A house near a deserted ghost street in Malayalam Horror Stories by Book publish Cover design 2025 books and stories PDF | ഒറ്റപ്പെട്ടുപോയ ഒരു പ്രേത തെരുവിനടുത്തുള്ള വീട്

Featured Books
  • आखिरी कोशिश

    धूप ढल चुकी थी। शहर की भीड़ में हर कोई अपनी मंज़िल की तरफ़ भ...

  • अनोखी यात्रा

    अनोखी यात्रा **लेखक: विजय शर्मा एरी**---सुबह की पहली किरण जब...

  • ज़िंदगी की खोज - 1

    कुछ क्षण के लिए ऐसा प्रतीत हुआ जैसे वक्त ने खुद को रोक लिया...

  • Veer-Zaara

    Veer Zara“मैं मर भी जाऊँ तो लोग कहेंगे कि एक हिंदुस्तानी ने...

  • अतुल्या

                    &nbs...

Categories
Share

ഒറ്റപ്പെട്ടുപോയ ഒരു പ്രേത തെരുവിനടുത്തുള്ള വീട്

ഒരു വിചിത്രമായ ഒരു തെരിവ് അതിലൂടെ ആർക്കും സഞ്ചരിക്കാൻ പറ്റാത്ത ഒരു തെരിവ് .! ഒരു കൊട്ടാരം പോലെയുള്ള ഒരു വീട് അവിടെയുണ്ടായിരുന്നു.. ആ വീട്ടിൽ ഡാർക്കിൻ പോളി എന്നൊരു പേരുള്ള മനുഷ്യൻ താമസിച്ചിരുന്നു.. ആ മനുഷ്യൻ കുറേക്കാലമായി ആ വീട്ടിൽ ഒറ്റപ്പെടുകയായിരുന്നു.. ' നാട്ടുകാർക്ക് ആ വഴികളിലൂടെ സഞ്ചരിക്കാൻ പേടിയാണത്രേ  ഡാർക്കിൻ പോളി ഇപ്പോഴും ആ കൊട്ടാരത്തിൽ ഉണ്ടെന്നാണ് പറയുന്നത്. എന്നാൽ ഒരു ദിവസം ഡാർക്കിൻ പോളി ആ കൊട്ടാരം വിട്ട് പോയി. നാട്ടുകാർക്ക് ആ കൊട്ടാരം കാണുമ്പോൾ തന്നെ ഭയമായിരുന്നു.. എന്തായിരുന്നു. !  നാട്ടുകാർക്ക് ആ കൊട്ടാരം  കാണുമ്പോൾ ജീവനുണ്ടെന്നാണ് എല്ലാവരും പറയുന്നത് ആ കൊട്ടാരം പോലെയുള്ള വീട്ടിൽ എന്തൊക്കെയോ പ്രശ്നങ്ങൾ ആദ്യം ഉണ്ടായിരുന്നു.  ഡാർക്കിൻ പോളി അവിടെ താമസിച്ചിട്ട് അഞ്ചുവർഷമായി എന്നിട്ട് ഒരു പ്രശ്നം അവിടെ സംഭവിച്ചിട്ടുണ്ടായിരുന്നില്ല. പിന്നെ പതുക്കെ പതുക്കെയാണ് അവിടെ പ്രശ്നങ്ങൾ ഉണ്ടായി തുടങ്ങിയത് ' രാത്രി കാലം ഒരു യുവാവ് അവിടെ വന്നിരുന്നു. ആ കൊട്ടാരത്തെ ശ്രദ്ധിച്ചു. ആ യുവാവിന് പോലും  അറിയില്ലായിരുന്നു. ഇത്രയും ഒരു സംഭവം ആ കൊട്ടാരത്തിൽ സംഭവിക്കുമെന്ന് '! ആ യുവാവ് ആ കൊട്ടാരത്തിലേക്ക് പോയി എന്തൊരു വിചിത്രമായ കൊട്ടാരം ആണെന്ന് അയാൾ മനസ്സിലാക്കി. അയാൾക്ക് ആ കൊട്ടാരത്തിലേക്ക് എത്തിയപ്പോൾ എന്തൊക്കെയോ പേടി വന്നു .! പ്രേതങ്ങൾ അലറുന്ന ശബ്ദം കൊട്ടാരത്തിൽ നിന്ന് അയാൾ കേട്ടു അയാൾ അവിടെനിന്ന് ഓടുകയുണ്ടായി . ആ പ്രേതങ്ങളും അയാളെ പിന്തുടർന്നു. അയാൾ ഒരു കാര്യം മനസ്സിലാക്കിയില്ല ആ കൊട്ടാരത്തിൽ ഇത്രയൊരു പ്രശ്നമുണ്ടായിട്ടും അയാൾ നാട്ടുകാരെ സമീപിച്ചില്ല. അയാൾ ഓടിയോടി ഒരു വീട്ടിൽ കയറി കതകമുട്ടാൻ തുടങ്ങി. അയാൾ ഉറക്കെ പറഞ്ഞു : കതക് തുറക്ക് പെട്ടെന്ന് ആ വീട്ടിലെ ആള് കതക് തുറന്നു. എന്താണ് പ്രശ്നം എന്ന് ആ വീട്ടിൽ ആള് പറഞ്ഞു : ഞാന് ആ കൊട്ടാരത്തിലേക്ക് പോയിരുന്നു. നിങ്ങൾ എന്തു പണിയാണ് കാണിച്ചത്. രാത്രി കാലം ആ കൊട്ടാരത്തിലേക്ക് പോവാൻ പാടില്ല ചുറ്റും ആത്മാക്കൾ അലയുകയാണ്. 
എന്താണ് ആ കൊട്ടാരത്തിൽ സംഭവിച്ചത് '! 


അതോ ,സത്യമെന്താണെന്ന് നിങ്ങൾക്ക് ഞാൻ പറഞ്ഞു തരാം . കുറച്ചു വർഷങ്ങൾക്കു മുൻപ് ഈ കൊട്ടാരം  വലിയ വെളിച്ചം ആഘോഷം എല്ലാം ഉണ്ടായിരുന്നു...അന്ന് നാട്ടുകാർ ആ കാണുന്ന തെരുവിലൂടെ വണ്ടികൾ ഒക്കെ പോകുമായിരുന്നു..

പ്രതീക്ഷിക്കാതെ ആ കൊട്ടാരത്തിലേക്ക് ഒരു വണ്ടി  കയറുകയുണ്ടായി. അത് മല്ലൂസ് സാഗറിന്റെ ആളുകളായിരുന്നു. അവർ ഈ കൊട്ടാരം വിൽക്കാൻ വന്നതായിരുന്നു... 

പിന്നെ മല്ലൂസാഗർ ആ കൊട്ടാരത്തിൽ വന്നതോടെ അവിടെ ദുർമരണങ്ങൾ സംഭവിക്കുകയുണ്ടായി.  ആ കൊട്ടാരം വിലക്ക് വാങ്ങാനായിരുന്നിട്ടും.  അവിടെ ഒരുപാട് പ്രശ്നങ്ങൾ ആയിരുന്നു..
രാഘവ ചേട്ടനും രോഹിണി പത്മയും ആ കൊട്ടാരത്തിൽ വച്ച് ആത്മഹത്യ ചെയ്തു..

ഒരുപാട് വണ്ടികൾ ആ കൊട്ടാരത്തിനു ചുറ്റും വളഞ്ഞു .! " രാഘവ ചേട്ടനും രോഹിണി പത്മയും ആ കൊട്ടാരത്തിൽ തൂങ്ങി നിൽക്കുന്ന നിലയിലായിരുന്നു... മല്ലു സാഗർ ആ കൊട്ടാരം വിൽക്കാനാണ് ഇപ്പോൾ ശ്രമിച്ചിരുന്നത്.  പോലീസ് സ്റ്റേഷനിലേക്ക് ഇൻഫർമേഷൻ കൊടുക്കാനാണ് വിപിൻ അവിടെ എത്തിയത്. ആ കൊട്ടാരത്തിന്റെ സെക്യൂരി ആളായിരുന്നു വിപിൻ  ഒരു നല്ല മനുഷ്യനാണ് അവൻ രാഘവ ചേട്ടനും രോഹിണി പത്മയ്ക്കും നല്ലൊരു സഹായിയാണ് വിപിൻ എന്നാൽ ഉടനെ മല്ലു സാഗർ ആ കൊട്ടാരത്തിന് ചുറ്റും തന്റെ ഗുണ്ടകൾ ആയിരുന്നു. എത്തിച്ചേർന്നിരുന്നത്.

" പോസ്റ്റ്മോർട്ടം കഴിഞ്ഞ് ആശുപത്രിയിൽ നിന്ന് കൊട്ടാരത്തിലേക്ക് കൊണ്ടുവന്നു രാഘവ ചേട്ടന്റെയും രോഹിണി പത്മയുടെയും ബോഡിയാണ് ആ കൊട്ടാരത്തിലേക്ക് കൊണ്ടുവന്നത്. ഒരു വിചിത്രമായ ഒരു ശരീരമാണ് അവരുടേത് നാട്ടുകാർ എല്ലാവരും ആ ശരീരം കണ്ടപ്പോൾ ഞെട്ടിപ്പോയി. 

ദൈവമേ എന്നൊരു ഒറ്റ വിളി ,  പിറ്റേദിവസം ആ കൊട്ടാരം പുട്ടുകയുണ്ടായി .! മല്ലു സാഗർ ആ കൊട്ടാരത്തിലേക്ക് വന്നു.: എനിക്ക് ഈ കൊട്ടാരം ഉടൻതന്നെ വിൽക്കണം. 

പക്ഷേ എന്താണെന്ന് അറിയില്ല . മല്ലു സാഗർ ആ കൊട്ടാരത്തിൽ എത്തിയപ്പോൾ എന്തൊക്കെയോ ഒരു ശബ്ദം കേൾക്കുകയുണ്ടായി. ആ കൊട്ടാരത്തിൽ താൻ കാരണമാണ് ആത്മഹത്യ ചെയ്തത്. മല്ലു സാഗർ കാരണം അവർ രണ്ടുപേരും ആത്മഹത്യ ചെയ്തു. അവർ മരിക്കുന്നതിനുമുമ്പ് ഒരു കാര്യം പറഞ്ഞു കഴിഞ്ഞിരുന്നു. നിങ്ങളെ എല്ലാവരെയും ഞാൻ കൊന്നു കളയും. എന്നൊരു ശബദം ' പക്ഷേ ഒടുവിൽ അവരുടെ വാക്കുകൾ സത്യമായി തീർന്നു. എന്താണല്ലേ നാട്ടുകാർക്ക് പോലും അവിടേക്ക് വരാൻ പേടിയാണ് ' നാട്ടുകാരിൽ ഒരാൾ കണ്ടിരുന്നു. അവർ മരിക്കുന്നതിനു മുമ്പ് എന്തൊക്കെയോ അവർ സംസാരിക്കുന്നത് നാട്ടുകാരിൽ ഒരാൾ കേട്ടു. പിറ്റേദിവസം കൊട്ടാരത്തിൽ അലർച്ചെ കേട്ടു. എന്തൊക്കെയോ ശബ്ദങ്ങൾ അവിടെ മുഴങ്ങിക്കൊണ്ടിരുന്നു. മല്ലു സാഗർ പിന്നെയും പിന്നെയും ആ കൊട്ടാരത്തിൽ വന്നുകൊണ്ടിരുന്നു.. ഒടുവിൽ മല്ലൂസാഗറിന് ആരോ വലിച്ചുകൊണ്ടുപോകുന്നു .


ആ കൊട്ടാരത്തിന്റെ അകത്തേക്ക് മല്ലു സാഗറിനെ വലിച്ചുകൊണ്ടുപോയി. പുറത്ത് ആരും ഉണ്ടായിരുന്നില്ല. മല്ലു സാഗർ ഉച്ചത്തിൽ അലറി . എന്നെ രക്ഷിക്കണേ എന്ന് പറഞ്ഞു : ഇതവരെ വെല്ലുവിളിച്ചത്തിന്റെ ശിക്ഷ ആയിരിക്കാം മല്ലു സാഗറിന് കൊടുത്തിട്ടുണ്ടായിരുന്നത് ' '. 


പിന്നെ മല്ലൂസ് സാഗറിന്റെ ശബ്ദം കൊട്ടാരത്തിൽ കേട്ടതയില്ല. 

അങ്ങ് അകലെ ഒരു മലകൾക്കിടയിലൂടെ കുറെ വണ്ടികൾ വരുന്നത് കണ്ടു . ദിവ്യ ഇൻസ്പെക്ടറിന്റെ വണ്ടിയായിരുന്നു.. അവളുടെ ശത്രുക്കളെ കൊല്ലാൻ വേണ്ടിയാണ്. അവൾ  ഇങ്ങോട്ട് വരുന്നത്. അവൾ പോലീസ് യൂണിഫോമിൽ കാറിൽ നിന്ന് ഇറങ്ങി. ഒരു പ്രധാനപ്പെട്ട ആളെ കണ്ടുപിടിക്കാൻ വേണ്ടിയാണ് അവൾ ഇങ്ങോട്ട് വന്നത് ' ആ കുറ്റവാളി ഇപ്പോഴും ഈ നഗരത്തിൽ ഉണ്ട്. 

ദിവ്യ മേടം പോലീസ് കാരനോട് പറഞ്ഞു : ആ ആളുകൾ ഇവിടെത്തന്നെയുണ്ട്. മേടം ആ കൊട്ടാരം കണ്ടോ ? എവിടെ ഞാൻ നോക്കട്ടെ . ദിവ്യ ഇൻസ്പെക്ടർ പോലീസുകാരോട് എല്ലാ കാര്യം പറഞ്ഞപ്പോഴാണ് അവര് ആ കൊട്ടാരം കാണുന്നത്. കുറച്ചു കഴിഞ്ഞപ്പോൾ ഒരു ട്രക്ക് അവിടേക്ക് വന്നു.  ആ ട്രക്ക് ഓടിക്കുന്ന മനുഷ്യൻ പോലീസ് ജീപ്പ് കാണുകയുണ്ടായി . വേഗം വണ്ടി നിർത്തി അദ്ദേഹം പോലീസിന്റെ അടുത്തേക്ക് പോയി . എന്താണ് പ്രശ്നം എന്താണ് ഇവിടെ നിൽക്കുന്നത് . ആ കാണുന്ന  കൊട്ടാരത്തിലേക്ക് പോകാനുള്ള വഴി പറഞ്ഞു തരുമോ ? നിങ്ങൾ എന്താണ് പറയുന്നത് ആ കൊട്ടാരത്തിൽ ആരും പോകാറില്ല . ദിവ്യ ഇൻസ്പെക്ടറിന് ആ കൊട്ടാരത്തിൽ താമസിക്കാൻ ആഗ്രഹം ഉണ്ടായിരുന്നു ....

ചിലപ്പോൾ ഈ നഗരത്തിൽ ആയിരിക്കണം. ദിവ്യ ഇൻസ്പെക്ടറിന്റെ ശത്രുക്കൾ ഉണ്ടായിരിക്കേണ്ടത്. രാത്രി സമയത്ത് ആ കൊട്ടാരം ചുവപ്പ് നിറം ആയിരിക്കും. ആ കൊട്ടാരത്തിൽ രണ്ട് മരണങ്ങളാണ് നടന്നത്. ഈ വഴിയിലൂടെ പോവുകയാണെങ്കിൽ തീർച്ചയായും മരണം സംഭവിക്കും. ട്രക്ക് ലെ മനുഷ്യൻ പറഞ്ഞപ്പോഴാണ് അവര് ആ കൊട്ടാരത്തെ മനസ്സിലാക്കുന്നത്. 

ആ ട്രക്ക് ലെ മനുഷ്യൻ പറഞ്ഞത് ശരിയായിരിക്കാം.
രാത്രി സമയം ഈ വഴിയിലൂടെ പോവുകയാണെങ്കിൽ തീർച്ചയായും നമ്മൾ അപകടത്തിലാവും മേടം .


പുക വരുന്നുണ്ടല്ലോ ? എനിക്ക് പേടിയാവുന്നു മേടം  ഈ കൊട്ടാരത്തിൽ എന്തൊക്കെയോ ശബ്ദങ്ങൾ കേൾക്കുന്നു.. ദിവ്യ ഇൻസ്പെക്ടർ ആ കൊട്ടാരത്തെ സൂക്ഷിച്ചുനോക്കി അവിടെ ആരോ നിൽക്കുന്നുണ്ടായിരുന്നു.. ദിവ്യ ഇൻസ്പെക്ടർ തൻറെ സഹായിയോട് വർത്താനം പറഞ്ഞപ്പോൾ അപ്രത്യക്ഷമായി അയാൾ പുകയായി മാറി . വീണ്ടും ദിവ്യ ഇൻസ്പെക്ടർ അവിടേക്ക് നോക്കി ആ മനുഷ്യനെ അവിടെയെങ്ങും കാണാനേയില്ല.  

ഇനി ചിലപ്പോൾ നമ്മുടെ സംസാരത്തിനിടയിൽ അയാൾ പോയതാണെങ്കിലോ നമുക്ക് ഇവിടുന്ന് പോയാലോ മേടം എനിക്ക് ഈ കൊട്ടാരം പേടിയാണ് മേടം .

അങ്ങനെ ദിവ്യ ഇൻസ്പെക്ടർ അവിടെനിന്ന് പോയി . അവരെ ഫോളോ ചെയ്യുന്നുണ്ടായിരുന്നു  ഒരാൾ... തെരുവിനടുത്തു കൂടെ വണ്ടി പോയി . 
       മേടം ഇനി ചിലപ്പോൾ ആ കൊട്ടാരത്തിൽ മരിച്ച ആത്മാക്കൾ ആണെങ്കിലോ ? അതായിരിക്കും മേടം കണ്ടത്. എനിക്ക് എന്താന്നറിയില്ല വല്ലാത്തൊരു ക്ഷീണം. ഞാനിവിടെ വണ്ടി നിർത്തി ഇവിടെ ഒന്ന് കിടന്നാലോ .  കുറച്ചു മണിക്കൂറും മുൻപ്  ആ വണ്ടിയുടെ പുറത്ത് ആരോ നോക്കുന്നുണ്ടായിരുന്നു.. മാനവ് കോൺസ്റ്റബിൾ നല്ല ഉറക്കത്തിലായിരുന്നു.. ദിവ്യ ഇൻസ്പെക്ടർ അവിടെ ഉറങ്ങുന്നുണ്ടായിരുന്നു.
ആ പുക വരുന്ന മനുഷ്യൻ പോലീസ് വണ്ടിയുടെ മുകളിൽ കിടക്കുന്നുണ്ടായിരുന്നു.. 


A police train training officer phone phoned the divine insectipel in Karwar. The Divine Inspector suddenly burned from the palace. The Divine Inspector's phone was hitting ... Divya Math to replace her blanket to hit the phone. There was no light in the palace in the palace. There was only light in the room ... there he saw the Divya Matu to ring a mobile phone. Suddenly, the phone took the divine gate ... I don't have any mobile phone to be in my hand. There is no phone in this palace. And how then this phone arrived here. The story is yet.

ഇന്നലെ മൊത്തം എനിക്ക് ഭ്രാന്തായിരുന്നു... എന്തുപറ്റി മേടം ഇന്നലെ ആരോ ഒരാൾ കൊട്ടാരത്തിലേക്ക് എന്നെ ഫോൺ വിളിച്ചു.... ആ ഫോണിൽ പറയുന്നത് എന്താണെന്ന് അറിയോ ? കാർവാറിലെ പോലീസ് ട്രെയിനിങ് ഉദ്യോഗസ്ഥനായിരുന്നു... പക്ഷേ എന്നെ വിളിക്കാൻ ചാൻസില്ല. എന്റെ കയ്യിൽ ആവട്ടെ ഒരു ഫോൺ പോലും ഇല്ലായിരുന്നു... ആ കൊട്ടാരത്തിന്റെ അകത്തും ഒരു ഫോണും ഉണ്ടായിരുന്നില്ല...  ഇനി ചിലപ്പോൾ ആ കൊട്ടാരത്തിലുള്ള ആത്മാക്കളുടെ പണി ആണെങ്കിലോ  അതായിരിക്കാം മേടത്തിന്  ഫോണ് ഉണ്ടെന്ന് തോന്നിയത്. എന്ത്? ഇനി ചിലപ്പോൾ ഞാൻ അവിടെ താമസിച്ചത് കൊണ്ടായിരിക്കാം.. അതാണ് എനിക്ക് തോന്നിയത്.! മേടം ഒരു കാര്യം ചെയ്യ്  എന്റെ കയ്യിലുള്ള ഈ മൊബൈൽ ഫോൺ മേടം എടുത്തോളൂ... എന്നിട്ട് മേടത്തിന് പോലീസ് ട്രെയിനറെ വിളികാലോ ? ആ സാർ ഇന്നലെ മേടത്തിന് വിളിച്ചു എന്ന് ചോദിക്ക് അപ്പോ കാര്യം മനസ്സിലാകുമല്ലോ. രൂപഷ് പറഞ്ഞതുപോലെ അദ്ദേഹത്തെ ഒന്നുകൂടി വിളിച്ചു നോക്കാം. ഹലോ സർ  ഇന്നലെ എന്നെ വിളിച്ചിരുന്നോ? ഇല്ലല്ലോ ദിവ്യ ഇന്നലെ ഞാൻ നിന്നെ വിളിച്ചിട്ടില്ല. അപ്പോൾ എനിക്ക് ഒരു കാര്യം മനസ്സിലായി. ഈ കൊട്ടാരത്തിലെ മരിച്ച ആൾക്കാര് തന്നെയാണ് എന്നെ ഭയപ്പെടുത്തുന്നത്... അപ്രത്യക്ഷമായി ആ തെരുവിലൂടെ ഒരു കാർ കൊട്ടാരത്തിലേക്ക്  പാഞ്ഞു കയറി. അത് ഡാർക്കിൻ പോളിയുടെ കാർ ആയിരുന്നു..... ദിവ്യ ഇൻസ്പെക്ടറിന്  മനസ്സിലായില്ല ആ കാർ ആരുടേതാണെന്ന്. തന്റെ കാമുകന്റേതാണെന്ന് അവൾക്ക് മനസ്സിലായില്ല. നല്ല ദേഷ്യക്കാരൻ ആയിരുന്നു അതുപോലെ മിലിട്ടറിക്കാരനും ആയിരുന്നു... കുറേ ദിവസങ്ങൾക്ക് ശേഷം  തന്റെ താമസസ്ഥലത്തേക്ക് ഡാർക്കിൻ പോളി എത്തി.

തനിക്ക് ഇഷ്ടപ്പെട്ട സ്ഥലമായിരുന്നു ആ കൊട്ടാരം എന്ന് ഡാർക്കിൻ പോളി പറഞ്ഞു : അത് ആരുടെ ബൈക്കാണ്  ഇവിടെയെങ്ങും കണ്ടിട്ടില്ലാത്ത ഒരു ബൈക്ക് കൊട്ടാരത്തിൽ ആരോ ഉണ്ടല്ലോ? ഡാർക്കിൻ പോളി തന്റെ തോക്കെടുത്ത്  കൊട്ടാരത്തിന്റെ അകത്തേക്ക് പോയി. ദിവ്യ ഇൻസ്പെക്ടർ അവിടെയുള്ള കാര്യം ഡാർക്കിൻ പോളി അറിഞ്ഞതേയില്ല.  കൊട്ടാരത്തിൽ ഒരു വെളിച്ചം പോലും ഉണ്ടായിരുന്നില്ല...... ഡാർക്കിൻ പോളി  മാളിയിലൂടെ കയറാൻ ശ്രമിച്ചപ്പോൾ ഒരു കറുത്ത  നിഴൽ ഡാർക്കിൻ പോളിയുടെ മുന്നിലൂടെ പോയി. ആ കറുത്ത നിഴൽ ഡാർക്കിൻ പോളിയുടെ  പുറകിൽ ഉണ്ടായിരുന്നു.....

ഡാർക്കിൻ പോളി  മാളിയെ കയറുമ്പോഴാണ്  താഴെ ഒരു ശബ്ദം കേൾക്കുന്നത്..... അത് ഡാർക്കിൻ പോളി വിചാരിച്ചു.. അത് പേടിക്കാൻ ഒന്നുമില്ല അത് പൂച്ച ആയിരിക്കും.....!  കൊട്ടാരത്തിന്റെ മുകളിൽ എത്തിയപ്പോൾ  തന്റെ റൂമിലേക്ക് പോയി. പുറകിൽ ആ നിഴൽ ഉണ്ടായിരുന്നു..... ഡാർക്കിൻ പോളി അവിടെ താമസിച്ച അന്ന്  അവനെ ഉപദ്രവിച്ചില്ലായിരുന്നു ആത്മാക്കൾ... ഡാർക്കിൻ പോളി  തന്റെ റൂം ഒന്ന് വൃത്തിയാക്കാൻ ശ്രമിച്ചു.......   

എന്റെ ഫ്രണ്ട്സ് പറഞ്ഞത് ശരിയാ ഈ കൊട്ടാരം ഒന്ന് പുതിയത് ആക്കണം. 


ദിവ്യ ഇൻസ്പെക്ടർ  പറഞ്ഞു : ഞാൻ താമസിക്കുന്ന കൊട്ടാരത്തിൽ ആരോ ഉണ്ടല്ലോ?  ആ റൂമിൽ ഞാൻ കണ്ടതേയില്ല  ബാക്കിയുള്ള റൂമിൽ വെളിച്ചം പോലും ഉണ്ടായിരുന്നില്ല. എന്റെ ഈ റൂമില് മാത്രമല്ലേ വെളിച്ചം ഉണ്ടായിട്ടുള്ളൂ...... പിന്നെ ആരാണ് മനുഷ്യൻ.അത് പ്രേതം ഒന്നുമല്ല അത് മനുഷ്യൻ തന്നെയാണ്..... ആ റൂമിൽ മാത്രം വെളിച്ചം കാണുന്നത് എന്തുകൊണ്ട്  ദിവ്യ ഇൻസ്പെക്ടറിന്റെ ചോദ്യങ്ങൾക്ക് ഉത്തരം അദ്ദേഹം തന്നെ പറ്റൂ.......


After three days later


കാർവാറിൽ നിന്ന് ദിവ്യ ഇൻസ്പെക്ടറിന്  ഒരു ഫോൺകോൾ വന്നു.! അത് ദിവ്യ ഇൻസ്പെക്ടർന്റെ അച്ഛനായിരുന്നു....... മോളെ നിനക്ക് സുഖമാണോ? ആ അച്ഛാ എനിക്ക് സുഖം തന്നെ  അച്ഛന് സുഖമാണോ ? ഇവിടെ ആരോ ഉണ്ടല്ലോ എന്ന് ഡാർക്കിൻ പോളി  പറഞ്ഞു :    ഇതൊരു പെൺകുട്ടിയുടെ ശബ്ദം ആണല്ലോ ? ആരാണ് അവൾ  ഡാർക്കിൻ പോളി പെട്ടെന്ന് അവളുടെ റൂമിലേക്ക്  കടന്നുവന്നു. തനിക്ക് പരിചയമായ ഒരു മുഖമാണെന്ന് അവന് തോന്നി.  അവൾ ഇരുട്ടത്താണ് സംസാരിക്കുന്നത് അവളുടെ മുഖം ഞാൻ കുറച്ചു മാത്രമേ കാണുന്നുള്ളൂ... ഈ പെൺകുട്ടിയുമായി എനിക്ക് എന്തോ ബന്ധമുണ്ട് . ഇനി ചിലപ്പോൾ എന്റെ പെണ്ണായിരിക്കുമോ  അല്ലല്ല എന്റെ പെണ്ണൊന്നുമല്ല  . അവളെ കൊട്ടാരത്തിലേക്ക് വരാൻ ചാൻസില്ല. ദിവ്യ ഇൻസ്പെക്ടർ തന്റെ ജീപ്പുമായി  സ്റ്റേഷനിലേക്ക് പോയി.  ഇത് ഡാർക്കിൻ പോളി കൊട്ടാരത്തിന്റെ മുകളിലെ നിലയിൽ നിന്ന് കാണുകയുണ്ടായി...........


ഡാർക്കിൻ പോളി അവളുടെ റൂമിലേക്ക് പോയി . ഇവിടെ ഒരുപാട് ഫയലുകൾ കിടപ്പുണ്ടായിരുന്നു.. ഈ പെൺകുട്ടി ശരിക്കും ആരായിരിക്കും. എന്നതായിരുന്നു ഡാർക്കിൻ പോളിയുടെ ചോദ്യം. അവൾ വരുന്നതിനു മുൻപ് എല്ലാ ഡീറ്റെയിൽസും മനസ്സിലാക്കണം. അവൾ ആരാണ് എന്താണെന്ന്. എനിക്ക് മനസ്സിലാക്കണം..... പോലീസ് സ്റ്റേഷനിൽ എത്തിയപ്പോൾ അവിടെ ആരെയും കാണാനില്ല. കോൺസ്റ്റബിൾ രാമുവിനെയും കാണാനില്ല. അപ്പോഴാണ് അപ്രത്യക്ഷമായി ദിവ്യ ഇൻസ്പെക്ടറിന്റെ ഫോണിലേക്ക് ട്രെയിനിങ് ഓഫീസർ വിളിച്ചത്. ദിവ്യ  നീ നിൽക്കുന്ന സ്ഥലത്ത് വലിയ പ്രശ്നമുണ്ട്.  അവിടെ നിന്ന് വേഗം പൊയ്ക്കോ.

ഡാർക്കിൻ പോളി വളരെ ദേഷ്യത്തിൽ ആയിരുന്നു..... ആ പെൺകുട്ടി എവിടെയാണെന്ന് എനിക്കറിയില്ലല്ലോ? അവൾ എവിടേക്കാണ് പോയിട്ടുണ്ടാവുക . അവളുടെ  ഡീറ്റെയിൽസ് മനസ്സിലാക്കിയപ്പോൾ ഒരു ഐഡിയ കാർഡ് ഞാൻ കണ്ടു. അവൾ ശരിക്കും ഒരു പോലീസ് ആണോ  ഇനി ചിലപ്പോൾ എന്റെ ദിവ്യ  ആണോ? ഇനി അവൾ തന്നെയായിരിക്കും. എങ്ങനെയെങ്കിലും പോലീസ് സ്റ്റേഷനിലേക്ക്  ഈ വണ്ടി തിരിച്ചെ പറ്റൂ........ റോഡിനരികിൽ കാറ്റ് അടിക്കുന്നുണ്ടല്ലോ ? ദിവ്യ ഇൻസ്പെക്ടറിന്റെ ഐഡിയ കാർഡിലും ദിവ്യ ഇൻസ്പെക്ടറിന്റെ പേര് പോലും ഫോട്ടോയും ചേർത്തില്ല. ഒരു പെൺകുട്ടിയുടെ ഇംഗ്ലീഷ് വാക്ക് ആയിരുന്നു. ഐഡിയിൽ കൊടുത്തത്. ദിവ്യ ആയിരിക്കും  എനിക്ക് ഉറപ്പുണ്ട്. ഡാർക്കിൻ പോളി ആ കൊട്ടാരത്തിൽ നിന്ന് പോന്നപ്പോൾ  അവിടെ പ്രേതം അലർന്ന ശബ്ദമായിരുന്നു.... ഡാർക്കിൻ പോളി ആ കൊട്ടാരത്തിൽ ഇത്രയും പ്രശ്നമുണ്ടെന്ന്. അറിഞ്ഞതേയില്ല. അങ്ങനെ അവസാനം ഡാർക്കിൻ പോളിയുടെ വണ്ടി പോലീസ് സ്റ്റേഷനിലേക്ക് എത്തി.! ദിവ്യ ഇൻസ്പെക്ടറെ അവിടെയെങ്ങും കാണാനേ ഇല്ല. എവിടെയാണ് അവൾ, പോലീസ് സ്റ്റേഷൻ ആവട്ടെ ആരുമില്ല. എന്താണ് എല്ലാവർക്കും സംഭവിച്ചത്.  എന്നതായിരുന്നു ഡാർക്കിൻ പോളിയുടെ  ചോദ്യം?  സാർ ആരെയാണ് നോക്കുന്നത്  ഞാനൊരു പെൺകുട്ടിയെ ആണല്ലോ തിരയുന്നത്. ഇവിടെ ആരുമില്ല ദിവ്യ ഇൻസ്പെക്ടർ അവിടെയുണ്ട് എന്നാൽ അവളെ കാണാൻ പറ്റുന്നില്ല. ഡാർക്കിൻ പോളിക്ക് ആ കൊട്ടാരത്തിൽ നിന്നപ്പോൾ എന്തൊക്കെയോ പ്രശ്നങ്ങൾ ഉണ്ടായിരുന്നു.. ദിവ്യ ഇൻസ്പെക്ടറെ കുറച്ചുനേരം  അവൻ മറന്നു. എന്നിട്ട് അവൻ മദ്യത്തിന്റെ ലഹരിയിൽ  അവന്റെ കുടുംബത്തെ പ്രൊട്ടക്ട് ചെയ്യുമെന്ന് ആ കൊട്ടാരത്തിൽ വെച്ച് അവൻ പറഞ്ഞു : ആ കൊട്ടാരത്തിലുള്ള ആത്മാക്കൾക്ക് അവന്റെ മനസ്സിനെ  മാറ്റിയെടുക്കാൻ ശ്രമിച്ചു... ദിവ്യ പോലും അവൻ മറന്നു. അവന്റെ മനസ്സിൽ കൊണ്ടു നടന്നില്ല. അവനും അവളും നിൽക്കുന്ന ഫോട്ടോ നിലത്ത് കണ്ടപ്പോഴാണ് അവന് ദിവ്യയെ അപ്പോൾ മനസ്സിലായത്. അവന് കൊട്ടാരത്തിൽ നിന്ന് ദിവ്യയെ തേടി പോയി. കൊട്ടാരത്തിലുള്ള ആത്മങ്ങൾക്ക്  അവന്റെ കണ്ണുകളെ  ഒരു പെൺകുട്ടിയെ കാണാത്ത രൂപത്തിൽ ആക്കി.

പത്മപുരം എന്ന ഗ്രാമത്തിൽ നദി ഒഴുകുന്ന ഒരു സ്ഥലമുണ്ട്.  പ്രേതങ്ങൾ അവിടെ കാണപ്പെടുന്ന സ്ഥലമാണ്.    സാത്താൻ ബസൂക്കയുടെ  തീരുമാനമാണ് അവിടെ നടക്കുന്നത്. റിഷി മാത്യു സ്കൂളിലെ കുട്ടികളോട്  ആ സ്ഥലത്തെക്കുറിച്ച്  കഥ പറയുകയായിരുന്നു. പക്ഷേ ആ കഥ സത്യമാണെന്ന് റിഷി മാത്യു പറഞ്ഞു വിശ്വസിപ്പിച്ചു.... റിഷി മാത്യുവിന് കഴിയാത്തതൊന്നും അവിടെ നടക്കില്ലെന്ന് അവിടെ പറഞ്ഞു : സാത്താൻ ബസൂക്കയുടെ ഒരു പഴയ വീടാണ്   ചന്ത ഗിരി കോട്ട  അവിടെയാണ് സാത്താൻ ബസുക്ക  താമസിക്കുന്നത്.   പ്രേതാത്മക്കളെ അവരെ വരുതിയിൽ ആക്കുന്നതും മനുഷ്യന്മാരെ കൊല്ലാനും ആയിരുന്നു. സാത്താൻ ബസൂക്ക  ഉണ്ടായിരുന്നത്.. ഇതിന്റെ ഏതോ കുറച്ച് നാളുകൾ  ആ തെരുവിനടുത്തുള്ള കൊട്ടാരത്തിൽ  സാത്താൻ ബസൂക്ക  വന്നിരുന്നു... ആ കൊട്ടാരത്തിൽ ആത്മാക്കളെ ഉണ്ടാക്കാൻ സാത്താൻ ബസൂക്ക  തീരുമാനിച്ചു.... രാഘവ ചേട്ടനെയും രോഹിണി പത്മനെയും  കൊന്നത് സാത്താൻ ബസൂക്കയാണ്. പക്ഷേ അവർ  സാത്താൻ ബസൂക്കയുടെ നിഴലിൽ ആയിരുന്നു..........

റിഷ്യൂ മാത്യു സർ സാത്താൻ ബസുക്ക  ആ കൊട്ടാരത്തിൽ വച്ച് അവരെ രണ്ടുപേരെ എങ്ങനെയാണ് കൊന്നു കളഞ്ഞത്. 

   വിചിത്രമാണ് മക്കളെ ,, മരിച്ചുപോയ ആത്മാക്കളെ  വശീകരിക്കാൻ സാത്താൻ ബസൂക്കയ്ക്ക് സാധിക്കും.... അവരുടെ നിഴലുകളെ സാത്താൻ ബസൂക്ക ഒന്നിപ്പിക്കും. 

       
അത് വളരെ വിചിത്രം ആണല്ലോ സാർ.  സാർ പിന്നെ ആ സാത്താൻ  ബസുക്കയോ കാണാൻ പറ്റുമോ 
കൊന്ന ആളുകൾക്ക് സാത്താൻ ബസുക്കയെ   കാണാൻ സാധിക്കും.  കൊല്ലുന്ന ആൾക്കാർ  സാത്താൻ ബസൂക്കയുടെ   അടിമകൾ ആണെന്ന് പറയാം .... 

സാറേ ഞങ്ങൾ ആ കൊട്ടാരത്തിലേക്ക് കൊണ്ടുപോകുമോ? ഒരു പിക്നിക്കിനായിട്ട്    അതെ നിങ്ങൾക്ക് ഞാൻ ആ കൊട്ടാരം കാണിച്ചു തരാം. പക്ഷേ രാവിലെ മാത്രമേ അവിടേക്ക് പോകാൻ പറ്റു രാത്രി നമ്മൾ ഒരു ഹോട്ടലിൽ തങ്ങും.. 

രണ്ട് ദിവസം കഴിഞ്ഞപ്പോൾ  അവർ ആ കൊട്ടാരത്തിലേക്ക്  വന്നു.  കൊട്ടാരത്തിൽ ആവട്ടെ ശാന്തത നിറഞ്ഞു   ഹൌ ബ്യൂട്ടിഫുൾ നല്ല രസമുണ്ട് സാർ   ദൂരെ ആ മലകൾക്കിടയിലൂടെ ടൂറിസ്റ്റ് വണ്ടി കടന്നുവന്നു. ഈ തെരുവിലൂടെ ആ വണ്ടി  എത്തുകയും ചെയ്തു. നിങ്ങൾ ഇവിടെ ടൂറിസ്റ്റ് ആയിട്ട് വന്നതാണോ ? അതെ ഇവിടുന്ന് മുക്കം സ്റ്റേഷനിലേക്ക് പോകാനുള്ള ദൂരം എത്രയാണെന്ന് അറിയാമോ ? ഇവിടുന്ന് അങ്ങോട്ട് എങ്ങനെയാണെന്ന് എനിക്കറിയില്ല. റിഷ്യൂ മാത്യു  പറഞ്ഞു