PRANAYAMANI THOOVAL in Malayalam Love Stories by sudheer mohammed books and stories PDF | പ്രണയമണി തൂവൽ

Featured Books
  • પિતા

    માઁ આપણને જન્મ આપે છે,આપણુ જતન કરે છે,પરિવાર નું ધ્યાન રાખે...

  • રહસ્ય,રહસ્ય અને રહસ્ય

    આપણને હંમેશા રહસ્ય ગમતું હોય છે કારણકે તેમાં એવું તત્વ હોય છ...

  • હાસ્યના લાભ

    હાસ્યના લાભ- રાકેશ ઠક્કર હાસ્યના લાભ જ લાભ છે. તેનાથી ક્યારે...

  • સંઘર્ષ જિંદગીનો

                સંઘર્ષ જિંદગીનો        પાત્ર અજય, અમિત, અર્ચના,...

  • સોલમેટસ - 3

    આરવ રુશીના હાથમાં અદિતિની ડાયરી જુએ છે અને એને એની અદિતિ સાથ...

Categories
Share

പ്രണയമണി തൂവൽ

ഫാത്തിമ മാതാ കോളേജ് ഓഡിറ്റോറിയം ശബ്ദമുഖരിതമാണ്.കൂവലും ആർപ്പ്‌ വിളികളും പരസ്പരം കളിയാക്കലുകളും...ആൺകുട്ടികളും പെൺകുട്ടികളും തമ്മിൽ അടിപിടിയും ഒക്കെ ആയി കുട്ടികൾ കോളേജ് ഡേ തകർക്കുകയാണ്... സ്റ്റേജ് കർട്ടൈൻ ഉയർന്നു...സുന്ദരമായ ശബ്ദത്തോടെ ഒരു ഗാനം ഒഴുകി..ഓഡിറ്റോറിയം നിശബ്ദമായി... എല്ലാ ശ്രദ്ധയും സ്റ്റേജിലേക്കായി.. ആരാണ് എന്നറിയാനുള്ള ഭാവം എല്ലാ മുഖങ്ങളിലും കാണാം ആയിരുന്നു...ലേഖ.. ഫസ്റ്റ് ഇയർ ഡിഗ്രീ സ്റ്റുഡന്റ്...ലേഖയുടെ പാട്ടിന് താളം പിടിച്ചുകൊണ്ട് ഓഡിറ്റോറിയത്തിന്റ് അവസാന മൂലയിൽ ആദിയും അവന്റെ പൂവാല കൂട്ടുകാരും നിൽക്കുന്നു...ആദിത്യ വർമ്മ എന്നാണ് മുഴുവൻ പേരും...സമ്പന്ന കുടുംബത്തിലെ ഡോക്ടറായ ദമ്പതികളുടെ ഒരേയൊരു മകൻ...അവസാന വർഷ ബോട്ടണി വിദ്യാർത്ഥി ആണ് ആദി.കൂട്ടുകാരുടെ ശ്രദ്ധ മുഴുവൻ അടുത്ത് കൂടി ഇരിക്കുന്ന പൂമ്പാറ്റകളിൽ ആയിരുന്നു...അവർ ആംഗ്യം കാണിച്ചും കമൻറ് പറഞ്ഞും രസിച്ചു കൊണ്ടിരുന്നു...പാട്ടിന്റെ ശ്രദ്ദയിൽ നിന്നും ആദി ഒന്ന് പുറത്തേക്ക് നോക്കി വീണ്ടും പാട്ടിലേക്ക്‌ വന്നു...പെട്ടെന്ന് എന്തോ കണ്ട മാത്രയിൽ വീണ്ടും അതെ സ്ഥാനത്തേക്ക് നോക്കി..തന്റെ കണ്ണുകൾ എന്താണോ തിരഞ്ഞത് അത് കണ്ടതിന്റെ സന്തോഷത്തിൽ വിശ്വസിക്കാൻ കഴിഞ്ഞില്ല ആദിയ്ക്ക്‌.

             രണ്ടു വരിയിൽ നിര നിരയായി നിൽക്കുന്ന പൈൻ മരങ്ങൾ... അതിനിടയിലൂടെ നീണ്ടു കിടക്കുന്ന ചെങ്കൽ വഴിയിലൂടെ ആദിയുടെ കണ്ണുകൾ ഗേറ്റ് കടന്നു വരുന്ന നിദ ഫത്തിമയിൽ പതിഞ്ഞു...ഗേറ്റിന്റെ തൂണുകൾക്ക്‌ ഇരുവശവും നിൽക്കുന്ന വാക മരങ്ങൾ അവയുടെ ചുവന്ന പൂക്കൾ അവൾക്ക് വേണ്ടി പൊഴിക്കുന്ന പോലെ...

ഡാ നോക്കെട, അടുത്ത് നിന്ന മനുവിനെ പിടിച്ച് കുലുക്കി കൊണ്ടവൻ പുറത്തേക്ക് ചൂണ്ടി...ഒപ്പം എബിയും കണ്ണനും ഒന്നിച്ചു നോക്കി..

               കാറ്റിൽ മെല്ലെ ആടികളിക്കുന്ന മുടിയിഴകൾ കോതിവെച്ച് തലയിൽ നിന്നും അഴിഞ്ഞു വീണ തട്ടം എടുത്ത് തലയിലേക്ക് എടുത്ത് വെച്ച് കൂടെ വരുന്ന കൂട്ടുകാരിയ്‌കൊപ്പം തമാശകൾ പറഞ്ഞു വരുന്ന നിദയെ കാണാൻ നല്ല ഭംഗിയാണ്...വശ്യമായ ചിരിയിൽ അവളുടെ നുണക്കുഴികൾ, കവിളിൽ മറ്റൊരു ചിത്രം വരയ്ക്കുന്നു...പെൺകുട്ടികളോട് നിറഞ്ഞ ചിരിയിൽ ആണ് എപ്പോഴും നിദ. ആൺകുട്ടികളോട് അവള് തീരെ അടുക്കാറില്ല...സുഹൃത്തുക്കൾ ആയി പെൺകുട്ടികൾ മാത്രം...ഒരു ഇടത്തരം യാഥാസ്ഥിതിക മുസ്ലിം കുടുംബത്തിലെ പെൺകുട്ടി ആയിരുന്നു നിദ.രണ്ടാം വർഷ ബിരുദ വിദ്യാർഥിനി ആയ നിദയുടെ പുറകെ അവള് കോളജിൽ വന്ന മുതലേ ആൺകുട്ടികൾ വട്ടമിട്ട് തുടങ്ങിയിരുന്നു...പക്ഷേ ആദി അവളെ നോട്ടം ഇട്ടതിനു ശേഷം ഒരാള് പോലും പിന്നെ അവളെ ശല്ല്യം ചെയ്തിട്ടില്ല...

             ആദി, മനു, എബി, കണ്ണൻ..കോളജിലെ അവസാന വർഷ വിദ്യാർത്ഥികൾ ആണിവർ...ഇവർക്കെതിരെ കോളജിൽ ശബ്ദിക്കാൻ ഒരാളും ധൈര്യപ്പെടില്ല.കൊണ്ടും കൊടുത്തും നെടിയതാണവർ...അതുകൊണ്ട് തന്നെ ആദി മാത്രം ആയിരുന്നു നിദ യ്‌കു ശല്ല്യം..

         മനു വേഗം ആദിയെ വെളിയിലേക്ക് വലിച്ചു കൊണ്ട് വന്ന് പിറകെ എബിയും കണ്ണനും വന്നു.

മനു :- ആദി ഇന്ന് നി ഇതിന് ഒരു തീരുമാനം ഉണ്ടാക്കണം..

എബി :- ശെരിയാണ് എത്ര നാള് എന്ന് വെച്ച ഇങ്ങനെ പിറകെ നടക്കുന്നെ?ഞാൻ ആയിരുന്നേൽ... അളിയാ.. ഇപ്പൊ അവള് എന്റെ ഭാര്യ ആയേനെ... അല്ലെങ്കിൽ...

 ആദിയുടെ നോട്ടം എബിയുടെ വാക്കുകൾ മുറിച്ചു.

കണ്ണൻ :- ഞാൻ ആയിരുന്നേൽ ഇപ്പൊ അവളുടെ കുട്ടിയ്ക്ക് ട്യൂഷൻ എടുത്തെനെ...പറഞ്ഞു തീർന്നതും മുതുകിൽ ചവിട്ട് വീണതും ഒരുമിച്ചായിരുന്നു..അടുത്ത ഇടി വീഴുന്നതിന് മുൻപേ...അല്ല ..നിന്റെയും അവളുടെയും കുട്ടിയ്ക്‌ ട്യൂഷൻ എടുക്കുന്ന കാര്യ പറഞ്ഞെ.. അല്ലെഡ മനു...🙊കണ്ണൻ പറഞ്ഞൊപ്പിക്കാൻ നന്നേ പാടുപെട്ടു🙄😆

മനു:- കണ്ണാ ..നി വെറുതെ അവന്റെ കയ്യിൽ നിന്ന് വാങ്ങാൻ നിൽക്കേണ്ട.

ആദി:- പിന്നെ ഞാൻ എന്തു ചെയ്യണം എന്ന കൊപ്പന്മാരെ പറയുന്നെ🤨? വർഷം ഒന്നായി അവളോട് ചോദിച്ചു നടക്കുന്നു...ഒരു മറുപടി തരണ്ടെ.. ചൊ ദിക്കുമ്പോഴെല്ലാം ഒഴിഞ്ഞു മാറും..ഇല്ലെങ്കിൽ മൊങ്ങികൊണ്ട് നിൽക്കും...അപ്പോ കയീന്ന് പോവും.അവള് കരയുന്നത് കാണുമ്പോൾ എനിക്കത് സഹിക്കില്ല..പിന്നെ ഒന്നും ചോദിക്കാൻ തോന്നില്ല...അതുമല്ലെങ്കിൽ എന്തേലും പാര അവിടെത്തും...

എബി:- ഡാ നമ്മുടെ ക്ലാസ്സ് തീരാൻ ഇനി രണ്ടു മൂന്നു ദിവസങ്ങളെ ഉള്ളൂ...ഇനിയും ഇങ്ങനെ പോയാലോ?

കണ്ണൻ:- ഒരു ഐഡിയ ഉണ്ട്🤔..ഇപ്പൊ കാണിച്ചു തരാം...

കോളജിന്റെ വരാന്തയിലൂടെ നടന്നു വരുന്ന നിദയുടെയും കൂട്ടുകാരിയുടെ യും മുന്നിലേക്ക് പെട്ടെന്ന് കണ്ണൻ കയറി നിന്ന്. നിദ ഒന്ന് പകച്ചെങ്കിലും കാര്യം മനസിലായി.. മ്മ്‌.. മ്മ്‌ എന്തെ? കൂട്ടുകാരിയാണ് ചോദിച്ചത്...

നി ഒന്ന് നിന്നെ.. നിദയെ നോക്കി കണ്ണൻ പറഞ്ഞു...

കണ്ണാ മാറ്...എനിക്ക് പോണം...

ഇല്ലാ..നി പോവില്ല...കണ്ണൻ കടുപ്പിച്ച് തന്നെ പറഞ്ഞു...

മാറെട മരയോന്തെ..🦎.എന്ന് പറഞ്ഞു കൂട്ടുകാരി ഒരൊറ്റ തള്ളു...

അമ്മോ..🤯.എന്ന് നിലവിളിച്ചുകൊണ്ട് താഴെ ചെളിവെള്ളതിൽ വീണു കൊണ്ട് ഡാ...ആദി എന്ന് ദയനീയത യോടെ കണ്ണൻ വിളിച്ചു...

ഐഡിയ കാണിക്കാൻ പോയതല്ലേ അവിടെക്കിടക്ക്... എബിയാണ് ചിരിച്ചു കൊണ്ട് പറഞ്ഞത്...😜

നിദയും കൂട്ടുകാരിയും അവരുടെ മറ്റു കൂട്ടുകാരികളുടെ അടുത്ത് എത്തി..

ആദി അവിടെയ്ക് വന്നു.

നിദ എനിയ്ക്ക് ഒരു കാര്യം പറയണം..ഒന്ന് വന്നെ..

കുറെ തവണ ഞാൻ കേട്ടതാണ്...എനിക്ക് കേൾക്കണ്ട.. നിദ മുഖം തിരിച്ചു..

എന്നാലേ ഇത്രയും നാൾ ഞാൻ പറഞ്ഞത് നി മാത്രേ കെട്ടിരുന്നുള്ളു..ഇന്ന് അത് മാറാൻ പോകുക ആണ്...

 നിദ ആശ്ചര്യത്തോടെ ആദിയേ ഒന്ന് നോക്കി

😮..നെഞ്ചിനുള്ളിൽ ഒരു തീമിന്നൽ പോയതുപോലെ അവൾക്ക് തോന്നി.. ആ ആശ്ചര്യം മാറും മുൻപേ അവൻ അവളുടെ കയിൽ പിടിച്ച് കൊണ്ട് കോളജിന്റെ മുന്നിലെ ഗ്രൗണ്ടിലേക്ക് ഇറങ്ങി..ഒരു കുഞ്ഞു പൈകിടാവിനെ പോലെ അവൾ കൈയിലെ പിടി വിടുവാൻ കുതറി കൊണ്ടിരുന്നു....

പ്രണയത്തിനേ എന്നും മനോഹരമാക്കാൻ പതിവുപോലെ മഴ അകമ്പടി ആയി അന്നേരവും എത്തി.. നിദയുടെ ഹൃദയ താളത്തിന് അഴകൊപ്പിച്ച് മഴത്തുള്ളികൾ നൃത്തം വെച്ചു...രണ്ടു പേരുടെയും വസ്ത്രങ്ങൾ മഴയിൽ കുതിർന്നു...അതിനിടയിൽ ഓഫീസ് റൂമിൽ എബി എത്തി mike on ചെയ്തു കോഡ് ലെസ്സ് മൈക് ആദിയ്‌ക് എറിഞ്ഞു കൊടുത്തു...

"Hello...everyone"...

കോളേജ് അന്നൗൺസ് പോയിന്റിൽ നിന്നും ശബ്ദം കേട്ടയുഡൻ എല്ലാവരും ഓരോ ഫ്ളോറിന്റ് വരാന്തയിലും ഒന്നിച്ചു കൂടി..

 മഴയായതു കൊണ്ട് ആരും പുറത്തേക്ക് വന്നില്ല... ആദി ആഗ്രഹിച്ചത് പോലെ എല്ലാവരെയും അവരിലേക്ക് എത്തിച്ചു...എല്ലാവരും കേൾക്കെ അവൻ ആത്മാർത്ഥമായി ചിരിച്ചുകൊണ്ട് നിദയുടെ മുഖത്തേയ്ക്ക് ഒന്ന് നോക്കി കൊണ്ട് പറഞ്ഞു..

"കഴിഞ്ഞ ഒരു വർഷത്തെ എന്റെ പ്രണയത്തിന് ഇവിടെ തീരുമാനം ആവുകയാണ്..."

കോളേജ് മുഴുവൻ സാക്ഷിയാക്കി നിദയുടെ മുന്നിൽ മുട്ടുകുത്തി നിന്ന് കൊണ്ട് ഗ്രൗണ്ടിലെ ഒരു മഞ്ഞ പൂവ് നുള്ളി അവളിലേക്ക് നീട്ടി ക്കൊണ്ടവൻ പറഞ്ഞു " I Love You "

നിന്ന സ്ഥലത്ത് നിന്ന് ഒന്ന് അനങ്ങാതെ തരിച്ചു നിൽക്കുക ആണ് നിദ...

അവളുടെ ചിന്തകളിൽ ആദി അല്ലായിരുന്നു അപ്പൊൾ...

എല്ലാം തുറന്നു പറയുന്ന കൂട്ടുകാരനെ പ്പോലെ ആയ എന്റെ എല്ലാം എല്ലാം ആയ ഉപ്പ..

മലബാർ രാഷ്ട്രീയത്തിലെ മാറ്റി നിർത്താൻ കഴിയാത്ത മുഖം...പ്രദേശവാസികളുടെ കണ്ണിലുണ്ണി... അരീപ്പറമ്പൻ എന്ന ഖാദർ ഹുസ്സൈൻ.

കഴിഞ്ഞ വർഷം ആദി അവന്റെ ഇഷ്ട്ടം തുറന്നു പറഞ്ഞപ്പോൾ തന്നെ തന്റെ ഉപ്പയോട് പറഞ്ഞിരുന്നു...കാര്യങ്ങൽ തിരക്കിയപ്പോൾ ഒരു അന്യ മതസ്ഥൻ ആണെന്നറിഞ്ഞ് ..തികച്ചും യാഥാസ്ഥിതികൻ ആയ ആ ഉപ്പ അവളിൽ നിന്നും ഒരു ഉറപ്പ് റബ്ബിനെ സാക്ഷിയാക്കി വാങ്ങിയിരുന്നു...ഉപ്പ അറിയാത്ത ഒന്നും എന്റെ മോൾക്ക് ഉണ്ടാവരുത് എന്ന്...

ഉപ്പയെ ഇത്രമാത്രം സ്നേഹിക്കുന്ന അവൾക്ക് മറുത്തു ഒന്നും പറയാൻ കഴിഞ്ഞിരുന്നില്ല...ഇപ്പൊൾ ഒരു മാസം മുൻപേ ആണ് തന്റെ എല്ലാമായ ഉപ്പ heart attack ആയി ചികിത്സയിൽ കഴിയുന്നത്...

ഇല്ല എനിക്ക് ആവില്ല...പറയാൻ വാക്കുകൾ പുറത്തേക്ക് വരുന്നുണ്ടായില്ല...ഇല്ല ആദി എനിക്കാവില്ല..എന്ന് പറയുന്നതിന് മുൻപേ തന്നെ ..മിണ്ടാതെ നിന്ന നിദയേ മൗനം സമ്മതം പോലെ തോന്നിച്ച ആദി അവളെ തന്റെ മാറിലേക്ക് വലിച്ചിട്ട്...കോളേജ് മുഴുവൻ സ്തബ്ധരായി...എല്ലാവരുടെയും കണ്ണുകൾ അവരിലേക്ക് തുറിച്ചു നോക്കി...സകല ശക്തിയും എടുത്ത് അവള് കുതറിമാറി കൊണ്ട് ആദിയുടെ മുഖത്ത് ആഞ്ഞ് പ്രഹരിച്ചു...മഴത്തുള്ളികൾ പെട്ടെന്ന് നിന്നപോലെ... എല്ലാ ജീവനും നിശ്ചലമായത് പോലെ....കരഞ്ഞു കൊണ്ട് നിദ കൂട്ടുകാരികൾക്കിടയിലേക്ക്‌ ഓടി മറഞ്ഞു....


ബിയർ കുപ്പികളും മദ്യ കുപ്പികളും ഓരോന്നായി ഒഴിഞ്ഞു...ഓരോ പെഗും അകത്താക്കുംമ്പോൾ അവന്റെ മനസ്സിൽ നിദയുടെ പ്രഹരം പതഞ്ഞു പൊങ്ങുക ആയിരുന്നു.അവന്റെ മനസ്സിൽ അടക്കാനാവാത്ത സങ്കടവും ദേഷ്യവും കൂടി കൂടി വന്നു...കുടിക്കണം ബോധം മറയുന്ന വരെ കുടിക്കണം... എബിയും മനുവും കൂടി കുറെ പിന്തിരിപ്പിക്കാൻ ശ്രമിച്ചു...നടന്നില്ല...

"അവന്റെ സങ്കടം അവൻ കുടിച്ചു തീർകട്ടെട..." കണ്ണൻ കുടിച്ചു കുഴഞ്ഞ ശബ്ദത്തിൽ വിളിച്ച് പറഞ്ഞു..

അവസാനം ഞാൻ ആദിയേ കൊണ്ടാകാം എന്ന പറഞ്ഞു കണ്ണൻ അവരെ രണ്ടു പേരെയും പറഞ്ഞു വിട്ടു..

"ആദി എഴുന്നേൽക്കഡാ..വാ പോകാം..സമയം ഒരുപാട് ആയി..ഇനിയും നിന്നാൽ ചിലപ്പോ കിറുക്കൻമാർ പൊക്കും. വാ..." 

ആദിയേ വലിച്ചു വണ്ടിയിൽ കയറ്റി കണ്ണൻ കോളേജ് ഹോസ്റ്റലിലേക്ക് വണ്ടിയുമായി പോയി.

മണിക്കൂറുകൾ കഴിഞ്ഞ്...ഒരു സ്വപ്നത്തിന്റെ ഭീകരതയിൽ എന്ന പോലെ ഞെട്ടി ഉണർന്നു ആദി...അവന്റെ മനസ്സിൽ നിന്നും അന്നത്തെ സംഭവം വിട്ട് പോകുന്നില്ല...വല്ലാതെ നാണക്കേട് തോന്നിയ നിമിഷം...തപ്പി തടഞ്ഞ്..പതറിയ കാൽ ചുവടുകൾ മുന്നോട്ട് വെച്ച് എന്തോ തീരുമാനിച്ചുറച്ചപോലെ ആദി വേഗം വണ്ടിയിൽ കയറി start ചെയ്തു നിദയുടെ വീട് ലക്ഷ്യമാക്കി പാഞ്ഞു...

സമയം അപ്പൊൾ രാത്രി രണ്ടര ആയിക്കാണും...വണ്ടി റോഡ്‌ സൈഡിൽ park ചെയ്തു..ലഹരി വിട്ട് മാറിയിരുന്നില്ല... ആദി ഇറങ്ങി മതിലിനു ഉള്ളിലേക്ക് നോക്കി...ഒരു മുറിയിൽ മാത്രം ലൈറ്റ് ഉണ്ട്...കുറച്ചു നേരം നിരീക്ഷിച്ചതിൽ നിന്നും അത് തന്നെയാണ് നിദയുടെ മുറി എന്ന് മനസ്സിലാക്കി അത് ലക്ഷ്യമാക്കി നടന്നു..കാലുകൾ ഇടയ്ക്ക് പതറുന്നു...

ജനലിൽ ചെറുതായി മുട്ടി... ഡ്രോയിങ് സ്റ്റാൻഡിലെ പേപ്പറിൽ എന്തോ വരച്ചു കൊണ്ടിരുന്ന നിദ ഒന്ന് ശബ്ദം കേട്ട് ഞെട്ടി...

 "നിദ..." പതിഞ ശബ്ദത്തിൽ ആദി വീണ്ടും വിളിച്ചു.

പെട്ടെന്ന് തന്നെ അത് ആദി ആണെന്ന് അവൾ‌ തിരിച്ചറിഞ്ഞു.ശബ്ദം കേൾപ്പിക്കാതെ ജനൽ അവള് തുറന്നു..തെല്ലു ഭയത്തോടെ...

"എന്തിന ആദി വന്നേ... പ്ലീസ് ആദി... ഒന്ന് പോ" 

അവള് പറഞ്ഞത് കാര്യമാക്കാതെ അവൻ കണ്ണുകൾ പാതി തുറന്ന് കൊണ്ട് ചോദിച്ചു

 " എന്താ നി ഉറങ്ങാത്തെ?" 

"ഞാൻ വരയ്കായിരുന്നു" 

"എന്നെ നാണം കെടുത്തി പ്രാന്തനാക്കിയപ്പോൾ സമാധാനം കിട്ടി അല്ലേ...?

അതിന്റെ സന്തോഷം ഈ വരയിൽ ഉണ്ടോ?

 ഉണ്ടോന്ന്? 

ദേഷ്യത്തിൽ ആയതുകൊണ്ട് ശബ്ദം ഉയർന്നിരുന്നു.

"ആദി നമുക്ക് നാളെ സംസാരിക്കാം...ആദി ഇപ്പൊ പോ" 

ഒരു ഉൾപ്പെടപ്പിൽ ചുറ്റും നോക്കി കൊണ്ട് നിദ കെഞ്ചി പ്പറഞ്ഞു..

"അല്ലേലും ആദി പോകാൻ തന്നെയാ വന്നെ...പക്ഷേ ഒരു കാര്യം കൂടി പറഞ്ഞിട്ട് പോകാം...നിന്റെ ഈ സുന്ദര മുഖം കണ്ടിട്ട് തന്നെയാ ഞാൻ നിൻ്റെ പിറകെ കൂടിയത്...പക്ഷേ ഇനി നിൻ്റെ മുഖത്തിന് ഈ അഴകില്ലെങ്കിലും എനിക്ക് നി ഇല്ലാതെ പറ്റില്ല...ഈ മുഖം കണ്ട് നിന്നെ ആരും ആഗ്രഹിക്കുന്നതും എനിക്ക് സഹിക്കില്ല...ഇനി അത് വേണ്ട...പറഞ്ഞതും ആദി അവന്റെ കയ്യിൽ കരുതിയ കുപ്പി തുറന്നു അവളുടെ മുഖത്തേയ്ക്ക് എറിഞ്ഞു...

 ഉപ്പാാാ...എന്നൊരു അലർച്ച മാത്രേ അവൾക്ക് ഉണ്ടാക്കാൻ കഴിഞ്ഞുളളൂ...


നേരം പുലർന്നു...ഒരു പത്തു മണി ആയിട്ടുണ്ടാവും...ആദി കണ്ണ് തുറക്കുമ്പോൾ മുകളിൽ കറങ്ങുന്ന ഫാൻ...ഒരു ആലസ്യത്തിൽ ചരിഞ്ഞു നോക്കുമ്പോൾ കൈകൾ കൂട്ടി വെച്ചിരിക്കുന്ന പോലെ..പെട്ടെന്ന് എഴുനേൽക്കാൻ പോയപ്പോൾ വാതിലിൽ നിന്ന രണ്ടു പോലീസുകാർ വന്നു ...

"ഹ... സാർ എഴുന്നേട്ടോ"?പോലീസുകാരിൽ ഒരാള് ചോദിച്ചു...

എന്തേലും ഓർമയുണ്ടോ...?

അടുത്ത് നിന്ന മറ്റെ പോലീസുകാരൻ പറഞ്ഞു.

"ഒന്നും ഓർമ്മയില്ലെങ്കിൽ ഇപ്പൊ SI സർ വരും..അപ്പൊൾ എല്ലാം ഓർമ്മ വന്നോളും...

എഴുനേൽക്കാൻ ശ്രമിച്ച ആദിയെ ബെഡിലേക്ക് തന്നെ തള്ളിക്കൊണ്ട് ആ പോലീസുകാരൻ

"അവിടെ കിടക്കട...കഴപ്പ് കൂടുമ്പോൾ ഓരോന്ന് ചെയ്തു കൂട്ടിയിട്ട് ... നിനക്കെല്ലാം എന്നാത്തിൻ്റെ കേട് ആഡാ...പന്ന.. പുലായാടി മോനെ".


രാത്രിയിൽ എന്തൊക്കെയ സംഭവിച്ചതു??? 

ഒന്ന് ഓർത്തെടുക്കാൻ ആദി നന്നേ ശ്രമിച്ചു...

അവളുടെ മുഖത്തേയ്ക്ക് ഒഴിക്കുന്നത് വരെ അവന്റെ ഓർമ്മയിൽ വന്നു...പിന്നെ ഓർമ്മയിൽ ഇല്ല...സങ്കടം സഹിക്കാൻ അവൻ പാടുപെട്ട്...

പെട്ടെന്ന് തന്നെ SI യും ഡോക്ടറും കൂടി അവിടേക്ക് വന്നു...

" ഡോക്ടർ ഇവിടുത്തെ കാര്യങ്ങൾ ഒക്കെ കഴിഞ്ഞില്ലേ..ഞാൻ കൊണ്ട് പോയ്കൊട്ടെ ഇയാളെ?"

"ok inspector.. അമിതമായി കുടിച്ചതിൻ്റെ ഹാങ്ങ് ഓവർ.ആള് ഇപ്പൊ ok ആണ്... carry on" doctor മറുപടി പറഞ്ഞു പോയി...

"സർ ഞാൻ ഒന്ന് വീട്ടിലേക്ക് വിളിച്ചോട്ടെ?"

 ആദിയുടെ ചോദ്യത്തിന് ഇൻസ്പെക്ടർ ഒന്ന് നോക്കിയതിനു ശേഷം

 "കൊലപാതകികൾക്ക് അത്തരം ഇളവ് കൊടുക്കാറില്ല" 

പിസി ഇവനെ വണ്ടിയിലേക്ക് കയറ്റ്... ആ മെഡിക്കൽ റിപ്പോർട്ടും വങ്ങിച്ചോ" ...

 കൊലപാതകിയോ???അവന് ഒന്നും മനസ്സിൽ ആയില്ല....
ഒരു മിന്നൽ ആദിയുടെ ഉള്ളിലൂടെ പാഞ്ഞ് പോയി ...അവന്റെ മുഖത്ത് ചോര വറ്റിയത്‌ പോലെ...എന്താ എന്ന് വീണ്ടും തിരക്കുന്നതിന് മുന്നേ ജീപ്പിനുള്ളിലേക്ക്‌ അവൻ വീണു...

"എന്ത് ചതിയാട ആദി നി ഞങ്ങളോട് കാണിച്ചെ... എന്തിനാട ആ പാവത്തേ നി കൊന്നത്..?" 

മനു ആണ് ചോദിച്ചത്...

വണ്ടിയിൽ അവരെ മൂന്ന് പേരെ കൂടി കസ്റ്റഡിയിൽ എടുത്തിരുന്നു..

" ഡാ.. മനു ഞാൻ ആരെയും കൊന്നിട്ടില്ല...അവളെ ഒന്ന് ഭയപെടുതാൻ ആസിഡ് ഒഴിക്കും പോലെ ഒഴിച്ചത് സത്യാ പക്ഷേ അത് വെറും പച്ചവെള്ളം ആയിരുന്നു...അല്ലാതെ ഞാൻ കൊന്നിട്ടില്ല...എനിക്കതിനു കഴിയില്ല.. അവളില്ലാതെ പറ്റില്ലെട...അത് പറയാൻ കൂടി വേണ്ടിയാണ്...എന്റെ ജീവൻ ആണെട മനു അവള്.."

അവൻ പൊട്ടി കരഞ്ഞു...കരഞ്ഞു കലങ്ങിയ കണ്ണുകൾ ഉയർത്തി അവൻ അവരോട് പറഞ്ഞു...

എനിക്ക് അറിയണം...എന്താ സംഭവിച്ചത് എന്ന്?

"ആസിഡ് വീണ വെപ്രാളത്തിൽ അവള് താഴെ വീണപ്പോൾ നിലത്ത് വീണു തലയ്ക്ക് ക്ഷതം ഏറ്റാണ് മരിച്ചത്...കണ്ണൻ ആണ് അത് പറഞ്ഞത്... ആദിയുടെ മനസ്സ് താളം കണ്ടെത്തുന്നതിൽ വല്ലാതെ പകച്ചു...എന്ത് ചെയ്യണം എന്ന് അവന് അറിയില്ല...എന്തൊക്കെയോ അവൻ പുലമ്പി...

" അവന്മാരെ ഇറക്കി സ്റ്റേഷനിലേക്ക് കൊണ്ടു പൊയ്ക്കോ...ഇവനെ ഞാൻ തെളിവെടുപ്പിന് കൊണ്ടുപോവുക.."SI യുടെ നിർദ്ദേശം കേട്ട് കണ്ണനും ,എബിയും, മനുവും ഇറങ്ങി.അവരുടെ മുഖങ്ങളിൽ ആശ്ചര്യം തുളുമ്പി.പിന്നെ എങ്ങനെ ഇത് സംഭവിച്ചു എന്ന ഭാവേന അവർ പരസ്പരം നോക്കി...

പോലീസ് ജീപ്പ് നേരെ നിദയുടെ വീടിന് മുന്നിൽ നിന്ന്...
ജനങ്ങൾ തടിച്ചു കൂടിയിരുന്ന്...പോലീസുകാർ നന്നേ പ്രയാസപ്പെട്ട് നിയന്ത്രിക്കാൻ...ചിലർ
" കൊല്ലെടാ അവനെ" എന്ന് ആക്രോശിച്ചു കൊണ്ട് ആദിയുടെ നേർക്ക് പാഞ്ഞ് അടുത്ത്...അവരെയെല്ലാം ഒതുക്കി പോലീസ് ആദിയെയും കൂട്ടി മൃതദേഹം കിടന്ന മുറിയിലേക്ക് കടന്നു... ആദിയുടെ കണ്ണിൽ ഇരുട്ടു കയറുന്ന പോലെ...മനസ്സിന്റെ താളം നഷ്ടപ്പെടുന്ന പോലെ...തലച്ചോറിൽ എന്തോ കുത്തി തിരുകുന്ന പോലെ...പോലീസിന്റെ ചോദ്യങ്ങൾക്ക് കൃത്യത ഇല്ലാത്ത മറുപടിയുമായി ആദി നിന്ന് തിരിഞ്ഞു... ആ നോട്ടത്തിൽ ഒരു വെള്ള തുണി കൊണ്ട് മൂടിയ ഡ്രോയിങ് സ്റ്റാൻഡ്...
തിരികെ പോകാനായി മുൻപിൽ നിന്ന പോലീസുകാരൻ ആദിയേ പിടിച്ച് വലിക്കുമ്പോൾ പോലീസുകാരന്റെ കൈ തട്ടി ആ വെള്ള തുണി ഉതിർന്നു വീണു...

ആദി നടക്കവേ തല ഉയർത്തി ഒന്ന് നോക്കി... മുന്നിൽ ഡ്രോയിങ് സ്റ്റാൻഡിൽ നിദ കോറിയിട്ട ആദിയുടെ സുന്ദരമായ മുഖം...മുഴുവൻ ആക്കാൻ അവൾക്ക് കഴിഞ്ഞില്ലെങ്കിലും ഏറ്റവും താഴെയായി അവള് അതിൽ എഴുതിയിരുന്നത് അവന്റെ കണ്ണുകളിൽ ഉടക്കി.... I Love You ആദി ...
ശരീരം മുഴുവൻ ഒരു തണുപ്പ് അപ്പൊൾ അവന് അനുഭവപ്പെട്ടു...മനസ്സിൽ സങ്കടം ആണോ സന്തോഷം ആണോ വരുന്നത് എന്ന് അവന് അറിയില്ലായിരുന്നു...എന്നാലും അവൻ മെല്ലെ ചിരിച്ചു...അവൻ ആ മുറിയിൽ നിന്ന് ഇറങ്ങുമ്പോൾ ചിരി ഉച്ചത്തിൽ ആയിരുന്നു...ഒന്ന് തിരികെ നോക്കിയിട്ട് അവൻ തിരിയുമ്പോൾ കണ്ണുകളിൽ കണ്ണീർ അണപൊട്ടി ഒഴുകി.
കോടതി മുറിയിൽ ചോദ്യങ്ങൾ ഓരോന്നും തനിക്ക് എതിരായി വീഴുമ്പോഴും അവന്റെ മനസ്സിൽ ഒന്ന് മാത്രം ബാക്കിയായി....
ആരാണ് അവളുടെ മുഖത്ത് ആസിഡ് ഒഴിച്ചത്????

 തെളിവുകൾ മുഴുവൻ ആദിക്ക്‌ എതിര് ആയിരുന്നു. വിധി കഴിഞ്ഞ് റിമാൻഡിലേക്ക് കൊണ്ടുപോകുമ്പോൾ അവൻ തിരികെ ഒന്ന് നോക്കി... ആ നോട്ടത്തിൽ വശ്യമായ ചിരിയോടെ 
നിദയേ അവൻ കണ്ടൂ.. അവൾ ബാക്കി വെച്ച സ്നേഹത്തിന്റെ ചിരിയുമായി...

"പ്രണയം ചിലപ്പോൾ അങ്ങനെയാണ്... പിറകെ നടന്നു ചോദിച്ചു വാങ്ങാൻ ശ്രമിക്കുമ്പോൾ...കുശുമ്പ് കാട്ടി മുൻപേ നടക്കും..."😓

✒️Muhammad Sudheer