Thali - 2 in Malayalam Love Stories by Hannamma books and stories PDF | താലി - 2

Featured Books
Categories
Share

താലി - 2

താലി 

ഭാഗം 2


" ജീവാ... ഒന്നിങ്ങ്  വാ...  "എന്നും പറഞ്ഞ്  ബാലൻ മാഷ് ഉച്ചത്തിൽ വിളിച്ചു. ആ വിളി കേട്ട ജീവാൻ ഓടി വീടിൻ്റെ മുറ്റത്ത് എത്തി. ബാലൻ മാഷ് സുകുമാരനെ താങ്ങി നക്കുന്നത് കണ്ട ജീവൻ  വേഗത്തിൽ അവിടേക്ക് ഓടി സുകുമാരനെ താങ്ങി തോളിൽ കയറ്റി കാറിൻ്റെ അടുത്തേക്ക് ദൃതിയിൽ നടന്നു. കൂടെ ബാലൻ മാഷും. ആ കാഴ്ച്ച സുകുമാരൻ്റെ വീടിൻ്റെ അടുത്തുള്ള ആൾ കണ്ടു. അയാള് അവരുടെ അടുത്തേക്ക് ഓടി ചെന്നു. " വേഗം സിറ്റി ഹോസ്പിറ്റലിലേക്ക് വിട്ടോളൂ...  അവിടെയാ  ഇയാളെ കാണിക്കാർ  ഉള്ളത്. ഞാനും വരാം കൂടെ..." അതും പറഞ്ഞ് കൊണ്ട് അയാള് അവരുടെ കൂടെ കാറിൽ കയറി. കാർ വേഗത്തിൽ മുന്നോട്ട് നീങ്ങി. അൽപ സമയം കഴിഞ്ഞതും അയാള് വേഗം ഫോൺ എടുത്ത് വിളിച്ചു. " മോളേ... സിറ്റി ഹോസ്പിറ്റലിലേക്ക് ആണ് കൊണ്ട് പോവുന്നത്... മോള് അങ്ങോട്ടേക്ക് എത്തിയാൽ മതി..." എന്നും പറഞ്ഞ് ഫോൺ വെച്ചു. എല്ലാവരുടെയും മുഖത്ത് ഭയം നില കൊണ്ടിരുന്നു. " ചേട്ടാ... ഞങൾ ഇവിടുത്ത്കാർ അല്ല... ആശുപത്രിയിലേക്ക് ഉള്ള വഴി ഞങ്ങൾക്ക് അറിയില്ല... ഒന്ന് പറഞ്ഞ് തരാമോ... " ജീവൻ അയാളെ നോക്കി പറഞ്ഞു. 


" ഇവിടുന്ന് വലത്തോട്ട് എന്നിട്ട് ഇടത്തോട്ട് തിരിഞ്ഞാൽ എത്തി..."


സുകുമാരൻ്റെ മുഖത്ത് നോക്കി കൊണ്ട് അയാള് ഉത്തരം പറഞ്ഞു. ആശുപത്രിയിൽ എത്തിയതും എമർജൻസി വാർഡിലേക്ക് മാറ്റി. ബാലൻ മാഷിന് ഒന്നും മനസ്സിലാവാതെ അവിടെ ഉള്ള കസേരയിൽ ഇരിക്കാണ്. അദ്ദേഹത്തിൻ്റെ കൈകൾ വിറക്കുന്നുണ്ട് . " രണ്ട് അറ്റാക്ക് കഴിഞ്ഞ ആളാണ്. അതിനുള്ള ഓപ്പറേഷനുകളും കഴിഞ്ഞു പക്ഷേ കാര്യം ഇല്ല എന്ന ഡോക്ടർമാർ എല്ലാം പറയുന്നത്.  ഇവിടെയാണ് കാണിക്കാർ ഉള്ളത്. " അത്രയും പറഞ്ഞ് തീർന്നപ്പോഴേക്കും  അയാളുടെ ഫോൺ ബെൽ അടിച്ചു.  

" ആ...  മോളേ... ഇവിടെ ഉണ്ട്... ഐ സി യു വിലേക്ക് മാറ്റിയിട്ടുണ്ട്. " അതും പറഞ്ഞ് അയാള്  ഫോൺ വെച്ചു. അല്പം കഴിഞ്ഞതും വിയർത്ത് കുളിച്ച് മുടികൾ എല്ലാം പാറി പറന്ന നിലയിൽ ഒരു പെൺ കുട്ടി ഓടി അവിടേക്ക് വന്നു. അവളെ കണ്ടതും അയാള് അവളോട് പറഞ്ഞു.  " ബോധം ഇത് വരെ വന്നിട്ടില്ല... വന്നാൽ അറിയിക്കാം എന്ന ഡോക്ടർ പറഞ്ഞത്... " അയാള് പറയുന്നത് കേട്ട് അവളുടെ കണ്ണുകൾ രണ്ടും നിറഞ്ഞ് നിന്നിരുന്നു. അവളെ കണ്ടതും ഒരു സംശയ ഭാവത്തോടെ ബാലൻ അവളെ നോക്കി. 


" മോളേ... ഇവരാണ് ആ സമയം അവിടെ ഉണ്ടായിരുന്നത്. "


അയാള് അത് പറഞ്ഞപ്പോൾ അവള് ബാലനെ ഒന്ന് തിരിഞ്ഞ് നോക്കി. " ഇതാണ് സുകുമാരൻ്റെ മകൾ അമ്മു... " അയാള് ബാലൻ്റെ സംശയ ഭാവത്തോടെ ഉള്ള നോട്ടത്തിന് ഉത്തരം നൽകി. " മോളെ... ഞാൻ ബാലൻ... അച്ഛനെ കാണാൻ വന്നതായിരുന്നു. ഞങൾ സംസാരിച്ച് ഇരുന്നപ്പോ പെട്ടന്ന് അച്ഛൻ... "  

ബാലന് വാക്കുകൾ മുറിഞ്ഞ് പോവുന്നുണ്ടായിരുന്നു. അമ്മുവിൻ്റെ കണ്ണുകളും നിറഞ്ഞിരുന്നു. " അച്ഛന് ഉള്ള കുറച്ച് മരുന്നും  വീട്ടിലേക്ക് ഉള്ള സാധനങ്ങളും വാങ്ങാൻ വേണ്ടി അടുത്തുള്ള ടൗണിലേക്ക് പോയതാണ് ഞാൻ... " ബാലൻ്റെ മുഖത്ത് നോക്കി കൊണ്ട് അമ്മു അത്രയും പറഞ്ഞ് ഒപ്പിച്ചു. 


"ആരാ...  അമ്മു... " ഐസിയുവിൻ്റെ അകത്ത് നിന്ന് ഡോർ തുറന്ന് കൊണ്ട് നഴ്സ് ചോദിച്ചു. ഞാൻ ആണെന്ന് പറഞ്ഞ് കൊണ്ട് അവള് ഡോറിൻ്റെ അടുത്തേക്ക് ചെന്നു. 


" തന്നെ കാണണം എന്ന് പറയുന്നുണ്ട് പേശ്യൻ്റ്.  പിന്നെ... ബാലൻ അവരെയും കാണണം എന്ന് പറയുന്നുണ്ട്. ഇവർ രണ്ട് പേരും മാത്രം അകത്തേക്ക് കയറിക്കോളൂ... " അതും പറഞ്ഞ് നഴ്സ് അകത്തേക്ക് നടന്നു. കൂടെ അവർ രണ്ട് പേരും. 


ഐസിയുവിൻ്റെ അകത്ത് ജീവന് വേണ്ടി പോരാടുന്ന സുകുമാരനെ കണ്ടതും ബാലൻ്റെ 

ഹൃദയത്തിൽ നിന്ന് ചോര പൊടിഞ്ഞു. 


അച്ഛാ... എന്നും വിളിച്ച് അമ്മു അയാളുടെ അരികിലേക്ക് ചെന്നു. കണ്ണുകൾ 

പതിയെ തുറന്ന് കൊണ്ട് സുകുമാരൻ പറഞ്ഞു....


" അയ്യേ... എൻ്റെ കുട്ടി കരയെ...

പാടില്ല മോളേ.... ഒരിക്കലും അച്ഛൻ്റെ കുട്ടി കരയരുത്... അത് അച്ഛന് സഹിക്കില്ല. സുകുമാരൻ അതും പറഞ്ഞ് ബാലനെ നോക്കി കൊണ്ട് പറഞ്ഞു. 


" ബാലാ... മരണത്തെ എനിക്ക് ഭയമില്ല... പക്ഷേ... എൻ്റെ കുട്ടി തനിച്ചാവും ഞാനും കൂടെ പോയാൽ...  അവളുടെ വിവാഹം നടത്താൻ ഞാൻ ഒരുപ്പാട് ശ്രമിച്ചു...  പക്ഷേ ഒരു തരി പൊന്ന് പോലും എനിക്ക് ഇവൾക്ക് വേണ്ടി കൊടുക്കാൻ ഇല്ലെന്ന് അറിയുമ്പോൾ ആർക്കും എൻ്റെ കുട്ടിയെ വേണ്ട...  ആകെ സ്വന്തം എന്ന് പറയാൻ ഉണ്ടായിരുന്നത് ഒരു വീടും പത്ത് സെൻ്റ് സ്ഥലവും മാത്രമായിരുന്നു.  എനിക്ക് വേണ്ടി അതെല്ലാം വിൽക്കേണ്ടി വന്നു. എൻ്റെ ജീവൻ നോക്കണ്ട... മോളുടെ വിവാഹം നടത്താം എന്ന് പറഞ്ഞിട്ട് അവള് എന്നെ അതിന് അനുവദിക്കാതെ അതെല്ലാം വിൽക്കാൻ ആളെ ഏർപ്പാടാക്കി. അത് വിറ്റ് കിട്ടിയ പണം കൊണ്ട് എൻ്റെ ഓപ്പറേഷൻ നടത്തി.  പക്ഷേ... എന്ത് പ്രയോജനം... ?


ഇപ്പൊ നിൽക്കുന്ന വീട് വാടകക്ക് ആണ്. എൻ്റെ സമയം ഇനി അതികം ഒന്നും ഇല്ല ബാലാ... എൻ്റെ... മോളേ കുറിച്ച് ആലോചിക്കുമ്പോൾ എനിക്ക്...

അത് പറഞ്ഞ് തീരും മുന്നെ സുകുമാരൻ ചുമച്ചു. " അച്ഛാ... ഇനി ഒന്നും സംസാരിക്കേണ്ട... നല്ല പോലെ... ചുമക്കുന്നുണ്ട്..." 

കണ്ണിലെ കണ്ണുനീർ താഴെ വീഴാതെ പിടിച്ച് നിർത്തി കൊണ്ട് അവള് പറഞ്ഞു. " ആ... മോളേ... ഇത് ബാലൻ... അച്ഛൻ പറയാറില്ലേ... പണ്ടത്തെ അച്ഛൻ്റെ ഉറ്റ സുഹൃത്ത്. "  


അതും  പറഞ്ഞ് അയാള് വീണ്ടും ബാലനെ നോക്കി കൊണ്ട് പറഞ്ഞു " ബാല... എൻ്റെ കുട്ടിക്ക് ഇനി ആരും ഇല്ല... ആരെയും വിശ്വസിച്ച് ഏൽപ്പിക്കാനും വയ്യ. ഈശ്വരൻ ആയിട്ട... നിന്നെ... എൻ്റെ മുന്നിൽ എത്തിച്ചത്... നീ എൻ്റെ മോളേ... നോക്കിക്കോണേ

ആരുമില്ലാതെ ആകും എൻ്റെ കുഞ്ഞിന്... എൻ്റെ മനസ്സ് നിറയെ ഇവളെ കുറിച്ച് ആയിരുന്നു... ഇനി ഇവളെ ഞാൻ നിന്നെ ഏൽപ്പിക്കുകയാണ്... എന്നും പറഞ്ഞ് സുകുമാരൻ ഒന്ന് പുഞ്ചിരിച്ച് അവസാന ശ്വാസം ഉള്ളിലേക്ക്  ആഞ്ഞ് വലിച്ച് കണ്ണുകൾ പതിയെ അടച്ച് ഈ ലോകത്തോട് വിടപറഞ്ഞു.


" അച്ഛാ............. " അമ്മുവിൻ്റെ അലറിക്കൊണ്ടുള്ള ആ വിളി ആശുപത്രി ആകെ മുഴങ്ങി. ഒന്നും ചെയ്യാൻ ആകാതെ ബാലൻ തരിച്ച് അവിടെ തന്നെ നിന്നു.

(തുടരും)