Land --Reigning --Terror --Rs - 19 in Malayalam Horror Stories by BAIJU KOLLARA books and stories PDF | ഭൂമി --വാഴുന്ന --ഭീകര --രൂപികൾ - 19

Featured Books
  • નિતુ - પ્રકરણ 64

    નિતુ : ૬૪(નવીન)નિતુ મનોમન સહજ ખુશ હતી, કારણ કે તેનો એક ડર ઓછ...

  • સંઘર્ષ - પ્રકરણ 20

    સિંહાસન સિરીઝ સિદ્ધાર્થ છાયા Disclaimer: સિંહાસન સિરીઝની તમા...

  • પિતા

    માઁ આપણને જન્મ આપે છે,આપણુ જતન કરે છે,પરિવાર નું ધ્યાન રાખે...

  • રહસ્ય,રહસ્ય અને રહસ્ય

    આપણને હંમેશા રહસ્ય ગમતું હોય છે કારણકે તેમાં એવું તત્વ હોય છ...

  • હાસ્યના લાભ

    હાસ્યના લાભ- રાકેશ ઠક્કર હાસ્યના લાભ જ લાભ છે. તેનાથી ક્યારે...

Categories
Share

ഭൂമി --വാഴുന്ന --ഭീകര --രൂപികൾ - 19

👽 ഇതെല്ലാം കേട്ടു കഴിഞ്ഞപ്പോൾ ധ്രുവനിൽ വലിയ ഭാവ വ്യത്യ സ ങ്ങളൊന്നും ഉണ്ടായില്ല.... എന്നാൽ രുദ്രന്റെ അവസ്ഥ തീർത്തും പരിതാപകരമായി... ഇടി വെട്ടേറ്റവനെ പാമ്പു കടിച്ചതു പോലെയുള്ള ഒരു ദുര വസ്ഥ... അവന്റെ മുഖഭാവങ്ങളിൽ മിന്നി മറയുന്നത് ധ്രുവൻ വല്ലാത്തൊരു വിസ്മയ ഭാവ ത്തോടെ യാണ് കണ്ടു നിന്നത്... രുദ്രന് എല്ലാത്തിനോടും ഒരു ഉൾ ഭയമുണ്ട്... പാഞ്ചാ ലി പ്പാറ യിൽ നമ്മുക്ക് രണ്ടു പേർക്കും നല്ലൊരു പോസ്റ്റിൽ തന്നെ ഒരു ഗുഡ് ജോബ് ശരി യായി ട്ടുണ്ടെന്നു വിളിച്ചറിയിച്ചപ്പോൾ തന്നെ രുദ്രൻ നൂറ്‌ ചോദ്യങ്ങൾ ധ്രുവനോട് ചോദിച്ചു... അറിയാവുന്ന വിവരങ്ങളെല്ലാം ധ്രുവൻ രുദ്രനെ അറിയിച്ചു... രുദ്രന്റെ ഒരു സുഹൃ ത്താണ് ഈ ജോലി ശരിയാക്കി കൊടുത്തതെങ്കിലും അയാളോടല്ല മറിച്ച് ധ്രുവനോടാണ് പാഞ്ചാ ലി പ്പാറ യെ ക്കുറിച്ച് എല്ലാ കാര്യ ങ്ങളും രുദ്രൻ വിശദ മായി തന്നെ ചോദിച്ചറിഞ്ഞത്.... അതും പോരാഞ്ഞ് ഗൂഗിൾ മാപ്പ് വഴി പാഞ്ചാ ലി പ്പാറ യിലെ സർവ്വ ത്ര വിശദാംശ ങ്ങളും രുദ്രൻ മനസിലാക്കി... ഒരു മാസം മുൻപാണ് ഈ ജോലിക്കുള്ള അപ്ലിക്കേഷൻ ഇവർക്കു ലഭിച്ചത്... അന്നു മുതൽ ഇന്നു വരെ രുദ്രൻ സ്വപ്ന ലോക ത്തായിരുന്നു... ഏതോ പി ശാ ചു ക്കൾ രുദ്രന്റെ മനസ്സിൽ കുടിയേറി പാർക്കാൻ തുടങ്ങിയതും ഈ സമയത്താണ്... രാത്രിയിൽ ഒരു ഇല അനങ്ങിയാൽ പോലും പേടിച്ച് നിലവിളിക്കുന്നവനാണ് ഈ രുദ്രൻ... തനി പേടി തൊണ്ടൻ...! ഓരോന്നും ചിന്തിച്ചുകൊണ്ട് അച്ചുവേട്ടന്റെ ചായക്കടയിലെത്തിയതറിഞ്ഞില്ല... മൂന്ന് ചായ... മൂന്ന് മസാല ദോശ... ധ്രുവനാണ് അച്ചുവേട്ടനെ വിളിച്ച് ഓഡർ നൽകിയത്... അച്ചുവിന്റെ ചായക്കടയിൽ രാവിലെ തന്നെ മസാലദോശ റെഡിയാകും... അതു പോലെ തന്നെ പൊറോട്ടയും... പപ്പുവേട്ടന്റെ മകനാണ് അച്ചു എന്നു വിളിക്കുന്ന അജീഷ്... പപ്പു വേട്ടൻ മരിച്ചിട്ട് ഇപ്പോൾ പത്തു വർഷം കഴിഞ്ഞു... അദ്ദേഹത്തിന്റെ ഭാര്യ മല്ലിക മരിച്ചിട്ട് ഏഴര വർഷവും... പപ്പുവേട്ടന് നാലു മക്കളായിരുന്നു... മൂന്ന് ആണും ഒരു പെണ്ണും... എല്ലാവരുടെയും വിവാഹം കഴിഞ്ഞു... ആൺ മക്കളിൽ ഇളയവനാണ് അച്ചു... മറ്റ് രണ്ടു പേരും തിരിഞ്ഞു പോയി... ഭാര്യ അനിതയും രണ്ടു മക്കളുമായി അജീഷ് ഇവിടെ തന്നെ കൂടി... പപ്പുവേട്ടന്റെ പിൻഗാമി യായി...! പാഞ്ചാ ലി പ്പാറ ഗ്രാമത്തെക്കുറിച്ചും അവിടുത്തെ ആചാര നു ഷ് ഠാ ന ങ്ങളെ ക്കു റി ച്ചും മമ്മാലിക്ക നിരവധി കാര്യങ്ങൾ പറഞ്ഞു വെങ്കിലും .... ധ്രുവനും രുദ്രനും താമസിക്കുന്ന എസ് റ്റേ റ്റ് ബംഗ്ലാ വിനെ കുറിച്ചു മാത്രം ഒന്നും പറഞ്ഞില്ല... അതുകൊണ്ടുതന്നെ അതിന്റെ സത്യാവസ്ഥ അറിയാൻ തന്നെ ധ്രുവനും രുദ്രനും തീരുമാനിച്ചു... ചായക്കടയിൽനിന്നും ഇറങ്ങാൻ നേരം രുദ്രനാണ് ഇക്കാ ര്യം മമ്മാലിക്കയോട് ചോദിച്ചത്... കാരണം ധ്രുവന് ഇതേ ക്കുറിച്ച് ഒന്നും അറിയില്ലല്ലോ... രുദ്രൻ സ്വപ്നത്തിൽ കണ്ടത് പറഞ്ഞു കേട്ട അറിവ് മാത്രം... "അല്ലാ മമ്മാലിക്കാ ഞങ്ങൾ താമസിക്കുന്ന എസ് റ്റേ റ്റ് ബംഗ്ലാവ് മുൻപ് ഒരു ഡ്രാക്കുള കോട്ട യായിരുന്നെന്നു കേട്ടു അത് ശരിയാണോ .... രുദ്രൻ തുടക്കമിട്ടു..."" (മമ്മാലിക്ക ) ആരാ ഇതൊക്കെ സാറന്മാരോട് പറഞ്ഞത്... മമ്മാലിക്കയുടെ മുഖ ത്ത് വല്ലാത്തൊരു അമ്പരപ്പ് പ്രകട മാവുന്നത് ധ്രുവനും രുദ്രനും കണ്ടറിഞ്ഞു... (രുദ്രൻ ) അത് ഞാൻ സ്വപ്നത്തിൽ കണ്ടതാ... കാര്യം സത്യമാണോന്ന് അറിയാൻ വേണ്ടി ചോദിച്ചതാ... (മമ്മാലിക്ക ) പോക്കറ്റിൽ നിന്നും ഒരു കാജാ ബീഡി യെടുത്ത് ചുണ്ടിൽ തിരുകി അതിന് തീ പിടിപ്പിച്ചു... പിന്നെ ബീഡിയിൽ നിന്നും ഒരു പഫ് എടുത്ത് ആസ്വദിച്ചു കൊണ്ടു പറഞ്ഞു... സ്വപ്നങ്ങൾ സത്യമാവ ണ മെന്നുണ്ടോ സാറന്മാരെ അതൊക്കെ വെറുതെ... ഈ ബംഗ്ലാവിൽ ഒരു കുഴപ്പോം ഇല്ല ... മമ്മാലിക്കയുടെ മറുപടിയിൽ ധ്രുവനും രുദ്രനും അത്ര തൃപ്തി തോന്നിയില്ല... ഉം... ശരി... ഞങ്ങൾ നോക്കട്ടെ ... രുദ്രൻ പറഞ്ഞു....! അവർ എസ് റ്റേ റ്റ് ബംഗ്ലാവിലെ ത്തുമ്പോൾ ഒരു പുത്തൻ നാനോ കാറുമായി സണ്ണിക്കുട്ടി മുതലാളിയുടെ ഡ്രൈവർ പീറ്റർ കാത്തു നിൽക്കുന്നുണ്ടായിരുന്നു... രുദ്രൻ സ്വപ്നത്തിൽ കണ്ട അതേ നാനോ കാർ... അതു കണ്ട് ധ്രുവന് ഒന്നും തോന്നിയില്ല ... എന്നാൽ രുദ്രന്റെ കാര്യം മറിച്ചായിരുന്നു... ഹായ് ... ഞാൻ സ്വപ്നത്തിൽ കണ്ട നാനോ കാർ ... രുദ്രൻ ഓടി കാറിനരികിലെത്തി... ഇത് സാറന്മാർക്കുള്ള കാറാ ഇതിവിടെ ഏൽപ്പിക്കാൻ വന്നതാ ഞാൻ... പീറ്റർ ഭ വ്യ ത യോടെ പറഞ്ഞു... താങ്ക്സ്... കാറിന്റെ ചാവി കൈ നീട്ടി വാങ്ങി കൊണ്ട് ധ്രുവൻ ചിരിച്ചു... കൂടെ രുദ്രനും...മമ്മാലിക്ക എല്ലാത്തിനും ദൃക് സാക്ഷി യായി അതൊക്കെ നോക്കി നിന്നു .... പിന്നെ പറഞ്ഞു... ഇനിയിപ്പോ സാ റ ൻ മാർക്ക് സഞ്ചരിക്കാൻ വണ്ടിയായി ... റോയൽ എൻഫീൽഡ് ബുള്ളറ്റ് ഓൾ റെഡി ഇവിടെ യുള്ളതാ... ചെറിയ കാര്യ ങ്ങൾ ക്കൊക്കെ അതും ഉപയോഗിക്കാ മല്ലോ... മമ്മാലിക്ക വലിയ വായിൽ ചിരിച്ചു... എന്നിട്ട് പീറ്ററെ നോക്കി പറഞ്ഞു... അല്ലാ... ഇനിയിപ്പോ പീറ്ററെ ങ്ങിനെ ഓർക്കിഡ് വാലിയിലെത്തും... (പീറ്റർ ) അത് പ്രശ്നമില്ല ഞാൻ ബസിന് പൊയ് ക്കോളാം... ഓർക്കിഡ് വാലി യി ലേക്ക് എപ്പോഴും ബസുള്ള താ ണ ല്ലോ ... (മമ്മാലിക്ക ) ഓ.. അതും.. ശരിയാ എന്നാ പീറ്റർ വിട്ടോ... പീറ്റർ ധ്രുവനോടും രുദ്രനോടും കുറച്ചു നേരം കൂടി സംസാരിച്ചു നിന്ന ശേഷം യാത്ര പറഞ്ഞു പിരിഞ്ഞു... 👽👽👽👽👽👽👽👽👽👽👽👽👽👽👽👽👽👽👽👽👽👽👽👽👽👽👽👽👽തുടരും 👽👽👽👽👽👽👽