Land --Reigning --Terror --Rs - 24 in Malayalam Horror Stories by BAIJU KOLLARA books and stories PDF | ഭൂമി --വാഴുന്ന --ഭീകര --രൂപികൾ - 24

Featured Books
  • My Wife is Student ? - 25

    वो दोनो जैसे ही अंडर जाते हैं.. वैसे ही हैरान हो जाते है ......

  • एग्जाम ड्यूटी - 3

    दूसरे दिन की परीक्षा: जिम्मेदारी और लापरवाही का द्वंद्वपरीक्...

  • आई कैन सी यू - 52

    अब तक कहानी में हम ने देखा के लूसी को बड़ी मुश्किल से बचाया...

  • All We Imagine As Light - Film Review

                           फिल्म रिव्यु  All We Imagine As Light...

  • दर्द दिलों के - 12

    तो हमने अभी तक देखा धनंजय और शेर सिंह अपने रुतबे को बचाने के...

Categories
Share

ഭൂമി --വാഴുന്ന --ഭീകര --രൂപികൾ - 24

👽 എക്സ് മിലിട്ടറിക്കാരനായ റപ്പായി ചേട്ടൻ ഹിൽവാലി സർക്കാർ ആശുപത്രിയിൽ സെക്യൂരിറ്റി ഗാർഡായി ജോലിക്കെത്തിയത് അദ്ദേഹത്തിന്റെ അമ്പതാമത്തെ വയസിൽ... നീണ്ട പതിനഞ്ചു വർഷം തുടർച്ചയായി റപ്പായിച്ചേട്ടൻ ഇവിടുത്തെ സെക്യൂരിറ്റി ഗാർഡ്... ഇപ്പോൾ പ്രായം 65 ഇത്രയും കാലത്തെ സേവനത്തിനിടക്ക് ഇതുപോലെയൊരു ഭീകരാവസ്ഥ റപ്പായിച്ചേട്ടന് നേരിടേണ്ടിവന്നിട്ടില്ല... എന്തൊക്കെകണ്ടു എന്തൊക്കെ കേട്ടു ഏതെല്ലാം വിധത്തിലുള്ള പ്രതിസന്ധികളെ തരണം ചെയ്തു എന്നാൽ ഇന്നു വരെ റപ്പായിച്ചേട്ടൻ തളർന്നിട്ടില്ല... പക്ഷെ ഇന്ന് അത് സംഭവിച്ചു... സ്വന്തം കണ്ണുകളെ പ്പോലും വിശ്വസിക്കാനാവാത്ത ആ കാഴ്ച... മോർച്ചറിയിലെ പോസ്റ്റ്മോർട്ടം ടേബിളിൽ കീറിമുറിച്ച ശരീരവുമായി കിടന്നിരുന്ന സുജിത്തും ഹർഷയും അതാ പൂർണ്ണആരോഗ്യത്തോടെ പോസ്റ്റമോർട്ടം ടേബിളിൽ എഴുന്നേറ്റിരിക്കുന്നു... ഓ മൈ ഗോഡ്... എന്താണ് താനീകാണുന്നത് റപ്പായിച്ചേട്ടൻ കണ്ണുകൾ ഒന്ന് അടച്ചു തുറന്നു... ഇത് സത്യം തന്നെയോ ജീസസ്... വാക്കുകൾ റപ്പായിച്ചേട്ടന്റെ തൊണ്ടയിൽ കുടുങ്ങി കിടന്നു... പോസ്റ്റമോർട്ടം ടേബിളിൽ നിന്നും താഴെയിറങ്ങിയ സുജിത്തും ഹർഷയും പോസ്റ്റമോർട്ടത്തിന് മുൻപ് അവർ ഉപയോഗിച്ചിരുന്ന വസ്ത്രങ്ങൾ എടുത്ത് ധരിച്ചശേഷം മോർച്ചറിയുടെ പിൻ വാതിലിലൂടെ അതിവേഗത്തിൽ പുറത്തു കടന്ന് പ്രകൃതിയിൽ ലയിക്കുന്നു... അതെ ഈ നടുക്കുന്ന രംഗങ്ങളാണ് ഇതുവരെ റപ്പായിച്ചേട്ടൻ കണ്ടുകൊണ്ടിരുന്നത്... പിന്നെ ഒരൊറ്റ ഓട്ടമായിരുന്നു ഡോക്ടർ ഹേമയുടെ അരികിലേക്ക്... കാര്യങ്ങളെല്ലാം വിവരിച്ചുകേട്ടപ്പോൾ ഡോക്ടർ ഹേമയുടെ നെറ്റിയിൽ ചുളിവുകൾ വീണു... മുഖത്താകമാനം വിയർപ്പുകണങ്ങൾ നിറഞ്ഞു... ശരീരം വിറകൊണ്ടു....                                                                          രണ്ടു ദിവസങ്ങൾക്കുശേഷം മഴപെയ്തു തോർന്ന ഒരു പകൽ ധ്രുവനും രുദ്രനും ശ്രീമഹാദേവ ക്ഷേത്രത്തിൽ രാവിലെ നിർമ്മാല്യം തൊഴുത് മടങ്ങുകയായിരുന്നു... എല്ലാ ദിവസവും മുടങ്ങാതെ ക്ഷേത്രദർശനം അവർ പതിവാക്കി... എല്ലാത്തിനും ഇനി ഭഗവാനും ഭഗവതിയും തുണ... അവരുടെ അനുഗ്രഹം ഉണ്ടെങ്കിൽ ഒരാപത്തും തങ്ങൾക്ക് സംഭവിക്കില്ലായെന്ന് അവർ അടിയുറച്ച് വിശ്വസിച്ചു... പുഷ്പാഞ്ജലിക്കുശേഷം ശാന്തിക്കാരൻ തിരുമേനിനൽകിയ പ്രസാദം അവർ ഭുജിച്ചു... നെറ്റിയിൽ ചന്ദനകുറി തൊട്ടു അപ്പോൾ തന്നെ നല്ലൊരു പോസിറ്റീവ് എനർജി ശരീരമാകമാനം നിറയുന്നത് അവരറിഞ്ഞു... രണ്ടുപേരും ബംഗ്ലാവിൽ തിരിച്ചെത്തിയപ്പോൾ പതിവുപോലെ സിറ്റൗട്ടിൽ അന്നത്തെ ദിനപത്രം കിടപ്പുണ്ടായിരുന്നു... ധ്രുവൻ പത്രമെടുത്ത് നിവർത്തി... ഇന്നെന്താ സുപ്രധാന വാർത്ത... രുദ്രൻ ഓടി വന്ന് പത്രത്തിലേക്ക് നോക്കി... ദേ    ടാ  നീ ഇതു കണ്ടോ ഹിൽവാലി സർക്കാർ ആശുപത്രിയിൽ നടന്ന ഭീകരദൃശ്യം... പോസ്റ്റമോർട്ടം കഴിഞ്ഞ് മോർച്ചറിയിൽ കിടന്നിരുന്ന രണ്ട് ഡെഡ്ബോഡികൾ സ്വയം ജീവൻ വച്ച് എഴുന്നേറ്റ് പുറത്തേക്ക് പോയെന്ന്... ഹനുമാൻകുന്നിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച സുജിത്തിന്റെയും ഹർഷയുടെയും ഡെഡ്ബോഡികളാണ് ഇങ്ങിനെ ജീവൻ വച്ച് പുറത്തുപോയത്... എന്റമ്മോ കേൾക്കുമ്പോൾ തന്നെ മനസ് കിടുങ്ങുന്നു... അപ്പോൾപിന്നെ ആ കാഴ്ച നേരിട്ട് കണ്ട ആ സെക്യൂരിറ്റിയുടെ അവസ്ഥ എന്തായിരിക്കും... അയാൾ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടോ  അതോ സ്പോട്ടിൽ തന്നെ ജീവൻ പോയോ രുദ്രൻ ധ്രുവനെ നോക്കി... അതൊന്നും ഇവിടെ എഴുതിയിട്ടില്ല... എന്തായാലും ആ ഗാർഡ് നല്ല ആത്മധൈര്യം ഉള്ളവനാണ്... എന്നെപോലെ ധ്രുവൻ അഭിമാനത്തോടെ തല ഉയർത്തി പറഞ്ഞു... ഈ ഹനുമാൻകുന്നിലേക്കല്ലേ നമ്മളും പോകാനിരിക്കുന്നത്... അല്ല ഇതല്ലാതെ ഇനി വേറെ ഹനുമാൻക്കുന്നുണ്ടോ ?  രുദ്രൻ പേടിയോടെ വീണ്ടും ധ്രുവനെ നോക്കി ... നമ്മൾ പോകാൻ തീരുമാനിച്ച അതേ ഹനുമാൻകുന്ന് തന്നെയാണ് ഈ ഹനുമാൻകുന്ന്... ഇനി മുന്നോട്ടുവച്ചകാൽ പിന്നോട്ടില്ല ധ്രുവൻ രുദ്രനെ നോക്കി പറഞ്ഞു... എല്ലാം അറിഞ്ഞുവച്ചിട്ട് നമ്മുക്ക് അവിടെ പോണോ ധ്രുവാ... രുദ്രന്റെ ശബ്ദത്തിനൊരു വിറയൽ... നീയെന്തിനാ ഇങ്ങിനെ ഭയപ്പെടുന്നത് രുദ്രാ ഞാനില്ലേ കൂടെ... ഉം... അതാ ഒരു സമാധാനം .. രുദ്രൻ മനസാ മന്ത്രിച്ചു... എന്തായാലും നമ്മൾ തീരുമാനിച്ചതല്ലേ ഇനി അതിനൊരു മാറ്റവും വേണ്ട... വാ എന്തേലും കഴിച്ച് ഓർക്കിടുവാലിയിലേക്ക് പോകാം പത്രം ഇനി രാത്രി നോക്കാം... ഇന്നത്തെ പത്രത്തിൽ വാർത്തകൾ ഒത്തിരിയുണ്ട് പറഞ്ഞുകൊണ്ട് ധ്രുവൻ അകത്തേക്ക് നടന്നു... പുറകിൽ രുദ്രനും... പുറകിൽ നടക്കുന്ന രുദ്രന്റെ കയ്യിലായിരുന്നു അപ്പോൾ ദിനപത്രം... നടക്കുന്നതിനിടയിലും രുദ്രൻ ആ വാർത്ത വീണ്ടും വീണ്ടും വായിച്ചു... അപ്പൊ ഈ ഹനുമാൻകുന്ന് ഒരു മരണകുന്നാ സംശയമില്ല... ഇനി അവിടെ വച്ച് സുജിത്തിനും ഹർഷയ്ക്കും സംഭവിച്ചതുപോലെ തനിക്കും ധ്രുവനും ഇങ്ങിനെ ഒരു ദുർവിധി ഉണ്ടായാൽ..?  അക്കാര്യം ഓർത്തപ്പോൾ തന്നെ രുദ്രന് തലകറങ്ങി.. വീഴാതിരിക്കാൻ അവൻ ധ്രുവനെ പിടിച്ചു... എന്താ രുദ്രാ... എന്തുപറ്റി... ധ്രുവൻ ചോദിച്ചു... ഏയ്‌ ഒന്നൂല്ല്യടാ ... ചെറിയൊരു തലകറക്കം പോലെ... ധ്രുവൻ.. അതെന്തുപറ്റി പെട്ടെന്നൊരു തലകറക്കം... രുദ്രൻ... ഓരോന്ന് ആലോചിച്ച് നടന്നപ്പോൾ സംഭവിച്ചതായിരിക്കാം... അവർ സംസാരിച്ചുകൊണ്ട് ബെഡ്‌റൂമിൽ ചെന്നപ്പോൾ അതാ അവിടെ മമ്മാലിക്ക ഇരിക്കുന്നു... ധ്രുവൻ... അല്ലാ മമ്മാലിക്ക ഇതെപ്പോൾ വന്നു.. ഞങ്ങൾ ക്ഷേത്രത്തിൽ പോയപ്പോൾ അടച്ചു പൂട്ടി പോയ വാതിൽ ഇക്ക എങ്ങിനെ തുറന്നു... മമ്മാലിക്ക... അതിനാണോ ഇത്ര പ്രയാസം... അതും പറഞ്ഞ് മമ്മാലിക്ക ചിരിച്ചു... രുദ്രൻ... അതിരിക്കട്ടെ  ഈ അടച്ചിട്ട വാതിലുകൾ തുറക്കുന്ന സൂത്രം മമ്മാലിക്ക എങ്ങിനെ പഠിച്ചു.. ഇക്ക മാന്ത്രികവിദ്യ പഠിച്ചിട്ടുണ്ടോ... മമ്മാലിക്ക... പിന്നെ.. അത് പഠിക്കാൻ സിംപിൾ ആണ് ഞാൻ നിങ്ങളെ എല്ലാം പഠിപ്പിച്ചുതരാം... ധ്രുവൻ... ഇക്ക നടന്നാണോ വന്നത്.... പുറത്ത് സൈക്കിൾ കണ്ടില്ല അതോണ്ട് ചോദിച്ചതാ... ഈ സമയം പെട്ടെന്ന് പുറത്ത് സൈക്കിളിന്റെ ബെല്ലടിശബ്‌ദം കേട്ടു ധ്രുവനും രുദ്രനും പുറത്തേക്ക് ഓടി... അവിടെ കണ്ട കാഴ്ച അവരെ ഞെട്ടിച്ചു കളഞ്ഞു... പുഞ്ചിരിച്ചുകൊണ്ട് സൈക്കിളുമായി അതാ മമ്മാലിക്ക പുറത്ത്... അപ്പോൾ ബെഡ്‌റൂമിൽ കണ്ടത്... രുദ്രന്റെ കണ്ണിൽ ഇരുട്ട് കയറി... ധ്രുവന്റെ തൊണ്ടയിലെ ഉമിനീർ വറ്റിപോയി  .... 👽👽👽👽👽👽👽👽👽👽👽👽👽👽👽👽👽👽👽👽👽👽👽👽👽👽👽👽👽👽👽തുടരും 👽👽👽👽👽👽👽👽