുറിയുടെ പുറത്തിറങ്ങി.. ബന്ധുക്കൾ എല്ലാം പിരിഞ്ഞു പോയ്കോണ്ടിരിക്കുന്നു..

അയാൾ രണ്ടു മുറികളിലും പോയി കുട്ടികളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു.. രണ്ടു പേരെയും എഴുനേറ്റ് കുളിക്കാൻ പറഞ്ഞയച്ചു...
........
ദേവരാജൻ കുല ദേവതയെയും അറിയപ്പെട്ട എല്ലാ ദേവതകളെയും മനസ്സിൽ വിചാരിച്ചു മക്കളോട് എല്ലാം പറയാമെന്ന് കരുതി.

എന്നായാലും എല്ലാരും അറിയേണ്ടതാണ്.. തന്റെ തെറ്റൊന്നുമല്ല.. അവർ ജനിച്ച സമയം..
അയാൾ അവർ കുളിച്ചു വന്ന പാടെ അടുക്കളയിലെ
ഊണ് മേശയിൽ ഇരുന്ന കടും ചായ കുടിക്കാൻ ആവശ്യപ്പെട്ടു.. അവർ രണ്ടാളും ഓരോ തടി കസേരയിൽ ഇരുന്നു.. അവർക് അഭിമുഖമായി അയാൾ ഇരുന്ന്..

എനിക്ക് നിങ്ങളോട് കുറച്ചു സംസാരിക്കാൻ ഉണ്ട്.

ഇപ്പോഴത്തെ കുട്ടികൾ ആണ്. ഞാൻ പറയുന്നത് നിങ്ങൾ എങ്ങനെ എടുക്കുമെന്ന് എനിക്ക് അറിയില്ല.

നിങ്ങൾ രണ്ടാളും എന്റെ കുട്ടികൾ ആണ്.!!"

ഇതുവരെ നിങ്ങളെ അറിയിക്കാതെ ഞാനും നിങ്ങളുടെ അമ്മയും സൂക്ഷിച്ച രഹസ്യം..
ശ്രീ സൂര്യയും ശ്രീ പൂജയും പരസ്പരം നോക്കി..
ശ്രീ സൂര്യ ചിന്തിച്ചു.. ഞാൻ അച്ഛന്റെയും അമ്മയുടെയും മോളായിരിക്കും..
ഇവൾ മറ്റാരുടെയെങ്കിലും...

ശ്രീ പൂജയുടെ ചിന്തകളും സമാനമായിരുന്നു..
പെട്ടന്ന് അവരുടെ കണ്ണുകളിൽ കണ്ട സംശയം മനസിലാക്കി ദേവരാജൻ തുടർന്നു.

നിങ്ങൾ സംശയിക്കുന്നത് പോലെ ഒന്നുമല്ല..
..അയാൾ ഒരു ദീർഘ നിശ്വാസത്തോടെ തുടർന്നു..

നിങ്ങൾ രണ്ടാളും എന്റെയും രഞ്ജിനിയുടെയും കുട്ടികൾ ആണ്.

ശ്രീപൂജയും ശ്രീ സൂര്യയും പരസ്പരം അമ്പരപ്പോടെ നോക്കി.. കരഞ്ഞു കലങ്ങിയ കണ്ണുകൾ എന്തോ അസ്വസ്‌തമാവുന്നുണ്ടായിരുന്നു..

..അയാൾ എല്ലാം തുറന്നു പറഞ്ഞു..
ഇത്രയും കാലം അറിയാത്ത ഇരട്ട സഹോദരിയെ കെട്ടിപിടിച്ചു പൊട്ടിക്കരഞ്ഞു അവർ സ്നേഹം പങ്കുവെച്ചു..

അപ്പോൾ സമയം സന്ധ്യയോട് അടുക്കുകയായിരുന്നു...

എന്തോ ദുസൂചനയായി പുള്ളു നിലവിളിക്കുന്ന സ്വരം പ്രതിധ്വനിയായി കേൾക്കുന്നുണ്ടായിരുന്നു...
.................


തമോഗർത്തങ്ങൾ ശക്തിയാർജിക്കുന്നു


രാത്രിയായി...

ദേവരാജൻ ഉറക്കമില്ലാതെ നടന്നു..

കിടക്കാൻ തോന്നുന്നില്ല.. അയാൾ ഒരു സിഗററ്റ്‌ കൂടി എടുത്ത് പുകച്ചു..

സമയം രണ്ടുമണിയിയോടടുത്തു.. അയാൾ വേഗം നേരം വെളുപ്പിക്കാനായി മുകളിലത്തെ നിലയിലേ വരാന്തയിലൂടെ ഉലാത്തുകയായിരുന്നു..

നല്ല ദാഹം..

അയാൾ സിഗററ്റ് കളഞ്ഞു താഴേക്കു ഇറങ്ങി..
പുറത്തു ജനാലയുടെ കർട്ടൻ മാറിയപ്പോൾ എന്തോ വല്ലാത്തൊരു പ്രകാശം കണ്ട് അയാൾ അമ്പരന്നു...

രണ്ട് തീ ഗോളങ്ങൾ കൂടി ചേർന്നു കൂടുതൽ ആളി കത്തി.. അത് ആകാശത്തു കുറച്ചു മുകളിലേക്കു ഉയർന്നു..

അതിനു ചുവപ്പു നിറമായിരുന്നു..
പിനീട് കണ്ടതൊക്കെ അയാളുടെ സാമാന്യ ബുദ്ധിക് ചിന്തിക്കാൻ പോലും കഴിയാത്തത് ആയിരുന്നു..
..
തീ ജ്വാലയിൽ നിന്ന് ഒരു ചെറിയ പ്രകാശ രശ്മി പുറപ്പെടുന്നു.

അതിനു നീല നിറമായിരുന്നു..

അത് നേരെ ചെന്ന് പതിക്കുന്നത് വീട്ടു പണിക്കാരൻ ബാബുവിന്റെ പുരയിലാണ്..

ചൂടുകാരണം വീടിനു പുറത്തു കിടന്നുറങ്ങിയ ബാബു വിന്റെ നേരെ ആ നീല പ്രകാശം അടുത്തു.. പെട്ടന്നുണ്ടായ മിന്നലിൽ ദേവരാജൻ വ്യക്തമായി കണ്ടു, ബാബു വിന്റെ ദേഹത്തു ചെന്ന് പതിക്കുന്ന ആ പ്രകാശം..

ഇതെന്താണ്??

കൊള്ളിയാൻ ആണോ..

ഒരു ശബ്ദവും കേൾക്കുന്നില്ല.. അയാൾക് ഭയം വർധിച്ചു..

ഒരു അനക്കവും ഇല്ലാ..

അയാൾ പുറത്തിറങ്ങി നോക്കിയാലോ എന്ന് ആലോചിച്ചു. പെട്ടന്നാണ് കുഞ്ഞാത്തോലിന്റെ മുറിയിൽ നിന്ന് എന്തോ ശബ്ദം കേട്ടത്..

അയാൾ അവിടേക്ക് വേഗത്തിൽ ചെന്നു..
എന്താണമ്മേ ഉറങ്ങിയില്ലേ??

കുഞ്ഞാത്തോൽ വിറയ്ക്കുന്ന കൈകളോടെ കട്ടിലിനടിയിലേക് കൈ ചൂണ്ടി..

അയാൾ കുനിഞ്ഞു നോക്കുമ്പോൾ അവിടെ അമ്മയുടെ ചെറിയൊരു പെട്ടി ഇരിക്കുന്നു..
അയാൾ പെട്ടി തുറന്നു.. നിറയെ പൊടിപിടിച്ച ഗ്രന്ഥങ്ങൾ ആണ്..

കുഞ്ഞാത്തോൽ കൈ കൊണ്ട് എന്തെക്കെയോ കാണിക്കുന്നു..

എന്തുകൊണ്ടോ അയാൾ മൂന്നാമത്തെ ഗ്രന്ഥം വലിച്ചെടുക്കുന്നു..

" തമോഗർത്തങ്ങൾ """!!!!!..

അയാൾ അവിടെ അമ്മയുടെ കിടക്കയ്ക് സമീപമിരുന്ന് വായിക്കാൻ തുടങ്ങി..
""'
നക്ഷത്രങ്ങളുടെ അന്ധ്യമാണ് തമോഗർത്തങ്ങൾ.. അത്ഭുതങ്ങളുടെയും അറിവിന്റെയും കാലവറകൾ ആണ് ഇവ.. ഒരിക്കൽ പോലും മനുഷ്യന് ഇവയ്ക്കു അരികിൽ എത്താനോ ഗവേഷണം നടത്താനോ സാധ്യമല്ല.. അത്ര ദുരൂഹമാണ് ഓരോ തമോഗര്ത്തങ്ങളും.. പ്രകാശ കണങ്ങളെ പോലും പുറത്തേക് വിടാതെ അതിനുള്ളിലേക് വലിച്ചടുപ്പിക്കാൻ സാധ്യമായത്ര ആകർഷണ ബലം അവയ്ക്കുണ്ട്..

പക്ഷെ ഇവയ്ക്കു മനുഷ്യനെയും ജീവജാലങ്ങളെയും എത്രത്തോളം സ്വാധീനിക്കുവാൻ കഴിയും എന്ന കാര്യം വ്യക്തമല്ല..

അതുപോലെ തന്നെ പ്രധാനമാണ് അവയുടെ ഉത്ഭവ സമയവും.. ഒരു തമോഗർത്തം പിറവികൊള്ളുന്ന സമയം ഒരു നക്ഷത്രത്തിന്റെ മരണമാണ്.. ഇതുസംഭവിക്കുന്ന നിമിഷം ഉത്ഭവിക്കുന്ന അതി നിഗൂഢമായ കിരണങ്ങൾ ആദ്യം പതിക്കുന്ന ജീവനുള്ള വസ്തുവിൽ....... """""""""..







തമോഗർത്തങ്ങളുടെ ആകർഷണം

ആരുടെയോ ഉറക്കെയുള്ള കരച്ചിൽ കേട്ട് അയാൾ ഗ്രന്ഥം മാറ്റിവെച്ചു പെട്ടന്ന് എണീറ്റ് പുറത്തേക്ക് ഓടി..
..
ബാബു...??

ബാബുവിന്റെ കാര്യം അയാൾ മറന്നിരുന്നു..
ഉറക്കെ കരയുന്നത് ബാബുവിന്റെ ഭാര്യ ലളിതയാണ്..

"ബാബുവിനെ കാണുന്നില്ല.. രാത്രി പന്ത്രണ്ടു മണിവരെ ഇവിടെ ഉണ്ടായിരുന്നതാണ്.. രാവിലെ നോക്കുമ്പോൾ കാണുന്നില്ല.. അവൾ തമിഴും മലയാളവും കൂട്ടിക്കലർത്തി കരഞ്ഞുകൊണ്ട് പറഞ്ഞു..

ഞാൻ കണ്ടതൊക്കെ സ്വപ്നമായിരുന്നോ??

അയാൾക് ഒന്നും കൃത്യമായി ഓർക്കാൻ കഴിയുന്നുണ്ടായിരുന്നില്ല..

നമുക് കണ്ടുപിടിക്കാം.. ബാബു ഇവിടെ തന്നെ കാണും.

എന്ന് ലളിതയുടെ മുഖത്തു നോക്കാതെ പറഞ്ഞുകൊണ്ട് അയാൾ തിരികെ നടന്നു....
...

ബാബുവിനെ കാണ്മാനില്ല.. ഇവിടെ പോയി എന്നറിയാൻ യാതൊരു തുമ്പും കിട്ടണില്ല.. അന്വേഷിക്കാൻ പറ്റുന്നിടത്തൊക്കെ അന്വേഷിച്ചു..

ദേവ രാജൻ മാത്രം എന്ത് പറയണം എന്നറിയാതെ വിഷമിച്ചു..

അയാളുടെ ഉള്ളിൽ ഭയത്തിന്റെ താളത്തിൽ ചെണ്ട കൊട്ടികൊണ്ടിരുന്നു...

അയാൾ ഭയന്ന്
കുഞ്ഞാത്തോലിന്റെ മുറിയിലേക്ക് ഓടി ചെന്നു..
അവിടെ കണ്ട കാഴ്ച അയാളെ അത്ഭുതപ്പെടുത്തി.
....
കുഞ്ഞാത്തോലിന്റെ അനിയൻ..നാട്ടിലെ പ്രശസ്‌തനായ ഒരു വിഷവൈദ്യനും ജ്യോതിശാസ്ത്ര വിദ്വാനും ആയിരുന്ന ആര്യ ശങ്കരൻ..

ഈശ്വര ഭക്തി തലക്കുപിടിച്ചപ്പോൾ പ്രപഞ്ച ശക്തിയുടെ ഉറവിടം തേടി തറവാട്ടിൽ നിന്ന് ഇറങ്ങിയതാണ്.. പിന്നെയാരും കണ്ടിട്ടില്ല...
ഇത്രയും വർഷങ്ങൾ കഴിഞ്ഞിട്ടും മുഖത്തെ ചൈതന്യം ഒട്ടും കുറഞ്ഞിട്ടില്ല. ജരാനരകൾക് അധികം പിടി കൊടുക്കാതെ അങ്ങനെ ഒരു ജന്മം...

മനസിലെ ഭാരം കുറച്ചു കുറഞ്ഞതുപോലെ..

ശങ്കരമാമ... !!!!

ദേവരാജൻ ഇടറുന്ന ശബ്ദത്തിൽ വിളിച്ചു..

കുറച്ചു നിമിഷത്തെ സ്നേഹാചാരങ്ങളോടെ ശങ്കരമാമ എന്റെ തോളിൽ തട്ടി പുറത്തേക് വരാൻ പറഞ്ഞു.

ഞങ്ങൾ നടന്നു.. ഒരുപാട് ദൂരം... മനസുകൾ നന്നായി അടുക്കാൻ ഒന്നിച്ചുള്ള നടത്തത്തോളം മറ്റൊന്നിനും ആവില്ല.. നടന്ന് നടന്ന് ഞങ്ങൾ ചെന്നെത്തിയത് പഴയ ആൽത്തറയിലാണ്.
ആൽതറയ്ക് ഇപ്പുറം പടം ആണ്.. ഏതു വേനലിലും നല്ല ഇളം കാറ്റ് വീശുന്ന പ്രദേശം. ഞങ്ങൾ അവിടെ ഒരു കല്ലിന്മേൽ ഇരുന്നു..

ദേവാ... !!!

പ്രശ്നമാണല്ലോ...

ത്രികാല ജ്ഞാനിയായ ശങ്കരമാമ എല്ലാം അറിഞ്ഞുവോ..

ദേവരാജന്റെ കണ്ണുകൾ നിറഞ്ഞു..
രഞ്ജിനിയും പോയ്,, അമ്മയ്ക്കു സുഖമില്ല.. ഇനി ഞാൻ ഇതൊക്കെ ആരോട് പറയും എന്ന് കരുതിയിരുന്നു.. ദൈവമായിട്ടാവും ഇപ്പോൾ ശങ്കരമാമയ്ക് ഇവിടേക് വരാൻ തോന്നിയത്..
അതെ ദേവാ.. എല്ലാം ദൈവ വിധി..

.
നിനക്കു തോന്നുന്നുണ്ടോ ബാബുവിന്റെ തിരോധാനം നിന്റെ കുട്ടികളുടെ ശക്തി കൊണ്ടാണെന്ന്...

എങ്കിൽ അത് ശരിയാണ്.. മറ്റെന്തിനെയും ഉള്ളിലേക്കു വലിച്ചെടുക്കാൻ കഴിയുന്ന തമോഗർത്തങ്ങളുടെ ആഗിരണ ശക്തി അവരിലുണ്ട്.. അത് പകൽസമയത് ഉണ്ടാവില്ല.
സൂര്യൻ അസ്തമിക്കുന്നതോടെ ആ ശക്തി ഉണരുന്നു.. അവ രണ്ടു പേരിൽ നിന്നും കൂടിച്ചേർന്നു ഒരു പ്ലാസ്മ ഗോളമാവുന്നു..

മെറാക്, ദുഭേ എന്ന രണ്ടു നക്ഷത്രങ്ങൾ ഉണ്ട് അവ നേർരേഖയിൽ വരുന്നതോടെ തമോഗർത്തം അതിന്റെ ആകർഷണ ശക്തി ഭൂമിയിലേക്കു എത്തിക്കുന്നു.. അതിനുള്ള ഒരു മാർഗമാവുന്നു.. ശ്രീ സൂര്യയുടെയും ശ്രീ പൂജയുടെയും ശക്തി.

അവർ അകന്നു നിൽകുമ്പോൾ ഒന്നും സംഭവിക്കില്ല..

ഇതിനെ തടുക്കണം.. അല്ലെങ്കിൽ ഇനിയും പലരും അപ്രത്യക്ഷമാവും ഭൂമിയിൽ നിന്ന് എന്നന്നേക്കുമായി..

രാത്രിയായി.. അവർ ഉറങ്ങിയില്ല.. ശങ്കരമാമ യും ദേവരാജനും മട്ടുപ്പാവിൽ ഇരുന്ന് ശാന്തമായ മനോഹരമായ ആകാശത്തേക്കു നോക്കി ഇരുന്നു..

എത്ര മനോഹരമാണ്.. പക്ഷെ ഈ കാണുന്ന നക്ഷത്രങ്ങൾ ഒന്നും യഥാർത്ഥത്തിൽ അവിടെ ഉണ്ടാവില്ല.

ചിലപ്പോൾ അവയിൽ നിന്നുള്ള പ്രകാശം ഇത്ര ദൂരം സഞ്ചരിച്ചു ഇവിടെ എത്തുമ്പോഴേക്കും അവയെല്ലാം തമോഗർത്തമായി മാറിയിട്ടുണ്ടാകും.. ശാന്തതയിൽ നിന്നും ഉഗ്രസ്വരൂപത്തിലേക്....

സംസാരിച്ചിരുന്ന അവരുടെ ശ്രദ്ധ പെട്ടന്ന് മറ്റൊരു വശത്തേക്കായി, അവിടെ തെങ്ങും തോപ്പിന്റെ ഇടയിൽ എന്തോ കത്തിയമരുന്ന സ്വരം..തീ ജ്വാല മുകളിലേക്കു ഉയരുന്നു..
എത്ര വേഗത്തിലാണ് അവർ താഴെ എത്തിയത് !!!!

കാഴ്ച ഒട്ടും വിഭിന്നമല്ലായിരുന്നു..

അതേ നീല പ്രകാശം... തീവ്രത കുറച്ചു കൂടിയോ???

അറിയില്ല..

ഇടയ്ക്കൊക്കെ തൊടിയിലും മുറ്റത്തുമൊക്കെ അലഞ്ഞുതിരിഞ്ഞു നടക്കാറുള്ള ഒരു നായ,, ഇന്ന് അത് തേങ്ങാ സൂക്ഷിക്കുന്ന കളപ്പുരയുടെ തിണ്ണയിൽ കിടന്നുറങ്ങുകയായിരുന്നു..

പ്രകാശം അതിനെ ലക്ഷ്യമാക്കി പാഞ്ഞു.. ഞങ്ങൾ നോക്കി നിൽക്കെ നായ അപ്രത്യക്ഷമാവുന്നു..

ശ്വാസം പോലും എടുക്കാൻ മറന്ന് പരസ്പരം അവർ നോക്കി..

ശേഷം ജ്വാല വീടിനുള്ളിലെക്ക് പാഞ്ഞു. ഒരു കൊള്ളിയാൻ പോലെ...

അവർ പിന്തുടർന്നു. ജ്വാല കുട്ടികളുടെ മുറിയിലേക്കാണ്....

ദേവരാജനും ശങ്കരമാമയും നോക്കിനിൽക്കേ അവ രണ്ടായി പിളർന്ന് കുട്ടികളിലേക് പ്രവേശിച്ചു..

ഒന്നുമറിയാതെ ശാന്തമായി ഉറങ്ങുന്ന ശ്രീ സൂര്യയും ശ്രീ പൂജയും...

ദേവാ.. ഇതുവരെ തോന്നാത്ത ഭയം എനിക്ക് തോനുന്നു.....

കണ്ണു ചിമ്മുന്ന സമയം പോലും എടുക്കാതെ പലരും അപ്രത്യക്ഷമാവുന്നു..

ശങ്കരമാമ ജ്ഞാനിയാണ്.. അദ്ദേഹവും കൂടെ ഭയപ്പെടുമ്പോൾ എങ്ങനെ നേരിടണം എന്നറിയാതെ ദേവ രാജൻ സകല ഈശ്വരൻമാരെയും മനസ്സിൽ വിചാരിച്ചു..
ഇത് മറ്റുള്ളവരോട് പറയാനും ഭയം. രണ്ടുപെൺകുട്ടികൾ ആണ്.. അമ്മയില്ലാത്ത അവർക്കു ഇനി ഞാനേ ഉള്ളൂ..

ദേവരാജൻ കണ്ണടച്ച് പ്രാർത്ഥിച്ചു.. ഈശ്വരാ.....
അപ്പോഴാണ് കുഞ്ഞാത്തോലിന്റെ മുറിയിലുണ്ടായിരുന്ന പഴയ തമോഗർത്തങ്ങളെ കുറിച്ച് പ്രതിപാദിക്കുന്ന ഗ്രന്ഥം അയാളുടെ മനസിലേക്കു എത്തിയത്..

അയാൾ ഓടി.. കുഞ്ഞാത്തോൽ ഉറക്കമായിരുന്നു..

എവിടെയാണ്???

അയാൾ സ്വയം പിറുപിറുത്തു..
കാണുന്നിലെ???

പിന്നാലെ വന്ന ശങ്കരമാമ എന്തോ അർഥം വെച്ചു ചോദിച്ചു..

ഇവിടെയെവിടെയോ ആണ് വെച്ചത്....
ദേവാ.. അത്‌ നീ നോക്കേണ്ട.. കിട്ടീല്ല.. നീ വിചാരിക്കുന്നത് പോലെ ശാസ്ത്രം മാത്രമല്ല ഇതിനു പിന്നിൽ.. കോടാനുകോടി ഊർജത്തിന്റെ സ്രോതസാണ് തമോഗർത്തങ്ങൾ.

. അവയുടെ ആന്തരിക ശക്തി ഭൂമിയിലേക്കു പഠിക്കാനുള്ള ഒരു മാർഗമായി നിന്റെ കുട്ടികൾ മാറി.. കാലങ്ങൾ നീണ്ട കാത്തിരിപ്പിന് ഒടുവിലാവാം ഇത് സംഭവിച്ചിരിക്കുക...

അത്ഭുതങ്ങളുടെ.. സാധരണ മനുഷ്യന്റെ ചിന്തകൾക്കു അപ്പുറമാണ് ഇപ്പോൾ സംഭവിച്ചിരിക്കുന്നത് എല്ലാം.. ഇതിനെ നേരിടാൻ.. നിർവീര്യമാക്കാൻ അത്ര തന്നെ ഒരു തേജസ്സിനെ നമ്മൾ കണ്ടെത്തണം..

ഞാൻ???????? .. ദേവരാജന്റെ കണ്ഠമിടറി..

ഞാൻ എന്തു ചെയ്യാനാണ്...
കുറെയൊക്കെ നിന്റെ കർമ്മ ഫലമാണ് ദേവാ...
ഭാര്യയും ഭർത്താവും ദൈവമായി കൂട്ടിച്ചേർക്കുന്നവരാണ്.. ഒരാൾ വളരെ ആത്മാർഥമായി സ്നേഹിക്കുകയും മറ്റെയാൾ വളരെ തന്ത്രപരമായി കബളിപ്പിക്കുകയുമാണെങ്കിൽ..... !!!

നീ എനിക്ക് മകൻ തന്നെയാണ്. നിന്നെ വിഷമിപ്പിക്കാൻ പറഞ്ഞതല്ല.. ഇതിനു പ്രതിവിധി കണ്ടെത്താൻ ഒരാൾക്കേ കഴിയൂ.. അത്......
പറയൂ.. ശങ്കരമാമാ...

അത്.. നിനക്കു മാത്രമാണ് ദേവാ...

..................................

ത്രികാല ജ്ഞാനം ഉള്ള മുത്തശ്ശനും അമ്മയും ശങ്കരമാമയും.. വളരെ ആത്മാർത്ഥതയുള്ള ഭാര്യ.. ഇതൊന്നുമില്ലാത്ത ഞാൻ, ഇവർക്കൊന്നും സാധികാത്ത ദൈവം പോലും ഉപേക്ഷിച്ച ഈ പ്രപഞ്ച ശക്തികളുടെ വിസ്മയങ്ങളെ എങ്ങനെ തടുക്കാനാണ്.......
.

.......................


യാഫിസിയിലേക്കു മടക്കം


തന്റെ കുട്ടികളെയും അവർ കാരണം സംഭവിച്ചേക്കാവുന്ന അപകടവും ഓർത്തു വിഷമിച്ചിരിക്കുന്ന അയാളുടെ മുന്നിലേക്കു ഒരു കൊറിയർ പറന്നെത്തിയത്....

യാഫിസി നിയമം അനുസരിച് വിവാഹം രജിസ്റ്റർ ചെയ്യുന്നതിന് പതിനേഴു വർഷം മാത്രമാണ് കാലാവധി.. അതിനു ശേഷം തുടരാൻ ആഗ്രഹിക്കുന്നെങ്കിൽ വീണ്ടും അതേ മതാചാര ചടങ്ങുകളോടെ വിവാഹിതരാവണം.....

അയാൾ ഒന്ന് സ്തംഭിച്ചു.. ഞാൻ കുട്ടികളോട് എന്തു പറയും.. ഇനിയും അവിടേയ്ക് ഇനിയൊരു ഒരു തിരിച്ചു പോക്ക്.. അതും ഒറ്റയ്ക്...

പക്ഷെ അയാളെ അവിടെ കാത്തിരിക്കുന്ന ഒരു മാന്ത്രിക ശക്തി ഉണ്ടായിരുന്നു......

....ഓരോ ദിവസവും കണ്മുന്നിൽ നിന്ന് കാണാതാവുന്ന ജന്മങ്ങൾ.. പേടിപ്പെടുത്തുന്ന നിമിഷങ്ങൾ.. ഉറങ്ങിയിട്ട് നാളുകളായപോലെ.. അയാളുടെ കണ്തടങ്ങൾ വീങ്ങിയിരുന്നു.. അതിനു ശേഷം ഈ കോർട്ട് ഓർഡർ കൂടെ.. പോയെ പറ്റൂ....

അയാൾ യാത്രയ്‌ക്കൊരുങ്ങി..

ദേവാ..

ശങ്കരമാമയാണ്..

നീ പുറപ്പെടാനൊരുങ്ങുകയാണോ.. അപ്പോൾ ഇവിടെ??

ആ ശബ്ദത്തിൽ ഒരു ഭയം മൂടിയിരുന്നു..
ശങ്കരമാമ.. ഞാൻ എന്ത് ചെയ്യണം.. അയാൾ വിങ്ങി..
ഒരു കാര്യം ചെയ്യൂ..

നീ ശ്രീസൂര്യയെ കൂടെ കൂട്ടിക്കോളൂ...

എന്താ??

അവൾക് യാഫിസി ഓർമയിൽ പോലും ഉണ്ടാവില്ല.. അവൾ എന്തായാലും നിന്റെ കൂടെ വരട്ടേ..

അയാൾകും അത് ശരിയാണെന്ന് തോന്നി.. രണ്ടു കുട്ടികളും ഒന്നിച്ചു നില്കുന്നത് കൊണ്ടാണെങ്കിൽ... ഞങ്ങൾ പോകുന്ന ദിവസങ്ങളിൽ ഒരു അപകടം ഉണ്ടാകുന്നത് ഒഴിവാക്കാം..

...................


യാഫിസിയിലെ മൂന്ന് ദിവസങ്ങൾ...


ഇനിയൊരിക്കലും തിരിച്ചു പോകില്ല എന്നു വിചാരിച്ചു ഉറപ്പിച്ച യാഫിസി മണ്ണിൽ കാലു കുട്ടിയപ്പോഴേ ഒരു തരിപ്പ് അനുഭവപെട്ടു..
ശ്രീ സൂര്യ അമ്പരപ്പിലായിരുന്നു.. താൻ ജനിച്ച മണ്ണിന്റെ ഗന്ധം അവൾ മതിയാവോളം ആസ്വദിച്ചു...

പക്ഷെ ചുണ്ടിലൊരു കാപട്യ ചിരിയുമൊലിപ്പിച്ചു അയാളെ കാത്ത് കോടതിയിൽ അവളും ഉണ്ടായിരുന്നു..

ശ്രീ സൂര്യയെ രഞ്ജിനിയുടെ സുഹൃത്തിന്റെ കൂടെ നിർത്തിയിട്ടാണ് കോടതിയിലേക്കു പോന്നത്.. അച്ഛന്റെ മറ്റൊരു ബന്ധം കുട്ടികൾ അറിയാതെ ഇരിക്കാനുള്ള ഒരച്ഛന്റെ പെടാപാടുകൾ കൂടെ അയാളിൽ ഉണ്ടായിരുന്നു..

കോടതിയിൽ അയാൾ ഒരു മുഖമേ തേടിയുള്ളു..

വരാതിരിക്കാൻ ആവില്ല.. എവിടെയാണെങ്കിലും കോടതിയിൽ എത്തിച്ചിരിക്കും. അത്ര കഠിനമാണ് ഇവിടുത്തെ നിയമങ്ങൾ...
അയാളുടെ മനസ്സു മന്ത്രിച്ചു.. അവൾ എത്തി... ഇവിടെ എവിടെയോ.......

അയാളുടെ കണ്ണുകൾ ചുറ്റും പരതി..
അതാ....

അവൾ.....
നിറമിഴിയുമായി അയാളുടെ മുന്നിലേക് അവൾ വരുന്നു
....
വര്ഷങ്ങള്ക്കു ശേഷം......

മനസ്സിൽ തന്ത്രങ്ങളും നാവിൽ മന്ത്രങ്ങളുമായി....

ദേവരാജൻ പഴയ ആളല്ല.. അമ്മയില്ലാത്ത, രണ്ടുപെൺകുട്ടികളുടെ അച്ഛനാണ്.. മാത്രമല്ല വളരെയധികം വിഷമങ്ങൾ നിറഞ്ഞ നിമിഷങ്ങളിലൂടെയാണ് കുറച്ചുദിവസങ്ങളായി അയാൾ കടന്ന് പോകുന്നത്...

അവൾ തന്റെ എല്ലാ പ്രണയ ഭാവങ്ങളൂടേയും വിരലിൽ ശങ്കു മുഖമുള്ള,, തന്റെ മന്ത്രങ്ങളുടെ ബലിയാടിനെ നോക്കി.

അയാൾ കൂടുതൽ ഒന്നും പറഞ്ഞില്ല..

ചോദിച്ചുമില്ല.. അറിയാവുന്നത് പോലെ ഘോഷി ഭാഷയിൽ പറഞ്ഞു..
അന്ന് അങ്ങനെ ചെയ്‌യേണ്ടി വന്നു.. നിന്നെ വഞ്ചിച്ചതല്ല. പക്ഷെ എനിക്ക് ഇന്ന് എന്റെ കുട്ടികളെ നോക്കണം.. നമുക് ആ തെറ്റിന് ഇന്ന് പരിഹാരം ചെയ്യണം.. ഇനി ഈ നാട്ടിലേക് എനിക്കൊരു മടങ്ങിവരവ് ഉണ്ടാവില്ല...

അവൾ വാടിയ മുഖത്തോടെ ദേവരാജനെ നോക്കി..

ഒരു മാറ്റവുമില്ല.. കാലത്തിന്റേതായ യാതൊരു മാറ്റവും ഇല്ലാ..

ഞാനും അങ്ങയോട് മാപ്പു ചോദിക്കുന്നു.. ഇനി ഞാൻ ഒരിക്കലും അങ്ങയെ ശല്യപെടുത്തില്ല..
അവളുടെ മാൻപേട കണ്ണുകളിൽ കണ്ണുനീർ തുള്ളി...

അയാൾ ഒന്നിടറി..

നീ എനിക്ക് ഒരിക്കലും ശല്യമല്ല.. നീ എന്റെ ദേവതയാണ്... പക്ഷെ...

അവൾക് എന്തോ ലക്ഷ്യം കണ്ട തിളക്കം....

എന്നെ വേണ്ടന്ന് വെച്ചോളൂ... നിങ്ങൾക്കായി നൂറ്റിപതിനെട്ടു ദിനരാത്രങ്ങൾ ഉപവസിച്ചു ധ്യാനിച്ചു കഴിഞ്ഞു വന്നപ്പോൾ നിങ്ങൾ പോയി എന്നാണ് എനിക്ക് അറിയാൻ കഴിഞ്ഞത്...
എന്റെ വിധിയാണ് ഇത്.. സ്നേഹം അനുഭവിക്കാൻ എനിക്ക് യോഗമില്ല.. ഞാൻ യാഫിസിയുടെ കണ്ണീരുണങ്ങാത്ത വിധവയായി കഴിഞ്ഞുകൊള്ളാം....

അവൾ വീണ്ടും കരയുകയാണ്..

അയാളുടെ കരുത്തു ചോരുന്നതുപോലെ.. ഇവളോട് എനിക്കെന്താണ് ഇത്രയും പ്രണയം.. ഒരു വ്യാഴവട്ടകാലത്തിനു ഇപ്പുറം ഒരു പ്രണയവും മനസ്സിൽ ഉണ്ടാവില്ല എന്നാരോ പറഞ്ഞത് ശുദ്ധ മണ്ടത്തരം..

ഇവളോട് എനിക്ക് വല്ലാത്തൊരു ആരാധന...
അയാളുടെ കണ്ണുകളിൽ നിന്ന് കാര്യം ഗ്രഹിച്ച അവൾ കൂടുതൽ കരുത്തോടെ ലക്ഷയത്തെ കണ്ടു.. അയാളുടെ അടുത്തേക് ചെന്ന്.. ഒരു കൊച്ചു കുട്ടിയെപ്പോലെ അയാളുടെ വലതെ നെഞ്ചിൽ ചാഞ്ഞു..

ദേവരാജൻ പെട്ടന്ന് പിന്മാറി..

നോക്കു... എനിക്ക് നിന്നെ ഇഷ്ടമാണ്.. പക്ഷെ നമുക് ബന്ധം പിരിയാം... അത് എന്റെ മനസിൽ തറച്ച ഒരു മുള്ളുപോലെ ഇടയ്കിടക് വേദനിപ്പിക്കുന്നു..

അവൾ എന്തോ അർദ്ധം വെച്ചു, ഒരു ലാസ്യ ഭാവത്തോടെ അയാളെ നോക്കി..

അപ്പോൾ എന്നെന്നേക്കുമായി എന്നെ വേണ്ടന്ന് വെയ്ക്കുകയാണോ.. ഒരിക്കൽപോലും എന്നോടൊപ്പം..........

അവൾ സംസാരിച് മുഴുവിപ്പിച്ചില്ല...

ഇനിയൊരു പൂജയും മുടങ്ങില്ല എന്ന മനസിന്റെ ഉറപ്പോടെ അവൾ അത് അംഗീകരിച്ചു.. നിയമ പരമായി ഇനിയും ഭാര്യയും ഭർത്താവുമായി ഇരുന്നാൽ ഇനിയൊരു പതിനെട്ടു വർഷം കഴിഞ്ഞാൽ ഒരു അന്വേഷണം കൂടെ ഉണ്ടാവും.. അന്ന് അയാൾ ഈ ഭൂലോകത്തേ ഉണ്ടാവില്ല.. അതിന്റെ തുമ്പു തേടി ഇനി യാഫിസി പോലീസ് എത്തേണ്ട..
..
കുറെ സമയത്തെ ആലോചനയ്ക് ശേഷം അവൾ പറഞ്ഞു..

ശരി.... ഞാൻ ഒപ്പിടാം.. ഇനി നമ്മൾ തമ്മിൽ യാതൊരു ബന്ധവുമില്ല..

..
നിയമ നടപടികൾക്കു ശേഷം പുറത്തിറങ്ങിയ ദേവരാജന്റെ കാലിൽ വീണു കരയുന്ന അവളെ കണ്ണീർ പൊഴിച്ചുകൊണ്ട് അയാൾ ആശ്വസിപ്പിച്ചു..




ചാന്ദ്ര ഗ്രഹണം...


പൂജകൾ തുടങ്ങി കഴിഞ്ഞു..

ശ്രീ സൂര്യയെയും കൂട്ടി പുറത്തിറങ്ങിയതാണ് ദേവരാജൻ.. അമ്മയും അച്ഛനും ശ്രീ പൂജയും ജീവിച്ച അവളുടെ ജന്മ നാടു കണ്ട് ആസ്വദിക്കുകയായിരുന്നു അവൾ.. നാളെ തിരികെ പോകണം..

എന്തൊരു നാടാണ് ഇത്‌.. ഞാൻ വളരേണ്ട നാട്.. അച്ഛന്റേം അമ്മയുടേയും അന്ത വിശ്വാസം.. അല്ലാതെന്ത്...

എനിക്ക് ഇവിടെ നിന്ന് പോരാൻ തോന്നുന്നില്ല...
ദേവരാജൻ ഒന്ന് ചിരിച്ചു..

.ഭയമായിരുന്നു.. മകൾ കൂടെ ഇല്ലാതിരുനെങ്കിൽ ഒരു പക്ഷെ..........
യാഡിസിയിലെ പ്രധാന കാഴ്ചകളെല്ലാം ആസ്വദിച്ച് ഒരു ടാക്സിയിൽ പോവുകയായിരുന്നു ദേവരാജനും മകളും..

സന്ധ്യയായി തുടങ്ങി.. കിളികളെല്ലാം പാറി പറക്കുന്നു...

പെട്ടന്നാണ് മുന്നിലുള്ള എല്ലാ വാഹനങ്ങളും തിരികെ പോരുന്നതായി കണ്ടത്.. തീരാ ദേശമാണ്.. റോഡിലേക്കു ശക്തമായി തിര അടിച്ചു കേറുന്നത്കൊണ്ട് പോലീസ് റോഡ് ബ്ലോക്ക് ചെയ്തിരിക്കുന്നു..

കുറച്ചു കൂടുതൽ ദൂരം യാത്ര ചെയേണ്ടതായുണ്ട്..
ഡ്രൈവർ പറഞ്ഞു.

9
അത് നന്നായി എന്നാണ് ശ്രീ സൂര്യക് തോന്നിയത്.. കുറച്ചുകൂടെ ആസ്വദിക്കാമല്ലോ യാഫിസിയുടെ സൗന്ദര്യം..

പക്ഷെ.. ദേവരാജന് എന്തോ ഭയം തോന്നി..
ക്ഷീണം കൊണ്ടോ, തണുത്ത കാറ്റ് മുഖറെറ്റത്തു കൊണ്ടോ അയാൾ ഒന്ന് കണ്ണടച്ചു...

അച്ഛാ.. ഫിസിദി പൂർവയെ കുറിച്ചെന്താ എന്നോട് പറയാഞ്ഞത്???

അയാൾ ചുറ്റും നോക്കി.. അതെ... ഫിസിദി പൂർവ അയാളുടെ മുന്നിൽ ഉയർത്തെഴുന്നേറ്റു നില്കുന്നു....

അയാൾ ആ മാസ്മരിക പ്രപഞ്ചത്തിൽ മയങ്ങി നിന്നു..

ശ്രീ സൂര്യ അവിടെ കാർ നിർത്താതെ സമ്മതിച്ചില്ല.. അയാൾക് വഴങ്ങേണ്ടി വന്നു..

വിധി.. അത് തടുക്കാനാവില്ലല്ലോ..
ഓയിസ്റ്റർ ഫൽനിയെ കുറിച്ചും ഫിസിദി പൂർവയുടെ ചരിത്രത്തെ കുറിച്ചും അറിഞ്ഞ ശ്രീ സൂര്യ വളരെ ആഹ്ലാദത്തിലാണ്... അവിടെ ഇന്ന് വിശേഷപ്പെട്ട ഒരു പൂജ നടക്കുന്നു എന്നറിഞ്ഞു അതിൽ പങ്കെടുക്കാനായുള്ള തയാറെടുപ്പിലാണ് അവൾ..

തന്നെ ആരോ ശ്രദ്ധിക്കുന്നതായി തോന്നി ദേവരാജൻ പലതവണ പുറത്തേക് നോക്കി..
ആരെയും കണ്ടില്ല..

പൂജയുടെ സമയ ക്രമം അറിയാനായി പുറത്തേക് ഇറങ്ങിയ അയാളുടെ പിന്നിൽ മെല്ലെ വന്ന് ചെവിയിൽ അവൾ മന്ത്രിച്ചു.

ആരെയാണ് നോക്കുന്നത്,, എന്നെയോ....

അയാൾ ഞെട്ടി.. അകത്തേക്കു നോക്കി..
ഇല്ലാ മകൾ ഫിസിദി പൂർവയുടെ പ്രപഞ്ചത്തിലാണ്..

നീ ഇവിടെ????

എനിക്ക് ഒരിക്കൽ കൂടെ കാണണമെന്ന് ഉണ്ടായിരുന്നു...

നമുക് ആ തീരത്തേക് മാറി നിൽകാം...

അവൾ ഒരു ഗൂഡ സ്മിതത്തോടെ പറഞ്ഞു..
പറഞ്ഞോളൂ.. അയാൾ കുറച്ചു മൂന്നോട്ട് നീങ്ങി..
പെട്ടന്ന് പൂജയ്ക്കായി ഫിസിദി പൂർവ്വയിലെ എല്ലാ പ്രകാശവും അണച്ചതും ഒരു ആയാസവുമില്ലാതെ അയാളെ പൊക്കിയെടുത് അവൾ ഒന്ന് മുകളിലേക്കു ഉയർന്നു ചാടി...

അയാൾക്കു ഒന്നും മനസിലാവുന്നതിനു മുന്നേ അയാളുടെ കഴുത്തിലെവിടെയോ വിരൽകൊണ്ട് അവളൊന്ന് അമർത്തി..
ശബ്ദം പുറത്തേക് വരുന്നില്ല..

അയാൾ ഉറക്കെ കാറി..

തൊണ്ട വേദനിച്ചതല്ലാതെ ശബ്ദം ഉണ്ടായില്ല..
അയാൾ അവളുടെ കൈ തലങ്ങളിൽ കിടന്ന് മുഖത്തേക്കു നോക്കി.. മാലാഖയുടെ മുഖമായിരുന്നില്ല അവൾക്...

അതി ഭയാനകമായ കണ്ണുകൾ ജ്വലിച്ചു നിന്നു..
അപ്പോൾ എല്ലാം സത്യമായിരുന്നു..

അയാൾക് കോൺട്രാക്ടറുടെ വാക്കുകൾ ഓർമവന്നു..
നിമിഷനേരം കൊണ്ട് ഒരു പാറക്കൂട്ടത്തിനു ഉള്ളിൽ സജ്ജമാക്കിയ അറയിലേക് അയാളെ കൊണ്ടുപോയി..

അത്ബലി കളം പൂജകൾ ആണെന്ന് അയാക്‌ മനസിലായി..

മരണം................

ചാന്ദ്ര ഗ്രഹണ സമയത് നടത്തുന്ന പ്രതേക പൂജയാണ് സിഗോറിയോസ്.. സിലിയൻ വംശജരുടെ അഭിവൃദ്ധിയും യാഫിസിയുടെ നാശവുമാണ് ലക്‌ഷ്യം...

യാഫിസിയുടെ ശക്തിയായ ദേവതയുടെ ഫിസിദി പൂർവ നശിപ്പിക്കുകയാണ് ആദ്യ ലക്ഷ്യം.. അത് അത്ര എളുപ്പവുമല്ല..

സമുദ്രത്തിന്റെ,, ഭൂമിയുടെ ആഴങ്ങളിലെ ശക്തിയാണ് യാഫിസിയുടെ അടിത്തറ...
ആ പ്രഭാവത്തെ വിരലിൽ ശംഖുമുഖമുള്ള, യാസിഫിയൻ അല്ലാത്ത ഒരാളുടെ ഹൃദയത്തിന്റെ മൂന്നാമത്തെ അറ മുറിച്ചുനൽകി സമുദ്രത്തെ ആവാഹിച്ചു ആ ശക്തിയിൽ മുന്നേറുക..

അതാണ് ലക്ഷ്യം..

യാഫിസി മാത്രമല്ല, സമുദ്രത്തിന്റെ ഉള്ളിലെ ചൈതന്യം ഇല്ലാതായാൽ ഈ ലോകത്തിന്റെ തന്നെ നാശമാണ്...

പക്ഷെ ഇത്തവണ സിലിയൻ തോൽക്കില്ല എന്നുറപ്പിച്ചാണ്..

ഫിസിദി പൂർവയിൽ പൂജ നടക്കുമ്പോൾ വാഹനങ്ങൾ ഒന്നും കടത്തി വിടില്ല. കൂടാതെ ആ സമയത് ഹെലികോപ്റ്ററുകൾക് നിരോധനം ഉണ്ട്..
..
സിലിയൻ മന്ത്രങ്ങൾ മുഴങ്ങി... എല്ലാവരും അത്യുച്ചത്തിൽ മന്ത്രങ്ങളിൽ മുഴുകി...
ഇനി നിമിഷങ്ങൾ മാത്രം..

ഇനി അത്യപൂർവമായ സമുദ്ര ശക്തി ആവാഹിച്ച ഓയിസ്റ്റർ ഫൽനി യിലേക്കുള്ള ബലി ദാനമാണ്... ഘോഷി മന്ത്രങ്ങൾ മുഴങ്ങി..

.........

അച്ഛൻ വിളിക്കുന്നത് പോലെ തോന്നിയിട്ട് ശ്രീ സൂര്യ രണ്ടുവട്ടം തിരിഞ്ഞു നോക്കി.. ഒരുപാട് ആളുകളുണ്ട് ഇന്ന് ഫിസിദി പൂർവയിൽ..
കണ്ടില്ലാ..
വീണ്ടും തോന്നിയിട്ടാണ് പുറത്തേക് ഇറങ്ങിയത്..

കാണുന്നില്ലാലോ..

ഇവിടെ നിന്നാലും അച്ഛനെ കാണേണ്ടതാണ്.. നല്ല ഉയരമുള്ളത്കൊണ്ട്...

അവൾ ഫിസിദി പൂർവയുടെ പുറത്തൂടെ ഒരു വട്ടം നടന്നു.. കണ്ടില്ലലോ..
പെട്ടന്നാണ് നിലത്തു എന്തോ തിളങ്ങുന്നത് കണ്ടത്.. മുത്താണോ???

അവൾ കൈയിൽ എടുത്തു
............

ശ്രീ സൂര്യക് ഒരു വിറവൽ തോന്നി.. മൈലുകൾക് ഇപ്പുറം ശ്രീ പൂജയ്ക്കും.

അത് അവളുടെ മൂക്കുത്തി ആയിരുന്നു.. അച്ഛനെ ബലികൊടുക്കാനൊരുങ്ങുന്ന സിലിയൻ മന്ത്രവാദിനിയുടെ...

ഭൂമി, സൂര്യൻ എന്നു വിളിക്കപ്പെടുന്ന നക്ഷത്രത്തിന്റെ ഭാഗമായിരുന്ന കാലത്തു എല്ലാ ഗ്രഹങ്ങളും ഒന്നായിരുന്നു.. ഒരു പൊട്ടിത്തെറിയുടെ ഭാഗമായി പിളർന്ന ഭൂമിയിൽ ആ നക്ഷത്രത്തിന്റെ ഊർജം സൂക്ഷിച്ചു വെച്ചിരുന്നു.. അത് സമുദ്രങ്ങളിലൂടെ ആഴങ്ങളിൽ ആരുമറിയാതെ കിടന്നു..

അതിലൊരംശം ആവാഹിക്കാനുള്ള തയാറെടുപ്പിൽ സിലിയൻ നിൽകുമ്പോൾ ഭൂമിയിലെ മറ്റു ജീവജാലങ്ങളുടെ നിലനില്‌പ്‌ നിർണയിക്കാനാവുന്നതിലും അപ്പുറമാണ്..
മറ്റൊരിടത്തു ഒരു തമോഗർത്തതിന്റെ ഭൂമിയിലേക്കുള്ള ആകർഷണം...

...............

ശ്രീസൂര്യ ആ മുത്തിലേക്കു നോക്കി.. അതിലെന്തോ പ്രതിഭലിക്കുന്നതായി അവൾക്കു തോന്നി.. അവർ ആ പ്രതിഫലന കിരങ്ങളുടെ പാത പിന്തുടർന്നു. ഏതോ പ്രേരണയിൽ...

അച്ഛന്റെ ശംഖുമുഖമുള്ള വിരലിലെ രക്തം ഓയിസ്റ്റർ ഫാൽനി യിലൂടെ ഒഴുകുന്നത് കണ്ടാണ് ശ്രീ സൂര്യ പാറക്കെട്ടിലെ ഗുഹാന്തരീക്ഷത്തിലേക് എത്തുന്നത്..
അത്യുച്ചത്തിൽ അലറിക്കൊണ്ട് അവൾ അവിടേക്കു പാഞ്ഞു..
അതെ സമയം ചന്ദ്രൻ മറക്കപ്പെട്ടിരുന്നു...

സിലിയൻ മന്ത്രവാദിയുടെ ആയുധങ്ങൾക് തൊടാനാവുന്നതിനും മുൻപേ അവൾ അച്ഛന്റെ അരികിലെത്തിയതും അവളുടെ കൈ ഓയിസ്റ്റർ ഫൽനിയിൽ അമർന്നിരുന്നു..
നക്ഷത്രങ്ങളുടെ ഊർജം എവിടേക്ക് വമിക്കും എന്നോർത്തു നിന്നപ്പോഴാണ് അതിനൊരു ചാലകമായി തമോഗർത്ത സ്വാധീനമുള്ള അവൾ എത്തുന്നത്.. ഉടനെ വമ്പനൊരു വിസ്ഫോടനത്തോടെ സമുദ്രതിരകൾ ആഞ്ഞടിച്ചു...

കുറെയേറെ സിലിയൻ അതിലൊലിച്ചു പോയി..

അവളിലൂടെ ആ ചൈതന്യം വീണ്ടും സമുദ്രാന്തർ ഭാഗത്തേക്കു കുതിച്ചു..

കുഴഞ്ഞു വീണ ശ്രീ സൂര്യയെ രക്തം ഇറ്റുവീഴുന്ന വിരലുകളാലെ ദേവരാജൻ താങ്ങി പിടിച്ചു..
പിന്നെ ആ അപകടം നിറഞ്ഞ പാറക്കെട്ടുകളിൽ നിന്ന് അവരങ്ങനെ ഫിസിദി പൂർവയിൽ എത്തി എന്ന് രണ്ടുപേർക്കും ഓര്മയുണ്ടായിരുന്നില്ല.....


ഇനിയുള്ള പ്രഭാതങ്ങൾ സന്തോഷത്തിന്റേതാവട്ടെ..


ഇനിയുള്ള പ്രഭാതങ്ങൾ സന്തോഷത്തിന്റേതാവട്ടെ.. ശ്രീ സൂര്യയുടെ ശരീരത്തെ തമോഗർത്തത്തിന്റെ പ്രഭാവം ഓയിസ്റ്റർ ഫൽനിയിലൂടെ നിർവീര്യമായതോടെ ഇനിയൊരു പ്രകാശവും നക്ഷത്രവും ഞങ്ങളെ ഭയപെടുത്താതിരിക്കട്ടെ...
.......

വിമാനത്താവളത്തിൽ ഇരുന്നുകൊണ്ട് ഫോട്ടോഷോപ്പ് ഉപയോഗിച്ച് അച്ഛനും അമ്മയും ശ്രീപൂജയും ഞാനുമുള്ള ഒരു ഫോട്ടോ നിർമിച്ചു അതിൽ നോക്കിയിരുന്നു ശ്രീസൂര്യ കടന്നുപോയ നിമിഷങ്ങളെ മറക്കാൻ ശ്രമിച്ചു.. യാഫിസി ഇനി ഒരു ഓര്മ മാത്രം....

അതേ സമയം ആകാശത്തു പുതിയൊരു നക്ഷത്രം പിറവിയെടുത്തു.. അതിനു അവരുടെ അമ്മയുടെ മുഖമായിരുന്നു..