Danger Point – 4 in Malayalam Horror Stories by BAIJU KOLLARA books and stories PDF | ഡെയ്ഞ്ചർ പോയിന്റ് - 4

Featured Books
  • द्वारावती - 73

    73नदी के प्रवाह में बहता हुआ उत्सव किसी अज्ञात स्थल पर पहुँच...

  • जंगल - भाग 10

    बात खत्म नहीं हुई थी। कौन कहता है, ज़िन्दगी कितने नुकिले सिरे...

  • My Devil Hubby Rebirth Love - 53

    अब आगे रूही ने रूद्र को शर्ट उतारते हुए देखा उसने अपनी नजर र...

  • बैरी पिया.... - 56

    अब तक : सीमा " पता नही मैम... । कई बार बेचारे को मारा पीटा भ...

  • साथिया - 127

    नेहा और आनंद के जाने  के बादसांझ तुरंत अपने कमरे में चली गई...

Categories
Share

ഡെയ്ഞ്ചർ പോയിന്റ് - 4

☠️ വിശക്കുമ്പോൾ സ്വന്തമായി ഭക്ഷണം ഉണ്ടാക്കി കഴിക്കേണ്ട അവസ്ഥ അല്ലാതെ അവൾക്ക് വച്ചു വിളമ്പി കൊടുക്കാൻ ആ മാതാപിതാക്കൾക്ക് ഒട്ടും താല്പര്യം ഇല്ലായിരുന്നു...സമയവും... വിഷ്ണു മാധwവിനോട് ആയിരുന്നു എല്ലാ ദുഃഖങ്ങളും അവൾ പങ്കുവച്ചിരുന്നത് അവനായിരുന്നു  കർണ്ണിഹാരയുടെ ഏക ആശ്വാസം... ഒരിക്കൽ ഒരു ദിവസം ഈശ്വരമംഗലത്ത് ഇല്ലത്തു നിന്നും വിക്രമൻപോറ്റിയെന്ന മഹാമാന്ത്രികൻ ഐവർമഠത്തിൽ എത്തി സൂര്യ ദത്തൻ തമ്പുരാന്റെ ക്ഷണപ്രകാരമാണ് വിക്രമൻ പോറ്റി ഐവർ മഠത്തിൽ എത്തിയത് സൂര്യദത്തൻ തമ്പുരാന്റെയും ഹൈമാവതി തമ്പുരാട്ടിയുടെയും  കർണ്ണിഹാരയുടെയും ജാതകങ്ങൾ അവിടെ പുനപരിശോധിക്കപ്പെട്ടു... സൂര്യ ദത്തൻ തമ്പുരാനും ഹൈമാവതി തമ്പുരാട്ടിയും ഒരിക്കലും ഒത്തുപോകില്ലെന്നും അവരുടെ പ്രശ്നങ്ങൾക്ക്  ഉടൻ പരിഹാരം കണ്ടില്ലെങ്കിൽ രണ്ടുപേരും വിവാഹബന്ധം വേർപെടുത്തേണ്ടി വരുമെന്നും അദ്ദേഹം അറിയിച്ചു... ഒരു പ്രശ്നപരിഹാരവുമില്ല ഈ ബന്ധം വേർപ്പെടുത്താനാണ് എന്റെ തീരുമാനം ... ഹൈമാവതി തമ്പുരാട്ടി ഉറഞ്ഞുതുള്ളി ചവിട്ടി കുലുക്കി അകത്തേക്ക് പോയി.... നോം പറഞ്ഞത് സൂര്യദത്തന് മനസ്സിലായി കാണുമല്ലോ ഇല്ലെങ്കിൽ വിശദമായി തന്നെ പറയാം.... ശിവക്ഷേത്രത്തിൽ പോയി 11 നാൾ വ്രതം എടുത്ത്  യഥാവിധി വഴിപാടുകൾ നടത്തി ദോഷ നിവാരണം നടത്തി പ്രാർത്ഥിച്ചു പോന്നാൽ എല്ലാം ശുഭമായി ഭവിക്കും എന്ത് പ്രശ്നത്തിനും പരിഹാരം ഉണ്ട് പരിഹാരം ഇല്ലാത്ത ഒരു പ്രശ്നവും ഇഹലോകത്തിൽ ഇല്ല... ഹൈമാവതിയുടെ നക്ഷത്രം അസുരഗണമാണ് സൂര്യദത്തന്റെ ദേവഗണവും മകളുടെ അസുര ഗണവും.... ഇതൊക്കെ തന്നെയാണ് ഈ ഗൃഹത്തെ നരകതുല്യമാക്കി മാറ്റിയിരിക്കുന്നത് ഇക്കാര്യത്തിന് ആലോചിച്ച് ഉടൻ തീരുമാനമെടുക്കുക ഒട്ടും വൈകാൻ പാടില്ലെന്ന് സാരം... ഇനി മകളുടെ ജാതകത്തെക്കുറിച്ച് വിശദമായി പറയാം... മകളെ വിളിക്കൂ സൂര്യദത്താ വിക്രമൻ പോറ്റി അറിയിച്ചു ആരും വിളിക്കാതെ തന്നെ എല്ലാം കേട്ടു നിൽക്കുകയായിരുന്ന കർണ്ണിഹാര സിറ്റൗട്ടിലേക്ക് വന്നു.... ഇരിക്കൂ മോളെ  വിക്രമൻ പോറ്റി സൗമ്യതയോടെ പറഞ്ഞു... കർണ്ണിഹാര നിലത്ത് വിരിച്ച പുൽപ്പായയിൽ അദ്ദേഹത്തിന് അഭിമുഖമായിട്ടിരുന്നു അവളുടെ ജാതകത്തിലേക്കുംകർണ്ണിഹാരയുടെ മുഖത്തേക്കും നോക്കിയ വിക്രമൻ പോറ്റിയുടെ തിരുനെറ്റിയിൽ ചുളിവുകൾ വീണു മുഖത്ത് ഒരു ശോകഭാവം നിഴൽ വിരിച്ചു... എന്തുപറ്റി തിരുമേനി അതുകണ്ട് സൂര്യദത്തൻ അത്ഭുതത്തോടെ ചോദിച്ചു... മകളുടെ ജാതക വിശേഷങ്ങൾ കേൾക്കാൻ സുഖമുള്ളതല്ല എന്നാൽ അതു പറയാതിരിക്കുവാൻ തനിക്കാവില്ല... എന്താണെങ്കിലും എല്ലാം തുറന്നു പറഞ്ഞോളൂ തിരുമേനി സൂര്യദത്തൻ വിക്രമൻ പോറ്റിക്ക്  പ്രചോദനം നൽകി... എന്താ മോളുടെ പേര് വിക്രമൻ പോറ്റിയുടെ ചോദ്യം കർണ്ണിഹാരയോടായിരുന്നു അവൾ പേര് പറഞ്ഞു ഒപ്പം വയസ്സും എല്ലാം ജാതകത്തിൽ വിശദമായിട്ടുണ്ട് എന്നാലും ചോദിച്ചെന്നേയുള്ളു ഇവിടുത്തെ മൂന്ന് ജാതകങ്ങളും തയ്യാറാക്കിയത് നോം തന്നെ അണു വിട പിശക് പറ്റില്ല എല്ലാം അച്ചട്ടായിരിക്കും.... അദ്ദേഹം മടിശീലയിൽ നിന്നും ഒരു ഗ്രാമ്പു എടുത്ത് വായിലിട്ട് ചവച്ചു പിന്നെ പറയാൻ തുടങ്ങി... മോൾക്ക് മംഗല്യ ഭാഗ്യം ഇല്ല ആയുസ്സ് ആണെങ്കിൽ വേണ്ടുവോളം ഉണ്ട് സൗന്ദര്യം ഈശ്വരൻ വാരിക്കോരി തന്നിട്ടുണ്ട് ഒരു മുടി നാരിന്റെ പിഴവു പോലും പറ്റാതെ ഇന്ദ്ര സദസ്സിലെ നർത്തകിമാരും അപ്സരസുകളുമായ ഉർവശി മേനക രംഭ തിലോത്തമമാർ വരെ ഈ സൗന്ദര്യത്തിനു മുന്നിൽ നമസ്കരിക്കും.... വെണ്ണ തോൽക്കും ഉടൽ എന്നും കേട്ടിട്ടുണ്ട് പക്ഷേ കുട്ടിയെ കണ്ടപ്പോൾ അതും ബോധ്യമായി... പിന്നെ സർവ്വ സൗഭാഗ്യങ്ങളും ഉണ്ട് എന്നാൽ അത് അനുഭവിക്കാനുള്ള യോഗവും  ജാതകവശാൽ ശൂന്യമാണ് വിക്രമൻ പോറ്റി പറഞ്ഞത് കേട്ട് കർണ്ണിഹാര ഞെട്ടിപ്പോയി തനിക്ക് മംഗല്യ ഭാഗ്യമില്ലെന്നോ സർവ്വ സൗഭാഗ്യങ്ങൾ ഉണ്ട് എന്നിട്ടും അത് അനുഭവിക്കാൻ യോഗമില്ലെന്നോ ശോ  ഇയാൾ എന്തു മണ്ടത്തരമാണ് ഈ പറയുന്നത് ശുംഭൻ അമർഷത്തോടെ പല്ല് ഞെരിച്ചു കൊണ്ട് കർണ്ണിഹാര മനസ്സിൽ പറഞ്ഞു... വിക്രമൻ പോറ്റി പറഞ്ഞതെല്ലാം കേട്ട് ഒരു പ്രതിമ കണക്കെ ഇരിക്കുകയായിരുന്നു സൂര്യദത്തൻ തമ്പുരാൻ... തീർന്നിട്ടില്ല ഇനിയും കുറച്ചു കൂടി പറയുവാനുണ്ട്  എല്ലാം ക്ഷമയോടെ കേൾക്ക  അല്ലാണ്ടിപ്പോ എന്താ ചെയ്യാ വീണ്ടും അദ്ദേഹം തുടർന്നു ജന്മനാ ഉള്ളത് തൂത്താൽ പോകില്ല എന്നു കേട്ടിട്ടില്ലേ അതുതന്നെയാണ് ഈശ്വര നിശ്ചയവും... എന്നാ ബാക്കിയുള്ളത് കൂടി കേട്ടുകൊൾക മോൾ ഒരു പ്രണയബന്ധത്തിൽ എത്തിപ്പെടും എന്നാൽ ആ ബന്ധത്തിന് ആയുസ്സ് വളരെ കുറവായിരിക്കും... പലരും മനസുകൊണ്ട് മോഹിക്കുന്നകുട്ടിയാണ് കർണ്ണിഹാര പലരും എന്നു പറഞ്ഞാൽ ഒത്തിരി പേർ അത് ഒന്നല്ല രണ്ടല്ല ആയിരക്കണക്കിന് അതു കേട്ടു നിന്നകർണ്ണിഹാര ആശ്ചര്യം കൊണ്ട് വാ പൊളിച്ചു നിന്നു പോയി വിക്രമൻ പോറ്റി ആള് ചില്ലറക്കാരനല്ല രഹസ്യമായ എന്റെ പ്രണയം പോലും അയാൾ കണ്ടുപിടിച്ചു കഴിഞ്ഞിരിക്കുന്നു... തീർന്നില്ല ബാക്കി കൂടി പറയാം... വിക്രമൻ പോറ്റി തുടർന്നു... കാലം മോൾക്കായി കരുതിവെച്ച ആളുടെ അരികിൽ അധികം വൈകാതെ തന്നെ എത്തിച്ചേരും എന്നാണ് ജാതകവശാൽ നോം കാണുന്നത്... മാത്രമല്ല മഹാഭാരതകഥയിലെ ഗാന്ധാരിയെ പോലെ നൂറ്റിയൊന്ന് മക്കൾക്ക്‌ അമ്മയാകുമെന്നും കാണുന്നു.. ഗാന്ധാരി നൂറ്റിയൊന്ന് മക്കളെ നൊന്തു പ്രസവിച്ചതല്ല പക്ഷെ കർണ്ണിഹാര നൂറ്റിയൊന്ന് മക്കളെ നൊന്തു പ്രസവിക്കുകതന്നെ ചെയ്യും... എന്നാൽ ആ കുട്ടികൾക്ക് എന്ത് സംഭവിക്കുമെന്ന് പ്രവചിക്കുക അസാധ്യമാണ്... എന്തൊക്കെ വിഡ്ഢിത്തരങ്ങളാണ് തിരുമേനി അങ്ങ് വിളിച്ചു പറയുന്നത് ഇതൊക്കെ ശുദ്ധ കള്ളത്തരങ്ങൾ മാത്രമാണ്... അതുവരെ എല്ലാം കേട്ട് മിണ്ടാതിരുന്ന സൂര്യദത്തൻ തമ്പുരാൻ പൊട്ടിത്തെറിച്ചു കൂടെ കർണ്ണിഹാരയും അതേ തിരുമേനി ഇതൊക്കെ ഒരിക്കലും നടക്കാത്ത കാര്യങ്ങളാണ് ആരും ഒരിക്കലും വിശ്വസിക്കാത്ത മണ്ടൻ പ്രവചനങ്ങളും... ഹും ഒരു മാന്ത്രികൻ വന്നിരിക്കുന്നു  മനുഷ്യരെ പൊട്ടൻമാരാക്കാൻ.. ഒരിക്കൽ പറയും മംഗല്യ യോഗം ഇല്ലെന്ന് പിന്നെ പറയുന്നു  നൂറ്റിയൊന്ന് മക്കളെ പ്രസവിക്കുമെന്ന് എന്തൊരു വിരോധാഭാസം കേട്ടിട്ട് തന്നെ എനിക്ക് അറപ്പ് തോന്നുന്നു  ശ്ശോ കഷ്ടം കർണ്ണിഹാര ദേഷ്യത്തോടെ വിക്രമൻ പോറ്റിയെ രൂക്ഷമായി നോക്കിക്കൊണ്ട് അകത്തേക്ക് കയറിപ്പോയി.... ☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️തുടരും ☠️☠️☠️☠️☠️