Who is Meenu's killer - 8 in Malayalam Thriller by Chithra Chithu books and stories PDF | മീനുവിന്റെ കൊലയാളി ആര് - 8

Featured Books
  • રહસ્ય,રહસ્ય અને રહસ્ય

    આપણને હંમેશા રહસ્ય ગમતું હોય છે કારણકે તેમાં એવું તત્વ હોય છ...

  • હાસ્યના લાભ

    હાસ્યના લાભ- રાકેશ ઠક્કર હાસ્યના લાભ જ લાભ છે. તેનાથી ક્યારે...

  • સંઘર્ષ જિંદગીનો

                સંઘર્ષ જિંદગીનો        પાત્ર અજય, અમિત, અર્ચના,...

  • સોલમેટસ - 3

    આરવ રુશીના હાથમાં અદિતિની ડાયરી જુએ છે અને એને એની અદિતિ સાથ...

  • તલાશ 3 - ભાગ 21

     ડિસ્ક્લેમર: આ એક કાલ્પનિક વાર્તા છે. તથા તમામ પાત્રો અને તે...

Categories
Share

മീനുവിന്റെ കൊലയാളി ആര് - 8

"ടാ... നമ്മുക്ക് ഇന്ന് അവിടെ ആ മീനു എന്നൊരു കുട്ടി മരിച്ച ആ അപ്പാർട്ട്മെന്റിലേക്കു പോകണം...നി മറന്നോ...." ശരത് രാഹുലിനോട് ചോദിച്ചു

"ആ പോകാം സുധിയും നമ്മുടെ കൂടെ വരുന്നു എന്ന്.."

"ആണോ ഇപ്പോൾ തന്നെ സമയം ഒൻപത് കഴിഞ്ഞു... അവൻ എവിടെ..എപ്പോൾ വരും എന്നാണ് പറഞ്ഞത് നിന്നോട്..." രാഹുൽ ചോദിച്ചു

"ഓ നി ഒന്ന് ക്ഷമിക്കു അവൻ വരും... കുറച്ചു സാധനങ്ങൾ വാങ്ങിച്ചു വന്നു കൊണ്ടിരിക്കുന്നു എന്നാണ് ഞാൻ വിളിച്ചപ്പോ അവൻ പറഞ്ഞത്..."

ശരത്തും രാഹുലും സുധിക്കു വേണ്ടി കാത്തിരുന്നു... കുറച് സമയത്തിന് ശേഷം സുധി വീട്ടിലേക്കു എത്തി..

"ഹായ്...ടാ എന്നാൽ നമ്മുക്ക് പോയാലോ.."സുധി കൈയിൽ ഉണ്ടായിരുന്ന സാധങ്ങൾ മുറിയിൽ ഉള്ള ടേബിളിന്റെ മേൽ വെച്ച ശേഷം പറഞ്ഞു

"മം.. നി ഇത്ര നേരം എവിടെയായിരുന്നു സുധിയെ..." രാഹുൽ ചോദിച്ചു

"ഓ ഒന്നും പറയണ്ട വരുന്ന വഴി ട്ടയർ പഞ്ചറായടോ അതാണ്‌... എന്നിട്ടു പഞ്ചർ ഒട്ടിച്ചിട്ടു ഇങ്ങോട്ട് വരുന്ന സമയം വൈകി..." സുധി പറഞ്ഞു

"ശെരി... എന്നാൽ നമ്മുക്ക് അങ്ങോട്ട്‌ പുറപ്പെടാം..." ശരത് പറഞ്ഞു


രാഹുലും ശരത്തും സുധിയും ഉറ്റ സുഹൃത്തുക്കൾ ആയിരുന്നു...ശരത്തിനും സുധിക്കും രാഹുലിനും അമ്മയും അച്ഛനും ഉണ്ടായിരുന്നില്ല.... കുട്ടികളുടെ അനാഥ ആശ്രമത്തിൽ ആണ് അവർ വളർന്നത്... അവിടെ വെച്ചാണ് മൂന്ന് പേരും പരിചയപെട്ടതും സുഹൃത്തുക്കൾ ആകുന്നതും...എന്നാൽ അവിടെ ഉള്ള പീഡനം സഹിക്കാൻ കഴിയാതെ മൂന്ന് പേരും ഒരു ദിവസം രാത്രി ആരുമറിയാതെ അവിടെ നിന്നും മതിൽ ചാടി രക്ഷപെടുകയും ചെയ്തു...

അങ്ങിനെ അവർ മൂന്നുപേരും കൂടി റോഡിലൂടെ നടക്കാൻ തുടങ്ങി... എങ്ങോട്ടു പോകണം എന്നോ എന്തു ചെയ്യണം എന്നും അറിയാതെ മൂന്ന് പേരും നടന്നു... കുറച്ചു ദൂരം നടന്നതും അവർക്കു വിശപ്പും ദാഹവും ക്ഷീണവും ഒന്നിച്ച് അനുഭവപ്പെട്ടു ഒരു ഹോട്ടലിന്റെ മുന്നിൽ എത്തുകയും ആ ഹോട്ടലിന്റെ മുന്നിൽ ഉള്ള വരാന്തയിൽ ഇരിക്കുകയും അവിടെ തന്നെ കിടന്നു ഉറങ്ങുകയും ചെയ്തു...പുലർച്ചെ അഞ്ചു മണിയായതും കൃഷ്ണൻ അദ്ദേഹത്തിന്റെ ഹോട്ടൽ തുറക്കാൻ വന്നു... പെട്ടന്നാണ് അദ്ദേഹം ആ മൂന്ന് കുട്ടികളെയും കണ്ടത് കൃഷ്ണൻ അവരെ അരികിലേക്ക് വിളിച്ചു...

"എന്താണ് ഇവിടെ ഇരിക്കുന്നത് നിങ്ങൾക്ക് ആരുമില്ലേ...." അദ്ദേഹം ആ കുട്ടികളോട് ചോദിച്ചു

"ഇല്ല.." അവർ മൂന്നുപേരും ഒരുമിച്ചു പറഞ്ഞു

"വല്ലതും കഴിച്ചിരുന്നോ നിങ്ങൾ, ചായ വല്ലതും വേണോ കുടിക്കാൻ..." കൃഷ്ണൻ ചോദിച്ചു

"കഴിക്കാനും കുടിക്കാനും തരണ്ട പകരം ഞങ്ങൾക്ക് എന്തെങ്കിലും ജോലിയും താമസിക്കാൻ ഒരു സ്ഥലവും തരുമോ..."രാഹുൽ ചോദിച്ചു

ആ കുട്ടികളുടെ ചോദ്യത്തിൽ അദ്ദേഹത്തിന് അവരോട് ഒരു സ്നേഹവും ഇഷ്ടവും തോന്നി ഒടുവിൽ ആ വലിയ മനുഷ്യൻ അവർക്കു ആ ഹോട്ടലിൽ താമസിക്കാനും ഒരു ജോലിയും നൽകി... അന്ന് മുതൽ ആ ഹോട്ടലിൽ എല്ലാ ജോലിയും അവർ വളരെ നന്നായി നോക്കി നടത്തി അവരുടെ ലോകമായി മാറി ആ ഹോട്ടൽ.... ആ ഹോട്ടലിന്റെ വളർച്ചക്കായി അവർ മൂന്ന് പേരും വളരെയധികം കഷ്ടപ്പെട്ടു... ഹോട്ടലിന്റെ വളർച്ചക്ക് രാവും പകലും കഷ്ടപ്പെട്ട് സഹായിച്ച ആ മൂന്നുപേരെയും മുതലാളി കൃഷ്ണൻ അദ്ദേഹത്തിന്റെ മക്കളെക്കാൾ കൂടുതൽ സ്നേഹിച്ചു... എന്നാൽ ഇതു ഒന്നും തന്നെ അദ്ദേഹത്തിന്റെ മക്കൾക്ക്‌ തീരെ ഇഷ്ടമായിരുന്നില്ല... അങ്ങനെ വർഷങ്ങൾ കഴിഞ്ഞു...കൃഷ്ണന്റെ മരണ ശേഷം അദ്ദേഹത്തിന്റെ മക്കൾ അവർ മൂന്ന് പേരെയും വല്ലാതെ ഉപദ്രവിക്കാൻ തുടങ്ങി..എന്നാൽ അതെല്ലാം സഹിച്ചു കൊണ്ട് അവർ മൂന്നുപേരും കൃഷ്ണന് വേണ്ടി അവിടെ നിന്നു...

" ഇനി എനിക്ക് ഈ ഭൂമിയിൽ നിന്നും പോകാൻ ഉള്ള സമയമായി പക്ഷെ ഞാൻ പോയാലും എന്റെ ഹോട്ടലിനോ ഞാൻ ഉണ്ടാക്കിയ ഈ സാമ്രാജ്യത്തിനും ഒരു കോട്ടവും സംഭവിക്കരുയത്‌ എങ്കിൽ നിങ്ങൾ മൂന്ന് പേരും ഇവിടെ നിന്നും പോകരുത് എന്തു സംഭവിച്ചാലും...കാരണം എന്റെ മക്കൾക്ക് ഒന്നും അറിയില്ല അവർ ഞാൻ കഷ്ടപ്പെട്ട് ഉണ്ടാക്കിയ ഈ ഹോട്ടൽ നശിപ്പിക്കും.... "അതും പറഞ്ഞുകൊണ്ട് കൃഷ്ണൻ അവർ മൂന്ന് പേരിൽ നിന്നും സത്യം വാങ്ങിച്ചിരുന്നു

അതുകൊണ്ട് തന്നെ അവർ പലതും സഹിച്ചു... കടയിൽ വരുന്ന കസ്റ്റമർ എല്ലാവരുടെയും മുന്നിൽ വെച്ചു കൃഷ്ണന്റെ മക്കൾ അവരെ അപമാനിക്കുന്നതും ഉപദ്രവിക്കുന്നതും ആ നല്ല മനുഷ്യന് വേണ്ടി അവർ ക്ഷമിച്ചു....അങ്ങനെ ഒരു ദിവസം

സുധി പതിവ് പോലെ കസ്റ്റമറിനു വേണ്ട ഭക്ഷണം കൊണ്ടുപോകുന്ന സമയം അവൻ അറിയാതെ കസ്റ്റമറിന്റെ ദേഹത്തേക്ക് ഭക്ഷണം വീണതും ആ കസ്റ്റമർ ഉടനെ തന്നെ അവനെ തല്ലുകയും ചെയ്തു...അത് കണ്ടതും ശരതും രാഹുലും ഉടനെ തന്നെ കടയിൽ വന്നവരെ തിരിച്ചു തല്ലുകയും ചെയ്തു... അത് കണ്ടതും ആകെ പ്രേശ്നമായതും ഇതൊരു കാരണമാക്കി കൊണ്ട് കൃഷ്ണന്റെ മക്കൾ ആ കടയിൽ നിന്നും അവരെ തല്ലി പുറത്താക്കുകയും ചെയ്തു...

"ഒരു നേരത്തെ ഭക്ഷണത്തിനു പോലും യോഗ്യത ഇല്ലാത്ത ഇവർക്ക് കോപം വന്നിട്ട് ഒന്നും ഒരു കാര്യവുമില്ല..."കൃഷ്ണന്റെ മക്കൾ അവരെ കഴുത്തിനു പിടിച്ചു പുറത്താക്കി കൊണ്ട് പറഞ്ഞു

പിന്നെ എന്തു ചെയ്യണം എന്നറിയാതെ അവർ മൂന്ന് പേരും വീണ്ടും റോഡിലായി...അവർ കൈയിൽ ഉള്ള പണം കൊടുത്തു ചെറിയൊരു വീട് വാടകക്ക് എടുത്തു തുടർന്നു പല ജോലിയും അന്വേഷിച്ചു പക്ഷെ ഒന്നും നടന്നില്ല എന്തു ചെയ്യണം എന്നറിയാതെ ഒടുവിൽ അവർ യൂട്യൂബിലേക്ക് തിരിഞ്ഞു..

"നമ്മുക്ക് യൂട്യൂബ് ചാനൽ ഓപ്പൺ ചെയ്യാം... നമ്മൾ അദ്ധ്വാനിച്ചാൽ നമ്മുക്ക് പണം മാത്രമല്ല നമ്മളെ കുറച്ചു പേർക്ക് അറിയുകയും ചെയ്യും...നമ്മുക്ക് പണം എന്നതിലുപരി നമ്മളെ തല്ലി പുറത്താക്കിയവരുടെ മുന്നിൽ നമ്മൾ നല്ല നിലയിൽ എത്തണം എന്ന വാശിയാണ് എനിക്ക്...." രാഹുൽ പറഞ്ഞു

രാഹുലിന്റെ ആ വാക്കുകൾ അവർക്ക്‌ ഒരു പ്രചോദനമായി അങ്ങിനെ അവർ യൂടൂബിലേക്ക് തിരിഞ്ഞു പക്ഷെ എന്തു ചെയ്യണം എന്നറിയാതെ ഒരുപാട് ആലോചിച്ച ശേഷമാണ് അവർക്കു ഖോസ്റ്റ് വീഡിയോ ചെയ്യാം എന്ന് തീരുമാനത്തിൽ എത്തുകയും അങ്ങനെ അവർ ഖോസ്റ്റ് വീഡിയോസ് ചെയ്യാനും തുടങ്ങി....ഖോസ്റ്റ് വേൾഡ് എന്നൊരു ചാനലും ഓപ്പൺ ചെയ്തു..പതിയെ പതിയെ അവർക്കു വ്യൂസ് കൂടുകയും സബ്സ്ക്രൈബ് കൂടുകയും ചെയ്തു....മൂന്നുപേരും ഒരു ദിവസം ഈവെനിംഗ് മാളിൽ പോയി ചുറ്റി കടങ്ങി ചിക്കൻ റെസിപി കഴിക്കാൻ ഇരുന്ന സമയം

"നിനക്ക് എങ്ങനെയാ ഖോസ്റ്റ് വീഡിയോ ചെയ്യാൻ തോന്നിയത് ... "സുധി രാഹുലിനോട് ചോദിച്ചു

" അതോ പ്രേത സിനിമകൾ പേടിയായി തോന്നുമെങ്കിലും കൊച്ചു കുട്ടികൾ മുതൽ വലിയ ആളുകൾ വരെ അത്തരം സിനിമകൾ കാണാൻ വളരെ ആകാംഷ കാണിക്കും അതാണ്‌... പിന്നെ ഇതിൽ കുക്കിംഗ്‌, ബ്യൂട്ടി ടിപ്സ് ഇതിനൊക്കെ ഒത്തിരി ചാനൽ ഉണ്ട്‌ നമ്മുടെ ഒന്ന് വെത്യസ്തമുള്ളത് ആകട്ടെ എന്ന് തോന്നി അതാണ്‌... "രാഹുൽ പറഞ്ഞു

"എന്തായാലും വേണ്ടില്ല വിചാരിച്ചത് പോലെ കാര്യങ്ങൾ വരുന്നതിൽ സന്തോഷം.." ശരത് പറഞ്ഞു

"അതെ..."

അങ്ങനെ അവരുടെ ഒരു സബ്സ്ക്രൈബ്ർ പറഞ്ഞ സ്ഥലമാണ് മീനു കൊല്ലപ്പെട്ട ആ അപ്പാർട്ട്മെന്റ്...അവർ മൂന്നുപേരും അന്ന് തന്നെ അങ്ങോട്ട്‌ പോകാൻ തീരുമാനിച്ചു.. അവർ പതിയെ മീനു മരണപെട്ട സ്ഥലത്തേക്ക് പുറപ്പെട്ടു


തുടരും


🌹chithu 🌹