The Download Link has been successfully sent to your Mobile Number. Please Download the App.
Continue log in with
By clicking Log In, you agree to Matrubharti "Terms of Use" and "Privacy Policy"
Verification
Download App
Get a link to download app
നിന്നെ മാത്രം ഞാൻ കണ്ടില്ല.... നീ എന്നെയും.. എത്രയോ ശബ്ദങ്ങൾ കേട്ടു... നീ മാത്രം ഒന്നും മിണ്ടിയില്ല എല്ലാരും അടുത്തുണ്ട് എങ്കിലും ഞാൻ തനിച്ചാണ്... -ridhina
സ്നേഹിക്കുന്നത് പോലെ അഭിനയിക്കുന്നതിനേക്കാൾ നല്ലത് അവഗണിക്കുന്നതാണ്... ഇനി അവസാനം അഭിനയിക്കാൻ പോലും കഴിയാത്ത അവസ്ഥ ആകും... എന്തിനാ വെറുതെ സ്നേഹനാട്യം...? സ്നേഹത്തിന്റെ വിലയും കളയാനോ....? വെറുപ്പാണെങ്കിൽ വെറുത്തോളു... എന്ന് സ്നേഹത്തോടെ സ്നേഹിത - 𝑟𝑖𝑑ℎ𝑖𝑛𝑎
"ശല്യപെടുത്തേണ്ട എന്നു കരുതി ഒന്നും മിണ്ടാതിരിക്കും... അവസാനം എല്ലാവരെയും നഷ്ടമാകും... അതിലും നല്ലത് ഇടക്ക് ചിലരെ ഒന്നു ശല്യപെടുത്തുന്നതാണ്... അവസാനം ദേഷ്യത്തോടെ എങ്കിലും അവർ നമ്മളെ ഓർക്കുന്നുണ്ടെന്നു സമാധാനിക്കാല്ലോ..." എന്ന്, -ഞാൻ ഇഷ്ടപ്പെട്ടവർക്ക് വേണ്ടി ridhina
"ഞാൻ നല്ലൊരു ശ്രോതാവായിരുന്നു .. ഞാൻ വിശ്വസിക്കുന്നത് ഞാൻ എല്ലാം തുറന്നു പറഞ്ഞിരുന്നുവെന്നാണ് .. നിങ്ങളും നല്ലൊരു ശ്രോതാവാണ് പക്ഷെ ഞാൻ പറഞ്ഞത് മാത്രം നിങ്ങൾ കേട്ടില്ലല്ലോ ...." എന്ന്, മരിച്ചുപോയവൻ... മടുത്തുപോയവൻ...😥 -ridhina
"നിനക്ക് സുഖമാണോ "എന്നു ചോയ്ക്കുമ്പോൾ സത്യം പറയാൻ പറ്റുന്ന ഒരു കൂട്ട് എനിക്കില്ല ...സുഖമാണോന്ന് ആരു ചോയ്ച്ചാലും "സുഖമല്ല" എന്നു പറയാൻ എനിക്ക് കഴിഞ്ഞിട്ടില്ല... അത് സത്യം മറച്ചു വെച്ചിട്ടുള്ള പച്ച കള്ളമായിരുന്നിട്ടും... ഞാനും പറയാറ് "സുഖമാണെന്നാണ്.." പറയാത്ത സത്യങ്ങൾ -ridhina
വാക്കുകൾ... ഏറ്റവും കൂടുതൽ സ്നേഹം നിന്നോട് ആണ്... പലതും അറിയാവുന്നതും നിനക്കു മാത്രമാണ്... ഏറെ ഒളിച്ചുവക്കലുകൾ നടത്തിയിട്ടുള്ളത് നിന്നിലൂടെ മാത്രമാണ്... ഏറെ കള്ളങ്ങൾ പറഞ്ഞതും നിന്നോടാണ്... സ്നേഹവും വിരഹവും പ്രിയപ്പെട്ടവർക്ക് പങ്കുവച്ചിട്ടുള്ളതും നീയാണ്... നൊമ്പരത്തിൽ ആരുമില്ലെങ്കിലും കൂടെയുണ്ടാവുക നീ മാത്രമാണ്... വാക്കുകൾ... ആരോ പറഞ്ഞ വാക്കുകൾ... പറയാതെ പോയ വാക്കുക്കൾ... -ridhina
ഈ ലോകം ആരുടെയെങ്കിലും സങ്കൽപ്പം ആണോ... ഞാൻ വെറും ചിന്ത മാത്രമാണോ... എന്നാണ് എന്നെ കുറിച്ചുള്ള ചിന്തകളും അവസാനിക്കുക... -ridhina
"ജീവിതത്തിന്റെ വഴിയിലൂടെ പോകുമ്പോൾ ആരോടെങ്കിലും പറയാനും ചോദിക്കാനും എന്തെങ്കിലും ഉണ്ടെങ്കിൽ ആലോചിച്ചു നിന്നു സമയം കളയരുത്, വൈകിയാൽ കേൾക്കാനും പറയാനും ആ വഴിയെ ആരേയും കണ്ടെന്നു വരില്ല..." NB: മൗനം എപ്പോഴും..വിദ്ധ്വാന് ഭൂഷണം ആകില്ല -ridhina
*ഭയം* ഭയം ഉണ്ടാകുന്നത് ഇഷ്ടങ്ങൾ കൂടുമ്പോഴാണെന്നാണ് തോന്നുന്നു... ജീവിതം ഇഷ്ടപെടുമ്പോൾ; മരണത്തോട് ഭയം... പ്രണയത്തെ ഇഷ്ട പെടുമ്പോൾ; വേർപാടിനെ ഭയം... എന്നെ തന്നെ ഇഷ്ടപെടുമ്പോൾ; നോവിക്കുന്ന എല്ലാത്തിനോടും ഭയം... ആ ഭയം തന്നെ ധൈര്യവും തരുന്നു ഇഷ്ടം തകരാതിരിക്കാനുള്ള ധൈര്യം... ♥️
"ഞാൻ കൊല്ലപ്പെട്ടു.. ഒരു തെറ്റും ചെയ്യാതെ തന്നെ.. എന്നെ കൊന്നയാളെ മാത്രം ആരും ശിക്ഷിച്ചില്ല.. അതിനർത്ഥം എന്നെ എല്ലാവരും ശിക്ഷിച്ചു എന്നു തന്നെയാണ്.. കാരണം നമ്മുടെ നാട് സമ്പന്നമാണ്.. മനുഷ്യത്വം കൊണ്ട്.. എനിക്ക് മാത്രം നിഷേധിച്ച മനുഷ്യത്വം കൊണ്ട്..." സഹതാപത്തോടെ ഇര -വി.ആർ.റിഥിന
Copyright © 2024, Matrubharti Technologies Pvt. Ltd. All Rights Reserved.
Please enable javascript on your browser