Who is Meenu's killer - 7 in Malayalam Thriller by Chithra Chithu books and stories PDF | മീനുവിന്റെ കൊലയാളി ആര് - 7

Featured Books
  • રૂપિયા management

    પુરુષ ની પાસે રૂપિયા હોય તો સ્ત્રી નગ્ન થઈ જાય અને પુરુષ પાસ...

  • આપણા ધર્મગ્રંથો - ભાગ 1

    વાંચક મિત્રો સહજ સાહિત્ય ટીમ ધાર્મિક બાબતો વિશે માહિતી લઈ અવ...

  • સેક્સ: it's Normal! (Book Summary)

                                જાણીતા સેકસોલોજિસ્ટ ડોક્ટર મહેન્...

  • મેક - અપ

    ( સત્ય ઘટના પર આધારિત )                                    ...

  • સોલમેટસ - 11

    આરવ અને રુશીને પોલીસસ્ટેશન આવવા માટે ફોન આવે છે. આરવ જયારે ક...

Categories
Share

മീനുവിന്റെ കൊലയാളി ആര് - 7

താഴേക്കു നിലം പതിയുന്ന സമയം തന്റെ ജീവൻ ഇനി നിമിഷനേരം കൊണ്ടു തന്റെ ശരീരത്തിൽ നിന്നും അടർന്നു മാറും... ആരാണ് ആരാണ് എന്നെ തള്ളി വിട്ടത് ഇല്ല ഈ ചോദ്യത്തിന് ഉത്തരം അറിയാതെ ഞാൻ ഈ ഭൂമിയിൽ നിന്നും പോകില്ല... മീനു മനസ്സിൽ വിചാരിച്ച സമയം അവൾ താഴെ നിലം പതിച്ചു.... ഉയരം ഉള്ള കെട്ടിടത്തിൽ നിന്നും വീണ മീനു താഴെ വലിയ ശബ്ദത്തോടെ വീണു അവളുടെ പിഞ്ചു ശരീരം നിലത്തു പതിഞ്ഞതും ഒന്ന് ഉയർന്നു പിന്നെ വീണ്ടും താഴെ വീണു....

ഈ സമയം മീനുവിന്റെ പിന്നാലെ ഓടി വന്ന വാസു മീനു മുകളിൽ നിന്നും വീഴുന്നത് കണ്ടതും പേടിയോടെ ഉടനെ തന്നെ അവിടെ നിന്നും താഴേക്കു ഓടി... അത് പോലെ തന്നെ നടന്ന സംഭവം മുഴുവനും പേടിയോടെ സുമേഷ് കാണുകയും അയാൾ ഉടനെ തന്നെ തിരിച്ചു ഓടി വരുകയും ചെയ്തു... അപ്പോഴേക്കും സുമേഷിന്റെ പിന്നാലെ പോകുന്ന ഉല്ലാസ് ദൂരെ നിന്നും മീനു വീഴുന്നത് കണ്ടതും ഉടനെ തന്നെ തന്റെ ഓട്ടോയിൽ കയറി ഇരുന്നു...

ഉല്ലാസ് ഓട്ടോയിൽ വന്നിരുന്ന സമയം സുമേഷും അങ്ങോട്ട്‌ ഓടിയെത്തി ഇരുവരും വണ്ടിയിൽ ഇരിക്കുന്ന സമയം വാസു റോഡ് മുറിഞ്ഞു ചേരിയിലേക്ക് ഓടി പോകുന്നത് ഇരുവരും ഓട്ടോയിൽ ഇരുന്നു കാണുകയും ചെയ്തു..

"ഇയാൾ അല്ലെ ആ കുട്ടിയെ പിന്തുടർന്ന് ഓടുന്നത് നമ്മൾ കണ്ടത് ... ഇയാൾ ആ കുട്ടിയെ തള്ളി വിട്ടു എന്ന് തോന്നുന്നു.." ഉല്ലാസ് പറഞ്ഞു

"നമ്മുക്ക് പോകാം... എന്തോ പ്രശ്നം ഉണ്ട്‌.."സുമേഷ് പറഞ്ഞു

" അല്ല ഈ കുട്ടിയെ കാണാൻ അല്ലെ വന്നത്... ഇപ്പോൾ ആ കുട്ടി താഴെ വീണു മരിച്ചോ എന്തോ എന്ന് അറിയാതെ എങ്ങനെ പോകും നിങ്ങളുടെ സ്കൂളിലെ കുട്ടിയല്ലേ അവൾ...അവൾക്കു എന്തു സംഭവിച്ചു എന്ന് ഒന്ന് അറിഞ്ഞൂടെ..."ഉല്ലാസ് ചോദിച്ചു


" അത് പിന്നെ.. അതെ ശെരിയാണ് പക്ഷെ എനിക്ക് ഇങ്ങനെ ഇതൊക്കെ കാണാൻ ഉള്ള ശക്തിയില്ല... മാത്രമല്ല ഇപ്പോൾ ഇവിടെ നമ്മളെ കണ്ടാലും ഒരു സംശയം ഉണ്ടാകും ഇതെങ്ങാനും പോലീസ് കേസ് അയാൽ പിന്നെ പറയും വേണ്ട ലൈഫ് തന്നെ കുളമാകും അതുകൊണ്ട് നമ്മുക്ക് ഉടനെ തന്നെ ഇവിടെ നിന്നും പോകാം നമ്മൾ വന്നത് പോലും ആരും അറിയണ്ട... " സുമേഷ് പറഞ്ഞു

"എന്തിനായിരിക്കും ഇദ്ദേഹം വന്നത്..ആ കുട്ടിയെ കാണാതെ എന്തു കൊണ്ടാണ് പെട്ടന്ന് തിരിക്കാൻ പറയുന്നത് ഇദ്ദേഹം എന്തോ മറക്കുന്നത് പോലെ...ആ എന്തെങ്കിലും ആവട്ടെ നമ്മുക്ക് ഉടനെ ഇവിടം വിട്ടു പോകണം..." ഉല്ലാസ് മനസ്സിൽ വിചാരിച്ചു

ഉല്ലാസ് പെട്ടന്ന് തന്റെ ഓട്ടോ അവിടെ നിന്നും തിരിച്ചു... അപ്പോഴേക്കും വാസു കുടിലിൽ നിന്നും താൻ കൊണ്ടുവന്ന ബാഗ് കൈയിൽ എടുത്തു... അവിടെ നിന്നും പുറത്തേക്കു ഓടി അപ്പോഴും അയാളുടെ കണ്ണുനീർ നിറഞ്ഞു ഒഴുകി...

" എന്താണ് ഇപ്പോൾ സംഭവിച്ചത് എന്റെ മീനു ദൈവമേ.... പക്ഷെ ഞാൻ ഇവിടെ നിന്നാലും പ്രേശ്നമാണ് അവളുടെ മരണത്തിനു കാരണം ഞാൻ ആണെന്ന് എല്ലാവരും പറയും... ഇല്ല എനിക്ക് അത് സഹിക്കാൻ കഴിയില്ല..." വാസു മനസ്സിൽ വിചാരിച്ചു കൊണ്ട് അവിടെ നിന്നും ഓടി പോയി

അപ്പോഴേക്കും വലിയൊരു ശബ്ദം കേട്ടതും അടുത്തുള്ള അപാർട്ട്മെന്റിൽ അഞ്ചാമത്തെ നിലയിൽ ജോലി ചെയ്യുന്ന എല്ലാവരും അങ്ങോട്ട്‌ ഓടി വന്നു... കൂട്ടത്തിൽ ദേവകിയും

"അയ്യോയ്.... ഇതു നമ്മുടെ മീനു മോളല്ലേ മോളെ മീനു..."അവരുടെ കൂടെ ചേരിയിൽ തന്നെ താമസിക്കുന്ന ബാലൻ കരഞ്ഞുകൊണ്ട് പറഞ്ഞു

അയാൾ ഉടനെ തന്നെ മീനുവിനെ നിലത്തു നിന്നും കോരിയെടുത്തു....തലയിൽ നിന്നും മീനുവിന് ഒരുപാട് രക്തം പോകുന്നുണ്ടായിരുന്നു... അപ്പോഴും തന്റെ അവസാന ശ്വാസം ദീർഘാമായി ശ്വസിക്കുകയാണ് അവൾ....

"ടാ വായോ എല്ലാവരും ഓടി വാ മീനു മോളു താഴെ വീണു..." ബാലന്റെ കൂടെ ഉണ്ടായിരുന്ന ഒരാൾ ഉച്ചതിൽ അലറി...അത് കേട്ടതും ദേവകിയും അങ്ങോട്ട്‌ കരഞ്ഞുകൊണ്ട് ഓടി വന്നു..

ഉടനെ തന്നെ അവിടെ ജോലി ചെയുന്ന എല്ലാവരും. രക്തത്തിൽ കുളിച്ചു കിടന്ന മീനുവിനെയും കൂട്ടി അടുത്തുള്ള ഹോസ്പിറ്റലിൽ എത്തിച്ചു എന്നാൽ അപ്പോഴേക്കും മീനു മരണത്തിനു മുന്നിൽ. കീഴടങ്ങിയിരുന്നു

"എന്റെ പൊന്നു മോളെ.....എനിക്കിനി ജീവിക്കണ്ട എനിക്ക് ആകെ ഉണ്ടായിരുന്ന തുണയായിരുന്നു ഇവൾ ഇവൾ ഇല്ലാത്ത ഈ ലോകത്തു ഇനി ഞാനും ഉണ്ടാവില്ല..."ദേവകി ഒരു ഭ്രാന്തിയെ പോലെ തലതല്ലി കരഞ്ഞുകൊണ്ട് പറഞ്ഞു...


അപ്പോഴേക്കും മീനുവിന്റെ മരണ വാർത്ത അവളുടെ സ്കൂളിലും ചുറ്റുവട്ടം ഉള്ളവരും അറിഞ്ഞു... ഒത്തിരി ആളുകൾ ആശുപത്രിയിൽ എത്തിയെങ്കിലും ആർക്കും മീനുവിന്റെ മുഖം കാണാൻ സാധിച്ചില്ല... അപ്പോഴേക്കും മീനുവിന്റെ ശരീരം ഡോക്ടർ പോസ്റ്റ്മോർട്ടം ചെയ്യാൻ കൊണ്ട് പോയി.... പോസ്റ്റ്മോർട്ടം കഴിഞ്ഞ ഡോക്ടർ പുറത്ത് വന്നു... മീനുവിനെ കാണാൻ വന്ന അവളുടെ ബന്ധുക്കളുടെ അരികിൽ എത്തി...


"കുട്ടിക്ക് എന്താണ് പറ്റിയത് എന്ന് ഒന്ന് പറയാൻ പറ്റുമോ..."ഡോക്ടർ കൂട്ടത്തിൽ ഒരാളോട് ചോദിച്ചു

ഉടനെ ബാലൻ മുന്നോട്ടു വന്നു...

" അത് പിന്നെ കുട്ടി മുകളിൽ നിന്നും വീണതാണ്...ഞങ്ങൾ എല്ലാവരും ആ ചേരിയിൽ ഉള്ളവർ ആണ്.... അവിടെ അടുത്തുള്ള അപ്പാർട്ട്മെന്റിൽ ആണ് ഞങ്ങളുടെ ജോലി അവളുടെ അമ്മയും അവിടെ തന്നെയാണ്...കുട്ടി ചിലപ്പോ അമ്മയെ അന്വേഷിച്ചു വന്നതാവും എന്നാൽ മീനു മോൾ വന്ന അപ്പാർട്ട്മെന്റിൽ അല്ല തൊടടുത്ത അപ്പാർട്ട്മെന്റിൽ ആണ് അന്ന് ജോലി കുട്ടി അമ്മയെ തിരഞ്ഞു മുകളിൽ പോയി അറിയാതെ കാലു തെന്നി വീണതാവും ഡോക്ടർ..."ബാലൻ കണ്ണീരോടെ പറഞ്ഞു

"നിങ്ങളുടെ പേര് എന്താണ്..." ഡോക്ടർ ചോദിച്ചു

"ബാലൻ"

"ബാലൻ നിങ്ങൾ ഒരു കാര്യം അറിയണം കുട്ടി കാലു തെന്നി വീണതല്ല മറിച്ച് ഒരാൾ തള്ളി വിട്ടാൽ എങ്ങനെ വീഴുമോ കുട്ടി അങ്ങനെയാണ് വീണിരിക്കുന്നത്... "ഡോക്ടർ പറഞ്ഞു

"എന്നുവെച്ചാൽ.."

"കുട്ടിയെ ആരോ ഒരാൾ മനഃപൂർവം കൊല്ലാൻ ശ്രെമിച്ചു എന്നാണ് പറയുന്നത്... എനിക്ക് സംശയം ഉള്ളതിനാൽ പോലീസിൽ അറിയിച്ചിട്ടുണ്ട് ഫോര്മാലിറ്റി കഴിഞ്ഞ ശേഷം ശരീരം നിങ്ങള്ക്ക് കൊണ്ട് പോകാം..." അതും പറഞ്ഞ ഡോക്ടർ അവിടെ നിന്നും നടന്നു പോയി

ബാലൻ ആരോടും ഒന്നും പറയാതെ മൗനം പാലിച്ചു... അപ്പോഴേക്കും പോലീസ് അങ്ങോട്ട്‌ വന്നു കേസ് രജിസ്റ്റർ ചെയ്തു....പോലീസ് ആശുപത്രിയിൽ ഉണ്ടായിരുന്ന എല്ലാവരോടും മീനുവിനെ കുറിച്ച് ചോദിച്ചു അതിൽ മീനുവിന്റെ അമ്മയോടും അവളെ ക്കുറിച്ച് ചോദിച്ചു എന്നാൽ എല്ലാവർക്കും മീനുവിനെ കൊല്ലാൻ മാത്രം ആരുമില്ല എന്ന ഉത്തരം മാത്രമായിരുന്നു പറയാൻ ഉണ്ടായിരുന്നത്... അപ്പോഴേക്കും മീനുവിന്റെ ശരീരം പുറത്ത് വന്നതും അവളുടെ ശരീരവും കൊണ്ട് ആംബുലൻസിൽ കയറ്റി അവളുടെ കുടിലിൽ കൊണ്ട് വന്നു.... അപ്പോഴേക്കും അങ്ങോട്ട്‌ വിവരം അറിഞ്ഞു ടീച്ചർമാരും കുട്ടികളും അങ്ങോട്ട്‌ വന്നു....

ജീവൻ അറ്റ് കിടക്കുന്ന മീനുവിനെ കണ്ടതും ആ കുട്ടികൾ എല്ലാം തന്നെ വേദനയോടെ കരയാൻ തുടങ്ങി... ഓരോ കുഞ്ഞുങ്ങൾക്കും മീനുവിന്റെ സംസാരവും കൂടെ കളിച്ചതും വഴക്ക് കൂടിയതും എല്ലാം ഒരു നിമിഷം അവരുടെ കണ്മുന്നിൽ മിന്നി മറന്നു...

ഇതേ സമയം അവളുടെ ജീവൻ ഇല്ലാത്ത ശരീരം. കണ്ട ദീപക്കും സുമേഷിനും മനസ്സിൽ വല്ലാത്ത സന്തോഷം തോന്നി...


മീനുവിന്റെ മരണന്തര ചടങ്ങുകൾ എല്ലാം വളരെ ഭംഗിയായി തന്നെ അവസാനിച്ചു ദിവസങ്ങൾ കടന്നു പോയി.. മീനുവിന്റെ മരണം എല്ലാവർക്കും വല്ലാത്ത വിഷമം ഉണ്ടായ ഒന്നായിരുന്നു.. എന്നാൽ അവൾ മരിച്ചതിനു ശേഷവും അവളെ ചേരിയിൽ ഉള്ളവർ ആ അപ്പാർട്ട്മെന്റിൽ കാണാൻ ഇടയുണ്ടായി..

" ഞാൻ താഴെ വീണതല്ല എന്നെ ആരോ തള്ളിയിട്ടതാ അത് ആരാണ് എനിക്കു അത് അറിഞ്ഞേ പറ്റൂ... "മീനുവിന്റെ ശബ്ദം അവിടെ മുഴുവനും അലയടിച്ചു...

പതിയെ പതിയെ എല്ലാവർക്കും മീനുവിന്റെ ആത്മാവ് അവിടെ ഉണ്ടെന്നു മനസിലായി... അത് മനസിലായിതും തുടർന്നു ആരും തന്നെ ആ അപ്പാർട്ട്മെന്റിലേക്കു ജോലിക്ക് പോകാൻ തയ്യാറായില്ല... പതിയെ ആ സ്ഥലം അബെൻഡന്റ് ആവുകയും ചെയ്തു... ആരും തന്നെ അങ്ങോട്ട്‌ പോകാതെയുമായി..പോലീസും അവളുടെ കേസ് കാര്യമായി അന്വേഷിക്കാതെ അതൊരു കോൾഡ് കേസ് ആയി മാറുകയും ചെയ്തു...

അങ്ങിനെ പത്തു വർഷത്തിന് ശേഷം

തുടരും