Who is Meenu's killer - 52 in Malayalam Thriller by Chithra Chithu books and stories PDF | മീനുവിന്റെ കൊലയാളി ആര് - 52

Featured Books
  • પિતા

    માઁ આપણને જન્મ આપે છે,આપણુ જતન કરે છે,પરિવાર નું ધ્યાન રાખે...

  • રહસ્ય,રહસ્ય અને રહસ્ય

    આપણને હંમેશા રહસ્ય ગમતું હોય છે કારણકે તેમાં એવું તત્વ હોય છ...

  • હાસ્યના લાભ

    હાસ્યના લાભ- રાકેશ ઠક્કર હાસ્યના લાભ જ લાભ છે. તેનાથી ક્યારે...

  • સંઘર્ષ જિંદગીનો

                સંઘર્ષ જિંદગીનો        પાત્ર અજય, અમિત, અર્ચના,...

  • સોલમેટસ - 3

    આરવ રુશીના હાથમાં અદિતિની ડાયરી જુએ છે અને એને એની અદિતિ સાથ...

Categories
Share

മീനുവിന്റെ കൊലയാളി ആര് - 52

"ആാാാ..."നെഞ്ചിൽ കൈ വെച്ചു കൊണ്ട് വേദനയോടെ സരോജിനി താഴെ വീണു


തറയിൽ വീണ സരോജിനിയെ കണ്ടതും ദേവകി കണ്ണീരോടെ കണ്ണന്റെ വീട്ടിലേക്കു ഓടി... പ്രകാശൻ പോയതിനു ശേഷം ആ വീട്ടിലേക്കു ആകെ ഒരു സഹായമായി ഉണ്ടായിരുന്നത് കണ്ണനും കുടുംബവും ആയിരുന്നു...

" എന്താ ദേവകി ചേച്ചി.." ഉമ്മറത്തിരുന്ന കണ്ണൻ ചോദിച്ചു...

"അമ്മ... അമ്മക്ക് വയ്യ പെട്ടന്ന് താഴെ വീണു..."

" ദൈവമേ.." കണ്ണൻ പെട്ടന്ന് തന്നെ ഉമ്മറത്ത് നിന്നും ചാടി എഴുന്നേറ്റു ശേഷം പെട്ടന്ന് തന്നെ അകത്തേക്ക് പോയി ഷർട്ട്‌ എടുത്തിട്ടു...

"അമ്മേ ഞാൻ സരോജിനിയമ്മയെയും കൊണ്ട് ഹോസ്പിറ്റലിൽ കൊണ്ട് പോയിട്ട് വരാം..." കണ്ണൻ അതും പറഞ്ഞുകൊണ്ട് പുറത്തേക്കു ഇറങ്ങി

ഇരുവരും പെട്ടന്ന് തന്നെ വീട്ടിലേക്ക് വന്നു..നിലത്തു ബോധരഹിതയായി കിടക്കുന്ന സരോജിനിയമ്മയെ കണ്ണൻ വാരിയെടുത്തു ദേവകി മീനുവിനെയും...

വളരെ പെട്ടന്ന് തന്നെ ഓട്ടയിൽ കയറ്റി അടുത്തുള്ള ഹോസ്പിറ്റലിൽ എത്തിച്ചു.. ഹോസ്പിറ്റലിൽ പോയതും സ്‌ട്രക്ച്ചറിൽ കിടത്തിയ സരോജിനിയെ അത്യാഹിത വിഭാഗത്തിൽ പ്രേവേശിപ്പിച്ചു അവർക്കു വേണ്ട ചികിത്സയും നൽകി...

മണിക്കൂറുകൾ നീണ്ട ചികിത്സക്ക് ശേഷം സരോജിനി മിഴികൾ തുറന്നു...എന്നാലും അപ്പോഴും സരോജിനിക്കി തന്റെ സമയം അടുത്ത് എന്നും താൻ ഇനി അധികം ദിവസം ജീവിച്ചിരിക്കില്ല എന്നും മനസിലായി...

"ഡോക്ടർ... "ചികിത്സ കഴിഞ്ഞു വന്ന ഡോക്ടറെ കണ്ടതും ദേവകി കണ്ണീരോടെ വിളിച്ചു

"ആള് കണ്ണുകൾ തുറന്നു ബട്ട്‌... ആം സോറി രെണ്ട്‌ കിഡ്നിയും പോയിരിക്കുന്നു ഡയാലിസിസ് ചെയ്താലും രക്ഷപെടില്ല കിഡ്നി മാറ്റിക്കൽ സർജറി വേണ്ടി വരും..." ഡോക്ടർ പറഞ്ഞു

"ദൈവമേ അതിനു ഞങ്ങൾ എങ്ങോട്ട് പോകും..." ദേവകി കണ്ണീരോടെ ചോദിച്ചു

"നാളെ തന്നെ ഓപ്പറേഷൻ ചെയ്യണം ഇല്ലെങ്കിൽ.... ബാക്കി ദൈവം മാത്രം..." കൂടുതൽ ഒന്നും സംസാരിക്കാതെ ഡോക്ടർ പോയി

എന്ത് ചെയ്യണം എന്നറിയാതെ കണ്ണീരോടെ ദേവകി സരോജിനിയെ കാണാൻ അകത്തേക്ക് കയറി കണ്ണൻ പുറത്തു തന്നെ നിന്നു... ദേവകിയെ കണ്ടതും അവരുടെ മിഴികൾ നിറഞ്ഞു ദേവകിയുടെ ഇരു കൈകളും സരോജിനി ചേർത്ത് പിടിച്ചു...

"അമ്മേ അമ്മക്ക് ഒന്നും സംഭവിക്കില്ല പേടിക്കണ്ട നമ്മുക്ക് എന്തെങ്കിലും വഴി കണ്ടെത്താം.." ദേവകി സരോജിനിയെ സമാധാനിപ്പിക്കും പോലെ പറഞ്ഞു

"ഇല്ല വേണ്ട മോളെ എനിക്കറിയാം ഞാൻ ഇനി ജീവിച്ചിരിക്കില്ല എനിക്ക് വേണ്ടി ഒരു രൂപ പോലും ചിലവാക്കേണ്ട...അല്ലെങ്കിലും ഇപ്പോൾ നമ്മുടെ അവസ്ഥ അത് എനിക്കറിയാം..." സരോജിനി തിരിച്ചു പറഞ്ഞു

"അമ്മേ അമ്മ ദയവു ചെയ്ത് അങ്ങനെ ഒന്നും പറയരുത്... അമ്മ മാത്രമേ ഇപ്പോ എനിക്കുള്ളൂ... അതുകൊണ്ട് നമ്മുക്ക് അമ്മയുടെ ഓപ്പറേഷൻ എങ്ങനെയെങ്കിലും നടത്താം..."

"ഇല്ല മോളെ എനിക്കറിയാം ഞാൻ മരിക്കും അതും പെട്ടന്ന് തന്നെ പക്ഷെ എനിക്ക് എന്നോട് മോൾ ക്ഷമിക്കണം..."

"എന്തിന്! എന്താ...എന്തിനാ ഇങ്ങിനെയൊക്കെ.." ദേവകി ചോദിച്ചു

"ഞാൻ ഒരുപാട് പാപം ചെയ്ത് അതുകൊണ്ടാവാം എനിക്ക് അവസാന നിമിഷത്തിൽ വെള്ളം കുടിച്ചു മരിക്കാൻ ഭാഗ്യമില്ലാത്തത്..." സരോജിനി വേദനയോടെ പറഞ്ഞു

"അമ്മേ അങ്ങിനെ പറയരുത് ഞാനുണ്ടല്ലോ കൂടെ..." ദേവകി ധൈര്യം നൽകി

"മോളെ മോളു എനിക്കൊരു സത്യം ചെയ്യു.." സരോജിനി പറഞ്ഞു

"എന്ത് സത്യം.. അതും ഈ സമയത്തു..."

"ഞാൻ മരിച്ചു പോയാൽ എന്നെ അനാഥശവമായി വലിച്ചെറിയരുത് എനിക്ക് ചെയ്യണ്ട അവസാന കർമവും മോളു ചെയ്യണം... ഒരു മകളുടെ സ്ഥാനത്തു നിന്നും..."

"അമ്മേ.." ദേവകി ശബ്ദം ഉയർത്തി പറഞ്ഞു

"മോളെ സത്യം ചെയ്യു.."

വേറെ വഴിയില്ലാതെ സരോജിനിയുടെ നിർബന്ധപ്രകാരം ദേവകി സത്യം ചെയ്തു...അതെ കൈകളിൽ പിടിച്ചു കൊണ്ട് സരോജിനി കരഞ്ഞു...

"എന്നോട് മോള് ക്ഷമിക്കണം.."

"എന്തിന്! എന്താണ് അമ്മേ കുറെ നേരമായല്ലോ ഇത് തന്നെ..."

"അതെ എത്ര തവണ ചോദിച്ചാലും നി മാപ്പ് തന്നാലും ദൈവം മാപ്പ് തരില്ല അത്രയും വലിയ പാപിയാണ് ഞാൻ.."

"എനിക്ക് ഒന്നും... "എന്തോ ഗൗരവമായ കാര്യമാണ് സരോജിനി പറയാൻ വരുന്നത് എന്ന് അപ്പോഴേക്കും ദേവകി മനസിലാക്കി

"ഞാൻ ആണ് നിന്റെ ജീവിതം നശിക്കാൻ കാരണം... അതെ മോളെ ഞാൻ! ഞാൻ തന്നെ... മാലതി പോയതും എന്റെ മീനു അമ്മായിലാത്ത കുട്ടിയായതും ഞങ്ങളുടെ ഗ്രാമത്തിൽ നിന്നും വീട് വിറ്റു കൊണ്ട് കുറ്റവാളിയെ പോലെ ഓടി വന്നതും എല്ലാം നി കാരണമായിരുന്നു അതൊരു പകയായിരുന്നു എന്റെ മനസ്സിൽ....ഒരു പ്രയോജനവും അർത്ഥവുമില്ലാത്ത പക അത് മാത്രമല്ല നിന്റെ വയറ്റിൽ വളർന്ന ഓരോ കുഞ്ഞിനേയും.... "സരോജിനി കണ്ണുനീർ ഒഴുക്കി

പിന്നെയും തുടർന്നു...


"നിന്റെ വയറ്റിൽ വളരുന്ന കുഞ്ഞുങ്ങളെ കൊന്നത് ഞാൻ ആണ്... നി പത്തുമാസം ചുമന്നു നൊന്തു പ്രസവിച്ച നിന്റെ മകനെ നിന്നിൽ നിന്നും പിരിച്ചതും അവനെ മറ്റൊരിടത്തു പറിച്ചു നട്ടതും ഞാൻ ആണ്... അതുകൊണ്ടായിരിക്കും ദൈവം എന്റെ മകനെ എന്നിൽ നിന്നും അകറ്റിയത് അവസാന നിമിഷം അവനെ ഒരു നോക്ക് പോലും കാണാൻ കഴിയാത്ത വിധം..."സരോജിനി പൊട്ടി കരഞ്ഞു

സരോജിനി പറഞ്ഞത് കേട്ടതും ദേവകിയുടെ മിഴികൾ ചുമന്നു തുടത്തു... അവൾ സരോജിനിയെ കോപത്തോടെ നോക്കി..

"പറ എന്റെ മോൻ എവിടെ.. അവൻ ജീവനോടെ ഉണ്ടോ.." ദേവകി കോപത്തോടെ ചോദിച്ചു

"ഉണ്ട്... കഴുത്തിൽ മറുക്കുള്ള അഴകർന്ന നിന്റെ മകൻ ജീവനോടെ ഉണ്ട് അതും ഗോകുലം അനാഥലയത്തിൽ ആണ് അവൻ ഉള്ളതെന്ന് പ്രകാശൻ പറഞ്ഞിരുന്നു...സരോജിനി പറഞ്ഞു..."

" മോനെ.. " ദേവകി ഒരു ഭ്രാന്തിയെ പോലെ അലറി...

ഇപ്പോൾ

"മോനെ എന്റെ പൊന്നു മോനെ...." ദേവകി അലറി...

"അപ്പോൾ സരോജിനി അമ്മ അപ്പോൾ തന്നെ മരിച്ചോ.."സുധി ഒരു സംശയത്തോടെ ചോദിച്ചു

" മം... "ദേവകി അവനെ നോക്കി ഒന്ന് മൂളി..

അവർ പിന്നെ അധികം ദിവസം ജീവനോടെ ഉണ്ടായില്ല ഹോസ്പിറ്റലിൽ വെച്ചു തന്നെ അവർ മരിച്ചു സത്യത്തിൽ എനിക്ക് തന്നെ അവരെ കൊല്ലാൻ ഉള്ള ദേഷ്യം ഉണ്ടായിരുന്നു എങ്കിലും അവരുടെ അന്തിമകർമ്മങ്ങൾ ചെയാൻ ഞാൻ കണ്ണനോട് പറഞ്ഞു അതിനായി കഴുത്തിൽ ഉണ്ടായിരുന്ന മാല അവന് നൽകി... ശേഷം എന്റെ മകനെ കഴുത്തിൽ മറുക്കുള്ള എന്റെ മകനെ തേടി ഇറങ്ങി എന്നാൽ എനിക്ക് എനിക്കു അവനെ അവിടെ കാണാൻ കഴിഞ്ഞില്ല...അതെ ന്റെ കുഞ്ഞിനെ എനിക്ക് കാണാൻ കഴിഞ്ഞില്ല.. കാരണം ആ ആശ്രമം അപ്പോഴേക്കും ഇടിച്ചു കളഞ്ഞു അതിൽ ഉണ്ടായിരുന്ന കുഞ്ഞുങ്ങൾ മറ്റു ആശ്രമത്തിലേക്കും മാറ്റി... അതിൽ എന്റെ മോൻ എന്റെ മോനും പോയി ഒരു നോക്ക് പോലും കാണാൻ കഴിയാത്ത കഴുത്തിനു പിന്നിൽ മറുക്കുള്ള എന്റെ മകൻ..." ദേവകി പൊട്ടി കരഞ്ഞു താഴെ ഇരുന്നു...

" എന്താണ് പറഞ്ഞത് കഴുത്തിൽ മറുക്കുള്ള ആൺകുട്ടിയോ.. " രാഹുൽ ചോദിച്ചു

" അതെ കഴുത്തിൽ മറുകുള്ള എന്റെ മോൻ... എനിക്ക് എന്റെ മകനെ കണ്ടെത്താൻ ഉള്ള ഏക അടയാളം.. "


അത് കേട്ടതും സുധിയും രാഹുലും ഒരു നിമിഷം ഞെട്ടലോടെ ശരത്തിനെ നോക്കി...


തുടരും