Thali - 3 in Malayalam Love Stories by Hannamma books and stories PDF | താലി - 3

Featured Books
Categories
Share

താലി - 3







ഭാഗം 3


ഡോക്ടേഴ്സ് എല്ലാം ഓടി വന്നു സുകുമാരൻ്റെ നെഞ്ചിലും കയ്‌കളിലും എല്ലാം ഘടിപ്പിച്ച് വെച്ച വയറുകൾ എല്ലാം എടുത്ത് മാറ്റി. അമ്മു അവളുടെ അച്ഛൻ്റെ അരികിൽ ഇരുന്ന് പൊട്ടി കരയുകയാണ്. നേരം സന്ധ്യയോട് അടുത്തിരുന്നു. 

" ഇനി ഇപ്പൊ  ഇന്ന് അടക്കം ചെയ്യാൻ ആവില്ല...  നാളെ പറ്റൂ..."  ഐസിയുവിൻ്റെ പുറത്ത് നിന്ന് അയൽക്കാരൻ പറയുന്നത് ബാലൻ കേൾക്കുന്നുണ്ട്. 

ബാലൻ വേഗം ഐസിയുവിൻ്റെ പുറത്തേക്ക് ഇറങ്ങി.  എന്നിട്ട് ഫോൺ എടുത്ത് അയാളുടെ ഭാര്യയായ സുമയെ വിളിച്ചു. "ബാലേട്ടാ... പോരാൻ ആയോ... " 
ഫോൺ എടുത്ത പാടെ  ഭാര്യ ചോദിച്ചു.  അയാൾ നടന്ന കര്യങ്ങൾ അവരോട് വിശദീകരിച്ചു.  നാളെയെ വരാൻ സാധിക്കുകയുള്ളൂ... എന്നും പറഞ്ഞ് അയാൾ ഫോൺ വെച്ചു. 

ബാലൻ വേഗം അമ്മുവിൻ്റെ അടുത്തേക്ക് ചെന്നു. പ്രത്യേകിച്ച് വേറെ നൂലാ മാലകൾ ഒന്നും ഇല്ലാത്തത് കൊണ്ട് ബോഡി അരമണിക്കൂറിന് ശേഷം കൊണ്ട് പോവാം എന്ന് നഴ്സ് അറിയിച്ചു. അമ്മു വാടി തളർന്ന റോസാ പൂവ് പോലെ അവിടെ ഉണ്ടായിരുന്ന ഒരു ഇരിപ്പിടത്തിൽ ഇരിക്കുകയാണ്.  നഴ്സ് അവളുടെ അടുത്തേക്ക് വന്ന് ബില്ല് നീട്ടി കൊണ്ട് പറഞ്ഞു " ബില്ല് അടച്ചതിന് ശേഷം ബോഡി പുറത്തേക്ക് കൊണ്ട് വരും ... " അത് കേട്ട് ബാലൻ അവളുടെ അരികിലേക്ക് ചെന്ന് ബില്ല് വാങ്ങി. എന്നിട്ട് അതും കൊണ്ട് താഴേക്ക് ചെന്നു. ബില്ലിംഗ് സെക്ഷനിൽ പോയി അമ്പതിനായിരത്തിൻ്റെ  അടുത്ത് ആയ ബില്ല് അടച്ചു.

അല്പസമയം കഴിഞ്ഞതും ബോഡി കൊണ്ട് വന്നു. ആശുപത്രിയിലെ ആംബുലൻസിൽ ബോഡി കയറ്റി. കൂടെ അമ്മുവും അയൽക്കാരനും ബാലനും കയറി. ജീവനോട് വണ്ടിയുമായി അങ്ങോട്ട് എത്താൻ ബാലൻ പറഞ്ഞിരുന്നു. അത്പ്രകാരം  ജീവൻ അവർക്ക് പിന്നിലായി ഉണ്ട്. 

സുകുമാരൻ്റെ വീട്ടിൽ എത്തി. കുറച്ച് നാട്ടുകാർ വീടിന് ചുറ്റും കൂടിയിട്ടുണ്ട്. ബോഡി  ഇറക്കി ഹാളിൽ കൊണ്ട്
കിടത്തി.  അമ്മു അയാളുടെ ചലമില്ലത്ത ശരീരത്തിൻ്റെ അടുത്ത് തന്നെ ഇരിപ്പുണ്ട്. 


അച്ഛാ... അച്ഛാ... എന്നവൾ ഉറക്കെ വിളിച്ച് കൊണ്ടിരിക്കുന്നുണ്ട്. അതെല്ലാം ഒരു കാഴ്ചകാരനെ പോലെ നോക്കി നിൽക്കാൻ മാത്രമേ ബാലന് ആയൊള്ളൂ. രാത്രി മൗനം പാലിച്ച് കൊണ്ട്  മുന്നോട്ട് പോയി. 

" രാവിലെ എട്ടോടെ എടുക്കാം അല്ലേ... " നാട്ടുകാരിൽ ആരോ പറഞ്ഞു. മറ്റുള്ളവർ അത് ശെരി വെക്കുകയും ചെയ്തു. ബാലൻ്റെ ഹൃദയം വല്ലാതെ പിടഞ്ഞു. എൻ്റെ സുകുമാരൻ...  അവനിന്ന് മറ്റൊരു ലോകത്തേക്ക് പോവാൻ ഉള്ള തയ്യാറെടുപ്പിൽ ആണ്. 

ബാലൻ കണ്ണുകൾ പതിയെ അടച്ച് അവരുടെ പഴയ കാലത്തിലേക്ക് ഒന്ന് തിരിഞ്ഞു.

സുകുമാരനും ബാലനും ചെറുപ്പം മുതൽ ഉള്ള കൂട്ട് കെട്ട്  ആയിരുന്നു. എന്ത് കാര്യത്തിനും ഒപ്പം ഉണ്ടായിരുന്നവർ ആയിരുന്നു അവർ. രണ്ട് പേരും നല്ല പോലെ പഠിക്കുന്നവർ ആയിരുന്നു എങ്കിലും സുകുമാരന് ബസ്സിനസ്സിനോട് ആയിരുന്നു താൽപ്പര്യം.

അത്കൊണ്ട് തന്നെ ചെറിയ രീതിയിൽ ഉള്ള പച്ചക്കറി കൃഷികൾ ചെയ്ത് അതെല്ലാം  ചന്തയിൽ കൊണ്ട് പോയി വിറ്റ് അവൻ്റെ മെയിൻ ബിസ്സിനസ്സ് ആയ അടക്ക കച്ചവടത്തിലേക്ക്
അറക്കും. അങ്ങനെ നല്ല രീതിയിൽ തന്നെ അവൻ്റെ ബിസ്സിനസ്സ് മുന്നോട്ട് പോയി. പ്ലസ് ടൂ കഴിഞ്ഞ് എല്ലാവരും ഉപരി പഠനത്തിനായ് പല ഭാഗങ്ങളിലേക്ക് തിരിഞ്ഞു. ബാലൻ ഡിഗ്രിക്ക് ചേർന്നു. നല്ല മാർക്ക് സുകുമാരനും കിട്ടിയിരുന്നു എങ്കിലും അവന് പ്രിയം അടക്ക  കച്ചവടം തന്നെ ആയത് കൊണ്ട് അവൻ അതുമായി മുന്നോട്ട് നീങ്ങി.  അവൻ്റെ അച്ഛനും അമ്മക്കും അവൻ ഒറ്റ മകൻ ആയിരുന്നു. അത്കൊണ്ട് തന്നെ അവർ എല്ലാം കച്ചവടത്തിൽ നിന്ന് അവനെ വിലക്കി എങ്കിലും അവൻ ആരുടേയും വാക്കുകൾ വില കൊള്ളാതെ മുന്നോട്ട് തന്നെ നീങ്ങി. 

നല്ല രീതിയിൽ അവൻ്റെ കച്ചവടം പുരോഗമിച്ചു. എല്ലാവരും അവൻ്റെ ചെറു പ്രായത്തിൽ ഉള്ള വളർച്ചയെ അത്ഭുതത്തോടെയും അസൂയോടെയും നോക്കി കണ്ടു.


വീണ്ടും ദിനങ്ങൾ മാറി മറിഞ്ഞു. കൂടെ അവൻ്റെ കച്ചവടവും. അങ്ങനെ ഇരിക്കെയാണ് അവൻ്റെ പാർട്ണർ അവൻ്റെ പണവുമായി നാട് വിട്ടത്. അതോടെ കച്ചവടം താനെ കീപ്പോട്ട് ആയി. അവൻ ആകെ തകർന്ന് തരിപ്പിടമായി.  അവൻ വലിയ കടത്തിൽ അകപ്പെട്ടു. അന്നേരം ഒരു പ്രൈവറ്റ് സ്കൂളിൽ അധ്യാപകൻ ആയി പോയി തുടങ്ങിയിരുന്നു ബാലൻ. 
വേറെ വഴികൾ ഇല്ലാതെ ആയപ്പോൾ സുകുമാരന് ബാലൻ്റെ കയ്യിൽ നിന്ന് കുറച്ച് പണം കടം വാങ്ങേണ്ടി വന്നു. പെങ്ങൾക്ക് സുഖം ഇല്ലാതായിട്ട് പോലും അവനോട് തന്ന പണം തിരികെ ചോദിക്കാൻ ബാലൻ മടിച്ചു. പക്ഷേ അവൻ്റെ മനസ്സ് വലുത് ആയത് കൊണ്ട്  ആ വിവരം അറിഞ്ഞ ഉടനെ അവൻ പണം തിരികെ നൽകി.

വീട്ടിലും നാട്ടിലും കടക്കാരൻ ആയപ്പോൾ നാട് വിട്ട് പോയ അവനെ കണ്ടെത്താൻ  കഴിഞ്ഞത്  ഇപ്പോഴാണ്. പക്ഷേ അതിക നേരം അവനെ ജീവനോടെ കാണാൻ സാധിച്ചില്ല. 

ഓരോന്ന് ആലോചിച്ച് ബാലൻ്റെ മിഴികൾ നിറഞ്ഞ് തൂവി. അദ്ദേഹം കണ്ണുകൾ തുറന്ന് നോക്കിയപ്പോൾ അപ്പോഴും അമ്മു സുകുമാരൻ്റെ അരികിൽ തന്നെയുണ്ട്. 

നേരം പതിനൊന്ന് പിന്നിട്ടു. ബാലൻ നേരം ഒമ്പത് ആവുമ്പോൾ കിടക്കും. പക്ഷേ അന്ന് സുകുമാരൻ്റെ അടുത്ത് ഇരിക്കാൻ ഒരു ഉറക്കവും അദ്ദേഹത്തെ ശല്യപ്പെടുത്താൻ വന്നില്ല. 

സമയം വീണ്ടും മുന്നോട്ട് നീങ്ങി. സുകുമാരൻ്റെ ശരീരത്തേയും അമ്മുവിനേയും മാറി മാറി നോക്കി കൊണ്ട് ബാലൻ സമയത്തെ കടത്തി വിട്ടു.


ആ വീട്ടിൽ വിരലിൽ എണ്ണാവുന്ന ആളുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. വെളുപ്പാൻ കാലം ആയി തുടങ്ങിയപ്പോൾ ദഹിപ്പിക്കാൻ ഉള്ള മരത്തിൻ്റെ  കാര്യവും അമ്മുവിൻ്റെ അനാഥത്തെ കുറിച്ചും ആളുകൾ പറയുന്നത് അദ്ദേഹം കേൾക്കുന്നുണ്ട്. 

രാവിലെ എട്ടോടെ എടുക്കാൻ ഉള്ള പുറപ്പാടുകൾ തുടങ്ങി. ആരും വരാൻ ഇല്ലാത്തത് കൊണ്ട് വേഗം തന്നെ അന്ത്യകർമങ്ങൾ ചെയ്ത് തുടങ്ങി.  

അച്ഛാ... എന്നും വിളിച്ച് അമ്മുവിൻ്റെ ശബ്ദം അവിടമാകെ മുഴങ്ങി.
ചിതക്ക്  തീ കൊളുത്താൻ ബാലൻ തന്നെയായിരുന്നു ഉണ്ടായിരുന്നത്. അവൻ ഒരു നുള്ള് വെണ്ണുനീർ ആയി മാറുന്നതും നോക്കി ബാലൻ നിന്നു. 

അമ്മു എന്ന ചോദ്യം അവിടെ ആകെ ചോതിക്കപ്പെട്ടു.  അച്ഛൻ്റെ ഒരു ഷർട്ടും കെട്ടിപ്പിടിച്ച് മുറിയിൽ പൊട്ടി കരഞ്ഞ് ഇരിക്കുന്ന അമ്മുവിനെയാണ് ബാലൻ  കർമ്മങ്ങൾ എല്ലാം കഴിഞ്ഞ് തിരികെ വന്നപ്പോൾ  കണ്ടത്. കുറച്ച് നേരം കരയട്ടെ എന്ന് കരുതി അദ്ദേഹം മാറി നിന്നു. അവളുടെ വീട്ടിൽ കൂടിയവർ എല്ലാം പിരിഞ്ഞ് പോയി. ബാലൻ മാത്രമായി അവിടെ. 


പെട്ടന്ന് അദ്ദേഹത്തിൻ്റെ ഫോൺ ബെൽ അടിച്ചു. അത് സുമയായിരുന്നു. " ഏട്ടാ... എന്തായി..."  അവർ ചോദിച്ചു. 

" ഞാൻ നിന്നെ തിരികെ വിളിക്കാം...  ഞാൻ തിരികെ വരുമ്പോൾ എൻ്റെ കൂടെ അമ്മുവും ഉണ്ടാവും " എന്നും പറഞ്ഞ് അദ്ദേഹം ഫോൺ വെച്ചു .

ഇരുന്നിടത്ത് നിന്ന് എഴുന്നേറ്റ് അമ്മുവിനെ ലക്ഷ്യമിട്ട് ബാലൻ നടന്നു. "  മോളേ...  " എന്നും വിളിച്ച് അദ്ദേഹം മുറിക്ക് ഉള്ളിൽ കയറി.  അവള് അപ്പോൾ മുഖം പൊത്തി കരയുകയായിരുന്നു. 

ബാലൻ അവളുടെ മുടി ഇഴകൾ പതിയെ തലോടി കൊണ്ട് പറഞ്ഞു " കരയല്ലേ മോളേ... നീ കരയുന്നത് നിൻ്റെ അച്ഛന് സഹിക്കില്ല... നീ എഴുന്നേറ്റ് നിനക്ക് അത്യാവിഷമുള്ള സാധനങ്ങൾ എടുക്ക് എന്നും പറഞ്ഞ് ബാലൻ അവളെ എഴുന്നേൽപ്പിച്ചു. 


അവള് പതിയെ എഴുന്നേറ്റ് അദ്ദേഹത്തിൻ്റെ മുഖത്തേക്ക് എന്തിനാ... എന്ന മുഖഭാവത്തോടെ നോക്കി. അതിന് ഉത്തരമെന്നോണം ബാലൻ പറഞ്ഞു. " ഇന്ന് മുതൽ നിൻ്റെ വീട് എൻ്റെ വീട് ആണ്. ഞാൻ ആണ് ഇന്ന് മുതൽ നിൻ്റെ അച്ഛൻ " 

അത് പറഞ്ഞ് ബാലൻ അലമാര തുറന്ന് വേണ്ട സാധനങ്ങൾ എടുക്കാൻ ശ്രമിച്ചപ്പോൾ അമ്മു അദ്ദേഹത്തെ വിലക്കി.

" നിങ്ങളുടെ നല്ല മനസ്സിന് നന്ദി. പക്ഷേ... ഞാൻ നിങ്ങളുടെ കൂടെ വരുന്നില്ല. ഞാൻ ഇവിടെ കഴിഞ്ഞോളാം. " 

" നീ എന്താ കുട്ടി പറയുന്നത്. ഇത് വാടക വീട് ആണ്. ആരും ഇല്ലാത്ത നിന്നെ ഇവിടെ ഒരുപാട് പേർ ഉണ്ടാവും റാഞ്ചി കൊണ്ട് പോവാൻ... അത് കൊണ്ട് നിന്നെ ഞാൻ ഇവിടെ ഒറ്റക്ക് ഇട്ട് പോവാൻ ഉദ്ദേശിച്ചിട്ടില്ല. " 


"  ഞാൻ നിങ്ങൾക്ക് ഒരു ഭാരം ആവാൻ  ആഗ്രഹിക്കുന്നില്ല. മാത്രവുമല്ല നിങ്ങളുടെ വീട്ടിൽ ഞാൻ വന്ന് നിന്നാൽ ഒരുപാട് ചോദ്യങ്ങൾ നിങ്ങൾക്ക് നേരിടേണ്ടി വരും. മാത്രവുമല്ല എന്നെ ചൊല്ലി ഒരുപാട് പ്രശ്നങ്ങൾ നിങ്ങളുടെ കുടുംബത്തിൽ ഉണ്ടാവും. അത്കൊണ്ട് എന്നെ ഒരു അനാഥാലയത്തിൽ ആക്കി തന്നാൽ മതി " എന്ന് അമ്മു അദ്ദേഹത്തെ നോക്കി കൊണ്ട് പറഞ്ഞു.

" ഞാനും നീ ചിന്തിച്ചത് പോലെ എല്ലാ പ്രശ്നങ്ങളെയും കുറിച്ച് ചിന്തിച്ചിട്ട്  തന്നെയാണ് ഇങ്ങനെയൊരു തീരുമാനം നിന്നെ അറിയിച്ചത്. അതിനുള്ള പരിഹാരവും എന്റെ കൈയിലുണ്ട്. ഞാൻ നിന്നെ കൊണ്ടുപോകുന്നത് എൻ്റെ മകൻറെ ഭാര്യയാവാൻ വേണ്ടിയാണ് അവൻ്റെ താലി നിൻ്റെ കഴുത്തിൽ വന്നാൽ ആരുടെയും ചോദ്യം നിനക്കോ എനിക്കോ അഭിമുഖീകരിക്കേണ്ടി വരില്ല. അദ്ദേഹം അത് പറഞ്ഞപ്പോൾ അവളുടെ കണ്ണുകൾ ബാലനെ ഒന്ന് ഉറ്റ് നോക്കി. അവളുടെ കൈ രണ്ടും ചേർത്ത് പിടിച്ച് കൊണ്ട് ബാലൻ പറഞ്ഞു.  " വേഗം  റെഡി ആവൂ കുട്ടി... " 

അവള്  വീണ്ടും വീണ്ടും ആ തീരുമാനത്തെയും കൂടെ പോരാൻ ഉള്ള നിർബന്ധത്തെയും എതിർത്തുവെങ്കിലും ബാലന്റെ  നിർബന്ധത്തിന് മുന്നിൽ അവൾക്ക് വഴങ്ങേണ്ടി വന്നു.

അങ്ങനെ കാറിൽ അവളെയും കൂട്ടി ബാലൻ   " ബാലസുമ  മന്ദിരത്തിലേക്ക് " യാത്ര തിരിച്ചു.