The murders in Malayalam Thriller by AyShAs StOrIeS books and stories PDF | കൊലപാതകങ്ങൾ

Featured Books
  • રૂપિયા management

    પુરુષ ની પાસે રૂપિયા હોય તો સ્ત્રી નગ્ન થઈ જાય અને પુરુષ પાસ...

  • આપણા ધર્મગ્રંથો - ભાગ 1

    વાંચક મિત્રો સહજ સાહિત્ય ટીમ ધાર્મિક બાબતો વિશે માહિતી લઈ અવ...

  • સેક્સ: it's Normal! (Book Summary)

                                જાણીતા સેકસોલોજિસ્ટ ડોક્ટર મહેન્...

  • મેક - અપ

    ( સત્ય ઘટના પર આધારિત )                                    ...

  • સોલમેટસ - 11

    આરવ અને રુશીને પોલીસસ્ટેશન આવવા માટે ફોન આવે છે. આરવ જયારે ક...

Categories
Share

കൊലപാതകങ്ങൾ

ഈ ഭൂഗോളം എത്ര വലുതാണ് അല്ലേ..?"


"നിങ്ങൾ എന്തിനെപ്പറ്റിയാണ് പറഞ്ഞുവരുന്നത് ?!

കൊലകളെ കുറിച്ച് പറയാം എന്നല്ലേ പറഞ്ഞത് !"



 "അതിലേക്ക വരികയാണ് !"


"ക്ഷോഭിക്കാതിരിക്കൂ"


 "പറയട്ടെ "


"ആ പറയൂ .. "

 

"പച്ചയും നീലയും

 നിറമുള്ള ഭൂഗോളത്തിൽ.."


"നിൽക്കൂ ;അത് ഭൂമി അല്ലേ ?! " 


 "അതെ ! സാക്ഷാൽ ഭൂമി തന്നെ ! 20 കോടി മനുഷ്യൻ ഉണ്ടെന്നു വെക്കൂ അതിൽ 10 കോടി മനുഷ്യരും മരണപ്പെടുന്നു

 'മരണം '

 വല്ലാത്തൊരു സംഭവമാണ് അല്ലേ !?"


"ആ..; മരണം എല്ലാവർക്കും നിർബന്ധമല്ലേ ?! 

ഒരാൾ ജനിച്ചാൽ മരണം ഉറപ്പാണല്ലോ ! നിങ്ങൾ ബാക്കി ..."


 "ഹാ..; അതിൽ അഞ്ചു കോടി ജനങ്ങളും കൊല്ലപ്പെടുന്നു!!

 നിങ്ങൾ ആരെയെങ്കിലും കൊലപ്പെടുത്തിയിട്ടു-ണ്ടോ-?! "



 "പരസ്യമായില്ല "


 "രഹസ്യമായോ ?!"


 "രഹസ്യമായും ഇല്ലെന്ന് ..കരുതൂ ! നിങ്ങൾ ബാക്കി പറയൂ .... "


"നിങ്ങളുടെ അടുത്ത ആരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടോ ?!"



 "ഉണ്ട് ! എൻറെ ഒരു സുഹൃത്തിന്റേത്."


 "കൃത്യമായി പറയാമോ ?" 


 "മ് ... പറയാം അത് നടന്നത്" 


 "എന്തേയ് നിർത്തിക്കളഞെയ് ?!"



"ഞാൻ കലണ്ടർ

 നോക്കിയതാ !"


" എന്തുപറ്റി ?! "


" കഴിഞ്ഞവർഷം ഇതേ ദിവസമാണവൻ... "

 

"സത്യമോ ?!"


 "അതേ സത്യം തന്നെ! ഞാൻ അത് കൃത്യമായി ഓർക്കുന്നു.."


 "എന്താണവന് സംഭവിച്ചതെന്ന് പറയൂ.." 


 "അത്.."


"നിങ്ങൾ കരയാതിരിക്കൂ ...! അത് നിങ്ങൾ അവസാനത്തിൽ പറഞ്ഞോളൂ ! ഞാൻ എനിക്ക് പറയാനുള്ളത് ആദ്യം പറയാം "


 "ശരി "


"നമ്മൾ എവിടെയാണ് പറഞ്ഞു നിർത്തിയത് ?"


 "അഞ്ചു കോടി ജനങ്ങൾ കൊല്ലപ്പെടുന്നു !"


ആ ;..അഞ്ചു കോടി കോടി ജനങ്ങളിൽ ഒരു കോടി ജനങ്ങളും കാരണമില്ലാതെ കൊല്ലപ്പെടുന്നു ബാക്കി മൂന്ന് കോടി ജനങ്ങളിൽ രണ്ടുകോടി മനുഷ്യരും നിസ്സാര കാരണങ്ങൾ കൊണ്ട് കൊലപ്പെടുന്നു ബാക്കി ഒരു കോടി ജനങ്ങൾ കൃത്യമായ വലിയ വലിയ കാരണങ്ങൾ കൊണ്ട് കൊലപ്പെടുന്നു ബാക്കി ഒരു കോടി മനുഷ്യർ അറിയാതെ കൊല്ലപ്പെടുന്നു !"


 "നിൽക്കൂ;;.. എന്താണ് അറിയാതെ കൊല്ലപ്പെടുന്നത് ?!"


" ഉദാഹരണത്തിന് : ഇപ്പോൾ രണ്ടുപേർ ഒരു വഴിയിൽ നടക്കുന്നു ഒരുത്തൻ വെടിവെക്കുന്നു പക്ഷേ ; അത് അവൻ പ്രതീക്ഷിക്കാത്തൊരാളിൽ പോയി തറിക്കുന്നു അല്ലെങ്കിൽ - തമ്മിൽ അടി കൂടുകയാണ് പക്ഷേ ; കൊല്ലാൻ ഉള്ള ദേഷ്യം ഒന്നുമില്ല അബദ്ധത്തിൽ അടിക്കിടയിൽ ഒരാൾ കൊലപ്പെടുത്തുന്നത് ഇതൊക്കെയാണ് ഉദാഹരണങ്ങൾ !! ഇപ്പോൾ മനസ്സിലായോ ?! "


" ആ മനസ്സിലായി ! ബാക്കി പറയൂ... " 


 "ഹമ് ...ഇങ്ങനെയൊക്കെ - കുറേപേർ ഈ ലോകത്തിൽ നിന്നും കൊലപ്പെടുന്നു ! ഹാ നിങ്ങൾ ഒരു കാര്യം ശ്രദ്ധിച്ചോ ? "



"എന്ത് ?!"



 "ഞാനീ പറഞ്ഞ കോലപ്പെടുന്നവരിൽ ഏറ്റവും കൂടുതൽ നിസ്സാരകാരണങ്ങൾ കൊണ്ട് കൊലപ്പെടുന്നവരാണ് !"


" ഓ .. പക്ഷേ എൻറെ കാഴ്ചപ്പാടിൽ.." 


"എന്തേയ് !? നിർത്തിക്കളഞേ..?"


 " നമുക്ക് അതിനെക്കുറിച്ച് പിന്നീട് സംസാരിക്കാം ..!" 


" ശരി ! ഞാൻ പറയാം ... 'ഇങ്ങനെ ഭാര്യ ഭർത്താവിനെ അച്ഛൻ മോനെ സുഹൃത്ത് ആത്മ സുഹൃത്തിനെ ' നിങ്ങൾ എന്തിനാ കരയുന്നത് ?! "


" ഒന്നുമില്ലാഹ് .."



 "ശരി , ഇങ്ങനെ ഇങ്ങനെ കൊലപ്പെടുത്തുന്നു ഇവർക്കൊക്കെ നിസ്സാര കാരണമെങ്കിലും ഉണ്ടെന്നു വയ്ക്കാം ! പക്ഷേ ഇവരെല്ലാം ചിലരുണ്ട് ഒരു കാരണവുമില്ലാതെ ആളുകളെ കൊല്ലുന്നവർ 'സൈക്കോസ് ' എന്ന് പറയും "


 " ഞാൻ കേട്ടിട്ടുണ്ട് , വാർത്തകളിൽ " 



 "ഹമ് ..എനിക്കും അതുപോലെ ഒരാളുടെ കഥ അറിയാം അല്ല ! കഥയല്ല ജീവിതം ! "



 "ഹമ്പ ! അതെങ്ങനെ ? വാർത്തകളിൽ നിന്നാണോ ?! "



  "അല്ല ! "



" പിന്നെങ്ങനെ ?! "



 "ഞാനൊരു ..."



 "ഒരു ...??"





" ആദ്യം ഞാനാ ജീവിത കഥ പറയാം എന്നിട്ടാവാം അതുകൂടെ കഴിഞ്ഞാൽ നിങ്ങളുടെ സുഹൃത്തിൻറെ കഥ അല്ല ജീവിതം ! അതുകഴിഞ്ഞാൽ ഞാൻ അങ്ങ് പോകും "





 "ഇന്നിവിടെ നിന്നിട്ട് 

ആവാം പോക്ക് ! "



 "ഹ്‌മ് നോക്കാം എനിക്ക് നന്നായൊന്നുറങ്ങണം "




  "മ് ...സൈക്കോയുടെ കഥ പറയൂ …"


 

 "ഹ ,

'പണ്ടൊരു കാലത്ത്

 ഡൽഹിയിൽ ഒരു മനുഷ്യൻ ജീവിച്ചിരുന്നു അവൻറെ ജോലി … കൂലിപ്പണിയങ്ങാണ്ടായിരുന്നു- അപ്പോൾ ജോലിസ്ഥലത്ത് എന്നും പോലീസുകാർ വരും എന്നിട്ട് എല്ലാവരുടെ അടുത്തുനിന്നും നല്ല ഒരു വില വാങ്ങും ! പൈസ കൊടുത്തില്ലെങ്കിൽ കള്ളക്കേസിൽ കുടുക്കുമെന്ന് ഭീക്ഷണപ്പെടുത്തും ! അവന്റെ കൂടെ ജോലി ചെയ്യുന്നവർ പേടിച്ചു പൈസ കൊടുക്കും . പക്ഷേ അവൻ അതിനു തയ്യാറല്ലായിരുന്നു !! താൻ ചോര നീരാക്കി പണിയെടുത്തിട്ട് കിട്ടുന്ന പൈസ എന്തിന് വല്ല പോലീസിനും കൊടുക്കണം ?! "



 "നിൽക്കൂ ,എനിക്ക് ഈ വിധ കഥകൾ കേൾക്കാൻ പേടിയാണ് അതും ഇപ്പോൾ !? "


"ഹഹ .. നല്ല തമാശ ! നിങ്ങളല്ലേ എന്നോട് പറയാൻ പറഞ്ഞത് ! "



 "അതെ ..., പക്ഷേ, നമുക്ക് ഈ കഥ പറച്ചിൽ നാളെയാവാം ഇപ്പോൾ രാത്രി പന്ത്രണ്ടോടടുക്കാറായി" 



"ഹ്‌മ് ..ശരി ! നിങ്ങളുടെ സുഹൃത്ത്..?"



 "ഓ...! അത് ഞാൻ പറഞ്ഞേക്കാം..

 'അന്നൊരു രാത്രിയായിരുന്നു ഇതേ ദിവസം കഴിഞ്ഞവർഷം ഏകദേശം സമയം ഇതുതന്നെ ഇതേ വീട്ടിലിരുന്നു ഞങ്ങൾ എന്തൊക്കെയോ ചർച്ച ചെയ്യുകയായിരുന്നു പെട്ടെന്ന് ഞാനും അവനും തമ്മിൽ തർക്കം ഉണ്ടായി സാധാരണ ഞങ്ങൾ പെട്ടെന്ന് വഴക്കുകൾ ഒക്കെ തീർക്കും പക്ഷേ അന്ന് ഞങ്ങൾ വഴക്ക് നിർത്തിയില്ല ഞാൻ പറഞ്ഞതല്ല ശരിയെന്നാണവൻ പറഞ്ഞത് അങ്ങനെ പറയുന്നത് എനിക്ക് തീരെ ഇഷ്ടമല്ല സമയം കൃത്യം 12 ആയപ്പോൾ തലക്കടി കൊണ്ട് അവൻ മരിച്ചു! "


" ആരാ അവനെ കൊന്നത്?! "




"അത്.. തെളിഞ്ഞിട്ടില്ല!"




 "അത് തെളിയണം!"



" അവൻറെ വസ്തുക്കളെല്ലാം എൻറെ അടുത്തുണ്ട് !"



"ഉണ്ടോ ?!"


"ഹാ, ഉണ്ട് എന്തുപറ്റി ?"



"അങ്ങനെയാണെങ്കിൽ..."



"എങ്കിൽ?!"





"ഒന്നുമില്ല ! , നിങ്ങൾ എന്താ കാഴ്ചപ്പാടിനെ കുറിച്ച് പറഞ്ഞത് അതുകൂടി പറയൂ..?"



" ഹാ, അത് 'എന്റെ കാഴ്ചപ്പാടിൽ കാരണമില്ലാതെ കൊല്ലപ്പെടുന്നവരാണ് കൂടുതൽ എന്നാണ് ഞാൻ പറഞ്ഞു വന്നത്"




" ഓ പക്ഷേ നിങ്ങളുടെ കാഴ്ചപ്പാട് ശരിയല്ല അത് തെറ്റാണ് !"


"ഏ.., ഞാനാണ് ശരി നിങ്ങൾക്കാണ് തെറ്റിയത് !"


"മിസ്റ്റർ നിങ്ങൾക്കാണ് തെറ്റുപറ്റിയത് !"



 "നിങ്ങൾക്കാ തെറ്റ് പറ്റിയതെന്ന് പറഞ്ഞില്ലേ !!"


" നിർത്തൂ ,,ഒരു തർക്കത്തിന് ഞാനില്ല! എനിക്കു നാളെ ഒരു കേസ് തെളിയിക്കാൻ പോണം ഞാനൊന്നു ഉറങ്ങട്ടെ .."



"എഹ് നിങ്ങൾ പോലീസ് ആണോ?!"


" മ് ..നിങ്ങൾ നിങ്ങളുടെ സുഹൃത്തിൻറെ വസ്തുക്കളെല്ലാം എനിക്ക് തരണം!"


 "ഇല്ല !"


"അതെന്താ?!"



( േഠ േഠ)





"ഹമ് നീയും ഇനി വേണ്ടടാ ! എൻറെ ആത്മസുഹൃത്തിനെ കുഴിച്ചിട്ട അടുത്ത് തന്നെ നീയും .ആ പന്ത്രണ്ട്മണി ആയല്ലോ.. ഒരു പോലീസുകാരൻ വന്നേക്കുന്നു,!!"


__________________

     ശുഭം 

____________________


  


                   By aysha rana