Non-mythical stories (1) in Malayalam Anything by BAIJU KOLLARA books and stories PDF | പുരാണങ്ങളിൽ ഇല്ലാത്ത കഥകൾ (1)

Featured Books
  • રૂપિયા management

    પુરુષ ની પાસે રૂપિયા હોય તો સ્ત્રી નગ્ન થઈ જાય અને પુરુષ પાસ...

  • આપણા ધર્મગ્રંથો - ભાગ 1

    વાંચક મિત્રો સહજ સાહિત્ય ટીમ ધાર્મિક બાબતો વિશે માહિતી લઈ અવ...

  • સેક્સ: it's Normal! (Book Summary)

                                જાણીતા સેકસોલોજિસ્ટ ડોક્ટર મહેન્...

  • મેક - અપ

    ( સત્ય ઘટના પર આધારિત )                                    ...

  • સોલમેટસ - 11

    આરવ અને રુશીને પોલીસસ્ટેશન આવવા માટે ફોન આવે છે. આરવ જયારે ક...

Categories
Share

പുരാണങ്ങളിൽ ഇല്ലാത്ത കഥകൾ (1)

♨️ ഒരു പുതിയ കഥ ഇവിടെ ആരംഭിക്കുകയാണ് എന്റെ എല്ലാ പ്രിയപ്പെട്ട വായനക്കാർക്കും നന്ദി നമസ്ക്കാരം ഒരു പാട് സ്നേഹത്തോടെ നിങ്ങളുടെ സ്വന്തം കഥാകൃത്ത് ബൈജു കൊല്ലാറ....!!!            പണ്ടൊരിക്കൽ പാണലിക്കാട്ടിൽ ഒരു താപസൻ താമസിച്ചിരുന്നു പേര് പ്രജണ്ടൻ... ഉഗ്ര തപം ചെയ്തു വരബലം നേടിയ ഒരു മഹത് വ്യക്തിയായിരുന്നു അദ്ദേഹം... പ്രകൃതിയെ ജീവനുതുല്യം സ്നേഹിച്ച് ആ കൊടുംകാട്ടിൽ ആ മഹാമുനി ഓടിച്ചാടി നടന്നു... എത്ര മനോഹരമാണ് ഈ കാട് ഇവിടുത്തെ         പക്ഷി മൃഗാദികൾ എത്രമാത്രം സ്നേഹത്തോടെയാണ് ഇവിടെ ജീവിക്കുന്നത് ഒരുപക്ഷേ തന്റെ ജന്മ പുണ്യമായിരിക്കാം ഈ പാണലി ക്കാടിനെ ഇത്രമാത്രം സുന്ദരമാക്കിയത്... പക്ഷി മൃഗാദികൾ പോലും ഒട്ടും കലഹം ഇല്ലാതെ  സ്നേഹ ബഹുമാനത്തോടെ മത്സരബുദ്ധിയില്ലാതെ പരിപൂർണ്ണ സ്വാതന്ത്ര്യത്തോടെ ജീവിക്കുന്നു കാട്ടിലെ മൃഗരാജവായ സിംഹം പോലും പോലും പ്രജണ്ട മഹർഷിക്ക്‌ മുത്തം നൽകാൻ ദിനംപ്രതി അദ്ദേഹത്തിന്റെ അടുക്കൽ വരും... അങ്ങിനെ ആ കാടിനുള്ളിലെ എല്ലാ പക്ഷി മൃഗാദികളും പ്രജണ്ട മുനിയെ വന്ദിക്കുവാനും മുത്തം നൽകുവാനുമായി അദ്ദേഹത്തിന്റെ ഈ ഗുഹാമുഖത്ത് വരും എന്നതാണ് ഈ പാണലി കാട്ടിലെ ഏറ്റവും മഹത്തരമായ കാര്യം... പറഞ്ഞു തീർന്നില്ല ദാ വരുന്നു ഒരു മാൻ കൂട്ടം എത്ര ഉത്സാഹത്തോടെയാണ് അവ ഓടി വരുന്നത്  മഹാ മുനിയെ കാണാനും അദ്ദേഹത്തെ വന്ദിക്കുവാനും പിന്നെ ചക്കരമുത്തം നൽകാനുമാണ് ആ പുള്ളിമാനുകൾ ഓടി ഓടി വരുന്നത്... അങ്ങിനെ അവരെല്ലാം പ്രജണ്ട മുനിയുടെ ഗുഹാമുഖത്തെത്തി അദ്ദേഹത്തിന്റെ വരവും കാത്തുനിന്നു... അവരുടെ ആഗമനം അറിഞ്ഞയുടൻ  മഹാമുനി ഗുഹയിൽ നിന്നും പുറത്തേക്ക് വന്നു അദ്ദേഹത്തെ കണ്ടതും മാനുകൾ എല്ലാം തന്നെ ആ കാൽക്കൽ നമസ്കരിച്ചു... പിന്നെ അദ്ദേഹത്തിന്റെ കവിളുകളിലും അധരങ്ങളിലും സ്നേഹത്തോടെ ചുംബിച്ചു... അവറ്റകളുടെ ആഴമേറിയ ആ സ്നേഹലാളനയിൽ മതിമറന്ന പ്രജണ്ട മഹർഷി എല്ലാ പുള്ളിമാനുകളെയും കെട്ടിപ്പുണർന്ന് അനുഗ്രഹിച്ചു ഒടുവിൽ ആ പുള്ളിമാൻക്കൂട്ടം ദൂരെ മറഞ്ഞു... പെട്ടെന്നാണ് ഒരു പെൺകുട്ടിയുടെ അലറി കരച്ചിൽ പ്രജണ്ട മുനി കേട്ടത്... അയ്യോ രക്ഷിക്കണേ ഓടിവരണേ... അദ്ദേഹം ആ ശബ്ദത്തിന്റെ ഉറവിടം തേടി ഉത്തര ദിക്കിൽ നിന്നാണ് ആ കരച്ചിൽ ഉത്ഭവിക്കുന്നത് ഒരു നിമിഷം അദ്ദേഹം ധ്യാന നിരതനായി ജ്ഞാനദൃഷ്ടിയിൽ പ്രജണ്ട മുനി ആ രംഗം വിശദമായി കാണുകയും ചെയ്തു... പിന്നെ ഒട്ടും സമയം കളയാതെ അദ്ദേഹം അവിടേക്ക് നടന്നു... ഉത്തര ദിക്കിൽ കുറച്ചു ദൂരെയായി ഒരു തടാകം ഉണ്ട് ഈ തടാകത്തിൽ നിറയെ മുതലകളാണ്... മഹാമുനി പ്രജണ്ടന്റെ പർണ്ണശാല ഇതിനടുത്താണ് മാസത്തിൽ ഒരിക്കൽ നടക്കുന്ന മഹാ പൂജാദി കർമ്മങ്ങൾക്കു വേണ്ടിയാണ് അദ്ദേഹം ഈ പർണ്ണശാല നിർമ്മിച്ചത്... അല്ലാത്ത സമയങ്ങളിൽ ഒക്കെ പ്രജണ്ട മുനി ഗുഹയാണ് ധ്യാനത്തിനും വിശ്രമത്തിനുമായി ഉപയോഗിക്കുന്നത്... തടാകത്തിനരികിലെത്തിയ അദ്ദേഹം അതുകണ്ട് ഞെട്ടിത്തരിച്ചു നിന്നുപോയി ഭീമാകരനായ ഒരു മുതലയുടെ വായിൽ അതാ സുന്ദരിയായ ഒരു പെൺകുട്ടി 17 വയസ്സിൽ കൂടുതൽ വരില്ല അവളുടെ പ്രായം... ജ്ഞാനദൃഷ്ടിയിൽ  അദ്ദേഹം ഇതൊക്കെ മുൻകൂട്ടി കണ്ടതാണ് എന്നാലും നേരിട്ട് കണ്ടപ്പോഴാണ് അത് ഇത്രയും ഭീകരമാണെന്ന് അറിഞ്ഞത്... വനവേടനായ നികുംഭന്റെ ഒരേയൊരു മകളായ പ്രഹേളികയായിരുന്നു അത്... വിറകു ശേഖരിക്കാൻ ഇവിടെ എത്തിയതായിരുന്നു അവൾ  നികുംഭനാണെങ്കിൽ തൊട്ടടുത്തുള്ള വനത്തിൽ നായാട്ടിന് പോയിരിക്കുകയാണ്... മകളെ കുടിലിൽ തനിച്ചാക്കി പോയത് കാരണം അധികം വൈകാതെ തന്നെ അയാൾ തിരിച്ചെത്തും... പ്രഹേളികയുടെ നാലാമത്തെ വയസ്സിൽ അമ്മ നാടുനീങ്ങിയതാണ് ക്രൂരനായ നികുംഭന്റെ ക്രൂരത സഹിക്കവയ്യാതെയാണ് പ്രഹേളികയുടെ മാതാവ് പ്രാണ ത്യാഗം ചെയ്തത്... ക്രൂരനായിരുന്നുവെങ്കിലും  നികുംഭന് മകളെ വലിയ ഇഷ്ടമായിരുന്നു...!!  മഹാമുനേ കനിവുണ്ടാകണേ അടിയത്തുങ്കളെ രക്ഷിക്കണേ ഇല്ലെങ്കിൽ ഈ കാലൻ മുതല ഇപ്പോ എന്നെ വിഴുങ്ങി കളയും മുതലയുടെ വായിൽ കിടന്നു ആ പെൺകുട്ടി പ്രജണ്ട മുനിയുടെ നേരെ കൈകൂപ്പി യാചിച്ചു... പ്രഹേളികയുടെ രണ്ടു കാലുകളും മുതലയുടെ വായിൽ ആയിരുന്നു ആ വമ്പൻ മുതല അവളെ വെള്ളത്തിലേക്ക് താഴ്ത്തും മുൻപ് എന്ത് വില കൊടുത്തും പ്രഹേളികയെ രക്ഷപ്പെടുത്തണമെന്ന് നിനച്ച് പ്രജണ്ട മുനി വലതുകരം ചുരുട്ടി നെഞ്ചിൽ കൈവച്ചു ഒരു മന്ത്രം ഉരുവിട്ടു... അല്പസമയത്തിനകം കണ്ണു തുറന്ന അദ്ദേഹം  പ്രഹേളികയെ നോക്കി ഇങ്ങനെ പറഞ്ഞു ഹേയ്... വേടകന്യകേ നീ ഒരു നിമിഷത്തിനകം നറു മണം പൊഴിക്കുന്ന ഒരു പുഷ്പമായി മാറും സർവ്വജ്ഞനായ അദ്ദേഹത്തിന്റെ മന്ത്രശക്തിയാൽ പെട്ടെന്ന് തന്നെ പ്രഹേളിക ഒരു സുഗന്ധ പുഷ്പമായി മാറി ഇതുവരെ തന്റെ വായിലെ തന്റെ ഇരയായിരുന്ന പെൺകുട്ടി ഇതാ ഒരു പൂവായി മാറിയിരിക്കുന്നു അതുകണ്ട് മുതല ഞെട്ടി പുറകോട്ട് മാറി ആർക്കുവേണം ഈ മണമുള്ള പൂവ് എന്ന് മന്ത്രിച്ച് കൊണ്ട് മുതല തടാകത്തിന്റെ അടിത്തട്ടിലേക്ക് ഊളിയിട്ടു മറഞ്ഞു കൂടെ മറ്റ് മുതലകളും ഈ സമയം പ്രജണ്ട മുനി മന്ത്രശക്തിയാൽ ആ പുഷ്പത്തെ മുകളിൽ എത്തിച്ചു പിന്നെപ്രഹേളിക്ക് അവളുടെ ശരിയായ രൂപം തിരിച്ചു നൽകുകയും ചെയ്തു...!! മകളെ എങ്ങനെയാണ് നിനക്ക് ഈ അപകടം സംഭവിച്ചത് പ്രജണ്ട മുനിയുടെ ചോദ്യത്തിന് ഉത്തരമായിപ്രഹേളിക പറഞ്ഞു... പറയാം മഹാമുനേ വിറക് ശേഖരിക്കുവാനാണ് ഞാൻ ഇവിടെ എത്തിയത് മുകളിൽ നിന്നുകൊണ്ട് ഉണങ്ങിയ മരച്ചില്ല ശക്തിയിൽ ഒടിച്ചെടുക്കുന്നതിനിടയ്ക്ക് താഴെ ഒരു വലിയ തടാകം ഉണ്ടെന്ന് കാര്യം നാം വിസ്മരിച്ചു പോയി ഒടിഞ്ഞ മരച്ചില്ല യോടൊപ്പം അടിയൻ വെള്ളത്തിൽ വീണപ്പോഴാണ് പറ്റിപ്പോയ അബദ്ധം തിരിച്ചറിഞ്ഞത് അപ്പോഴേക്കും എന്റെ രണ്ടു കാലുകൾ മുതലയുടെ വായ്ക്കുള്ളിൽ ആയി കഴിഞ്ഞിരുന്നു ഉറക്കെ വിളിച്ചു കരഞ്ഞു രക്ഷയ്ക്കായി അപേക്ഷിക്കുമ്പോൾ അടിയൻ ഒരിക്കലും കരുതിയില്ല രക്ഷപ്പെടും എന്ന് ജീവൻ തിരിച്ചു കിട്ടുമെന്ന്... അതുകേട്ട് പ്രജണ്ട മുനി പറഞ്ഞു മകളെ ഇപ്പോൾ നിനക്ക് ഒരു കാര്യം മനസ്സിലായില്ലേ അശ്രദ്ധ അപകടം വരുത്തിവെക്കുമെന്ന്....ഉവ്വ്... മഹാമുനേ  അടിയൻ അതു മനസ്സിലാക്കി ഇതിന് എങ്ങനെ നന്ദി പറയണം എന്ന് നമ്മുക്ക് അറിയില്ല ഇപ്പോൾ അവിടുന്നാണ് എന്റെ ഈശ്വരൻ ആ പവിത്രമായ കാൽതൊട്ട് ഞാൻ ഒന്ന് വന്ദിച്ചോട്ടെ തേങ്ങി കരഞ്ഞുകൊണ്ട് പ്രഹേളിക പ്രജണ്ട മുനിയുടെ കാൽക്കൽ വീണു പുഞ്ചിരിച്ചുകൊണ്ട് കുനിഞ്ഞ മാമുനി അവളെ പിടിച്ചെഴുന്നേൽപ്പിച്ചു നന്ദിയോടെ പ്രഹേളിക ആ മഹാമുനിയെ ആലിംഗനം ചെയ്തു... അവളുടെ ചുരുണ്ട കാർകൂന്തലിൽ അരുമയായി തലോടിക്കൊണ്ട്  പ്രജണ്ടമുനി പറഞ്ഞു... കുഞ്ഞേ ഈശ്വരൻ സർവ്വവ്യാപിയാണ് അവിടുത്തെ സ്നേഹവും അനന്തമാണ് ആ കാരുണ്യവാനായ ഈശ്വരൻ അറിഞ്ഞുകൊണ്ട് നമുക്കൊരു ആപത്തും വരുത്തുവാൻ ഇടവരുത്തുകയില്ല ആ സർവ്വേശ്വരന്റെ കയ്യിലെ വെറും ഒരു നിയോഗവസ്തു മാത്രമാണ് ഈ ഞാൻ കാണപ്പെടാത്ത ഈശ്വരനായി ആ മഹത്വം ഇവിടെ മറഞ്ഞു നിൽക്കുമ്പോൾ എന്നെപ്പോലെ പലരും ഇവിടെ പലർക്കും കാണപ്പെട്ട ഈശ്വരൻ ആകുന്നു... ഇതുകണ്ട് ആ പ്രപഞ്ചസത്യത്തിന്റെ ഈശ്വരൻ എന്ന ആ മഹാശക്തിയുടെ  അധരങ്ങളിലെ തൂമന്ദഹാസം അത് എത്രയോ മഹത്തരം ആയിരിക്കും... പ്രജണ്ട മുനി പറഞ്ഞു തീർന്നതും  അതാ വരുന്നു കലിതുള്ളി കൊണ്ട്പ്രഹേളികയുടെ പിതാവ് ക്രൂരനായ  നികുംഭൻ... എടാ പരമ ദ്രോഹി കപട സന്യാസി എന്റെ മകളെ കടന്നു പിടിക്കാൻ മാത്രം നീ വളർന്നോ നിന്നെ ഇന്ന് ഞാൻ അലറി പറഞ്ഞു കൊണ്ട് നികുംഭൻ വില്ലെടുത്ത് അസ്ത്രം തുടുക്കാൻ തുനിഞ്ഞതും പെട്ടെന്ന് അവിടമാകെ പ്രകമ്പനം കൊള്ളിച്ചുകൊണ്ട് ഒരു അശരീരി മുഴങ്ങി... ഹേയ്... നികുംഭാ  എന്ത് അവിവേകമാണ് നീ കാണിക്കുന്നത് കഥയറിയാതെ ആട്ടം കാണുന്നത് മൗഢ്യമാണ് സ്വന്തം മകളെ മരണ വക്രത്തിൽ നിന്നും രക്ഷിച്ച ആ മഹാ താപസനെ വണങ്ങുന്നതിനു പകരം നീ അദ്ദേഹത്തെ വധിക്കാൻ ശ്രമിക്കുന്നുവോ വിഡ്ഢി  ... അമ്പും വില്ലും താഴെയിട്ടു വേഗം ചെന്ന് ആ പാദങ്ങളിൽ നമസ്കരിക്കൂ ... ഉം.. വേഗം... അശരീരി അവസാനിച്ചു... അതെ നമ്മളിൽ പലരും ഇങ്ങനെ നികുംഭനെ പോലെ കഥയറിയാതെ ആട്ടം കാണുന്നവരാണ്... കാര്യം എന്താണെന്ന് പൂർണമായും മനസ്സിലാക്കിയതിനു ശേഷം മാത്രമേ ഒരാളെ ക്രൂശിക്കുവാൻ പാടുള്ളൂ  ഇല്ലെങ്കിൽ നമുക്കും ഒടുവിൽ ശരിക്കും ദുഃഖിക്കേണ്ടിവരും... തെറ്റ് മനസ്സിലാക്കിയ  നികുംഭൻ പ്രജണ്ടമുനിയുടെ കാൽക്കൽ വീണു മാപ്പുപറഞ്ഞു അച്ഛനെയും മകളെയും ഒരുപോലെ അനുഗ്രഹിച്ച ശേഷം ആ മഹാമഹർഷി കാട്ടിൽ മറഞ്ഞു.... ( ശുഭം )ഇനി മറ്റൊരു കഥയുമായി രണ്ടാം ഭാഗത്തിൽ കാണാം... ♨️♨️♨️♨️♨️♨️♨️♨️♨️♨️♨️♨️♨️♨️♨️♨️♨️♨️♨️♨️♨️♨️♨️♨️♨️🙋‍♂️  ബൈ ♨️♨️♨️