Who is Meenu's killer - 24 in Malayalam Thriller by Chithra Chithu books and stories PDF | മീനുവിന്റെ കൊലയാളി ആര് - 24

Featured Books
  • રૂપિયા management

    પુરુષ ની પાસે રૂપિયા હોય તો સ્ત્રી નગ્ન થઈ જાય અને પુરુષ પાસ...

  • આપણા ધર્મગ્રંથો - ભાગ 1

    વાંચક મિત્રો સહજ સાહિત્ય ટીમ ધાર્મિક બાબતો વિશે માહિતી લઈ અવ...

  • સેક્સ: it's Normal! (Book Summary)

                                જાણીતા સેકસોલોજિસ્ટ ડોક્ટર મહેન્...

  • મેક - અપ

    ( સત્ય ઘટના પર આધારિત )                                    ...

  • સોલમેટસ - 11

    આરવ અને રુશીને પોલીસસ્ટેશન આવવા માટે ફોન આવે છે. આરવ જયારે ક...

Categories
Share

മീനുവിന്റെ കൊലയാളി ആര് - 24

കൂടുതൽ ഒന്നും സംസാരിക്കാതെ മൂന്നുപേരും അവിടെ നിന്നും യാത്രയായി...

"ടാ കഴിക്കാൻ വാങ്ങിച്ചു പോകാം..." സുധി പറഞ്ഞു

മൂന്നുപേരും കൂടി വീട്ടിലേക്കു പോകുന്ന വഴിയിൽ ഉണ്ടായിരുന്ന ഒരു ഹോട്ടലിൽ കയറി അവർക്കു രാത്രി കഴിക്കാനുള്ള ഫുഡ് പാർസൽ വാങ്ങിച്ചു ശേഷം അവരുടെ വീട്ടിലേക്കു പോയി... വാങ്ങിച്ച് കൊണ്ടുവന്ന ഭക്ഷണ പാർസൽ ഓപ്പൺ ചെയ്തു കഴിക്കുകയും വേസ്റ്റ് എല്ലാം ബാസ്ക്കറ്റിൽ ഇട്ട ശേഷം അവരുടെ മുറിയിൽ പോയി കിടക്കുകയും ഉണ്ടായ സംഭവങ്ങൾ എല്ലാം ഓരൊന്നും ആലോചിച്ചു അറിയാതെ ഉറങ്ങുകയും ചെയ്തു...

പിറ്റേന്ന് രാവിലെ

"ടാ നമ്മുക്ക് ഇന്ന് ആ സുമേഷിന്റെ വീട്ടിലേക്കു പോകണ്ടേ..." ശരത് ചോദിച്ചു

" എനിക്ക് വയ്യ എന്റെ കൈ നല്ല വേദനയുണ്ട് അതുകൊണ്ട് ഞാൻ ഇല്ല... അല്ല നമ്മുക്ക് നാളെ പോയാൽ പോരെ ഇന്ന് തന്നെ വേണോ..." സുധി ചോദിച്ചു

"ടാ നമ്മുക്ക് അധികം സമയമില്ല നിനക്കു ഓർമ്മയില്ലേ ഞാൻ മീനുവിനോട് പത്തു ദിവസത്തിനുള്ളിൽ എല്ലാം കണ്ടെത്തും എന്ന് പറഞ്ഞത്... ഇന്നേക്കു അഞ്ചു ദിവസമായി ഇനി അഞ്ചു ദിവസം മാത്രം അതുകൊണ്ട് സമയം വെറുതെ പാഴാക്കാൻ തോന്നുന്നില്ല ഇന്ന് തന്നെ അങ്ങോട്ട്‌ പോവുകയാണ് ഞാൻ നിങ്ങൾ വന്നാലും ഇല്ല എങ്കിലും..." ശരത് പറഞ്ഞു

"ശെരി പോകാം..." രാഹുൽ പറഞ്ഞു

"എന്നാൽ പിന്നെ ഞാനും വരാം നമ്മുക്ക് കഴിക്കാൻ ഫുഡ് പുറത്ത് നിന്നും മേടിക്കട്ടെ..." സുധി ചോദിച്ചു

"മം..."

സുധി ഉടനെ തന്നെ അടുത്തുള്ള ചായക്കടയിൽ നിന്നും അവർക്കു രാവിലെ കഴിക്കാൻ ഉള്ള ടിഫിൻ വാങ്ങിച്ച് വന്നു ശേഷം എല്ലാവരും. ഒരുമിച്ചു ഇരുന്നു കഴിക്കുകയും പിന്നെ എല്ലാവരും ഒരുമിച്ചു സുമേഷിന്റെവീട്ടിലേക്കു യാത്രയാവുകയും ചെയ്തു...

കുറച്ചു നേരതെ യാത്രക്ക് ശേഷം അവർ സുമേഷിന്റെ ഗ്രാമത്തിൽ എത്തി... അവിടെ കവലയിൽ എത്തിയതും തങ്ങളുടെ ബൈക്ക് നിർത്തി അടുത്തുള്ള ചായക്കടയിൽ കയറി...

"ചേട്ടാ മൂന്ന് ചായ..." ശരത് പറഞ്ഞു

"ആ... ദേ അങ്ങോട്ട്‌ ഇരിക്കു..." ചായക്കടക്കാരൻ അവരോടായി പറഞ്ഞു

"പഞ്ചസാര കൂടുതൽ.. സ്റ്റോർങ് ചായ ആയിക്കോട്ടെ..." രാഹുൽ പറഞ്ഞു

"ശെരി..അല്ല ഇതുവരെ നിങ്ങളെ കണ്ടിട്ടിയല്ലോ എവിടുന്നാണ്..."

"അത് ഞങ്ങൾ കുറച്ചു ദൂരെ നിന്നുമാണ് വരുന്നത്..." സുധി പറഞ്ഞു

"ഇവിടെ ആരെ കാണാൻ ആണ്..."

" സുമേഷ് എന്നൊരാളെ കാണാൻ... " രാഹുൽ പറഞ്ഞു

"സുമേഷോ ഇവിടെ ഒത്തിരി സുമേഷ് ഉണ്ട്‌ നിങ്ങള്ക്ക് ഏതു സുമേഷിനെയാണ് കാണേണ്ടത്..." കടക്കാരൻ ചായ അവർക്കു മുന്നിൽ ഉള്ള ടേബിളിൽ വെയ്ക്കുന്ന സമയം ചോദിച്ചു

"ഞങ്ങൾക്ക് Gps സ്കൂളിൽ പ്യൂണായി ജോലി ചെയ്തിരുന്ന സുമേഷിനെ..." സുധി പറഞ്ഞു

"ആ അത് ദേ ആ കാണുന്ന ചെറിയ റോഡിലൂടെ മുന്നോട്ടു പോയാൽ ഒരു ഇടവഴി വരും ആ ഇടവഴി രണ്ടായി പിരിയും അതിൽ വലതു ഭാഗത്തേക്ക്‌ തിരിഞ്ഞു അതിലൂടെ കുറച്ചു ദൂരം പോയാൽ ഇരുനില വീട് കാണും മഞ്ഞ നിറത്തിൽ ആ വീടാണ് നിങ്ങൾ ചോദിച്ച പ്യൂൺ സുമേഷിന്റെ..."

"ശെരി താങ്ക് യു ചേട്ടാ...."

ചായ കുടിച്ച ബില്ല് പേ ചെയ്ത ശേഷം മൂന്നുപേരും ആ ചായക്കടക്കാരൻ പറഞ്ഞത് പോലെ ആ വഴിയിലൂടെ സുമേഷിന്റെ വീട്ടിലേക്കു പോയി...മഞ്ഞ നിറത്തിൽ ഉള്ള വീടിനു മുന്നിൽ എത്തിയതും മൂന്നുപേരും ബൈക്ക് നിർത്തി ശേഷം ഗേറ്റ് തുറന്നു അകത്തേക്ക് കയറി..

"ചേച്ചി... ചേട്ടാ... "അവർ മൂന്ന്പേരും പുറത്ത് നിന്നുകൊണ്ട് വിളിച്ചു

പുറത്ത് ആരുടെയോ വിളി കേട്ടതും സുമേഷിന്റെ ഭാര്യ അകത്തു നിന്നും പുറത്തേക്കു വന്നു അവരുടെ മകളും പിന്നാലെ വന്നു....


"ആരാണ് എന്തു വേണം.."

"ഞങ്ങൾ സുമേഷ് സാറിനെ കാണാൻ ഒത്തിരി ദൂരെ നിന്നും വരുകയാണ് അദ്ദേഹം ജോലി ചെയ്ത സ്കൂളിൽ നിന്നും.."ശരത് പറഞ്ഞു

"കയറി ഇരിക്ക് അദ്ദേഹത്തെ വിളിക്കാം... മോളെ നീ അച്ഛൻറെ വിളിക്കു പറമ്പിൽ ഉണ്ടാകും..."

"ശെരി അമ്മേ.."

" ഇരിക്ക് ട്ടോ കുടിക്കാൻ എന്തു വേണം ചായ കാപ്പി.. "

"അയ്യോ ഒന്നും വേണ്ട ഞങ്ങൾ കവലയിലെ ചായക്കടയിൽ കുടിച്ചു വരുന്ന വഴിയാണ്..."

"മം.."

സുമേഷിന്റെ ഭാര്യ കൂടുതൽ ഒന്നും ചോദിക്കാതെ അകത്തേക്ക് കയറി പോയി...കുറച്ചു കഴിഞ്തും അവരുടെ മകളും അകത്തേക്കു കയറി പോയി പിന്നാലെ സുമേഷും വന്നു... ഉമ്മറത്തിരിക്കുന്നവരെ കണ്ടതും

"ആരാണ് മനസിലായില്ല.." സുമേഷ് അവർ മൂന്നുപേരോടുമായി ചോദിച്ചു

'ഞങ്ങൾ..."

"ആരാണ് പറയു...

"ഞങ്ങൾ ഒരുതിരി ദൂരെ നിന്നുമാണ് വരുന്നത് അതും നിങ്ങളെ കാണാൻ.."

"നിങ്ങളെ ഇതിനു മുൻപ് ഞാൻ കണ്ടിട്ടില്ലല്ലോ... പിന്നെ നിങ്ങൾ എന്തിനാണ് എന്നെ കാണാൻ വന്നിരിക്കുന്നത് എന്തെങ്കിലും അറിയാൻ ആണ് എങ്കിലും എന്താണ് കാര്യം.."

" ഞങ്ങൾ പറയാം ഞങ്ങൾ ആരാണ് എന്ന് അതിനു മുൻപ് ഞങ്ങൾക്ക് നിങ്ങളിൽ നിന്നും മീനുവിനെ ക്കുറിച്ച് അറിയാൻ ഉണ്ട്‌... " രാഹുൽ പറഞ്ഞു

"മീ... മീനുവോ..."

"അതെ പത്തു കൊല്ലം മുൻപ് താങ്കൾ ജോലി ചെയ്തിരുന്ന gps സ്കൂളിൽ പഠിച്ചിരുന്ന ചേരിയിൽ നിന്നും വന്നിരുന്ന മീനുവിനെ ക്കുറിച്ച്..." ശരത് പറഞ്ഞു

ആ പേര് കേട്ടതും സുമേഷ് ഒരു നിമിഷം ഞെട്ടി

"നിങ്ങള്ക്ക് ആള് മാറി എനിക്ക് ആ കുട്ടിയേക്കുറിച്ച് ഒന്നും അറിയുകയില്ല.." സുമേഷ് മനസ്സിൽ തെളിഞ്ഞതെല്ലാം മറച്ചു കൊണ്ട് പറഞ്ഞു

"എന്നിട്ടാണോ ആ പേര് കേട്ടതും നിങ്ങളുടെ മുഖം മാറിയത്... അത് ഞങ്ങൾ ശ്രെദ്ധിച്ചു ... അതുകൊണ്ട് ഒന്നും മറക്കണ്ട അവളെ ക്കുറിച്ച് അറിയുന്നത് ഞങ്ങളോട് പറയുന്നതാണ് നല്ലത്..." ശരത് പറഞ്ഞു

"നിങ്ങൾ ആരാണ് പോലീസ്, സിബിഐ ആരാണ് നിങ്ങൾ... "സുമേഷ് അല്പം ശബ്ദം ഉയർത്തി ചോദിച്ചു

"കൂടുതൽ ശബ്ദം ഉയർത്താതെ ഞങ്ങൾ ചോദിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം പറഞ്ഞാൽ ഞങ്ങൾ ഇവിടെ നിന്നും ഒരു പ്രേശ്നവും ഉണ്ടാകാതെ പോകും അല്ലെങ്കിൽ ഇപ്പോൾ നിങ്ങൾ ജീവിക്കുന്ന ഈ ജീവിതം ഞങ്ങൾ നശിപ്പിക്കും..." രാഹുൽ പറഞ്ഞു

അതുകേട്ടതും സുമേഷ് കുറച്ചു നേരം ആലോചിച്ചു

"ഇവർ ആരാണ് എന്ന് അറിയില്ല പക്ഷെ മീനുവുമായി ഇവർക്ക് എന്തോ ഒരു ബന്ധം ഉണ്ട് അല്ലെങ്കിൽ അവളുടെ കേസ് അന്വേഷിക്കുന്നവർ ആയിരിക്കും അല്ലാതെ ഇങ്ങിനെ ശരീരത്തിൽ മുറിവുകൾ ഉള്ളപ്പോ പോലും എന്നെ കാണാൻ ഇത്ര ദൂരം അന്വേഷിച്ചു വരില്ല ഇവരോട് അറിയുന്നത് പറയുക തന്നെ മറച്ചു വെയ്ക്കുന്നത് എനിക്ക് തന്നെ ആപത്താണ്." സുമേഷ് മനസ്സിൽ വിചാരിച്ചു

"വരു... കുറച്ചു അപ്പുറത്തേക്ക് മാറി നിൽക്കാം ഞാൻ മീനുവിനെ കുറിച്ച് എനിക്ക് അറിയുന്ന കാര്യങ്ങൾ പറയാം..." സുമേഷ് അവർ മൂന്നുപേരെയും പുറത്തേക്കു കൈകാണിച്ചുകൊണ്ട് പറഞ്ഞു

അത് കേട്ടതും മൂന്ന്പേരും സുമേഷിന്റെ കൂടെ അദേഹത്തിന്റെ വീട്ടിലെ പറമ്പിലേക്ക് നടന്നു... ചുറ്റും ഉള്ള വാഴ തോട്ട lതിന് നടുവിൽ തണുത്ത കാറ്റും ആസ്വദിച്ചു കൊണ്ട് സുമേഷ് അവരെ മൂന്നുപേരെയും നോക്കി

" നിങ്ങൾ മീനുവിന്റെ കാര്യത്തിൽ എന്നെ തേടി ഇതുവരെ വന്നു എങ്കിൽ ആരോ ഒരാൾ ഞാൻ മീനുവിനോട് ദേഷ്യപ്പെട്ടു കഥ പറഞ്ഞിട്ടുണ്ടെന്ന് മനസിലായി ആ ദേഷ്യം അതിനു പിന്നിൽ ഒരു കഥയുണ്ട് ഞാൻ Gps സ്കൂളിൽ പ്യൂൺ ആയി ജോലി ചെയ്യുന്ന സമയം ഒരു ദിവസം ഞാൻ രാവിലെ നേരത്തെ സ്കൂളിൽ എത്തിയപ്പോൾ മീനുവും അവളുടെ ക്ലാസ്സിലെ ആൺകുട്ടിയും ചേർന്ന് വഴക്ക് കൂടുന്നത് കണ്ടു അത് കണ്ടതും ഞാൻ മീനുവിനെയും ആ ആൺകുട്ടിയെയും മാറ്റി നിർത്തി... അന്നേരം മീനുവിനെ ഞാൻ ഒത്തിരി വഴക്ക് പറഞ്ഞ് കാരണം അവൾ ഒരു പെൺകുട്ടിയല്ലേ എന്നിട്ടും ഒരു ആൺകുട്ടിയോട് വഴക്ക് പറയുന്നത് കണ്ടതും കൂടുതൽ ധിക്കരിച്ചതും ഞാൻ അവളെ തല്ലി അതാണ്‌ മീനുവിന് എന്നോടുള്ള ദേഷ്യം അല്ലാതെ മീനുവുമായി ഒരു ബന്ധവുമില്ല അല്ലെങ്കിലും അത് അങ്ങനെയാണല്ലോ ആർക്കും നല്ലത് ചെയ്യാനോ പറയാനോ പാടില്ല ഈ ലോകത്തു..." സുമേഷ് പറഞ്ഞു

"അപ്പോൾ അന്ന് നിങ്ങൾ അന്ന് മീനുവിനെ മാത്രമാണോ വഴക്ക് പറഞ്ഞത്.."

"അതെ അവളുടെ കൂടെ ഉണ്ടായിരുന്ന ആൺകുട്ടിയേക്കാൾ കൂടുതൽ വഴക്ക് പറഞ്ഞതും ദേഷ്യപ്പെട്ടതും തല്ലിയതും മീനുവിനെയാണ് ഒരു പക്ഷെ ആസംഭവം അവൾ മീനു ആരോടെങ്കിലും പറഞ്ഞു കാണും പുറമെ നിന്നും ഇതു കാണുന്നവർക്ക് ഞാൻ ആ ആൺകുട്ടിയെ വഴക്കു പറയാതെ അവളെ മാത്രം വഴക്ക് പറഞ്ഞതും തല്ലിതതും എനിക്ക് അവളോട്‌ പക ഉണ്ടെന്നു കരുതിക്കാണും സത്യത്തിൽ അങ്ങനെ ഒന്നുമല്ല...അവൾ ഒരു പെൺകുട്ടിയല്ലേ അതാണ്‌ ഞാൻ..." സുമേഷ് പറഞ്ഞു നിർത്തി

"ശെരി എങ്കിൽ മീനു മരിച്ച അന്ന് അവളെ നിങ്ങൾ കണ്ടിരുന്നോ..." ശരത് ചോദിച്ചു

"ഉവ്വ് സ്കൂളിലെ കുട്ടികളും ടീച്ചറും ചേരിയിലേക്ക് പോയ സമയം ഞാനും അവരുടെ കൂടെ പോയിരുന്നു.."

"അതല്ലാതെ മീനുവിനെ താങ്കൾ അന്നെ ദിവസം കണ്ടില്ല എന്ന് ഉറപ്പാണോ..." രാഹുൽ അദ്ദേഹത്തെ തുറിച്ചു നോക്കി കൊണ്ട് ചോദിച്ചു

"അതെ.."

"എങ്കിൽ ഉല്ലാസിന്റെ കൂടെ അന്നെ ദിവസം ഓട്ടോയിൽ നിങ്ങൾ എന്തിനാണ് ചേരിയിലേക്ക് പോയത്..." ശരത് ചോദിച്ചു

ആ ചോദ്യം കേട്ടതും സുമേഷ് ഒരുനിമിഷം വായിലെ ഉമ്മിനീര് പേടിയോടെ വീഴങ്ങി

"അത്... അത് പിന്നെ എനിക്ക് ദീപ ടീച്ചറുടെ ഒരു പുസ്തകം മീനുവിൽ നിന്നും വാങ്ങിക്കാൻ ഉണ്ടായിരുന്നു...അത് മേടിക്കാൻ ആണ് ഞാൻ പോയത്..."

"ശെരി അങ്ങനെ പുസ്തകം മേടിക്കാൻ പോയ താങ്കൾ എന്തു കൊണ്ട് ആ ചേരിയിക്കു പോയില്ല..."

"അത്...അത് ചേരിയിൽ എത്തുന്നതിനു മുൻപ് മീനു റോഡ് മുറിഞ്ഞു ഓടുന്നത് കണ്ടു ഒരാൾ അവളുടെ പിന്നാലെ ഓടുന്നതും.."

" അങ്ങനെയെങ്കിൽ ആ വ്യക്തിയെ നിങ്ങള്ക്ക് ഓർമ്മയുണ്ടോ... "

"ഇല്ല ആളെ വല്യ പിടിയില്ല.."

" അപ്പോൾ അന്നേരം അല്ലെ മീനു ആ ബിൽഡിങ്ങിൽ നിന്നും താഴെ വീണത്... അവൾ താഴെ വീഴുന്നത് നിങ്ങൾ കണ്ടിരുന്നു... നിങ്ങളുടെ ഭാഗത്തു തെറ്റില്ല എങ്കിൽ എന്തുകൊണ്ട് അവളെ രക്ഷിക്കാൻ ശ്രെമിച്ചില്ല... "

"അത്... അതെ.." പിടിച്ചു നിൽക്കാൻ കഴിയാതെ സുമേഷ് ആകെ തളർന്നു...

"അപ്പോൾ അവളെ രക്ഷിക്കാൻ നിങ്ങൾ ശ്രെമിച്ചോ... അവളെ പോയി കണ്ടോ എന്തുകൊണ്ട് ഉടനെ തന്നെ ഉല്ലാസിന്റെ കൂടെ ഓട്ടോയിൽ കയറി അതും പേടിയോടെ എന്തുകൊണ്ട് അവിടെ നിന്നില്ല മീനുവിന്റെ കൂടെ സമയം ചിലവഴിച്ചില്ല എല്ലാറ്റിനുപരി എന്തുകൊണ്ട് സ്കൂളിൽ പോയ താങ്കൾ മീനു താഴെ വീണത് സ്കൂളിൽ ആരെയും അറിയിച്ചില്ല..."ശരത് ചോദിച്ചു


"പറയാം എല്ലാം പറയാം...ഞാൻ എല്ലാം പറയാം...ഞാൻ അതെ സ്കൂളിലെ ദീപ ടീച്ചറുമായി അടുപ്പത്തിലായി...തുടക്കത്തിൽ ചെറിയ നോട്ടം മാത്രമായിരുന്നു പിന്നീട് ഞങ്ങളുടെ ആ അടുപ്പം അതിരു കടക്കും രീതിയിലായി... കൂടുതൽ അടുത്ത ഞങ്ങൾ സ്കൂളിൽ രാവിലെയും വൈകുന്നേരവും കൂടിച്ചേരാൻ തുടങ്ങി ടീച്ചർ സ്പെഷ്യൽ ക്ലാസ്സ്‌ ഉണ്ടെന്നു പറഞ്ഞ് സ്കൂളിൽ നേരത്തെയും നേരം വൈകിയും പോകാൻ തുടങ്ങി ഈ സമയം അത്രയും ഞങ്ങൾ കൂടുതൽ ശരീരികമായി അടുക്കാൻ തുടങ്ങി ആരും അറിയാതെ തുടർന്ന് പോയ ഞങ്ങളുടെ ബന്ധം ഒരു ദിവസം രാവിലെ മീനു കണ്ടു... അതിൽ പിന്നെ ഞങ്ങൾ ഇരുവരും ഭയന്നു ഞങ്ങളുടെ ബന്ധം പുറംലോകം അറിഞ്ഞാൽ ടീച്ചറുടെ കുടുംബവും എന്റെ കുടുംബവും നശിക്കും അതിനാൽ ഓരേ ഒരു വഴി മീനു അവളെ ഈ ഭൂമിയിൽ നിന്നും ഇല്ലാത്തക്കണം എന്നായി... ആദ്യം അവളെ ഒന്ന് വിരട്ടാൻ ഞാൻ ശ്രെമിച്ചു പക്ഷെ അവളെ ഒന്ന് ഒറ്റയ്ക്ക് കാണാൻ പോലും കഴിഞ്ഞില്ല പിറ്റേന്ന് അവൾ സ്കൂളിലേക്ക് വന്നില്ല.. മീനുവിന്റെ മനസിലെ ആ രഹസ്യം മറ്റൊരാൾ അറിഞ്ഞാൽ അത് അവളുടെ അമ്മയാണ് എങ്കിലും ഞങ്ങൾക്ക് പ്രേശ്നമാണ് അതുകൊണ്ട് അവളെ കൊല്ലാൻ അന്ന് ഞാൻ അവളുടെ വീട്ടിലേക്കു പുറപ്പെട്ടു അതും ഉല്ലാസിന്റെ ഓട്ടോയിൽ പക്ഷെ ഞങ്ങൾ അവിടെ എത്തുന്നതിനു മുൻപ് ആരോ അവളെ ഓടിക്കുന്നതും അവൾ ആ ബിൽഡിങ്ങിൽ നിന്നും വീഴുന്നത് കണ്ടതും ഞാൻ ഉടനെ തന്നെ അവിടെ നിന്നും പോന്നു... അത്രതന്നെ ഞാൻ അല്ല അവളെ തള്ളി വിട്ടത് സത്യം എന്നെ വിശ്വസിക്കണം... "

മൂന്നുപേരും പരസ്പരം ഒന്ന് നോക്കി...ശരത് അവന്റെ ദേഷ്യം കടിച്ചമർത്തി

"നിങ്ങളുടെ നമ്പർ തരു ഞങ്ങൾ വിളിക്കുന്ന സമയം ഞങ്ങൾ പറയുന്ന സമയത്തു താങ്കൾ എത്തണം...." സുധി പറഞ്ഞു

"ശെരി വരാം... "സുമേഷ് തന്റെ നമ്പർ അവർക്കു നൽകി...

മൂന്ന്പേരും തിരിച്ചു പോകാൻ നേരം...

"ഒരു മിനിറ്റു നിങ്ങൾ ആരാണ് എന്ന് പറഞ്ഞില്ല പോലീസോ അതോ സിബിഐ യോ..."

"രണ്ടുമല്ല... ഞങ്ങൾ ഖോസ്റ്റ് വീഡിയോ എടുക്കുന്ന യൂട്യൂബ്ട്സ് ആണ്..." സുധി പറഞ്ഞു


അത് കേട്ടതും സുമേഷ് ഒരു നിമിഷം ഞെട്ടി...ഇവരോടാണല്ലോ സത്യം മുഴുവനും പറഞ്ഞത് എന്ന് ഓർത്തു അയാൾ തലയിൽ കൈ വെച്ചു നിന്നു....

തുടരും...