Vilayam - 5 in Malayalam Thriller by ABHI books and stories PDF | വിലയം - 5

The Author
Featured Books
  • ओ मेरे हमसफर - 12

    (रिया अपनी बहन प्रिया को उसका प्रेम—कुणाल—देने के लिए त्याग...

  • Chetak: The King's Shadow - 1

    अरावली की पहाड़ियों पर वह सुबह कुछ अलग थी। हलकी गुलाबी धूप ध...

  • त्रिशा... - 8

    "अच्छा????" मैनें उसे देखकर मुस्कुराते हुए कहा। "हां तो अब ब...

  • Kurbaan Hua - Chapter 42

    खोई हुई संजना और लवली के खयालसंजना के अचानक गायब हो जाने से...

  • श्री गुरु नानक देव जी - 7

    इस यात्रा का पहला पड़ाव उन्होंने सैदपुर, जिसे अब ऐमनाबाद कहा...

Categories
Share

വിലയം - 5

അതേ സമയം അജയ്‌യും നിഖിലും ബൈക്കിൽ ദേവികുളം ലക്ഷ്യമാക്കി പോകുകയായിരുന്നു അല്പനേരത്തെ യാത്രക്ക് ശേഷം അവർ ദേവികുളം ടൗണിൽ എത്തി.അജയ് ബൈക്കിൽ നിന്നും ഇറങ്ങി അയാളോടൊപ്പം നിഖിലും കൂടി.

മുൻകൂട്ടി പറഞ്ഞു എല്പിച്ചത് പോലെ 

അവിടെ ഉണ്ടായിരുന്ന ആളുകൾ അവനെ കണ്ടതും അവന്റെ മുന്നിൽ വന്നു ചേരുവാൻ തുടങ്ങി.അവരെല്ലാം അവനെ കാത്ത് അവിടെ ഇരുന്നത് പോലെ അവനെ കണ്ട്  അവർക്കെല്ലാം ഒരുപോലെ ആശ്വാസം തോന്നി.കരഘോഷങ്ങൾ കൊണ്ടാണ് അവനെ അവർ അഭിവാദ്യം ചെയ്തത്.

“നമുക്കിതുവരെ ഒരു നേതാവും ഉണ്ടായിരുന്നില്ല, ഇന്ന് ആ കുറവേ തീരുന്നു,”ഒരു വയോധികൻ കണ്ണ് നിറച്ച് പറഞ്ഞു.

അജയ് എല്ലാവരോടും മുഖം ഉയർത്തി പറഞ്ഞു.

ഇനി ഈ സമരം ഞാൻ നയിക്കും. ഇത് നമ്മുടെ ഭൂമി, നമ്മുടെ ജോലി, നമ്മുടെ ജീവിതം! ആർക്കും നമ്മെ അടിച്ചമർത്താൻ കഴിയില്ല. പിൻവാങ്ങൽ ഇല്ല. ഇനി എല്ലാം മുന്നോട്ട്.

നിറഞ്ഞ ശബ്ദത്തിൽ മുദ്രാവാക്യങ്ങൾ പറഞ്ഞ് തൊഴിലാളികൾ അജയുമായ് ചേർന്ന് ഫാക്ടറിയിലേക്ക് നടന്നു.അവർ മുഴക്കിയ മുദ്രാവാക്യങ്ങൾ ദേവികുളം മലഞ്ചരിവുകളിൽ തട്ടിമാറി.

അധികം വൈകാതെ ഫാക്ടറിയുടെ മുൻവശത്തുള്ള പഴയ റോഡിലൂടെ

ഒരു ജനസമുദ്രം കടന്നു വന്നു.

തൊഴിൽ നീതിക്ക് വേണ്ടി ഉരുക്കുപോലെയായ ആ കൂട്ടം

ഉറക്കെ വിളിച്ചു കൊണ്ടു മുന്നോട്ട് വന്നു:

തൊഴിലാളി ഐക്യം സിന്ദാബാദ്. അടിമ ചങ്ങല പൊട്ടട്ടെ.സുരക്ഷിത തൊഴിലിടം സുരക്ഷിത ജോലി. നീതി നേടും വരെ സമരം തന്നെ.....

ഭീമൻ ഇരുമ്പ് ഗേറ്റ് കാലം കൊണ്ടു കുരുക്കിയ, വർഷങ്ങളായി തൊഴിലാളികളെ ജയിലിൽ എന്ന പോലെ നിർത്തിയ ആ ഗേറ്റ് പത്തുപേർ കൂടിചേർന്ന് തള്ളിയപ്പോൾ വലിയൊരു ശബ്ദത്തോടെ തുറന്നു...

അതേ സമയം ടോണിയുടെ കാബിൻ 

ഫയലുകൾ വിശദമായി നോക്കികൊണ്ട് ഇരിക്കുകയായിരുന്നു അവൻ.പെട്ടന്ന് അവന്റെ ചെവികൾക്കുള്ളിൽ അപ്രതീക്ഷിതമായ ഒരു ശബ്ദം കേട്ടുതുടങ്ങി. ആദ്യം നേർത്ത ആ ശബ്ദം അടുത്തടുത്ത് വരുന്നു അത് കൂടുതൽ വ്യക്തമായി മുഴങ്ങികേൾക്കുന്നു. 

ടോണി ജനാലയ്ക്ക് അരുകിൽ വന്നു.ജനാല പാതി തുറന്നു പുറത്തോട്ടു നോക്കിയ ടോണി ഞെട്ടി പോയി അവന് അവന്റെ തല കറങ്ങുന്നത് പോലെ തോന്നി 

മുന്നിൽ അജയ് നടന്നു വരുന്നു. അവന് പിന്നിൽ തൊഴിലാളികളുടെ വലിയ ഒരു നിരയും.

“ടോണി!”

“ടോണിയെ പുറത്തേക്കു കൊണ്ടു വാ!” എന്നവർ മുദ്രവാക്യം പോലെ ഒരുമിച്ചു പറഞ്ഞുകൊണ്ട് വേഗത്തിൽ.മുന്നോട്ട് വരുന്നു 

അത് കേട്ടതും ടോണി തന്റെ കാബിനിലേക് തിരിഞ്ഞോടി.അധികം വൈകാതെ അവർ അകത്തോട്ടു കയറും എന്നെ എങ്ങാനും അവരുടെ കൈയിൽ കിട്ടിയാൽ.അത് ഓർത്തപ്പോളെ ടോണി ഒന്ന് വിറച്ചു.ടോണി പെട്ടന്ന് ചിന്തയിൽ നിന്നു മാറി അവൻ വേഗം ഫോൺ എടുത്ത് അശോകനെ വിളിച്ചു.

അശോകൻ ആ സമയം ഗാർഡനിൽ ആയിരുന്നു. അയാൾക്ക് ചെടികൾ നട്ടു പരിപാലിക്കുന്നതിൽ വലിയ കമ്പം ആയിരുന്നു.

അയാൾ ജോലിക്കാരന് ഓരോ നിർദ്ദേശങ്ങൾ നൽകി പണിയിപ്പിക്കുകയാണ്.

അപ്പോളാണ് ജാനകി അങ്ങോട്ട് തിടുക്കത്തിൽ കടന്നു വന്നത്.അശോകേട്ടാ ആ ടോണി ലൈനിൽ ഉണ്ട് അവനെന്തോ പ്രശ്നത്തിലാണെന്ന്.

അശോകൻ ജാനകിയെ നോക്കികൊണ്ട് ഒന്നും മിണ്ടാതെ ഫോണിന് ആരുകിലേക്കായി നടന്നു 

“ഹലോ ”... ഒരു കണക്കില്ലാത്ത നിശബ്ദതയുടെ  ഒടുവിൽ അശോകന്റെ ശബ്ദം ടോണി കേട്ടു

സാർ..“വലിയൊരു പ്രശ്നം ഉണ്ട്. അജയ് ഫാക്റ്ററിയിൽ വന്നിരിക്കുന്നു. അവനാണ് ഇപ്പോൾ  സമരം നയിക്കുന്നത്.അവൻ മുന്നിൽ ഉള്ളപ്പോൾ ആ ജനക്കൂട്ടത്തിന് ഒട്ടും ഭയം ഇല്ല. 

സാർ, എനിക്കിതിൽ നിന്നും രക്ഷയില്ല.അവർ എന്റെ പേരും വിളിക്കുന്നു.സാർ എന്നെ രക്ഷിക്കണം.അവരുടെ കൈയിൽ എന്നെ കിട്ടിയാൽ ഉറപ്പായിട്ടും അവരെന്നെ കൊല്ലും.ടോണി പേടിയോടെ പറഞ്ഞു നിർത്തി 

ടോണി… നീ പേടിക്കണ്ട.  നീ ആരും കാണാതെ അവിടെ നിന്നും മാറി നിൽക്കണം. കുറച്ച് നേരം മാത്രം. നേരെ നമ്മുടെ വർക്ഷോപ്പിലേക്ക് പൊക്കോ ഞാൻ വേണ്ടത് എല്ലാം ചെയ്തോളാം അശോകന്റെ ശബ്ദം ഉറച്ചിരുന്നു,അതിനുള്ളിൽ ഒരു കൊടുങ്കാറ്റ് പോലെ അടങ്ങിയിരുന്ന രഹസ്യ പ്രതിജ്ഞ ഉണ്ടായിരുന്നു.

ആ വാക്കുകൾ ടോണിയുടെ മനസ്സിൽ ഒരു ആശ്വാസത്തിന്റെ തിരമാല സൃഷ്ടിച്ചു.

“സർ… ഞാൻ നേരെ വർക്ക്‌ഷോപ്പിൽ എത്തിക്കോളാം .ടോണി പറഞ്ഞു നിർത്തി 

അശോകൻ അല്പം താഴ്ന്ന ശബ്ദത്തിൽ, എന്നാൽ അതിൽ തീപ്പൊരി നിറച്ച് പറഞ്ഞു:

“ഇത് ദൈവം നമുക്കായി തന്ന അവസരമാണ്, ടോണി. നിനക്ക് അറിയാം…ചില തിരുമറികൾ നടത്തിയതിന്റെ രേഖകൾ അവിടത്തെ പഴയ ഓഫീസിൽ ഉണ്ട് അതിൽ വേണ്ട രേഖകൾ മാത്രം എടുക്കുക ബാക്കി എല്ലാം കത്തിച്ചുകളയണം.”

അതിന്റെ പഴി അവന്റെ മേൽ ആവണം വീഴണ്ടത്.അജയ് യെ  ഓഫിസിൽ എങ്ങനേയും എത്തിക്കണം..അതിനു ശേഷം ആവണം ലോക്കർ തീ പിടിക്കാൻ.സമർക്കാർ ഫാക്ടറി തല്ലി തകർത്തു എന്നാവണം പുറത്തു വരാൻ.

ടോണി, മറുപടി പറയാതെ, ആ കല്പനയുടെ ഭാരവും അപകടത്തിന്റെ മണവും മനസ്സിലാക്കി. ഫോൺ കൈയിൽ നിന്ന് പതുക്കെ താഴ്ത്തി, കണ്ണുകളിൽ ദൃഢനിശ്ചയം തെളിഞ്ഞു.

അവൻ പതുക്കെ അകത്ത് കടന്നു.

വലതു വശത്ത് പഴയ മെഷീനുകളുടെ കൂട്ടം. ഇടതു വശത്ത്  ഒരു ചെറയ ഓഫീസ് മുറി.

അതിന്റെ ഒരു മൂലക്കായി മരത്തിൽ തീർത്ത കുറച്ചു അലമാരകൾ.

ടോണി തന്റെ പോക്കറ്റിൽ നിന്ന് ഒരു താക്കോൽ കൂട്ടം എടുത്തു.ശേഷം അവന് ഓരോ അലമാരയും തുറന്ന് വേണ്ട രേഖകൾ എടുത്തു.

അവസാനത്തെ അലമാര്രയുടെ വാതിൽ തുറക്കുമ്പോൾ,ഒരു ചിറച്ച ശബ്ദം അവിടെ മുഴങ്ങി.

അകത്ത് പഴയ ഫയലുകൾ, ചില കവറുകൾ, അതിൽ നിന്നു വേണ്ടത് നോക്കി അവൻ തിരഞ്ഞെടുത്തു.ലോക്കറിൽ പരതിയ ടോണിയുടെ കൈ ഒരു മെറ്റൽ ബോക്സിൽ തടഞ്ഞു അവൻ അത് പുറത്തെടുത്തു.നീലനിറത്തിൽ മനോഹരമായ ആ ബോക്സ് ടോണി തുറന്നു.

അതിനുള്ളിലെ കാഴ്ച കണ്ട് ടോണിക്ക് കണ്ണിൽ ഇരുട്ട് കയറുന്നത് പോലെ തോന്നി.

ചുരുണ്ടു മടക്കിയ, രക്തം പറ്റിയ തൂവെള്ള നിറമുള്ള തുണിക്കഷണം.അതിൽ തീർത്ത മനോഹരമായ ഒരു കൈത്തുന്നലും. ടോണിയുടെ കൈ വിറച്ചു.ടോണി ശ്വാസം പിടിച്ചു നിന്നു. ഇത്… ആരുടെതാണ്?.

ഇതെന്തിനാണ് ഇവിടെ സൂക്ഷിച്ചിരിക്കുന്നത്?.അവന്റെ മനസ്സിൽ ഒരുപാട് ചോദ്യങ്ങൾ മുളപൊട്ടി.....(തുടരും)