Who is Meenu's killer - 46 in Malayalam Thriller by Chithra Chithu books and stories PDF | മീനുവിന്റെ കൊലയാളി ആര് - 46

Featured Books
  • ભાગવત રહસ્ય - 149

    ભાગવત રહસ્ય-૧૪૯   કર્મની નિંદા ભાગવતમાં નથી. પણ સકામ કર્મની...

  • નિતુ - પ્રકરણ 64

    નિતુ : ૬૪(નવીન)નિતુ મનોમન સહજ ખુશ હતી, કારણ કે તેનો એક ડર ઓછ...

  • સંઘર્ષ - પ્રકરણ 20

    સિંહાસન સિરીઝ સિદ્ધાર્થ છાયા Disclaimer: સિંહાસન સિરીઝની તમા...

  • પિતા

    માઁ આપણને જન્મ આપે છે,આપણુ જતન કરે છે,પરિવાર નું ધ્યાન રાખે...

  • રહસ્ય,રહસ્ય અને રહસ્ય

    આપણને હંમેશા રહસ્ય ગમતું હોય છે કારણકે તેમાં એવું તત્વ હોય છ...

Categories
Share

മീനുവിന്റെ കൊലയാളി ആര് - 46

കുറച്ചു നേരം കരഞ്ഞു തളർന്ന ദേവകി മൗനമായി താഴെ ഇരുന്നു...പിന്നെ ശരത്തിനെ നോക്കി...

അന്ന് പ്രകാശേട്ടൻ എന്നെ അങ്ങോട്ട്‌ കൊണ്ട് പോയത് എന്റെ ഗർഭം കളയാൻ ആണെന്ന് എനിക്കറിയില്ലായിരുന്നു... ചിരിക്കുന്ന അവരുടെ മുഖത്തിന് പിന്നിൽ മറ്റൊരു മുഖം ഉണ്ടെന്നു എനിക്ക് മനസിലായില്ല... അന്ന് ഞാൻ കഴിച്ചത് എന്റെ കുഞ്ഞിന്റെ ആരോഗ്യം സംരക്ഷിക്കാൻ അല്ല പകരം എന്റെ കുഞ്ഞിന്റെ ആയുസ് കളയാൻ ആയിരുന്നു.... ദേവകി പിന്നെയും പൊട്ടി കരഞ്ഞു

അമ്മയുടെ കണ്ണുനീർ സഹിക്കാൻ കഴിയാതെ മീനുവും കരഞ്ഞു...

ഇങ്ങിനെ എന്റെ കുഞ്ഞ് എന്റെ വയറ്റിൽ തന്നെ മരിക്കുന്നതു പിന്നെയും തുർടന്നു...അതും എന്റെ കൈകൊണ്ടു തന്നെ അവർ അത് നടത്തി...ഇതിനിടയിൽ പ്രകാശന്റെ അച്ഛനും മരിച്ചു അന്ന് കൃത്യം പറഞ്ഞാൽ മീനുവിന് ഒന്നര വയസ്സുള്ളപ്പോ... ഞാൻ പിന്നെയും ഗർഭിണിയായി...

എന്തോ ഇപ്രാവശ്യം ഞാൻ ഗർഭിണിയായ കാര്യം അവരെ അറിയിക്കരുത് എന്ന് തോന്നി... പ്രകാശനോട് കാര്യം പറയാൻ നോക്കുമ്പോൾ ആരോ എന്നെ തടയും പോലെ അതുകൊണ്ട് ഞാൻ ഒന്നും ആരോടും പറഞ്ഞില്ല...ഞാൻ എങ്ങനെയോ എന്റെ ഗർഭം എല്ലാവരിൽ നിന്നും മറച്ചു...മാസകുളി ആകാതെ ആയി എന്ന് സരോജിനി അമ്മയോട് കള്ളം പറഞ്ഞു കൊണ്ട് മുന്നോട്ടു പോയി... അങ്ങനെ പത്താം മാസമായി...അന്ന് എനിക്ക് വേദന വന്നു...

ഇനി വീണ്ടും കഥ

"അമ്മേ... അമ്മേ.... "അടുക്കളയിൽ മീനുവിന് പാൽ കാച്ചുന്ന സമയം വേദന വന്ന ദേവകി നിലവിളിച്ചു

ആ നിലവിളിയിൽ എന്തോ പന്തികേട് തോന്നിയ സരോജിനി കുഞ്ഞിനെ താഴെ ഇരുത്തി അവൾക്കു മുന്നിലായി ചെണ്ട കൊട്ടുന്ന റോസ് നിറ ആനയും അമർത്തിയാൽ കരയുന്ന മഞ്ഞ താറാവും ഒരു ചുമന്ന കാറും ഉണ്ടായിരുന്നു...

മീനു കരയാതെ സന്തോഷത്തോടെ തന്റെ പ്രിയപ്പെട്ടവരുടെ കൂടെ കളിക്കാൻ തുടങ്ങി അന്നേരം മുത്തശ്ശി ഓടുന്നത് മീനു നോക്കി എങ്കിലും പിന്നെയും കളിയിൽ മുങ്ങി...

" എന്താ മോളെ.. " സരോജിനി അടുക്കളയിൽ വന്നു നോക്കിയതും വയറും പിടിച്ചു വേദനയിൽ കിടക്കുകയാണ് ദേവകി

"ദൈവമേ ഇവൾക്ക് എന്ത് പറ്റി..."

സരോജിനി ഉടനെ അവളെ ഉയർത്തി ഇരുത്തി..

"എന്താ എന്താ മോളെ..." സരോജിനി പരിഭ്രമത്തോടെ ചോദിച്ചു

"അമ്മേ എനിക്ക്! എനിക്ക് വയ്യ.. ഏട്ടനെ ഏട്ടനെ വിളിക്കു അമ്മേ..." ദേവകി പറഞ്ഞു

"നീ ഇരിക്ക് ഞാൻ ആ കണ്ണന്റെ ഓട്ടോ ഉണ്ടോ എന്ന് നോക്കിയിട്ട് വരാം.."ദേവകിയെ ചുമരിൽ ചാരി ഇരുത്തി കൊണ്ട് സരോജിനി ഉടനെ തന്നെ അടുത്തുള്ള കണ്ണന്റെ വീട്ടിലേക്കു മീനുവിനെയും എടുത്തു കൊണ്ട് ഓടി

" കണ്ണാ.."സരോജിനി മുറ്റത്തു നിന്നു വിളിച്ചു

"ആരിത്... സരോജിനിയമ്മയോ എന്താ! എന്താ കാര്യം മുഖം വല്ലാതിരിക്കുന്നത്..." അമ്മു കണ്ണന്റെ സഹോദരി ചോദിച്ചു

"അത് മോളെ കണ്ണൻ എവിടെ.."

"ദേ ഇപ്പോ വന്നു ഭക്ഷണം കഴിച്ചു പോയെ ഉള്ളു.."

"മോളെ ഒന്ന് ഫോൺ ചെയ്യുമോ അവന് അവിടെ ദേവകിക്ക് വയ്യ വയറും പിടിച്ചു താഴെ വീണു എനിക്ക് അത് കണ്ടിട്ട് കൈയും കാലും ഓടുന്നില്ല ഒന്ന് വിളിക്കുമോ..."

"ദാ ഇപ്പോ വിളിക്കാം അമ്മ പേടിക്കണ്ട..." അവൾ അകത്തു ടേബിളിന്റെ മേൽ ഉള്ള കറുത്തനിറമുള്ള അവളുടെ നോക്കിയ ഫോൺ എടുത്തു... അതിൽ ഉണ്ടായിരുന്ന അവളുടെ ചേട്ടന്റെ നമ്പർ ഡയൽ ചെയ്തു...

"ചേട്ടാ ഞാനാ! അപ്പുറത്തെ വീട്ടിലേ ദേവകി ചേച്ചിക്ക് വയ്യ പോലും ആളെ ഹോസ്പിറ്റലിൽ കൊണ്ടുപോകാൻ ഒന്ന് വരുമോ എന്ന്.."

"ആ ദാ വരുന്നു.."

ഇരുവരും ഫോൺ കട്ട്‌ ചെയ്തു... കണ്ണൻ ഉടനെ തന്നെ തന്റെ വീട്ടിലേക്കു വണ്ടി തിരിച്ചു...

"ചേട്ടൻ ഇപ്പോ വരും എന്ന്.."

"മം... "സരോജിനി ഉടനെ തന്നെ വീട്ടിലേക്കു ഓടി.. അപ്പോഴും വേദനയിൽ പുളയുകയാണ് ദേവകി...

" മോളെ ഒന്നുമില്ല ഇപ്പോ വണ്ടി വരും.."

കുറച്ചു കഴിഞ്ഞതും മുറ്റത്ത്‌ ഓട്ടോയുടെ ശബ്ദം കേട്ടു ഇരുവരും

"മോളെ വണ്ടി വന്നു..."സരോജിനി പിന്നെയും മുറ്റത്തേക്ക് ഓടി

"മോനെ അവൾക്കു തീരെ വയ്യ ഒന്ന് എന്റെ കൂടെ അവളെ പിടിക്കാൻ വരുമോ ഈ വണ്ടിയിൽ കയറ്റാൻ... "സരോജിനി കണ്ണനോട് ചോദിച്ചു

"അതിനെന്താ വരാം..." കണ്ണൻ അവന്റെ സീറ്റിൽ നിന്നും എഴുന്നേറ്റു നേരെ ഹാളിൽ പോയി അന്നേരം വേദനയിൽ കരയുകയാണ് ദേവകി..

"ഒന്നുമില്ല ദേവകി ചേച്ചി പേടിക്കണ്ട... പെട്ടന്ന് ഹോസ്പിറ്റലിൽ പോകാം.."കണ്ണൻ പറഞ്ഞു

അവൻ ദേവകിയുടെ അടുത്തേക്ക് പോയി അവളെ എഴുന്നേൽപ്പിച്ചു കൂടെ സരോജിനിയും വന്നു ഇരുവരും അവളെ വണ്ടിയിൽ ഇരുത്തി...

"വാതിൽ അടച്ച് കുറ്റിയിട്ട് മോളുവിനെ എടുത്തു കൊണ്ട് വരാം.." സരോജിനി പറഞ്ഞു

" മീനു എന്തിനാ ഹോസ്പിറ്റലിലേക്ക് എന്റെ വീട്ടിലാക്കാം അനിയത്തി അമ്മു ഉണ്ട് അവൾ നോക്കിക്കോളും... "

"അത് വേണോ..."

"വെറുതെ കുട്ടിയെ ഹോസ്പിറ്റലിൽ കൊണ്ട് പോകണ്ട...അമ്മ വാതിൽ അടച്ചിട്ടു വരൂ.." കണ്ണൻ പറഞ്ഞു

അങ്ങനെ സരോജിനി വാതിൽ എല്ലാം അടച്ചു കുറ്റിയിട്ട് പൂട്ടി... മീനുവുമായി വണ്ടിയിൽ കയറി ഇരുന്നു...

കണ്ണന്റെ വീട് എത്തിയതും അവൻ വണ്ടി നിർത്തി

"കുട്ടിയെ തരു അമ്മേ.." കണ്ണൻ ഡ്രൈവർ സീറ്റിൽ നിന്നും എഴുന്നേറ്റു പുറത്തു വന്ന് ചോദിച്ചു

"അത് അമ്മുവിന്.."

"ഒരു ബുദ്ധിമുട്ടുമില്ല..." കണ്ണൻ നിർബന്ധിച്ചു സരോജിനിയുടെ കൈയിൽ നിന്നും മീനുവിനെ വാങ്ങിച്ചു അവൻ പെട്ടന്ന് തന്നെ വീട്ടിലേക്കു പോയി..

"അമ്മു ടി ദേവകി ചേച്ചിക്ക് തീരെ വയ്യ ഇവളെയും കൂട്ടി ഹോസ്പിറ്റലിൽ പോയാൽ ഒന്നും ചെയാൻ പറ്റില്ല കുഞ്ഞിനെ നോക്കിക്കോ ട്ടാ.."

"ശെരി..." അമ്മു കണ്ണന്റെ കൈയിൽ നിന്നും കുഞ്ഞിനെ വാങ്ങിച്ചു

കുഞ്ഞിനെ അമ്മുവിന്റെ കൈയിൽ ഏൽപ്പിച്ച ശേഷം കണ്ണൻ തിരികെ വണ്ടിയിൽ വന്ന് കയറി... കുറച്ചു ദൂരം വണ്ടി മുന്നോട്ടു പോയി പെട്ടന്ന് തന്നെ എല്ലാവരും ഹോസ്പിറ്റലിൽ എത്തി... ഹോസ്പിറ്റലിലേക്ക് എത്തിയതും കണ്ണൻ പെട്ടന്ന് തന്നെ ചാടി ഇറങ്ങി അകത്തുണ്ടായിരുന്ന ഹോസ്പിറ്റൽ ജീവനക്കാരോട് കാര്യം പറഞ്ഞു അവർ പെട്ടന്ന് തന്നെ സ്‌ട്രെക്ച്ചറുമായി അങ്ങോട്ട്‌ ഓടി എത്തി അവർ ദേവകിയെ ഓട്ടോയിൽ നിന്നും പൊക്കി എടുത്തു അകത്തേക്ക് കൊണ്ടുപോയി

"എന്താണ് പ്രശ്നം.. അത് അറിഞ്ഞാലേ ഇവരെ എങ്ങോട്ട് കൊണ്ട് പോകണം എന്ന് തീരുമാനിക്കാൻ കഴിയു..."ജീവനകാരിൽ ഒരാൾ ചോദിച്ചു

"അത് മോൾക്ക്‌ പെട്ടന്നൊരു വയറു വേദന.." സരോജിനി പറഞ്ഞു

"അല്ല ഞാൻ ഗർഭിണിയാണ് ഒമ്പത് മാസമായി.." ദേവകി പറഞ്ഞു

"ആണോ അപ്പോ ഇത് ലേബർ പൈൻ ആണ് ലേബർ റൂമിലേക്ക്‌ കൊണ്ടുപോകാം..." അവർ പരസ്പരം പറഞ്ഞു

ദേവകിയുടെ മറുപടി കേട്ടതും ഒരു നിമിഷം സരോജിനി ഞെട്ടി...കണ്ണന്റെ മുഖത്തു പുഞ്ചിരി വിടർന്നു... ദേവകി അകത്തു കയറിയത് കണ്ണനും സരോജിനിയും പുറത്തു നിന്നു... സരോജിനി ഉടനെ തന്നെ കണ്ണന്റെ അടുത്തേക്ക് പോയി

"മോനെ... കണ്ണാ.."

" എന്താ അമ്മേ.. "

"അവളെ പ്രസവ മുറിയിലേക്ക് കൊണ്ട് പോയത് നീ അവനെ അറിയിക്കണം നീ ആ വിളിച്ചു താ.."

ഉടനെ കണ്ണൻ പോക്കറ്റിൽ ഉള്ള അവന്റെ ഫോൺ കൈയിൽ എടുത്തു ശേഷം കോൺടാക്ട്ടിൽ സേവ് ചെയ്ത പ്രകാശന് ഫോൺ ചെയ്തു...

"ദാ അമ്മേ റിങ് ചെയുണ്ട്.." കണ്ണൻ സരോജിനിക്ക് ഫോൺ നൽകി

"എന്താടാ കണ്ണാ.." മറുതലക്കൽ നിന്നും പ്രകാശൻ ചോദിച്ചു

"ഞാൻ ആണ് നിന്റെ അമ്മ.. നീ പെട്ടന്ന് ഇവിടെ ഉള്ള ഗവണ്മെന്റ് ഹോസ്പിറ്റലിലേക്ക് വാ..."

"അമ്മേ എന്താ ആർക്കു എന്ത് പറ്റി..."

"നിന്റെ ഭാര്യ ദേവകി പ്രസവിക്കാൻ പോകുന്നു.."

എന്ത് ഒരു ഞെട്ടലായിടുന്നു പ്രകാശന് അപ്പോൾ

( ഈ part പലർക്കും സംശയം ഉണ്ടാക്കിയ ഒന്നാണ് എങ്ങനെ പ്രസവം ദേവകി മറച്ചു വെച്ച് എന്നത്.... തൃശൂർ പൂങ്കുന്നത് ഉള്ള മേഘ എന്ന പെൺകുട്ടി കാമുകനിൽ നിന്നും ഗർഭം ധരിച്ചതും അത് വീട്ടിലെ ആർക്കും അറിയാതെ പതുമാസം കൊണ്ട് നടന്നതും പിന്നെ ആരും അറിയാതെ സ്വയം പ്രസവിച്ചു ആ കുഞ്ഞിനെ കൊന്നതും യഥാർത്ഥ സംഭവമാണ്....

അതുപോലെ reshma എന്ന സ്ത്രിയും ഭർത്താവ് അറിയാതെ അദേഹത്തിന്റെ രണ്ടാമത്തെ കുഞ്ഞിനെ ഗർഭം ധരിച്ചതും ശേഷം അജ്ഞാത കാമുകന് വേണ്ടി ആ കുഞ്ഞിനെ കൊന്നതും അത് കേസ് ആയപ്പോൾ ആണ് അവൾ രണ്ടാമത് ഗർഭിണിയാണ് എന്ന് പോലും ഭർത്താവ് ഉൾപ്പെടെ എല്ലാവരും അറിഞ്ഞത്...


ഇതെല്ലാം ന്യൂസിൽ കണ്ടത് കൊണ്ടു എഴുതിയ പാർട്ടാണ് ഇത് )


തുടരും