Who is Meenu's killer - 51 in Malayalam Thriller by Chithra Chithu books and stories PDF | മീനുവിന്റെ കൊലയാളി ആര് - 51

Featured Books
  • રૂપિયા management

    પુરુષ ની પાસે રૂપિયા હોય તો સ્ત્રી નગ્ન થઈ જાય અને પુરુષ પાસ...

  • આપણા ધર્મગ્રંથો - ભાગ 1

    વાંચક મિત્રો સહજ સાહિત્ય ટીમ ધાર્મિક બાબતો વિશે માહિતી લઈ અવ...

  • સેક્સ: it's Normal! (Book Summary)

                                જાણીતા સેકસોલોજિસ્ટ ડોક્ટર મહેન્...

  • મેક - અપ

    ( સત્ય ઘટના પર આધારિત )                                    ...

  • સોલમેટસ - 11

    આરવ અને રુશીને પોલીસસ્ટેશન આવવા માટે ફોન આવે છે. આરવ જયારે ક...

Categories
Share

മീനുവിന്റെ കൊലയാളി ആര് - 51

കുറച്ചു നേരത്തിനു ശേഷം പ്രകാശൻ ഹോസ്പിറ്റലിലേക്ക് ഓടി എത്തി..അവനെ കണ്ടതും

"ഏട്ടാ നമ്മുടെ കുഞ്ഞ്..." ദേവകി പൊട്ടി കരഞ്ഞു

"ദേവകി നമ്മുടെ മോൻ... "പ്രകാശനും പൊട്ടി കരഞ്ഞു ശേഷം അവളുടെ അരികിൽ കട്ടിലിൽ ഇരുന്നു

"ഇല്ല അവനു ഒന്നും സംഭവിച്ചിട്ടില്ല എനിക്ക് ഉറപ്പാ എന്റെ കുഞ്ഞിന് ഒന്നും സംഭവിച്ചിട്ടില്ല..." പ്രകാശന്റെ ഷർട്ടിൽ പിടിച്ചു കൊണ്ട് ദേവകി പറഞ്ഞു

ദേവകിയുടെ കരച്ചിൽ സഹിക്കാൻ കഴിയാതെ പ്രകാശൻ അവളെ തന്റെ മാറോടു ചേർത്ത് പിടിച്ചു

"കരയണ്ട.. എല്ലാം വിധിയാണ്..." പ്രകാശൻ തന്റെ ഭാര്യയുടെ തലയിൽ തഴുകി വേദനയോടെ പറഞ്ഞു

കണ്ണീരോടെ മാത്രമേ ആർക്കും അത് കാണാൻ സാധിക്കു അത്രയും വേദനയാകുന്ന നിമിഷം

"ഏട്ടാ നമ്മുടെ കുഞ്ഞ് എവിടെ അവന്റെ മുഖം ഒരു നോക്ക് കാണാൻ..." ദേവകി കണ്ണീരോടെ പ്രകാശന്റെ മുഖത്തെക്ക് നോക്കി ചോദിച്ചു

"എന്നോട് ക്ഷമിക്കണം ദേവകി ഞാൻ അവന് ചെയ്യണ്ട കർമങ്ങൾ ചെയ്തു.." പ്രകാശൻ ദേവകിയുടെ കൈകളിൽ പിടിച്ചു പറഞ്ഞു

"എന്ത് എന്താ നിങ്ങൾ പറയുന്നത് എനിക്ക് ഒരു നോക്ക് പോലും കാണാൻ കഴിഞ്ഞില്ല നിങ്ങൾ എന്തിനാ അങ്ങനെ ചെയ്തത് ദുഷ്ടനാ!... ദുഷ്ടനാ നിങ്ങൾ എനിക്ക് വേണം എന്റെ കുഞ്ഞിനെ താ എനിക്ക് കാണണം അവനെ താ! താ എന്റെ കുഞ്ഞിനെ... "ദേവകി പ്രകാശനെ തല്ലാൻ തുടങ്ങി...

എങ്ങനെയോ എന്തൊക്കയോ പറഞ്ഞുകൊണ്ട് പ്രകാശൻ അവളെ പതിയെ സമാധാനിപ്പിച്ചു... പിന്നീട് ഉള്ള നിമിഷങ്ങൾ കനൽക്കട്ടയിൽ നടക്കുന്നത് പോലെയായിരുന്നു ദേവകിക്ക്...

അങ്ങനെ രെണ്ട്‌ ദിവസം കഴിഞ്ഞു ദേവകിയെ ഹോസ്പിറ്റലിൽ നിന്നും ഡിസ്ചാർജ് ചെയ്ത് വീട്ടിലേക്കു കൊണ്ട് വന്നു...ഭ്രാന്തു പിടിച്ച അവസ്ഥസയിലായിരുന്നു ദേവകി... അധികം സംസാരിക്കാതെ പുഞ്ചിരിക്കാത്ത അവസ്ഥ...സമയത്തിന് ഭക്ഷണവും കഴിക്കാതെ മുറിയിൽ ഒരേ ഇരിപ്പാണ്...

"അമ്മേ.... ആാാാ.... അയ്യോ...."മുറിയിൽ ഇരിക്കുന്ന ദേവകി നെഞ്ചിൽ കൈ വെച്ചു കരഞ്ഞു

പെട്ടന്ന് ആ ശബ്ദം കേട്ടതും സരോജിനി അങ്ങോട്ട്‌ ഓടി വന്നു...

"എന്താ! എന്തിനാ കരയുന്നത്... നിനക്ക് ഭ്രാന്തു പിടിച്ചോ ഇടയ്ക്കിടെ അത് ആലോചിച്ചു കരയാൻ സംഭവിച്ചത് സംഭവിച്ചു വെറുതെ മനുഷ്യനെ ഭ്രാന്തു പിടിപ്പിക്കാൻ വീട്ടിലെ ജോലി,നീയും, ആ കുഞ്ഞും എല്ലാം ഇപ്പോ എന്റെ തലയിൽ അല്ലാ പിന്നെ എന്ത് ജന്മ ആവോ എന്റെ..." അടുക്കളയിൽ നിന്നും ഓടി വന്ന സരോജിനി ദേഷ്യത്തോടെ പറഞ്ഞു

"അതല്ല അമ്മേ എനിക്ക്! എനിക്ക് എന്റെ മാറിടം വേദനിക്കുന്നു.." മാറിടത്തിൽ കൈ വെച്ചു കൊണ്ട് ദേവകി പറഞ്ഞു

അത് കേട്ടതും സരോജിനി ഒരു നിമിഷം ആലോചിച്ചു നിന്നു

"വേദനിക്കണം നിന്റെ മാറിടം മാത്രമല്ല.. നീ ഇനി ഈ ജീവിതകാലം മുഴുവനും വേദനിച്ചു കഴിയണം പത്തു മാസം ചുമന്നു നൊന്തു പ്രസവിച്ച മകന്റെ മുഖം കാണാൻ കഴിയാതെയും കുഞ്ഞിന് പാൽ കൊടുക്കാൻ കഴിയാത്തും ഓർത്തു നീ നരഗിച്ചു ജീവിക്കണം..എന്റെ മകന്റെ കുടുംബം നശിച്ചപ്പോ ജനിച്ചു വളർന്ന നാട്ടിൽ നിന്നും ചീത്തപ്പേര് മാത്രം ബാക്കി വെച്ച് ഇങ്ങോട്ട് ചേക്കേറിയപ്പോ ഞാൻ അനുഭവിച്ച വേദനയോളം വരില്ല ഇത് ഒന്നും..." സരോജിനി മനസ്സിൽ വിചാരിച്ചു നിന്നു...

"അമ്മേ... അമ്മ എന്താ ആലോചിക്കുന്നത്.." ദേവകി വേദനയോടെ ചോദിച്ചു

"അത് മോളെ ഈ വേദന കുഞ്ഞിന് പാൽ കൊടുക്കാത്തത് കൊണ്ടാണ് നാളെ ഹോസ്പിറ്റലിൽ പോയി ഇൻജെക്ഷൻ ചെയ്തോളു അപ്പോഴേ ഈ വേദന ഉണ്ടാവാതിരിക്കു അല്ലെങ്കിൽ നിനക്ക് ഇനിയും വേദന കൂടും വരും ദിവസങ്ങളിൽ..." സരോജിനി പറഞ്ഞു

"പക്ഷെ അമ്മേ എനിക്ക് ഇപ്പോ...ഈ വേദന..." ദേവകി വേദന സഹിക്കാൻ കഴിയാതെ വാക്കുകൾ നിർത്തി...

"ഒന്നും ചെയാൻ കഴിയില്ല മോളു നാളെയാവട്ടെ..."

കുഞ്ഞിനെ നഷ്ടമായതും ഇപ്പോൾ താൻ അനുഭവിക്കുന്ന വേദനയും സഹിച്ചു ദേവകി കരയാൻ തുടങ്ങി അവളുടെ കണ്ണുനീർ ആ മുറിയിൽ വീണു തുടങ്ങി എന്നാൽ സരോജിനി ഇതെല്ലാം സന്തോഷത്തോടെ കണ്ടു രസിച്ചു എന്ന് വേണം പറയാൻ...

അന്ന് രാത്രി ജോലി കഴിഞ്ഞു വന്ന പ്രകാശൻ കുളി കഴിഞ്ഞതും ഭക്ഷണം കഴിക്കാൻ ഇരുന്നു... സരോജിനിയാണ് മകന് അടുത്തിരുന്നു ഭക്ഷണം വിളമ്പി കൊടുക്കുന്നത്...

"മോനെ നാളെ അവളെ ഹോസ്പിറ്റലിൽ കൊണ്ട് പോകണം.." സരോജിനി പറഞ്ഞു

" എന്തിന് " അത്താഴം കഴിക്കുന്ന സമയം പ്രകാശൻ ചോദിച്ചു

"അതോ അവൾക്കു മാറിടം വേദനിക്കുന്നു എന്ന് പാൽ വലിച്ചു കുടിക്കാൻ കുഞ്ഞ് ഇല്ലാത്തതിനാൽ ഈ വേദന ഉണ്ടാകും.." സരോജിനി പറഞ്ഞു

" അതിന്.. ഞാൻ പോകില്ല... "

"നീ പോകണം..."

" എനിക്ക് വയ്യ.. "

"നീ അവളുടെ കൂടെ പോയാൽ നമ്മുക്ക് മറ്റൊരു ഉപകാരം കൂടിയുണ്ട്..."

"എന്ത്.."

"അവൾക്കു വേദനക്കുള്ള ഇൻജെക്ഷൻ ചെയ്യും ആ ഇൻജെക്ഷൻ മാത്രമല്ല പകരം അവൾ ഒരിക്കലും ഇനി ഒരു കുഞ്ഞിനെ പ്രസവിക്കാൻ പാടില്ല അങ്ങിനെ ഒരു ഇൻജെക്ഷൻ കൂടി ഇടണം..."

"അതിന്റെ ആവശ്യം ഇല്ലല്ലോ.." പ്രകാശൻ ചോദിച്ചു

" ഉണ്ട് പത്തുമാസം നമ്മളിൽ നിന്നും മറച്ചു വെച്ചു ഒരു കുഞ്ഞിനെ അവൾ പ്രസവിച്ചെടുത്തു അവൾ നമ്മളെ മണ്ടനും മണ്ടിയുമാക്കി ഇനിയും അതുപോലെ ഒരു കുഞ്ഞിനെ അവൾ പ്രസവിക്കാൻ പാടില്ല... " ഒരു വാശിയോടെ സരോജിനി പറഞ്ഞു

"അതിനു നെക്സ്റ്റ് വീക്ക്‌ ഞാൻ ഇവിടെ ഉണ്ടാവില്ല ഇനി അവൾ പ്രസവിച്ചാലും ഇല്ലെങ്കിലും എനിക്ക് കുഴപ്പമില്ല... "പ്രകാശൻ മനസ്സിൽ വിചാരിച്ചു

"ടാ നീ എന്താ ആലോചിക്കുന്നത്.."

"ഒന്നുമില്ല! ശെരി അങ്ങനെ തന്നെ ചെയ്യാം എന്ന് ആലോചിച്ചതാ..."

അങ്ങനെ പിറ്റേന്ന് നേരം പുലർന്നതും പ്രകാശനും ദേവകിയും ഒന്നിച്ചു അതെ ഹോസ്പിറ്റലിൽ പോകാൻ പുറപ്പെട്ടു....സരോജിനിയോട് യാത്ര പറഞ്ഞുകൊണ്ട് അവർ അവിടെ പോയി.. കുറച്ചു നേരം ബൈക്കിൽ പോയതും അവർ അതെ ഹോസ്പിറ്റലിൽ എത്തി...അവിടെ ചുറ്റും നോക്കിയ പ്രകാശൻ പെട്ടന്ന് തേൻമോഴിയെ കണ്ടു... ഉടനെ പ്രകാശൻ ദേവകിയെ അങ്ങോട്ട്‌ കൊണ്ടുപോയി...

"സിസ്റ്റർ.." പ്രകാശൻ തേൻമൊഴിയെ വിളിച്ചു

"എന്താ..."

"സിസ്റ്റർ ഇവൾക്ക് മാറിടം വേദനിക്കുന്നു.."

" ശെരി ഇവിടെ ഇരിക്കു..."

തേൻമൊഴി പ്രകാശനോട് അവിടെ ഉള്ള ചെയറിൽ ഇരിക്കാൻ പറഞ്ഞു... പ്രകാശൻ നേഴ്സ് പറഞ്ഞത് പോലെ അവിടെ ഇരുന്നു... ദേവകി അകത്തേക്ക് കയറി പോയി... കുറച്ചു കഴിഞ്ഞതും തേൻമൊഴി പുറത്തേക്കു വന്നു

"ദേ ഈ ഇൻജെക്ഷൻ വാങ്ങിച്ചു വരൂ.."

"ശെരി... സിസ്റ്റർ എനിക്ക് മറ്റൊരു ഉപകാരം ചെയ്യണം..'

"എന്താണ് പറയു.."

" അത് പിന്നെ ദേവകി ഇനി ഒരു കുഞ്ഞിനെ പ്രസവിക്കാൻ പാടില്ല അതിനും.

"ശെരി ഞാൻ ഡോക്ടറോട് പറയാം പക്ഷെ ഞങ്ങളെ ഒന്ന് ശ്രെദ്ധിക്കേണ്ടി വരും.."

"തീർച്ചയായും..."

പ്രകാശൻ അവിടെ തന്നെ നിന്നു അപ്പോഴേക്കും തേൻമൊഴി അകത്തേക്ക് പോയി കുറച്ചു കഴിഞ്ഞതും മറ്റൊരു പ്രിസ്‌ക്രിപ്ഷനുമായി പുറത്തേക്കു വന്നു

"ദാ ഇതും വാങ്ങിച്ചു വരൂ.."

"ശെരി.."

ഉടനെ പ്രകാശൻ അവിടെ നിന്നും പോയി കുറച്ചു കഴിഞ്ഞതും പ്രകാശൻ മരുന്ന് വാങ്ങിച്ചു വന്ന് തേൻമൊഴിക്കു നൽകി... പ്രകാശൻ പറഞ്ഞത് പോലെ ഉള്ള എല്ലാം തന്നെ അവർ ദേവകിക്ക് ചെയ്തു....

ഈ സമയം..തേൻമൊഴി പ്രകാശന്റെ അരികിൽ വന്നു

"നിങ്ങൾ പറഞ്ഞത് പോലെ അവൾക്കു അകത്തു ട്രീറ്റ്മെന്റ് നടക്കുണ്ട് ദേവകി കുറച്ചു നേരം മയക്കത്തിലാവും പിന്നെ ദേ ഈ ഗുളിക അവൾക്കു തുടർന്ന് ഒരു മാസം നൽകണം എങ്കിൽ അവളുടെ ഗർഭപാത്രത്തിനു ഒരു കുഞ്ഞിനെ ചുമക്കാൻ ഉള്ള ശേഷി കുറയും.." തേൻമൊഴി പറഞ്ഞു

"ശെരി..."

പ്രകാശൻ കുറച്ചു നേരം അവിടെ കാത്തിരുന്നു മയക്കത്തിൽ നിന്നും ദേവകി പതിയെ ഉണർന്നു...ശേഷം പതിയെ പുറത്തേക്കു വന്നു ഇരുവരും ചേർന്ന് വീട്ടിലേക്കു പോയി..

അങ്ങനെ കുറച്ചു ദിവസങ്ങൾ കൂടി കഴിഞ്ഞു
അന്ന് രാവിലേ സരോജിനി പ്രകാശനുള്ള ചായയുമായി വന്നു...എന്നാൽ അന്നേരം മുറിയിൽ ദേവകി മാത്രമായിരുന്നു ഉണ്ടായിരുന്നത്...

"മോളെ ദേവകി എവിടെ അവൻ പ്രകാശൻ.." ഉറങ്ങുന്ന ദേവകിയെ തൊട്ടു ഉണർത്തി കൊണ്ട് സരോജിനി ചോദിച്ചു

"അറിയില്ലേ അമ്മേ.."ദേവകി പറഞ്ഞു

"അവൻ എവിടെ പോവാനാ! എന്നോട് പറയാതെ അവൻ എങ്ങോട്ടും പോകാറില്ലല്ലോ...പ്രകാശ... ടാ പ്രകാശ..."
സരോജിനി ചുറ്റും നോക്കി വിളിച്ചു...

ദേവകിയും പതിയെ കട്ടിലിൽ നിന്നും എഴുന്നേറ്റു വീട് മുഴുവനും ചുറ്റി...പിന്നെ ഒന്നും മനസിലാകാതെ ഹാളിൽ വന്ന സമയം ടീവിയുടെ മേൽ ഒരു പേപ്പർ അവൾ കണ്ടു...

ദേവകി പതിയെ അത് കൈയിൽ എടുത്തു അത് വായിച്ച ദേവകി ആകെ തകർന്നു താഴെ ഇരുന്നു... അവളുടെ കണ്ണുനീർ കൊണ്ട് ആ കത്തും നനഞ്ഞിരുന്നു...

അപ്പോഴേക്കും അകത്തേക്ക് വന്ന സരോജിനി ദേവകി തളർന്നിരിക്കുന്നത് കണ്ടു

"എന്താ... എന്താ മോളെ... എന്താ അത്.." സരോജിനി പരിഭ്രമത്തോടെ ചോദിച്ചു

"അമ്മേ പ്രകാശേട്ടൻ..." ദേവകി തലയിൽ കൈ വെച്ചു കരയാൻ തുടങ്ങി

"അവന് എന്ത് പറ്റി.."

"ആൾക്ക് എന്ത് പറ്റാൻ നമ്മുടെ തലയിൽ വലിയൊരു ഇടി വീഴ്ത്തി ആള് പോയി..."

"എങ്ങോട്ട്.."

"ആളുടെ കൂടെ ജോലി ചെയുന്ന റീന എന്നൊരു സ്ത്രിയുടെ കൂടെ...നമ്മളെ ഉപേക്ഷിച്ചു പോയി... "

അത് കേട്ടതും സരോജിനി തകർന്നു താഴെ ഇരുന്നു...

'ദൈവമേ ഇവൻ ഇങ്ങനെ ചതിക്കും എന്ന് വിചാരിച്ചില്ലലോ... പോലീസിൽ പറഞ്ഞാലോ മോളെ...നമ്മൾ എന്ത് ചെയ്യും..."

"പറഞ്ഞിട്ട് കാര്യമില്ല അമ്മേ ആള് ഇന്ത്യ തന്നെ വിട്ടു പോയി... ഇനി ഒരിക്കലും തിരിച്ചു പിടിക്കാൻ കഴിയാത്ത കാണാൻ കഴിയാത്ത ദൂരത്തേക്ക് പോയി..." ദേവകി വേദനയോടെ പറഞ്ഞു

എന്ത് ചെയ്യണം എന്നറിയാതെ സരോജിനിയും ദേവകിയും തകർന്നു...അപ്പോഴേക്കും പ്രകാശൻ ഒളിച്ചോടി പോയത് നാട് മുഴുവൻ പാട്ടായി...


6 മാസത്തിനു ശേഷം


6 മാസം കഴിഞ്ഞു വാടക കൊടുക്കാൻ കഴിയാത്തതിനാൽ ഹൗസ് ഓണർ ഒരു ദിവസം വീട്ടിലേക്കു വന്നു

"ഹലോ ആരുമില്ലേ.. അകത്തു..."അയാൾ മുറ്റത്തു നിന്നു വിളിച്ചു

അത് കേട്ടതും അകത്തു നിന്നും സരോജിനി വന്നു..

"ആ ഉണ്ടായിരുന്നോ അകത്തു ഇനിയും രെണ്ട്‌ ദിവസത്തിനുള്ളിൽ വീട് കാലിയാക്കിയില്ല എങ്കിൽ എന്റെ സ്വഭാവം മാറും..."ഹൗസ് ഓണർ ദേഷ്യത്തോടെ പറഞ്ഞു കൊണ്ട് അവിടെ നിന്നും പോയി

" ദൈവമേ ഞങ്ങൾ ഇനി എങ്ങോട്ട് പോകും... ബാങ്കിൽ ഉണ്ടായിരുന്ന പണം മുഴുവനും അവൻ കൊണ്ട് പോയി... ആറു മാസത്തെ വാടക നാളെ എങ്ങനെ ഒന്നിച്ചു കൊടുക്കും ഈ കുഞ്ഞിനേയും ഇവളെയും കൂട്ടി എങ്ങോട്ട് പോകും..." സരോജിനി കണ്ണീരോടെ തകർന്നു താഴെ ഇരുന്നു...


തുടരും