Earth --Rising --Terror --Revenues - 25 in Malayalam Horror Stories by BAIJU KOLLARA books and stories PDF | ഭൂമി --വാഴുന്ന --ഭീകര --രൂപികൾ - 25

Featured Books
  • એઠો ગોળ

    એઠો ગોળ धेनुं धीराः सूनृतां वाचमाहुः, यथा धेनु सहस्त्रेषु वत...

  • પહેલી નજર નો પ્રેમ!!

    સવાર નો સમય! જે.કે. માર્ટસવાર નો સમય હોવા થી માર્ટ માં ગણતરી...

  • એક મર્ડર

    'ઓગણીસ તારીખે તારી અને આકાશની વચ્ચે રાણકી વાવમાં ઝઘડો થય...

  • વિશ્વનાં ખતરનાક આદમખોર

     આમ તો વિશ્વમાં સૌથી ખતરનાક પ્રાણી જો કોઇ હોય તો તે માનવી જ...

  • રડવું

             *“રડવુ પડે તો એક ઈશ્વર પાસે રડજો...             ”*જ...

Categories
Share

ഭൂമി --വാഴുന്ന --ഭീകര --രൂപികൾ - 25

👽 ധ്രുവനെയും രുദ്രനെയും ഏറെനേരം കാത്തിരുന്നിട്ടും അവർ ചായക്കടയിലേക്ക് എത്താതിരുന്നപ്പോൾ മമ്മാലിക്ക സൈക്കിളും ചവിട്ടി അവരെ തിരക്കി എസ്റ്റേറ്റ് ബംഗ്ലാവിലേക്ക് യാത്ര തിരിച്ചു... ക്ഷേത്രദർശനം കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ ധ്രുവൻ വിളിച്ചു പറഞ്ഞതാണ് മമ്മാലിക്കാ ഇങ്ങോട്ട് വരണമെന്നില്ല ക്ഷേത്രത്തിൽ നിന്നും എത്തിയാലുടൻ ഞാനും രുദ്രനും കൂടി ചായക്കടയിലേക്ക് എത്തി കൊള്ളാം എന്ന് മമ്മാലിക്ക അതും മനസ്സിൽ വച്ചുകൊണ്ട് അവരെ കാത്തിരിക്കാൻ തുടങ്ങിയിട്ട് നേരം കുറച്ചായി... എന്നാൽ ആടു കിടന്നിടത്ത് പൂട പോലും ഇല്ല എന്ന് പറഞ്ഞതുപോലെ ആയി ഇപ്പൊ കാര്യങ്ങൾ ഈ നേരമായിട്ടും അവരുടെ പൊടിപോലും കാണാതായപ്പോൾ ഇനി അവരെ കാത്തിരിക്കുന്നതിൽ അർത്ഥമില്ല എന്നു മനസ്സിലാക്കിയ മമ്മാലിക്ക വേഗം തന്നെ സൈക്കിളും എടുത്തുകൊണ്ട് എസ്റ്റേറ്റ് ബംഗ്ലാവിലേക്ക് വച്ചു പിടിക്കുകയായിരുന്നു... ഓർക്കിഡ് വാലിയിൽ ഇപ്പോൾ നായ്ക്കുരണത്തിന്റെയും സൺഫ്ലവറിന്റെയും വിളവെടുപ്പ് സീസൺ ആണ് എണ്ണപ്പനയുടെ പ്രൊഡക്ഷൻ ഏതാണ്ട് അവസാനിച്ചു തുടങ്ങി... കോടിക്കണക്കിന് രൂപയുടെ ബിസിനസ്സാണ് ഇപ്പോൾ ഓർക്കിഡ് വാലിയിൽ നടക്കുന്നത് ഈ സമയത്ത് ആർക്കും ലീവ് അനുവദനീയമല്ല പ്രത്യേകിച്ചും അഞ്ഞൂറോളം വരുന്ന സൂപ്പർവൈസർ മാർക്ക് അതിൽ രണ്ടു പേരാണ് ധ്രുവനും രുദ്രനും... അല്ലെങ്കിൽ പിന്നെ വല്ല എമർജൻസി കേസുകൾ ഉണ്ടാവണം അപ്പോൾ ചിലപ്പോൾ ലീവ് കിട്ടിയേക്കും... ഓരോന്നും ചിന്തിച്ചുകൊണ്ട് മമ്മാലിക്കാ എസ്റ്റേറ്റ് ബംഗ്ലാവിൽ എത്തുമ്പോൾ പൂമുഖവാതിൽ മലർക്കെ തുറന്നു കിടക്കുന്നത് കണ്ടു എന്നാൽ പുറത്താരെയും കണ്ടില്ല... ഏയ് ഈ വാതിലും തുറന്നിട്ട് അവരിത് എവിടെ പോയി അങ്ങനെ ചിന്തിച്ചുകൊണ്ട് മമ്മാലിക്കാ സൈക്കിൾ സ്റ്റാൻഡിൽ വച്ചിട്ട് ബംഗ്ലാവിലേക്ക് നടന്നു പുറത്താരെയും കാണാതെ വന്നപ്പോഴാണ് മമ്മാലിക്കാ സാറന്മാരെ എന്ന് വിളിച്ചുകൊണ്ട് തുറന്നു കിടന്ന വാതിലിലൂടെ അകത്തു പ്രവേശിച്ചത്... എന്നാൽ അകത്തുനിന്നും യാതൊരുവിധത്തിലുള്ള പ്രതികരണം ഉണ്ടായില്ല ഏറെനേരം അവരെ തിരക്കി മമ്മാലിക്ക ബംഗ്ലാവിനുള്ളിൽ കറങ്ങിയെങ്കിലും ധ്രുവനെയും രുദ്രനെയും അവിടെ കണ്ടെത്താൻ അയാൾക്ക് ആയില്ല... അങ്ങിനെ നിരാശയോടെ പുറത്തേക്ക് പോകാൻ തുടങ്ങുമ്പോഴാണ് കിച്ചണിൽ രണ്ടുപേർ പുറംതിരിഞ്ഞിരിക്കുന്നത് മമ്മാലിക്ക കണ്ടത്... അത് ധ്രുവനും രുദ്രനും ആയിരുന്നു  .. അതുശരി അപ്പോൾ ഞാൻ ഇക്കണ്ട വിളിയൊക്കെ വിളിച്ചിട്ടും സാറന്മാര് അതൊക്കെ ശ്രദ്ധിക്കാതെ അടുക്കളയിൽ വന്നിരിക്കുകയാണ് അല്ലേ എന്താ ഇന്ന് നിങ്ങടെ പരിപാടി ഓർക്കിഡ് വാലിയിൽ പോകേണ്ട കാര്യം മനപ്പൂർവ്വം മറന്ന മട്ടുണ്ടല്ലോ രണ്ടിന്റെയും ഇരിപ്പു കണ്ടാൽ അങ്ങിനെ പറഞ്ഞുകൊണ്ട് മമ്മാലിക്ക പതുക്കെ നടന്നു ചെന്ന് ധ്രുവനെയും രുദ്രനെയും പുറകിലൂടെ പിടിക്കാൻ തുടങ്ങുമ്പോഴാണ് പോക്കറ്റിൽ കിടന്ന ഫോൺ ബെല്ലടിച്ചത് മമ്മാലിക്ക വേഗം ഫോണെടുത്ത് കാതോട് ചേർത്തു മറുതലയ്ക്കൽ ധ്രുവനായിരുന്നു... മമ്മാലിക്കാ ഇങ്ങോട്ട് പോരെ ഞങ്ങൾ ഞങ്ങൾ ഓർക്കിഡ് വാലിയിൽ എത്തി ഇന്ന് ഞങ്ങൾ ചായക്കടയിലേക്ക് വന്നില്ല മറ്റൊരു എളുപ്പവഴിയിലൂടെ നേരെ ഇങ്ങു പോന്നു.... പിന്നെയാണ് ഓർത്തത് മമ്മാലിക്ക ഞങ്ങളെ നോക്കി ചായക്കടയിൽ ഇരിക്കുന്ന കാര്യം അതാ ഇവിടെ എത്തിയപ്പോൾ തന്നെ ഞാൻ വിളിച്ചത് ചില കാര്യങ്ങൾ നേരിട്ട് സംസാരിക്കാനുണ്ട് എല്ലാം ഇവിടെ വന്നിട്ട് പറയാം സമയം കളയാതെ വേഗം പോരെ... എന്നാൽ മമ്മാലിക്ക എന്തെങ്കിലും തിരിച്ചു പറയുന്നതിനു മുമ്പ് ധ്രുവന്റെ കോൾ കട്ടായി... ഫോൺ ബെൽ അടിക്കുന്നത് കേട്ടപ്പോൾ ധ്രുവന്റെയും രുദ്രന്റെയും പുറംതിരിഞ്ഞിരിക്കുകയായിരുന്ന അപരരൂപങ്ങൾ പെട്ടെന്ന് മുഖം തിരിച്ച് മമ്മാലിക്കായെ നോക്കി... ആ ഭീകരമുഖങ്ങൾ കണ്ട് മമ്മാലിക്കയുടെ കണ്ണിലിരുട്ടുകയറി... അയ്യോ ഡ്രാക്കുള എന്നലറികരഞ്ഞുകൊണ്ട് മമ്മാലിക്ക ഒരു വിധത്തിൽ അവിടെ നിന്നും ഓടി പുറത്തു കടന്നു... പിന്നെ ധൃതിയിൽ സൈക്കിളിൽ ചാടി കയറി അവിടെനിന്നും നേരെ ഓർക്കിഡ് വാലിയിലേക്ക് തിരിച്ചു... പേടിയും വല്ലാത്ത കിതപ്പും കാരണം മമ്മാലിക്കയുടെ കാലുകളും കൈകളും ശരീരവും വല്ലാതെ വിറക്കുന്നുണ്ടായിരുന്നു... കാലുകളുടെ തളർച്ച ശരീരത്തിന് ബാധിച്ചത് കാരണം സൈക്കിൾ പോലും നേരാംവണ്ണം ചവിട്ടാൻ അദ്ദേഹത്തിന് സാധിക്കുന്നുണ്ടായിരുന്നില്ല... മമ്മാലിക്ക ഓർക്കിഡ് വാലിയിൽ എത്തുമ്പോൾ ധ്രുവനും രുദ്രനും അയാളെ കാത്തു നിൽക്കുന്നുണ്ടായിരുന്നു.. മമ്മാലിക്കയെ കണ്ടയുടൻ അവരിരുവരും വേഗം തന്നെ അയാളുടെ അടുത്തേക്ക് ഓടി വന്നു ധ്രുവൻ   എന്തുപറ്റി മമ്മാലിക്ക നിങ്ങളുടെ മുഖമൊക്കെ വല്ലാതിരിക്കുന്നുവല്ലോ    മമ്മാലിക്ക  ഒന്നും പറയണ്ട എന്റെ സാറന്മാരെ ഒരു കണക്കിനാ ഞാൻ നിങ്ങൾ താമസിക്കുന്ന എസ്റ്റേറ്റ് ബംഗ്ലാവിൽ നിന്ന് രക്ഷപ്പെട്ടു പോന്നത്... അതുവരെ ഉണ്ടായ സംഭവങ്ങൾ ഒന്നും വിട്ടുകളയാതെ തന്നെ മമ്മാലിക്കാ ധ്രുവനെയും രുദ്രനേയും പറഞ്ഞു കേൾപ്പിച്ചു.. അതുകേട്ട് ധ്രുവനും രുദ്രനും അവർക്കുണ്ടായ അനുഭവവും വ്യക്തമായി തന്നെ മമ്മാലിക്കയെയും പറഞ്ഞു കേൾപ്പിച്ചു... മമ്മാലിക്ക  നിങ്ങൾ ഭയം കൂടാതെ അവിടെ താമസിച്ചോട്ടെ എന്ന് കരുതിയാണ് അവിടുത്തെ പൂർവ്വകാല സംഭവങ്ങൾ ഞാൻ ഇതുവരെ സാറന്മാരോട് പറയാതിരുന്നത് എന്നാൽ ഇപ്പോൾ അത് പറയാതിരിക്കുക വയ്യ  എന്റെ പൊന്നു സാറന്മാരെ അത് ശരിക്കും ഒരു ഡ്രാക്കുളകോട്ട തന്നെയാണ്.. ഇവിടെയുള്ളവർക്ക് ആ പ്രദേശത്തിന്റെ സത്യാവസ്ഥ അറിയാവുന്നതുകൊണ്ട്  ഒരു മനുഷ്യക്കുഞ്ഞുപോലും ആ ബംഗ്ലാവിന്റെ ഏഴയിലത്തുപോലും പോകില്ല പക്ഷേ നിങ്ങൾ ഇവിടെത്തുകാരല്ലാത്തതുകൊണ്ട് ഈ എസ്റ്റേറ്റ് ബംഗ്ലാവിനെ കുറിച്ചും ഈ പാഞ്ചാലി പാറയെക്കുറിച്ചും ഈ നാടിന്റെ പൂർവ്വകാല ചരിത്രത്തെ കുറിച്ചുമൊക്കെ ഒന്നും അറിയാത്തതുകൊണ്ടും ഇവിടെ ഇങ്ങനെ ജീവിച്ചു പോകുന്നു... രുദ്രൻ മമ്മാലിക്ക പറഞ്ഞത് ശരിയാണ് ആ എസ്റ്റേറ്റ് ബംഗ്ലാവ് മനുഷ്യർക്ക് താമസിക്കാൻ പറ്റിയ ഒരു ഇടമല്ല എപ്പോഴും അവിടെ പലവിധത്തിലുള്ള പ്രശ്നങ്ങളും ഉണ്ടാകുന്നുണ്ട്... ധ്രുവൻ കൂടെയുള്ള ധൈര്യത്തിലാണ് ഞാൻ സത്യം പറഞ്ഞാൽ അവിടെ കഴിയുന്നത് ഇല്ലെങ്കിൽ ഞാൻ പണ്ടേ എന്റെ വീട്ടിൽ പോയേനെ  ധ്രുവൻ   നീ എന്തിനു പേടിക്കണംരുദ്രാ നിന്റെ കൂടെ ഞാനില്ലേ നീ ധൈര്യമായിട്ട് ഇരിക്ക് രുദ്രൻ    എന്തൊക്കെ പറഞ്ഞാലും ധ്രുവൻ കൂടെ ഇല്ലായിരുന്നുവെങ്കിൽ ഈ ജോലിയിൽ പോലും ഞാൻ ജോയിൻ ചെയ്യില്ലായിരുന്നു... മമ്മാലിക്ക  ഞാൻ ഒരു കാര്യം ചോദിക്കാൻ വിട്ടുപോയി സാറന്മാര് ഇങ്ങോട്ടു പോന്നപ്പോൾ  മുൻഭാഗത്തെ വാതിൽ അടച്ചിട്ടുണ്ടായിരുന്നോ ധ്രുവൻ   അതെന്താ മമ്മാലിക്കാ അങ്ങനെ ചോദിച്ചത് വാതിൽ ഭദ്രമായി പൂട്ടി ഞാനല്ലേ രുദ്രന്റെ കയ്യിൽ താക്കോൽ കൊടുത്തത്  ... മമ്മാലിക്ക  പക്ഷേ ഞാൻ എസ്റ്റേറ്റ് ബംഗ്ലാവിൽ ചെല്ലുമ്പോൾ മുൻ വാതിൽ മുഴുവനായും തുറന്നിട്ടിരിക്കുകയായിരുന്നു... മമ്മാലിക്ക പറഞ്ഞത് കേട്ട് രുദ്രന്റെ തലച്ചോറിൽ ഒരു കൊള്ളിയാൻ മിന്നി.. അപ്പോൾ അത് ശരിക്കും ഒരു ഡ്രാക്കുളക്കോട്ടതന്നെയാണോ ധ്രുവന്റെ ചിന്തകൾ അതിരുകടന്ന് സഞ്ചരിക്കുകയായിരുന്നു !!!... 👽👽👽👽👽👽👽👽👽👽👽👽👽👽👽👽👽👽👽👽👽തുടരും 👽👽👽👽👽👽👽👽👽👽👽👽👽👽👽👽👽👽👽👽👽