🙏 ഒന്നു പോടാ മാക്കനെ പുളുവടിക്കാതെ വസുന്ധരയും വിട്ടുകൊടുക്കാൻ ഭാവമില്ലായിരുന്നു.... അമ്മയുടെയും മക്കളുടെയും കലപിലകേട്ട് വിശ്വനാഥൻ തലമറന്ന് ചിരിച്ചു... എന്റെ രണ്ടു മക്കളുടെയും കല്യാണംകഴിഞ്ഞ് അവരുടെ പിള്ളാരെയും ലാളിച്ച് എനിക്ക് ഒരു നൂറ്‌വയസ് വരെയെങ്കിലും ജീവിക്കണം അതുവരെയെങ്കിലും എനിക്ക് ആയുസ് തരണേ എന്റെ കൈലാസനാഥാ വസുന്ധര വീണ്ടും അങ്ങിനെ ഓരോന്ന് പുലമ്പികൊണ്ടിരുന്നു... നൂറ്റിഅമ്പതായാലോ അമ്മേ ത്രിവേണിയുടെ ചോദ്യം... ഒരുഅമ്പതും കൂടികൂട്ടി ഇരുനൂറാക്കാം അല്ലേ ചേച്ചി ത്രിശങ്കു ഇടയ്ക്ക് കയറി... ഓ .. ഈ പിള്ളേരുടെ ഒരു കാര്യം ചേച്ചിയും കൊള്ളാം അനിയനും കൊള്ളാം രണ്ടിനെയും ഒരു നുകത്തേൽ പൂട്ടാം രണ്ടും ഒന്നിനൊന്നു മെച്ചം... വസുന്ധര പറഞ്ഞത് കേട്ട് എല്ലാവരും നന്നായി തന്നെ ചിരിച്ചു... അങ്ങോട്ട് കരഞ്ഞുകൊണ്ടു പോയവർ ഇങ്ങോട്ട് ചിരിച്ചു കൊണ്ടുവരുന്നു... അതെ അതാണ് വജ്രബാഹുവെന്ന മഹാ മാന്ത്രികന്റെ മഹാ ശക്തി....!!! പുലിയന്നൂർ കാവ് മനയും ഉത്രാളിക്കാവ് മനയും തമ്മിൽ ജന്മ ജന്മാന്തരങ്ങളായി മുഖ്യശത്രുതയിൽ ആണ് ഇതുവരെ കഴിഞ്ഞുപോന്നിട്ടുള്ളത്.... എന്നാൽ വജ്രബാഹുവിന് ആരോടും ശത്രുതയില്ല ഇന്നും ഉത്രാളിക്കാവ്മനയോട് കടുത്ത ശത്രുതാമനോഭാവം വച്ചുപുലർത്തുന്നത് പുലിയന്നൂർ കാവ് മനയിൽ ഉള്ളവർ തന്നെയാണ്... ദുർ മന്ത്രവാദം കൊണ്ട് നേടാവുന്നതൊക്കെ നേടിയിട്ടും ഇനിയും ഈ ലോകം തന്നെ പിടിച്ചടക്കുവാനുള്ള അടങ്ങാത്ത ആർത്തിയാണ് പുലിയന്നൂർ കാവ് മനയുടെ ഇപ്പോഴത്തെ അധിപനായ ചന്ദ്രമൗരിനുള്ളത് ഉത്രാളിക്കാവ് മനയെ മുചൂടും മുടിപ്പിച്ച് വജ്രബാഹുവിനെ ഇല്ലായ്മ്മചെയ്ത് സർവ്വസ്വത്തുവകകളും അമൂല്യങ്ങളായ രത്നങ്ങളും പവിഴങ്ങളും നാഗമാണിക്യവും പോലുള്ള പവിത്രമായ നിധി ശേഖരങ്ങൾ കൈക്കലാക്കുകയാണ് ചന്ദ്ര മൗര്യന്റെ ലക്ഷ്യം... അതുകൊണ്ടുതന്നെ ഇതിനുവേണ്ടിയുള്ള പരിശ്രമത്തിലാണ് ചന്ദ്രമൗര്യൻ... കാലങ്ങളായി ഇദ്ദേഹത്തിന്റെ മുതു മുത്തച്ഛന്മാർ പോലും വിചാരിച്ചിട്ടും നടക്കാത്ത കാര്യമാണത്... പിന്നെ ഇതെങ്ങനെ ചന്ദ്രമൗര്യന് സാധ്യമാകും... ഒരിക്കലും സഫലമാകാത്ത ഒരു സ്വപ്നമായി അത് ഈ കൊടും ക്രൂരനായ മന്ത്രവാദിയുടെ മനസ്സിൽ അയാൾക്കൊപ്പം ഒടുവിൽ എരിഞ്ഞടങ്ങുക തന്നെ ചെയ്യും... ഉത്രാളിക്കാവ് മനയോടുള്ള അതേ ശത്രുതാ മനോഭാവം തന്നെയാണ് അവിടെ വരുന്നവരോടും ഈ ദുർമന്ത്രവാദിക്കുള്ളത്... ഉത്രാളിക്കാവ് മനയിൽ ആരൊക്കെ വരുന്നു പോകുന്നു എന്നറിയാൻ ചന്ദ്രമൗര്യൻ ഈ മനയുടെ പരിസരപ്രദേശങ്ങളിൽ ദുർമൂർത്തികളെ നിയോഗിച്ചിട്ടുണ്ട്... അവർ മുഖാന്തിരമാണ് ഇവിടെ എത്തുന്നവരുടെ വിവരങ്ങൾ ചന്ദ്ര മൗര്യൻ അറിയുന്നത്... ചണ്ഡികയും ചണ്ഡാളനും നാഗയക്ഷിയും നീറ്ററുകൊലയും ഒക്കെ അതിനായി പുറത്തുതന്നെ ചുറ്റിക്കറങ്ങുന്നുണ്ട് എന്നാൽ ഇവർക്ക് ഒന്നും തന്നെ ഉത്രാളിക്കാവ്മനയുടെ ഉള്ളിലേക്ക് പ്രവേശിക്കുവാൻ സാധിക്കുകയില്ല....ആയിരം ദിനരാത്രങ്ങൾ ഉഗ്ര തപം ചെയ്തു കൊണ്ട് ഇവിടുത്തെ പൂർവികർ സ്ഥാപിച്ചെടുത്തിട്ടുള്ള രക്ഷാ കവചങ്ങൾ തകർത്തു കൊണ്ട് ഒരു ദുർമൂർത്തിക്കും ഇവിടെ കടന്നുവരാൻ സാധിക്കയില്ല... ഇക്കാര്യങ്ങളൊക്കെ ചന്ദ്രമൗര്യന് വ്യക്തമായിട്ട് അറിയുകയും ചെയ്യാം... അതുപോലെതന്നെ ദുർമൂർത്തികൾക്കും...കൂടുവിട്ട് കൂടുമാറുന്ന മാന്ത്രിക വിദ്യ ഉപയോഗിച്ച് ഒരു ദുർമൂർത്തി ഇതിനു ശ്രമിച്ചതുമാണ് എന്നാൽ അതിന്റെ പരിണിതഫലം വളരെ ഭയാനകമായിരുന്നു... ഉത്രാളിക്കാവ് മനയുടെ പടിപ്പുര വാതിലിൽ ഒന്ന് തൊട്ടത് മാത്രമേ ആ ദുർമൂർത്തി അറിഞ്ഞുള്ളൂ ആ നിമിഷം തന്നെ കത്തിക്കരിച്ചു ചാമ്പലാക്കി കളഞ്ഞു ഉത്രാളിക്കാവ് മനയിലെ രക്ഷാകവചം.... അതുകൊണ്ടുതന്നെ ദുർമൂർത്തികളുടെ പേടിസ്വപ്നമായി മാറി ഉത്രാളിക്കാവ് മന... അങ്ങിനെ ദുഷ്ട ശക്തികൾക്ക് പ്രവേശനമില്ലാത്ത ഉത്രാളിക്കാവ് മന പേരും പെരുമയും കൊണ്ട് പ്രസിദ്ധമായി.... ഇതൊക്കെ കൂടിയായപ്പോൾ ഉത്രാളിക്കാവ് മനയോ ടുള്ള ചന്ദ്രമൗര്യന്റെ കോപം ഇരട്ടിയായി ഇവിടെ വരുന്നവരൊക്കെ ഇയാളുടെ ശത്രുക്കളുമായി... വസുന്ധരയും കുടുംബവും ഇവിടെ എത്തിയ വിവരം ചന്ദ്ര മൗര്യനെ അറിയിച്ചത് അയാളുടെ ദുർമൂർത്തികൾ തന്നെയാണ് അത് അറിഞ്ഞയുടൻ ചന്ദ്രമൗര്യൻ അറുകൊലയോട് കൽപ്പിച്ചു.... എത്രയും പെട്ടെന്ന് അവരുടെ അന്ത്യം നടപ്പാക്കുക ചന്ദ്രമൗര്യന്റെ ഉത്തരവ് കേൾക്കേണ്ട താമസം അറുകൊലയെന്ന ദുർമൂർത്തി അതിനായി പുറപ്പെട്ടു കഴിഞ്ഞു.... ഇതൊന്നും അറിയാതെ വസുന്ധരയും കുടുംബവും ചിരിച്ചും കളിച്ചും ഓരോ കഥകൾ പറഞ്ഞും അങ്ങിനെ മുന്നോട്ടു പോയിക്കൊണ്ടിരുന്നു.... എന്നാൽ ഒരു ചിത്രശലഭത്തിന്റെ രൂപത്തിൽ ഇവരെ സമീപിച്ച അറുകൊല ഞെട്ടി പുറകോട്ടുമാറി അപ്പോൾ മാത്രമാണ് ആ ദുർമൂർത്തി അവരുടെ വലതു കൈകളിൽ ധരിച്ചിരിക്കുന്ന രക്ഷാബന്ധനം കണ്ടത്... അതിശക്തിയേറിയ ആ രക്ഷാബന്ധനം അവരുടെ ശരീരത്തിൽ ഉള്ളടത്തോളം കാലം തനിക്ക് അവരെ ഒന്ന് സ്പർശിക്കാൻ പോലും സാധിക്കില്ല എന്ന് അറുകൊല മനസ്സിലാക്കിയ നിമിഷങ്ങൾ ആയിരുന്നു അത്... ഇനി എന്തു ചെയ്യും എന്ന് ചിന്തിച്ചു നിന്ന അറുകൊലയുടെ പുറകിൽ നിന്നും ആ വിളി വന്നു അറുകൊല തിരിച്ചുപോന്നോളു ബാക്കി കാര്യങ്ങൾ ഞാൻ നോക്കിക്കൊള്ളാം... അത് ചന്ദ്രമൗര്യന്റെ ശബ്ദമായിരുന്നു... പുലിയന്നൂർ കാവ് മനയിലെ പൂജാമുറിയിൽ ഇരുന്നു കൊണ്ടാണ് ചന്ദ്രമൗര്യൻ അറുകൊലയെ തിരിച്ചു വിളിച്ചത്... മഷി നോട്ടത്തിലൂടെ എല്ലാം കണ്ടു കൊണ്ടിരിക്കുകയായിരുന്നു ചന്ദ്രമൗര്യൻ അറുകൊലയ്ക്കെന്നല്ല ഒരു ശക്തിക്കും ആഓട്ടോയിൽ സഞ്ചരിച്ചുകൊണ്ടിരിക്കുന്നവരെ ഒന്നും ചെയ്യാൻ സാധിക്കില്ല... അതിൽ ഓട്ടോ ഡ്രൈവർക്കു മാത്രമേ രക്ഷാബന്ധനം ഇല്ലാതായിട്ടൊള്ളു... അയാളെ മാത്രം ഇല്ലാതാക്കിയിട്ട് കാര്യമില്ല ആ ഓട്ടോയും അതിൽ സഞ്ചരിക്കുന്ന വരെയും ഒരുപോലെ നാമാവശേഷമാക്കി കളയണം അതാണ് ചന്ദ്ര മൗര്യന്റെ ഉന്നം... അതിനുള്ള ശ്രമം അയാൾ തുടങ്ങി കഴിഞ്ഞു ഗൂഡമായ ഒരു മന്ദസ്മിതം മനസ്സിൽ ഒളിപ്പിച്ചുകൊണ്ട് ചന്ദ്രമൗര്യൻ ധ്യാനത്തിലമർന്നു... നിമിഷങ്ങൾ നീങ്ങവേ പെട്ടെന്നാണ് അത് സംഭവിച്ചത് വസുന്ധരയും കുടുംബവും സഞ്ചരിച്ചിരുന്ന റോഡിൽ അതാ ഒരു അഗാധമായ ഗർത്തം രൂപപ്പെട്ടിരിക്കുന്നു ഓടിക്കൊണ്ടിരിക്കുന്ന ഓട്ടോയ്ക്ക് മുൻപിൽ പെട്ടെന്ന് ഒരു ഗർത്തം അതുകണ്ട് ഡ്രൈവറുടെ കണ്ണ്തള്ളി എന്തെങ്കിലും ചെയ്യാൻ കഴിയുന്നതിനു മുൻപ് ഓട്ടോയുടെ നിയന്ത്രണം നഷ്ടമായി അത് വല്ലാത്തൊരു ശബ്ദത്തോടെ അതാ ആ വലിയ ഗർത്തത്തിലേയ്ക്ക് പതിക്കുന്നു... വസുന്ധരയും മറ്റുള്ളവരും ഉറക്കെ അലറി കരഞ്ഞുവെങ്കിലും അത് കേൾക്കുവാനോ അവരെ അവിടെനിന്നും രക്ഷപ്പെടുത്തുവാനോ ആരും തന്നെ അവിടെ ഉണ്ടായിരുന്നില്ല....!!! 🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁തുടരും 🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁