Who is Meenu's killer - 50 in Malayalam Thriller by Chithra Chithu books and stories PDF | മീനുവിന്റെ കൊലയാളി ആര് - 50

Featured Books
  • રહસ્ય,રહસ્ય અને રહસ્ય

    આપણને હંમેશા રહસ્ય ગમતું હોય છે કારણકે તેમાં એવું તત્વ હોય છ...

  • હાસ્યના લાભ

    હાસ્યના લાભ- રાકેશ ઠક્કર હાસ્યના લાભ જ લાભ છે. તેનાથી ક્યારે...

  • સંઘર્ષ જિંદગીનો

                સંઘર્ષ જિંદગીનો        પાત્ર અજય, અમિત, અર્ચના,...

  • સોલમેટસ - 3

    આરવ રુશીના હાથમાં અદિતિની ડાયરી જુએ છે અને એને એની અદિતિ સાથ...

  • તલાશ 3 - ભાગ 21

     ડિસ્ક્લેમર: આ એક કાલ્પનિક વાર્તા છે. તથા તમામ પાત્રો અને તે...

Categories
Share

മീനുവിന്റെ കൊലയാളി ആര് - 50

കാർ പതിയെ അവിടെ നിന്നും നീങ്ങി... താൻ സുരക്ഷിതമായ കൈകളിൽ ആണെന്ന ചിന്തയിലായിരിക്കാം പ്രകാശന്റെ കൈയിൽ ഉള്ള ആ കുഞ്ഞ് ഒന്നും അറിയാതെ സുഖമായി തന്റെ മിഴികൾ അടച്ചു ഉറങ്ങുകയാണ്...

അപ്പോഴേക്കും സരോജിനിയുടെ മുഖത്തു വെള്ളം തെളിച്ചതും മയക്കത്തിൽ നിന്നും അവർ എഴുന്നേറ്റിരുന്നു...

" ദൈവമേ ന്റെ കുട്ടി... ഒരു നോക്ക് കാണാൻ കഴിഞ്ഞില്ലല്ലോ....ആ പിഞ്ചു കുഞ്ഞിനെ കൊണ്ട് പോയതിനു പകരം എന്നെ കൊണ്ട് പോകാമായിരുന്നില്ലേ ദൈവമേ... അവൾ! അവളോട്‌ ഞാൻ എന്ത് പറയും എങ്ങനെ സമാധാനിപ്പിക്കും ദൈവമേ... " സരോജിനി വലം കൈ ചുരുട്ടി പിടിച്ചു കൊണ്ട് മാറിൽ അടിച്ചു കരഞ്ഞു

"അയ്യോ.. വേണ്ട അമ്മേ കരയാതിരിക്കു എന്ത് ചെയ്യാനാ എല്ലാം വിധി..." അടുത്തുള്ളവർ എല്ലാവരും സരോജിനിയെ സമാധാനിപ്പിച്ചു

ഈ സമയം കാറിൽ

"കുഞ്ഞിന്റെ മുഖം നന്നായി നോക്കിക്കോ ഇനി ഇവനെ നിനക്ക് കാണാൻ കഴിയില്ല.." റീന പരിഹാസത്തോടെ പറഞ്ഞു

"ദേ നോക്ക്... പിന്നെ ഇത് എങ്ങനെയെങ്കിലും ജീവിതത്തിൽ നിന്നും പോയാ മതി.." പ്രകാശൻ പറഞ്ഞു


മണിക്കൂറുകൾ കഴിഞ്ഞതും ആലയം അനാഥലയത്തിന് മുന്നിൽ റീനയുടെ വാഹനം വന്ന് നിന്നു...റീന കാർ നിർത്തി പുറത്തേക്കു ഇറങ്ങി... ശേഷം പ്രകാശൻ ഇരിക്കുന്ന ഭാഗത്തേക്ക്‌ വന്ന് ആ ഡോറും തുറന്നു

ഇരുവരും പെട്ടന്ന് തന്നെ കാറിൽ നിന്നും ഇറങ്ങി അപ്പോഴേക്കും കുഞ്ഞിനെ റീന പ്രകാശന്റെ കൈകളിൽ നിന്നും വാങ്ങിച്ചു ശേഷം ഒരുമിച്ചു അകത്തേക്ക് കയറി...അപ്പോഴേക്കും അവർക്കു മുന്നിലായി
അനുരാധദേവി വന്നു... അൻപത് കഴിഞ്ഞ അനുരാധദേവിയാണ് ഈ അനാഥാലയം നോക്കി നടത്തുന്നത്

" നമസ്ക്കാരം വരൂ ... ആരാണ് നിങ്ങൾ..." അനുരാധദേവി ചോദിച്ചു

"അമ്മേ ഞങ്ങൾ ദാ ഈ കുഞ്ഞിനെ ഇവിടെ ഏൽപ്പിക്കാൻ.." പ്രകാശൻ പറഞ്ഞു

"ആദ്യം നിങ്ങൾ വരൂ... ഇരിക്കു.."അനുരാധ പറഞ്ഞു

ശേഷം മൂന്നുപേരും അനുരാധയുടെ മുറിയിൽ പോയി...

"ഇരിക്കു പറയു.. ആരാണ് ഈ കുഞ്ഞ് നിങ്ങളുടെ കൈയിൽ എങ്ങനെ.." അനുരാധദേവി ചോദിച്ചു

"ഞങ്ങൾ ഇരുവരും അടുത്തുള്ള പാർക്കിൽ പോയി അവിടെ സമയം ചിലവഴിച്ചു തിരിച്ചു വരും വഴി കാർ സ്റ്റാർട്ട്‌ ചെയ്തപ്പോ ഒരു കുഞ്ഞിന്റെ ശബ്ദം കേട്ടു ശേഷം ഞാനും ഇദ്ദേഹം ആ ശബ്ദം കേട്ട ദിക്കിലേക്ക് പോയി അന്നേരം ഒരു കുറ്റിക്കാട്ടിൽ ഈ കുഞ്ഞ്.." റീന സങ്കടം സഹിക്കാൻ കഴിയാതെ വാക്കുകൾ നിർത്തി..

" ഈ കുഞ്ഞ് ആരുടെയാണ് എന്ന് മറ്റും.. "അനുരാധദേവി ചോദിച്ചു

"ഇല്ല അമ്മേ ഞങ്ങൾക്ക് ഒന്നും അറിയില്ല... ഞങ്ങൾക്ക് ഇവനെ വളർത്താൻ ആഗ്രഹമുണ്ട് പക്ഷെ ഞങ്ങൾ ഇരുവരും നാളെ തന്നെ ഇന്ത്യ വിട്ടു ദുബായിൽ പോകും പിന്നീട് ഒരിക്കലും തിരിച്ചു വരില്ല... എന്നെങ്കിലും ഇവനെ അന്വേഷിച്ചു ഇവന്റെ അച്ഛൻ അമ്മ ബന്ധുക്കൾ അങ്ങനെ ആരെങ്കിലും വന്നാൽ അതുകൊണ്ടാണ് ഞങ്ങൾ..." റീന വിഷമത്തോടെ പറഞ്ഞു

"ശെരി കുറച്ചു ഫോര്മാലിറ്റി ഉണ്ട്... അതെല്ലാം കഴിഞ്ഞ് നിങ്ങള്ക്ക് പോകാം.." അനുരാധദേവി പറഞ്ഞു

" മം.."

ഉടനെ തന്നെ അനുരാധ ഷെൽഫിൽ നിന്നും ഒരു ലെഡ്ജർ എടുത്തു... ശേഷം അതിൽ അന്നത്തെ ദിവസം രേഖപെടുത്തി...

"കുഞ്ഞിന്റെ ശരീരത്തിൽ അടയാളം എന്തെങ്കിലും ഉണ്ടോ എന്ന് നോക്കി പറയു..." തനിക്കു മുന്നിൽ ഇരിക്കുന്നവരോട് അനുരാധദേവി ചോദിച്ചു

ഉടനെ റീന കൈയിൽ ഉണ്ടായിരുന്ന കുഞ്ഞിന്റെ ശരീരത്തിലെ തുണികൾ അഴിച്ചു പ്രകാശന്റെ സഹായത്തോടെ... എല്ലാ വസ്ത്രവും അഴിച്ചു മാറ്റിയ ശേഷം അവനെ മുഴുവനും ഒന്ന് പരിശോധിച്ചു..അപ്പോഴേക്കും അവൻ പതിയെ കരയാനും തുടങ്ങി.

അമ്മേ... കുഞ്ഞിന് കഴുത്തിന്റെ പുറകിൽ ഒരു മറുക് ഉണ്ട് പിന്നെ വലത്തേ കാൽ മുട്ടിന്റെ അടുത്തായി ഒരു കാക്കപുള്ളിയും ഉണ്ട്.. റീന പറഞ്ഞു

അനുരാധദേവി ഉടനെ തന്നെ അതെല്ലാം എഴുതി...

" കുഞ്ഞ് എവിടെ നിന്നുമാണ് നിങ്ങള്ക്ക് കിട്ടിയത് അതും എത്ര മണിക്ക്.. "

" അടുത്തുള്ള പാർക്കിൽ നിന്നും അരമണിക്കൂർ മുൻപ്... "റീന പറഞ്ഞു

"എന്ത് കുട്ടിയാ.."

"ആൺകുട്ടി.." പ്രകാശൻ പറഞ്ഞു

"നിങ്ങളുടെ പേരും വിലാസവും ഇതിൽ എഴുതി ഒരു സൈൻ വേണം... "അനുരാധ കൈയിൽ ഉള്ള ലെഡ്ജർ അവർക്കു നേരെ നീട്ടി പറഞ്ഞു.. അന്നേരം കൈയിൽ ഉണ്ടായിരുന്ന പേനയും അവർക്കു നേരെ നീട്ടി.. റീന അത് പെട്ടന്ന് വാങ്ങിച്ചു എന്നിട്ട് പ്രകാശനെ ഒന്ന് നോക്കി... പിന്നെ അധികം താമസിയാതെ അതിൽ പേരും വിലാസവും എഴുതി എന്നിട്ടു നേരെ പ്രകാശന് നൽകി..

അതിലെ പേരും അഡ്രസ്സും തെറ്റായാണ് റീന നൽകിയത് എന്ന് മനസിലാക്കിയ പ്രകാശനും തന്റെ പേര് മാറ്റി എഴുതി സൈൻ ചെയ്തു..അപ്പോഴേക്കും അനുരാധദേവി തന്റെ ടേബിളിന്റെ മുന്നിൽ ഉള്ള ബെൽ അടിച്ചു... ശബ്ദം കേട്ടതും അവരുടെ അസിസ്റ്റന്റ് നെൽസ അങ്ങോട്ട്‌ ഓടി വന്നു

"മാഡം..."അകത്തേക്ക് വന്ന നെൽസ വിളിച്ചു

"ദേ ഈ കുഞ്ഞ് ഇനി ഇവൻ നമ്മുടെയാണ് അവനെ വാങ്ങിച്ചോളൂ അവന് വേണ്ട പാൽ പെട്ടന്ന് ചൂടാക്കി കൊണ്ടുവരാൻ പറയു.. പാറുട്ടിയമ്മയോട്.."

"ശെരി മാഡം.." നെൽസ കുഞ്ഞിനെ റീനയുടെ കൈകളിൽ നിന്നും വാങ്ങിച്ചു.. അന്നേരം തന്റെ കുഞ്ഞ് നഷ്ടമാകുന്നത് പോലെ വേദനയിൽ കരയുകയാണ് റീന

അത് കണ്ടതും നെൽസക്കും അനുരാധദേവിക്കും സങ്കടമായി..

"പേടിക്കണ്ട ഇവന് ഇവിടെ ഒരു കുറവും ഉണ്ടാവില്ല... പറ്റുമെങ്കിൽ നിങ്ങള്ക്ക് ഈ ആശ്രമത്തിലേക്കായി ഡോണേഷൻ തന്നാൽ അത് ഇവന് മാത്രമല്ല ഇവിടെ ഉള്ള മറ്റുകുട്ടികൾക്കും ഉപകാരമാണ്..." അനുരാധദേവി പറഞ്ഞു

"അത്..." പ്രകാശൻ ഒന്ന് മടിച്ചു

"സാരമില്ല ഇല്ല എങ്കിൽ വേണ്ട..'

"ഉണ്ട് ഞാൻ തരാം..." അതും പറഞ്ഞുകൊണ്ട് റീന തന്റെ പേഴ്സിൽ നിന്നും അമ്പതിനായിരം രൂപ അനുരാധക്കു നൽകി... അവർ അത് സന്തോഷത്തോടെ കൈപറ്റി..

"മോൾക്ക്‌ എന്നും നല്ലത് വരട്ടെ..." അനുരാധദേവി മനസ്സ് കൊണ്ട് അവർ ഇരുവരെയും ആശിർവദിച്ചു

" എന്നാൽ ഞങ്ങൾ... "പ്രകാശൻ ചോദിച്ചു

"മം... "അനുരാധദേവി പുഞ്ചിരി തൂകി തലയാട്ടി..

ഉടനെ തന്നെ പ്രകാശനും റീനയും അവിടെ നിന്നും യാത്രയായി...

ഇതേ സമയം ഹോസ്പിറ്റലിൽ ദേവകി പതിയെ മയക്കത്തിൽ നിന്നും ഉണർന്നു... അടുത്ത് കുഞ്ഞിനെ കാണാതായത്തും ദേവകി കരയാൻ തുടങ്ങി അപ്പോഴേക്കും അവളുടെ അടുത്തേക്ക് വന്ന ഡോക്ടർ ഉണ്ടായതെല്ലാം അവളോട്‌ പറഞ്ഞു

"ഇല്ല ഞാൻ ഇത് വുശ്വസിക്കുകയില്ല... എന്റെ കുഞ്ഞിന് ഒന്നും സംഭവിച്ചിട്ടില്ല... അമ്മേ പ്രകാശേട്ടാ നമ്മുടെ കുഞ്ഞ്.."അവൾ പുറത്തേക്കു നോക്കി കരഞ്ഞു

അപ്പോഴേക്കും സരോജിനി പുറത്തു നിന്നും അവളുടെ അടുത്തേക്ക് ഓടി വന്നു

"മോളെ... പോയി മോളെ നമ്മുടെ കുഞ്ഞ്.." സരോജിനി കണ്ണീരോടെ പറഞ്ഞു

"അമ്മേ ഇല്ല ഞാൻ വിശ്വസിക്കുകയില്ല... ഞാൻ കേട്ടതാ എന്റെ കുഞ്ഞിന്റെ കരച്ചിൽ..." ദേവകി പറഞ്ഞു

അത് കേട്ടതും ഒരു നിമിഷം ഡോക്ടറും സരോജിനിയും ഒരുപോലെ ഞെട്ടി

"ഇല്ല ദേവകി അത് നിന്റെ കുഞ്ഞിന്റെ അല്ല മറ്റൊരു അമ്മയുടെ കുഞ്ഞാണ്... ആം സോറി ഇനി നിങ്ങൾ വേണം ദേവകിയെ സമാധാനിപ്പിക്കാൻ..." ഡോക്ടർ അതും പറഞ്ഞുകൊണ്ട് സരോജിനിയെ നോക്കി ശേഷം അവിടെ നിന്നും പോയി

ഇതേ സമയം ആശ്രമത്തിൽ നിന്നും തിരിച്ചു സന്തോഷത്തോടെ വരുകയാണ് പ്രകാശനും റീനയും

" ഹാവൂ സമാധാനമായി എല്ലാം നമ്മൾ വിചാരിച്ചത് പോലെ നടന്നു.. " റീന പറഞ്ഞു

"മം... ശെരിയാ അല്ല ഞാൻ ചോദിക്കാൻ മറന്നു ഈ പാവ എന്തിനാ എന്റെ കൈയിൽ തന്നത്... അല്ല ആ നേഴ്സ് കൊണ്ടുവന്നു തരുന്നതിലും നല്ലത് ഞാൻ തന്നെ ഇവനെ അവിടെ നിന്നും കൊണ്ട് വരുന്നതല്ലേ... ഞാൻ പാവ ആ നേഴ്സ് കുഞ്ഞിനേയും കൊണ്ട് വരുന്നതിന്റെ ആവശ്യം എനിക്ക് മനസിലായില്ല.."

"നീ കുഞ്ഞിനെ കൊണ്ടുവരുന്ന സമയത്തു കുട്ടി കരഞ്ഞാൽ എന്ത് ചെയ്യും അതിനാണ് ഈ പാവ... പിന്നേയ് നിന്റെ അഭിനയം ഇനിയും തീർന്നിട്ടില്ല.. അറിയാമല്ലോ.." റീന പറഞ്ഞു

"മം... അറിയാം ദേവകിയുടെ മുന്നിൽ അത് ഞാൻ ഏറ്റു... ഇതുവരെ എല്ലാം ഭംഗിയായി നടന്നത് പോലെ അടുത്ത ആഴ്ച നമ്മൾ ഇവിടം വിടുന്നതും ഒരു പ്രേശ്നവും ഉണ്ടാവാതിരുന്നാൽ മതി..അല്ല അപ്പോ ദേവകി കേസ് കൊടുക്കുമോ.." പ്രകാശന് ഒരു സംശയവും ഭയവും ഒരുപോലെ വന്നു

"എന്തോന്ന് കേസ് അപ്പോഴേക്കും നമ്മൾ പോകും... പിന്നെ കേസ് ഇവളെ നീ വിവാഹം കഴിച്ചതിനോ നിന്റെ ആദ്യ ഭാര്യയെ വേർപിരിഞ്ഞത്തിനോ ഒരു ആധാരവുമില്ല സത്യത്തിൽ ഇവൾ നിന്റെ ഭാര്യയാണ് എന്നതിന് പോലും തെളിവില്ല ശെരിയല്ലേ.." റീന ചോദിച്ചു

" അതെ.."

"അപ്പോ പേടിക്കണ്ട പക്ഷെ നിന്റെയും അവളുടെയും എറണാകുളം കുഞ്ഞ് ഉണ്ടെങ്കിൽ ഒരു പക്ഷെ... ആ അത്രക്കും ഒന്നും സംഭവിക്കില്ല വിട്ടു കള ഇനി നമ്മുടെ സന്തോഷം ജീവിതം മാത്രം..." റീന പ്രകാശാന്റെ കൈയിൽ പിടിച്ചു... ഇരുവരും സന്തോഷത്തോടെ മുന്നോട്ടു പോയി

മകനെ നഷ്ടപെട്ട ദേവകി കണ്ണീരിൽ കുതിർന്നു... ആ പിഞ്ചു മുഖം ഒരു നോക്ക് കാണാൻ കഴിയാത്തത് ഓർത്തും അവൾ വേദനിച്ചു...

തുടരും