SEE YOU SOON - 2 in Malayalam Detective stories by Shadha Nazar books and stories PDF | SEE YOU SOON - 2

Featured Books
  • રૂપિયા management

    પુરુષ ની પાસે રૂપિયા હોય તો સ્ત્રી નગ્ન થઈ જાય અને પુરુષ પાસ...

  • આપણા ધર્મગ્રંથો - ભાગ 1

    વાંચક મિત્રો સહજ સાહિત્ય ટીમ ધાર્મિક બાબતો વિશે માહિતી લઈ અવ...

  • સેક્સ: it's Normal! (Book Summary)

                                જાણીતા સેકસોલોજિસ્ટ ડોક્ટર મહેન્...

  • મેક - અપ

    ( સત્ય ઘટના પર આધારિત )                                    ...

  • સોલમેટસ - 11

    આરવ અને રુશીને પોલીસસ્ટેશન આવવા માટે ફોન આવે છે. આરવ જયારે ક...

Categories
Share

SEE YOU SOON - 2

വലിയൊരപകടത്തിൽ നിന്ന് ഭാഗ്യംകൊണ്ടു മാത്രമാണ് താൻ രക്ഷപ്പെട്ടതെന്ന് മനസ്സിലാക്കാൻ ഗൗരിക്ക് കുറച്ചധികം സമയം വേണ്ടിവന്നു.

പേഷ്യൻ്റിന് ബോധം വന്ന വിവരം ഡോക്ടർ റാം വിളിച്ചറിയിച്ചതനുസരിച്ച് CI വിജയ് ഹോസ്പിറ്റലിലെത്തി.

ചെയറിൽ ഗൗരിക്കഭിമുഖമായി ഇരുന്നുകൊണ്ട് അദ്ദേഹം സംസാരത്തിന് തുടക്കമിട്ടു.


"Gouri, How Do You Feeling Now"??


"Iam Feeling Better Sir"


"ഗൗരിക്ക് എങ്ങനെയാണ് ആക്സിഡൻ്റ് സംഭവിച്ചത്??, "അതൊക്കെ ഓർത്തെടുക്കാൻ കഴിയുന്നുണ്ടോ"??


ഒരു ദീർഘനിശ്വസത്തിനു ശേഷം അവൾ പറഞ്ഞുതുടങ്ങി.


"ഞാൻ വൈക്കം സിറ്റിയിൽ എത്തി വളരെ കുറച്ച് സമയത്തിനുള്ളിലാണ് അപകടം നടന്നത്". "വർക്കിൻ്റെ ആവശ്യത്തിന് ഒരു കോൾ അറ്റൻഡ് ചെയ്യുമ്പോൾ പെട്ടെന്ന് എന്തോ വന്ന് കാറിലിടിച്ചു". "അതിൻ്റെ ഷോക്കിൽ കാർ ഒന്ന് വട്ടം തിരിഞ്ഞു". "ഗ്ലാസ്സ് ദേഹത്തേക്ക് വീഴുന്നത് കണ്ട് രക്ഷപ്പെടാൻ വേണ്ടി ഞാൻ പുറത്തേക്കെടുത്തു ചാടി". "എന്തോ ഒന്നിൽ തലയിടിച്ച് വേദനിച്ചതേ എനിക്കോർമയൊള്ളൂ".


"ഇടിക്കാൻ വന്ന വണ്ടിയോ മറ്റെന്തെങ്കിലും ഓർക്കാൻ കഴിയുന്നുണ്ടോ"??


പെട്ടെന്ന് ഗൗരിയുടെ മുഖം തെളിഞ്ഞു. പക്ഷേ അടുത്ത നിമിഷം ആധിയോടെ മുഖം ചുളിച്ച് അവൾ പറഞ്ഞു.


"ഞാനപ്പോൾ കോളിലായിരുന്നല്ലോ സർ, അതുകൊണ്ട് ഒന്നും ശ്രദ്ധിച്ചിരുന്നില്ല".


"നിങ്ങളുടെ ഒരു സ്റ്റേറ്റ്മെൻ്റ് ലഭിച്ചാൽ നമുക്ക് ഒരു ആക്സിഡൻ്റ് കേസ് ഫയൽ ചെയ്യാം, ടൗണിൽ CCTV ഉള്ളതുകൊണ്ട് തന്നെ നമുക്ക് വെഹിക്കിൾ identify ചെയ്യാൻ എളുപ്പമായിരിക്കും".


"വേണ്ട സർ, എനിക്കീ കേസിൻ്റെ പിറകെ പോകുന്നതിന് ഒട്ടും താൽപര്യമില്ല". "എനിക്ക് പരാതിയൊന്നൂല്യ, സാറിന് പോവാം".


"Ok എങ്കിൽ അങ്ങനെയാവട്ടെ"

വിജയ് സർ പോയ ശേഷം ഗൗരി തീർത്തും അസ്വസ്ഥയായി കാണപ്പെട്ടു.


അന്നക്ക് അവളുടെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയെങ്കിലും അവളത് ഗൗരിയോട് ചോദിക്കാൻ പോയില്ല.


3 ദിവസങ്ങൾക്ക് ശേഷം രണ്ടര മാസം നീണ്ട വിശ്രമം എന്ന കർശന ഉപാധിയോടെ ഗൗരിയെ ഡിസ്ചാർജ് ചെയ്തു.


ഗൗരിയുടെ അമ്മാവൻ്റെ മകളായ രേഷ്മയും ഭർത്താവും വിവരമറിഞ്ഞ് അവളെ കൊണ്ടുപോകാൻ വന്നിരുന്നു.


ദിവസങ്ങൾ വീണ്ടും കൊഴിഞ്ഞുവീണു.


ഒരു ദിവസം രാവിലെയുള്ള പതിവു ഡ്യൂട്ടിക്കിടയിലാണ് അന്നയുടെ ഫോൺ റിംഗ് ചെയ്തത്. ഫോൺ വൈബ്രേറ്റ് ചെയ്യുന്നതായി തോന്നിയപ്പോൾ തന്നെ അവൾ ഫോണെടുത്തു. മറുവശത്ത് അമ്മയായിരുന്നു. പേഷ്യൻ്റിൻ്റെ കാര്യം തൽക്കാലത്തേക്ക് നഴ്സിനെ ഏൽപ്പിച്ച ശേഷം അവൾ ഫോണെടുത്തു.


"ഹലോ"


"ഹലോ നിക്കീ, മോള് തിരക്കിലാണോ"??


"അല്ലല്ല, മമ്മ പറഞ്ഞോ"


"റോണി വന്നിട്ടൊണ്ട്, അവന് രണ്ട് ദിവസത്തിനപ്പുറം ലീവുണ്ടാവത്തില്ല".

"നാളെ ഏതായാലും ഡോക്ടേഴ്‌സിൻ്റെ സമരോല്ലേ, മോള് ഇങ്ങോട്ട് പോര്".

"അവനാണെങ്കി എപ്പഴും ലീവ് കാണത്തില്ല".


ഫോണിൻ്റെ മറുതലക്കൽ നിന്ന് ഒരു നിമിഷം അവളാലോചിച്ചു.


"ഞാൻ നോക്കട്ടെ അമ്മാ, പിന്നേ അവനെന്താ പെട്ടെന്ന് ചോദ്യോം പറച്ചിലൂല്ലാതെ"??

"വല്ലതും ഒപ്പിച്ചിട്ടുണ്ടാവും എന്തോ അവൻ്റെ വരവ് അത്ര പന്തിയല്ല".


അമ്മയോട് സംസാരിച്ച് ഫോൺ വെച്ചതിനു ശേഷം അവൾ റോണിയെ പറ്റിയുള്ള ചിന്തയിലായിരുന്നു.


തൻ്റെ കുഞ്ഞനുജനിൽ നിന്നും അവനൊരുപാട് വളർന്നിരിക്കുന്നു.

റോണിയെന്ന വിളിപ്പേര് മാറ്റി "ആരോൺ സേവ്യർ" എന്ന് പൂർണമായി വിളിക്കാൻ കഴിയുന്ന തരത്തിൽ അവൻ വളർന്നിരിക്കുന്നു.


നൈറ്റ് ഷിഫ്റ്റ് ഇല്ലാത്തതുകൊണ്ട് വൈകീട്ട് തന്നെ വീട്ടിൽ പോകാമെന്നവൾ കരുതി.


കാറിൽ കയറി വീട്ടിലേക്ക് ഡ്രൈവ് ചെയ്യുമ്പോഴും അവളുടെ മനസ്സിൽ നിറയെ തൻ്റെ നാടും വീടുമായിരുന്നു.

പാലാ എന്ന പേരിലുള്ള തൻ്റെ നാട് ഒരുപാട് മാറിയിരിക്കുന്നു.

ജോലി കിട്ടിയ ശേഷം ഇങ്ങോട്ടുള്ള വരവ് ഒക്കെ വളരെ അപൂർവ്വം.

കുത്തനെയുള്ള കയറ്റം കയറ്റിയ ശേഷം അവൾ കാർഷെഡിലേക്ക് കാർ കയറ്റിനിർത്തി.


തൻ്റെ പോർഷെ കാറിനെ ഒന്നുകൂടെ തൊട്ടുനോക്കി കുഴപ്പമൊന്നുമില്ലെന്ന് ഉറപ്പുവരുത്തി അവൾ പുറത്തിറങ്ങി.


തൻ്റെ ചെറിയ സ്യൂട്ട്കേസും ബാഗും പുറത്തെടുത്ത ശേഷം അവൾ പതുക്കെ കാറിൻ്റെ ഡോർ അടച്ചു.


വീടിൻ്റെ മുമ്പിലെത്തിയപ്പോൾ ഉമ്മറത്തിന് മുമ്പിലുള്ള ഗേറ്റ് കഷ്ടപ്പെട്ട് തുറന്ന് അവൾ അകത്തുകടന്നു.


ഫ്രണ്ടിലുള്ള ചെയറിൽ ഇരുന്ന് റോണി ഉറങ്ങുന്നത് അവൾ കണ്ടു. ഏതോ ഇംഗ്ലീഷ് നോവൽ കൊണ്ട് അവൻ്റെ മുഖം മറച്ചിരുന്നു.


അവനെ ഒന്ന് പേടിപ്പിക്കാമെന്ന് കരുതി അവൾ പതുക്കെ അവൻ്റെ അടുത്ത് എത്തി. മുഖത്ത് നിന്ന് പുസ്തകം മാറ്റി അവൾ അലറി.


"റോണി......"


പ്രത്യേകിച്ചൊന്നും സംഭവിക്കാത്ത മട്ടിൽ അവൻ എഴുന്നേറ്റ് അവളുടെ തലക്ക് ഒരു കിഴുക്ക് കൊടുത്തു.


"അങ്ങ് ബാംഗ്ലൂരീന്ന് എന്താണാവോ പെട്ടെന്ന് ഒരു വരവൊക്കെ"??


"ഒക്കെ പറയാം നീ വാ" 


അകത്തേക്ക് കടന്നപ്പോൾ മമ്മ അവളെ കണ്ടു.


"ങാ നിക്കി വന്നോ, വേഗം പോയി ഫ്രഷാവ്". "ഇന്ന് നേരത്തെ ഡിന്നർ കഴിക്കാം".


"കുറച്ചൂടെ കഴിഞ്ഞിട്ട് കഴിക്കാം മമ്മാ"


"ശെരി, റോണി ഇവക്ക് നീ കൊണ്ടോന്ന സ്വീറ്റ്സ് കൊടുത്തേക്ക്".


റൂമിൽച്ചെന്ന ശേഷം അവളൊന്ന് കുളിക്കാൻ കയറി. തണുത്തവെള്ളം തലയിലൂടെ ഇറങ്ങിയപ്പോൾ അവൾക്കൽപ്പം ആശ്വാസം തോന്നി.


ഫോണിൽ കാര്യമായി എന്തോ നോക്കുന്നതിനിടയിലാണ് റോണി റൂമിലേക്ക് വന്നത്.


സ്വീറ്റ്‌സ് അവളുടെ കയ്യിൽ കൊടുത്ത ശേഷം അവൻ ചെയറിൽ ഇരുന്നു.


"ഞാനിപ്പോ നിക്കുന്ന കമ്പനി പോര".


"അതെന്താ അങ്ങനൊരു talk"??


"വർക്ക്ലോഡ് തന്നാ മെയിൻ, പിന്നെ സാലറി പോര". "അവിടന്ന് റിസൈൻ ചെയ്തു".


"ഇനിയെന്താ നിൻ്റെ പ്ലാൻ"?


"എൻെറാരു ഫ്രണ്ടുണ്ട്". "ബാംഗ്ലൂർ തന്നാ വീട്". "എൻ്റെ സീനിയറാ".


"പുള്ളി പറഞ്ഞ് അവിടൊള്ള ഏതോ മൾട്ടിനാഷണൽ കമ്പനീല് ജോലി ശരിയായിട്ടൊണ്ട്". "രണ്ട് ദിവസം കഴിഞ്ഞ് പോണം".


"അപ്പോ നിൻ്റെ ഇൻ്റർവ്യൂ ഒക്കെ കഴിഞ്ഞോ"??


"Yes, Everything Over".


"ഇതിപ്പോ നീ പോകുന്ന മൂന്നാമത്തെ കമ്പനിയാ,  പൊന്നു മോൻ അവിടേലും പിടിച്ച് നിക്കുവോ"??


"Maybe, അറിയത്തില്ല".

ഒരു ചിരി പാസാക്കിയ ശേഷം അവൻ താഴേക്ക് പോയി.


ബാൽക്കണിയിലേക്ക് പോകാമെന്ന് വെച്ച് അവൾ ബെഡിൽ നിന്ന് താഴേക്കിറങ്ങി.


ചെയറിനടുതെത്തിയപ്പോൾ കാലിലെന്തോ തടഞ്ഞു.

 

 ബാംഗ്ലൂരിലെ  ഒരു പ്രമുഖ ദിനപത്രം 📰 ആയിരുന്നു അത്.


റോണി സ്വീറ്റ്സ് പൊതിഞ്ഞു കൊണ്ടുവന്നതാവുമെന്ന് അവളൂഹിച്ചു.


പേജുകൾ ഓരോന്നായി മറിച്ചുനോക്കിയ ശേഷം ചരമകോളത്തിൽ കണ്ണോടിക്കുമ്പോഴാണ് വളരെ പരിചിതമായ ആ മുഖം അവളുടെ ശ്രദ്ധയിൽപെട്ടത്.


"ഒരു മാസം മുമ്പ് ഞങ്ങളെ വിട്ടുപിരിഞ്ഞ ഗൗരിക്ക് അനുശോചനങ്ങൾ നേരുന്നു"

തുടർന്നുള്ള ഫോട്ടോയും അതിനു താഴെയുള്ള മുഴുവൻ പേരും അന്ന തിരിച്ചറിഞ്ഞു.


"ഗൗരിശങ്കർ"


അവളുടെ ചുണ്ടുകൾ മന്ത്രിച്ചു.


"എന്ന് ഭർത്താവ്, മകൾ, മറ്റ് ബന്ധുക്കൾ".


ആ പത്രം ഏകദേശം നാലുദിവസത്തിന് മുമ്പുള്ളതാണെന് അവൾ മനസ്സിലാക്കി.


"അപ്പോൾ ഹോസ്പിറ്റലിലെ ഗൗരി, ഈ ഗൗരി"...


സംശയങ്ങളുടെ തിരമാലകൾ അവളിൽ നിറഞ്ഞു.


(തുടരും)

Cmnt please 🤍