യാത്രിക

(2)
  • 138
  • 0
  • 741

ഇന്നും പതിവു പോലെ തന്നെ, ഞാൻ ഓടി എത്തിയപ്പോഴേക്കും ആശാൻ സ്റ്റേഷൻ വിട്ടു. ഇനിയിപ്പോൾ ഓടിയിട്ടെന്തിനാ,  പതിയെ നടക്കാം. ഞാൻ എന്റെ ഓട്ടത്തെ നടത്തത്തിലേക്ക് പരിവർത്തനപ്പെടുത്തി. ഇനി അടുത്തത് 8.15 ന് ശബരിയാണ്. അതും പോരാത്തതിന് പത്ത് മിനിറ്റ് ലേറ്റും! അപ്പോഴേ അമ്മ പറഞ്ഞതാ "കുറച്ച് ഒരുങ്ങിയാ മതി, വല്ലതും കഴിക്ക്, ഇല്ലങ്കിൽ എല്ലാം കഴിഞ്ഞ് നീയങ്ങ് ചെല്ലുമ്പോഴേക്കും ട്രെയിൻ അതിന്റെ പാട്ടിനങ്ങ് പോവൂന്ന്." അല്ലേലും ഫുഡ് കഴിക്കുന്ന സമയം അല്പം കുറച്ചാലും ഒരുക്കത്തിന് സമയം കുറയ്ക്കാൻ പാടില്ലെന്നുള്ള ആ ശാസ്ത്രീയ

1

യാത്രിക - 1

ഇന്നും പതിവു പോലെ തന്നെ, ഞാൻ ഓടി എത്തിയപ്പോഴേക്കും ആശാൻ സ്റ്റേഷൻ വിട്ടു. ഇനിയിപ്പോൾ ഓടിയിട്ടെന്തിനാ, പതിയെ നടക്കാം. ഞാൻ എന്റെ ഓട്ടത്തെ നടത്തത്തിലേക്ക് പരിവർത്തനപ്പെടുത്തി. അടുത്തത് 8.15 ന് ശബരിയാണ്. അതും പോരാത്തതിന് പത്ത് മിനിറ്റ് ലേറ്റും! അപ്പോഴേ അമ്മ പറഞ്ഞതാ കുറച്ച് ഒരുങ്ങിയാ മതി, വല്ലതും കഴിക്ക്, ഇല്ലങ്കിൽ എല്ലാം കഴിഞ്ഞ് നീയങ്ങ് ചെല്ലുമ്പോഴേക്കും ട്രെയിൻ അതിന്റെ പാട്ടിനങ്ങ് പോവൂന്ന്. അല്ലേലും ഫുഡ് കഴിക്കുന്ന സമയം അല്പം കുറച്ചാലും ഒരുക്കത്തിന് സമയം കുറയ്ക്കാൻ പാടില്ലെന്നുള്ള ആ ശാസ്ത്രീയ ...Read More

2

യാത്രിക - 2

ഒരു നേരിയ പുഞ്ചിരിയോടെ കൈയ്യിലുണ്ടായിരുന്ന ലഗേജു ബാഗുകൾ ഒതുക്കി പിടിച്ച് തന്റെ സീറ്റ് അന്വേഷിക്കുകയായിരുന്നു അദ്ദേഹം. ഞാൻ ഇരുന്ന അതേ കമ്പാർട്ടുമെന്റിൽ എനിക്ക് എതിർ വശത്തായി തുറക്കുന്ന നീണ്ട സീറ്റിന്റെ ഒരറ്റത്ത് അദ്ദേഹം ചെന്നിരുന്നു. ശേഷം ഒട്ടും ഭാവഭേദമില്ലാതെ ചുണ്ടിൽ വിരിഞ്ഞു നിന്ന അതേ പുഞ്ചിരിയുടെ ഒരംശം എനിക്ക് നേരെ നീട്ടി. ഒപ്പം എന്തോ ഓർത്തിട്ടെന്നവണ്ണം ഒരു ചോദ്യവും..!"താൻ ശേഷയല്ലേ? ശേഷാ വാര്യർ?"ഞാൻ ഒട്ടും പ്രതീക്ഷിക്കാത്ത ഒരു ചോദ്യമായിരുന്നു അത്. അതുകൊണ്ട് തന്നെ ആ ചോദ്യത്തെ തെല്ലൊരു കൗതുകത്തോടെയാണ് ഞാൻ അഭിമുഖീകരിച്ചത് എന്ന് വേണം പറയാൻ."ഹാ! അത് കൊള്ളാല്ലോ മാഷെന്നെ അറിയുവോ?"ഞങ്ങൾക്കിടയിൽ ഒരു സൗഹൃദത്തിന്റെ, ഒരാത്മ ബന്ധനത്തിന്റെ, ഒരു കാവ്യ പ്രപഞ്ചത്തിന്റെ വാതിലുകൾ തുറന്നിടുകയായിരുന്നു ആ ഒരൊറ്റ ചോദ്യത്തിലൂടെ..."ഉം ചെറിയ ഒരു പരിചയമുണ്ട്. രണ്ട് കൊല്ലം മുമ്പുള്ളതാ...""രണ്ട് കൊല്ലം മുമ്പുള്ളതോ..?"എന്റെയുള്ളിലേക്ക് കൗതുകം നിറഞ്ഞൊഴുകുകയായിരുന്നു അപ്പോൾ..."തന്നെ സ്റ്റേഷനിൽ വെച്ച് കണ്ടപ്പോൾ തന്നെ എനിക്ക് മനസിലായതായിരുന്നു. പക്ഷേ പേരും മാത്രം ഓർമ്മ വന്നില്ല. ...Read More

3

യാത്രിക - 3

"എന്നാ ശരി കേൾക്കട്ടെ തൻ്റെ പുതിയ നോവലിന്റെ പേര്....""അവൻ്റെ യാത്രിക. എങ്ങനുണ്ട് മാഷേ പേര്.? ഇത് ഉറപ്പിച്ചിട്ടൊന്നും ഇല്ലാട്ടോ. മുഴുവൻ എഴുതി കഴിയുമ്പോൾ കഥയോട് കുറിച്ച് അഭേദ്യമായ ഒരു പേര് കണ്ടെത്തണം. "ഞാൻ പറഞ്ഞ പേര് കേട്ടിട്ടോ എന്തോ വൈദി കുറിച്ച് നേരം മൗനമായി പുറത്തേക്ക് നോക്കി ഇരുന്നു. നദികളെയും ഇടതൂർന്ന കാടുകളെയും ചെറിയ പാറ കെട്ടുകളെയും ചെറിയ ചെറിയ വീടുകളെയും പിന്നിലാക്കി തീവണ്ടി മുന്നോട്ട് കുതിച്ചു. ഒരു തീവണ്ടി യാത്ര എന്ന് പറയുന്നത് നിരവധി ജീവിതങ്ങളിലൂടെയുള്ളൊരു കടന്ന് പോക്ക് കൂടിയാണ്.രാവിലെ തന്നെ വയലിന്റെ നടുവിലൂടെ പാലും കൊണ്ട് കവലയിലേക്ക് പോകുന്നവർ...,പശുവിനെ മേയ്ക്കുന്നവർ, പുഴകളിൽ തുണിയലക്കുന്നവർ.., കളിമൺ വിഗ്രഹങ്ങളുണ്ടാക്കുന്നവർ, തൊട്ടടുത്ത കശുവണ്ടി ഫാക്ടറികളിലേക്ക് ജോലിയ്ക്ക് പോകുന്നവർ..., തോളിൽ ഭാരമുള്ള ബാഗുമായി റോഡരുകിലൂടെ സ്കൂളിലേക്ക് പോകുന്ന കുട്ടികൾ..., ലെവൽ ക്രോസുകളിൽ പാളം മുറിച്ച് കടക്കാൻ ഇരുചക്രവാഹനങ്ങളിലും മറ്റും കാത്തുനിൽക്കുന്ന വൈറ്റ് കോളർ ജോലിക്കാർ... ഇതിനൊക്കെ പുറമേ ഒരേ കമ്പാർട്ടുമെന്റിൽ മുഖത്തോട് മുഖം ...Read More