Cruelty - 5 in Malayalam Thriller by BAIJU KOLLARA books and stories PDF | കിരാതം - 5

Featured Books
  • स्वयंवधू - 48

    इसमें धुम्रपान और शराब का सेवन है। लेखक इसे प्रोत्साहित नहीं...

  • निक्की

    यकीन मानो मेरी जिंदगी से तुम कभी गयी ही नहीं….. तुम्ह...

  • मेरा रक्षक - भाग 14

    रणविजय कमरे से बाहर निकला ही था कि सामने जॉन उसे बेसब्री से...

  • विहान की आहट - वंदना बाजपेयी

    किसी चीज़ का जब आपको कोई नशा हो जाता है या आप किसी चीज़ के आदि...

  • बेवफा - 49

    ### एपिसोड 49: अंधकार के बादल और उम्मीद की किरणसमीरा की जिंद...

Categories
Share

കിരാതം - 5

🇳🇪 വർഷങ്ങൾക്കു മുൻപ് ഈ ലില്ലി കുട്ടിയെ ഞാൻ അറസ്റ്റ് ചെയ്തിട്ടുണ്ട്... ഒരു മാല മോഷണം കേസിൽ അന്ന് ഞാൻ ഫോർട്ട് കൊച്ചി പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ ആയിരുന്നു... ഒരു ക്രിമിനൽ പശ്ചാത്തലമുള്ള സ്ത്രീയാണ് ഈ ലില്ലി കുട്ടി എന്ന് അന്നേ ഞാൻ മനസ്സിലാക്കിയിരുന്നു... മാല മോഷണക്കേസിൽ ഇവരെ അന്ന് ഞാൻ പിടികൂടിയെങ്കിലും ഒടുവിൽ ഇവർ കുറ്റക്കാരി അല്ലെന്നു കണ്ട് വിട്ടയക്കുകയും ചെയ്തിരുന്നു... നാരായണൻകുട്ടി... അപ്പോ സാറിന് ഈ ലില്ലി കുട്ടിയെ മുൻപേ പരിചയമുണ്ട് സാറ് പറഞ്ഞ പോലെ ഈ സ്ത്രീയുടെ സംഭാഷണത്തിൽ നിന്ന് ഒരു കാര്യം എനിക്ക് മനസ്സിലായി ഇവർ കാര്യമായിട്ട് എന്തൊക്കെയോ ഒളിപ്പിക്കുന്നുണ്ട്... സി ഐ.. അത് മറ്റൊന്നുമല്ല ഈ കീരി ജോസ് ഇവിടെത്തന്നെയുണ്ട് എന്തായാലും നിങ്ങൾ വാ അവനെ പൊക്കാൻ പറ്റുമോ എന്ന് ഞാൻ ഒന്ന് നോക്കട്ടെ... അതും പറഞ്ഞ് ബെഞ്ചമിൻ ഗോമസ് കീരി ജോസിന്റെ വീട്ടിലേക്ക് നടന്നു... മടങ്ങിപ്പോയ പോലീസുകാർ വീണ്ടും തിരികെ വരുന്നത് കണ്ടപ്പോൾ ലില്ലി കുട്ടിക്ക് അപകടം മണത്തു ഇനി രക്ഷയില്ല അവർ മനസ്സിൽ പറഞ്ഞു എന്നാലും ഒരു കൈ നോക്കാൻ തന്നെ ലില്ലി കുട്ടി തീരുമാനിച്ചു... എന്റെ പൊന്നു സാറന്മാരെ നിങ്ങൾ ഇതെന്തു ഭാവിച്ചാ ഞങ്ങളെ ഇവിടെയൊന്നു സ്വസ്ഥമായി ജീവിക്കാനും സമ്മതിക്കത്തില്ലേ... അതിയാൻ ഇവിടെയില്ല എന്ന് ഞാൻ നിങ്ങടെ കാലുപിടിച്ച് പറഞ്ഞതല്ലേ എന്നിട്ടും നിങ്ങൾ ഞങ്ങളെ വിടാൻ ഭാവമില്ലേ... സർക്കിൾ ഇൻസ്പെക്ടർ ബെഞ്ചമിൻ ഗോമസിനെ നോക്കി കൈകൂപ്പി കൊണ്ടാണ് ലില്ലി കുട്ടി അങ്ങനെ പറഞ്ഞത് ... ബെഞ്ചമിൻ സാറിനെ അവർക്ക് പെട്ടെന്ന് തന്നെ മനസ്സിലായി എന്നാൽ  ആ  പരിചിത ഭാവം ലില്ലി കുട്ടി പുറമേ കാണിച്ചില്ല... സർക്കിൾ ഇൻസ്പെക്ടർ ബെഞ്ചമിൻ ഗോമസ് ലില്ലി കുട്ടിയോട് ഒന്നുംതന്നെ പറയുവാൻ തയ്യാറല്ലായിരുന്നു.... ഈ സമയം അവിടേക്ക് ഓടിയെത്തിയ ഹെഡ് കോൺസ്റ്റബിൾ നാരായണൻകുട്ടിയും മറ്റു പോലീസുകാരും ലില്ലി കുട്ടിയെ തള്ളിമാറ്റിക്കൊണ്ട് വീടിനുള്ളിൽ പ്രവേശിച്ചു... അതുകണ്ട് പൊട്ടിത്തെറിച്ചുകൊണ്ട് ലില്ലി കുട്ടി എവിടെ കോടതിയുടെ സെർച്ച് വാറണ്ട് എവിടെ അറസ്റ്റ് വാറണ്ട് ഇതൊന്നുമില്ലാതെ അങ്ങനെയങ്ങ് അകത്തോട്ട് കയറിയാൽ അതിന് നിങ്ങളെക്കൊണ്ട് ഞാൻ സമാധാനം പറയിക്കും... അതുകേട്ട് ഹെഡ് കോൺസ്റ്റബിൾ നാരായണൻകുട്ടി ലില്ലി കുട്ടിയെ നോക്കി ഗർജിച്ചു... ഷട്ടപ്പ് ബ്ലഡി മൗത്ത് ഇനി നീ ഒരക്ഷരം മിണ്ടിയാൽ നിന്റെ നാവ് ഞാൻ അരിഞ്ഞെടുക്കും... കെട്ടിയോനെ ഒളിപ്പിച്ചു വെച്ചിട്ട് അവളുടെ ഒരു വേദാന്തം... നിന്റെ മുഖത്ത് എഴുതിവെച്ചിട്ടുണ്ട് നീ പറയുന്നതൊക്കെ പച്ച കള്ളമാണെന്ന്... ലില്ലി കുട്ടിയുടെ എതിർപ്പ് അതോടെ കെട്ടടങ്ങി... പോലീസുകാർ വീട് മുഴുവൻ അരിച്ചുപെറുക്കി പരിശോധിച്ചു... എന്നാൽ അവിടെയെങ്ങും കീരി ജോസിനെ കണ്ടെത്താൻ അവർക്കായില്ല.....ച്ചേ  ഈ കാലമാടൻ എവിടെപ്പോയി തുലഞ്ഞു ഹെഡ് കോൺസ്റ്റബിൾ നാരായണൻകുട്ടി നിരാശയോടെ പറഞ്ഞു... പിന്നെ മറ്റു പോലീസുകാരോടായി നിർദ്ദേശിച്ചു വാ നമുക്ക് പോകാം... കീരി ജോസ് ഇവിടെനിന്നും തന്ത്രപൂർവ്വം മുങ്ങിക്കളഞ്ഞു ഇനി നമുക്ക് പിന്നെ ഒരു ദിവസം വരാം... നാരായണൻകുട്ടി പറഞ്ഞതനുസരിച്ച് പോലീസുകാർ പുറത്തേക്ക് നടന്നു അപ്പോഴാണ് അവർ പുറകിൽ നിന്നും ആ ശബ്ദം കേട്ടത്... ഒന്നു നിൽക്കണം ബഹുമാനപ്പെട്ട പോലീസ് ഏമാൻമാർ എന്റെ വീട്ടിൽ വന്നു എന്റെ കെട്ടിയോളെ ഭീഷണിപ്പെടുത്തി എന്നെ പിടിക്കുമെന്നും ഗീർവാണം മുഴക്കി അങ്ങിനെയങ്ങ് വെറും കയ്യോടെ പോയാൽ അത് എനിക്കൊരു കുറച്ചിലാകും അതുകൊണ്ട് നിങ്ങൾ എല്ലാവരും തന്നെ ഈ കീരി ജോസിന്റെ വെടിയുണ്ടയുടെ ചൂട് കൂടി ഒന്ന് അറിഞ്ഞിട്ട് പൊയ്ക്കോ നേരെ യമലോകത്തേക്ക്.... അല്ലാതിപ്പോ ഞാൻ എന്താ നിങ്ങൾക്ക് വേണ്ടി ചെയ്യാ.... ശബ്ദം കേട്ട് തിരിഞ്ഞു നോക്കിയ ഹെഡ് കോൺസ്റ്റബിൾ നാരായണൻകുട്ടിയും മറ്റു പോലീസുകാരും കണ്ടത് അവർക്ക് തൊട്ടു പുറകിൽ കീരി ജോസ് തോക്ക് ചൂണ്ടിക്കാഞ്ചി വലിക്കാൻ തയ്യാറായി നിൽക്കുന്നതാണ്... എന്തുചെയ്യണമെന്നറിയാതെ പോലീസ് സംഘം ആകെ നീറി പുകഞ്ഞുനിന്നു... ഇതിനിടയിൽ നാരായണൻകുട്ടി കീരി ജോസിനെ അനുനയിപ്പിക്കാൻ ശ്രമിച്ചു... ജോസ്  പ്ലീസ്  ഞാൻ പറയുന്നതൊന്നു കേൾക്കൂ നമുക്ക് എല്ലാത്തിനും വഴിയുണ്ടാക്കാം തോക്കുകൊണ്ട് കളിക്കല്ലേ അത് അപകടമാണ്... കീരിജോസ് ... കുറേ ഒലത്തും നിങ്ങള് എവിടെയെങ്കിലും ആരേലും മരിച്ചാൽ ഉടനെ എത്തിക്കോളും കീരി ജോസിന് ഇട്ട് ഒണ്ടാക്കാൻ എന്താ ഇവിടത്തെയൊക്കെ ആൾക്കാരുടെ കാലന്റെ ഡ്യൂട്ടി നിങ്ങൾ എന്നെയാണോ ഏൽപ്പിച്ചിരിക്കുന്നത്... വിടില്ല ഞാൻ ഒറ്റ ഒരെണ്ണത്തിനെയും.... ഇപ്പോൾ എന്തു പറഞ്ഞാലും കീരി ജോസിന്റെ തലയിൽ കയറില്ല കാരണം അയാൾ ഫുൾ തണ്ണിയിലാണ്... ഇനി ഈ ചെകുത്താനിൽ നിന്നും രക്ഷപ്പെടാൻ എന്തുണ്ട് മാർഗം ഹെഡ് കോൺസ്റ്റബിൾ നാരായണൻകുട്ടി തലപുകഞ്ഞ് ചിന്തിച്ചു.... ഈ സമയം പുറത്തു നിന്നിരുന്ന  സി ഐ ബെഞ്ചമിൻ ഗോമസിന് എന്തോ പന്തികേട് തോന്നി... തന്ത്രപരമായി കാര്യങ്ങൾ നീക്കണം കീരി ജോസിന്റെ വീടിനകത്തുള്ള പോലീസുകാർ അപകടത്തിലാണ്... ആരോ മനസ്സിൽ ഇരുന്നു മന്ത്രിക്കുന്നതുപോലെ ബെഞ്ചമിൻ ഗോമസിന് തോന്നി.... അദ്ദേഹം പെട്ടെന്ന് കീരി ജോസിന്റെ വീടിന് പുറകുവശത്തേക്ക് പാഞ്ഞു... സർവീസ് റിവോൾവർ കയ്യിലെടുത്തുകൊണ്ട് അദ്ദേഹം ഒരു കണക്കിന് കീരിജോസിന്റെ വീടിന്റെ പിൻഭാഗത്ത് കൂടി അകത്തു കടന്നു... അപ്പോഴാണ് ബെഞ്ചമിൻ ഗോമസ് ആ നടുക്കുന്ന ദൃശ്യം കണ്ടത്... ഹെഡ് കോൺസ്റ്റബിൾ നാരായണൻകുട്ടിയടക്കം മറ്റെല്ലാ പോലീസുകാരും കീരി ജോസിന്റെ തോക്കിൻ മുനയിലാണ്... ഇവരെല്ലാവരും തന്നെ ബെഞ്ചമിൻ ഗോമസിനെ കണ്ടു എന്നാൽ പുറകിലൂടെ വന്നതുകൊണ്ട് ബെഞ്ചമിൻ ഗോമസിനെ ജോസിന് കാണാൻ കഴിഞ്ഞില്ല.... പോലീസിനെ നോക്കി മിണ്ടരുതെന്ന് ആംഗ്യം നൽകിയശേഷം അദ്ദേഹം തന്റെ തനിനിറം പുറത്തെടുത്തു... ശ്വാസം നേരെ വീണ സന്തോഷത്താൽ പോലീസുകാരുടെ കണ്ണുകൾ തിളങ്ങി... പെട്ടെന്നുള്ള അവരുടെ ഭാവമാറ്റം മനസ്സിലാക്കിയ കീരി ജോസ് വെട്ടിത്തിരിഞ്ഞു പുറകിലേക്ക് നോക്കിയ അതേ നിമിഷത്തിൽ തന്നെ  സി ഐ  ബെഞ്ചമിൻ ഗോമസിന്റെ ബൂട്ടിട്ട വലതുകാൽ കീരി ജോസിന്റെ തോക്ക് പിടിച്ച കയ്യിൽ പതിഞ്ഞു.... അദ്ദേഹത്തിന്റെ ശക്തമായ തൊഴിയേറ്റ് മുകളിലേക്ക് തെറിച്ചുപോയ തോക്ക് അതിവിദഗ്ധമായി വലതു കൈകൊണ്ട് പിടിച്ചെടുത്ത് കീരി ജോസിന്റെ തിരുനെറ്റിയിൽ തോക്കുമുട്ടിച്ചുകൊണ്ട് ബെഞ്ചമിൻ ഗോമസ് അലറി  സറണ്ടർ  ... ഇല്ലെങ്കിൽ ഈ സ്പോട്ടിൽ നിന്നെ ഞാൻ തീർത്തു കളയും.....!!! 🇳🇪🇳🇪🇳🇪🇳🇪🇳🇪🇳🇪🇳🇪🇳🇪🇳🇪🇳🇪🇳🇪🇳🇪🇳🇪🇳🇪🇳🇪🇳🇪🇳🇪🇳🇪🇳🇪🇳🇪🇳🇪🇳🇪🇳🇪തുടരും 🇳🇪🇳🇪🇳🇪🇳🇪🇳🇪🇳🇪