Cruelty - 6 in Malayalam Thriller by BAIJU KOLLARA books and stories PDF | കിരാതം - 6

Featured Books
  • The Echo

    ---Chapter 1: The Weekend PlanNischay, Riya, Tanya, Aarav au...

  • The Risky Love - 22

    विवेक के सामने एक शर्त....अब आगे..............चेताक्क्षी अमो...

  • हम सफरनामा

    आज मौसम बहुत ही खूबसूरत था ठंडी हवाएं चल रही थी चारों तरफ खु...

  • डॉक्टर इंसान रूप भगवान

    पुलिस प्रमुख द्वारा कर्मबीर सिंह के पत्र को बहुत गंभीरता से...

  • अनुबंध - 10

    अनुबंध – एपिसोड 10 इज़हार और इंकार कॉरिडोर की ठंडी दीवार से...

Categories
Share

കിരാതം - 6

🇳🇪 കീരി ജോസിനെ പോലീസ് അറസ്റ്റ് ചെയ്തു ആ വാർത്ത വളരെ വേഗം തന്നെ ചുള്ളിക്കര ഗ്രാമത്തിൽ നിറഞ്ഞു... തോട്ടത്തിൽ ബാഹുലേയൻ മുതലാളിയെയും ഭാര്യ ഗായത്രി ദേവിയെയും മകൾ ശുഭതയേയും ഒരു ടാങ്കർ ലോറി ഉപയോഗിച്ച് കൊല ചെയ്യാൻ മാത്രം വളർന്നോ ഈ കീരിജോസ്.... കാര്യം ആളൊരു പക്കാ ക്രിമിനൽ തന്നെയാണ് എന്നാലും ഇങ്ങനെയൊരു കൊല  അതും മൂന്നു പേരെ ഒറ്റയടിക്ക് അത് ചുള്ളിക്കര ഗ്രാമത്തിലെ പലർക്കും വിശ്വസിക്കാൻ കഴിഞ്ഞില്ല... പ്രതിപക്ഷം കട്ട കലിപ്പിലാണ് ബാഹുലേയൻ മുതലാളിയെയും കുടുംബത്തെയും ഇല്ലാതാക്കിയവരെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യണമെന്ന മുദ്രാവാക്യവുമായി പ്രതിപക്ഷ നേതാക്കൾ നിയമസഭ ബഹിഷ്കരിച്ച് ഇറങ്ങിപ്പോയി.... ഇതിനിടയിൽ ഒരു വിഭാഗം പ്രതിപക്ഷ നേതാക്കൾ സെക്രട്ടറിയേറ്റ് മാർച്ചും ഉപരോധവും ഏർപ്പെടുത്തി സെക്രട്ടറിയേറ്റ് പഠിക്കൽ കൂട്ടുധർണ്ണയും ഇതിനോടനുബന്ധിച്ചു ഉണ്ടായി... ഈ സംഘർഷ സാഹചര്യം മുൻനിർത്തി ചീഫ് മിനിസ്റ്റർ വിളിച്ചുകൂട്ടിയ മന്ത്രിസഭ അവലോകനത്തിൽ പ്രത്യേക തീരുമാനങ്ങൾ സർക്കാർ കൈക്കൊണ്ടതായി അറിയാൻ കഴിഞ്ഞു.... ഇപ്പോൾ നിലവിൽ ഈ കേസ് അന്വേഷിക്കുന്ന  സി ഐ  ബെഞ്ചമിൻ ഗോമസിനെ തൽസ്ഥാനത്തുനിന്നും മാറ്റണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം പക്ഷേ സർക്കാർ ഉൾക്കൊണ്ടില്ല.... ബെഞ്ചമിൻ ഗോമസ് തന്നെ ഈ സ്ഥാനത്ത് തുടരുമെന്ന് സർക്കാർ വക്താക്കൾ തീർത്തു പറഞ്ഞു.... ഈ കേസുമായി ബന്ധപ്പെട്ട് ബെഞ്ചമിൻ ഗോമസിന്റെ ഇതുവരെയുള്ള അന്വേഷണ റിപ്പോർട്ട് സർക്കാരിന് പ്രതീക്ഷയ്ക്ക് വക നൽകുന്നുണ്ടെന്ന് ഹോം മിനിസ്റ്റർ ഈ അവസരത്തിൽ അഭിപ്രായപ്പെട്ടു.... അന്വേഷണത്തിന്റെ മറ്റു കാര്യങ്ങളെല്ലാം തന്നെ രഹസ്യസ്വഭാവം ഉള്ളതിനാൽ അത് സീക്രട്ട് ആയി തന്നെ തുടരുമെന്നും മാധ്യമങ്ങൾക്ക് അക്കാര്യം ഇപ്പോൾ അറിയാൻ നിയമം അനുവദിക്കുന്നില്ലെന്നും ഹോം മിനിസ്റ്റർ കൂട്ടിച്ചേർത്തു.... കീരി ജോസിനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് കൊണ്ട് വേറെ ചില പാർട്ടി പ്രവർത്തകർ ചുള്ളിക്കര ഗ്രാമത്തിലൂടെ പ്രതിഷേധ മാർച്ച് നടത്തി... തനി ഫ്രോഡ് ആയ കീരി ജോസിനെ അനുകൂലിച്ചുകൊണ്ടുള്ള മൂന്നാം മുന്നണിയുടെ ആ പ്രകടനം കണ്ടപ്പോൾ ചുള്ളിക്കര ഗ്രാമവാസികൾ മുഖത്തോട് മുഖം നോക്കി പരസ്പരം അടക്കം പറഞ്ഞു...ഹോ  എന്തൊരു ലോകം കൊടും കുറ്റവാളിയായ കീരി ജോസിനെ വരെ പിന്തുണച്ചുകൊണ്ടാ ഇവിടെ പാർട്ടിക്കാർ രാഷ്ട്രീയം കളിക്കുന്നത്.... പിന്നെ എങ്ങനെ ഈ നാട് നന്നാവാനാ ഈ നാടെന്നല്ല ഇങ്ങിനെ നെറികേട് കാണിക്കുന്ന ഒരു നാടും ജീവിതത്തിൽ നന്നാവില്ല.... ജനരോഷം വാക്കുകളായി പുറത്തുവന്നു.... പോലീസ് നീതി പാലിക്കുക  നിരപരാധിയായ കീരി ജോസിനെ വെറുതെ വിടുക  പോലീസിന്റെ ഗുണ്ടായിസം അവസാനിപ്പിക്കുക   യഥാർത്ഥ പ്രതികൾക്ക് രക്ഷപ്പെടാൻ വഴിയൊരുക്കുന്ന സർക്കാർ നടപടി ഉടൻ ഇല്ലാതാക്കുക    തുടങ്ങിയ മുദ്രാവാക്യങ്ങളുമായി ചുള്ളിക്കര ഗ്രാമത്തിൽ നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനം നേരെ പോലീസ് സ്റ്റേഷനിലേക്ക് നീങ്ങി.... കീരി ജോസിനെ അറസ്റ്റ് ചെയ്തു ലോക്കപ്പിൽ ഇട്ടശേഷം സി ഐ  ബെഞ്ചമിൻ ഗോമസ് നേരെ അദ്ദേഹത്തിന്റെ ഔദ്യോഗിക റൂമിലേക്ക് പോയി... പുറത്ത് മാധ്യമപ്രവർത്തകരുടെയും മറ്റ് ചാനൽ റിപ്പോർട്ടർ മാരുടെയും തിക്കും തിരക്കും ഒച്ചയും ബഹളവും ഒക്കെ അപ്പോഴും മുഴങ്ങി കേൾക്കുന്നുണ്ടായിരുന്നു... സർ  ഇപ്പോൾ കീരി ജോസിനെ അറസ്റ്റ് ചെയ്യാൻ ഉണ്ടായ കാരണം എന്താണ്  കീരി ജോസിനെ അറസ്റ്റ് ചെയ്യാൻ നിങ്ങൾക്കു കിട്ടിയ എവിഡൻസ് എന്താണ്  ... ഒരു വിഭാഗം ജനങ്ങൾ കീരി ജോസ് നിരപരാധിയാണെന്ന് വിലയിരുത്തുമ്പോൾ പെട്ടെന്നുള്ള ഈ അറസ്റ്റ് നിയമ വിരുദ്ധമല്ലേ... ഈ നാടകം കളി യഥാർത്ഥ പ്രതികളെ രക്ഷപ്പെടുത്തുവാനുള്ള പോലീസ് തന്ത്രമാണോ  സർ .... അങ്ങിനെ നിരവധി ചോദ്യങ്ങൾ റിപ്പോർട്ടർമാരും ലേഖകൻ മാരും ചോദിച്ചുകൊണ്ടേയിരുന്നു... ഓരോ ചോദ്യത്തിനും മറുപടി കൊടുത്ത് സി ഐ ബെഞ്ചമിൻ ഗോമസ് ആകെ വലഞ്ഞു.... ഒരു കണക്കിനാ അവരിൽ നിന്നും രക്ഷപ്പെട്ട് സ്റ്റേഷനകത്തേക്ക് അദ്ദേഹം ഓടിക്കയറിയത്.... പോലീസ് സ്റ്റേഷന്റെ ഉൾഭാഗത്തേയ്ക്കുള്ള പ്രവേശനം ഇവിടെ അനുവദനീയമല്ലാതത്തുകൊണ്ട് സി ഐ സാർ തൽക്കാലം രക്ഷപ്പെട്ടു... ലോക്കപ്പിനുള്ളിൽ കിടന്ന് കീരിജോസ് പല്ല്ഞെരിച്ചു... ആ പോലീസ് സ്റ്റേഷൻ പോലും ബോംബ് വച്ച് തകർക്കാൻ അയാൾക്ക് തോന്നിപ്പോയ നിമിഷങ്ങൾ ആയിരുന്നു അത് കീരി ജോസ് ഇപ്പോൾ ക്ഷമയുടെ നെല്ലി പലക മേലാണ് ചവിട്ടി നിൽക്കുന്നത് ഏതു നിമിഷവും ആ നെല്ലിപലക കാൽചുവട്ടിൽ നിന്നും അകന്നു മാറാം അതിന് ഇട വരാതിരിക്കാൻ കീരി ജോസ് പരമാവധി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.... ഈ സമയം ഹെഡ് കോൺസ്റ്റബിൾ നാരായണൻകുട്ടി വന്ന് ലോക്കപ്പ് തുറന്നു കീരി ജോസിനെ പുറത്തിറക്കി നേരെ സി ഐ  ബെഞ്ചമിൻഗോമസിന്റെ മുൻപാകെ ഹാജരാക്കി.... കീരി ജോസിന്റെ കൈകൾ അപ്പോഴും  വിലങ്ങിന്റെ ബന്ധനത്തിൽ തന്നെയായിരുന്നു... കീരി ജോസിനെ കണ്ടതും  സി ഐ  കസേരയിൽ നിന്നും എഴുന്നേറ്റ് കീരി ജോസിന്റെ അരികിലേക്ക് വന്നു കൊണ്ട് പറഞ്ഞു... എന്ത് എവിഡൻസിന്റെ പിൻബലത്തിലാണ് ജോസിനെ പോലീസ് അറസ്റ്റ് ചെയ്തത് എന്നുള്ള ഒരു ജന ശ്രുതി ഇപ്പോൾ ചുള്ളിക്കര ഗ്രാമത്തിൽ ആകമാനം നിറഞ്ഞു നിൽക്കുകയാണ്... അത് സ്വാഭാവികമാണ്  ബട്ട്‌  വ്യക്തമായ ഒരു എവിഡൻസ് പ്രോപ്പർട്ടി ലഭിക്കാതെ ഈ ബെഞ്ചമിൻഗോമസ് ഒരു കേസും ഇതുവരെ അറ്റൻഡ് ചെയ്തിട്ടില്ല  ...ഇനിയൊട്ടു ചെയ്യാനും പോകുന്നില്ല  ദാറ്റീസ് മൈ നേച്ചർ  .... എനിക്കെതിരെ എന്ത് എവിഡൻസാ സാറിന്റെ കയ്യിൽ ഉള്ളത് എങ്കിൽ അതെടുത്തു കാണിക്കൂ ജോസ് ഇടയ്ക്ക് കയറി പറഞ്ഞു... എത്രയും പെട്ടെന്ന് ഈ ലോക്കപ്പിൽ നിന്നും ഇറങ്ങണമെന്ന വല്ലാത്തൊരു വാശിയും കീരി ജോസിന്റെ മനസ്സിൽ അലയടിക്കുന്നുണ്ടായിരുന്നു... അതുകൊണ്ടുതന്നെ ഇത്തിരി സ്വരം കടുപ്പിച്ച് തന്നെയാണ് അയാൾ  സി ഐ ബെഞ്ചമിൻഗോമസിന് നേരെ തട്ടിക്കയറി ചോദിച്ചതും.... അത് കേട്ട് ബെഞ്ചമിൻ ഗോമസ്...കൂൾഡൗൺ... മിസ്റ്റർ ജോസ്   എല്ലാത്തിനും ഒരു സമയമുണ്ട് അത് സന്ദർഭത്തിനനുസരിച്ച് നിന്റെ മുന്നിലെത്തുക തന്നെ ചെയ്യും  ദേ... ഇതുപോലെ.......!!!  🇳🇪🇳🇪🇳🇪🇳🇪🇳🇪🇳🇪🇳🇪🇳🇪🇳🇪🇳🇪🇳🇪🇳🇪🇳🇪🇳🇪🇳🇪🇳🇪🇳🇪🇳🇪🇳🇪🇳🇪🇳🇪🇳🇪🇳🇪🇳🇪🇳🇪🇳🇪തുടരും 🇳🇪🇳🇪🇳🇪🇳🇪🇳🇪🇳🇪🇳🇪🇳🇪🇳🇪🇳🇪🇳🇪🇳🇪🇳🇪🇳🇪🇳🇪🇳🇪🇳🇪🇳🇪🇳🇪🇳🇪