കർമ്മം -ഹൊറർ സ്റ്റോറി

(5)
  • 9.4k
  • 0
  • 3.8k

ഉച്ചവെയിലിന് ശക്തി കൂടി വന്നു... ചുട്ടുപൊള്ളുന്ന ചൂടിൽ പ്രകൃതി തളർന്നു നിന്നു... ഒരു ചെറു കാറ്റു പോലുമില്ലാത്ത അന്തരീക്ഷം... പടിഞ്ഞാറൻ ചക്ര വാളത്തിൽ മഴ മേഘങ്ങളുടെ പട നീക്കം നടക്കുന്നുണ്ട്... ഇന്നോ നാളെയോ മഴ പെയ്യ്തേക്കാം... കാല വർഷം ആരംഭിച്ചെങ്കിലും ഒരു പ്രളയ കാലമൊക്കെ കഴിഞ്ഞ് പ്രകൃതി ഇപ്പോൾ ശാന്ത മായിരിക്കയാണ്... ഇനി എന്നാണാവോ കാല വർഷം വീണ്ടും കലിതുള്ളുന്നത്... സമയം ഇപ്പോൾ പന്ത്രണ്ട് - മുപ്പത് നട്ടുച്ച തല പൊട്ടി തെറിക്കുന്ന വെയിലിനെ വകവയ്ക്കാതെ അതാ ഉത്രാളികാവ് മനയ്ക്കു മുൻപിൽ ഒരു ഓട്ടോ റിക്ഷ വന്നു നിൽക്കുന്നു... ഓട്ടോ യുടെ ബാക്ക് സീറ്റിൽ തളർന്ന് കിടക്കുന്ന ഒരു പെൺകുട്ടി.

1

കർമ്മം -ഹൊറർ സ്റ്റോറി (1)

ഉച്ചവെയിലിന് ശക്തി കൂടി വന്നു... ചുട്ടുപൊള്ളുന്ന ചൂടിൽ പ്രകൃതി തളർന്നു നിന്നു... ഒരു ചെറു കാറ്റു പോലുമില്ലാത്ത അന്തരീക്ഷം... പടിഞ്ഞാറൻ ചക്ര വാളത്തിൽ മഴ മേഘങ്ങളുടെ നീക്കം നടക്കുന്നുണ്ട്... ഇന്നോ നാളെയോ മഴ പെയ്യ്തേക്കാം... കാല വർഷം ആരംഭിച്ചെങ്കിലും ഒരു പ്രളയ കാലമൊക്കെ കഴിഞ്ഞ് പ്രകൃതി ഇപ്പോൾ ശാന്ത മായിരിക്കയാണ്... ഇനി എന്നാണാവോ കാല വർഷം വീണ്ടും കലിതുള്ളുന്നത്... സമയം ഇപ്പോൾ പന്ത്രണ്ട് - മുപ്പത് നട്ടുച്ച തല പൊട്ടി തെറിക്കുന്ന വെയിലിനെ വകവയ്ക്കാതെ അതാ ഉത്രാളികാവ് മനയ്ക്കു മുൻപിൽ ഒരു ഓട്ടോ റിക്ഷ വന്നു നിൽക്കുന്നു... ഓട്ടോ യുടെ ബാക്ക് സീറ്റിൽ തളർന്ന് കിടക്കുന്ന ഒരു പെൺകുട്ടി... ഇരുപത് വയസിൽ താഴെ പ്രായം... മെലിഞ്ഞ ശരീരം... ക്ഷീണിച്ച മുഖ ഭാവം... കൂടെ ഒരു പുരുഷനും സ്ത്രീ യും അത് കൂടാതെ മറ്റൊരു പയ്യനും... അത് ആ പെൺകുട്ടിയുടെ മാതാപിതാക്കളും സഹോദരനുമായിരുന്നു... എന്തോ ഒരു വല്ലാത്ത അവസ്ഥയിലായിരുന്നു അവർ ...Read More

2

കർമ്മം -ഹൊറർ സ്റ്റോറി (2)

ഞൊടിയിടയിൽ അദ്ദേഹം സപ്രമഞ്ച കട്ടിലിൽ നിന്നും ചാടി എഴുന്നേറ്റു പിന്നെ വന്നവരെ അകത്തളത്തിലേക്ക് ക്ഷണിച്ചു... കടന്നുവരൂ...വയ്യാത്ത കുട്ടിയെ താഴെ പുല്ലുപായയിലേയ്ക്ക് കിടത്തിയേക്കു അച്ഛനും അമ്മയും സഹോദരനും ഇരുന്നോളൂ... വജ്രബാഹുവിന്റെ സ്വരം എത്ര സൗമ്യമായിരുന്നുവെന്ന് അവർ മനസ്സിലാക്കിയ നിമിഷങ്ങളായിരുന്നു അത് അവർ മൂവരും ബഹുമാനപുരസരം വജ്രബാഹുവിനെ തൊഴുതു... സ്വാമിജി രക്ഷിക്കണം ഞങ്ങളുടെ മകൾ അപകടത്തിലാണ് അവർ കരയാൻ തുടങ്ങി... സഹോദരനാണെങ്കിൽ സങ്കടം കൊണ്ട് നീറി പുകയുകയാണ് എന്തുചെയ്യണമെന്നറിയാത്ത ഒരവസ്ഥയിലായിരുന്നു ആ പാവം പയ്യൻ അവരുടെ കണ്ണുകളിൽ നിന്നും അടർന്നുവീണ കണ്ണീർ കണങ്ങൾ നിപതിച്ചതോ വജ്രബാഹുവിന്റെ ഹൃദയസാനുക്കളിൽ അവരെ സമാധാനിപ്പിച്ചുകൊണ്ട് അദ്ദേഹം സാവധാനം നടന്നു ചെന്ന് ഉദ്യാനത്തിൽ നിന്നും ഒരു തുളസി ദളം പറിച്ചെടുത്തു പിന്നെ സർവ്വലോകത്തിനധിപനാകും ശംഭോ മഹാദേവന്റെ പഞ്ചലോഹ വിഗ്രഹത്തിനു മുൻപിൽ നമ്രശിരസ്കനായി നിന്ന് തുളസീദളം ഇരു കരങ്ങളിലും ചേർത്തുപിടിച്ച് കൈകൂപ്പി ശിവ ധ്യാനത്തിലമർന്നു... ശാന്തം പത്മാസനസ്തം ശശിധരമകുടം...പഞ്ചവക്രതം ത്രിനേത്രം ശൂലം വജ്രം ച ഖ ഡ് ഗം ...Read More

3

കർമ്മം -ഹൊറർ സ്റ്റോറി -3

അതിൽ നിറച്ചിരിക്കുന്നത് സാധാരണ മണ്ണല്ല പകരം ഹിമാലയ പർവതത്തിന്റെ ഉത്തുംഗ ശൃംഖത്തിൽ നിന്നും ശേഖരിച്ച അത്യപൂർവ്വ മൺതരികളാണ്... അതായത് മട്ടിപ്പാറകൾ പ്രകൃതി വ്യതിയാനത്താൽ സ്വയം പൊടിഞ്ഞു മണ്ണ്... ഈ പാത്രത്തിൽ വച്ചിരിക്കുന്നതാകട്ടെ മൃത സഞ്ജീവനി എന്ന അത്ഭുതം നിറഞ്ഞ മാന്ത്രിക മരുന്ന് ചെടിയും... രാമ രാവണ യുദ്ധസമയത്ത് മായാസുരൻ തനിക്കു നൽകിയ മായാശക്തി രാവണൻ വിഭീഷണനുനേരെ പ്രയോഗിച്ചു... അതുകണ്ട് ലക്ഷ്മണൻ വിഭീഷണന്റെ മുന്നിലെത്തി തടസ്സം ഉണ്ടാക്കി ആ ശക്തി മഹത്തായതാണ് ലക്ഷ്മണനിൽ അതുപതിച്ചു അദ്ദേഹം മോഹാലസ്യപ്പെട്ടു വീണു... അന്ന് ലക്ഷ്മണനെ രക്ഷിച്ച അതെ ദിവ്യ ഔഷധ ചെടിയായ മൃതസഞ്ജീവനി..!! ചിട്ടയായ പരിപാലനത്തിലൂടെ മാത്രമേ മൃതസഞ്ജീവനി വളർച്ച പ്രാപിക്കുക യുള്ളൂ.... വജ്രബാഹു അല്പനേരം ധ്യാനിച്ചു നിന്ന ശേഷം മൃതസഞ്ജീവനിയുടെ കുറച്ച് ഇലകൾ പറിച്ചെടുത്തു പിന്നെ ധൃതിയിൽ ഉത്രാളിക്കാവ് മനയുടെ അകത്തളത്തിലേക്ക് ചുവടുകൾ വച്ചു... വജ്രബാഹുവിന്റെ അധരം മൃതസഞ്ജീവനി മന്ത്രത്തിൽ ലയിച്ചു... ""ഓം... ജൂo സ : ഈo സൗ : ...Read More

4

കർമ്മം -ഹൊറർ സ്റ്റോറി - 4

ഈ മനയുടെ ഇപ്പോഴത്തെ അധിപനാണ് ചന്ദ്രമൗര്യൻ ഉത്രാളിക്കാവ് മനയോടും ഇവിടെയുള്ളവരോടും ഏറെ ശത്രുത വച്ചുപുലർത്തുന്ന ഒരാളാണ് ചന്ദ്ര മൗര്യൻ എന്ത് ക്രൂരത ചെയ്യുവാനും ഒരു മടിയുമില്ലാത്ത ആസുരഭാവമാണ് ഇയാൾക്കുള്ളത്... ഇയാളെ സൂക്ഷിക്കണം ഇയാളുടെ കണ്ണിൽ പെട്ടാൽ അപകടം ഉറപ്പാണ് വജ്രബാഹു പറഞ്ഞു നിർത്തി... പുലിയന്നൂർ കാവ് മനയെക്കുറിച്ച് കേട്ടിട്ടുണ്ട് എന്നാൽ നേരിട്ട് കണ്ടിട്ടില്ല... ചന്ദ്രമൗര്യന്റെ പേര് ആദ്യമായി കേൾക്കുകയാണ് വസുന്ധര അറിയിച്ചു... എന്നാൽ ഇനി അമാന്തിക്കേണ്ട നിങ്ങൾ ഇറങ്ങിക്കോളൂ വജ്രബാഹു പറഞ്ഞു... അപ്പോൾ അവിടുത്തെ ദക്ഷിണ ! ദക്ഷിണ ഞാൻ സ്വീകരിക്കാറില്ല നിങ്ങൾക്ക് നിർബന്ധമാണെങ്കിൽ ഭഗവാന്റെ തിരുനടയിൽ വച്ചോളൂ... ശരി സ്വാമിജി ! പിന്നെ ഒരു കാര്യം കൂടിവജ്രബാഹു തിരിഞ്ഞു നിന്നു... ഇതാ ഇതു സ്വീകരിച്ചോളൂ വാഴ ഇലയിൽ ഭദ്രമായി പൊതിഞ്ഞ ശത്രുസംഹാരമന്ത്രം ഉരുക്കഴിച്ച് ജപിച്ചുകെട്ടിയ ചരടുകളാണിതിൽ ഇത് നാലെണ്ണം ഉണ്ട് നിങ്ങൾ ഓരോരുത്തരും ഭഗവാനെ ധ്യാനിച്ച ശേഷം വലതുകൈയിൽ ധരിച്ചോളൂ അതിനുശേഷം പുറപ്പെട്ടു കൊള്ളുക എല്ലാം പറഞ്ഞേൽപ്പിച്ചതിനു ...Read More