The Author BAIJU KOLLARA Follow Current Read ഡെയ്ഞ്ചർ പോയിന്റ് - 10 By BAIJU KOLLARA Malayalam Horror Stories Share Facebook Twitter Whatsapp Featured Books Coaching Wala Pyaar When I started writing this story, I had two different endin... ALL ARE EQUAL IN THE WORLD All are equal before the law and in the world.All members ar... Uncle Sunil's Diaries: The Story Behind World Thickshake Day Thickshake Diaries: The Story Behind World Thickshake Day: W... How Shrink Wrapping Enhances Product Shelf Life In today’s competitive market, ensuring product longevity an... Split Personality - 71 Split Personality A romantic, paranormal and psychological t... Categories Short Stories Spiritual Stories Fiction Stories Motivational Stories Classic Stories Children Stories Comedy stories Magazine Poems Travel stories Women Focused Drama Love Stories Detective stories Moral Stories Adventure Stories Human Science Philosophy Health Biography Cooking Recipe Letter Horror Stories Film Reviews Mythological Stories Book Reviews Thriller Science-Fiction Business Sports Animals Astrology Science Anything Crime Stories Novel by BAIJU KOLLARA in Malayalam Horror Stories Total Episodes : 16 Share ഡെയ്ഞ്ചർ പോയിന്റ് - 10 (2) 1.5k 3.7k ☠️ നല്ല മുഴക്കമുള്ള ഘനഗാംഭീര്യം നിറഞ്ഞ ശബ്ദമായിരുന്നു അപ്പാമൂർത്തിയുടേത് കർണ്ണിഹാരയ്ക്ക് അത് മനസ്സിലാവുകയും ചെയ്തു അതുകൊണ്ടുതന്നെ അവൾ മുന്നോട്ടുവന്നു പറഞ്ഞു... ഞങ്ങൾ പാലക്കാട് കൊല്ലംകോട് നിന്നാ മലയൻകാടും അസുരൻമലയും കാണാൻ വന്നതാ പക്ഷേ ഇവിടെ വന്നപ്പോഴാണ് കുഞ്ഞിറ്റഅങ്കിൾ പറഞ്ഞത് ഇവിടുത്തെ സിറ്റുവേഷൻ വളരെ മോശമാണെന്ന്... അതുകൊണ്ടുതന്നെ എത്രയും പെട്ടെന്ന് മടങ്ങിപ്പോവണം എന്നാണ് വിഷ്ണുമാധവ് പറയുന്നത്... ഞങ്ങൾ പ്രണയ ജോഡികളാണ് എത്രയും പെട്ടെന്ന് വിവാഹിതരാവാൻ കാത്തിരിക്കുന്നവരും... അപ്പാമൂർത്തി... മലയൻകാട് കാണാൻ അത്രയ്ക്ക് കൊതിയാണെങ്കിൽ നിങ്ങൾ രണ്ടുപേരും എന്നോടൊപ്പം പോന്നോളൂ അസുരൻ മലയും മലയൻകാടും കണ്ടു രണ്ടു നാൾ കഴിഞ്ഞ് നിങ്ങൾക്ക് നാട്ടിലേക്ക് മടങ്ങിപ്പോവുകയും ചെയ്യാം ബീഡികറപിടിച്ച പല്ലുകൾ കാട്ടി അയാൾ ചിരിച്ചു... എന്നിട്ട് വീണ്ടും അപ്പാമൂർത്തി പറഞ്ഞു... അല്ലെങ്കിൽ നിങ്ങൾ രണ്ടുപേരും നാട്ടിലേക്ക് തന്നെ മടങ്ങി പോകുന്നതാണ് ബുദ്ധി... ഇപ്പോൾ 6.45-ന് കോയമ്പത്തൂർക്ക് പോകുന്ന ഒരു സൂപ്പർ ഫാസ്റ്റ് ബസ് ഇതുവഴി വരും... പിന്നെ കുഞ്ഞിറ്റ പറഞ്ഞത് ശരിയാ മരണം പതിയിരിക്കുന്ന വഴികളാണ് ഇവിടം ജീവന് ഒരു ഗ്യാരണ്ടിയും ഇല്ലാത്ത ഭീകരമായ സ്ഥലം... എന്തായാലും കുട്ടിയുടെ ലവർ പറഞ്ഞതുപോലെ നാട്ടിലേക്ക് തന്നെ തിരിച്ചുപോവുക അതും പറഞ്ഞു കൊണ്ട് അപ്പാമൂർത്തി സിഗരറ്റും വലിച്ചു പതിയെ നടക്കാൻ തുടങ്ങിയിരുന്നു... അല്പസമയത്തിനകം ബസ് വന്നു വിഷ്ണുമാധവ് ബസ് കൈ കാണിച്ചു നിർത്തി വാ ചെമ്പകം അയാൾ നിർബന്ധിച്ചു... എന്നാൽ എത്ര സമൃദ്ധം ചെലുത്തിയിട്ടും കർണ്ണിഹാര ബസിൽ കയറാൻ കൂട്ടാക്കിയില്ല എന്നാ നീ എവിടേലും പോയി തുലയി.. അരിശത്തോടെ അങ്ങിനെ പറഞ്ഞുകൊണ്ട് വിഷ്ണു മാധവ് ബസിൽ കയറി സ്ഥലം വിട്ടു... അങ്ങിനെ ഒരു നീക്കം ഒരിക്കലും വിഷ്ണുമാധവിൽ നിന്നും അവൾ പ്രതീക്ഷിച്ചില്ല... കണികൊന്നപൂത്തപോലെയുള്ള ഒരു സുന്ദരി പെൺകുട്ടിയെ ഇങ്ങിനെ വഴിയിൽ ഉപേക്ഷിച്ചു പോയ അയാൾ കാമുകനല്ല കാട്ടാളനാണ് ക്രൂരൻ കണ്ണിൽ ചോരയില്ലാത്തവൻ... ബസ് പോയ വഴിയിലേക്ക് നോക്കി ഞെട്ടിത്തരിച്ചുനിന്ന കർണ്ണിഹാരയുടെ പുറകിൽ നിന്നായിരുന്നു ആ ശബ്ദം അവൾ തിരിഞ്ഞു നോക്കിയപ്പോൾ തൊട്ടടുത്ത് അപ്പാമൂർത്തി എനിക്കറിയാമായിരുന്നു കുട്ടിക്ക് ഇവിടെ നിന്നും പോകാൻ ഒട്ടും താല്പര്യമില്ല എന്ന് അതുകൊണ്ടുതന്നെയാണ് ബസ് പോയിക്കഴിഞ്ഞപ്പോൾ ഞാൻ ഇവിടേക്ക് വന്നത് അങ്ങിനെ ഞാൻ സംശയിച്ചത് പോലെ തന്നെ സംഭവിച്ചു അയാൾ കുട്ടിയെ ഇവിടെ ഉപേക്ഷിച്ചിട്ട് കടന്നുകളഞ്ഞു... ഇനി അയാൾ തിരിച്ചു വരുമെന്ന് മോൾ പ്രതീക്ഷിക്കുന്നുണ്ടോ അപ്പാമൂർത്തി അവളുടെ കണ്ണുകളിലേക്ക് നോക്കി ചോദിച്ചു... അവളുടെ താമരനയനങ്ങളിൽ കണ്ണീർ നിറഞ്ഞുനിൽക്കുന്നത് അയാൾ കണ്ടു... ഏയ് ഇനി അവൻ വരില്ല കർണ്ണിഹാരയുടെ ശബ്ദം പതറിപ്പോയി അല്ലെങ്കിലും എന്റെ മനസ്സുകൊണ്ട് ഞാൻ പണ്ടേ അവനെ ഉപേക്ഷിച്ചതാ എത്ര വരെ പോകും എന്നറിയാനാണ് ഞാൻ ഇതുവരെ കാത്തിരുന്നത് പക്ഷേ അത് ഇത്ര പെട്ടെന്ന് ആകുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും കരുതിയിരുന്നതല്ല... കർണ്ണിഹാര അപ്പാമൂർത്തിക്കു മുൻപിൽ സ്വന്തം മനസ്സ് തുറക്കുകയായിരുന്നു...!!! ആർക്കുവേണ്ടിയും കാത്തുനിൽക്കാതെ സമയം അതിന്റെ പ്രയാണം തുടർന്നു എവിടെയും ഇരുട്ട് വ്യാപിക്കാൻ തുടങ്ങിയിരുന്നു ചെറുതായി വീശുന്ന കാറ്റിനു പോലും അസുഖകരമായ ഗന്ധം... കാട്ടിൽ എവിടെയോ ശവംനാറി പൂക്കൾ വിരിഞ്ഞിട്ടുണ്ട് അതിന്റെ ഗന്ധമാണ് എല്ലായിടത്തും ഇങ്ങനെ ഒഴുകി പരക്കുന്നത്... കാട്ടുമരത്തിന്റെ ചില്ലകളിൽ ഇരുന്ന് കറുത്ത കാട്ടുമൂങ്ങകൾ പേടിപ്പെടുത്തുന്ന ശബ്ദത്തിൽ കരയാൻ തുടങ്ങി ആ ശബ്ദം പോലും വല്ലാതെ ഭയം ജനിപ്പിക്കുന്നു അസുരൻ മലയുടെ മുകളിൽ പടർന്നു പന്തലിച്ച പാല മരത്തിന്റെ ശിഖരങ്ങളിൽ വിശ്രമത്തിൽ ആയിരുന്ന ഡ്രാക്കുള പക്ഷികൾ കണ്ണു തുറന്നു അഗ്നിഗോളം പോലെ ഭീകരമായ കണ്ണുകൾ തീഷ്ണമായി ജ്വലിച്ചു... ഇനി ഇത്തരം ഭീകരജീവികളുടെ സമയമാണ് ഇവിടുത്തെ ഓരോ രാത്രികളും അവർക്കു വേണ്ടിയാണ് രക്തം ചിതറുന്ന ആ രാത്രികൾ എന്നും ഭയാനകതയുടെ മുഖാവരണം ചാർത്തി മലയൻ കാടിനെയും അസുരൻ മലയെയും ഒരേ കണ്ണികളിൽ കോർത്തിണക്കുന്നു...!!! മോൾ എന്തു തീരുമാനിച്ചു കൂടുതൽ സംസാരിച്ചു നിൽക്കാൻ നമുക്ക് മുന്നിൽ ഇനി സമയമില്ല കൂടുതൽ ഇരുട്ടുന്നതിന് മുമ്പ് മോളുടെ തീരുമാനം അറിഞ്ഞാൽ എനിക്ക് പോകാമായിരുന്നു... അപ്പാമൂർത്തിയുടെ ആ ചോദ്യത്തിന് കർണ്ണിഹാരയുടെ മറുപടി ഇങ്ങനെയായിരുന്നു... അപ്പൊ എന്നെ ഇവിടെ തനിച്ചാക്കി പോകാനാണോ നിങ്ങളുടെ തീരുമാനം സന്ധ്യയായാൽ പുറത്തിറങ്ങാൻ പോലും പേടിക്കുന്നവളാണ് ഞാൻ ആ ഞാനാ ഈ രാത്രിയിൽ ഒരു അന്യദേശത്ത് തികച്ചും അന്യനായ ഒരാളുടെ അടുത്ത്.. ഇവിടെയാണെങ്കിൽ ഇപ്പോൾ നന്നായി മഞ്ഞുപെയ്യാനും തുടങ്ങിയിട്ടുണ്ട് ഹോ വല്ലാതെ തണുക്കുന്നു ഇരുട്ടിലേക്ക് നോക്കുമ്പോൾ ആണെങ്കിലോ ഉള്ളംപിടയ്ക്കുന്നു... നിങ്ങൾക്ക് തണുക്കുന്നില്ലേ അവൾ അപ്പാമൂർത്തിയെ നോക്കി.. ഈ തണുപ്പ് എനിക്ക് ശീലമായി പോയി വർഷം കുറെ ആയല്ലോ ഇവിടെ എത്തിയിട്ട് ഇപ്പോൾ ഞാൻ ഈ തണുപ്പിനെ അതിജീവിക്കാൻ ശീലിച്ചു അതുപോലെതന്നെ എന്റെ ശരീരവും അപ്പാമൂർത്തിയുടെ മറുപടി... അയാളുടെ ചുണ്ടിൽ വീണ്ടും ഒരു ഗോൾഡ്ഫ്ളേക് സിഗരറ്റ് കൂടി പുകഞ്ഞു.. കർണ്ണിഹാര നിങ്ങളുടെ പേര് അപ്പാമൂർത്തിന്നാണല്ലേ.. ഉം അതെ ! മോൾടെ പേര് ! ഞാൻ കർണ്ണിഹാര ! പിന്നെ ഒരുകാര്യം എന്റെ പേര് അപ്പാമൂർത്തീന്നാണെന്ന് ആരാ മോളോട് പറഞ്ഞത്... അത് ആ കുഞ്ഞിറ്റ അങ്കിൾ നിങ്ങളെ അങ്ങിനെ പേരെടുത്ത് വിളിക്കുന്നത് കേട്ടപ്പോൾ ഞാൻ സ്വയം മനസിലാക്കിയതാ...ഓ അത് ശരി.. മോൾടെ പേരെന്താ പറഞ്ഞെ വീണ്ടും അയാൾ സംശയം ചോദിച്ചു .. എന്റെ പേര് കർണ്ണിഹാര അതുകേട്ട് അപ്പാമൂർത്തി നല്ല രസോള്ള പേര് ആ പേരിന് പോലും ഒരു സുഗന്ധമുണ്ട് ഇതുവരെ കേൾക്കാത്ത മനോഹരമായ പേര് അയാൾ ചിരിച്ചു...!!!.. ☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️തുടരും ☠️☠️☠️☠️☠️☠️☠️ ‹ Previous Chapterഡെയ്ഞ്ചർ പോയിന്റ് - 9 › Next Chapter ഡെയ്ഞ്ചർ പോയിന്റ് - 11 Download Our App